ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

വേങ്ങരയിൽനിന്നുള്ള പത്രവാർത്തകൾ

MORNING NEW 19/07 /2022
വെള്ളി | 1198 | ചിങ്ങം 3 | കാർത്തിക
╌╌╌╌╌╌╌╌╌╌╌╌╌╌╌╌
◾മരുന്നു കുറിച്ചു നല്‍കാന്‍ മരുന്നു കമ്പനികള്‍ ഡോക്ടര്‍മാര്‍ക്കു വന്‍തുക പാരിതോഷികവും സൗജന്യങ്ങളും നല്‍കുന്നതു തടയണമെന്നും പത്തു ദിവസത്തിനകം കേന്ദ്ര സര്‍ക്കാര്‍ മറുപടി നല്‍കണമെന്നും സുപ്രീം കോടതി. പാരസെറ്റമോള്‍ ഗുളികയായ 'ഡോളോ 650' രോഗികള്‍ക്കു കുറിച്ചു നല്‍കാന്‍ ഡോക്ടര്‍മാര്‍ക്ക് ആയിരം കോടി രൂപയുടെ പാരിതോഷികങ്ങളും സമ്മാനങ്ങളും നല്‍കിയെന്ന വെളിപെടുത്തല്‍ ഗുരുതരമെന്ന് സുപ്രീം കോടതി. ആദായനികുതി വകുപ്പ് ഇക്കാര്യം കണ്ടെത്തിയിരുന്നു. വിഷയം ഉന്നയിച്ച് മെഡിക്കല്‍ റെപ്രസന്റേറ്റീവുമാരുടെ സംഘടനയാണ് കോടതിയെ സമീപിച്ചത്.

◾വിഴിഞ്ഞം തുറമുഖ നിര്‍മാണംമൂലം വഴിയാധാരമാകന്ന മല്‍സ്യത്തൊഴിലാളി കുടുംബങ്ങളെ പുനരധിവസിപ്പിക്കുമെന്ന് ഫിഷറീസ് മന്ത്രി വി. അബ്ദുറഹ്‌മാന്‍. പുനരധിവാസത്തിന് അധികമായി വേണ്ട മൂന്ന് ഏക്കര്‍ സ്ഥലംകൂടി ഏറ്റെടുക്കുന്നതു ചര്‍ച്ച ചെയ്യാന്‍ തിങ്കളാഴ്ച യോഗം ചേരും. ഫിഷറീസ് മന്ത്രി വി. അബ്ദുറഹ്‌മാന്‍ സമരക്കാരെ ചര്‍ച്ചയ്ക്കു ക്ഷണിച്ചു. ഏഴു വിഷയങ്ങളില്‍ ഉറപ്പു ലഭിച്ചാലേ സമരം അവസാനിപ്പിക്കൂവെന്നു സമരസമിതി. മുഖ്യമന്ത്രി  ചര്‍ച്ച നടത്തണമെന്ന് ശശി തരൂര്‍ എംപി ആവശ്യപ്പെട്ടു. മത്സ്യത്തൊഴിലാളികള്‍ക്കുള്ള മണ്ണെണ്ണ വിഹിതം വര്‍ധിപ്പിക്കണമെന്നു കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിഴിഞ്ഞം പദ്ധതി ഉപേക്ഷിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു. 

◾തമിഴ്നാട്ടില്‍നിന്ന് കേരളത്തിലേക്ക് യൂറിയ കലര്‍ത്തിയ പാല്‍. കേരള- തമിഴ്നാട് അതിര്‍ത്തിയിലെ മീനാക്ഷിപുരം ചെക്പോസ്റ്റില്‍ 12,750 ലിറ്റര്‍ പാലാണ് പിടികൂടിയത്. തമിഴ്നാട്ടില്‍നിന്നു കൊണ്ടുവരികയായിരുന്ന പാലില്‍ യൂറിയ കണ്ടെത്തി. കൊഴുപ്പിതര പദാര്‍ത്ഥങ്ങളുടെ അളവ് വര്‍ദ്ധിപ്പിക്കാനാണ് യൂറിയ കലര്‍ത്തിയത്. പാലുമായി വന്ന ടാങ്കര്‍ തമിഴുനാട്ടിലേക്കുതന്നെ തിരിച്ചയച്ചു.


◾പ്രിയ വര്‍ഗ്ഗീസിന്റെ നിയമനം രാഷ്ട്രീയ നാടകമാണെന്നും രാഷ്ട്രീയമായിത്തന്നെ നേരിടുമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ചാന്‍സലറായ തന്റെ തീരുമാനത്തിനെതിരെ കീഴുദ്യോഗസ്ഥനായ വൈസ് ചാന്‍സലര്‍ നടപടിയെടുത്താല്‍ അച്ചടക്ക ലംഘനമാണോ എന്ന കാര്യം പരിശോധിക്കുമെന്നും ഗവര്‍ണര്‍. എന്നാല്‍ നിയമനത്തിനുള്ള റാങ്ക്ലിസ്റ്റ് സ്റ്റേ ചെയ്യുന്നതിനു മുമ്പ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടില്ലെന്നു ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കാനാണു സിന്‍ഡിക്കറ്റിന്റെ തീരുമാനം. ഗവര്‍ണറുടെ നടപടി രാഷ്ട്രീയ നാടകമാണെന്നു പ്രിയ വര്‍ഗീസ് ഫേസ് ബുക്കില്‍ ആരോപിച്ചു.

◾സംവിധായകന്‍ ബാലചന്ദ്രകുമാറിനെതിരായ ബലാത്സംഗ കേസ് പോലീസ് അട്ടിമറിച്ചെന്ന് പരാതിക്കാരി. വ്യാജ പരാതിയെന്ന പോലീസ് റിപ്പോര്‍ട്ടിനെതിരെ ആലുവ മജിസ്ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കും. അന്വേഷണം കാര്യക്ഷമമായിരുന്നില്ലെന്നാണ് പരാതിക്കാരിയുടെ ആക്ഷേപം. വ്യാജ പരാതിയാണെന്ന് ആരോപിച്ച് കേസ് അവസാനിപ്പിക്കാനും പരാതിക്കാരിക്കെതിരേ കേസെടുക്കാനും പോലീസ് തീരുമാനിച്ചിരിക്കേയാണ് പരാതിക്കാരി പോലീസിനെതിരേ ആരോപണം ഉന്നയിച്ചത്.

◾യാത്രക്കാരന്‍ കടത്തിക്കൊണ്ടു വന്ന സ്വര്‍ണം 25,000 രൂപ കോഴ വാങ്ങി വിമാനത്താവളത്തിനു പുറത്തെത്തിച്ച കസ്റ്റംസ് സൂപ്രണ്ടിനെ പൊലീസ് പിടികൂടി. കരിപ്പൂര്‍ വിമാനത്താവളത്തിലെ കസ്റ്റംസ് സൂപ്രണ്ട് മുനിയപ്പയാണ് പിടിയിലായത്. ഇയാളില്‍നിന്ന് വിദേശത്തുനിന്ന് എത്തിച്ച 320 ഗ്രാം സ്വര്‍ണവും പാസ്പോര്‍ട്ടുകളും ആഡംബര വസ്തുക്കളും പിടിച്ചെടുത്തു.


◾കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കു നല്‍കിയ ചികത്സ സൗകര്യങ്ങളെക്കുറിച്ചു റിപ്പോര്‍ട്ടു വേണമെന്ന് സുപ്രീം കോടതി. കാസര്‍ഗോഡ് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ സെക്രട്ടറിയോടാണ് ആറാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടത്.

◾മുഖ്യമന്ത്രിസ്ഥാനം സിപിഐക്കും അവകാശപ്പെട്ടതാണെന്ന് സിപിഐ കൊല്ലം ജില്ലാ സമ്മേളനത്തില്‍ പ്രതിനിധികള്‍. ഒന്നോ രണ്ടോ വര്‍ഷത്തേക്കെങ്കിലും മുഖ്യമന്ത്രിപദം വാങ്ങിയെടുക്കണം. എന്നാല്‍ സിപിഐയുടെ പ്രധാന വകുപ്പുകള്‍ സിപിഎം പിടിച്ചെടുത്ത് മറ്റു ഘടകകക്ഷികള്‍ക്കു നല്‍കിയതു ശരിയായ നടപടിയല്ലെന്നും ഒരു വിഭാഗം പ്രതിനിധികള്‍ വിമര്‍ശിച്ചു.

