34 വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം ഇന്ന് (30-06-2025) ഔദ്യോഗിക സർവീസിൽ നിന്നും വിരമിക്കുന്ന സംസ്ഥാന പോലീസ് മേധാവിയും, പോലീസ് ഡയറക്ടർ ജനറലുമായ ഡോ.ഷെയ്ഖ് ദര്‍വേഷ് സാഹിബ് ഐ.പി.എസ് അവർകൾക്ക് നന്മനിറഞ്ഞ റിട്ടയർമെന്റ് ജീവിതം ആശംസിക്കുന്നു. ഡോ.ഷെയ്ഖ് ദര്‍വേഷ് സാഹിബ് ഐ.പി.എസ് പരേതനായ മെഹബൂബ് പീര സാഹിബിന്‍റേയും ഗൗസുന്നീസ ബീഗത്തിന്‍റേയും മൂത്തമകനായി 1964 ജൂലൈ-10ന് ആന്ധ്രാപ്രദേശിലെ കഡപ്പ ജില്ലയിലാണ് ഷെയ്ഖ് ദര്‍വേഷ് സാഹിബിന്‍റെ ജനനം. ഹൈദരാബാദ് എസ്.വി അഗ്രികള്‍ച്ചര്‍ കോളേജില്‍ നിന്ന് എം.എസ്.സി പൂര്‍ത്തിയാക്കിയ അദ്ദേഹം ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ അഗ്രികള്‍ച്ചര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് അഗ്രോണമിയില്‍ പി.എച്ച്.ഡിയും ഇഗ്നോയില്‍ നിന്ന് ഫിനാന്‍സില്‍ എം.ബി.എയും പൂര്‍ത്തിയാക്കി. 1991 ബാച്ചില്‍ ഇന്ത്യന്‍ പോലീസ് സര്‍വീസില്‍ കേരള കേഡറില്‍ പ്രവേശിച്ചു. മുസോറിയിലെ ലാല്‍ ബഹാദൂര്‍ ശാസ്ത്രി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അടിസ്ഥാന പരിശീലനത്തില്‍ ഏര്‍പ്പെട്ട അദ്ദേഹം നിയമത്തില്‍ ഗോള്‍ഡ് മെഡല്‍ കരസ്ഥമാക്കി. ഹൈദരാബാദ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ നാഷണല്‍ പോലീസ് അക്കാദമിയില്‍ നിന്ന് ക്...
നാടിൻ്റെ സ്വപ്‌നം യാഥാർത്ഥ്യമാകുന്നു., വലിയോറ കുറുക ഗവൺമെൻ്റ് സ്കൂളിന്റെ പുതിയ കെട്ടിടത്തിന് കേരള സ്പീക്കർ തറക്കല്ലിട്ടു
വേങ്ങര , വലിയോറ കുറുക ഗവൺമെൻ്റ് ഹൈസ്‌കൂളിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ കെട്ടിടത്തിന് കേരള സ്പീക്കർ തറക്കല്ലിട്ടു. വേങ്ങര നിയോജക മണ്ഡലം എം.എൽ.എ. ശ്രീ. പി.കെ. കുഞ്ഞാലിക്കുട്ടി സാഹിബ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. വിദ്യാകിരണം പദ്ധതിയിൽ ഉൾപ്പെടുത്തി കിഫ്ബി ഫണ്ട് ഉപയോഗിച്ച് 3.90 കോടി രൂപ ചെലവഴിച്ചാണ് ഈ പുതിയ കെട്ടിടം നിർമ്മിക്കുന്നത്. 18 ക്ലാസ് മുറികൾ, കോൺഫറൻസ് ഹാൾ, വിശാലമായ ശുചിമുറികൾ, സയൻസ്, കമ്പ്യൂട്ടർ ലാബുകൾ എന്നിവ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുങ്ങുന്നതോടെ നമ്മുടെ കുട്ടികൾക്ക് ഇനി കൂടുതൽ മികച്ച പഠനാന്തരീക്ഷം ലഭിക്കും. പരിപാടിക്ക് മുന്നോടിയായി നടന്ന സാംസ്‌കാരിക ഘോഷയാത്രയും നടന്നു