ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍


*പാർട്ടി ഏതായാലും തിരഞ്ഞെടുപ്പ് വിശേഷങ്ങൾ Vonline update ലൂടെ

ദേശീയ പാതയിൽ കൂരിയാടിനടുത്ത് ബസ് തട്ടി കാൽനടയാത്രക്കാരന് പരിക്ക്

മലപ്പുറം ദേശീയപാത 66 കുളപ്പുറത്തിനും കൂരിയാടിനും ഇടയിൽ ബസ് തട്ടി കാൽനടയാത്രക്കാരന് പരിക്ക് . ഇന്ന് വൈകുന്നേരം 7മണിയോടെയാണ്  അപകടം സംഭവിച്ചത്. വേങ്ങര, മിനി കാപ്പ് സ്വദേശി നൗഷാദ് എന്ന വ്യക്തിക്കാണ് അപകടത്തിൽ പരിക്കേറ്റത് ഇദ്ദേഹത്തെ തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ പ്രവേശിക്കുകയും തുടർ ചികിത്സയ്ക്ക് വേണ്ടി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോവുകയും ചെയ്തു

ഒരു കിലോ ഹാഷിഷ് ഓയിലുമായി വെന്നിയൂർ സ്വദേശികൾ താനൂരിൽ പിടിയിൽ

ഒരു കിലോ ഹാഷിഷ് ഓയിലുമായി വെന്നിയൂർ സ്വദേശികൾ താനൂരിൽ പിടിയിൽ മലപ്പുറം താനൂരിൽ 1KG  ൽ അധികം ഹാഷിഷ് ഓയിലുമായി മൂന്ന് പേർ പിടിയിൽ.വെന്നിയൂർ  സ്വദേശികളായ ഷംസിയാദ്, മുർഷിദ് .വി , അബ്ദുള്ള മുനീർ, എന്നിവരെയാണ് പിടിയിലായത്. താനൂർ ബസ്റ്റാൻഡ് പരിസരത്ത് നിന്നാണ് താനൂർ ഡിവൈഎസ്പി മൂസ വള്ളിക്കാടിന്റെ നേതൃത്വത്തിൽ ഉള്ള പ്രത്യേക സംഘം പ്രതികളെ പിടികൂടിയത്.പ്രതികൾ മലപ്പുറം, കോഴിക്കോട് ജില്ലകൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വ്യാപകമായി കച്ചവടം നടത്തുന്നു എന്ന് ജില്ലാ പൊലീസ് മേധാവിക്ക് രഹസ്യ വിവരം ഉണ്ടായിരുന്നു.ഇതിനിന്റെ അടിസ്ഥാനത്തിൽ സൈബർ സെല്ലിന്റെ കൂടി സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ആണ് പ്രതികൾ പിടിയിലായതെന്ന് പോലീസ് പറഞ്ഞു ലഹരിയില്‍മുങ്ങി കേരളം, എംഡിഎംഎയുടെ പ്രധാന വിപണിയായി കേരളം                  *കോഴിക്കോട് :* സിന്തറ്റിക് മയക്കുമരുന്നായ എം.ഡി.എം.എയുടെ ദക്ഷിണേന്ത്യയിലെ പ്രധാന വിപണിയായി കേരളം മാറുന്നു. കഴിഞ്ഞ നാലര വർഷത്തിനിടെ 42 കോടിയോളം രൂപ വിലവരുന്ന 42.07 കിലോ സംസ്ഥാനത്ത് എത്തിയതായി എക്സൈസ് വകുപ്പിന്റെ കണക്കുകൾ വ്യക്...

മുതിർന്നപൗരന്മാരുടെ ക്ഷേമം; വേങ്ങരയ്ക്ക് പ്രശംസ.

വേങ്ങര: മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി വിവിധപദ്ധതികൾ ആവിഷ്കരിച്ച്‌ നടപ്പാക്കിയതിന് വേങ്ങര ഗ്രാമപ്പഞ്ചായത്തിന് ദേശീയ വയോജന സെമിനാറിന്റെ പ്രശംസ. കഴിഞ്ഞദിവസം തൃശ്ശൂർ കിലയിൽനടന്ന സെമിനാറിലാണ് വേങ്ങരയുടെ പ്രവർത്തനങ്ങൾ പ്രശംസിക്കപ്പെട്ടത്. രാജ്യത്തെ 16 സംസ്ഥാനങ്ങളിൽ നിന്നായി എഴുപത്തഞ്ചിലധികം പ്രതിനിധികളാണ് സെമിനാറിൽപങ്കെടുത്തത്.  വേങ്ങര ഗ്രാമപ്പഞ്ചായത്ത് നടപ്പാക്കിയ പദ്ധതികൾ മറ്റുള്ളവയിൽനിന്ന്‌ മികച്ചു നിൽക്കുന്നതായി ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ളവർ പറഞ്ഞു. ഇതിൽ വയോജനങ്ങൾക്ക് രണ്ടുരൂപയ്ക്ക് ചായനൽകുന്ന പദ്ധതിയും വയോജനങ്ങളുടെ ശാരീരികവും മാനസികവുമായ അരോഗ്യത്തിന് ‘സായംപ്രഭ’യിലൂടെ നടപ്പാക്കിയ പദ്ധതികളുംമറ്റുമാണ്‌ ശ്രദ്ധേമായത്.