◾സിവിക് ചന്ദ്രനെതിരായ പീഡനക്കേസില്‍ ജാമ്യം അനുവദിച്ച ജഡ്ജി ഏതു കാലത്താണ് ജീവിക്കുന്നതെന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കോടതിയുടെ പരാമര്‍ശങ്ങള്‍ ഞെട്ടിക്കുന്നതാണ്. നീതി കൊടുക്കേണ്ട സ്ഥാപനങ്ങള്‍ ഇങ്ങനെ ചെയ്താല്‍ നീതിതേടി മനുഷ്യര്‍ എവിടേക്ക് പോകുമെന്നും അദ്ദേഹം ചോദിച്ചു.  
◾സിവിക് ചന്ദ്രനെതിരായ പീഡന കേസിലെ കോടതി വിധി ദൗര്‍ഭാഗ്യകരമെന്നു ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. പൊതു സമൂഹം കോടതികളെ പ്രതീക്ഷയോടെയാണ് കാണുന്നത്. ഇങ്ങനെയുള്ള വിധികള്‍ ആ പ്രതീക്ഷയ്ക്ക് എതിരാണ്. വീണാ ജോര്‍ജ് പ്രതികരിച്ചു.

◾മോഹന്‍ലാലിന്റെ മകള്‍ വിസ്മയ എഴുതിയ ഇംഗ്ലീഷ് കവിതകളുടെ സമാഹാരമായ 'ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റി'ന്റെ മലയാള പരിഭാഷയായ 'നക്ഷത്രധൂളികളു'ടെ പ്രകാശനം ഇന്നു 11 ന് തൃശൂരില്‍. റോസ്മേരി പരിഭാഷപ്പെടുത്തിയ പുസ്തകം സംവിധായകരായ സത്യന്‍ അന്തിക്കാടും പ്രിയദര്‍ശനും ചേര്‍ന്നാണ് പ്രകാശനം ചെയ്യുന്നത്. പ്രസാധകരായ മാതൃഭൂമി ബുക്സിലാണു ചടങ്ങ്. മോഹന്‍ലാല്‍ തന്നെയാണ് വിവരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്.

◾നടന്‍ ജയറാമിന് സര്‍ക്കാരിന്റെ ആദരം. കൃഷിയിലും പശുവളര്‍ത്തലിലും മികവു തെളിയിച്ച ജയറാം കര്‍ഷകദിനമായ ഇന്നലെ സംസ്ഥാന കൃഷിവകുപ്പിന്റെ ആദരം ഏറ്റുവാങ്ങി. മുഖ്യമന്ത്രി പിണറായി വിജയനാണ് ആദരിച്ചത്.  പെരുമ്പാവൂരിലെ ജയറാമിന്റെ ഫാമിന്റെ പ്രവര്‍ത്തനങ്ങള്‍ക്കാണ് ആദരം.

◾ആലപ്പുഴ പുന്നപ്രയിയില്‍ യുവാവ് ട്രെയിനിടിച്ചു മരിച്ചത് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഓടിച്ചതുമൂലമാണെന്ന് കുടുംബം. ആലപ്പുഴ പുന്നപ്ര സ്വദേശി നന്ദു(19)വിന്റെ മരണത്തിലാണ് കുടുംബം പരാതിയുമായി രംഗത്തെത്തിയത്.
◾കൊച്ചിയിലെ ഫ്ളാറ്റില്‍ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യപ്രതി അര്‍ഷാദിനെ അറസ്റ്റു ചെയ്തു. കാസര്‍കോട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന്റെ അനുമതിയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അര്‍ഷാദ് മയക്കുമരുന്ന് കേസില്‍ റിമാന്‍ഡിലായതിനാല്‍ കസ്റ്റഡിയില്‍ വാങ്ങാനായില്ല. കസ്റ്റഡിയില്‍ വാങ്ങാന്‍ ഇന്നു കോടതിയെ സമീപിക്കും.

◾വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ ഹൈക്കോടതി ഏഴു വര്‍ഷം തടവിനു ശിക്ഷിച്ച തന്നെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പത്തനംതിട്ട സീതത്തോട് സ്വദേശി ജയ്മോന്‍ ലാലു നല്‍കിയ അപ്പീല്‍ സുപ്രീം കോടതി തള്ളി. അഞ്ചു വര്‍ഷമായി ജയിലില്‍ കഴിയുകയാണെന്നും ശിക്ഷ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് ജെയ്മോന്‍ ലാലു സുപ്രീം കോടതിയെ സമീപിച്ചത്.

◾കോഴിക്കാഷ്ടം നിറച്ച ലോറിയില്‍ സ്‌ഫോടക വസ്തുക്കള്‍ കടത്തിയ കേസിലെ മുഖ്യപ്രതി കര്‍ണ്ണാടക കൂര്‍ഗ് സ്വദേശി സോമശേഖരയെ(45) മലപ്പുറം പൊലീസ് പിടികൂടി. മലപ്പുറം മോങ്ങത്തേക്കു കൊണ്ടുവരികയായിരുന്ന 10,000 ഓഡിനറി ഡിറ്റനേറ്റര്‍, 6,750 കിലോ ജലാറ്റിന്‍ സ്റ്റിക് (54,810 എണ്ണം), 38,872. 5 മീറ്റര്‍ നീളമുള്ള 213 റോള്‍ സേഫ്റ്റി ഫ്യൂസ് എന്നിവയാണ് പിടികൂടിയത്.

◾ധനമന്ത്രി കെ എന്‍ ബാലഗോപാലിന്റെ ഓഫീസ് ജീവനക്കാര്‍ സഞ്ചരിച്ച വാഹനം തെങ്കാശിയില്‍ വാഹനാപകടത്തില്‍ പെട്ടു. സുന്ദരപാണ്ഡ്യപുരത്തെ സൂര്യകാന്തിപ്പാടം കാണാന്‍ പോയി മടങ്ങുമ്പോള്‍ വാഹനം മരത്തിലിടിക്കുകയായിരുന്നു.  പേഴ്സണല്‍ അസിസ്റ്റന്റുമാരായ  പി.ദീപു, എം.ആര്‍ ബിജു, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിമാരായ പ്രശാന്ത് ഗോപാല്‍, വി.ആര്‍. മിനി, മിനിയുടെ ഭര്‍ത്താവ് സുരേഷ് എന്നിവര്‍ക്കു പരിക്കേറ്റു.

◾കൂടംകുളം പദ്ധതി അട്ടിമറിക്കാന്‍ ശ്രമിച്ചവര്‍ തന്നെയാണോ വിഴിഞ്ഞം സമരത്തിനു പിന്നിലെന്നു പരിശോധിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. വികസനത്തെ അട്ടിമറിക്കുന്ന നീക്കത്തില്‍നിന്ന് സമരക്കാര്‍ പിന്മാറണമെന്നും സുരേന്ദ്രന്‍.

◾കോട്ടയം അയര്‍ക്കുന്നത്ത് എഐറ്റിയുസി യൂണിയന്‍ അംഗമായ തൊഴിലാളിയെ പോലീസ് വീട്ടില്‍ കയറി മര്‍ദ്ദിച്ചെന്നു പരാതി. കുടുംബാംഗങ്ങള്‍ തമ്മിലുണ്ടായ വാക്കു തര്‍ക്കത്തിനിടെ ഒരു പ്രകോപനവുമില്ലാതെയാണ് പൊലീസ് അതിക്രമിച്ചു കയറി ഫുള്‍ജയന്‍ സിയൂസിനെ അയര്‍ക്കുന്നം പോലീസ് മര്‍ദ്ദിച്ചതെന്നാണ് ആരോപണം.

