16/02/2019

പി പിടിഎം വൈ എച് സ്ക്കൂളിൽ നടന്ന സ്ക്കൂൾ ലീഗൽ ലിറ്ററസി ക്ലബ്ബ് പതിനഞ്ചാം വാർഷികം ഹൈക്കോടി ജഡ്ജി ജസ്റ്റീസ് പി.ഉബൈദ് ഉദ്ഘാടനം ചെയ്തു

ചേറൂർ: പി പിടിഎം വൈ എച് സ്ക്കൂളിൽ നടന്ന സ്ക്കൂൾ   ലീഗൽ ലിറ്ററസി ക്ലബ്ബ് പതിനഞ്ചാം വാർഷികം ഹൈക്കോടി ജഡ്ജി ജസ്റ്റീസ് പി.ഉബൈദ് ഉദ്ഘാടനം ചെയ്തു ഹെഡ്മാസ്റ്റർ അബ്ദുൽ മജീദ് പറങ്ങോടത്ത്, ആവയിൽ സുലൈമാൻ കെ.വീരാൻ കുട്ടി പൂക്കുത്ത് മുജീബ് സി. കൃട്ടാലി കെ.യു.ബാബു ഷാജി പുതേരി  കെ.അബ്ദുൽ മജീദ്എന്നിവർ പ്രസംഗിച്ചു.

വേങ്ങരയിൽനിന്നുള്ള പത്രവാർത്തകൾ


15/02/2019

മലപ്പുറം ജില്ലാ മുസ്ലിം ലീഗ് സമ്മേളനം പന്തലിന് കാൽനാട്ടൽ കർമ്മം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങൾ നിർവഹിച്ചു

മലപ്പുറം ജില്ലാ മുസ്ലിം ലീഗ് സമ്മേളനം പന്തലിന് കാൽനാട്ടൽ കർമ്മം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങൾ നിർവഹിക്കുന്നു മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി അഡ്വക്കേറ്റ് UA ലത്തീഫ് ജില്ലാ ഭാരവാഹികളായ ഉമ്മർ അറക്കൽ എം എ കാദർ ഗഫൂർ കെഎം സലീം കുരുവമ്പലം മലപ്പുറം മണ്ഡലം മുസ്‌ലിംലീഗ് സെക്രട്ടറി വി മുസ്തഫ വേങ്ങര മണ്ഡലം മുസ്‌ലിംലീഗ് പ്രസിഡണ്ട് എംഎം കുട്ടി മൗലവി ജനറൽസെക്രട്ടറി ടി കെ മൊയ്തീൻകുട്ടി മാസ്റ്റർ ഊരകം പഞ്ചായത്ത് മുസ്‌ലിംലീഗ് ജനറൽ സെക്രട്ടറി എം കെ അബ്ദുൽ മജീദ് കണ്ണമംഗലം മുസ്ലിംലീഗ് ജന സെക്രട്ടറി റസാഖ് കൊമ്പത്ത് ഇൽ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു

വേങ്ങരയിൽനിന്നുള്ള പത്രവാർത്തകൾ14/02/2019

വേങ്ങരയിലെ ജലനിധി ഓഫീസിന്റെ ഉത്ഘാടനം KNA കാദർ നിർവഹിച്ചു


വേങ്ങര :ജലനിധി ഓഫീസ് ഉൽഘാടനം ചെയ്തു 

വേങ്ങര: വേങ്ങര പഞ്ചായത്ത് ജലനിധി ക്കമ്മിറ്റി (SLEC) ഓഫീസ് മണ്ഡലം MLA. KNA ഖാദർ ഉൽഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് VK കുഞ്ഞാലൻകുട്ടി അദ്യക്ഷത വഹിച്ചു SLEC പ്രസിഡന്റ് NT. ശെരീഫ്.ജനറൽ സിക്രട്ടറി പറങ്ങോടത്ത് കുഞ്ഞാമു NT അബുനാസർ.കെ പി ഫസൽ. ഹസീന ഫസൽ.എ കെ സലീം SE ആഷ്ലി.സഹീർ. ഷാലിമോൻ.എസ് ഒ എന്നിവർ പങ്കെടുത്തു


13/02/2019

ജീവന്‍രക്ഷാ യാത്രക്ക് സ്വീകരണം നല്‍കി.