400 ഡിഗ്രി സെൽഷ്യസ് ചൂടിൽ ജീവിക്കുന്ന കടൽ ജീവികൾ

400 ഡിഗ്രി സെൽഷ്യസ് ചൂടിൽ ജീവിക്കുന്ന ജീവികൾ ! . അഗ്നിപർവ്വത ഒച്ചുകൾ.🐌 . 📍സമുദ്രത്തിലെ ചൂടുള്ള അഗ്നിപർവത ഉറവകളിലാണ് ഇവയെ കാണപ്പെടുന്നത്.😲 . 📍മൂന്ന് പാളികളാണ് ഇവയുടെ ഷെല്ലുകൾക്ക്. പുറം പാളിയിൽ ഇരുമ്പ് സൾഫൈഡുകൾ അടങ്ങിയിരിക്കുന്നു. മധ്യ പാളി സാധാരണ ഒച്ചുകളുടെ കവചം പോലെ. ഏറ്റവും അകത്തെ പാളി അരഗോണൈറ്റ് കൊണ്ടുമാണ് രൂപപ്പെട്ടിരിക്കുന്നത്.😲 . 📍ഇതിന്റെ ശാസ്ത്രീയ നാമം Chrysomallon squamiferum എന്നാണ്. ഇതിനെ അഗ്നിപർവ്വത ഒച്ചുകൾ എന്നും വിളിക്കും. കഠിനമായ ചൂടിൽ ജീവൻ നിലനിർത്താൻ ഇരുമ്പ് ഷെല്ലുകൾ ഇവയിൽ രൂപപ്പെട്ടിരിക്കുന്നു !😲 . 💥2001-ലാണ്‌ ഇവയെ ആദ്യമായി കണ്ടെത്തിയത്. ഇതുവരെ ഇന്ത്യൻമഹാ മുദ്രത്തിൽ മാത്രമേ ഇവയെ കണ്ടിട്ടുള്ളൂ.😲 . 💥അഗ്നിപർവത ഉറവകൾക്ക് 400 ഡിഗ്രി സെൽഷ്യസ് വരെ ചൂട് ഉണ്ടാവും എന്നതിനാൽ, , ഈ ഒച്ചുകൾ പരിസ്ഥിതിയിൽ നിന്ന് ഇരുമ്പ് സൾഫൈഡ് വലിച്ചെടുത്ത് അതിന്റെ മൃദുവായ ഉള്ളുകളെ സംരക്ഷിക്കാൻ ഒരു കവചം വികസിപ്പിച്ചിരിക്കുന്നു. കൂടാതെ, മറ്റു ജീവികളുടെ ദഹനേന്ദ്രിയങ്ങൾക്കു പകരം, തീർത്തും വ്യത്യസ്തമായ ഗ്രന്ഥിയിൽ പ്രോസസ്സ് ചെയ്യുന്ന ബാക്ടീരിയകളിൽ നിന്നാണ് ഈ ജീവികളിൽ ദഹനം നടക്...

വിൽപ്പനക്കായി സൂക്ഷിച്ച എം ഡി എം എ യുമായി വേങ്ങര വലിയോറ സ്വദേശി പിടിയിൽ

 വില്‍പ്പന നടത്താനായി സൂക്ഷിച്ച  സിന്തറ്റിക് മയക്കുമരുന്നിനത്തില്‍ പെട്ട MDMA യുമായി വേങ്ങര വലിയോറ സ്വദേശി അറസ്റ്റിൽ.  ഐകതൊടിക  മുഹമ്മദ് റസാഖിനെയാണ് 3 ഗ്രാം MDMA യുമായി മലപ്പുറം എസ്.ഐ നിധിൻ എ യുടെ നേതൃത്വത്തിൽ  മലപ്പുറം DAN SAF ടീം അംഗങ്ങളായ എസ് ഐ ഗിരീഷ്, പോലീസുകാരായ ജസീർ, സിറാജുദ്ദീൻ, സഹേഷ്, ദിനേശ്, സലിം എന്നിവർ പിടികൂടിയത്. ഇയാൾ വേങ്ങരയിലും പരിസര പ്രദേശങ്ങളിലും അതിമാരകമായ മയക്കുമരുന്നുകൾ വിൽപ്പന നടത്തുന്നുണ്ടെന്ന രഹസ്യ വിവരം ജില്ലാ പോലീസ് മേധാവി സുജിത് ദാസ് ഐ പി എസിനു  കിട്ടിയതിന്റെ അടിസ്ഥാനത്തിൽ   ഇയാളെ ദിവസങ്ങളോളം നിരീക്ഷിച്ചുവരികയായിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ആണ് ഇയാളെ പിടികൂടിയത്. Read more :  ഒരു കിലോ ഹാഷിഷ് ഓയിലുമായി വെന്നിയൂർ സ്വദേശികൾ താനൂരിൽ പിടിയിൽ ലഹരിയില്‍മുങ്ങി കേരളം, എംഡിഎംഎയുടെ പ്രധാന വിപണിയായി കേരളം                  *കോഴിക്കോട് :* സിന്തറ്റിക് മയക്കുമരുന്നായ എം.ഡി.എം.എയുടെ ദക്ഷിണേന്ത്യയിലെ പ്രധാന വിപണിയായി കേരളം മാറുന്നു. കഴിഞ്ഞ നാലര വ...