◾കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ഡ്രൈവര്‍ ആറു കുപ്പി മാഹി മദ്യവുമായി അറസ്റ്റില്‍. കണ്ണൂര്‍ ഡിപ്പോയില്‍ മദ്യപിച്ചെത്തിയ കെ സ്വിഫ്റ്റ് ഡ്രൈവര്‍ കൊല്ലം സ്വദേശി എസ്. ഷിജുവിനെയാണ് കണ്ണൂര്‍ ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്.

◾കോഴിക്കോട് മുതലക്കുളത്തു വാഹന പരിശോധനക്കിടെ 112 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍. ചക്കുംകടവ് ആനമാട് ഖദീജ മഹലില്‍ ഷക്കീല്‍ ഹര്‍ഷാദാണ് (34) പൊലീസിന്റെ പിടിയിലായത്.

◾ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായ മകന്‍ റാഗിംഗിന് ഇരയായതിനെതിരേ പരാതിപ്പെടാന്‍ സ്‌കൂളില്‍ എത്തിയ കുടുംബത്തെ സ്‌കൂള്‍ ചെയര്‍മാന്‍ അധിക്ഷേപിച്ചെന്നു പരാതി. തൃശൂര്‍ മാളയിലെ ഡോ. രാജു ഡേവീസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ചെയര്‍മാനെതിരെ കുടുംബം പോലീസില്‍ പരാതി നല്‍കി. എന്നാല്‍ ആരോപണം ചെയര്‍മാന്‍ രാജു ഡേവിസ്  നിഷേധിച്ചു.

◾ഇടുക്കി മുട്ടത്ത് ലോറി 40 അടി താഴ്ചയിലേക്ക മറിഞ്ഞ് ഡ്രൈവര്‍ ഒരാള്‍ മരിച്ചു. തമിഴ്നാട് സ്വദേശി സെന്തില്‍ കുമാര്‍ ആണ് മരിച്ചത്. കൂടെയുണ്ടായിരുന്നയാള്‍ക്കു പരിക്ക്. റബ്ബര്‍ പാല്‍ കയറ്റിവന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്.

◾ഭാര്യ പ്രസവിക്കാന്‍ പോയപ്പോള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച നാവികനെ കൊച്ചിയില്‍ പൊലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയില്‍ ബെഹ്‌റൂര്‍ സ്വദേശി ഹന്‍സ് രാജ് (26) ആണ് അറസ്റ്റിലായത്. പെണ്‍കുട്ടി എട്ടു മാസം ഗര്‍ഭിണി ആയതോടെയാണ് വിവരം പുറത്തറിഞ്ഞത്.

◾എറണാകുളം പുത്തന്‍തോടില്‍ സ്‌കൂള്‍ വാര്‍ഷികാഘോഷത്തിനിടെ ഒമ്പതര വയസുകാരിയെ പീഡിപ്പിച്ച കേസില്‍ ചവിട്ടുനാടകം അധ്യാപകനെ വെറുതേ വിട്ട ഹൈക്കോടതി ഉത്തരവിനെതിരേ സുപ്രീം കോടതി നോട്ടീസ്. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് പ്രതി ചവിട്ടുനാടകം അധ്യാപകന്‍ സഹദേവന് സുപ്രീം കോടതി നോട്ടീസ് അയച്ചത്.

◾പതിനഞ്ചുകാരനെ ഒരു വര്‍ഷമായി പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന കേസില്‍ മൂന്നു പേരെ അറസ്റ്റ് ചെയ്തു. കുറ്റിപ്പാല ചെനപ്പുറം സ്വദേശികളായ കുണ്ടില്‍ മുസ്തഫ (55), തവരംകുന്നത്ത് റസാഖ് (39), കുന്നത്തേടത്ത് സമീര്‍ (38) എന്നിവരെയാണ് കല്‍പകഞ്ചേരി പോലീസ് അറസ്റ്റു ചെയ്തത്.

◾കേരളം, തമിഴ്നാട് കേന്ദ്രീകരിച്ചുള്ള ഐഎസ് കേസില്‍ എന്‍ഐഎ കുറ്റപത്രം നല്‍കി. തമിഴ്നാട് സ്വദേശി സാദിഖ് ബാഷ അടക്കം നാലു പേര്‍ക്കെതിരെ ചെന്നൈ എന്‍ഐഎ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.  ഈ കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരം വട്ടിയൂര്‍ക്കാവില്‍  അടക്കം എന്‍ഐഎ റെയ്ഡ് നടത്തിയിരുന്നു.

◾മഹാരാഷ്ട്ര റായിഗഡിലെ ഹര ഹരേശ്വര്‍തീരത്ത് യന്ത്രത്തോക്കുകളുമായി ബോട്ട്.  മൂന്ന് എകെ 47 തോക്കുകളും വെടിയുണ്ടകളും കണ്ടെടുത്തു. നാട്ടുകാരാണ് ബോട്ടിനെക്കുറിച്ച് പൊലീസിനു വിവരം നല്‍കിയത്.

◾അവിഹിതബന്ധം സംശയിച്ച് ഭര്‍ത്താവിന്റെ സ്വകാര്യ ഭാഗങ്ങളില്‍ തിളച്ച വെള്ളമൊഴിച്ച 29 കാരി ഭാര്യ അറസ്റ്റിലായി.   ഉറങ്ങിക്കിടക്കുകയായിരുന്ന ഭര്‍ത്താവ് എല്‍ തങ്കരാജിന്റെ(32) സ്വകാര്യ ഭാഗങ്ങളില്‍ 50 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. കാവേരിപക്കം പൊലീസ് തങ്കരാജിന്റെ ഭാര്യ ടി പ്രിയയെ (29) അറസ്റ്റു ചെയ്തു.

◾പീഡനക്കേസില്‍ ബി ജെ പി നേതാവ് ഷാനവാസ് ഹുസൈനെതിരെ കേസെടുക്കണമെന്ന് ഡല്‍ഹി പൊലീസിന് ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ്. യുവതിയുടെ പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസ് വിമുഖത കാട്ടിയെന്നു ഹൈക്കോടതി വിമര്‍ശിച്ചു.

◾ബില്‍ക്കീസ് ബാനു ബലാത്സംഗക്കേസിലെ പ്രതികള്‍ ബ്രാഹ്‌മണരാണെന്നും നല്ല സംസ്‌കാരത്തിനുടമകളാണെന്ന് ബിജെപി എംഎല്‍എ. ഗുജറാത്തിലെ ഗോധ്രയില്‍ നിന്നുള്ള നിയമസഭാംഗമായ സി.കെ. റൗല്‍ജിയാണ്  ജയില്‍ മോചിതരായ കുറ്റവാളികളെ അനുകൂലിച്ച് പ്രസ്താവന നടത്തിയത്.  

◾ലൈംഗികബന്ധം നിഷേധിച്ചതിനു ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി. ബെംഗളൂരുവിലെ മഡിവാളയില്‍ താമസിക്കുന്ന ബിഹാര്‍ സ്വദേശിയായ പൃഥ്വിരാജ് സിംഗ് ആണ് ഭാര്യ ജ്യോതി കുമാരിയെ കൊലപ്പെടുത്തി മൃതദേഹം മലയിടുക്കില്‍ തള്ളിയത്. പൃഥ്വിരാജ് സിംഗിനെ അറസ്റ്റു ചെയ്തു.

◾ട്വിറ്റര്‍ ഉപയോഗിച്ചതിനു സൗദി അറേബ്യയില്‍ യുവ ഗവേഷകയ്ക്ക് 34 വര്‍ഷം ജയില്‍ ശിക്ഷ. ബ്രിട്ടനിലെ ലീഡ്സ് സര്‍വകലാശാലയില്‍ പി.എച്ച്.ഡി വിദ്യാര്‍ത്ഥിനിയായ സല്‍മ അല്‍ - ശെഹാബിനെയാണ് ശിക്ഷിച്ചത്. രാജ്യത്തെ ക്രമസമാധാനം തകര്‍ക്കാന്‍ ലക്ഷ്യമിടുന്ന വിമതരെ സഹായിച്ചുവെന്നാണ് സല്‍മയ്ക്കെതിരെ കുറ്റം ചുമത്തിയത്.

