പരപ്പിൽപാറ യുവജന സംഘം (PYS) സംഘടിപ്പിച്ച പരപ്പിൽപാറ ക്രിക്കറ്റ് സൂപ്പർ ലീഗ് ആവേശകരമായ മത്സരങ്ങളോടെ സമാപിച്ചു. രണ്ട് ദിവസങ്ങളിലായി നടന്ന ടൂർണമെന്റിൽ 5 ടീമുകളിലായി 65 കളിക്കാർ പങ്കെടുത്തു. നാട്ടിലെ യുവാക്കളെയും സമീപ പ്രദേശങ്ങളിലെ ക്രിക്കറ്റ് പ്രേമികളെയും ഒരുമിപ്പിച്ച ഈ ലീഗ് വലിയ വിജയമായി മാറി.
ടൂർണമെന്റിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ പി.കെ. അസ്ലു നിർവഹിച്ചു. ഉദ്ഘാടനച്ചടങ്ങിൽ നിരവധി നാട്ടുകാർ പങ്കെടുത്തു. ഓരോ മത്സരവും ആവേശം നിറഞ്ഞതും കായിക മികവിന്റെ ഉത്സവമായും മാറി.
കടുത്ത പോരാട്ടങ്ങൾക്ക് ഒടുവിൽ ഇമ്മൂസ് ധമാക്ക ടീം വിന്നേഴ്സായി കിരീടം കരസ്ഥമാക്കി. മികച്ച പ്രകടനം കാഴ്ചവെച്ച ടീം അലിയൻസ് റണ്ണേഴ്സായി മാറി.
വ്യക്തിഗത പുരസ്കാരങ്ങളിൽ, ടൂർണമെന്റിലെ മികച്ച കളിക്കാരനായി ദിൽഷാൻ ഇ കെ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ബൗളറായി സാദിഖ് കെ, മികച്ച ബാറ്റ്സ്മാനായി ദിൽഷാൻ ഇ കെ, മികച്ച ഫീൽഡറായി നൗഫൽ സി ,ഫൈനൽ മത്സരത്തിലെ മികച്ച താരമായി ഫവാസ് എന്നിവരും തിരഞ്ഞെടുത്തു.
പരിപാടിയിൽ പഞ്ചായത്ത് മെമ്പർമാരായ ഉമ്മർ കൈപ്രൻ, സബ്ന ഇബ്രാഹീം, ഇബ്രാഹീം Ak,ക്ലബ് രക്ഷാധികാരികളായ കുറുക്കൻ മുഹമ്മദ് സാഹിബ്, ഹാരിസ് മാളിയേക്കൽ , എന്നിവർ പങ്കെടുത്തു. ഇവരുടെ സാന്നിധ്യം പരിപാടിക്ക് കൂടുതൽ ആവേശം നൽകി.
ക്ലബ് പ്രസിഡന്റ് അസീസ് കൈപ്രൻ, സെക്രട്ടറി മുഹ്‌യദ്ധീൻ കെ, ട്രഷറർ ശിഹാബ് ചെള്ളി, കൂടാതെ മറ്റ് ഭാരവാഹികളായ സമദ് കെ, അദ്നാൻ ഇരുമ്പൻ, ദിൽഷാൻ ഇ കെ, ജഹ്ഫർ വി, മുസ്തഫ ഇ, സുഫൈൽ കെ, റാഫി കുളങ്ങര, സാദിഖ് കെ, ശമീൽ, സുമേഷ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