ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

വേങ്ങര ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി ഈ വർഷവും കർഷക ദിനാചരണം സമുചിതമായി ആഘോഷിച്ചു .

വേങ്ങര ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി ഈ വർഷവും കർഷക ദിനാചരണം സമുചിതമായി ആഘോഷിച്ചു . കർഷകരെ ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നതോടൊപ്പം കാർഷികവൃത്തിയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് ഈ ദിനാചരണത്തിന്റെ പ്രാധാന്യം. 2022 ആഗസ്റ്റ് 17 (1198 ചിങ്ങം 1) ബുധനാഴ്ച രാവിലെ 11.30 നു വേങ്ങര വ്യാപാരഭവൻ ഹാളിൽ വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ഹസീന ഫസൽ ന്റെ  അദ്ധ്യക്ഷതയിൽ ചേർന്ന  പരിപാടിയിൽ വേങ്ങര നിയോജ ക മണ്ഡലം MLA  പി.കെ. കുഞ്ഞാലിക്കുട്ടി അവർകൾ ഉദ്ഘാടനം ചെയ്തു കർഷകരെ ആദരിച്ചു. പ്രസ്തുത പരിപാടിയിൽ ജില്ലാ പ ഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് ഭരണ സമതി അംഗങ്ങൾ, കാർഷിക വികസന സമിതി അംഗങ്ങൾ, വിവിധ ബാങ്ക് പ്രതിനിധികൾ, കർഷക പ്രതിനിധികൾ, തുടങ്ങിയവർ പങ്കെടുത്ത് ആശംസകൾ അർപ്പിച്ചു.  രാവിലെ 9.30ന് ബഹുമാനപ്പെട്ട കൃഷി വകുപ്പ് മന്ത്രി നടപ്പിലാ ക്കുന്ന കൃഷി ദർശൻ പരിപാടിയുടെ വിളംബര ജാഥ വേങ്ങര ടൗണിൽ നിന്ന് തുടങ്ങി സമ്മേളന നഗരിയിൽ എത്തിച്ചേർന്നു  തുടർന്ന് കാലാവസ്ഥാ നുസൃത കൃഷി രീതികൾ എന്ന വിഷയത്തെ ആസ്പദമാക്കി കൃഷി അസി സ്റ്റർ ഡയറക്...

ഇന്നത്തെ പ്രധാനവാർത്തകൾ

2022 | ഓഗസ്റ്റ് 17 | ബുധൻ | 1198 |  ചിങ്ങം 1 |  അശ്വതി  ◼️തെരഞ്ഞെടുപ്പിനു രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കുന്ന വാഗ്ദാനങ്ങള്‍ വിലക്കാനാകില്ലെന്ന് സുപ്രീംകോടതി. ക്ഷേമപദ്ധതികളുടെ പേരില്‍ ഇലക്ട്രാണിക്സ് ഉപകരണങ്ങള്‍ നല്‍കാമോയെന്നു കോടതി ചോദിച്ചു. എന്താണ് സൗജന്യമെന്ന് നിര്‍വചിക്കണം. പൊതുപണം ചെലവഴിക്കുന്നത് ശരിയായ മാര്‍ഗത്തിലാണോ എന്നു പരിശോധിക്കണം.  വിശദമായ ചര്‍ച്ചയും സംവാദവും നടക്കണമെന്ന് ചീഫ് ജസ്റ്റിസ്. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെ നിരോധിക്കണമെന്ന്  കേന്ദ്ര സര്‍ക്കാര്‍ വാദിച്ചു. കേസ് തിങ്കളാഴ്ച്ച വീണ്ടും പരിഗണിക്കും. ◼️പാലക്കാട്ടെ സിപിഎം പ്രവര്‍ത്തകന്‍ ഷാജഹാനെ കൊലപ്പെടുത്തിയതിനു പിന്നില്‍ സിപിഎമ്മില്‍ ഷാജഹാനുണ്ടായ വളര്‍ച്ചയിലെ അതൃപ്തിയാണെന്നു പോലീസ്. പ്രതികള്‍ക്ക് ഷാജഹാനോട് വ്യക്തി വൈര്യാഗം ഉണ്ടായിരുന്നു. പ്രതികളിലൊരാളായ നവീന്‍ രാഖി കെട്ടിയത് ഷാജഹാന്‍ ചോദ്യം ചെയ്തിരുന്നു. രാഖി ഷാജഹാന്‍ പൊട്ടിച്ചതും വിരോധം കൂട്ടി. എന്നാല്‍ രാഷ്ട്രീയ കൊലപാതകമാണോയെന്ന് ഉറപ്പിക്കാന്‍ ഫോണ്‍ രേഖകള്‍ പരിശോധിക്കേണ്ടതുണ്ടെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. ◼️സിവിക് ചന്ദ്രനെതിരെ ലൈംഗിക പീ...