അംഗൻവാടിയിലേക്ക് ഫ്രിഡ്ജ് നൽകി

 വേങ്ങര : വലിയോറ പാണ്ടികശാല  അംഗൻവാടി യിലേക്ക് പാണ്ടികശാല സൺറൈസ് ക്ലബ്ബും കുഞ്ഞന്റെ പീടിക വാട്സ്ആപ്പ് കൂട്ടായ്മയും ചേർന്നുഫ്രിഡ്ജ് നൽകി. വാർഡ് മെമ്പർ  യൂസുഫലി വലിയോറ യും ക്ലബ്ബ് ഭാരവാഹികളും വാട്സാപ്പ് കൂട്ടായ്മ ഭാരവാഹികളും ചേർന്ന് അംഗൻവാടി ടീച്ചർ എം . സിന്ധുവിനു കൈമാറി. ക്ലബ്ബ് പ്രസിഡണ്ട് ടി മുഹമ്മദ് റഫീഖ് . പി ഷിബു, ടി. ആസിഫ്,പി.സബിനേഷ്, കെ. സുബ്രഹ്മണ്യൻ, പി. മൊയ്‌ദീൻ ബാവ, ഫൈസൽ. മടപ്പള്ളി, എം.ഷിഹാബുദീൻ, റാഷിദ്‌, പി. കെ. ബാവ മോൻ,കെ.അഖിൽ, പി. ശോഭരാജ്,പി. കെ. അഫ്റാസ്, പി. രതീഷ്, അങ്കൻ വാടി ഹെൽപ്പർ ശ്യാമള എന്നിവർ ചടങ്ങിൽ സംബന്ധിച്ചു

അടുത്ത സർക്കീറ്റിന് ഒരുങ്ങിക്കോളീ....ഇത്തവണ താമരശ്ശേരിയിലേക്കാണ് സർക്കീറ്റ്....

അടുത്ത സർക്കീറ്റിന് ഒരുങ്ങിക്കോളീ.... ഇത്തവണ താമരശ്ശേരിയിലേക്കാണ് സർക്കീറ്റ്.... ഉറുമി വെള്ളച്ചാട്ടം: പൂവാറൻതോടിന്റെ താഴ്‌വരയിലെ  കോടയിറങ്ങുന്ന മലനിരകൾക്കും ഉരുളൻ പാറക്കെട്ടുകൾക്കിടയിലൂടെ ഒഴുകുന്ന കാട്ടുചോലകൾക്കും ഇടയിലൂടെ നുരഞ്ഞു പതഞ്ഞൊഴുകുന്ന ഈ വെള്ളച്ചാട്ടം കാഴ്ചക്കാരെ അനുഭൂതിയുടെ പാരമ്യത്തിൽ എത്തിക്കുന്നു. വാവുൽ മല: കോഴിക്കോട് ജില്ലയിലെ ഏറ്റവും ഉയരമുള്ള പ്രദേശമായ വാവുൽ മല. കേരളത്തിലെ പശ്ചിമ ഘട്ട മലനിരകളിലെ വെള്ളരിമലയിലാണ് ഈ പ്രദേശം ഉൾപ്പെടുന്നത്. സാഹസികത നിറഞ്ഞ ട്രക്കിങ് അനുഭവങ്ങൾ സമ്മാനിക്കുന്ന ഇവിടം കുത്തനെയുള്ള പാറക്കെട്ടുകളും മലഞ്ചെരിവുകളും നിറഞ്ഞ ഭൂപ്രദേശമാണ്. മുത്തപ്പൻ പുഴ: ഇരവഞ്ഞിപ്പുഴയുടെ ഉത്ഭവകേന്ദ്രമായ മലയോര ഗ്രാമത്തിലാണ് മുത്തപ്പൻ പുഴ. ചുറ്റിലും വള്ളിപ്പടർപ്പ് നിറഞ്ഞ മരങ്ങളും തണുത്ത കാറ്റും ഇവിടത്തെ കാഴ്ചയുടെ അനുഭൂതി കൂട്ടുന്നു... മരത്തടി കൊണ്ട് നിർമ്മിച്ച പാലം ഇവിടത്തെ സവിശേഷതയാണ്. പാറക്കൂട്ടങ്ങൾക്ക് നടുവിലേക്ക് ഒഴുകിയെത്തുന്ന തെളിഞ്ഞ വെള്ളം യാത്രക്കാരന്റെ മനസ്സ് നിറയ്ക്കും. വനപർവ്വം: കോഴിക്കോട് ജില്ലയിലെ ഈങ്ങപ്പുഴയിൽ സ്ഥിതി ചെയ്യുന്ന ജൈവ വൈവ...

