ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

വേങ്ങര പോലീസ് സ്റ്റേഷൻ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ ഉത്‌ഘാടനം നിർവഹിച്ചു.

വേങ്ങര: അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മിച്ച വേങ്ങര പൊലീസ് സ്റ്റേഷന്റെ പുതിയ കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. വൈകീട്ട് 3.30ന് ഓണ്‍ലൈനായാണ് മുഖ്യമന്ത്രി സ്റ്റേഷന്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം ചെയ്തത്. കായിക, ഹജ്ജ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. പി.കെ.കുഞ്ഞാലിക്കുട്ടി എം.എല്‍.എ, കെ എൻ എ കാദർ, വേങ്ങര, ഊരകം, പറപ്പൂർ, കണ്ണമംഗലം പഞ്ചായത്ത് പ്രസിഡന്റുമാർ, ജന പ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി ഭാരവാഹികൾ, വ്യാപാരി വ്യവസായി ഭാരവാഹികൾ, സന്നദ്ധ സംഘടനകൾ എന്നിവര്‍ സംബന്ധിച്ചു.  45 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് വേങ്ങര പൊലീസ് സ്റ്റേഷന് സ്വന്തം കെട്ടിടമാകുന്നത്. മുന്‍ എം.എല്‍.എ അഡ്വ. കെ.എന്‍.എ ഖാദറിന്റെ ആസ്തിവികസന ഫണ്ടില്‍ നിന്നും 2.50 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച പുതിയ പൊലീസ് സ്റ്റേഷനില്‍ സീനിയര്‍ ഓഫീസര്‍മാര്‍ക്കും ജൂനിയര്‍ ഓഫീസര്‍മാര്‍ക്കും വനിതാ ഓഫീസര്‍മാര്‍ക്കുമായി പ്രത്യേകം മുറികളും ഒരുക്കിയിട്ടുണ്ട്. എസ്.എച്ച്.ഒ, എസ്.ഐ എന്നിവര്‍ക്കുള്ള മുറികള്‍, ഇന്‍വെസ്റ്റിഗേഷന്‍ റൂം, സ്വീകരണ മുറി, അടുക്കള എന്നിവയും ട്രാന്‍...

ഇന്നും ഇന്നലെയുമായി സൂര്യന് ചുറ്റും വലയം ദൃശ്യമാകുന്നതിന്റെ കാരണംകണ്ടത്തി; അവ അറിയാം

മഴ മാറി മാനംതെളിഞ്ഞതോടെ കേരളത്തിൽ വീണ്ടും സൂര്യനു ചുറ്റും 22 ഡിഗ്രി ഹാലോ പ്രതിഭാസം. വടക്കൻ കേരളത്തിലാണ് ഇന്നും ഇന്നലെയുമായി  സൂര്യന് ചുറ്റും വലയം ദൃശ്യമാകുന്ന ഹാലോ പ്രതിഭാസം ഇന്ന് കാണാനായത്. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഹാലോ പ്രതിഭാസം ഉച്ചയോടെ ദൃശ്യമായി. ഇന്ന് വടക്കൻ കേരളത്തിൽ അന്തരീക്ഷത്തിൽ ഐസ് പരലുകളുള്ള ഉയർന്ന മേഘങ്ങളുടെ സാന്നിധ്യമുണ്ടായിരുന്നു. ഇതാണ് പ്രതിഭാസത്തിലേക്ക് നയിച്ചതെന്നാണ് നിരീക്ഷകർ പറയുന്നത്. എന്താണ്   ഹാലോ ?അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്ന ഐസ് പരലുകളോ, ഈർപ്പ കണങ്ങളിലൂടെയോ പ്രകാശ സ്രോതസ്സിൽ നിന്നുള്ള വെളിച്ചം കടന്നുപോകുമ്പോഴുള്ള ദൃശ്യ പ്രതിഭാസമാണ് ഹാലോ. പ്രഭാവലയം എന്നർഥം വരുന്ന ഗ്രീക്ക് പദമാണിത്. സൂര്യനും ചന്ദ്രനും ചുറ്റുമാണ് സാധാരണ ഇത് പ്രത്യക്ഷപ്പെടുക. വൃത്താകൃതിയിൽ രൂപപ്പെടുന്ന ഇവയെ 22 ഡിഗ്രി ഹാലോ എന്നാണ് വിളിക്കുന്നത്. ഹാലോയും കാലാവസ്ഥയുമായി ബന്ധമുണ്ട്. ഹാലോയുണ്ടെങ്കിൽ മഴസാധ്യതയും ഉണ്ടെന്നായിരുന്നു ആദ്യകാലത്തെ കാലാവസ്ഥാ നിരീക്ഷകർ പറയാറുള്ളത്. സിറോസ്ട്രാറ്റസ് മേഘങ്ങളുടെ സാന്നിധ്യമാണ് സാധാരണ ഹാലോകൾ സൂചിപ്പിക്കുന്നത്. ഈ മേഘങ്ങൾ മഴപെയ...