വേങ്ങര- ചേറൂർ PPTMYHSS ൽ കർഷക ദിനത്തോടനുബന്ധിച്ച് സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ മാതൃകാകർഷകനെ ആദരിച്ചു

മാതൃകാകർഷകനെ ആദരിച്ചു   വേങ്ങര- ചേറൂർ PPTMYHSS ൽ കർഷക ദിനത്തോടനുബന്ധിച്ച് സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ മാതൃകാകർഷകനെ ആദരിച്ചു.കർഷക ദിനാഘോഷത്തിൻ്റെ ഉദ്ഘാടനം പ്രഥമാധ്യാപകൻ ശ്രീ.അബ്ദുൽ മജീദ് പറങ്ങോടത്ത് നിർവഹിച്ചു. മാതൃകാ കർഷകനായ ശ്രീ. കരീം ചെറു കോട്ടയിലിന് പ്രഥമാധ്യാപകൻ ശ്രീ.അബ്ദുൽ മജീദ് പറങ്ങോടത്ത് പൊന്നാട അണിയിച്ച് ആദരിച്ചു. ഉപ പ്രഥമാധ്യാപകൻ ശ്രീ.കെ.ഇ.സലീം കർഷകന് ഉപഹാരവും നൽകി. സാഹിത്യ വേദി കൺവീനർ ശ്രീ.അബ്ദുൽ ഹക്കീം സ്വാഗതം പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി ശ്രീ.സലീം പുള്ളാട്ട്, കെ.കെ.സെയ്ഫുള്ള (സബ്ജക്ട് കൺവീനർ) ,രമേശൻ .കെ, ശ്രീകുമാർ ,സുരേഷ്  എന്നിവർ ആശംസകൾ നേർന്നു.ശ്രീമതി. സുഹ്റ കൂട്ടായി പരിപാടിയ്ക്ക് നന്ദിയും പറഞ്ഞു

ചിങ്ങം 1 -കർഷക ദിനത്തിൽ പരപ്പിൽ പാറയുവജന സംഘം പുതിയ കൃഷിയിടങ്ങൾ ഒരുക്കി

പരപ്പിൽ പാറയുവജന സംഘം പുതിയ കൃഷിയിടങ്ങൾ ഒരുക്കി  കാർഷിക മേഖലക്ക് പ്രോത്സാഹനവും, പ്രചോദനവും നൽകി പുതിയ തലമുറയെ കൃഷിയിലേക്ക് ആകർഷകരാക്കുന്നതിന്റെ ഭാഗമായി  പരപ്പിൽ പാറയുവജന സംഘം (PYS) ചിങ്ങം 1 -കർഷക ദിനത്തിൽ എന്റെ കൃഷി എന്ന പേരിൽ തരിശായി കിടക്കുന്ന ഭൂമിയെ കൃഷിയോഗ്യമാക്കി പുതിയ കൃഷിയിടങ്ങൾ സൃഷ്ടിക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. വലിയോറ -പരപ്പിൽപാറ പ്രദേശത്ത് തരിശായി കിടന്നിരുന്ന ഭൂമിയെ കൃഷിയോഗ്യമാക്കി മാറ്റിയ സ്ഥലത്ത്  വേങ്ങര ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌  ശ്രീമതി കെ.പി ഹസീന ഫസൽ വിത്ത് നട്ടു പദ്ധതിക്ക് തുടക്കം കുറിച്ചു. ചടങ്ങിൽ വേങ്ങര കൃഷി ഓഫീസർ ശ്രീ. ജയ്സൽ ബാബു, വാർഡ് മെമ്പർ കുറുക്കൻ,  മുഹമ്മദ്, വിക്രമൻ പിള്ള, കർഷകർ എന്നിവർ സംബന്ധിച്ചു. ചടങ്ങിൽ വെച്ച് പുതിയ കൃഷിയിടങ്ങളിലേക്കുള്ള പച്ചക്കറിവിത്ത് വിതരണം ചെയ്യുകയും, മറ്റു രണ്ട് സ്ഥലങ്ങളിൽ വിത്ത് നാട്ടുകയും ചെയ്തു. പദ്ധതിയുടെ ഭാഗമായി വരും ദിവസങ്ങളിൽ നാട്ടുകാരുടെ സഹായത്തോടെ പ്രദേശത്ത് കൂടുതൽ  കൃഷിയിടങ്ങൾ സൃഷ്ടിക്കാനാണ് ക്ലബ്ബ് ലക്ഷ്യമിടുന്നത് . ക്ലബ്ബ് പ്രസിഡന്റ് സഹീർ അബ്ബാസ് നടക്കൽ,സെക്രട്ടറി അസീസ് ...