60 പെൺകുട്ടികളുടെ നഗ്ന വീഡിയോ ഇന്റർനെറ്റിൽ.വീഡിയോ നിർമ്മിച്ചത് ഒപ്പമുള്ള പെൺകുട്ടി പല ദിവസങ്ങളായി

60 പെൺകുട്ടികളുടെ നഗ്ന വീഡിയോ ഇന്റർനെറ്റിൽ.. 6 പെൺകുട്ടികൾ ആത്മഹത്യക്ക് ശ്രമിച്ചു... വീഡിയോ നിർമ്മിച്ചത് ഒപ്പമുള്ള പെൺകുട്ടി പല ദിവസങ്ങളായി.. മൊഹാലിയിലെ ചണ്ഡീഗഡ് യൂണിവേഴ്‌സിറ്റിയുടെ Girls Hostel ൽ നടന്ന ഈ ഹീന സംഭവം രാജ്യമൊട്ടാകെ ഞെട്ടലുളവാക്കിയിരിക്കുകയാണ്. പെൺകുട്ടികൾ ബാത്ത് റൂമിൽ കുളിക്കുമ്പോൾ അവർക്കൊപ്പം ഹോസ്റ്റ ലിലുണ്ടായിരുന്ന മറ്റൊരു പെൺകുട്ടി രഹസ്യമായി പകർത്തിയ അറുപതോളം പെൺകുട്ടികളുടെ നഗ്ന വീഡിയോകൾ അവൾ സിംലയിലുള്ള ഒരു പുരുഷ സുഹൃത്തിനയച്ചുകൊടുക്കുകയും അയാളതെല്ലാം ഇന്റർനെറ്റിൽ അപ്‌ലോഡ് ചെയ്യുകയുമായിരുന്നു. തങ്ങളുടെ MMS കൾ നെറ്റിൽ കണ്ടതോടെ പെൺകുട്ടികൾ ഭയചകിതരായി. അവരിൽ 6 പേർ ആത്മഹത്യക്കു ശ്രമിച്ചെങ്കിലും മറ്റുള്ളവരുടെ ഇടപെടൽ മൂലം രക്ഷപെടുത്താൻ കഴിഞ്ഞു. വിദ്യാർഥികൾ രാത്രിയിലും യൂണിവേഴ്‌സിറ്റി ഓഫീസ് വളഞ്ഞിരിക്കുകയാണ്. We want justice എന്ന മുദ്രാ വാക്യവും ബാനറുമുയർത്തി പ്രതിഷേധിക്കുന്ന വിദ്യാർത്ഥികളെ മൊഹാലി SSP വികാസ് സോണിയുടെ നേതൃത്വത്തിൽ സമാധാനിപ്പിക്കാനുള്ള ശ്രമം നടക്കുകയാണ്. ഇതിനിടെ വീഡിയോ ഷൂട്ട് ചെയ്ത പെൺകുട്ടിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ...

ചിനക്കൽ കുറുക ഹൈസ്കൂൾ അധ്യാപകൻ ഷാഹുൽ ഹമീദ് മാസ്റ്റർ മരണപ്പെട്ടു

ചിനക്കൽ കുറുക ഹൈസ്കൂൾ അധ്യാപകൻ ഷാഹുൽ ഹമീദ് മാസ്റ്റർ മരണപ്പെട്ടു

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

സ്കൂൾ അധ്യാപികയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

സ്കൂൾ അധ്യാപികയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി വേങ്ങര: വേങ്ങര ഗവ. ഗേൾസ് സ്കൂൾ അധ്യാപികയെ വീട്ടിൽതൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുന്നുംപുറം എടക്കാപറമ്പിൽ താമസിക്കുന്ന ബൈജു ടീച്ചറെ (41) യാണ് ഇന്ന് രാവിലെ 11:30ഓടെ തൂങ്ങിയ നിലയിൽ കണ്ടത്. ഉടനെ കുന്നുംപുറം സ്വകാര്യ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃദുദേഹം ഇൻകോസ്റ്റ് നടപടികൾക്ക് ശേഷം മോർച്ചറിയിലേക്ക് മാറ്റും. ഭർത്താവ് ഉണ്ണികൃഷ്ണൻ കുറ്റൂർ എം എച്ച് എം എൽ പി സ്കൂൾ പ്രധാനാധ്യാപകനാണ്. മൂന്ന് മക്കളുണ്ട്.

