ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

കനത്ത മഴയെ തുടർന്ന് വലിയോറയിൽ കിണർ ഇടിഞ്ഞ് താഴ്ന്നു: വീടിനും റോഡിനും ഭീഷണി VIDEO


കഴിഞ്ഞ ശനിയാഴ്ച വേങ്ങര പഞ്ചായത്തിലെ 17വാർഡിലെ വലിയോറ മണപ്പുറത്ത്‌ താമസിക്കുന്ന ഉണ്ണിയലുക്കൽ മരക്കാർ കുട്ടി എന്നവരുടെ കിണർ
 കനത്ത മഴയെ തുടർന്ന്  ഇടിഞ്ഞ് താഴ്ന്നു. വീടിനും റോഡിനും ഭീഷണി

അഭിപ്രായങ്ങള്‍

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

മറ്റു വാർത്തകൾ

തിരുരങ്ങാടിയിൽ രണ്ട് കോടി രൂപ കവർന്ന സംഭവം; പ്രതികൾ പണവുമായി രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്.

. തിരൂരങ്ങാടിയിൽ കാർ തടഞ്ഞുനിർത്തി രണ്ട് കോടി രൂപ കവർന്ന സംഭവത്തിൽ, പ്രതികൾ പണവുമായി രക്ഷപ്പെട്ടത്തിൽ അന്വേഷണം ശക്തമാക്കി. കഴിഞ്ഞ വ്യാഴാഴ്ചയാണ് നന്നമ്പ്ര സ്വദേശി പറമ്പിൽ ഹനീഫയുടെ കൈവശമുണ്ടായിരുന്ന രണ്ട് കോടി രൂപ നാലംഗ സംഘം കവർന്നത്. കൊടിഞ്ഞിയിൽനിന്ന് പണം വാങ്ങി താനൂരിലേക്ക് പോവുകയായിരുന്ന ഹനീഫയെ നന്നമ്പ്ര മേലേപ്പുറത്തുവെച്ച് കാറിലെത്തിയ സംഘം തടഞ്ഞുനിർത്തി ഹോക്കി സ്റ്റിക്കുകളും വടിവാളുകളും ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു. സംഭവത്തിനുശേഷം പ്രതികൾ സഞ്ചരിച്ച കാർ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പുതിയ സി.സി.ടി.വി. ദൃശ്യങ്ങൾ അന്വേഷണത്തിൽ നിർണായകമാകുമെന്നാണ് കരുതുന്നത്. പ്രതികളെക്കുറിച്ച് സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും ഉടൻതന്നെ അറസ്റ്റ് ചെയ്യുമെന്നും പോലീസ്.

