.
തിരൂരങ്ങാടിയിൽ കാർ തടഞ്ഞുനിർത്തി രണ്ട് കോടി രൂപ കവർന്ന സംഭവത്തിൽ, പ്രതികൾ പണവുമായി രക്ഷപ്പെട്ടത്തിൽ അന്വേഷണം ശക്തമാക്കി. കഴിഞ്ഞ വ്യാഴാഴ്ചയാണ് നന്നമ്പ്ര സ്വദേശി പറമ്പിൽ ഹനീഫയുടെ കൈവശമുണ്ടായിരുന്ന രണ്ട് കോടി രൂപ നാലംഗ സംഘം കവർന്നത്.
കൊടിഞ്ഞിയിൽനിന്ന് പണം വാങ്ങി താനൂരിലേക്ക് പോവുകയായിരുന്ന ഹനീഫയെ നന്നമ്പ്ര മേലേപ്പുറത്തുവെച്ച് കാറിലെത്തിയ സംഘം തടഞ്ഞുനിർത്തി ഹോക്കി സ്റ്റിക്കുകളും വടിവാളുകളും ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു. സംഭവത്തിനുശേഷം പ്രതികൾ സഞ്ചരിച്ച കാർ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
പുതിയ സി.സി.ടി.വി. ദൃശ്യങ്ങൾ അന്വേഷണത്തിൽ നിർണായകമാകുമെന്നാണ് കരുതുന്നത്. പ്രതികളെക്കുറിച്ച് സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും ഉടൻതന്നെ അറസ്റ്റ് ചെയ്യുമെന്നും പോലീസ്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