വേങ്ങര ജി എം വി എച്ച് എസ് സ്‌കൂൾ അധ്യാപിക ബൈജു ടീച്ചർ മരണപ്പെട്ടു

വേങ്ങര ജി എം വി എച്ച് എസ് സ്‌കൂൾ അധ്യാപിക ബൈജു ടീച്ചർ മരണപ്പെട്ടു വേങ്ങര: വേങ്ങര ജി എം വി എച്ച് എസ് സ്‌കൂൾ അധ്യാപികയും കുറ്റൂർ എൽ പി സ്‌കൂൾ പ്രധാനാധ്യാപകൻ ഉണ്ണിയുടെ ഭാര്യയുമായ ബൈജു ടീച്ചർ മരണപ്പെട്ടു. Read more...  സ്കൂൾ അധ്യാപികയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വേങ്ങര ജി എം വി എച്ച് എസ് സ്‌കൂൾ അധ്യാപിക ബൈജു ടീച്ചർ..

70 വർഷത്തിന് ശേഷം ഇന്ത്യന്‍ മണ്ണില്‍ ചീറ്റപ്പുലികള്‍.

70 വർഷത്തിന് ശേഷം ഇന്ത്യന്‍ മണ്ണില്‍ ചീറ്റപ്പുലികള്‍. നമീബിയയില്‍ നിന്നെത്തിച്ച എട്ട് ചീറ്റപ്പുലികളെ മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തുറന്ന് വിട്ടു. ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യന്‍ മണ്ണില്‍ ചീറ്റപ്പുലികള്‍. നമീബിയയില്‍ നിന്നെത്തിച്ച എട്ട് ചീറ്റപ്പുലികളെ മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തുറന്ന് വിട്ടു. തുറന്ന് വിട്ട ചീറ്റപ്പുലികളുടെ ചിത്രങ്ങള്‍ മോദി ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു. ഒരുമാസം പ്രത്യേകം സജ്ജമാക്കിയ പ്രദേശത്തെ ക്വാറന്‍റീന് ശേഷമാകും ചീറ്റകളെ കുനോ നാഷണല്‍ പാർക്കിലേക്ക് സ്വൈര്യ വിഹാരത്തിന് വിടുക. അതിന് ശേഷം ഓരോ ചീറ്റയെയും നിരീക്ഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. 1952 ലാണ് രാജ്യത്ത് ചീറ്റപുലികൾക്ക് വംശനാശം വന്നതായി പ്രഖ്യാപിക്കുന്നത്. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട 8 ചീറ്റപ്പുലികളുമായുള്ള പ്രത്യേക വിമാനം ഇന്ന് രാവിലെയാണ് ഗ്വാളിയാർ വിമാനത്താവളത്തിലെത്തിയത്. ടെറ ഏവിയ എന്ന മൊൾഡോവൻ എയർലൈൻസിന്റെ പ്രത്യേകം സജ്ജമാക്കിയ ബോയിംഗ്  747 വിമാനത്തിലാണ് ചീറ്റകൾ ഇന്ത്യയിലേക്ക് പറന്നിറങ്ങിയ...

കാസര്‍കോട് തെരുവുനായകളെ നേരിടാൻ തോക്കുമായി ഇറങ്ങിയ ആൾക്കെതിരെ പൊലീസ് കേസെടുത്തു

   ടൈഗർ സെമീർ എന്നയാൾക്കെതിരെ ലഹളയുണ്ടാക്കാൻ ഇടയാകുന്ന വിധത്തിൽ നായ്ക്കളെ കൊല്ലാൻ ആഹ്വാനം ചെയ്തു എന്ന കുറ്റത്തിനാണ് ബേക്കൽ പൊലീസ് കേസെടുത്തത്. കാസർഗോഡ്: ബേക്കലിൽ തെരുവ് നായ്ക്കളുടെ ഭീഷണി നേരിടാന്‍ തോക്കുമായി രംഗത്തെത്തിയ ടൈഗർ സെമീറിനെതിരെ പൊലീസ് കേസെടുത്തു. ഐ പി സി 153 വകുപ്പ് പ്രകാരമാണ് ബേക്കൽ പൊലീസ് കേസെടുത്തത്. തെരുവുനായകളുടെ ശല്യം രൂക്ഷമായപ്പോൾ തോക്കെടുത്ത് സോഷ്യൽ മീഡിയയിൽ താരമായ ബേക്കൽ ഇല്യാസ് നഗറിലെ സമീർ എന്ന ടൈഗർ സെമിറിനെതിരെ ലഹളയുണ്ടാക്കാൻ ഇടയാകുന്ന വിധത്തിൽ നായ്ക്കളെ കൊല്ലാൻ ആഹ്വാനം ചെയ്തു എന്ന കുറ്റത്തിനാണ് ബേക്കൽ പൊലീസ് കേസെടുത്തത്. സമൂഹത്തിൽ ലഹള ഉണ്ടാക്കുന്ന തരത്തിൽ വീഡിയോ ചിത്രികരിക്കുകയും പ്രചരിപ്പിച്ചുവെന്നും ആരോപിച്ചാണ്  കേസെടുത്തത്. ഐ പി സി 153 വകുപ്പ് പ്രകാരമാണ് പൊലീസ് നേരിട്ട് കേസെടുത്തത്. വിദ്യാർത്ഥികളെ തെരുവ് പട്ടികൾ ആക്രമിക്കുന്നത് മൂലമാണ് ലൈസൻസ് ആവശ്യമില്ലാത്ത എയർഗൺ എടുത്തതെന്ന് സെമീർ പറഞ്ഞു. മകൾ പരാതി പറഞ്ഞതോടെയാണ് 13 കുട്ടികൾക്കൊപ്പം തോക്കുവായി സെമീർ നടന്നു നീങ്ങിയത്. കുട്ടികൾക്ക്സുരക്ഷയൊരുക്കി തോക്കുമായി നടന്ന് പോകുന്ന...