കൂരിയാട് ദേശീയപാതയിൽ 2 ലക്ഷം രൂപ വിലവരുന്ന എം ഡി എം എ യുമായി 3 യുവാക്കൾ പിടിയിൽ

വേങ്ങര : കൂരിയാട് എൻഎച്ച് 66 ദേശീയപാത കേന്ദ്രീകരിച്ച് വൻതോതിൽ എം ഡി എം എ വിൽപ്പന നടത്തുന്ന സംഘ അംഗങ്ങളായ 3 പേർ പിടിയിൽ.  പറമ്പിൽപീടിക സ്വദേശി ആഷിക്, കുന്നുംപുറം സ്വദേശികളായ സുധിൻ ലാൽ (23) അക്ഷയ് (23)എന്നിവരെയാണ് മലപ്പുറം ജില്ലാ നർക്കോട്ടിക് സെൽ സബ് ഇൻസ്പെക്ടർ ജസ്റ്റിൻ കെആറിന്റെ നേതൃത്വത്തിൽ മലപ്പുറം ഡാൻസഫ് ടീമും വേങ്ങര പോലീസും ചേർന്ന് പിടികൂടിയത്. ഇന്ന് പുലർച്ചെ NH 66 ദേശീയപാതയിലെ കൂരിയാട് അണ്ടർ പാസേജിൽ നിന്നാണ് മൂവരെയും പിടികൂടിയത്. പ്രതികളിൽ നിന്നും എംഡി എം എ വിൽപ്പന നടത്തി ലഭിച്ച ഒരു ലക്ഷത്തി അയ്യായിരം രൂപയും mdma വിൽപ്പന നടത്തുന്നതിനായി ഉപയോഗിച്ച കാറും പിടികൂടി.  2021ൽ കോഴിക്കോട് കസബ പോലീസ് ആഷിക്കിനെ mdma യുമായി പിടികൂടിയിരുന്നു. ഈ കേസിൽ കോടതിയിൽ ജാമ്യത്തിൽ ഇറങ്ങിയാണ് വീണ്ടും MDMA വിൽപ്പനയിൽ സജീവമായിട്ടുള്ളത്. പ്രതികൾക്ക് എംഡിഎംഐ എത്തിച്ചു നൽകിയവരെക്കുറിച്ച് പോലീസിനെ വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. മലപ്പുറം ഡിവൈഎസ്‌പി കെ എം ബിജു നരക്കോട്ടിക് സെൽ DYSP സിബി, വേങ്ങര പോലീസ് ഇൻസ്പെക്‌ടർ രാജേന്ദ്രൻ നായർ, Asiമാരായ സ്മ‌ിത, ബിന്ദു സെബാസ്റ്റ്യൻ, ...

ചെറുമുക്ക് കൊടിഞ്ഞി റോഡില്‍ സ്‌കൂള്‍ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം ; ഇടിച്ച ബസ് നിര്‍ത്താതെ പോയി

ചെറുമുക്ക് കൊടിഞ്ഞി റോഡില്‍ സ്‌കൂള്‍ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം ; ഇടിച്ച ബസ് നിര്‍ത്താതെ പോയി തിരൂരങ്ങാടി ; ചെറുമുക്ക് കൊടിഞ്ഞി റോഡില്‍ സ്‌കൂള്‍ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. ചെറുമുക്ക് സുന്നത്ത് നഗറില്‍ ഇന്ന് ഉച്ചക്കാണ് സംഭവം. ഇടിച്ച സ്‌കൂള്‍ ബസ് നിര്‍ത്താതെ പോയി. ബസിന്റെ ടയര്‍ തലയിലൂടെ കയറിയിറങ്ങി സ്‌കൂട്ടര്‍ യാത്രികന്‍ തല്‍ക്ഷണം മരിച്ചു. തിരുരങ്ങാടി കുണ്ടുചിന സ്വദേശി ഹബീബ് മനരിക്കൽ എന്ന വ്യക്തിയാണ് മരണപ്പെട്ടത് മൃ.തദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. താനൂര്‍ പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു

അഞ്ചോളം താറാവുകളെ വിഴുങ്ങിയ നിലയിൽ പെരുമ്പാമ്പിനെ പിടികൂടി.

 അങ്ങാടിപ്പുറം വൈലോങ്ങര കിഴക്കെമുക്ക് ഒരുമ റസിഡൻസിയിൽ താമസിക്കുന്ന വികെ റാഫി (കെച്ചു) എന്നവരുടെ താറാവ് കൂട്ടിൽ അഞ്ചോളം താറാവുകളെ വിഴുങ്ങിയ നിലയിൽ കാണപ്പെട്ട പെരുമ്പാമ്പിനെ പിടികൂടി മലപ്പുറം ജില്ലാ ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകർ. ദിവസങ്ങളോളമായി നാട്ടുകാർക്ക് ഭീഷണിയായി നിന്ന പെരുമ്പാമ്പിനെ പിടികൂടിയത് പരിസരവാസികൾക്ക് ഏറെ ആശ്വാസകരമായി. വള്ളുവനാട് ന്യൂസ് റിപ്പോർട്ടർ അക്ബർ അറിയിച്ചതിനെ തുടർന്നാണ് ട്രോമാ കെയർ പ്രവർത്തകർ സ്ഥലത്തെത്തിയത്. *കേരള വനം വകുപ്പ് സർപ്പാ റെസ്ക്യൂവർ മാരായ യുണിറ്റ് ലീഡർ ജബ്ബാർ ജൂബിലിയുടെ നേതൃത്വത്തിൽ ഫാറൂഖ് പൂപ്പലം, പ്രവർത്തകരായ ജിൻഷാദ് പൂപ്പലം, സുബീഷ് പരിയാപുരം, വിനോദ് മുട്ടുങ്ങൽ,അബ്ദുൽ ഖാദിർ വൈലോങ്ങര* എന്നിവർ സ്ഥലത്തെത്തിയാണ് പെരുമ്പാമ്പിനെ പിടികൂടിയത്. പെരുമ്പാമ്പിനെ പിന്നീട് നിലമ്പൂർ അമരംമ്പലം സൗത്ത് ഫോറസ്റ്റ് RRT ക്ക് കൈമാറും.