◾സിംബാബ്വെയ്‌ക്കെതിരായ ആദ്യ ഏകദിന മത്സരത്തില്‍ ഇന്ത്യയ്ക്ക് പത്ത് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം. സിംബാബ്വെ ഉയര്‍ത്തിയ 190 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ 30.5 ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടുത്താതെ വിജയത്തിലെത്തി. ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്‍ 72 പന്തുകളില്‍ നിന്ന് നേടിയ 82 റണ്‍സും ശിഖര്‍ ധവാന്‍ 113 പന്തുകളില്‍ നിന്ന് നേടിയ 81 റണ്‍സുമാണ് ഇന്ത്യയുടെ വിജയം അനായാസമാക്കിയത്.

◾സ്റ്റാറ്റസ് കണ്ടു എന്നത് സ്റ്റാറ്റസ് പങ്കുവെച്ചയാള്‍ അറിയുന്നത് ഒഴിവാക്കാനുള്ള സംവിധാനം പുറത്തിറക്കി വാട്‌സ് ആപ്പ്. സ്റ്റാറ്റസ് ഇട്ടയാള്‍ക്ക് ആരെല്ലാം ഇത് കണ്ടു എന്ന് നോക്കാന്‍ സംവിധാനമുണ്ട്. എന്നാല്‍ താന്‍ കണ്ടു എന്നത് സ്റ്റാറ്റസ് ഇട്ടയാള്‍ അറിയാതിരിക്കാനുള്ള സംവിധാനമാണ് ക്രമീകരിച്ചിരിക്കുന്നത്. രഹസ്യമായി മറ്റൊരാളുടെ സ്റ്റാറ്റസ് കാണാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. വാട്‌സ്ആപ്പിന്റെ സെറ്റിംഗ്‌സില്‍ കയറി അക്കൗണ്ട് ഓപ്പണ്‍ ചെയ്യണം. പ്രൈവസി തെരഞ്ഞെടുത്ത ശേഷ റീഡ് റിസീപ്റ്റ്‌സ് ഡിസെബിള്‍ ചെയ്യാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. സ്റ്റാറ്റസ് ഇട്ടയാളുടെ വ്യൂ ലിസ്റ്റില്‍ ഡിസെബിള്‍ ചെയ്തയാളുടെ പേരുണ്ടാവില്ല. ബ്ലൂ ടിക്കും ഒഴിവാക്കാനാകും. ആന്‍ഡ്രോയിഡ് ഫോണിലെ ഫയല്‍ മാനേജറിലെ വാട്‌സ്ആപ്പ് സ്റ്റാറ്റസ് ഫോള്‍ഡര്‍ വഴിയുംഇതുപോലെ സ്റ്റാറ്റസ് കാണാന്‍ സാധിക്കും. സ്റ്റാറ്റസ് ടാബില്‍ ക്ലിക്ക് ചെയ്യുന്ന ഘട്ടത്തില്‍ തന്നെ എല്ലാ സ്റ്റാറ്റസ് ചിത്രങ്ങളും ഡൗണ്‍ലോഡ് ചെയ്യും. ഫോണിലെ സ്റ്റോറേജിലാണ് ഇവ സൂക്ഷിക്കുക. ഇന്റേണല്‍ സ്റ്റോറേജ് തുറന്ന് വാട്‌സ്ആപ്പില്‍ ക്ലിക്ക് ചെയ്യുന്നതോടെ സ്റ്റാറ്റസ് കാണാന്‍ സാധിക്കും. മീഡിയ ഫോള്‍ഡര്‍ തുറന്നാണ് ചിത്രങ്ങള്‍ കാണേണ്ടത്.

◾ഇന്‍ഷ്വറന്‍സ് രംഗത്ത് എതിരാളികളെ നിഷ്പ്രഭരാക്കിയുള്ള എല്‍.ഐ.സിയുടെ മുന്നേറ്റം തുടരുന്നു. ഇന്‍ഷ്വറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെലവപ്‌മെന്റ് അതോറിറ്റി ഒഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടുപ്രകാരം 68.57 ശതമാനമാണ് ജൂലായില്‍ എല്‍.ഐ.സിയുടെ വിഹിതം. ജൂണിലെ 65.42 ശതമാനത്തില്‍ നിന്നാണ് കുതിപ്പ്. കഴിഞ്ഞവര്‍ഷം ജൂലായില്‍ 65.11 ശതമാനമായിരുന്നു. 29,117 കോടി രൂപയാണ് എല്‍.ഐ.സി കഴിഞ്ഞമാസം മൊത്തം പ്രീമിയം ഇനത്തില്‍ സമാഹരിച്ചത്. 2021 ജൂലായില്‍ 12,031 കോടി രൂപയായിരുന്നു. എസ്.ബി.ഐയുടെ കീഴിലെ എസ്.ബി.ഐ ലൈഫ് 7.02 ശതമാനം വിപണിവിഹിതവുമായി രണ്ടാമത്തെ വലിയ കമ്പനിയായി. ജൂണില്‍ വിഹിതം 7.59 ശതമാനമായിരുന്നു. കമ്പനിയുടെ പ്രീമിയം സമാഹരണം 5,145 കോടി രൂപയില്‍ നിന്ന് 54 ശതമാനം ഉയര്‍ന്ന് 7,915 കോടി രൂപയിലെത്തി. വിഹിതം 8.01 ശതമാനത്തില്‍ നിന്ന് 6.01 ശതമാനത്തിലേക്ക് താഴ്‌ന്നെങ്കിലും എച്ച്.ഡി.എഫ്.സി ലൈഫാണ് മൂന്നാമത്. 4.02 ശതമാനവുമായി ഐ.സി.ഐ.സി.ഐ പ്രുഡന്‍ഷ്യല്‍ ലൈഫാണ് നാലാമത്; ഒരുവര്‍ഷം മുമ്പ് കമ്പനിക്ക് 5.08 ശതമാനം വിപണിവിഹിതമുണ്ടായിരുന്നു.

അഭിപ്രായങ്ങള്‍

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

മറ്റു വാർത്തകൾ

വീട്ടിനകത്ത് എത്തിപ്പെട്ട രാജവെമ്പാലക്ക് മുന്നിൽ പതറാതേ നിന്ന് വീട്ടുടമ video

വയനാട് മാനന്തവാടിയിൽ വീട്ടിനകത്ത് എത്തിപ്പെട്ട രാജവെമ്പാലക്ക് മുന്നിൽ പതറാതേ നിന്ന് വീട്ടുടമ കണിയാരം കുറ്റിമൂലയിലാണ് സംഭവം മുൻ സൈനികൻ കുനിയിൽ പുരുഷു എന്നവരുടെ വീടിനകത്ത് കയറി വന്ന രാജവെമ്പാലക്ക് മുന്നിൽ പെട്ടുപോയ വീട്ടുകാർ ഉടൻ വനപാലകരേ വിവരമറിയിക്കുകയായിരുന്നു  തലപ്പുഴ സ്റ്റേഷനിലെ വനപാലകരുടെ നേതൃത്വത്തിൽ എത്തിയ സുജിത്ത് വയനാട് രാജവെമ്പാലയേ പിടികൂടി വനത്തിൽ വിട്ടയച്ചു video

വേങ്ങര മൂന്നാം വാർഡ് ഉപതിരഞ്ഞെടുപ്പ്: UDF സ്ഥാനാർത്ഥി കെ.പി. ഹസീന ഫസലിന് മിന്നും വിജയം

കുറ്റൂർ: വേങ്ങര ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.പി. ഹസീന ഫസൽ 808 വോട്ടുകളുടെ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. ​മുൻ വാർഡ് മെമ്പറായിരുന്ന കെ.പി. ഫസലിന്റെ നിര്യാണത്തെ തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ, 64 ശതമാനം പോളിങ് രേഖപ്പെടുത്തി. ആകെ പോൾ ചെയ്ത 1080 വോട്ടുകളിൽ 944 വോട്ടുകളും നേടിയാണ് ഹസീന ഫസൽ വിജയം സ്വന്തമാക്കിയത്. എതിർ സ്ഥാനാർത്ഥിയായ എൽ.ഡി.എഫിലെ യു.പി. സുഭാഷിന് 136 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. ​ജനപ്രിയനായ മുൻ മെമ്പറുടെ ഓർമ്മകൾക്കൊപ്പം യു.ഡി.എഫ് തങ്ങളുടെ സിറ്റിംഗ് സീറ്റ് വൻ ഭൂരിപക്ഷത്തോടെ നിലനിർത്തുകയായിരുന്നു. വോട്ടർമാർ തന്നിലർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കുമെന്നും വികസന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും വിജയത്തിന് ശേഷം കെ.പി. ഹസീന ഫസൽ പ്രതികരിച്ചു.