തിരുരങ്ങാടി :ദേശീയ റോഡ് സുരക്ഷാ വാരാചരണത്തോടനുബന്ധിച്ച്  ട്രാഫിക്ക് ബോധവൽക്കരണത്തിന്റെ ഭാഗമായി 14 ദിവസം കൊണ്ട് കേരളത്തിലെ 14 ജില്ലകളിൽ 1685 കിലോമീറ്റർ സൈക്കിൾ യാത്ര നടത്തുന്ന കുണ്ടറ പോലീസ് സ്റ്റേഷനിലെ സിവില്‍പോലിസ് ഓഫീസർ എ.ഷാജഹാന്റെ ജീവന്‍രക്ഷാ യാത്രക്ക് കക്കാട് ജംഗ്ഷനിൽ ട്രോമാകെയർ സ്റ്റേഷൻ യൂനിറ്റ് അംഗങ്ങളായ കെ ടി അഷറഫ് ,ഷിൻജിത്ത് കുഴിപ്പുറം ,പി രവികുമാർ എന്നിവർ ചേർന്ന് പൊന്നാടയണിയിച്ചു സ്വീകരിച്ചു. ഗതാഗത നിയമങ്ങള്‍ സംബന്ധിച്ച് ജനങ്ങള്‍ക്ക് ബോധവല്‍ക്കരണം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് സാഹസിക യാത്ര സംഘടിപ്പിച്ചത്.


വേങ്ങരയിൽനിന്നുള്ള പത്രവാർത്തകൾ
12/02/2019

മുസ്ലിം ലീഗ് മലപ്പുറം ജില്ലാ സമ്മേളനം വേങ്ങര പഞ്ചായത്ത് രജിസ്ട്രേഷൻ ലിസ്റ്റ് കൈമാറി

മുസ്ലിം ലീഗ് മലപ്പുറം ജില്ലാ സമ്മേളനം വേങ്ങര പഞ്ചായത്ത് രജിസ്ട്രേഷൻ പൂർത്തിയാക്കിയ ലിസ്റ്റ് കൺവീനർ  P K C അബ്ദുറഹ്മാൻ ന് പഞ്ചായത്ത് മുസ്‌ലിംലീഗ് ജനറൽ സെക്രട്ടറി എൻ ടി ശരീഫ് കൈമാറുന്നു..

വേങ്ങരയിൽനിന്നുള്ള പത്രവാർത്തകൾ
11/02/2019

തിരഞ്ഞെടുപ്പിനെക്കാള്‍ പ്രാധാന്യം കുട്ടികളുടെ വിദ്യാഭ്യാസത്തിനും പരീക്ഷക്കും തന്നെ

തിരഞ്ഞെടുപ്പിനെക്കാള്‍ പ്രാധാന്യം കുട്ടികളുടെ വിദ്യാഭ്യാസത്തിനും പരീക്ഷക്കും തന്നെയാണ്. അതിനാല്‍ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നതിന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്ക് നിലനില്‍ക്കുമെന്നു കോടതി വ്യക്തമാക്കി.

ദയവായി ചപ്പ് ചവറുകൾ തീയിടരുത്. കരിയിലകൾ കത്തിക്കരുത്.മഴയില്ല. കുടിവെള്ളമില്ല.കിണർ വറ്റുന്നു.... ചൂട് കൂടുന്നു..... പുല്ലുകൾ കരിഞ്ഞുണങ്ങുന്നു....