വലിയോറയിൽനിന്നുള്ള സ്വതന്ത്ര ദിന ഫോട്ടോസ്

തെയ്യാല ഹൈസ്‌കൂള്‍പടിയില്‍ കാര്‍ തടഞ്ഞ് 2 കോടിരൂപ കവര്‍ന്ന കേസ്;മൂന്ന് പ്രതികള്‍ പിടിയില്‍

  തെയ്യാല ഹൈസ്‌കൂള്‍പടിയില്‍ കാര്‍ തടഞ്ഞ് 2 കോടിരൂപ കവര്‍ന്ന കേസ്; മൂന്ന് പ്രതികള്‍ പിടിയില്‍ *പ്രതികൾ തിരൂരങ്ങാടി, പരപ്പനങ്ങാടി സ്വദേശികൾ.* *പ്രധാന പ്രതി തിരൂരങ്ങാടി ടി സി റോഡ് സ്വദേശി തടത്തിൽ കരീം,പരപ്പനങ്ങാടി പന്താരങ്ങാടി സ്വദേശി മുഹമ്മദ് ഫവാസ്, ഉള്ളണം സ്വദേശി മംഗലശ്ശേരി രജീഷ് എന്നിവരാണ് പിടിയിലായത് ഒരാളെകൂടി പിടികൂടാനുണ്ട്* ------------------------------------ *Published 23-08-2025 ശനി* ------------------------------------ നന്നമ്പ്ര തട്ടത്തലം ഹൈസ്‌കൂൾപടിക്ക് സമീപം മേലേപ്പുറത്ത് കാർ തടഞ്ഞ് നിർത്തി 2 കോടിയോളം രൂപ കവർന്ന കേസിൽ പ്രതികൾ പിടിയിൽ.  മൂന്ന് പേരെ താനൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. കവർച്ച നടന്ന് ഒരാഴ്‌ച തികയുമ്പോഴാണ് പ്രതികളെ പിടികൂടിയത്.  പ്രധാന പ്രതി തടത്തിൽ കരീം, രജീഷ് അടക്കം മൂന്ന് പ്രതികളെയാണ് കോഴിക്കോട് വെച്ച് പിടിയിലായത്. പിടിയിലായവർ മലപ്പുറം ജില്ലയിലുളളവർ. കവർച്ച നടത്തി പ്രതികൾ ഗോവയിലേക്കാണ് കടന്നു കളഞ്ഞത്.  തിരിച്ച് വരുന്നതിനിടെ കോഴിക്കോട് വെച്ചാണ് പിടി കൂടിയത്. നാലങ്ക സംഘത്തിലെപിടികൂടാനുളള ആൾ സംസ്ഥാനത്തിന് പുറത്താണ് എന്നാണ് അറിയാൻ കഴിഞ്ഞ...