VVC VALIYORA

മലപ്പുറം ജില്ലയിൽ MVD യുടെ AI ക്യാമറ സ്ഥാപിച്ച സ്ഥലങ്ങൾ mvd ai cameras in malappuram

 മലപ്പുറം കൂട്ടുമൂച്ചി  മലപ്പുറം നടുവട്ടം  മലപ്പുറം കരിപ്പറമ്പ്  മലപ്പുറം കാവിൽ പടി, എടപ്പാൾ  മലപ്പുറം പറമ്പിലങ്ങാടി  മലപ്പുറം പെരുന്തള്ളൂർ   കടുങ്ങാത്തുകുണ്ട്  മലപ്പുറം കുറ്റിക്കലത്താണി  മലപ്പുറം കോട്ടപ്പുറം  മലപ്പുറം പുലാമന്തോൾ  മലപ്പുറം താഴെ പാലം, തിരൂർ  മലപ്പുറം ഓണപ്പുട, കുളത്തൂർ  മലപ്പുറം മൂന്നാക്കൽ  മലപ്പുറം അമ്മിണിക്കാട്, സ്കൂൾ പടി  മലപ്പുറം മാനത്തുമംഗലം  മലപ്പുറം നടക്കാവ്, താനൂർ  മലപ്പുറം പെരിന്തൽമണ്ണ  മലപ്പുറം ജൂബിലി ജന., അങ്ങാടിപ്പുറം  മലപ്പുറം പടപ്പറമ്പ്  മലപ്പുറം തടത്തിൽ വളവ്  മലപ്പുറം എടരിക്കോട്  മലപ്പുറം കൊടക്കൽ  മലപ്പുറം ചട്ടിപ്പറമ്പ്  മലപ്പുറം പുത്തൂർ പാലം  മലപ്പുറം പെരുന്തള്ളൂർ-2  മലപ്പുറം മങ്കട, വെരുമ്പുലാക്കൽ  മലപ്പുറം കൂട്ടിലങ്ങാടി  മലപ്പുറം നൂറടി പാലം  മലപ്പുറം പരപ്പനങ്ങാടി  മലപ്പുറം വേങ്ങര കുറ്റാളൂർ  മലപ്പുറം KK Jn, ബിയ്യം  മലപ്പുറം കോണോമ്പാറ, മേൽമുറി  മലപ്പുറം മാറഞ്ച...

ശരീരത്തിലെ നട്ടെല്ലും മുള്ളുകളും വരെ പുറത്തുനിന്ന് തെളിഞ്ഞു കാണുന്ന ഒരു മീനിനെ കണ്ടിട്ടുണ്ടോ? aranjeelfish

ശരീരത്തിലെ നട്ടെല്ലും മുള്ളുകളും വരെ പുറത്തുനിന്ന് തെളിഞ്ഞു കാണുന്ന ഒരു മീനിനെ കണ്ടിട്ടുണ്ടോ? അങ്ങനെ ഒരു മീൻ നമ്മുടെ പുഴകളിൽ ഉണ്ട്  ഇതാണ് നമ്മമുടെ അറിഞ്ഞീൽ എന്ന് വിളിക്കുന്ന മീൻ  ഇതിനെ ചിലയിടങ്ങളിൽ മുള്ളാം പറച്ചി എന്നും വിളിക്കാറുണ്ട്    നിങ്ങളുടെ നാട്ടിൽ ഈ മീനിനെ കണ്ടിട്ടുണ്ടോ? എന്താണ് നിങ്ങളുടെ നാട്ടിൽ ഇതിന്റെ പേര്? താഴെ കമന്റിൽ പറയണേ!"  ഇവയുടെ ശരീരത്തിൽ നിറങ്ങൾ നൽകുന്ന കോശങ്ങൾ വളരെ കുറവാണ്. അതുകൊണ്ടാണ് ലൈറ്റ് അടിക്കുമ്പോൾ ഒരു ഗ്ലാസ് കഷ്ണം പോലെ ഇവയുടെ ശരീരം സുതാര്യമായി കാണുന്നത് നമ്മുടെ പുഴകളിലെയും തോടുകളിലെയും പാറക്കൂട്ടങ്ങൾക്കിടയിലാണ് ഇവ കൂട്ടത്തോടെ ജീവിക്കുന്നത്.  വെള്ളത്തിലെ കൊതുകു ലാർവകളെ തിന്നു നശിപ്പിക്കുന്നതുകൊണ്ട് തന്നെ നമ്മുടെ പ്രകൃതിയിലെ ഒരു മികച്ച കൊതുക് നിർമാർജനി കൂടിയാണ് ഈ മീനുകൾ  പുറത്തെ മൂർച്ചയുള്ള മുള്ളുകളാണ് വലിയ മീനുകളുടെ ആക്രമണത്തിൽ നിന്ന് ഇവയെ രക്ഷിക്കുന്നത്.  എന്നാൽ ഇന്ന് പുഴകൾ മലിനമാകുന്നതുകൊണ്ട് നമ്മുടെ നാട്ടിൽ ഇവരൊക്കെ കുറഞ്ഞു ക്കൊണ്ടിരിക്കുകയാണ്.

നമ്മുടെ കേരളത്തിൽ കാണപ്പെടുന്ന സ്‌നേക് ഹെഡ് മത്സ്യങ്ങളെ പരിചയപ്പെടാം.

സാധാരണയായി സ്നേക്ക്ഹെഡ് മത്സ്യങ്ങൾ  എന്നറിയപ്പെടുന്ന ഏഷ്യൻ തദ്ദേശവാസിയായ ചന്നിഡി കുടുംബത്തിലെ മത്സ്യങ്ങളുടെ ഒരു ജനുസ്സാണ് ചന്ന. ഈ ജനുസ്സിൽ 35-ൽ കൂടുതൽ സ്പീഷീസുകൾ ശാസ്ത്രീയമായി തിരിച്ചറിഞ്ഞിടുണ്ട്   അതിൽ നമ്മുടെ കേരളത്തിൽ കാണപ്പെടുന്ന മത്സ്യങ്ങളെ പരിചയപ്പെടാം വരാൽ ജലാശയങ്ങളിൽ സാധാരണ കണ്ടു വരുന്ന ഒരു മത്സ്യമാണ് വരാൽ. ശാസ്ത്രനാമം :Channa striata. ബ്രാൽ, വ്രാൽ, കണ്ണൻ, കൈച്ചിൽ എന്നിങ്ങനെ പ്രാദേശികമായി അറിയപ്പെടുന്നു. ഇംഗ്ലീഷിൽ -chevron snakehead, striped murrel എന്നീ പേരുകളുണ്ട്. മൂന്ന് കിലോയോളം വലുതാകുന്നതാണ് ഈ മത്സ്യം. സാധാരണ കൃഷിക്കായി വെള്ളം വറ്റിക്കുമ്പോഴാണ് തോടുകളിൽ നിന്നും അനുബന്ധ ജലാശയങ്ങളിൽ നിന്നും ഇവയെ ലഭിക്കുന്നത് പുള്ളി വരാൻ ദക്ഷിണേന്ത്യയിലെ ജലസംഭരണികളിൽ സാധാരണയായി കണ്ടുവരുന്ന ഒരിനം ശുദ്ധജല മത്സ്യമാണ് പുള്ളിവരാൽ(Bullseye snakehead).(ശാസ്ത്രീയനാമം: Channa marulius).സാധാരണ കൃഷിക്കായി വെള്ളം വറ്റിക്കുമ്പോഴാണ് തോടുകളിൽ നിന്നും അനുബന്ധ ജലാശയങ്ങളിൽ നിന്നും ഇവയെ ലഭിക്കുന്നത്. മാസങ്ങളോളം ചെളിയിൽ ജീവിക്കാൻ ഇവയ്ക്കു് സാധിക്കും. മറ്...