ദയവായി ചപ്പ് ചവറുകൾ തീയിടരുത്.
കരിയിലകൾ കത്തിക്കരുത്.മഴയില്ല. കുടിവെള്ളമില്ല.കിണർ വറ്റുന്നു.... ചൂട് കൂടുന്നു.....
പുല്ലുകൾ കരിഞ്ഞുണങ്ങുന്നു....
****************************
പരിസരം വൃത്തിയാക്കുന്നതിന്റെ ഭാഗമായി
നമ്മൾ കരിയിലകളും ഉണക്കപ്പുല്ലും
ചപ്പുചവറുകളും വാരിക്കൂട്ടി തീയിടുന്നത്
തുടങ്ങിക്കഴിഞ്ഞു......
ഏക്കറുകളോളമുള്ള ജൈവ വൈവിദ്ധ്യവും
ചില മരങ്ങളും പടർന്നു കത്തിക്കരിയുന്ന
കാഴ്ച വൈകാതെ നമുക്ക് കാണാം.......
**************************************
ഉണക്കപ്പുല്ലുകളും കരിയിലകളും ചെയ്യുന്ന
സേവനം ആരറിയുന്നു?
*****************************************
👍 അവ ഭൂമിക്കുമേൽ പ്രകൃതി തീർത്ത  ജൈവാവരണമാണ്.ii!
👍 വേനലിൽ മണ്ണ് ഉണങ്ങാതിരിക്കാൻ....!!
👍 ഭൂമിയിലെ നനവ് വറ്റാതിരിക്കാൻ....!!
👍 മണ്ണിലെ അസംഖ്യം ജീവികൾ   നശിക്കാതിരിക്കാൻ......!!
👍അന്തരീക്ഷത്തിലേക്ക് പൊടി പടർന്നു
കയറാതിരിക്കാൻ......!!
👍 കന്നിമഴക്ക് കിട്ടുന്ന ജലം ഒരു സ്പോഞ്ച്
പോലെ വലിച്ചെടുത്ത് ഭൂമിയെ
കുടിപ്പിക്കാൻ......!!
👍 കിണറുകൾ വീണ്ടും നിറക്കാൻ.....!!
👍 മണ്ണ് തണുപ്പിക്കാൻ.....!!
👍 വൃക്ഷ വേരുകൾക്ക് വെള്ളം
ലഭ്യമാക്കാൻ....!!
       ********************************************
ഇവ തീയിട്ടാൽ എന്ത് സംഭവിക്കും?
********************************************
😢 മണ്ണിൽ നേരിട്ട് സൂര്യപ്രകാശം പതിയും
😢 ഭൂമി ചൂടാകും
😢 നനവുകൾ വറ്റും
😢 തോട്ടങ്ങളിൽ കൃഷിക്കും ചെടികൾക്കും
അമിതമായി വെള്ളം ഒഴിക്കേണ്ടി വരും
😢 ജലാശയങ്ങളിലെ വെള്ളം വറ്റും
😢 കുടിവെള്ളം കുറയും
😢 കുടിക്കാനില്ലാതെ, നനക്കാനാവില്ല.
അങ്ങിനെ കൃഷി നശിക്കും.
        ********************************************
കത്തിച്ചാൽ ചാരം ഭൂമിക്ക് വളമാകില്ലേ?
********************************************
ഒരു ചെടി ശേഖരിക്കുന്ന എനർജിയുടെ
വെറും 2 % മാത്രമാണ് ചാരമാക്കിയാൽ
നമുക്ക് വളമായി ലഭിക്കുന്നത്.
അതേസമയം, അത് കത്തിക്കാതെ
ജൈവീകമായി വീണടിയുകയാണെങ്കിൽ
100 % എനർജിയും ഭൂമിയിലേക്ക്
എത്തിപ്പെടും. മാത്രമല്ല, അവ കത്തിക്കുമ്പോൾ ബഹിർഗമിക്കുന്ന വിഷവാതകവും
അവ പുറത്തു വിടുന്ന താപവും ഉണ്ടാക്കുന്ന
പ്രശ്നങ്ങൾ വേറെയും.
ലാഭം ഏത്?   ചിന്തിക്കുക.
********************************************
മരം നടൽ മാത്രമല്ല, സസ്യ സംരക്ഷണവും
നമ്മുടെ കർത്തവ്യമാണ്.
******************************************

മഴക്കാലത്ത് വെള്ളം റോഡിലേക്ക് ഒഴുക്കിവിട്ട് വേനൽക്കാലത്ത് ആ വെളളത്തിനായി
നമ്മൾ നെട്ടോട്ടമോടുന്നു.
നമ്മുടെ തൊടിയിൽ വീഴുന്ന ഒരു തുള്ളി വെള്ളം പോലും പുറമേക്ക് ഒഴുക്കാതെ
തൊടിയിൽ തട കെട്ടി താഴ്ത്തി നോക്കൂ
അത്ഭുതം സംഭവിക്കും.
*******************************************
💐അതുകൊണ്ട് ഇനി മുതൽ ചപ്പ് ചവറുകൾ
കത്തിക്കാതിരിക്കാനും, മഴവെള്ളം
ഒഴുക്കിക്കളയാതിരിക്കാനും നമുക്ക്
പ്രതിജ്ഞാബദ്ധരാവാം
💐 നമുക്ക് വേണ്ടി
💐ഭൂമിക്ക് വേണ്ടി
💐 പ്രകൃതിക്ക് വേണ്ടി
💐 വരും തലമുറക്ക് വേണ്ടി ..... ഈ പോസ്റ്റ് നിങ്ങൾ വെറും ലൈക്ക് അടിച്ച് പോകരുത് ഇത് നിങ്ങൾ ഷെയർ ചെയ്യണം ഒരാൾക്കെങ്കിലും അത് ചെയ്യുമല്ലോ എത്രയോ സമയം നമ്മൾ വെറുതെ കളയുന്നു ..

