ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

വിജിലൻസ് റെയ്ഡ് : വേങ്ങര സബ് രജിസ്ട്രാര്‍ ഓഫീസില്‍ നിന്നും 30,000 രൂപ പിടികൂടി

  ▫️സംസ്ഥാനത്തെ 76 സബ് രജിസ്ട്രാർ ഓഫീസുകളിൽ ഒരേ സമയം വിജിലൻസ് സംഘത്തിന്റെ  മിന്നൽ പരിശോധന.   ആധാരം എഴുത്തുകാർ വഴി കൈക്കൂലി വാങ്ങുന്നവെന്നു കണ്ടെത്തലിനെ തുടർന്നാണ് പരിശോധന നടത്തിയത് . ഏജന്റുമാരിൽ നിന്ന് പണവും മദ്യക്കുപ്പികളും കണ്ടെത്തി.  വേങ്ങരയിൽ വൈകുന്നേരം അഞ്ചുമണിയോടെ ഓഫീസിൽ കയറിവന്ന ഏജന്റിൽ നിന്നും 30,000 രൂപയും വേങ്ങര സബ് രജിസ്ട്രാർ ഓഫീസറുടെ മേശ   വിരിപ്പിന് താഴെ നിന്നും 1,500 രൂപയും കണ്ടെടുത്തു.  ആലപ്പുഴയില്‍ വിജിലന്‍സിനെ കണ്ട് കൈക്കൂലി പണം ഉദ്യോഗസ്ഥൻ വലിച്ചെറിഞ്ഞു. കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം സബ് രജിസ്ട്രാര്‍ ഓഫീസില്‍ നിന്നും 2,1000 രൂപയും പിടിച്ചെടുത്തു. കാസർകോഡ് നിന്ന് 11,300 രൂപയും, റാന്നിയിൽ നിന്നും 6,740 രൂപയും, എറണാകുളം മട്ടാഞ്ചേരിയിൽ നിന്നും 6240 രൂപയും, ഒരു കുപ്പി വിദേശ മദ്യവും വിജിലന്‍സ് പിടിച്ചെടുത്തു. ആലപ്പുഴയിൽ നിന്നും 4,000 രൂപയും, കോട്ടയം പാമ്പാടിയിൽ നിന്നും 3,650 രൂപയും കണ്ടെടുത്തു. ഗൂഗിൾ പേ മുഖേനയും തുക കൈമാറിയിട്ടുണ്ടോയെന്ന് വരും ദിവസങ്ങളില്‍ പരിശോധന നടത്തുന്നതാന്നെന്നും വിജിലൻസ് ഡയറക്ടര്‍ മനോജ്‌ എ...

ഈ ഫോട്ടോയിൽ ഒരു മീനുണ്ട് ഫോട്ടോ സൂം ചെയ്യാതെ കണ്ടതാമോ?

നമ്മുടെ നാട്ടിലെ പുഴകളിലും, നെൽപ്പാടങ്ങളിലും,തൊടുകളിലും എല്ലാം  കണ്ടുവരുന്ന ഒരു മത്സ്യമാണ് ആരകൻ, ഈ മത്സ്യത്തെ ആരൽ, ആരോൺ, ആരകൻ എന്നി പേരുകളിൽ എല്ലാം പ്രാദേശികമായി വിളിക്കപെടുന്നു, ഈ മത്സ്യത്തെ ഇംഗ്ലീഷിൽ  Malabar spinyeel.എന്ന് വിളിക്കും. ഈ മത്സ്യത്തിന്റെ ശാസ്ത്രീയനാമം: Macrognathus malabaricus എന്നാണ്. ഇപ്പോൾ ഇവയെ ചിലയിടങ്ങളിൽ കാണുന്നുണ്ടങ്കിലും മറ്റു പലയിടങ്ങളിലും അപൂർവ്വമായേ കാണുന്നുള്ളൂ. ആരകൻ Malabar spinyeel Scientific classification Kingdom:Animalia Phylum:Chordata Class:Actinopterygii Order:Synbranchiformes Family:Mastacembelidae Genus:Macrognathus Species:M. malabaricus ഇവയുടെ ശരീരം നീണ്ടത്തും തലഭാഗം കൂർത്തതുമാണ്. കളിമണ്ണിന്റെ നിറത്തിലുള്ള ശരീരത്തിൽ കറുത്ത പാടുകൾ ഉണ്ടാവും. ഈ മത്സ്യത്തിന്റെ മുകൾഭാഗത്ത്‌ നല്ല കട്ടിയുള്ള മുള്ളുകളുടെ നിരതന്നെയുണ്ട്   അവ കൈയിൽ തട്ടിയാൽ കൈയിൽ മുറിവുകൾഉണ്ടാവും. ഈ മത്സ്യത്തിന്റെ ശരാശരി വലിപ്പം 30 സെന്റി മീറ്ററോളമാണ്. വെള്ളത്തിന്റെ അടിത്തട്ടിലൂടെ സഞ്ചാരിക്കുന്ന ഈ മത്സ്യം പകൽ സമയം വെള്ളത്തിനടിയിലെ മാളങ്ങ...

കോളപ്പുറത്തിനും കൂരിയടിനും ഇടയിൽ മരം കടപുഴകി വീണു റോഡ് ബ്ലോക്ക്‌ അനുഭവപ്പെടുന്നു video