ഇന്ന് അവരെത്തുന്നു ചാർട്ടേഡ് വിമാനത്തിൽ.ഭൂമിയിലെ വേഗരാജാക്കന്മാരായ ചീറ്റപ്പുലികളിൽ 8 എണ്ണം

ഇന്ന്  അവരെത്തുന്നു ചാർട്ടേഡ് വിമാനത്തിൽ... ഭൂമിയിലെ വേഗരാജാക്കന്മാരായ ചീറ്റപ്പുലികളിൽ 8 എണ്ണം നമീബിയയിലെ വിൻഡ് ഹോക്ക് വിമാനത്താവ ളത്തിൽ നിന്നും പ്രത്യേകം സജ്ജമാക്കിയ ഇന്ത്യയുടെ B 747 ജംബോ ജെറ്റിലാണ് ഇന്ന്  രാവിലെ പുറപ്പെടുക.10 മണി ക്കൂർ യാത്രയ്ക്കുശേഷം  ഉച്ചകഴിഞ്ഞ് ജയ്‌പൂരിലെത്തും. അവിടെ നിന്നും നാളെ  രാവിലെ ഇവയെ പ്രത്യേക ഹെലികോപ്റ്ററിൽ മദ്ധ്യപ്രദേശിലെ കുനോ ദേശീയ പാർക്കിൽ എത്തിക്കും. അവിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്‌ ഈ ചീറ്റപ്പുലികളെ സ്വീകരിക്കുന്നതും പാർക്കിലേക്ക് തുറന്നുവിടുന്നതും. 8 ചീറ്റകളിൽ  5 പെണ്ണും 3 ആണുമാണുള്ളത്. ചീറ്റകളെ നമീബിയയിൽ നിന്നും കൊണ്ടുവരുന്ന വിമാനം ചീറ്റകളുടെ മുഖത്തിന്റെ ആകൃതിയിലാണ് പെയിന്റ് ചെയ്തിരിക്കുന്നത്. ഒരുകാലത്ത് ചീറ്റകളാൽ സമൃദ്ധമായിരുന്നു ഇന്ത്യ. മുഗൾ ഭരണകാലത്ത് ഇന്ത്യയിൽ പതിനായിരത്തിലധികം ചീറ്റകളുണ്ടായിരുന്നു. 74 വർഷങ്ങൾക്കുമുൻപാണ് അവസാനത്തെ ചീറ്റ ഇന്ത്യയിൽ വെടിയേറ്റുവീണു മരി ക്കുന്നത്. ഛത്തീസ്ഗഡ് സംസ്ഥാനത്തെ കൊറിയ രാജാവാണ് തൻ്റെ വീരശൂരത്വം കാട്ടി ഇന്ത്യൻ മണ്ണിൽ നിന്നും ഇവയെ ഇല്ലാതാക്കിയത്. ചീറ്റകളെ എത്ത...

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

പതിനാലാം വാർഡിൽ തെങ് കൃഷിക്ക് ജൈവ വളം വിതരണം ചെയ്തു

വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള  ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.