അനൗൺസർ ഷറഫുദ്ദീൻ മരണപ്പെട്ടു.

അനൗൺസർ ഷറഫുദ്ദീൻ മരണപ്പെട്ടു...  *വേങ്ങര ചേറ്റിപ്പുറം കുതിരച്ചിറ ഭാഗത്ത് താമസിക്കുന്ന അനൗൺസർ ഷറഫുദ്ദീൻ എന്നവർ മരണപ്പെട്ടു.* *രണ്ടുമാസത്തോളമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു.*  *മരണ വാർത്തകൾ അനൗൺസ് ചെയ്യുന്ന ഷറഫുദ്ദീൻ വേങ്ങരക്കാർക്ക് ഏറെ സുപരിചിതനാണ്.* *നിസ്കാര വിവരങ്ങളും മറ്റും പിന്നീട് അറിയിക്കുന്നതാണ്.*

അണ്ടികള്ളി മത്സ്യത്തെ പരിചയപ്പെടാം

കടലുണ്ടിപുഴയിൽനിന്നു ഉനൈസ് വലിയോറ എടുത്ത ഫോട്ടോ   അണ്ടിക്കള്ളി : Malabar catopra  ശാസ്ത്രീയനാമം:Pristolepis marginata കേരളത്തിലെ നദികളിൽ  കണ്ടുവരുന്ന ഈ മത്സ്യത്തെചുട്ടിച്ചി,ചൂട്ടാച്ചി,  അണ്ടികളി എന്നൊക്കെ വിളിയ്ക്കാറുണ്ട്. ഇവ ജലാശയത്തിന്റെ അടിത്തട്ടിൽ ജീവിക്കുന്ന മത്സമായതിനാൽ ഇവയെകണ്ടത്താൻ പ്രയാസമാണ് . വെള്ളത്തിന്റെ അടിത്തട്ടിലെ പോത്തുകളിലും കല്ലുകൾകിടയിലും താമസിക്കുന്ന ഈ മത്സങ്ങൾ ഇരയെകണ്ടാൽ പെട്ടെന്നു അവയെ അകത്താകും.എന്ത് കണ്ടാലും ഒന്നു കൊത്തിനോക്കുന്ന സ്വഭാവം ഇ മത്സങ്ങൾക്കുണ്ട്  ചെറിയമത്സകുഞ്ഞുങ്ങളും വെള്ളത്തിലെ പ്ലവങ്ങളുമാണ് ഇവയുടെ പ്രധാന ഭക്ഷണം ശരീരത്തിന് ചുവപ്പുകലർന്ന പച്ചനിറമാണ്.കൈച്ചിറകിന് മഞ്ഞ നിറവും വീതിയുള്ളതും പരന്നതും മുള്ളോടുകൂടിയതുമാണ് ശരീരം. ഇവയെ ഇണകളായിട്ടാണ് സാധാരണ വെള്ളത്തിൽ കാണാറ് വീഡിയോ  കാണു  കൂടുതൽ  ഫിഷ്‌  വീഡിയോസ്  ലഭിക്കുവാൻ  ചാനൽ സബ്സ്ക്രൈബ്  ചെയുക 

പൂഴേൻ ' ചിലയിടങ്ങളിൽ ഇതിനെ വഴക്കപോത്തൻഎന്നും വിളിക്കാറുണ്ട്.

"നമ്മുടെ പുഴകളിൽ നിന്നൊക്കെ അപൂർവ്വമായി മാത്രം കൈകളിൽ കിട്ടുന്ന ഈ സുന്ദരൻ മീനിനെ നിങ്ങൾ കണ്ടിട്ടുണ്ടോ?  പ്രാദേശികമായി ഇതിനെ എന്ത് പേരാണ് വിളിക്കാറുള്ളത് എന്ന് അറിയാമോ?"  "ഇതാണ് നമ്മൾ മലയാളികളുടെ സ്വന്തം പൂഴേൻ ' ചിലയിടങ്ങളിൽ  ഇതിനെ വഴക്കപോത്തൻ എന്നും  വിളിക്കാറുണ്ട്.  നമ്മുടെ പുഴകളിലെ ചെളിയും മണലും നിറഞ്ഞ അടിത്തട്ടിലും പാറക്കെട്ടുകൾക്ക് ഇടയിലുമാണ് ഇവന്റെ പ്രധാന താവളം."  . ചൂണ്ടയിലും അപൂർവ്വമായി വലകളിലുമൊക്കെയാണ് ഇവന്മാര് കുടുങ്ങാറുള്ളത്."  "നിങ്ങളുടെ നാട്ടിലെ പുഴകളിൽ ഈ മീനിനെ കണ്ടിട്ടുണ്ടോ? നിങ്ങളുടെ നാട്ടിൽ ഇതിനെ എന്താ വിളിക്കാറ്? കമന്റിൽ പറയുമല്ലോ!  

വേങ്ങര സി.എച്ച്.സിയിൽ ഡയാലിസിസ് യൂണിറ്റിന് അനുമതി നൽകുമെന്ന് മന്ത്രി കെ. മുരളീധരൻ; മന്ത്രി കെ.എം ഷാജിയുടെ ആവശ്യപ്രകാരമാണ് നടപടി.

വേങ്ങര സി.എച്ച്.സിയിൽ ഡയാലിസിസ് യൂണിറ്റിന് അനുമതി നൽകുമെന്ന് മന്ത്രി കെ. മുരളീധരൻ; മന്ത്രി കെ.എം ഷാജിയുടെ ആവശ്യപ്രകാരമാണ് നടപടി. വേങ്ങര: വേങ്ങര സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ (സി.എച്ച്.സി) ഡയാലിസിസ് യൂണിറ്റിന് അനുമതി നൽകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ ഉറപ്പ് നൽകി. മന്ത്രി കെ.എം ഷാജിയുടെ ആവശ്യപ്രകാരമാണ് നടപടി. പി.കെ കുഞ്ഞാലിക്കുട്ടി വ്യവസായ മന്ത്രിയും വേങ്ങര എം.എൽ.എയുമായിരുന്ന കാലത്താണ് ഡയാലിസിസ് യൂണിറ്റിനായി ഇവിടെ നാല് കോടി രൂപ ചിലവിൽ പുതിയ കെട്ടിടം നിർമ്മിച്ചത്. സി.എച്ച്.സികളിൽ ഡയാലിസിസ് യൂണിറ്റുകൾക്ക് അനുമതി നൽകേണ്ടെന്ന മുൻ എൽ.ഡി.എഫ് സർക്കാരിന്റെ തീരുമാനം പദ്ധതിക്ക് വലിയ തിരിച്ചടിയായിരുന്നു. സർക്കാരിന് നേരിട്ട് സാമ്പത്തിക ബാധ്യത വരാത്ത രീതിയിൽ, വ്യവസായികളുടെ സഹകരണത്തോടെ മെഷീനുകൾ ലഭ്യമാക്കിയും കമ്പനികളുടെ സി.എസ്.ആർ ഫണ്ടുപയോഗിച്ച് ജീവനക്കാർക്ക് വേതനം നൽകിയും ജനകീയ പങ്കാളിത്തത്തിൽ യൂണിറ്റ് തുടങ്ങാമെന്ന നിർദ്ദേശവും മുൻ സർക്കാർ തള്ളിയിരുന്നു. വേങ്ങരയിലും സമീപ പ്രദേശങ്ങളിലും വൃക്കരോഗികളുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പുതിയ തീരുമാനം രോഗികൾക്ക് വലിയ ആശ്വാസമാണ്. ...

കൂടുതൽ വാർത്തകൾ

അനൗൺസർ ഷറഫുദ്ദീൻ മരണപ്പെട്ടു.