ഇന്ന് രാത്രി ഉണ്ടായ ശക്ഷമായ മഴയിലും കാറ്റിലും രാത്രി 8 മണിയോടെ  മലപ്പുറം ദേശീയപാത 66 കോളപ്പുറത്തിനും കൂരിയടിനും ഇടയിൽ മരം കടപുഴകി വീണു റോഡ് ഗതാഗതം തടസ്യപെട്ടു . ഫയർ ഫോയിസ് വന്ന് മരം വെട്ടിമാറ്റുന്നു  🛑🛑🛑 NH ൽ കൂരിയാടിനും  കൊളപ്പുറത്തിനുമിടയിൽ ഇലക്ട്രിക്ക് ലൈൻ കമ്പിയിലേക്ക് മരം വീണതു കാരണം റോഡ് ഗതാഗതം തടസപെട്ടിരിക്കുന്നു. അടിയന്തിര എയർപോർട്ടടക്കമുള്ള യാത്രക്കാർക്ക് കുരിയാട് നിന്ന് ഇടത്തോട്ട് തിരിഞ്ഞ് താഴെ കുളപ്പുറം വഴി പോകാവുന്നതാണ്. തടസ്സങ്ങൾ പെട്ടെന്ന് നീക്കം ചെയ്യുമെന്ന് പ്രതീക്ഷിക്കാം. Update : ദേശീയ പാതയിൽ മരം വീണ്  തടസ്സപ്പെട്ട  ഗതാഗതം തടസ്സം   ഒഴിവായിട്ടുണ്ട് വാഹനങ്ങൾക്ക് കടന്ന് പോകാം.. 14/11/2022  9:23pm മറ്റു വാർത്തകൾ  കൂറ്റൻ കട്ടൗട്ടുമായി അർജെൻ്റീന ഫാൻസ്; - തിരൂരങ്ങാടി ചെറുമുക്കിൽ കട്ടൗട്ട് യുദ്ധം..!! തിരൂരങ്ങാടി: ഫുട്ബോൾ മാമാങ്കം മലപ്പുറത്തിന് നൽകുന്ന ഉത്സവം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. കഴിഞ്ഞ കാലങ്ങളിൽ അത് ഫ്ലക്സ് യുദ്ധമായിരുന്നുവെങ്കിൽ ഇത്തവണ കട്ടൗട്ട് യുദ്ധമാണ്. ഫിഫ ലോകക്കപ്പ് ആവേശത്തിൽ ബ്രസീൽ ഫാൻസിന് മറു...

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

കടുങ്ങാത്തുകുണ്ട് പാറമ്മൽ അങ്ങാടിയിൽ വിവാഹവീട്ടില്‍ പതിയിരുന്ന മോഷ്ട്ടാവ് 8 ലക്ഷം രൂപയും പതിനഞ്ച് പവന്‍ സ്വര്‍ണ്ണാഭരണവും കവര്‍ന്നു

 കടുങ്ങാത്തുകുണ്ട് പാറമ്മൽ അങ്ങാടിയിൽ  വിവാഹവീട്ടില്‍ പതിയിരുന്ന മോഷ്ട്ടാവ് 8 ലക്ഷം രൂപയും പതിനഞ്ച് പവന്‍ സ്വര്‍ണ്ണാഭരണവും കവര്‍ന്നു കടുങ്ങാത്തുകുണ്ട് : പാറമ്മൽ അങ്ങാടി അബ്ദുല്‍കരീമിന്റെ വീട്ടിൽ നിന്നാണ് പണവും  സ്വര്‍ണ്ണാഭരണവും കവര്‍ന്നത്.മീശപ്പടിയിലെ ഓഡിറ്റോറിയത്തിൽ ശനിയായ്ച്ച വൈകിട്ട് അബ്ദുല്‍കരീമിന്റെ  മകളുടെ വിവാഹ സല്‍കാരം ആയിരുന്നു.ശേഷം രാത്രിയൊടെ വീട്ടിൽ എത്തിയ വീട്ടുകാർ ഉറങ്ങാൻ കിടന്നു. ഈ സമയം വീട്ടിനുള്ളിൽ കയറികൂടിയ മൊഷ്ടാവ് അലമാരയിൽ സൂക്ഷിച്ച 8 ലക്ഷം രൂപയും ഭാര്യ ധരിച്ച 15 പവന്‍ സ്വര്‍ണ്ണാഭരണവും കവര്‍ന്നു.  മാല പൊട്ടിക്കുന്നതിനിടെ അബ്ദുല്‍കരീമിന്റെ ഭാര്യ ഉണർന്നു.കവര്‍ച്ച തടയാൻ ശ്രമിച്ചു എങ്കിലും ഭാര്യക്ക് മൽപിടുത്തത്തിനിടെ കഴുത്തിൽ പരിക്ക് പറ്റി. മൊഷ്ടാവ് പിന്നീട് രക്ഷപ്പെടുകയായിരുന്നു. ഫിങ്കർ പ്രിന്റ് വിഭാഗവും ഡോഗ് സ്‌കോഡ് വിഭാഗവും പരിശോധനാനടത്തി. കാല്പകഞ്ചെരി പൊലീസ് പരിശോധനാ തുടരുന്നു.

വലിയോറ: പാണ്ടികശാല തട്ടാഞ്ചേരിമല സ്വദേശി യു കെ അലവി എന്നവർ മരണപ്പെട്ടു

മരണ വാർത്ത വലിയോറ: പാണ്ടികശാല തട്ടാഞ്ചേരിമല സ്വദേശി പരേതനായ ഉണ്ണിയാലുക്കൽ ചെറിയാക്കാന്റെ അഹമ്മദ് എന്നവരുടെ മകൻ യു കെ അലവി എന്നവർ മരണപ്പെട്ടു.  പരേതന്റെ ജനാസ നമസ്കാരം നാളെ (14/11/2022) തിങ്കളാഴ്ച രാവിലെ 09.30ന് പാണ്ടികശാല എട്ടു വീട്ടിൽ ജുമാ മസ്ജിദിൽ. (ഷൗക്കത്ത്, റിയാസ് എന്നി വരുടെ ഉപ്പ)

.കേരളോത്സവം അത്‌ലറ്റിക്സ് മത്സരത്തിൽ പി.വൈ എസ് പരപ്പിൽപാറയും ഗാസ്ക്ക് ഗാന്ധിക്കുന്നും ജേതാക്കളായി