കോട്ടക്കലിൽ തെരുവുനായ വീട്ടിനകത്ത് കയറി ഉറങ്ങിക്കിടന്ന കുട്ടിയെ കടിച്ചു

കോട്ടയ്ക്കൽ വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന എട്ടു വയസ്സുകാരന് തെരുവുനായയുടെ ആക്രമണത്തിൽ ഗുരുതര പരുക്ക്. പുത്തൂർ - ചെന യ്ക്കൽ ബൈപാസിനോടു ചേർന്ന് ആമപ്പാറയിൽ താമസിക്കുന്ന വളപ്പിൽ ലുക്മാന്റെ മകൻ മിസ്ഹാബിന് ആണ് കഴിഞ്ഞദിവസം രാത്രി കാലിൽ കടിയേറ്റത്. വീട്ടിൽ വിരുന്നുകാരുള്ളതി നാൽ പൂമുഖത്തെ വാതിൽ തുറന്നിട്ടിരിക്കുകയായിരുന്നു. വീടിനകത്തേക്കു പാഞ്ഞെത്തിയ നായ മുറിയിൽ കിടക്കുകയായി രുന്ന കുട്ടിയെ ആക്രമിച്ചു. നിലവിളി കേട്ട് കുട്ടിയുടെ മാതാവ് ഓടിയെത്തി ഏറെ പണിപ്പെട്ടാണു നായയിൽനിന്നു കുട്ടിയെ രക്ഷിച്ചത്. ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. മൂന്നാം ക്ലാസ് വിദ്യാർഥിയാണ്.

കരിങ്കല്ലത്താണിയിൽ മദ്ധ്യവയസ്കന് വെട്ടേറ്റു

 പരപ്പനങ്ങാടി▪️കരിങ്കല്ലത്താണിയിൽ മദ്ധ്യവയസ്കന് വെട്ടേറ്റു  സുഹൃത്ത് വെട്ടിയ ആയുധവുമായി പോലീസ് സ്റ്റേഷനിൽ കീഴടങ്ങി പരപ്പനങ്ങാടി കരിങ്കല്ലത്താണിയിൽ ചെമ്മാട് റോഡിൽ ഇന്ന് രാവിലെയാണ് സംഭവം ചിറമംഗലം സ്വദേശി വാൽ പറമ്പിൽ കോയ (61) നാണ് വെട്ടേറ്റത് ഇയാളെ ആക്രമിച്ച ചിറമംഗലം തിരിച്ചിലങ്ങാടി  പള്ളി പുറത്ത് മുഹമ്മദ് എന്ന ആദംബാവ (69) പരപ്പനങ്ങാടി പോലീസിൽ വെട്ടാൻ ഉപയോഗിച്ച ആയുധവുമായി കീഴടങ്ങി. ശരീരമാസകലം വെട്ടേറ്റ കോയയെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു നില ഗുരുതരമാണ് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.

പൂക്കിപ്പറമ്പിൽ വാഹനപകടം, കാർ തലകിഴായി മറിഞ്ഞു

 പൂക്കിപ്പറമ്പിൽ വാഹനപകടം ഒരാൾക്ക് പരിക്ക്. പരിക്ക് പറ്റിയ ആളെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി എന്നാണ് അറിയപ്പെടാൻ കഴിഞ്ഞത്. NH-66 ന്റെ സർവീസ് റോഡിലാണ് അപകടം സംഭവിച്ചത്. അപകടത്തിൽ കാർ തലകിഴായി മറിഞ്ഞിടുണ്ട്. വിശദ വിവരങ്ങൾ അറിവായിട്ടില്ല

തെരുവുനായ ആക്രമണ ഇരകള്‍ക്ക് നഷ്ടപരിഹാരം: 56 പരാതികള്‍ പരിഗണിച്ചു

 മലപ്പുറം ജില്ലയില്‍ തെരുവുനായ ആക്രമണങ്ങള്‍ക്ക് ഇരയായവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനായി സമര്‍പ്പിച്ച 56 ഹര്‍ജികള്‍ പരിഗണിച്ചു. ജില്ലാ നിയമസേവന അതോറിറ്റി ചെയര്‍പേഴ്സണും ജില്ലാ മെഡിക്കല്‍ ഓഫീസര്‍, തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ എന്നിവര്‍ അംഗങ്ങളുമായുള്ള സ്ട്രേ ഡോഗ് വിക്ടിം കോമ്പന്‍സേഷന്‍ റെക്കമെന്‍ഡേഷന്‍ കമ്മിറ്റി (എസ്.ഡി.വി.സി.ആര്‍.സി)യുടെ ആദ്യ സിറ്റിങിലാണ് ഹര്‍ജികള്‍ പരിഗണിച്ചത്.  മഞ്ചേരിയിലെ ജില്ലാ നിയമസേവന അതോറിറ്റി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അതോറിറ്റി സെക്രട്ടറി എം. ഷാബിര്‍ ഇബ്രാഹിം, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക, തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ ജോസഫ് സെബാസ്റ്റ്യന്‍, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. സക്കറിയ്യ എന്നിവര്‍ പങ്കെടുത്തു. കേരള ഹൈക്കോടതിയുടെ ഡബ്ല്യൂ.പി. നമ്പര്‍ 45100/2024 പ്രകാരമുള്ള ഉത്തരവനുസരിച്ച് തെരുവുനായ ആക്രമണം മൂലമുള്ള അപകടങ്ങള്‍ക്ക് നഷ്ടപരിഹാരം നിശ്ചയിക്കുന്നത് ഈ കമ്മിറ്റിയാണ്. തെരുവുനായ ആക്രമണത്തിന് ഇരയായവര്‍ക്ക് മഞ്ചേരിയിലെ ജില്ലാ നിയമസേവന അതോറിറ്റിയിലോ താ...