അനൗൺസർ ഷറഫുദ്ദീൻ മരണപ്പെട്ടു...  *വേങ്ങര ചേറ്റിപ്പുറം കുതിരച്ചിറ ഭാഗത്ത് താമസിക്കുന്ന അനൗൺസർ ഷറഫുദ്ദീൻ എന്നവർ മരണപ്പെട്ടു.* *രണ്ടുമാസത്തോളമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു.*  *മരണ വാർത്തകൾ അനൗൺസ് ചെയ്യുന്ന ഷറഫുദ്ദീൻ വേങ്ങരക്കാർക്ക് ഏറെ സുപരിചിതനാണ്.* *നിസ്കാര വിവരങ്ങളും മറ്റും പിന്നീട് അറിയിക്കുന്നതാണ്.*

വീട്ടിനകത്ത് എത്തിപ്പെട്ട രാജവെമ്പാലക്ക് മുന്നിൽ പതറാതേ നിന്ന് വീട്ടുടമ video

വയനാട് മാനന്തവാടിയിൽ വീട്ടിനകത്ത് എത്തിപ്പെട്ട രാജവെമ്പാലക്ക് മുന്നിൽ പതറാതേ നിന്ന് വീട്ടുടമ കണിയാരം കുറ്റിമൂലയിലാണ് സംഭവം മുൻ സൈനികൻ കുനിയിൽ പുരുഷു എന്നവരുടെ വീടിനകത്ത് കയറി വന്ന രാജവെമ്പാലക്ക് മുന്നിൽ പെട്ടുപോയ വീട്ടുകാർ ഉടൻ വനപാലകരേ വിവരമറിയിക്കുകയായിരുന്നു  തലപ്പുഴ സ്റ്റേഷനിലെ വനപാലകരുടെ നേതൃത്വത്തിൽ എത്തിയ സുജിത്ത് വയനാട് രാജവെമ്പാലയേ പിടികൂടി വനത്തിൽ വിട്ടയച്ചു video

വേങ്ങര കച്ചേരിപ്പടിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം;മരണപെട്ടത് പൊന്മള സ്വദേശി പള്ളിയാളികുണ്ടുവായിൽ അലവിക്കുട്ടി

വേങ്ങര: കച്ചേരിപ്പടിയിൽ  ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഒരാൾമരിച്ചു.കൂടെയുണ്ടായിരുന്ന ഭാര്യക്ക് പരിക്ക്. പൊന്മള പള്ളിയാളികുണ്ടുവായിൽ അലവിക്കുട്ടി (60) ആണ് മരണപ്പെട്ടത്.  അപകടത്തിൽ കൂടെയുണ്ടായിരുന്ന അദ്ദേഹത്തിന്റെ ഭാര്യ റഷീദ(50)ക്ക് ഗുരുതരമായി പരിക്കേറ്റു.കോട്ടക്കൽപൊന്മള സ്വദേശികളായ ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ അമിതവേഗതയിലെത്തിയടിപ്പർലോറിഇടിക്കുകയായിരുന്നു. എ.ആർ.നഗർകൊളപ്പുറത്തുള്ള മകളുടെ വീട്ടിൽ നിന്നുംസ്വന്തംവീടായപൊന്മളയിലേക്ക്മടങ്ങുകയായിരുന്നു ഇരുവരും.  വേങ്ങര ഭാഗത്തുനിന്ന് കക്കാട് ഭാഗത്തേക്ക് മണൽകയറ്റിവരികയായിരുന്ന ടിപ്പർ ലോറി, മുന്നിൽപോകുകയായിരുന്നകാറിനെമറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിർദിശയിൽ വന്ന ബൈക്കിലേക്ക് ഇടിക്കുകയായിരുന്നു. അപകടത്തിൽ ബൈക്ക് ഓടിച്ചിരുന്നഅലവിക്കുട്ടി സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു.ഗുരുതരമായിപരിക്കേറ്റ ഭാര്യയെ ഉടൻതന്നെ വേങ്ങരയിലെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചു. നേർരേഖയിലുള്ള റോഡിലാണ് ഈ അപകടം സംഭവിച്ചത്. ടിപ്പർ ലോറിഡ്രൈവറുടെ കടുത്ത അശ്രദ്ധയും അമിതവേഗതയുമാണ് അപകടത്തിന്കാരണമെന്ന് നാട്ടുകാർ പറഞ്ഞു.

മലപ്പുറം ജില്ലയിൽ MVD യുടെ AI ക്യാമറ സ്ഥാപിച്ച സ്ഥലങ്ങൾ mvd ai cameras in malappuram

 മലപ്പുറം കൂട്ടുമൂച്ചി  മലപ്പുറം നടുവട്ടം  മലപ്പുറം കരിപ്പറമ്പ്  മലപ്പുറം കാവിൽ പടി, എടപ്പാൾ  മലപ്പുറം പറമ്പിലങ്ങാടി  മലപ്പുറം പെരുന്തള്ളൂർ   കടുങ്ങാത്തുകുണ്ട്  മലപ്പുറം കുറ്റിക്കലത്താണി  മലപ്പുറം കോട്ടപ്പുറം  മലപ്പുറം പുലാമന്തോൾ  മലപ്പുറം താഴെ പാലം, തിരൂർ  മലപ്പുറം ഓണപ്പുട, കുളത്തൂർ  മലപ്പുറം മൂന്നാക്കൽ  മലപ്പുറം അമ്മിണിക്കാട്, സ്കൂൾ പടി  മലപ്പുറം മാനത്തുമംഗലം  മലപ്പുറം നടക്കാവ്, താനൂർ  മലപ്പുറം പെരിന്തൽമണ്ണ  മലപ്പുറം ജൂബിലി ജന., അങ്ങാടിപ്പുറം  മലപ്പുറം പടപ്പറമ്പ്  മലപ്പുറം തടത്തിൽ വളവ്  മലപ്പുറം എടരിക്കോട്  മലപ്പുറം കൊടക്കൽ  മലപ്പുറം ചട്ടിപ്പറമ്പ്  മലപ്പുറം പുത്തൂർ പാലം  മലപ്പുറം പെരുന്തള്ളൂർ-2  മലപ്പുറം മങ്കട, വെരുമ്പുലാക്കൽ  മലപ്പുറം കൂട്ടിലങ്ങാടി  മലപ്പുറം നൂറടി പാലം  മലപ്പുറം പരപ്പനങ്ങാടി  മലപ്പുറം വേങ്ങര കുറ്റാളൂർ  മലപ്പുറം KK Jn, ബിയ്യം  മലപ്പുറം കോണോമ്പാറ, മേൽമുറി  മലപ്പുറം മാറഞ്ച...

VVC VALIYORA

മലപ്പുറം ജില്ലയിൽ നാലിടത്ത് പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ്: സെപ്റ്റംബർ 28-ന് വോട്ടെടുപ്പ്; വിജ്ഞാപനം സെപ്റ്റംബർ 3-ന്

മലപ്പുറം ജില്ലയിലെ നാല് ഗ്രാമപഞ്ചായത്ത് വാർഡുകളിൽ സെപ്റ്റംബർ 28-ന് ഉപതെരഞ്ഞെടുപ്പ് നടക്കും. വേങ്ങര ഗ്രാമപഞ്ചായത്തിലെ പൂങ്കുടായ (വാർഡ് 03), മങ്കടയിലെ കടന്നമണ്ണ (വാർഡ് 04), കാലടിയിലെ വെറൂർ (വാർഡ് 12), താനാളൂരിലെ മൂലക്കൽ (വാർഡ് 01) എന്നീ വാർഡുകളിലാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഉപതെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അടിസ്ഥാനമാക്കി വരണാധികാരികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വേങ്ങര ഗ്രാമപഞ്ചായത്തിൽ വേങ്ങര അസിസ്റ്റന്റ് എഡ്യൂക്കേഷൻ ഓഫീസറെയും (എ.ഇ.ഒ), മങ്കടയിൽ മങ്കട ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയറെയും, കാലടിയിൽ പൊന്നാനി സബ് രജിസ്ട്രാറെയും, താനാളൂരിൽ തിരൂർ താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസറെയുമാണ് വരണാധികാരികളായി നിയമിച്ചിട്ടുള്ളത്. ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഫോറം 1 നോട്ടീസ് സെപ്റ്റംബർ 3 വ്യാഴാഴ്ച വരണാധികാരികൾ ഔദ്യോഗികമായി പ്രസിദ്ധീകരിക്കും. പെരുമാറ്റച്ചട്ട പാലനവും മറ്റു തെരഞ്ഞെടുപ്പ് നടപടികളും കൃത്യമായും വേഗത്തിലും പൂർത്തിയാക്കാൻ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർ...