വേസ്റ്റ് റിങ്ങിൽ തലകുടുങ്ങിയ നായയെ രക്ഷപ്പെടുത്തി video

കണ്ണമംഗലം ചെങ്ങാനിയിലെ വീട്ടിലെ വേസ്റ്റ് റിങ്ങിൽ തലകുടുങ്ങിയ നായയെ മലപ്പുറം ജില്ല ട്രോമാ കെയർ വേങ്ങര സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകർ രക്ഷപ്പെടുത്തി. വിവരമറിഞ്ഞതിയ യൂണിറ്റിയിലെ ഇല്യാസ് പുള്ളാട്ട്, മുനീർ ചെങ്ങാനി എന്നിവർ ചേർന്ന് വേസ്റ്റ് റിങ്ങിലെ തല കുടുങ്ങിയ ഹോളിന്റെ വലുപ്പം വർദ്ധിപ്പിച് രക്ഷപെടുതുകയായിരുന്നു വീഡിയോകാണാം

അപകട ഭീഷണിയായ മരങ്ങൾ ട്രോമാ കെയർ പ്രവർത്തകർ വെട്ടി മാറ്റി

 ജില്ലാ കളക്ടർ VR. വിനോദ് സാറിന്റെ നിർദ്ദേശപ്രകാരം മലപ്പുറം സിവിൽ സ്റ്റേഷൻ ഉള്ളിലുള്ള അപകട ഭീഷണി ഉള്ള മരങ്ങൾ വെട്ടിമാറ്റി. ജില്ലാ പബ്ലിക് ഹെൽത്ത്‌ ലാബ് കെട്ടിടത്തിനു മുകളിൽ ഭീഷണി ആയ കൂറ്റൻ മാവ് മരത്തിന്റെ ചില്ലകൾ മലപ്പുറം ജില്ലാ ട്രോമാ കെയറിന്റെ വിവിധ സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകർ വെട്ടി മാറ്റി. പരിപാടി ജില്ലാ കളക്ടർ VR. വിനോദ് സർ ഉദ്ഘാടനം നടത്തി. പരിപാടിക്ക് ട്രോമാ കെയർ ജില്ലാ സെക്രട്ടറി കെ.പി. പ്രതീഷ് നേതൃത്വം നൽകി ജബ്ബാർ ജൂബിലി  പെരിന്തൽമണ്ണ, അസീസ് മേലാറ്റൂർ, മുരുകേഷ് ശ്രീക്രേഷ്ണപുരം,ഇല്യാസ് വേങ്ങര, സുമേഷ് മങ്കട, അബ്‌ദുൾ റഷീദ് മലപ്പുറം തുടങ്ങിയവരുടെ കീഴിൽ 30 തിൽ പരം ട്രോമാ കെയർ പ്രവർത്തകർ പങ്കെടുത്തു.

കുണ്ടം കടവ് ഭാകത്ത് കാർ താഴ്ചയിലേക്ക് മറിഞ്ഞു VIDEO

കുണ്ടം കടവ് പാലത്തിനു സമീപം കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു മൂന്ന് പേർക്ക് പരിക്ക് പരപ്പനങ്ങാടി മൂന്നിയൂർ റൂട്ടിൽ കുണ്ടം കടവ് പാലത്തിനു സമീപം കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു. മൂന്ന് പേർക്ക് പരിക്ക്. പരിക്കേറ്റവരെ ഹോസ്പിറ്റലിലേക്ക് മാറ്റി... മറ്റു വിവരങ്ങൾ അറിവായി വരുന്നു...

കൂടുതൽ വാർത്തകൾ

ഗോവിന്ദച്ചാമി സെല്ലിന്റെ കമ്പി മുറിച്ച് പുറത്തേക്ക്; വസ്ത്രങ്ങള്‍ കൂട്ടിക്കെട്ടി വടം വഴി മതില്‍ച്ചാടി...