കേരളോത്സവം അത്‌ലറ്റിക്സ് മത്സരത്തിൽ പി.വൈ എസ് പരപ്പിൽപാറയും ഗാസ്ക്ക് ഗാന്ധിക്കുന്നും ജേതാക്കളായി. നവംബർ 6 മുതൽ 20 വരെ നടക്കുന്ന വേങ്ങര ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിലെ അത്‌ലറ്റിക്സ് മത്സരത്തിൽ പി വൈ എസ് പരപ്പിൽപാറയും ഗാസ്ക്ക് ഗാന്ധിക്കുന്നും ജേതാക്കളായി. വേങ്ങര KMHSS കുറ്റൂർ നോർത്ത് ഗ്രൗണ്ടിൽ നടന്ന അത്‌ലറ്റിക്സ് മത്സരത്തിൽ ആൺകുട്ടികൾ വിഭാഗത്തിൽ പി.വൈ.എസ് പരപ്പിൽപാറ ഒന്നാം സ്ഥാനവും സൺ റൈസ് പാണ്ടികശാല രണ്ടാം സ്ഥാനവും നേടി. പുരുഷ വിഭാഗത്തിൽ ഗാസ്ക്ക് ഗാന്ധിക്കുന്ന് ഒന്നാം സ്ഥാനവും പി.വൈ.എസ് പരപ്പിൽപാറ രണ്ടാം സ്ഥാനവും നേടി. വിജയികൾക്ക് വേങ്ങര ഗ്രാമ പഞ്ചായത്ത് അംഗം ഉമ്മർകോയ ട്രോഫികൾ നൽകി. വേങ്ങര ഗ്രാമപഞ്ചായത്ത് യൂത്ത് കോഡിനേറ്റർ സഹീർ അബ്ബാസ് നടക്കൽ കേരളോത്സവം സംഘാടക സമിതി അംഗങ്ങളായ അസ്ലം,അമീർ, റസാക്ക്, റീജ, നൗഷാദ്, ഷറഫുദ്ധീൻ, നിഷാദ് എന്നിവ മത്സരങ്ങൾ നിയന്ത്രിച്ചു. കേരളോത്സവം ക്രിക്കറ്റ് മത്സരത്തിൽ ബ്ലു സ്റ്റാർ വേങ്ങര ജേതാക്കളായി. നവംബർ 6 മുതൽ 20 വരെ നടക്കുന്ന വേങ്ങര ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിലെ ക്രിക്കറ്റ് മത്സരത്തിൽ ബ്ലു സ്റ്റാർ വേങ്ങര ജേതാക്കളാ...

നാളെമുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി ഭാരവാഹനങ്ങള്‍ വേങ്ങര വഴി മലപ്പുറത്തേക്ക് പോകും

ഗതാഗത നിയന്ത്രണം കോഴിക്കോട്-പാലക്കാട് ദേശീയപാതയിലെ കൊണ്ടോട്ടി ടൗണില്‍ ഇന്റര്‍ലോക്ക് വിരിക്കുന്ന പ്രവൃത്തി നവംബര്‍ 14മുതല്‍ ആരംഭിക്കുന്നതിനാല്‍ ഗതാഗതം നിയന്ത്രിക്കുന്നു. പ്രവൃത്തി കഴിയുന്നത് വരെ കോഴിക്കോട്  ഭാഗത്ത് നിന്നും എടവണ്ണപ്പാറ ഭാഗത്ത് നിന്നും വരുന്നഎല്ലാ വാഹനങ്ങളും കൊളത്തൂരില്‍ നിന്നും തിരിഞ്ഞ് മേലങ്ങാടി വഴി കൊണ്ടോട്ടി ടൗണിലൂടെ പോകണം. കോഴിക്കോട്, കണ്ണൂര്‍ ഭാഗത്ത് നിന്നും വരുന്ന ഭാരവാഹനങ്ങള്‍ രാമനാട്ടുകരയില്‍ നിന്നും കൂരിയാട്, വേങ്ങര വഴി തിരിഞ്ഞ് മലപ്പുറം ഭാഗത്തേക്ക് പോകണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു

ഓടുന്ന തീവണ്ടിയില്‍ ചാടിക്കയറാന്‍ ശ്രമം;- തെറിച്ചുവീണ 17-കാരിക്ക് രക്ഷകനായി RPF ഉദ്യോഗസ്ഥൻ

 ഓടുന്ന തീവണ്ടിയില്‍ ചാടിക്കയറാന്‍ ശ്രമം; - തെറിച്ചുവീണ 17-കാരിക്ക് രക്ഷകനായി RPF ഉദ്യോഗസ്ഥൻ തിരൂര്‍: തീവണ്ടിയില്‍ കയറുന്നതിനിടെ തെറിച്ചുവീണ പെണ്‍കുട്ടിക്ക് ആര്‍.പി.എഫ്. ഉദ്യോഗസ്ഥന്‍ രക്ഷകനായി. പ്ലാറ്റ്‌ഫോമിലേക്ക് തെറിച്ചു വീണ പെണ്‍കുട്ടിയെ ട്രാക്കിലേക്ക് വീണുപോകാതെ ആര്‍.പി.എഫ് ഹെഡ് കോണ്‍സ്റ്റബിള്‍ സതീശന്‍ രക്ഷപ്പെടുത്തുകയായിരുന്നു. ഇതിന്റെ സി.സി.ടി.വി. ദൃശ്യം പുറത്തുവന്നിട്ടുണ്ട്. തിരൂർ റെയില്‍വേ സ്റ്റേഷനില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെ 5.30-ന് ഷൊര്‍ണൂരില്‍നിന്ന് കണ്ണൂരിലേക്ക് പോകുന്ന മെമു തീവണ്ടിയില്‍ കയറുമ്പോഴാണ് അപകടം. തിരൂരില്‍ രണ്ട് മിനിറ്റ് മാത്രം സ്റ്റോപ്പുള്ള തീവണ്ടിയിലേക്ക് പതിനേഴുകാരി ചാടിക്കയറാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് പ്ലാറ്റ്‌ഫോമിനും ട്രാക്കിനുമിടയിലേക്ക് തെറിച്ചുവീണ പെണ്‍കുട്ടിയെ ജോലിയിലുണ്ടായിരുന്ന ആര്‍.പി.എഫ്. ഹെഡ് കോണ്‍സ്റ്റബിള്‍ ഇ. സതീശന്‍ അദ്ഭുതകരമായി രക്ഷപ്പെടുത്തുകയായിരുന്നു. വണ്ടി നീങ്ങിത്തുടങ്ങിയപ്പോഴാണ് പെണ്‍കുട്ടി ഓടിക്കയറിയതെന്ന് സതീശന്‍ പറഞ്ഞു. ഒരു കൈ തീവണ്ടിയുടെ കമ്പിയില്‍ പിടിച്ചുവെങ്കിലും തെറിച്ച് പ്ലാറ...