തിരൂരിൽ പുലിയിറങ്ങിയതായി അഭ്യൂഹം.തിരൂർ പുറത്തൂർ പടിഞ്ഞാറക്കരയിൽ പോത്തിന്റെ വാൽ പുലി കടിച്ചു മുറിച്ചതായും കാൽപാദങ്ങൾ കണ്ടതായും വീട്ടുകാർ.

തിരൂർ: പുറത്തൂർ പടിഞ്ഞാറക്കരയിൽ പുലിയിറങ്ങിയതായി അഭ്യൂഹം. വീട്ടു പരിസരത്ത് കെട്ടിയ പോത്തിന്റെ വാൽ പുലി  കടിച്ചു മുറിച്ചതായും കാൽപാദങ്ങൾ കണ്ടതായും വീട്ടുകാർ. നാട്ടുകാർ തിരൂർ പോലീസിലും വനവകുപ്പിലും പരാതി നൽകി. സ്ഥലത്തെത്തി പരിശോധന നടത്തി.  ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സംഭവം. പടിഞ്ഞാറേക്കര ഉല്ലാസ് നഗർ കൊല്ലൊരിക്കൽ മുഹമ്മദ് റാഫിയുടെ വീട്ടിലെ പോത്തിനെയാണ് അജ്ഞാത ജീവി ആക്രമിച്ചത്. മുഹമ്മദ് റാഫിയുടെ മകൻ മുബഷിറാണ് പുലിയെ കണ്ടതെന്ന് പറയുന്നത്. രാവിലെ ആറുമണിയോടെ പോത്തിനെ അടുത്തുള്ള പറമ്പിലേക്ക് മാറ്റി കെട്ടുന്നതിന്‌ പോകുന്നതിനിടെയാണ് വീടിനു സമീപത്തെ കാട്ടിലെ മരത്തടിയിൽ പുലിയെന്നു തോന്നിക്കുന്ന ജീവി കിടക്കുന്നതായി ശ്രദ്ധയിൽപെടുകയായിരുന്നു തുടർന്ന് നാട്ടുകാരെ വിളിച്ചു കൂട്ടി വന്നപ്പോഴേക്കും അജ്ഞാത ജീവി രക്ഷപ്പെടുകയായിരുന്നു ഇതിനിടയിലാണ് പോത്തിന്റെ  വാൽ മുക്കാൽ ഭാഗത്തോളം കടിച്ചു മുറിച്ചതായി ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നാട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കാണാനായില്ല. നാട്ടുകാർ തിരൂർ പോലീസിലും വനവകുപ്പിലും പരാതി നൽകുകയായിരുന്നു.

ചിങ്ങം ഒന്ന് കർഷക ദിനം

ഇന്ന് ചിങ്ങം ഒന്ന്. കേരളത്തിനിത് കർഷക ദിനം കൂടിയാണ്. നമ്മുടെ ശ്രേഷ്ഠമായ കാർഷിക പാരമ്പര്യത്തെ ആഘോഷിക്കാനും കാർഷിക മേഖലയുടെ അഭിവൃദ്ധിക്കായി പുതിയ ചിന്തകൾ പങ്കു വയ്ക്കാനുമുള്ള അവസരമാണ് ചിങ്ങം ഒന്ന് കർഷക ദിനമായി ആചരിക്കുന്നതിലൂടെ ഒരുങ്ങുന്നത്.  നമ്മുടെ രാജ്യത്തെ കർഷകർ കടുത്ത പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന ഘട്ടമാണിത് എന്നത് കർഷക ദിനത്തിൻ്റെ പ്രസക്തി വർദ്ധിപ്പിക്കുന്നു. കർഷകരുടെ സുരക്ഷിതത്വം തകർക്കുന്ന നവ ഉദാരവൽക്കരണ നയങ്ങൾക്കെതിരെ രാജ്യമാകെ വലിയ പ്രക്ഷോഭങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. അവയോട് ഐക്യപ്പെടാനും കർഷകർക്കു പിന്തുണ നൽകാനും മുന്നോട്ട് വരാൻ നമ്മൾ തയ്യാറാകേണ്ട സന്ദർഭം കൂടിയാണിത്.  അതോടൊപ്പം ബദൽ കാർഷിക നയങ്ങളുമായി മുന്നോട്ടു പോകുന്ന സംസ്ഥാന സർക്കാരിൻ്റെ പദ്ധതികൾ കൂടുതൽ ജനകീയമാക്കാൻ അനിവാര്യമായ പിന്തുണ ഏവരിൽ നിന്നും ഉണ്ടാകണമെന്നും അഭ്യർത്ഥിക്കുന്നു. നമ്മുടെ മഹത്തായ കാർഷിക പാരമ്പര്യം സംരക്ഷിക്കാനും കർഷകരുടെ ക്ഷേമത്തിനായും നമുക്കൊരുമിച്ചു മുന്നോട്ടു പോകാം. ഏവർക്കും ആശംസകൾ. (പിണറായി വിജയൻ)