വേങ്ങര MLA റോഡ് ഉത്ഘാടനങ്ങൾ നിർവഹിച്ചു


വേങ്ങര :Adv:KNA ഖാദർ സാഹിബ് 2018 /2019
വർഷത്തെ പ്രാദേശിക വികസനഫണ്ട് ഉപയോഗിച്ച് പുതുതായി നിർമിച്ച.   നെട്ടി ചാടി. പടിഞ്ഞാറേക്കര റോഡിൻറെ ഉദ്ഘാടനം  ഇന്ന് രാവിലെ 11 രാവിലെ 8 30 ന്
KNA ഖാദർ സാഹിബ് MLA നിർവഹിച്ചു
വേങ്ങര എംഎൽഎ
Adv:KNA ഖാദർ സാഹിബ് 2018 /2019
വർഷത്തെ പ്രാദേശിക വികസനഫണ്ട് ഉപയോഗിച്ച് പുതുതായി നിർമിച്ച.   കല്ലൻ കുത്ത്. നെല്ലങ്ങര റോഡിൻറെ ഉദ്ഘാടനം
 രാവിലെ  9 ന്
KNA ഖാദർ സാഹിബ് MLA നിർവഹിച്ചു 

കെ പി സിസി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ ജനമഹാ യാത്രയിൽ മൊമൊന്റൊ നൽകി ആദരിച്ചു

യുഎൻ ഹെഡ് കോർട്ടേഴ്സിൽ പ്രബന്ധമവതരിപ്പിച്ച് വേങ്ങരയുടെ അഭിമാനമായി മാറിയ ഡോ: അബ്ബാസ് പനക്കലിനെ കെ പി സിസി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ ജനമഹാ യാത്രയിൽ മൊമൊന്റൊ നൽകി ആദരിച്ചു 

കിളിനക്കോട് അഞ്ചാം വാർഡ് കമ്മറ്റിയും, KMCC യും കൂടി നിർമ്മിച്ചു നൽകുന്ന രണ്ടാമത്തെ ബൈത്തുറഹ്മയുടെ താക്കോൽധാനം പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു.

കിളിനക്കോട് അഞ്ചാം വാർഡ് കമ്മറ്റിയും, KMCC യും കൂടി നിർമ്മിച്ചു നൽകുന്ന രണ്ടാമത്തെ ബൈത്തുറഹ്മയുടെ താക്കോൽധാനം പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു.
ഉപഹാര സമർപ്പണം
കിളിനക്കോട് വൈറ്റ് ഗാർഡ് അംഗം സൈദലവി UN, പ്രശസ്ത ഗാനരചയിതാവ് മൻസൂർ കിളിനക്കോട്, KMCC നേതാക്കളായ EM മുഹമ്മദ്, ഇല്ലിയാസ് PC, മുഹമ്മദ് മണ്ടോട്ടിൽ എന്നിവർക്ക് പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ ഉപഹാരം നൽകി ആദരിച്ചു.