ദേശീയ പാത-66ൽ ജില്ലയിൽ വരുന്നത് 21 അടിപ്പാതകളും 16 മേൽപ്പാതകളും

ദേശീയ പാത-66ൽ ജില്ലയിൽ വരുന്നത് 21 അടിപ്പാതകളും 16 മേൽപ്പാതകൾ  മലപ്പുറം: ദേശീയപാത -66 ആറുവരിയായി വികസിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ വരുന്നത് 21 അടിപ്പാതകളും 16 മേൽപ്പാതകളും. പ്രധാന റോഡിലേക്ക് കയറാതെ ഇരുവശത്തേക്കും കടന്നുപോകാനുള്ള സൗകര്യമായാണിത്. രണ്ട് വശത്തേയും സർവീസ് റോഡുകളെയാണ് അടിപ്പാതകളും മേൽപ്പാതകളും വഴി ബന്ധിപ്പിക്കുക. ഈ 37 വഴികളിലൂടെ മാത്രമേ ജില്ലയിൽ ദേശീയപാത മുറിച്ചുകടക്കാനാവൂ. ജില്ലയിൽ 72 കിലോമീറ്ററിലൂടെയാണ് ദേശീയപാത -66 കടന്നുപോകുന്നത്. ഇതിൽ ഓരോ രണ്ട് കിലോമീറ്ററിലും മറുവശത്തെത്താൻ സൗകര്യമുണ്ടാകും. ഓരോ സ്ഥലത്തെയും ഭൂനിരപ്പും സൗകര്യങ്ങളും കണക്കിലെടുത്താണ് അടിപ്പാതയും മേൽപ്പാതയും തീരുമാനിച്ചത്. ഒരേസമയം ഇരുവശത്തേക്കും വാഹനങ്ങൾ കടന്നുപോകാൻ കഴിയുന്ന വിധമാണ് ഈ പാതകൾ ഒരുക്കുന്നത്. ഇവയ്ക്ക് 20 മീറ്റർവരെ വീതിയുണ്ടാകും. 21 അടിപ്പാതകളിൽ മൂന്നെണ്ണം ചെറുതായിരിക്കും. പൂക്കിപ്പറമ്പും പാണമ്പ്രയിലും ലൈറ്റ് വെഹിക്കിൾ അണ്ടർപാസും കാട്ടിപ്പരുത്തിയിൽ സ്മോൾ വെഹിക്കിൾ അണ്ടർപാസുമാണ് നിർമിക്കുന്നത്. ഏഴ് മീറ്റർ വരെയാകും ഇതിന്റെ വീതി. ജനകീയ ആവശ്യം ...

സംസ്ഥാന സ്‌കൂള്‍ ശാസ്ത്രോത്സവത്തില്‍ മലപ്പുറം ജില്ലക്ക് രണ്ടാം സ്ഥാനം

  സംസ്ഥാന സ്‌കൂള്‍ ശാസ്ത്രോത്സവത്തില്‍ പാലക്കാട് ജില്ല ‍ ചാമ്പ്യന്‍മാര്‍. കൊച്ചി: സംസ്ഥാന സ്‌കൂള്‍ ശാസ്ത്രോത്സവത്തില്‍ പാലക്കാട് ജില്ല ഓവറോള്‍ ചാമ്പ്യന്‍മാര്‍. മലപ്പുറം, കണ്ണൂര്‍ ജില്ലകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി. ഇടുക്കി ജില്ലയിലെ ഫാത്തിമ മാത എച്ച് എസ് എസ് കൂമ്പന്‍പാറയാണ് ശാസ്ത്രോത്സവത്തില്‍ മികച്ച സ്‌കൂളായി തെരഞ്ഞെടുക്കപ്പെട്ടത്. മൂന്ന് ദിവസങ്ങളിലായി എറണാകുളം ജില്ലയില്‍ നടന്ന മേളയില്‍ ശാസ്ത്രം, സാമൂഹിക ശാസ്ത്രം, പ്രവൃത്തി പരിചയം, ഐ ടി, ഗണിത ശാസ്ത്രം തുടങ്ങി അഞ്ചു വിഭാഗങ്ങളിലായി 154 ഇനങ്ങളിലാണ് മത്സരങ്ങള്‍ നടന്നത്. സമാപന സമ്മേളനം മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. പുരസ്‌കാര വിതരണം മന്ത്രി ആന്റണി രാജുവും മന്ത്രി പി രാജീവും നിര്‍വഹിച്ചു.

ഡല്‍ഹിയില്‍ വീണ്ടും ഭൂചലനം.റിക്ടര്‍ സ്കെയിലില്‍ 5.4 തീവ്രതരേഖപ്പെടുത്തി

ഡല്‍ഹിയില്‍ വീണ്ടും ഭൂചലനം. ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലും വീണ്ടും ഭൂചലനം അനുഭവപ്പെട്ടു. ഒരേ ആഴ്ചയില്‍ തന്നെ രണ്ടാം തവണയാണ് ഭൂചലനം അനുഭവപ്പെട്ടിരിക്കുന്നത്. ശനിയാഴ്ച രാത്രി എട്ട് മണിയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. നേപ്പാളാണ് ഭൂകമ്ബത്തിന്റെ പ്രഭവ കേന്ദ്രം. റിക്ടര്‍ സ്കെയിലില്‍ 5.4 തീവ്രതയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് നിരവധി പേര്‍ കെട്ടിടങ്ങളില്‍ നിന്ന് പുറത്തേക്ക് ഓടി ഇറങ്ങുകയും ചെയ്‌തു. 5 സെക്കന്റുകളോളം നീണ്ട് നിന്ന അതിശക്തമായ ഭൂചലനമാണ് ഡല്‍ഹിയിലും, നോയിഡയിലും ഗുരുഗ്രാമിലും അനുഭവപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. ബുധനാഴ്ച പുലര്‍ച്ചെ 1.57ഓടെയും ഡല്‍ഹിയില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നു. നേപ്പാളില്‍ ഉണ്ടായ ശക്തമായ ഭൂചലനത്തെ തുടര്‍ന്നാണ് ഡല്‍ഹിയിലും ബുധനാഴ്ച ഭൂമികുലുക്കം അനുഭവപ്പെട്ടത്. .റിക്ടര്‍ സ്കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമായിരുന്നു ഇത്. അഞ്ച് ഭൂകമ്ബ മേഖലകളില്‍, ഡല്‍ഹി ഏറ്റവും ഉയര്‍ന്ന നാലാമത്തെ മേഖലയ്ക്ക് കീഴിലാണ്.എന്നാല്‍ ഡല്‍ഹി ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമായത് അപൂര്‍വമാണ്. മധ്യേഷ്യയിലോ ഹിമാലയന്‍ പര്‍വതങ്ങളിലോ ഉള്ള പ്രദേശങ്ങളില്‍ അനുഭവപ്പെടുന്ന ച...