കാളികടവ് സ്വദേശി എട്ടുവീട്ടിൽ മൊയ്തുട്ടി കാക എന്നവർ മരണപെട്ടു.

മരണ വാർത്ത വലിയോറ കാളികടവ് സ്വദേശി എട്ടുവീട്ടിൽ മൊയ്തുട്ടികാക എന്നവർ മരണപെട്ടു. മയ്യിത്ത് നിസ്കാരം നാളെ  രാവിലെ 8.30 ന് വലിയോറ ഇരുകുളം ജുമാ മസ്ജിദിൽ  അൻവർ, മുസ്തഫ എന്നിവർ മക്കളാണ്

പരപ്പിൽ പാറയുവജന സംഘം (PYS) ചിങ്ങം 1 -കർഷക ദിനത്തിൽ "എന്റെ കൃഷി" എന്ന പേരിൽ തരിശായി കിടക്കുന്ന ഭൂമിയെ കൃഷിയോഗ്യമാക്കി പുതിയ കൃഷിയിടങ്ങൾ സൃഷ്ടിക്കുന്ന പദ്ധതിക്ക് തുടക്കം കുറിക്കുന്നു

PYS Parappilpara പ്രിയരെ ------ കാർഷിക മേഖലക്ക് പ്രോത്സാഹനവും, പ്രചോദനവും നൽകി പുതിയ തലമുറയെ കൃഷിയിലേക്ക് ആകർഷകരാക്കുന്നതിന്റെ ഭാഗമായി  * പരപ്പിൽ പാറയുവജന സംഘം * (PYS) ചിങ്ങം 1 -കർഷക ദിനത്തിൽ * എന്റെ കൃഷി * എന്ന പേരിൽ തരിശായി കിടക്കുന്ന ഭൂമിയെ കൃഷിയോഗ്യമാക്കി പുതിയ കൃഷിയിടങ്ങൾ സൃഷ്ടിക്കുന്ന പദ്ധതിക്ക് തുടക്കം കുറിക്കുകയാണ്. ഈ പദ്ധതിയുടെ ഉൽഘാടനം * 17-8-22 ബുധൻ രാവിലെ 8 -ന് * വലിയോറ-ചെള്ളിത്തൊടുവിൽ വെച്ച് വേങ്ങര ഗ്രാമപഞ്ചായത്ത് * ശ്രീമതി കെ.പി ഹസീന ഫസൽ * വിത്ത് നട്ടു  നിർവ്വഹിക്കുകയും പരിപാടിയിൽ വേങ്ങര കൃഷി ഓഫീസർ ശ്രീ. ജയ്സൽ ബാബു, വാർഡ് മെമ്പർ കുറുക്കൻ മുഹമ്മദ്, ക്ലബ്ബ് രക്ഷാധികാരികൾ, പൊതുപ്രവർത്തകർ, കർഷകർ സംബന്ധിക്കും. ഈ പദ്ധതിയുടെ ഭാഗമായി പ്രദേശത്ത് കൂടുതൽ കൂടുതൽ കൃഷിയിടങ്ങൾ സൃഷ്ടിക്കാനാണ് ക്ലബ്ബ് ലക്ഷ്യമിടുന്നത് എല്ലാവരെയും രാവിലെ 8 മണിക്ക് പദ്ധതി ഉൽഘാടന ചടങ്ങിലേക്ക് സ്വാഗതം ചെയ്യുന്നു.