കണ്ണൂര്‍: സൗമ്യാ വധക്കേസ് പ്രതി ഗോവിന്ദച്ചാമി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ചാടിയത് പുലര്‍ച്ചെ 1.15 ന്. അതീവ സുരക്ഷാ ജയിലിന്റെ സെല്ലിന്റെ കമ്പികള്‍ മുറിച്ചുമാറ്റിയാണ് പുറത്തേക്ക് കടന്നത്. ശേഷം ക്വാറന്റൈന്‍ ബ്ലോക്ക് (പകര്‍ച്ചാവ്യാധികള്‍ പിടിപ്പെട്ടാല്‍ മാത്രം പ്രതികളെ താമസിക്കുന്ന ബ്ലോക്ക്) വഴി കറങ്ങി കൈവശമുണ്ടായിരുന്ന വസ്ത്രങ്ങളുമായി മതിലിന്റെ വശത്തേക്ക് പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു... മതിലിന്റെ മുകളില്‍ ഇരുമ്പ് കമ്പി വെച്ചുള്ള ഫെന്‍സിംഗ് ഉണ്ട്... ഈ വസ്ത്രങ്ങള്‍ കൂട്ടിക്കെട്ടി പുറത്തേക്ക് കടക്കുകയായിരുന്നു... ഒരേ തുണി ഉപയോഗിച്ചാണ് മതിലിലേക്ക് വലിഞ്ഞ് കയറിയതും പുറത്തേക്ക് ഇറങ്ങിയതും... ഗോവിന്ദച്ചാമിക്ക് പുറത്ത് നിന്നും സഹായം ലഭിച്ചെന്നാണ് നിഗമനം... പുലര്‍ച്ചെ പരിശോധനയ്ക്കായി ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴാണ് ഗോവിന്ദച്ചാമിയെ കാണാതായതായി മനസ്സിലാക്കുന്നത്... ഗോവിന്ദച്ചാമിക്കായി പൊലീസ് വ്യാപക തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.. ട്രെയിന്‍, റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് ശക്തമായ അന്വേഷണമാണ് നടക്കുന്നത്... അതീവ സുരക്ഷാ ജയില്‍ ഉള്ള പത്താം ബ്ലോക്കില്‍ നിന്നാണ് ...

നാടിൻ്റെ സ്വപ്‌നം യാഥാർത്ഥ്യമാകുന്നു., വലിയോറ കുറുക ഗവൺമെൻ്റ് സ്കൂളിന്റെ പുതിയ കെട്ടിടത്തിന് കേരള സ്പീക്കർ തറക്കല്ലിട്ടു

വേങ്ങര , വലിയോറ കുറുക ഗവൺമെൻ്റ്  ഹൈസ്‌കൂളിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ കെട്ടിടത്തിന് കേരള സ്പീക്കർ തറക്കല്ലിട്ടു. വേങ്ങര നിയോജക മണ്ഡലം എം.എൽ.എ. ശ്രീ. പി.കെ. കുഞ്ഞാലിക്കുട്ടി സാഹിബ് ചടങ്ങിന് അധ്യക്ഷത വഹിച്ചു.  വിദ്യാകിരണം പദ്ധതിയിൽ ഉൾപ്പെടുത്തി കിഫ്ബി ഫണ്ട് ഉപയോഗിച്ച് 3.90 കോടി രൂപ ചെലവഴിച്ചാണ് ഈ പുതിയ കെട്ടിടം നിർമ്മിക്കുന്നത്. 18 ക്ലാസ് മുറികൾ, കോൺഫറൻസ് ഹാൾ, വിശാലമായ ശുചിമുറികൾ, സയൻസ്, കമ്പ്യൂട്ടർ ലാബുകൾ എന്നിവ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുങ്ങുന്നതോടെ നമ്മുടെ കുട്ടികൾക്ക് ഇനി കൂടുതൽ മികച്ച പഠനാന്തരീക്ഷം ലഭിക്കും. പരിപാടിക്ക് മുന്നോടിയായി നടന്ന സാംസ്‌കാരിക ഘോഷയാത്രയും നടന്നു