വേങ്ങരയിൽനിന്നുള്ള പത്രവാർത്തകൾ

ഇന്ന് വലിയോറ പുത്തനങ്ങാടിയിൽ സൂര്യന് ചുറ്റും രൂപപെട്ട അപ്പൂർവ വളയത്തിന്റെ video കാണാം

ഇന്ന് സൂര്യന് ചുറ്റും രൂപപെട്ട അപ്പൂർവ വളയം കാണാം 

താനൂരിൽ ബേക്കറിയിൽനിന്ന് പണം കിട്ടിയില്ല;കള്ളൻ ചാക്കിലാക്കിയത് 35,000 രൂപയുടെ പലഹാരം..!!

പണം കിട്ടാതെ നിരാശനായപ്പോഴാണ് ഹൽവ,ബിസ്കറ്റ്,ചോക്ലേറ്റും. എന്നിവയും  തിരഞ്ഞെടുത്ത് ചാക്കിലാക്കി കടന്നത്. താനൂർ: താനാളൂരിൽ ബേക്കറിയിൽ കയറിയ കള്ളൻ കാശൊന്നും കിട്ടാതായപ്പോൾ 6 ചാക്കിലായി മധുര പലഹാരങ്ങളുമായി കടന്നു. ജ്യോതി നഗർ കോളനി കുറ്റിക്കാട്ടിൽ അഹമ്മദ്‌ അസ്‌ലമിനെയാണ് (24) സംഭവത്തിൽ അറസ്റ്റ് ചെയ്തത്. പകരയിൽ അധികാരത്ത് അഹമ്മദിന്റെ അസ്‌ലം ബേക്കറിയിലാണ് മധുര മോഷണം നടന്നത്. കഴിഞ്ഞ ദിവസം രാത്രി 12നും പുലർച്ചെ 1.30നും ഇടയ്ക്കു കടയുടെ ഗ്രിൽ തകർത്ത് അകത്തു കയറിയാണ് മോഷണം. പണം കിട്ടാതെ നിരാശനായപ്പോഴാണ് ഹൽവ, ബിസ്കറ്റ്, ഈത്തപ്പഴം എന്നിവയും വിലയേറിയ ചോക്ലേറ്റും തിരഞ്ഞെടുത്ത് ചാക്കിലാക്കി കടന്നത്. പ്രതിയെ 24 മണിക്കൂറിനകം വേങ്ങരയിൽവച്ച് പൊലീസ് സംഘം പിടിച്ചു. ഒട്ടേറെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ ഓട്ടോയിലാണ് പ്രതി വന്നതെന്ന് കണ്ടെത്തിയിരുന്നു. നമ്പർ വ്യക്തമല്ലെങ്കിലും അന്വേഷണ സംഘം മേഖലയിലെ ഇരുനൂറോളം ഓട്ടോകൾ പരിശോധിച്ചു. ഓട്ടോ ഡ്രൈവറായ പ്രതി മുഖം മറച്ചാണ് കടയുടെ അകത്തു കയറിയത്. മൊത്തം 35,000 രൂപ വിലവരുന്ന പലഹാരങ്ങളാണ് ഓട്ടോയിൽ കയറ്റി കൊണ്ടുപോയത്. മിക്കതും വീട്ടിൽ നിന്ന് പൊലീസ...

പാണ്ടികശാലയിലെ ഡ്രൈനേജ് നിർമ്മാണം പൂർത്തിയായി ഉത്ഘാടനം ഉടൻ

     വേങ്ങര പഞ്ചായത്ത്‌ പതിനേഴാം വാർഡിൽ പൊതുമരാമത്ത് വകുപ്പിന്റെ ഫണ്ടുപയോഗിച്ച്നിർമ്മിക്കുന്ന വേങ്ങര -കൂരിയാട് PWD റോഡിലെ പാണ്ടികശാല -അംഗൻവാടി300മീറ്റർ ഡ്രൈനേജ് നിർമ്മാണംപൂർത്തിയായി. ഇതിന്റെ ഉത്ഘാടനം ഉടനെ ഉണ്ടാവുമെന്ന് വാർഡ് മെമ്പർ യൂസുഫലി വലിയോറ അറിയിച്ചു .ഇതോടെ പാണ്ടികശാല യിലെ വെള്ളക്കെട്ട് പ്രശ്നത്തിന് ഒരുപരിധി വരെ പരിഹാരമാവും.സ്ഥലം  MLA  P. K.കുഞ്ഞാലിക്കുട്ടി സാഹിബിന്റെ ശ്രമഫലമായി പൊതുമരാമത്ത് വകുപ്പിനെ 20ലക്ഷം രൂപയുടെ ഫണ്ട്ഉപയോഗിച്ചാണ് പണിനടത്തിയത് 