ഏറ്റവും കൂടുതൽ വോട്ട് ചേർത്തിയതിനുളള പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ഉപഹാരം ഒന്നാം സ്ഥാനം കിളിനക്കോട് അഞ്ചാം വാർഡ് കമ്മിറ്റിയും, രണ്ടാം സ്ഥാനം പതിനാലാം വാർഡും, മൂന്നാം സ്ഥാനം പത്താം വാർഡും കുഞ്ഞാലിക്കുട്ടിയിൽ നിന്നും ഏറ്റുവാങ്ങി.
ചേറൂർ അടിവാരത്ത് നിന്നും തുടങ്ങിയ വൈറ്റ് ഗാർഡ്, കരിമരുന്ന്, ബാന്റ് അകമ്പടിയോടെ അതി ഗംഭീരമായ പ്രകടനത്തിന് UM ശംസുദ്ദീൻ, പൂക്കുത്ത് അഹമ്മദ് കുട്ടി, UM ശിഹാബ്, UV ഫയാസ്, ഷഫീഖ് C, സൈദലവി P, സൈദു UK, AK ബീരാൻ, സാദിഖ് UK, ലത്തീഫ് M, മുസ്ലീഖാൻ, ശംസീർ P എന്നിവർ നേതൃത്വം നൽകി.
ചടങ്ങിൽ Uk മുഹമ്മദ് കുട്ടി മുസ്ലിയാർ അദ്ധ്യക്ഷത വഹിച്ചു.
PK കുഞ്ഞാലികുട്ടി MP, സിദ്ദീഖലി രാങ്ങാട്ടൂർ, ഷിബു മീരാൻ, AP ഉണ്ണികൃഷ്ണൻ, ചാകീരി കുഞ്ഞുട്ടി, അബൂബക്കർ മാസ്റ്റർ, കൊമ്പത്തിൽ റസാഖ്, പൂക്കുത്ത് മുജീബ്, നൗഷാദ് ചേറൂർ, പുളളാട്ട് ശംസു, ചാക്കീരി മാനു, ആവയിൽ സുലൈമാൻ, അരീക്കൻ കുഞ്ഞുട്ടി എന്നിവർ പ്രസംഗിച്ചു.
പരിപാടിയിൽ സ്വാഗതം UK ഇബ്രാഹീമും, വാർഡ് മെമ്പർ UM ഹംസ നന്ദിയും പറഞ്ഞു.

വേങ്ങരയിൽനിന്നുള്ള പത്ര വാർത്തകൾ
09/02/2019

വേങ്ങരയിൽനിന്നുള്ള പത്രവാർത്തകൾ
നമഹായാത്ര ഇന്ന് ജില്ലയിൽ*വേങ്ങര സീകരണം നാളെ 4:30ന്

മലപ്പുറം:കെ.പി.സി.സി.അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ജനമഹായാത്ര ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ ജില്ലയിൽ പര്യടനം നടത്തും. ജില്ലയിലെ 16 നിയോജകമണ്ഡലങ്ങളിൽ ജാഥയ്ക്ക് സ്വീകരണം നൽകുമെന്ന് ഡി.സി.സി.ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. വിവിധ കേന്ദ്രങ്ങളിൽ യു.ഡി.എഫ്.നേതാക്കളായ ഉമ്മൻ ചാണ്ടി, രമേശ്‌ചെന്നിത്തല, കെ.സി. വേണുഗോപാൽ, പി.സി. ചാക്കോ, ബെന്നി ബെഹ്‌നാൻ, കെ. മുരളീധരൻ എന്നിവർ പര്യടനത്തിൽ പങ്കെടുക്കും. ശനിയാഴ്ച 9.30-ന് ഇടിമൂഴിക്കലിൽ ജില്ലാതല സ്വീകരണംനൽകും തുടർന്ന് 10ന്‌ ചേളാരി, 11ന്‌ കോണ്ടോട്ടി, 3ന്‌ മഞ്ചേരി, 4.30ന്‌ എടവണ്ണ, 5.30ന്‌ വണ്ടൂർ, 6.30ന്‌ എടക്കര എന്നിവിടങ്ങളിലാണ്‌ സ്വീകരണം. ഞായറാഴ്ച 10ന്‌ പെരിന്തൽമണ്ണ, 11ന്‌ കൂട്ടിലങ്ങാടി, 3ന്‌ മലപ്പുറം, 4.30ന്‌ വേങ്ങര, 5.30ന്‌ ചെമ്മാട്, 6.30ന്‌ താനാളൂർ, തിങ്കളാഴ്ച 10ന്‌ തിരുനാവായ, 11ന്‌ കുറ്റിപ്പുറം, 3ന്‌ മാറാഞ്ചേരി, 4.30ന്‌ എടപ്പാൾ എന്നിവടങ്ങളിൽ സ്വീകരണം നൽകും. ഡി.സി.സി. വൈസ് പ്രസിഡന്റ് വീക്ഷണം മുഹമ്മദ്, ജനറൽ സെക്രട്ടറി സക്കീർ പുല്ലാര, അജീഷ് എടാലത്ത്, പി.എ. മജീദ്, മുഹസിൻ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു