ഒതുക്കുങ്ങൽ :ആട്ടീരി കൊടവണ്ടൂരിൽ നിന്നും സ്കൂൾ പടി വഴി ഇഖ്ലാസ് നഗർ, പള്ളിപ്പുറം, ചോലക്കാട് ഭാഗങ്ങളിലേക്കുള്ള റോഡ് തകർന്ന് ഗതാഗതയോഗ്യമല്ലാത്ത അവസ്ഥക്ക് ഉടൻ പരിഹാരമുണ്ടാവണമെന്ന് വെൽഫെയർ പാർട്ടി ആട്ടീരി യൂണിറ്റ് യോഗം അധികാരികളാട് ആവശ്യപ്പെട്ടു. ആട്ടീരി എ.എം.യു.പി. സ്കൂൾ, തൊട്ടടുത്ത മദ്രസ എന്നിവയിൽ പഠിക്കുന്ന വിദ്യാർത്ഥികൾ ഏറെ ആശ്രയിക്കുന്ന പ്രധാനപ്പെട്ട ഒരു റോഡാണിത്. കാൽനടത്തക്കാർക്ക് പോലും യാത്ര ചെയ്യാൻ പറ്റാത്ത വിധം റോഡിൻ്റെ അവസ്ഥ മാറിയിട്ടുണ്ടെന്ന് യോഗം അഭിപ്രായംപ്പെട്ടു.
യൂണിറ്റ് പ്രസിഡൻ്റ് ടി.റസിയ ടീച്ചർ അധ്യക്ഷത വഹിച്ചു. ജില്ലാ സമിതി അംഗം ദാമോദരൻ പനക്കൽ യോഗം ഉദ്ഘാടനം ചെയ്തു.
ഒതുക്കുങ്ങൽ പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി. ഹമീദ് മാസ്റ്റർ, പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ ടി. അബ്ദുറഹ്‌മാൻ, എ. എം. റസിയ, ടി. മുബീന, കെ.വി. മമ്മു, ടി. അസ് ലം, എന്നിവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി ഇല്ലിക്കൽ ഇബ്രാഹിം സ്വാഗതവും വി. അലവി നന്ദിയും പറഞ്ഞു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