വേങ്ങര: മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി വിവിധപദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കിയതിന് വേങ്ങര ഗ്രാമപ്പഞ്ചായത്തിന് ദേശീയ വയോജന സെമിനാറിന്റെ പ്രശംസ.
കഴിഞ്ഞദിവസം തൃശ്ശൂർ കിലയിൽനടന്ന സെമിനാറിലാണ് വേങ്ങരയുടെ പ്രവർത്തനങ്ങൾ പ്രശംസിക്കപ്പെട്ടത്. രാജ്യത്തെ 16 സംസ്ഥാനങ്ങളിൽ നിന്നായി എഴുപത്തഞ്ചിലധികം പ്രതിനിധികളാണ് സെമിനാറിൽപങ്കെടുത്തത്.
വേങ്ങര ഗ്രാമപ്പഞ്ചായത്ത് നടപ്പാക്കിയ പദ്ധതികൾ മറ്റുള്ളവയിൽനിന്ന് മികച്ചു നിൽക്കുന്നതായി ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ളവർ പറഞ്ഞു. ഇതിൽ വയോജനങ്ങൾക്ക് രണ്ടുരൂപയ്ക്ക് ചായനൽകുന്ന പദ്ധതിയും വയോജനങ്ങളുടെ ശാരീരികവും മാനസികവുമായ അരോഗ്യത്തിന് ‘സായംപ്രഭ’യിലൂടെ നടപ്പാക്കിയ പദ്ധതികളുംമറ്റുമാണ് ശ്രദ്ധേമായത്.