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

വിദ്യാർഥിനികൾക്കെതിരെ ലൈംഗികാതിക്രമം; വേങ്ങരയിൽ അധ്യാപകൻ അറസ്റ്റിൽ

വിദ്യാർഥിനികൾക്കെതിരെ ലൈംഗികാതിക്രമം; വേങ്ങരയിൽ അധ്യാപകൻ അറസ്റ്റിൽ                          വേങ്ങര : വിദ്യാർത്ഥിനികൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ അധ്യാപകൻ അറസ്റ്റിൽ. മലപ്പുറം വേങ്ങര ഗവ വി എച്ച് എസ് ഇ യിലെ അധ്യാപകനായ ചേറൂർ സ്വദേശി അബ്ദുൽ കരീമിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 15 ഓളം കുട്ടികളോട് പ്രതി ഇത്തരത്തിൽ പെരുമാറിയതായി പൊലീസ് പറയുന്നു.

വേങ്ങര ഉപജില്ലാ കലോത്സവത്തിൽ കൂട്ടയടി

വേങ്ങര ഉപജില്ലാ കലോത്സവത്തിൽ കൂട്ടയടി  നാല് ദിവസമായി ചേറൂര്‍  പി പി ടി എം വൈ എച്ച് എസില്‍ നടന്ന് വന്ന വേങ്ങര ഉപജില്ലാ സ്ക്കൂള്‍ കലാമേളക്ക് കൊടിഇറങ്ങിയത് കയ്യാങ്കളിയോടെ. അറബിക് കലോത്സവത്തിലെ നാടക  ഫലത്തെചൊല്ലിയുണ്ടായ തര്‍ക്കമാണ് കയ്യേറ്റത്തിലെത്തിയത്.  മാധ്യമ പ്രവര്‍ത്തകനെ കയ്യേറ്റം ചെയ്യകയും  പ്രോഗ്രാം കമ്മിറ്റി അംഗങ്ങളെ തടസപ്പെടുത്തുകയും ചെയ്തു. തര്‍ക്കം സംഘര്‍ഷത്തിലെക്ക് നീങ്ങുന്നത് ചിത്രീകരിച്ച  പ്രാദേശിക ചാനല്‍ എം ടി എം കാമറാമാന്‍ ആബിദ് വേങ്ങരയെ കയ്യേറ്റം ചെയ്തു. അദ്ദേഹത്തിന്റെ മൊബൈല്‍ എടുത്ത് എറിഞ്ഞു. ഇദ്ദേഹത്തെ കയ്യേറ്റം ചെയ്തതോടെ സഘാടക സമിതി ഓഫീസിലേക്ക് കൊണ്ട് പോയി ഗൈറ്റടച്ച് സുരക്ഷിതമാക്കുകയായിരുന്നു. മൊബൈലില്‍ ഫോട്ടോ എടുത്ത മാതൃഭൂമി ലേഖകനെയും ഭീഷണിപ്പെടുത്തി. അറബിക് കലോത്സവത്തിലെ നാടക മത്സര ഫലവുമായുണ്ടായ വിഷയങ്ങളാണ് പ്രശ്നങ്ങള്‍ക്ക് കാരണം. എടരിക്കോട് പി കെ എം എച്ച് എസ് എസിനാണ് ഈ മത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചത്. ആതിഥേയരായ ചേറൂര്‍ പി പി ടി എം വൈ എച്ച് എസ് എസിനാണ് രണ്ടാം സ്ഥാനം. മത്സര  ഫലത്തില്‍ അഴിമതി ആര...

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

    

കരിമീൻ (Karimeen) കേരളത്തിലെ ഏറ്റവും പ്രിയപ്പെട്ടതും പ്രാദേശികമായി പ്രാധാന്യമുള്ളതുമായ മത്സ്യങ്ങളിൽ ഒന്നാണ്. "കേരളത്തിന്റെ ഔദ്യോഗിക മത്സ്യം" എന്ന പദവി പോലും കരിമീനിനുണ്ട്.

കരിമീൻ (Karimeen) കേരളത്തിലെ ഏറ്റവും പ്രിയപ്പെട്ടതും പ്രാദേശികമായി പ്രാധാന്യമുള്ളതുമായ മത്സ്യങ്ങളിൽ ഒന്നാണ്. "കേരളത്തിന്റെ ഔദ്യോഗിക മത്സ്യം" എന്ന പദവി പോലും കരിമീനിനുണ്ട്. ഇതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ താഴെക്കൊടുക്കുന്നു: കരിമീനിന്റെ പൊതുവായ വിവരങ്ങൾ (General Information about Karimeen):  * ശാസ്ത്രീയ നാമം (Scientific Name): Etroplus suratensis  * ഇംഗ്ലീഷ് പേര് (English Name): Pearl Spot, Green Chromide, Banded Pearlspot  * ആവാസവ്യവസ്ഥ (Habitat): കായലുകൾ, പുഴകൾ, ചതുപ്പുകൾ, പാടശേഖരങ്ങൾ, കുളങ്ങൾ തുടങ്ങിയ ശുദ്ധജലത്തിലും ഓരുജലത്തിലും (brackish water) കരിമീനിനെ കണ്ടുവരുന്നു. കേരളത്തിലെ കായൽ മേഖലകളിലാണ് ഇവ കൂടുതലായി കാണപ്പെടുന്നത്, പ്രത്യേകിച്ച് വേമ്പനാട്ട് കായൽ, അഷ്ടമുടി കായൽ, വെള്ളായണി കായൽ എന്നിവിടങ്ങളിൽ.  * ശരീരപ്രകൃതി (Physical Characteristics):    * ഓവൽ ആകൃതിയിലുള്ള ശരീരഘടന.    * ചാരനിറം കലർന്ന പച്ച നിറവും, ശരീരത്തിൽ നേരിയ കറുത്ത വരകളും, ചിതറിയ മുത്തുപോലെയുള്ള പുള്ളികളും കാണാം.    * ചെറിയ വായയാണ് ഇതിനുള്ളത്.    * സാ...

മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ മണ്ണ് പരിശോധനാ ലാബ് ഇനി കർഷകരുടെ വീട്ടുമുറ്റത്ത് എത്തും.

മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ മണ്ണ് പരിശോധനാ ലാബ് ഇനി കർഷകരുടെ വീട്ടുമുറ്റത്ത് എത്തും. സഞ്ചരിക്കുന്ന മണ്ണ് പരിശോധനശാല കർഷകർക്ക് വലിയ ആശ്വാസം പകരുന്നതാണ്.  കാർഷിക മേഖലക്ക് സഹായകമാകുന്ന രീതിയിൽ മണ്ണുപരിശോധന സൗകര്യം കൃഷിയിട പരിധിയിലെ കൃഷിഭവനുകളിൽ തന്നെ ലഭ്യമാകും. ഈ വർഷം ആദ്യ ഘട്ടത്തിൽ ജില്ലയിലെ 40 കൃഷിഭവൻ പരിധികളിൽ സൗജന്യമായി മണ്ണ് പരിശോധിച്ച് ഫലം കർഷകർക്ക് നൽകും.  പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തിൽ കൃത്യമായ വളപ്രയോഗം നടത്താനും വിളവ് വർദ്ധിപ്പിക്കാൻ ആവശ്യമായ പദ്ധതികളും ആവിഷ്കരിക്കും.  അത്യാധുനിക സൗകര്യമുള്ള ലാബ് സംവിധാനമാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്.  സഞ്ചരിക്കുന്ന മണ്ണ് പരിശോധന ലാബിന്റെ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചു. കൃഷി അസിസ്റ്റന്റ് ഡയറക്ടർ എം.ഷിഹാദിന്റെ നേതൃത്വത്തിലുള്ള ടീമാണ് ലാബിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

ചുവപ്പ് അണലിയുടെ സത്യാവസ്ഥ ഇതാണ് red anali

മലബാർ പിറ്റ് വൈപ്പർ എന്ന ഈ ഇനം വ്യത്യസ്ത നിറങ്ങളിൽ കാണപ്പെടുന്നു. ഒരേ ഇനം വിവിധ നിറഭേദങ്ങളിൽ കാണുന്നതിന് കളർ മോർഫുകൾ എന്നാണ് പറയുക. ഏറ്റവുമധികം കളർ മോർഫുകൾ കാണപ്പെടുന്ന ഒരിനമാണ് ഇത്.  ഉഗ്രവിഷമുള്ള ഗണത്തിൽ പെടുന്നവയല്ല. രാത്രികാലങ്ങളിലാണ് കൂടുതൽ ആക്ടീവ് ആകുക. മരച്ചില്ലകളിലാണ് കൂടുതലും കാണപ്പെടുക. Endemic to Western Ghats ആണ്, അതായത് പശ്ചിമ ഘട്ടത്തിലൊഴികെ മറ്റൊരിടത്തും ഇവയെ കാണില്ല. ഇവയുടെ വിഷത്തിന് പ്രതിവിഷം ലഭ്യമല്ല. കടിയേറ്റാൽ ആശുപത്രിയിലെത്തിക്കുകയും ചികിത്സതേടുകയും വേണം. പൊതുവേ മനുഷ്യന് അപകടകാരികളല്ല. പ്രാദേശികമായ ജനിതക വ്യതിയാനം മൂലം ഇവയെ മൂന്നായി തരം തിരിച്ചിട്ടുണ്ട്. പശ്ചിമ ഘട്ടത്തിന്റെ തെക്ക് ആര്യങ്കാവ് ഗ്യാപ്പ് വരെ കാണപ്പെടുന്നവ തിരുവിതാംകൂർ ചോലമണ്ഡലി (Craspedocephalus travancoricus) എന്നും, ആര്യങ്കാവ് മുതൽ പാലക്കാട് ഗ്യാപ്പ് വരെയുള്ളവ ആനമല ചോലമണ്ഡലി (Craspedocephalus anamallensis) എന്നും, അതിന് വടക്കായി കാണപ്പെടുന്നവ മലബാർ ചോലമണ്ഡലി (Craspedocephalus malabaricus) എന്നും പേർ നൽകപ്പെട്ടിരിക്കുന്നു.

വിമാനം ഹൈജാക്ക് ചെയ്താൽ നേരിടാൻ കരിപ്പൂർ വിമാനത്താവളം സജ്ജം: ആന്റി ഹൈജാക്ക് മോക്ക് എക്സർസൈസ് വിജയകരം