വേങ്ങരയിൽനിന്നുള്ള പത്രവാർത്തകൾ

MORNING NEW 19/07 /2022 വെള്ളി | 1198 | ചിങ്ങം 3 | കാർത്തിക ╌╌╌╌╌╌╌╌╌╌╌╌╌╌╌╌ ◾മരുന്നു കുറിച്ചു നല്‍കാന്‍ മരുന്നു കമ്പനികള്‍ ഡോക്ടര്‍മാര്‍ക്കു വന്‍തുക പാരിതോഷികവും സൗജന്യങ്ങളും നല്‍കുന്നതു തടയണമെന്നും പത്തു ദിവസത്തിനകം കേന്ദ്ര സര്‍ക്കാര്‍ മറുപടി നല്‍കണമെന്നും സുപ്രീം കോടതി. പാരസെറ്റമോള്‍ ഗുളികയായ 'ഡോളോ 650' രോഗികള്‍ക്കു കുറിച്ചു നല്‍കാന്‍ ഡോക്ടര്‍മാര്‍ക്ക് ആയിരം കോടി രൂപയുടെ പാരിതോഷികങ്ങളും സമ്മാനങ്ങളും നല്‍കിയെന്ന വെളിപെടുത്തല്‍ ഗുരുതരമെന്ന് സുപ്രീം കോടതി. ആദായനികുതി വകുപ്പ് ഇക്കാര്യം കണ്ടെത്തിയിരുന്നു. വിഷയം ഉന്നയിച്ച് മെഡിക്കല്‍ റെപ്രസന്റേറ്റീവുമാരുടെ സംഘടനയാണ് കോടതിയെ സമീപിച്ചത്. ◾വിഴിഞ്ഞം തുറമുഖ നിര്‍മാണംമൂലം വഴിയാധാരമാകന്ന മല്‍സ്യത്തൊഴിലാളി കുടുംബങ്ങളെ പുനരധിവസിപ്പിക്കുമെന്ന് ഫിഷറീസ് മന്ത്രി വി. അബ്ദുറഹ്‌മാന്‍. പുനരധിവാസത്തിന് അധികമായി വേണ്ട മൂന്ന് ഏക്കര്‍ സ്ഥലംകൂടി ഏറ്റെടുക്കുന്നതു ചര്‍ച്ച ചെയ്യാന്‍ തിങ്കളാഴ്ച യോഗം ചേരും. ഫിഷറീസ് മന്ത്രി വി. അബ്ദുറഹ്‌മാന്‍ സമരക്കാരെ ചര്‍ച്ചയ്ക്കു ക്ഷണിച്ചു. ഏഴു വിഷയങ്ങളില്‍ ഉറപ്പു ലഭിച്ചാലേ സമരം അവസാനിപ്പിക്കൂവെന്നു സമരസമിതി. ...

വേങ്ങര പോലീസ് സ്റ്റേഷൻകെട്ടിട ഉത്ഘാടനം ശനിയാഴ്ച്ച വൈകു. 3.30ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു.

വേങ്ങര പോലീസ് സ്റ്റേഷൻ കെട്ടിട ഉത്ഘാടനം  ശനിയാഴ്ച്ച വൈകു. 3.30ന്  കേരള മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം നിർവഹിക്കുന്നു.  കായിക, ഹജ്ജ്, വഖഫ് വകുപ്പ് മന്ത്രി  വി അബ്ദുറഹിമാൻ, മലപ്പുറം MP  അബ്ദു സമദ് സമദാനി, വേങ്ങര MLA പി.കെ കുഞ്ഞാലിക്കുട്ടി,സംസ്ഥാന പോലീസ് മേധാവി  അനിൽകാന്ത് ഐ.പി.എസ് തുടങ്ങിയ പോലിസ്,രാഷ്ട്രീയ രംഗത്തെ മഹനീയ വ്യക്തികളുടെ സാന്നിധ്യത്തിൽ വേങ്ങര പോലിസ് സ്റ്റേഷൻ കെട്ടിടം നാടിന് സമർപ്പിക്കുന്നു.  അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മിച്ച വേങ്ങര പൊലീസ് സ്റ്റേഷന്റെ പുതിയ കെട്ടിടം  45 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് വേങ്ങര പൊലീസ് സ്റ്റേഷന് സ്വന്തം കെട്ടിടമാകുന്നത്. മുന്‍ എം.എല്‍.എ അഡ്വ. കെ.എന്‍.എ ഖാദറിന്റെ ആസ്തിവികസന ഫണ്ടില്‍ നിന്നും 2.50 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച പുതിയ പൊലീസ് സ്റ്റേഷനില്‍ സീനിയര്‍ ഓഫീസര്‍മാര്‍ക്കും ജൂനിയര്‍ ഓഫീസര്‍മാര്‍ക്കും വനിതാ ഓഫീസര്‍മാര്‍ക്കുമായി പ്രത്യേകം മുറികളും ഒരുക്കിയിട്ടുണ്ട്. എസ്.എച്ച്.ഒ, എസ്.ഐ എന്നിവര്‍ക്കുള്ള മുറികള്‍, ഇന്‍വെസ്റ്റിഗേഷന്‍ റൂം, സ്വീകരണ മുറി, അടുക്കള ...