വേങ്ങര ഗ്രാമ പഞ്ചായത്ത് ജനറൽ/ സംവരണ വാർഡുകലെ തിരഞ്ഞെടുത്തു

1. വാർഡ് 1     SC ജനറൽ  2. വാർഡ് 2.    വനിത  3. വാർഡ് 3.    ജനറൽ  4. വാർഡ് 4.    ജനറൽ  5. വാർഡ് 5.    വനിത 6. വാർഡ് 6.    വനിത 7. വാർഡ് 7.    വനിത  8. വാർഡ് 8.   വനിത 9. വാർഡ് 9.   ജനറൽ  10. വാർഡ് 10. വനിത  11. വാർഡ് 11. ജനറൽ  12. വാർഡ് 12. വനിത  13. വാർഡ് 13. ജനറൽ 14. വാർഡ് 14. ജനറൽ  15. വാർഡ് 15. ജനറൽ  16. വാർഡ് 16. ജനറൽ  17. വാർഡ് 17.  വനിത  18. വാർഡ് 18. വനിത  19. വാർഡ് 19. വനിത  20. വാർഡ് 20. ജനറൽ  21. വാർഡ് 21. വനിത  22. വാർഡ് 22. ജനറൽ  23. വാർഡ് 23. വനിത  24. വാർഡ് 24. ജനറൽ

ചെമ്മാട് മമ്പുറം ബൈപ്പാസിൽ അലുമിനിയം ഫാബ്രിക്കേഷൻ ഷോപ്പിന്ന് തീ പിടിച്ചു VIDEO

ചെമ്മാട് മമ്പുറം ബൈപ്പാസിൽ  അലുമിനിയം ഫാബ്രിക്കേഷൻ  ഷോപ്പിലാണ്   തീ പിടിച്ചിരിക്കുന്നു നാട്ടുകാരും സന്നദ്ധ   പ്രവർത്തകരും  തീ  അണ്ണ ക്കാനുള്ള ശ്രമത്തിൽ. താനൂർ ഫയർഫോഴ്സ് എത്തി 

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

പുള്ളി വരാൽ, ചെറുമീൻ, ചേറാൻ എന്നിപേരുകളിൽ അറിയപ്പെടുന്ന മത്സ്യം FISHinKERALA

പുള്ളിവരാൽ(Bullseye snakehead).  ശാസ്ത്രീയനാമം:(Channa marulius ) നമ്മുടെ പുഴകളിലും പടങ്ങളിലും തൊടുകളിലും കാണപ്പെടുന്ന വരാൽ കുടുംബത്തിലെ ഒരു മത്സ്യമാണിത്, ഈ മത്സ്യത്തെ ചെറുമീൻ, പുള്ളിവരാൽ, ചേറാൻ എന്നൊക്കെ പലസ്ഥലങ്ങളിലും വിളിക്കാറുണ്ട് കൃഷിക്ക് വെള്ളം വറ്റിക്കുമ്പോഴാണ് തോടുകളിൽ നിന്നും അനുബന്ധ ജലാശയങ്ങളിൽ നിന്നും ഇവയെ കൂടുതലായി ലഭിക്കുന്നത്. മാസങ്ങളോളം ചെളിയിൽ ജീവിക്കാൻ ഈ മീനുകൾക്ക് സാധിക്കും. മറ്റു മത്സ്യങ്ങളെ അപേക്ഷിച്ച് ഇവ വളരെ വേഗം വളരുന്നു.മാംസാവശിഷ്ടങ്ങളും ചെറുമീനുകളേലെയും, ചെറു പ്രാണികളെയും, തവളയെയും ഈ മീൻ ഭക്ഷിക്കും. ചെറു മീനുകൾ, തവള, ചെറു പ്രാണികൾ  എന്നിവയെ ചുണ്ടയിൽ കോർത്ത്‌ഇട്ടും  ഫ്രോഗ് ലൂർ ഉപയോഗിച്ചും ഈ മത്സ്യങ്ങളെ വേഗത്തിൽ പിടിക്കാൻ കഴിയും, പാടങ്ങളിലെ ചെറുകുഴികൾ വറ്റിച്ചും ഈ മത്സ്യങ്ങളെ പിടിക്കാറുണ്ട്. ഭക്ഷണയോഗ്യമായ ഈ മത്സ്യത്തിന്ന് നല്ല ടെസ്റ്റാണ്  അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fi...

പുഴയോരത്തെ കുഴിയിൽ മുള്ളൻ പന്നി വീണ് കിടക്കുന്നു