കിണറ്റിൽ വീണ കാട്ടു പന്നിയെ രക്ഷപ്പെടുത്തി video കാണാം

വലിയോറ അയിഷാ ബാദ് ഏരിയയിൽ കിണറ്റിൽ വീണ പന്നിയെ ഇല്യാസ് പുള്ളാട്ട്, ജബ്ബാർ എരണിപടി, അഷ്‌റഫ്‌ AT, ഉണ്ണി, ഉനൈസ്, എന്നിവരും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി,

ആട്ടീരി സ്കൂൾ പടി റോഡ് ശോചനീയാവസ്ഥ പരിഹരിക്കണം;-വെൽഫെയർ പാർട്ടി

ഒതുക്കുങ്ങൽ : ആട്ടീരി കൊടവണ്ടൂരിൽ നിന്നും സ്കൂൾ പടി വഴി ഇഖ്ലാസ് നഗർ, പള്ളിപ്പുറം, ചോലക്കാട് ഭാഗങ്ങളിലേക്കുള്ള റോഡ് തകർന്ന് ഗതാഗതയോഗ്യമല്ലാത്ത അവസ്ഥക്ക് ഉടൻ പരിഹാരമുണ്ടാവണമെന്ന് വെൽഫെയർ പാർട്ടി ആട്ടീരി യൂണിറ്റ് യോഗം അധികാരികളാട് ആവശ്യപ്പെട്ടു. ആട്ടീരി എ.എം.യു.പി. സ്കൂൾ, തൊട്ടടുത്ത മദ്രസ എന്നിവയിൽ പഠിക്കുന്ന വിദ്യാർത്ഥികൾ ഏറെ ആശ്രയിക്കുന്ന പ്രധാനപ്പെട്ട ഒരു റോഡാണിത്. കാൽനടത്തക്കാർക്ക് പോലും യാത്ര ചെയ്യാൻ പറ്റാത്ത വിധം റോഡിൻ്റെ അവസ്ഥ മാറിയിട്ടുണ്ടെന്ന് യോഗം അഭിപ്രായംപ്പെട്ടു. യൂണിറ്റ് പ്രസിഡൻ്റ് ടി.റസിയ ടീച്ചർ അധ്യക്ഷത വഹിച്ചു. ജില്ലാ സമിതി അംഗം ദാമോദരൻ പനക്കൽ യോഗം ഉദ്ഘാടനം ചെയ്തു. ഒതുക്കുങ്ങൽ പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി. ഹമീദ് മാസ്റ്റർ, പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ ടി. അബ്ദുറഹ്‌മാൻ, എ. എം. റസിയ, ടി. മുബീന,  കെ.വി. മമ്മു, ടി. അസ് ലം, എന്നിവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി ഇല്ലിക്കൽ ഇബ്രാഹിം സ്വാഗതവും വി. അലവി നന്ദിയും പറഞ്ഞു.