അധിക മൊബൈൽ ഡാറ്റ ആനുകൂല്യങ്ങൾ ലഭിക്കാൻ ഏതെങ്കിലും ലിങ്കിൽ ക്ലിക്ക് ചെയ്യാൻ ആവശ്യപ്പെടുന്ന വ്യാജ സന്ദേശങ്ങൾ സൂക്ഷിക്കുക

അധിക മൊബൈൽ ഡാറ്റ ആനുകൂല്യങ്ങൾ ലഭിക്കാൻ ഏതെങ്കിലും ലിങ്കിൽ ക്ലിക്ക് ചെയ്യാൻ ആവശ്യപ്പെടുന്ന വ്യാജ സന്ദേശങ്ങൾ സൂക്ഷിക്കുക. ഇമെയിൽ വഴിയോ SMS വഴിയോ ലഭിക്കുന്ന സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്. OTP-കളും മറ്റ് സാമ്പത്തിക വിവരങ്ങളും പോലുള്ള രഹസ്യ വിവരങ്ങൾ മോഷ്ടിക്കാൻ തട്ടിപ്പുകാർ നിങ്ങളുടെ ഉപകരണത്തെ മിറർ ചെയ്തേക്കാം. PIN, പാസ്‌വേഡ്, OTP, ലോഗിൻ ഐഡി, ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് നമ്പർ, CVV, കാലഹരണപ്പെടുന്ന തീയതി മുതലായവ ആരുമായും പങ്കിടരുത്. ജാഗ്രത പാലിക്കുക, സുരക്ഷിതരായിരിക്കുക.

12 ലക്ഷം രൂപയുടെ സ്വര്‍ണം മോഷ്ടിച്ച പ്രതിയെ മൂന്ന് മണിക്കൂറുകൊണ്ട് വേങ്ങരയിൽ നിന്ന് പിടികൂടി.

വേങ്ങര: പന്ത്രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച് കടന്നുകളഞ്ഞ ബംഗാള്‍ സ്വദേശിയെ മൂന്നു മണിക്കൂറിനകം വേങ്ങരയിൽ നിന്ന് പിടികൂടി.  തൃശൂർ കണിമംഗലത്ത്  പ്രവര്‍ത്തിക്കുന്ന പശ്ചിമ ബംഗാള്‍ സ്വദേശിയായ ബപന്‍ യഷുവിന്റെ സ്വര്‍ണാഭരണ നിര്‍മാണശാലയില്‍ നിന്നാണ് ജോലിക്കാരനായ റിജുവാന്‍ മല്ലിക്ക് (24) ഇന്ന് വെളുപ്പിന് ആഭരണങ്ങളുമായി കടന്നു കളഞ്ഞതായി ഉടമ പോലീസിൽ പരാതിപ്പെട്ടത്.  പോലീസ് സൈബര്‍ സെല്ലുമായി ബന്ധപ്പെട്ട് പ്രതിയുടെ ലൊക്കേഷന്‍ പരിശോധിച്ചു. രാവിലെ ഏഴു മണിയോടെ ഫോണ്‍ സ്വിച്ച് ഓഫ് ആയെന്നും അപ്പോള്‍ ചങ്ങരംകുളം ആയിരുന്നു ലൊക്കേഷന്‍ എന്നും മനസ്സിലായി. പ്രതി കേരളം വിട്ടിട്ടില്ലെന്നു മനസ്സിലായതോടെ പൊലീസ് ചങ്ങരംകുളം ഭാഗത്തുള്ള സ്വര്‍ണ പണിക്കാരുടെ വാട്സ്ആപ്പ് ഗ്രൂപ്പുമായി പരാതിക്കാരുടെ സഹായത്തോടെ ബന്ധപ്പെട്ടു. പ്രതിയുടെ ഫോട്ടോയും ഡ്രസ്സും അടക്കമുള്ള വിശദാംശങ്ങളും കൈമാറി. ഇതിനിടെ പ്രതി റിജുവാന്‍ ബംഗാളിലുള്ള തന്റെ സുഹൃത്തിനോട് താന്‍ വേങ്ങരയിലേക്ക് പോയികൊണ്ടിരിക്കുകയാണ് എന്ന് സംസാരത്തില്‍ പറഞ്ഞിരുന്നു. ഇതും അന്വേണത്തെ സഹായിച്ചു. മോഷ്ടിച്ച സ്വര്‍ണവുമായാ...

ഇന്ന് വൈകുന്നേരം 3 മണിക്ക് വേങ്ങരയിലും ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര

ഇന്ന് ശ്രീകൃഷ്ണ ജയന്തി; നാടെങ്ങും ശോഭ യാത്രകൾ  ഉണ്ണിക്കണ്ണന്റെ പിറന്നാൾ ദിനമായ അഷ്ടമി രോഹിണിയുടെ ആഘോഷത്തിലാണ്  നാടെങ്ങും. അഷ്ടമി രോഹിണി ആഘോഷത്തിനായി ഗുരുവായൂർ ക്ഷേത്രവും ഒരുങ്ങി . ശ്രീകൃഷ്ണന്റെ ഭൂമിയിലെ അവതാരപ്പിറവിയുടെ ഓർമ്മയാചാരണമായി ചിങ്ങമാസത്തിലെ കറുത്തപക്ഷ അഷ്ടമിയും രോഹിണിയും ചേർന്നു വരുന്ന ദിവസമാണ് അഷ്ടമി രോഹിണിയായി ആഘോഷിക്കുന്നത്. ഈ ദിനത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ നിരവധി ഭക്തജങ്ങളാണ് എത്താറുള്ളത്. ഭക്തജന തിരക്ക് ലഘൂകരിക്കുന്നതിനായി ക്ഷേത്രത്തിൽ ദർശന ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. മുതിർന്ന പൗരന്മാർ, തദ്ദേശീയർ എന്നിവർക്കുള്ള ദർശനം രാവിലെ നാലു മുതൽ 5 മണിവരെയുള്ള സമയത്തേക്ക് മാത്രമായി ക്രമീകരിക്കും. രാവിലെ 6 മുതൽ ഉച്ചതിരിഞ്ഞ് 2 മണി വരെ ശയനപ്രദക്ഷിണം ഉൾപ്പെടെ ഒരു പ്രദക്ഷിണവും ക്ഷേത്രത്തിൽ അനുവദിക്കില്ല. ക്ഷേത്രത്തിൽ പ്രസാദ ഊട്ട് രാവിലെ 9 മണിക്ക് ആരംഭിക്കും. രാവിലെയും വൈകീട്ടും ശോഭായാത്രകളും ഉണ്ടാകും. വേങ്ങരയിലും ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര ഇന്ന് വൈകിട്ട് 3 മണിക്ക് സ്വത്വം വീണ്ടെടുക്കാം സ്വധർമ്മാചരണത്തിലൂടെ  എന്ന സന്ദേശമുയർത്തി പാക്കടപ്പു...

വേങ്ങര ഹെൽത്ത് സെന്ററിൽ കിടത്തി ചികിൽസയും രാത്രി സമയങ്ങളിൽ ഡോക്ടർ സേവനവും ആവശ്യപ്പെട്ട് PK കുഞ്ഞാലികുട്ടിക്ക് നിവേദനം നൽകി.

വേങ്ങര കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ കിടത്തി ചികിൽസയും രാത്രി സമയങ്ങളിൽ ഡോക്ടർ സേവനവും ആവശ്യപ്പെട്ട് നിവേദനം നൽകി. വേങ്ങര :നിരവധി ആളുകളുടെ ആശ്രയമായ വേങ്ങര കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ കിടത്തി ചികിത്സയും രാത്രി സമയങ്ങളിൽ ഡോക്ടർ സേവനവും പുനസ്ഥാപിക്കണമെന്ന്  ആവശ്യപ്പെട്ട് വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഹസീന ഫസൽ കെ പി വേങ്ങര മണ്ഡലം എം.എൽ.എ പികെ കുഞ്ഞാലികുട്ടിക്ക് നിവേദനം നൽകി. വേങ്ങര ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സണും പത്താം വാർഡ് മെമ്പറും മായ ഹസീന ബാനു . സി പി , പത്താം വാർഡ് വികസന സമിതി അംഗങ്ങളായ എ.കെ മജീദ്, മുഹമ്മദലി .പി , സുലൈഖ . സി.കെ, ഹസീബ് പി, ഹാസിഫ് കെ , തുടങ്ങിയവർ സന്നിഹിതരായി.

upi ഇടപാടുകൾക്ക് ചാർജ് ഈടാക്കാൻ ആലോചന

യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കുന്നത് ആലോചനയിൽ യുപിഐ (ഗൂഗിൾ പേ, ഫോൺപേ തുടങ്ങിയവ) ഇടപാടുകൾക്കു ചാർജ് നിശ്ചയിക്കുന്നതു സംബന്ധിച്ച് റിസർവ് ബാങ്ക് ഡിസ്‍കഷൻ പേപ്പർ പുറത്തിറക്കി. നിലവിൽ യുപിഐ ഇടപാടുകൾക്ക് ഉപയോക്താവ് ചാർജ് നൽകേണ്ടതില്ല. എന്നാൽ, മൊബൈൽ ഫോണിൽ അതിവേഗ ഇടപാട് സാധ്യമാക്കുന്ന ഐഎംപിഎസിനു (ഇമ്മിഡിയറ്റ് പേയ്മെന്റ് സർവീസ്) സമാനമായതിനാൽ യുപിഐ ഇടപാടിനും ചാർജ് ബാധകമാണെന്ന് വാദിക്കാമെന്ന് ആർബിഐ ചൂണ്ടിക്കാട്ടുന്നു.  തുകയുടെ തോതനുസരിച്ച് പല തട്ടിലുള്ള ചാർജ് നിശ്ചയിക്കുന്നത് നന്നായിരിക്കുമെന്നും ആർബിഐ ചൂണ്ടിക്കാട്ടുന്നു. 800 രൂപ യുപിഐ വഴി അയയ്ക്കുമ്പോൾ 2 രൂപ ചെലവുണ്ടെന്നാണ് ആർബിഐയുടെ കണക്ക്. പണമിടപാട് ശൃംഖലയിലെ കമ്പനികൾക്കും സ്ഥാപനങ്ങൾക്കും വരുമാനം ഉറപ്പാക്കണമെന്നും പേപ്പറിൽ പറയുന്നു.