നമ്മുടെ കേരളത്തിൽ കാണപ്പെടുന്ന സ്‌നേക് ഹെഡ് മത്സ്യങ്ങളെ പരിചയപ്പെടാം.

സാധാരണയായി സ്നേക്ക്ഹെഡ് മത്സ്യങ്ങൾ  എന്നറിയപ്പെടുന്ന ഏഷ്യൻ തദ്ദേശവാസിയായ ചന്നിഡി കുടുംബത്തിലെ മത്സ്യങ്ങളുടെ ഒരു ജനുസ്സാണ് ചന്ന. ഈ ജനുസ്സിൽ 35-ൽ കൂടുതൽ സ്പീഷീസുകൾ ശാസ്ത്രീയമായി തിരിച്ചറിഞ്ഞിടുണ്ട്   അതിൽ നമ്മുടെ കേരളത്തിൽ കാണപ്പെടുന്ന മത്സ്യങ്ങളെ പരിചയപ്പെടാം വരാൽ ജലാശയങ്ങളിൽ സാധാരണ കണ്ടു വരുന്ന ഒരു മത്സ്യമാണ് വരാൽ. ശാസ്ത്രനാമം :Channa striata. ബ്രാൽ, വ്രാൽ, കണ്ണൻ, കൈച്ചിൽ എന്നിങ്ങനെ പ്രാദേശികമായി അറിയപ്പെടുന്നു. ഇംഗ്ലീഷിൽ -chevron snakehead, striped murrel എന്നീ പേരുകളുണ്ട്. മൂന്ന് കിലോയോളം വലുതാകുന്നതാണ് ഈ മത്സ്യം. സാധാരണ കൃഷിക്കായി വെള്ളം വറ്റിക്കുമ്പോഴാണ് തോടുകളിൽ നിന്നും അനുബന്ധ ജലാശയങ്ങളിൽ നിന്നും ഇവയെ ലഭിക്കുന്നത് പുള്ളി വരാൻ ദക്ഷിണേന്ത്യയിലെ ജലസംഭരണികളിൽ സാധാരണയായി കണ്ടുവരുന്ന ഒരിനം ശുദ്ധജല മത്സ്യമാണ് പുള്ളിവരാൽ(Bullseye snakehead).(ശാസ്ത്രീയനാമം: Channa marulius).സാധാരണ കൃഷിക്കായി വെള്ളം വറ്റിക്കുമ്പോഴാണ് തോടുകളിൽ നിന്നും അനുബന്ധ ജലാശയങ്ങളിൽ നിന്നും ഇവയെ ലഭിക്കുന്നത്. മാസങ്ങളോളം ചെളിയിൽ ജീവിക്കാൻ ഇവയ്ക്കു് സാധിക്കും. മറ്...

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

    

വേങ്ങര സി.എച്ച്.സിയിൽ ഡയാലിസിസ് യൂണിറ്റിന് അനുമതി നൽകുമെന്ന് മന്ത്രി കെ. മുരളീധരൻ; മന്ത്രി കെ.എം ഷാജിയുടെ ആവശ്യപ്രകാരമാണ് നടപടി.

വേങ്ങര സി.എച്ച്.സിയിൽ ഡയാലിസിസ് യൂണിറ്റിന് അനുമതി നൽകുമെന്ന് മന്ത്രി കെ. മുരളീധരൻ; മന്ത്രി കെ.എം ഷാജിയുടെ ആവശ്യപ്രകാരമാണ് നടപടി. വേങ്ങര: വേങ്ങര സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ (സി.എച്ച്.സി) ഡയാലിസിസ് യൂണിറ്റിന് അനുമതി നൽകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ ഉറപ്പ് നൽകി. മന്ത്രി കെ.എം ഷാജിയുടെ ആവശ്യപ്രകാരമാണ് നടപടി. പി.കെ കുഞ്ഞാലിക്കുട്ടി വ്യവസായ മന്ത്രിയും വേങ്ങര എം.എൽ.എയുമായിരുന്ന കാലത്താണ് ഡയാലിസിസ് യൂണിറ്റിനായി ഇവിടെ നാല് കോടി രൂപ ചിലവിൽ പുതിയ കെട്ടിടം നിർമ്മിച്ചത്. സി.എച്ച്.സികളിൽ ഡയാലിസിസ് യൂണിറ്റുകൾക്ക് അനുമതി നൽകേണ്ടെന്ന മുൻ എൽ.ഡി.എഫ് സർക്കാരിന്റെ തീരുമാനം പദ്ധതിക്ക് വലിയ തിരിച്ചടിയായിരുന്നു. സർക്കാരിന് നേരിട്ട് സാമ്പത്തിക ബാധ്യത വരാത്ത രീതിയിൽ, വ്യവസായികളുടെ സഹകരണത്തോടെ മെഷീനുകൾ ലഭ്യമാക്കിയും കമ്പനികളുടെ സി.എസ്.ആർ ഫണ്ടുപയോഗിച്ച് ജീവനക്കാർക്ക് വേതനം നൽകിയും ജനകീയ പങ്കാളിത്തത്തിൽ യൂണിറ്റ് തുടങ്ങാമെന്ന നിർദ്ദേശവും മുൻ സർക്കാർ തള്ളിയിരുന്നു. വേങ്ങരയിലും സമീപ പ്രദേശങ്ങളിലും വൃക്കരോഗികളുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പുതിയ തീരുമാനം രോഗികൾക്ക് വലിയ ആശ്വാസമാണ്. ...

കേരളത്തിൽ ഒരു പുതിയ വ്യാപാര സ്ഥാപനം തുടങ്ങുന്നതിന് ഷോപ്പ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് ലൈസൻസും (Shop and Establishment License) തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ ട്രേഡ് ലൈസൻസും (Trade License) ആവശ്യമാണ്.

കേരളത്തിൽ ഒരു പുതിയ വ്യാപാര സ്ഥാപനം തുടങ്ങുന്നതിന് ഷോപ്പ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് ലൈസൻസും (Shop and Establishment License) തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ ട്രേഡ് ലൈസൻസും (Trade License) ആവശ്യമാണ്.  കെട്ടിട നിർമ്മാണത്തിന് ബിൽഡിംഗ് പെർമിറ്റും നിർബന്ധമാണ്. കേരളത്തിൽ നിലവിൽ ഇവ ഓൺലൈൻ വഴിലഭ്യമാണ്. *1. ട്രേഡ് ലൈസൻസ് (Trade License / D&O License):* ആവശ്യമായ രേഖകൾ: ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് (Ownership Certificate), വാടകക്കരാർ (Rent Agreement), തിരിച്ചറിയൽ രേഖ, പാസ്പോർട്ട് സൈസ് ഫോട്ടോ. *2. ഷോപ്പ് & എസ്റ്റാബ്ലിഷ്മെന്റ് രജിസ്ട്രേഷൻ (Shop and Establishment License):* തൊഴിലാളികളുടെ ക്ഷേമം, അവധി, ജോലി സമയം എന്നിവ ഉറപ്പാക്കാൻ ഈ ലൈസൻസ് ആവശ്യമാണ്. രേഖകൾ: സ്ഥാപനത്തിന്റെ പേര്, ജീവനക്കാരുടെ വിവരങ്ങൾ, പാൻ കാർഡ്, ബാങ്ക് വിവരങ്ങൾ എന്നിവ.പൂർണ്ണമായ മാർഗ്ഗനിർദ്ദേശങ്ങൾക്ക് LSGD Kerala License User Manual പരിശോധിക്കുക. *3. ബിൽഡിംഗ് ലൈസൻസ് (Building Permit):* പുതിയ കെട്ടിടം നിർമ്മിക്കുന്നതിനോ, വാണിജ്യ ആവശ്യങ്ങൾക്കായി കെട്ടിടത്തിന്റെ ഘടന മാറ്റുന്നതിനോ (Change of Occupancy) മുൻസിപ്പാലിറ്റി/പ...