'ബംഗളൂരുവിൽ നിന്നും ഉച്ചക്ക് 03.07ന് കരിപ്പൂരിലേക്ക് എത്തിയ വിമാനം തീവ്രവാദികൾ ഹൈജാക്ക് ചെയ്യുന്നു'. ഉടൻ രക്ഷാ പ്രവർത്തനവുമായി കരിപ്പൂർ എയർപോർട്ട് അതോറിറ്റി.  കരിപ്പൂരിൽ എത്തിയ 'എ.ബി.സി എയർലൈൻ ആണ് യാത്രക്കാരുടെ കൂട്ടത്തിൽ വിമാനത്തിൽ കയറിയ  നാലു തീവ്രവാദികളുടെ നേതൃത്വത്തിൽ ഹൈജാക്ക് ചെയ്തത്. ആകെ 25 യാത്രക്കാരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. ഈ വിവരം പൈലറ്റ് വഴി എ.ടി.സിയെയും തുടർന്ന് എയർപോർട്ട് അതോറിറ്റിയെയും  അറിയിക്കുന്നു. തുടർന്ന് രക്ഷപ്രവർത്തനത്തിന്റെ ഭാഗമായി വിലപേശൽ നടത്തി എൻ.എസ്.ജിയുടെ നേതൃത്വത്തിൽ തീവ്രവാദികളെ കീഴടക്കി യാത്രക്കാരെ രക്ഷിച്ചു.  യാത്രാ മധ്യേ വിമാനം ഹൈജാക്ക് ചെയ്താൽ എങ്ങനെ നേരിടണമെന്നതിന്റെ ഭാഗമായാണ് കരിപ്പൂരിൽ ആന്റി ഹൈജാക്ക് മോക്ക് എക്സർസൈസ് സംഘടിപ്പിച്ചത്. വിമാനം ഹൈജാക്ക് ചെയ്യപ്പെട്ടാൽ സുരക്ഷാ സംവിധാനങ്ങളുടെ പ്രവർത്തനക്ഷമത, പ്രതികരണ സമയം, വിവിധ ഏജൻസികളുടെ ഏകോപനം, കമാൻഡ് കൺട്രോൾ തുടങ്ങിയവയാണ് ഇതുവഴി വിലയിരുത്തിയത്. വിമാനത്താവളത്തിലെ സുരക്ഷാ സജ്ജീകരണങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഇത്തരത്തിൽ ഉള്...

മലപ്പുറം ജില്ലയിൽ MVD യുടെ AI ക്യാമറ സ്ഥാപിച്ച സ്ഥലങ്ങൾ mvd ai cameras in malappuram

 മലപ്പുറം കൂട്ടുമൂച്ചി  മലപ്പുറം നടുവട്ടം  മലപ്പുറം കരിപ്പറമ്പ്  മലപ്പുറം കാവിൽ പടി, എടപ്പാൾ  മലപ്പുറം പറമ്പിലങ്ങാടി  മലപ്പുറം പെരുന്തള്ളൂർ   കടുങ്ങാത്തുകുണ്ട്  മലപ്പുറം കുറ്റിക്കലത്താണി  മലപ്പുറം കോട്ടപ്പുറം  മലപ്പുറം പുലാമന്തോൾ  മലപ്പുറം താഴെ പാലം, തിരൂർ  മലപ്പുറം ഓണപ്പുട, കുളത്തൂർ  മലപ്പുറം മൂന്നാക്കൽ  മലപ്പുറം അമ്മിണിക്കാട്, സ്കൂൾ പടി  മലപ്പുറം മാനത്തുമംഗലം  മലപ്പുറം നടക്കാവ്, താനൂർ  മലപ്പുറം പെരിന്തൽമണ്ണ  മലപ്പുറം ജൂബിലി ജന., അങ്ങാടിപ്പുറം  മലപ്പുറം പടപ്പറമ്പ്  മലപ്പുറം തടത്തിൽ വളവ്  മലപ്പുറം എടരിക്കോട്  മലപ്പുറം കൊടക്കൽ  മലപ്പുറം ചട്ടിപ്പറമ്പ്  മലപ്പുറം പുത്തൂർ പാലം  മലപ്പുറം പെരുന്തള്ളൂർ-2  മലപ്പുറം മങ്കട, വെരുമ്പുലാക്കൽ  മലപ്പുറം കൂട്ടിലങ്ങാടി  മലപ്പുറം നൂറടി പാലം  മലപ്പുറം പരപ്പനങ്ങാടി  മലപ്പുറം വേങ്ങര കുറ്റാളൂർ  മലപ്പുറം KK Jn, ബിയ്യം  മലപ്പുറം കോണോമ്പാറ, മേൽമുറി  മലപ്പുറം മാറഞ്ച...

ചോട്ട വാള മീൻ chotta vala fish

അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള

പരപ്പിൽപാറ ക്രിക്കറ്റ് സൂപ്പർ ലീഗ് (PCL)സമാപിച്ചു

പരപ്പിൽപാറ യുവജന സംഘം (PYS) സംഘടിപ്പിച്ച പരപ്പിൽപാറ ക്രിക്കറ്റ് സൂപ്പർ ലീഗ് ആവേശകരമായ മത്സരങ്ങളോടെ സമാപിച്ചു. രണ്ട് ദിവസങ്ങളിലായി നടന്ന ടൂർണമെന്റിൽ 5 ടീമുകളിലായി 65 കളിക്കാർ പങ്കെടുത്തു. നാട്ടിലെ യുവാക്കളെയും സമീപ പ്രദേശങ്ങളിലെ ക്രിക്കറ്റ് പ്രേമികളെയും ഒരുമിപ്പിച്ച ഈ ലീഗ് വലിയ വിജയമായി മാറി. ടൂർണമെന്റിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ പി.കെ. അസ്ലു നിർവഹിച്ചു. ഉദ്ഘാടനച്ചടങ്ങിൽ നിരവധി നാട്ടുകാർ പങ്കെടുത്തു. ഓരോ മത്സരവും ആവേശം നിറഞ്ഞതും കായിക മികവിന്റെ ഉത്സവമായും മാറി. കടുത്ത പോരാട്ടങ്ങൾക്ക് ഒടുവിൽ ഇമ്മൂസ് ധമാക്ക ടീം വിന്നേഴ്സായി കിരീടം കരസ്ഥമാക്കി. മികച്ച പ്രകടനം കാഴ്ചവെച്ച ടീം അലിയൻസ് റണ്ണേഴ്സായി മാറി. വ്യക്തിഗത പുരസ്കാരങ്ങളിൽ, ടൂർണമെന്റിലെ മികച്ച കളിക്കാരനായി ദിൽഷാൻ ഇ കെ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ബൗളറായി സാദിഖ് കെ, മികച്ച ബാറ്റ്സ്മാനായി  ദിൽഷാൻ ഇ കെ, മികച്ച ഫീൽഡറായി നൗഫൽ സി ,ഫൈനൽ മത്സരത്തിലെ മികച്ച താരമായി ഫവാസ് എന്നിവരും തിരഞ്ഞെടുത്തു. പരിപാടിയിൽ പഞ്ചായത്ത് മെമ്പർമാരായ ഉമ്മർ കൈപ്രൻ, സബ്ന ഇബ്രാഹീം, ഇബ്രാഹീം Ak,ക്ലബ് രക്ഷാധികാരികളായ കുറുക്കൻ മുഹമ്മദ് സാഹിബ്, ഹാരി...