മെതുലാട് ദേശപ്രഭ വായനശാലയും കോട്ടക്കൽ അഹല്യ കണ്ണാശുപത്രിയും സംയുക്തമായി സംഘടിപ്പിക്കുന്നസൗജന്യ നേത്ര പരിശോധന ക്യാമ്പ്ഇന്ന്

മെതുലാട് ദേശപ്രഭ വായനശാലയും കോട്ടക്കൽ അഹല്യ കണ്ണാശുപത്രിയും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ നേത്ര പരിശോധന ക്യാമ്പ് ഇന്ന്  രാവിലെ 9.30 മുതൽ 1.30 വരെ മുതലമാട് മദ്റസയിൽ വെച്ചുനടക്കുന്നു  വിദഗ്ധ ഡോക്ടർമാരുടെ സാന്നിദ്ധ്യം,ഒപ്റ്റോമെട്രികളുടെ സേവനം ,തുടർ ചികിത്സയെക്കുറിച്ച് മാർഗ നിർദ്ധേശങ്ങൾ,മിതമായ നിരക്കിൽ കണ്ണട എന്നിവ ഉണ്ടായിരിക്കുന്നതാണ്

MORNING NEWS

MORNING NEWS 📰     *18 /08 /2022* 2022 | ഓഗസ്റ്റ് 18 | വ്യാഴം | 1198 |  ചിങ്ങം 2 |  ഭരണി  ◼️ഹ്രസ്വകാല കാര്‍ഷിക വായ്പകള്‍ക്ക് ഒന്നര ശതമാനം പലിശ ഇളവ് നല്‍കുമെന്നു കേന്ദ്രസര്‍ക്കാര്‍. മൂന്നു ലക്ഷം രൂപ വരെയുള്ള ഹ്രസ്വകാല കാര്‍ഷിക വായ്പകള്‍ക്കാണ് പലിശ ഇളവ്. 2022-23 ലും അടുത്ത സര്‍ക്കാരിന്റെ ആദ്യവര്‍ഷമായ 2024-25 ലേക്കുമാണ് പലിശ ഇളവ് പ്രഖ്യാപിച്ചത്. പൊതുമേഖലാ ബാങ്കുകളിലും സ്വകാര്യ ബാങ്കുകളിലും സഹകരണ മേഖലകളിലും പലിശ ഇളവു ലഭിക്കും. ഇതിലൂടെ 38,856 കോടി രൂപയുടെ ബാധ്യത ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. ◼️സംരക്ഷിത വനമേഖലക്കു ചുറ്റും ഒരു കിലോമീറ്റര്‍ ബഫര്‍ സോണ്‍ പ്രഖ്യാപിച്ച സുപ്രീം കോടതി വിധിക്കെതിരെ കേരളം പുന:പരിശോധന ഹര്‍ജി ഫയല്‍ ചെയ്തു. ബഫര്‍ സോണ്‍ ഉത്തരവ് നടപ്പാക്കുന്നത് വലിയ പ്രത്യാഘാതമുണ്ടാക്കും. ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള ജനങ്ങളെ ഒഴിപ്പിക്കുന്നതും പുനരധിവസിപ്പിക്കുന്നതും വലിയ പ്രതിസന്ധിയുണ്ടാക്കുമെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. ◼️സിപിഎം നേതാവും മുന്‍ എംപിയുമായ കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിനെ കണ്ണൂര്‍ സര്‍വകലാശാലയില്‍ നിയമിക്കാനുള്ള റാങ്ക് പട്ടിക ഗവ...

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

ശരീരത്തിലെ നട്ടെല്ലും മുള്ളുകളും വരെ പുറത്തുനിന്ന് തെളിഞ്ഞു കാണുന്ന ഒരു മീനിനെ കണ്ടിട്ടുണ്ടോ? aranjeelfish

