അടുത്ത സർക്കീറ്റിന് ഒരുങ്ങിക്കോളീ....
ഇത്തവണ താമരശ്ശേരിയിലേക്കാണ് സർക്കീറ്റ്....
ഉറുമി വെള്ളച്ചാട്ടം:
പൂവാറൻതോടിന്റെ താഴ്‌വരയിലെ
കോടയിറങ്ങുന്ന മലനിരകൾക്കും ഉരുളൻ പാറക്കെട്ടുകൾക്കിടയിലൂടെ ഒഴുകുന്ന കാട്ടുചോലകൾക്കും ഇടയിലൂടെ നുരഞ്ഞു പതഞ്ഞൊഴുകുന്ന ഈ വെള്ളച്ചാട്ടം കാഴ്ചക്കാരെ അനുഭൂതിയുടെ പാരമ്യത്തിൽ എത്തിക്കുന്നു.
വാവുൽ മല:
കോഴിക്കോട് ജില്ലയിലെ ഏറ്റവും ഉയരമുള്ള പ്രദേശമായ വാവുൽ മല. കേരളത്തിലെ പശ്ചിമ ഘട്ട മലനിരകളിലെ വെള്ളരിമലയിലാണ് ഈ പ്രദേശം ഉൾപ്പെടുന്നത്. സാഹസികത നിറഞ്ഞ ട്രക്കിങ് അനുഭവങ്ങൾ സമ്മാനിക്കുന്ന ഇവിടം കുത്തനെയുള്ള പാറക്കെട്ടുകളും മലഞ്ചെരിവുകളും നിറഞ്ഞ ഭൂപ്രദേശമാണ്.
മുത്തപ്പൻ പുഴ:
ഇരവഞ്ഞിപ്പുഴയുടെ ഉത്ഭവകേന്ദ്രമായ മലയോര ഗ്രാമത്തിലാണ് മുത്തപ്പൻ പുഴ. ചുറ്റിലും വള്ളിപ്പടർപ്പ് നിറഞ്ഞ മരങ്ങളും തണുത്ത കാറ്റും ഇവിടത്തെ കാഴ്ചയുടെ അനുഭൂതി കൂട്ടുന്നു... മരത്തടി കൊണ്ട് നിർമ്മിച്ച പാലം ഇവിടത്തെ സവിശേഷതയാണ്. പാറക്കൂട്ടങ്ങൾക്ക് നടുവിലേക്ക് ഒഴുകിയെത്തുന്ന തെളിഞ്ഞ വെള്ളം യാത്രക്കാരന്റെ മനസ്സ് നിറയ്ക്കും.
വനപർവ്വം:
കോഴിക്കോട് ജില്ലയിലെ ഈങ്ങപ്പുഴയിൽ സ്ഥിതി ചെയ്യുന്ന ജൈവ വൈവിധ്യ ഉദ്യാനമാണ് വനപർവ്വം. ആയിരക്കണക്കിന് സസ്യവർഗങ്ങളും ഔഷധസസ്യങ്ങളുമുണ്ട്. അപൂർവ്വങ്ങളായ ചിത്രശലഭങ്ങളും ഇവിടെ കാണാം. വിവിധയിനം പക്ഷികളും ചെറുജീവികളുടെയും ആവാസ സ്ഥലം കൂടിയാണ് വനപർവ്വം. പാറക്കൂട്ടങ്ങളുടെ അത്ഭുത ശേഖരങ്ങൾ നിറഞ്ഞ വനത്തിലൂടെയുള്ള യാത്രയും ഇവിടത്തെ സവിശേഷമായ അനുഭവമാണ്.
കരിയാതുംപാറ:
വിദേശ രാജ്യങ്ങളെയും ഊട്ടിയെയും ഗവിയെയും അനുസ്മരിപ്പിക്കുന്ന ഇടമാണ് കരിയാതുംപാറ. വിശാലമായ പുൽത്തകിടിയും പൈൻ മരങ്ങളും പാറക്കൂട്ടങ്ങളും ഉരുളൻ കല്ലുകളിൽ തട്ടി തടഞ്ഞൊഴുകുന്ന തെളിനീരും തണുത്ത കാലവസ്ഥയും മനസ്സിൽ സമാധാനം നിറയ്ക്കുന്ന യാത്രാനുഭവം സമ്മാനിക്കുന്നതാണ്...
ഇനിയുമെത്രയോ ഇടങ്ങൾ ഒളിഞ്ഞും തെളിഞ്ഞും സർക്കീറ്റിന് ഒരുങ്ങി ഇരുപ്പുണ്ടാവും... നിങ്ങൾക്കറിയുന്നതും നിങ്ങൾ യാത്ര ചെയ്തിട്ടുള്ളതുമായ സ്ഥലങ്ങളും ചിത്രങ്ങളും കമന്റ് ചെയ്യൂ...
എല്ലാർടേം സർക്കീറ്റ് ഉഷാറാവട്ടെ...
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