ചുഴലിക്കാറ്റിൽ വേങ്ങരയിൽ വൻ നാശനഷട്ടം

വേങ്ങര: വേങ്ങരയിൽ  വിവിധ ഭാഗങ്ങളിൽ വെള്ളിയാഴ്ച രാവിലെ ഒൻപതുമണിയോടെ വീശിയടിച്ച ചുഴലിക്കാറ്റിൽ വൻ നാശനഷ്ടം. കണ്ണമംഗലം, വേങ്ങര വില്ലേജുകളിലെ വെട്ടുതോട്, ചെമ്പട്ട നഗർ പ്രദേശങ്ങളിലാണ് വ്യാപക നഷ്ടമുണ്ടായത്. ചുഴലിക്കാറ്റിലും മഴയിലും കണ്ണമംഗലം വില്ലേജിൽ ആറു വീടുകൾ ഭാഗികമായും ഒരു വീട്‌ പകുതിയും തകർന്നു. വേങ്ങര വില്ലേജിൽ ഒരു വീട് പകുതിയും ഏഴു വീടുകൾ ഭാഗികമായും തകർന്നു. പൂച്ചോലമാട്-വേങ്ങര റോഡിലേക്ക് ഒരു വലിയ പ്ലാവ് കടപുഴകി വീണു. കൊട്ടേക്കാട്ട്‌ മൊയ്തീൻകുട്ടിയുടെ വീട്ടിലേക്ക് മരം വീണ് മകൻ സൈനുൽ ആബിദ് (35), ആദം സൈൻ (4) എന്നിവർക്ക് പരിക്കുപറ്റിയിട്ടുണ്ട്. ഇവർ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. കണ്ണമംഗലം വില്ലേജിൽ മനോജ് മണ്ണിൽ, കൊട്ടേക്കാട്ട്‌ മൊയ്തീൻകുട്ടി, തച്ചരുപടിക്കൽ റസിയ, മാട്ടറ മുസ്തഫ, കുളങ്ങര ഉമ്മർ ഖത്താബ്, ഒറ്റയിൽപാടി രാജൻ, ചെമ്പട്ട കണ്ണൻകുട്ടി എന്നിവരുടെ വീടുകൾക്കാണ് നാശനഷ്ടം. വേങ്ങര വില്ലേജിൽ തെയ്യാംവീടൻ രവിയുടെ വീട് ഏതാണ്ട് പകുതിയിലധികം തകർന്നു. ചെമ്പട്ട നാടി, കെ.കെ. രാമകൃഷ്ണൻ, എട്ടുവീട്ടിൽ അബ്ദുൽ ജബ്ബാർ, കൊളപ്പറ്റ സെയ്തു, ചെമ്പട്ട വേലായുധൻ, മനയംതൊ...

വിപ്ലവ നേതാവിന് വിട; മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ അന്തരിച്ചു

മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ അന്തരിച്ചു. 101 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. വിഎസിന്റെ ജീവിത ചരിത്രമെന്നാൽ കേരളത്തിൻ്റെ സാമൂഹ്യ രാഷ്ട്രീയ ചരിത്രം കൂടിയാണ്. 1923 ഒക്ടോബർ 20 നാണ് ആലപ്പുഴ വെന്തലത്തറ വീട്ടിൽ ശങ്കരൻ്റെയും അക്കാമ്മയുടെയും മകനായി വി എസ് അച്യുതാനന്ദൻ ജനിച്ചത്. നാലാം വയസിൽ അമ്മയും 11 വയസായപ്പോൾ അച്ഛനും മരിച്ചു. അനാഥത്വവും ദാരിദ്യവും വലച്ചെങ്കിലും പഠിക്കണമെന്ന മോഹം വി എസ് ഉപേക്ഷിച്ചില്ല. ജാതി വ്യവസ്ഥ കത്തിക്കാളി നിന്ന നാട്ടിൽ സവർണ കുട്ടികൾ ചോവച്ചെറുക്കനെന്ന് വിളിച്ച് ആക്ഷേപിച്ചപ്പോൾ വി എസ് ബൽറ്റൂരിയടിച്ചോടിച്ചു. അന്നേ വിഎസ് അച്യുതാനന്ദൻ വ്യവസ്ഥിതിയോട് കലഹം പ്രഖ്യാപിച്ചു. ഒരു നേരത്തെ ആഹാരത്തിന് പോലും വകയില്ലാതായതോടെ ഏഴാം ക്ലാസിൽ പഠിപ്പവസാനിപ്പിച്ചു. ചേട്ടൻ്റെ തയ്യൽക്കടയിലെ ചെറിയ ജോലി കൊണ്ട് വീട്ടിലെ വിശപ്പടക്കാൻ കഴിയാതായി. പതിനഞ്ചാം വയസിൽ ആസ്പിൻവാൾ കമ്പനിയിൽ ജോലിക്ക് കയറി. നടുവൊടിക്കുന്ന ജോലി, കുറഞ്ഞ കൂലി, മോശമായ തൊഴിൽ സാഹചര്യങ്ങൾ അവിടെയും അവൻ കലഹിച്ചു. മറ്...