ശരീരത്തിലെ നട്ടെല്ലും മുള്ളുകളും വരെ പുറത്തുനിന്ന് തെളിഞ്ഞു കാണുന്ന ഒരു മീനിനെ കണ്ടിട്ടുണ്ടോ? അങ്ങനെ ഒരു മീൻ നമ്മുടെ പുഴകളിൽ ഉണ്ട്  ഇതാണ് നമ്മമുടെ അറിഞ്ഞീൽ എന്ന് വിളിക്കുന്ന മീൻ  ഇതിനെ ചിലയിടങ്ങളിൽ മുള്ളാം പറച്ചി എന്നും വിളിക്കാറുണ്ട്    നിങ്ങളുടെ നാട്ടിൽ ഈ മീനിനെ കണ്ടിട്ടുണ്ടോ? എന്താണ് നിങ്ങളുടെ നാട്ടിൽ ഇതിന്റെ പേര്? താഴെ കമന്റിൽ പറയണേ!"  ഇവയുടെ ശരീരത്തിൽ നിറങ്ങൾ നൽകുന്ന കോശങ്ങൾ വളരെ കുറവാണ്. അതുകൊണ്ടാണ് ലൈറ്റ് അടിക്കുമ്പോൾ ഒരു ഗ്ലാസ് കഷ്ണം പോലെ ഇവയുടെ ശരീരം സുതാര്യമായി കാണുന്നത് നമ്മുടെ പുഴകളിലെയും തോടുകളിലെയും പാറക്കൂട്ടങ്ങൾക്കിടയിലാണ് ഇവ കൂട്ടത്തോടെ ജീവിക്കുന്നത്.  വെള്ളത്തിലെ കൊതുകു ലാർവകളെ തിന്നു നശിപ്പിക്കുന്നതുകൊണ്ട് തന്നെ നമ്മുടെ പ്രകൃതിയിലെ ഒരു മികച്ച കൊതുക് നിർമാർജനി കൂടിയാണ് ഈ മീനുകൾ  പുറത്തെ മൂർച്ചയുള്ള മുള്ളുകളാണ് വലിയ മീനുകളുടെ ആക്രമണത്തിൽ നിന്ന് ഇവയെ രക്ഷിക്കുന്നത്.  എന്നാൽ ഇന്ന് പുഴകൾ മലിനമാകുന്നതുകൊണ്ട് നമ്മുടെ നാട്ടിൽ ഇവരൊക്കെ കുറഞ്ഞു ക്കൊണ്ടിരിക്കുകയാണ്.

പൂഴേൻ ' ചിലയിടങ്ങളിൽ ഇതിനെ വഴക്കപോത്തൻഎന്നും വിളിക്കാറുണ്ട്.

"നമ്മുടെ പുഴകളിൽ നിന്നൊക്കെ അപൂർവ്വമായി മാത്രം കൈകളിൽ കിട്ടുന്ന ഈ സുന്ദരൻ മീനിനെ നിങ്ങൾ കണ്ടിട്ടുണ്ടോ?  പ്രാദേശികമായി ഇതിനെ എന്ത് പേരാണ് വിളിക്കാറുള്ളത് എന്ന് അറിയാമോ?"  "ഇതാണ് നമ്മൾ മലയാളികളുടെ സ്വന്തം പൂഴേൻ ' ചിലയിടങ്ങളിൽ  ഇതിനെ വഴക്കപോത്തൻ എന്നും  വിളിക്കാറുണ്ട്.  നമ്മുടെ പുഴകളിലെ ചെളിയും മണലും നിറഞ്ഞ അടിത്തട്ടിലും പാറക്കെട്ടുകൾക്ക് ഇടയിലുമാണ് ഇവന്റെ പ്രധാന താവളം."  . ചൂണ്ടയിലും അപൂർവ്വമായി വലകളിലുമൊക്കെയാണ് ഇവന്മാര് കുടുങ്ങാറുള്ളത്."  "നിങ്ങളുടെ നാട്ടിലെ പുഴകളിൽ ഈ മീനിനെ കണ്ടിട്ടുണ്ടോ? നിങ്ങളുടെ നാട്ടിൽ ഇതിനെ എന്താ വിളിക്കാറ്? കമന്റിൽ പറയുമല്ലോ!  

പറയുകയനെഗില്.....ഇപോപറ.....പിനീട് ' ഞാൻ അപോയെപരഞ്ഞത 'എന്ന് പറയരുത്

ഇന്ന്വലിയോറയില്മഴ പെയുമോ   ?

How to See who Views your Facebook Profile

ഇന്നത്തെ UDF ന്റെയും LDF ന്റെയും LIVE റോഡ് ഷോ കാണാം

വീഡിയോ പ്ലേ ആവുന്നില്ലകിൽ ഡെസ്ക്ക് ടോപ് മോഡിൽ വെബ്സൈറ്റ് തുറക്കുക അതിന്ന് വലത് സൈഡിലെ 3 പുള്ളികൾ ക്ലിക്ക് ചെയുക അപ്പോൾ തുറന്ന് വരുന്ന പേജിൽ ഡെസ്ക്ക് ടോപ്പ് മോഡിൽ ടിക്ക് ചെയ്യുക

ഗ്രാമസഭയിൽ സൗജന്യ പച്ചക്കറി വിത്ത്പാക്കറ്റ് വിതരണം ചെയ്തു

വേങ്ങര പഞ്ചായത്ത് 17 വാർഡിൽ നടന്ന ഗ്രാമസഭയിൽ പങ്കെടുത്ത കുടുംബങ്ങൾക്ക് സംസ്ഥാന കൃഷി വകുപ്പിന്റെ “ഓണത്തിനൊരുക്കാം വിളവിന്റെ വിസ്മയം” പദ്ധതിയുടെ ഭാഗമായി ഓരോ കുടുംബത്തിനും ഒരു ചെറു പച്ചക്കറി വിത്ത് പാക്കറ്റ് സൗജന്യമായി വിതരണം ചെയ്തു. ഗ്രാമ സഭയിൽ വരുന്നവരെ പ്രോത്സാഹിപ്പിക്കുകയും, കൂടുതൽ കുടുംബങ്ങളെ വരും സഭയിലേക്ക് ആഗ്രശിപ്പിക്കുന്നതിന്റെയും ഭാഗമാറ്റിട്ടാണ് പച്ചക്കറി വിത്ത് പാക്കറ്റ് നൽകിയത്  എല്ലാ കുടുംബങ്ങളും ഈ വിത്തുകൾ കൃഷി ചെയ്ത് ഓണക്കാലത്ത് സ്വന്തം വീട്ടിൽ വിളയിച്ച വിഷരഹിത പച്ചക്കറികൾ ഉപയോഗിക്കുന്നതിന് ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മെമ്പർ സബ്നഇബ്രാഹീം അഭ്യർത്ഥിച്ചു

