വേങ്ങര ഹെൽത്ത് സെന്ററിൽ കിടത്തി ചികിൽസയും രാത്രി സമയങ്ങളിൽ ഡോക്ടർ സേവനവും ആവശ്യപ്പെട്ട് PK കുഞ്ഞാലികുട്ടിക്ക് നിവേദനം നൽകി.
വേങ്ങര കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ കിടത്തി ചികിൽസയും രാത്രി സമയങ്ങളിൽ ഡോക്ടർ സേവനവും ആവശ്യപ്പെട്ട് നിവേദനം നൽകി.
വേങ്ങര :നിരവധി ആളുകളുടെ ആശ്രയമായ വേങ്ങര കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ കിടത്തി ചികിത്സയും രാത്രി സമയങ്ങളിൽ ഡോക്ടർ സേവനവും പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഹസീന ഫസൽ കെ പി വേങ്ങര മണ്ഡലം എം.എൽ.എ പികെ കുഞ്ഞാലികുട്ടിക്ക് നിവേദനം നൽകി.
വേങ്ങര ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സണും പത്താം വാർഡ് മെമ്പറും മായ ഹസീന ബാനു . സി പി , പത്താം വാർഡ് വികസന സമിതി അംഗങ്ങളായ എ.കെ മജീദ്, മുഹമ്മദലി .പി , സുലൈഖ . സി.കെ, ഹസീബ് പി, ഹാസിഫ് കെ , തുടങ്ങിയവർ സന്നിഹിതരായി.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