സ്റ്റേറ്റ് കിക്ക് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ വേങ്ങര MFA ഇൻ്റർനാഷണൽ മാർഷ്യൽ അക്കാദമിക്ക് മിന്നും തിളക്കം

മലപ്പുറം: കാലിക്കറ്റ് യൂണിവേഴ്സിറ്റി പി.ടി ഉഷ ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) സംഘടിപ്പിച്ച സ്റ്റേറ്റ് കിക്ക് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ 71 മെഡലുകൾ നേടി ഓവറോൾ ചാമ്പ്യന്മാരായ മലപ്പുറം ജില്ലക്ക് കരുത്തായി വേങ്ങര MFA ഇൻ്റർനാഷണൽ മാർഷ്യൽ അക്കാദമിയിലെ വിദ്യാർത്ഥികൾ. വ്യത്യസ്ത കാറ്റഗറികളിലായി 5 സ്വർണവും 6 വെള്ളിയും 7 വെങ്കലവുമായി 18 മെഡലുകളാണ് MFA വിദ്യാർത്ഥികൾ നേടിയത്.  ഷിഫ് ല ടി.വി, ആയിഷ ഫെബിൻ, ദിൽന ഫാത്തിമ കെ.ടി,സൈവ മേലേവീട്ടിൽ, ഫാത്തിമ ദിൽഷ.സി എന്നിവരാണ് സ്വർണ മെഡൽ നേടി സൗത്ത് സോൺ മത്സരത്തിലേക്ക് യോഗ്യത നേടിയത്. മുഖ്യ പരിശീലകരായ മാസ്റ്റർ മുഹമ്മദ് ഫാസിൽ, മുഹമ്മദ് നൂറുദ്ധീൻ കൂട്ടേരി എന്നിവരുടെ ശിക്ഷണത്തിലാണ് വിദ്യാർത്ഥികൾ മത്സരത്തിന് ഇറങ്ങിയത്.

വലിയോറയിൽനിന്നുള്ള സ്വതന്ത്ര ദിന ഫോട്ടോസ്

തിരുരങ്ങാടിയിൽ രണ്ട് കോടി രൂപ കവർന്ന സംഭവം; പ്രതികൾ പണവുമായി രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്.

. തിരൂരങ്ങാടിയിൽ കാർ തടഞ്ഞുനിർത്തി രണ്ട് കോടി രൂപ കവർന്ന സംഭവത്തിൽ, പ്രതികൾ പണവുമായി രക്ഷപ്പെട്ടത്തിൽ അന്വേഷണം ശക്തമാക്കി. കഴിഞ്ഞ വ്യാഴാഴ്ചയാണ് നന്നമ്പ്ര സ്വദേശി പറമ്പിൽ ഹനീഫയുടെ കൈവശമുണ്ടായിരുന്ന രണ്ട് കോടി രൂപ നാലംഗ സംഘം കവർന്നത്. കൊടിഞ്ഞിയിൽനിന്ന് പണം വാങ്ങി താനൂരിലേക്ക് പോവുകയായിരുന്ന ഹനീഫയെ നന്നമ്പ്ര മേലേപ്പുറത്തുവെച്ച് കാറിലെത്തിയ സംഘം തടഞ്ഞുനിർത്തി ഹോക്കി സ്റ്റിക്കുകളും വടിവാളുകളും ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു. സംഭവത്തിനുശേഷം പ്രതികൾ സഞ്ചരിച്ച കാർ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പുതിയ സി.സി.ടി.വി. ദൃശ്യങ്ങൾ അന്വേഷണത്തിൽ നിർണായകമാകുമെന്നാണ് കരുതുന്നത്. പ്രതികളെക്കുറിച്ച് സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും ഉടൻതന്നെ അറസ്റ്റ് ചെയ്യുമെന്നും പോലീസ്.