ചുണ്ട ഇടാത്തവർക്കും വല്യപ്പോഴും ചുണ്ടയിടുന്നവർക്കും ഈ മത്സ്യം ഇന്നും അപ്പൂർവ മത്സ്യതന്നെയാണ് leaf fish Mud Perch Nandus Nandus

Kingdom: ജന്തുലോകം Phylum: Chordata Class: Actinopterygii Family: Nandidae Genus: Nandus Species: N. nandus Binomial name Nandus nandus ( Hamilton , 1822) ഒരു ശുദ്ധജല മത്സ്യമാണ് പൊരുക്ക് (Gangetic leaf fish / Mud Perch), ശാസ്ത്രീയ നാമം - Nandus Nandus. കേരളത്തിലെ മറ്റ് പ്രദേശങ്ങളിലെ മലയാളം പേരുകൾ മുതുക്കി, മൂതാടി, മുതുകല, മുതുപ്പില, മുതുകൊമ്പല, മുത്തി, മുത്തിപ്പൊരുക്ക്, ഉറക്കംതൂങ്ങി എന്നിങ്ങനെയാണ്. ഒലിവ് പച്ച നിറത്തിലുള്ള, പ്രത്യേക രൂപം ഒന്നുമില്ലാത്ത ഡിസൈൻ ഇവയുടെ ശരീരത്തിൽ ഉണ്ട്. ഇതിന്റെ ഡിസൈൻ പ്രത്യേകത നിമിത്തം ചിലയിടങ്ങളിൽ ഇതിനെ  അക്വേറിയങ്ങളിൽ  വളർത്തുന്നു. അപൂർവമായിക്കൊണ്ടിരിക്കുന്ന  ശുദ്ധജല മത്സ്യങ്ങളിൽ  ഒരു ഇനമാണ് ഇത്. ഞങ്ങൾ പൊരിക്ക് എന്ന പേരിൽ വിളിച്ചിരുന്ന ഈ മത്സ്യത്തെ ഇപ്പോ ഞാൻ കണ്ടിട്ട് വർഷങ്ങളായി. എന്റെ ചെറുപ്പത്തിൽ വീടിന്റെ അടുത്തുള്ള പുഴയിൽനിന്ന് കുറെ പിടിച്ചിടുണ്ട്  എന്നാൽ ഇപ്പോ വർഷങ്ങളായി ഈ മത്സ്യത്തെ പുഴയിൽ നിന്ന് ഒന്ന് കാണാൻ കഴിഞ്ഞിട്ട്, കഴിഞ്ഞ വർഷം പടത്തിൽനിന്ന് ചുണ്ട ഇട്ടപ്പോൾ ഒരു മീനിനെ കിട്ടി...

കരിങ്കണ മീൻ karingana meen

മലയാളം :  കരിങ്കണ   Pseudosphromenus cupanus നമ്മുടെ ജലാശയങ്ങളിൽ കാണപ്പെടുന്ന ചെറിയൊരുമൽസ്യമാണിത്,ഈ മത്സ്യത്തെ ചുട്ടിച്ചി,കല്ലടമുട്ടി എന്നിമൽസ്യങ്ങളുടെ കുഞ്ഞാണെന്ന് തെറ്റിദ്ധരിക്കാറുണ്ട്,ഈ മത്സ്യം രണ്ട് ഇഞ്ചികുടുതൽ വളരാറില്ല    

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

    

കാച്ചടി കരിമ്പിൽ തെരുവ് നായ ആക്രമണം; അഞ്ചുപേർക്ക് പരിക്ക്

​തിരൂരങ്ങാടി: കാച്ചടി കരിമ്പിൽ പ്രദേശത്ത് തെരുവ് നായകളുടെ ആക്രമണം രൂക്ഷമാകുന്നു. ഇന്ന് രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ, രണ്ട് സ്ത്രീകൾ, ഒരു കുട്ടി എന്നിവരുൾപ്പെടെ അഞ്ചുപേർക്കാണ് തെരുവ് നായയുടെ കടിയേറ്റത്. ​ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരു സ്ത്രീയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്തു. ഇന്നലെ രാത്രിയും പ്രദേശത്ത് ഒരാൾക്ക് നായയുടെ കടിയേറ്റിരുന്നു. അദ്ദേഹത്തെയും ചികിത്സയ്ക്കായി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്.