പെൺകുട്ടികൾ ഒറ്റക്കാലിൽ ചരടു കെട്ടുന്നതെന്തിന്? യഥാർത്ഥ അർത്ഥം അറിഞ്ഞൻ പിന്നെ ഒരിക്കലും കേട്ടില്ല

ഇന്ന് നമ്മുടെ സമൂഹത്തിൽ, പ്രത്യേകിച്ച് കേരളത്തിൽ പെൺകുട്ടികൾ ഒരു കാലിൽ മാത്രം ചരടു കെട്ടുന്നതിന്റെ ശാസ്ത്രമെന്ത്? ഇതിനെക്കുറിച്ചു ചോദിച്ചാൽ ഇതു കെട്ടിയിരിക്കുന്ന ആർക്കുമറിയില്ല. പലരും കെട്ടുന്നു. അതുകണ്ട് ഞാനും കെട്ടുന്നു, ഉത്തരം അതിൽ തീരും..... ഏതോ പാശ്ചാത്യരാജ്യത്തു നിന്നും വന്ന സ്ത്രീകളുടെ കാലിൽ കെട്ടിയിരുന്ന ചരടു കണ്ട്, ഇവിടുത്തെ അനുകരണ പ്രേമികൾ പിന്തുടരുന്നു, അത്രമാത്രം. പക്ഷേ ഇത് പാശ്ചാത്യ വനിതകൾ ഉപയോഗിക്കുന്ന തെന്തെന്നാൽ അവർക്ക് ലൈംഗീകതയിൽ ഏർപ്പെടാൻ താല്പര്യമുണ്ട് (Ready to sex) എന്നാണ് ഉദ്ദേശിക്കുന്നത്. അതായത് ലൈംഗീക തൊഴിലാളികളാണ് എന്നുള്ളതിന്റെ അടയാളമാണ് ഒറ്റക്കാലിൽ കെട്ടിയിരിക്കുന്ന ചരട്. എന്നാൽ നമ്മുടെ പെൺകുട്ടികൾ അർത്ഥമറിയതെ ചെയ്യുന്നതിന്റെ യാഥാർത്ഥ്യം മനസിലാകുമ്പോൾ സത്യത്തിൽ നാണക്കേടാണ് തോന്നുന്നത് എനിക്കു മാത്രമാകില്ല....        ഒരു വിദേശി പൗരൻകേരളത്തിലെ ഒരു പട്ടണത്തിൽ വെച്ച് ഒറ്റക്കാലിൽ ചരടു കെട്ടിയ പെൺകുട്ടിയെ ശല്യം ചെയ്തതും, പിന്നീട് നാട്ടുകാർ ഇടപെട്ട് അയാളെ പോലീസിൽ ഏല്പിച്ചതും, തുടർന്ന് അയാൾ പറഞ്ഞ കാര്യങ്ങളും വെച്ച് അയാളെ...

മലപ്പുറം ജില്ലയിൽ രണ്ട് പേർക്ക് കൂടി സൂര്യാതപ മേറ്റു. വലിയോറ സ്വദേശിക്കും റിട്ട. വനപാലകനുമാണ് സൂര്യാതപമേറ്റത്.

മലപ്പുറം ജില്ലയിൽ രണ്ട് പേർക്ക് കൂടി സൂര്യാതപ മേറ്റു. വേങ്ങര സായംപ്രഭ അംഗത്തിനും റിട്ട. വനപാലകനുമാണ് സൂര്യാതപമേറ്റത്. സായം പ്രഭാ അംഗം വലിയോറ പുത്തനങ്ങാടി പൂക്കുളംബസാറിലെ കോരംകുളങ്ങരകുഞ്ഞി മരക്കാർ (72)നാണ് പൊള്ളലേറ്റത്. കഴിഞ്ഞ ദിവസം വേങ്ങര സായംപ്രഭയിലെത്തി ഉച്ചയോടെ തിരിച്ചു പോകുമ്പോൾ വേങ്ങര അങ്ങാടിയിൽ വച്ചാണ് പൊള്ളലേറ്റത്. കൈ മുട്ടിന് താഴെയാണ് പൊള്ളലേറ്റത്. റിട്ട. വനപാലകനായ അക മ്പാടം സ്വദ്ദേശിയായ ചോലയിൽ മുഹമ്മദ് ( 62 )നും സൂര്യാതപമേറ്റു. മൂലേപ്പാടത്തുള്ള സ്ഥലത്ത്പോയശേഷം ഉച്ചയോടെ വീട്ടിലേക്ക് ബൈക്കിൽ പോകു മ്പോൾ മൂലേപ്പാടം ഹെൽത്ത് സെന്ററിന് സമീപം വെച്ച്ബൈക്ക് നിറുത്തി ഹെൽമറ്റ് എടുത്ത ശേഷം മുഖം തുടക്കാൻ ഒരുങ്ങുംപ്പോഴാണ് ശക്തമായ ചൂടുകാറ്റിൽ മുഖത്തും കഴുത്തിലും സൂ ര്യാതപമേറ്റത്. അകമ്പാടത്തെ സ്വകാര്യ ആശുപത്രിയിലെത്തി പ്രാഥമിക ചികിത്സ തേടി. മുഖം മുഴുവൻ കരുവാളിക്കുകയും നീ റ്റൽ അനുഭവപ്പെടുകയും ചെയ്തു എന്നും മുഹമ്മദ് പറഞ്ഞു.