ഇന്ന് അവരെത്തുന്നു ചാർട്ടേഡ് വിമാനത്തിൽ...
ഭൂമിയിലെ വേഗരാജാക്കന്മാരായ ചീറ്റപ്പുലികളിൽ 8 എണ്ണം നമീബിയയിലെ വിൻഡ് ഹോക്ക് വിമാനത്താവ ളത്തിൽ നിന്നും പ്രത്യേകം സജ്ജമാക്കിയ ഇന്ത്യയുടെ B 747 ജംബോ ജെറ്റിലാണ് ഇന്ന് രാവിലെ പുറപ്പെടുക.10 മണി ക്കൂർ യാത്രയ്ക്കുശേഷം ഉച്ചകഴിഞ്ഞ് ജയ്പൂരിലെത്തും. അവിടെ നിന്നും നാളെ രാവിലെ ഇവയെ പ്രത്യേക ഹെലികോപ്റ്ററിൽ മദ്ധ്യപ്രദേശിലെ കുനോ ദേശീയ പാർക്കിൽ എത്തിക്കും.
അവിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഈ ചീറ്റപ്പുലികളെ സ്വീകരിക്കുന്നതും പാർക്കിലേക്ക് തുറന്നുവിടുന്നതും. 8 ചീറ്റകളിൽ 5 പെണ്ണും 3 ആണുമാണുള്ളത്.
ചീറ്റകളെ നമീബിയയിൽ നിന്നും കൊണ്ടുവരുന്ന വിമാനം ചീറ്റകളുടെ മുഖത്തിന്റെ ആകൃതിയിലാണ് പെയിന്റ് ചെയ്തിരിക്കുന്നത്.
ഒരുകാലത്ത് ചീറ്റകളാൽ സമൃദ്ധമായിരുന്നു ഇന്ത്യ. മുഗൾ ഭരണകാലത്ത് ഇന്ത്യയിൽ പതിനായിരത്തിലധികം ചീറ്റകളുണ്ടായിരുന്നു. 74 വർഷങ്ങൾക്കുമുൻപാണ് അവസാനത്തെ ചീറ്റ ഇന്ത്യയിൽ വെടിയേറ്റുവീണു മരി ക്കുന്നത്. ഛത്തീസ്ഗഡ് സംസ്ഥാനത്തെ കൊറിയ രാജാവാണ് തൻ്റെ വീരശൂരത്വം കാട്ടി ഇന്ത്യൻ മണ്ണിൽ നിന്നും ഇവയെ ഇല്ലാതാക്കിയത്.
ചീറ്റകളെ എത്തിക്കുന്ന പദ്ധതിയുടെ ഭാഗമായി അടുത്ത ബാച്ചിൽ 12 ചീറ്റകളെ കൊണ്ടുവരാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. തുടർന്ന് 5 വർഷത്തേക്ക് പ്രതിവർഷം 8 മുതൽ 10 ചീറ്റകളെ വീതം എത്തിക്കുന്ന പ്രോജക്റ്റ് തയ്യറാക്കിക്കഴിഞ്ഞു. ചീറ്റകളുടെ ആവാസവ്യവസ്ഥക്കനുകൂലമായ വനമേഖലകളുടെ സർവ്വേ ഇന്ത്യ - നമീ ബിയ സംയുക്ത സംഘം കണ്ടെത്തിയിട്ടുണ്ട്.
ഇപ്പോൾ വരുന്ന ചീറ്റകൾ 2 മുതൽ 5 വയസ്സുവരെ പ്രായമുള്ളവയാണ്. 12 വർഷമാണ് ചീറ്റകളുടെ ശരാശരി ആയുസ്സ്.ഈ 8 ചീറ്റകളെ കുനോ നാഷണൽ പാർക്കിൽ പ്രത്യേകം സജ്ജമാക്കിയിരിക്കുന്ന 1500 ചതുരശ്ര അടി പ്രദേശത്ത് ഒരു മാസം ക്വാറന്റൈനിൽ പാർപ്പിക്കും. പുതിയ അന്തരീക്ഷവുമായി പൊരുത്തപ്പെടാ നാണ് ഇത്. അതിനുശേഷം ആറു ചതുരശ്ര കിലോമീറ്റർ പരിധിയിലേക്ക് ഇവയെ തുറന്നുവിടും. ആ പരിധി യിൽ നിന്ന് കടുവകളെ മാറ്റണമെന്ന നമീബിയൻ സർക്കാർ നിർദ്ദേശവും നടപ്പാക്കിക്കഴിഞ്ഞു. തുടക്കത്തി ൽത്തന്നെ ഇവയുടെ ഏറ്റുമുട്ടൽ ഒഴിവാക്കാനാണ് ഇത്.കൂടുതൽ പരീക്ഷണ നിരീക്ഷണങ്ങൾ ഈ കാലയള വിൽ നടക്കും.
ശരീരത്തു ഘടിപ്പിക്കുന്ന റേഡിയോ കോളർ വഴി ചീറ്റകളുടെ നീക്കങ്ങൾ സൂക്ഷമായി നിരീക്ഷിച്ചു തൃപ്തികരമെന്നുകണ്ടാൽ 740 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള കുനോ ദേശീയ വനമേഖലയിലേക്ക് ഇവരെ തുറന്നുവിടുകയാവും അടുത്ത നടപടി.
അങ്ങനെ ഏഴു ദശകങ്ങൾക്കുശേഷം ഇന്ത്യൻ വനമേഖലകളിൽ ചീറ്റപ്പുലികളുടെ വേഗപ്പാച്ചിലുകൾ ആരംഭം കുറിക്കുകയാണ്..
Prakash Nair Melila
അഭിപ്രായങ്ങള്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