കൂരിയാട് നിവാസികൾ വേങ്ങര MLA PK കുഞ്ഞാലികുട്ടിക്ക് നിവേദനം നൽകി

കൂരിയാട് നിവാസികൾ വേങ്ങര MLA PK കുഞ്ഞാലികുട്ടിക്ക് നിവേദനം നൽകി വേങ്ങര തൊടിൽ കാലങ്ങളായി  അടിഞ്ഞുകൂടിയ ചെളി നീക്കം ചെയ്യുന്നതിനും കടലുണ്ടി പുഴയിൽ വേങ്ങര തൊട്  ചേരുന്ന ഭാഗം വീതി കുറഞ്ഞത് കാരണം സമീപത്തെ താഴ്ന്ന പ്രദേശങ്ങളിൽ രണ്ട് മഴ പെയ്താൽ വേഗത്തിൽ വെള്ളത്തിലാകുന്ന വിഷയവും കാണിച്ച് സ്ഥലം MLA PK കുഞ്ഞാലികുട്ടിക്ക് കൂരിയാട് നിവാസികൾ നിവേദനം നൽകി.പ്രവർത്തികൾ ചെയ്യുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കാം എന്ന് MLA ഉറപ്പ് നൽകി .

ഇന്ത്യയുടെ എതിര്‍പ്പ് തള്ളി ചൈനീസ് ചാരക്കപ്പല്‍ ശ്രീലങ്കന്‍ തുറമുഖത്ത് എത്തി

കൊളംമ്പോ: ഇന്ത്യയുടെ കടുത്ത എതിർപ്പും ആശങ്കകളും അവഗണിച്ച് ചൈനീസ് ചാരക്കപ്പലായ 'യുവാൻ വാങ് 5' ശ്രീലങ്കൻ തുറമുഖത്ത് അടുത്തു. ചൊവ്വാഴ്ച രാവിലെയാണ് കപ്പൽ ശ്രീലങ്കയിലെ ഹംബൻടോട്ട തുറമുഖത്ത് എത്തിയത്. പ്രാദേശിക സമയം 8.30 ഓടെ തുറമുഖത്ത് എത്തിയ കപ്പൽ ഈ മാസം 22 വരെ ശ്രീലങ്കൻ തുറമുഖത്തുണ്ടാകുമെന്നാണ് അധികൃതർ നൽകുന്ന വിവരം. ഈ മാസം 11-ന് എത്തേണ്ടിയിരുന്ന കപ്പൽ, ആദ്യഘട്ടത്തിൽ ശ്രീലങ്ക അനുമതി നിഷേധിച്ചതോടെയാണ് വൈകിയത്. യുവാൻ വാങ് 5 ലങ്കൻ തീരത്തേക്ക് എത്തുന്നതിൽ കടുത്ത ആശങ്കയാണ് ഇന്ത്യ ഉയർത്തിയത്. തുടർന്ന് ആദ്യഘട്ടത്തിൽ യാത്ര നീട്ടിവെയ്ക്കാൻ ശ്രീലങ്ക ചൈനയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ തങ്ങളും ശ്രീലങ്കയും തമ്മിലുള്ള പ്രശ്നത്തിൽ ഇന്ത്യ ഇടപെടേണ്ടതില്ല എന്ന നിലപാടിലായിരുന്നു ചൈന. ഇന്ത്യ ശ്രീലങ്കയെ സമ്മർദ്ദത്തിലാക്കുന്നുവെന്നാണ് ചൈന ആരോപിച്ചത്. ചൈനയും ശ്രീലങ്കയും തമ്മിലുള്ള സഹകരണം തടസപ്പെടുത്തുന്നത് അവസാനിപ്പിക്കണണെന്ന് ചില കക്ഷികളോട് അഭ്യർഥിക്കുന്നു എന്നാണ് ഇന്ത്യയുടെ പേര് പരാമർശിക്കാതെ ചൈന വിഷയത്തിൽ പ്രതികരിച്ചത്. ഓഗസ്റ്റ് 16 മുതൽ 22 വരെ ശ്രീലങ്കയിൽ ചൈനീസ് മേൽനോട്ടത്തിലുള്ള ഹ...

വേങ്ങര ഗ്രാമ പഞ്ചായത്ത് സായം പ്രഭാ ഹോമിൽ സംസംഘടിപ്പി ച്ച 75.ആം സ്വാതന്ത്ര്യ ദിനാചരണപരിപാടി

സാമൂഹ്യ നീതി വകുപ്പിന്റെ സഹകരണ ത്തോടെ പ്രവർത്തിക്കുന്ന വേങ്ങര ഗ്രാമ പഞ്ചായത്ത് സാ യം പ്രഭാ ഹോമിൽ ഇ ന്നലെ ( ആഗസ്ത്.15.ന് .)  സംസംഘടിപ്പി ച്ച 75.ആം സ്വാതന്ത്ര്യ ദിനാചരണത്തോ ടനുബന്ധിച്ച് നടന്ന ചടങ്ങിൽ വേങ്ങര ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ ഡിംഗ് കമ്മിറ്റി ചെയർ മാൻ എ.കെ. സലീ മിന്റെ അദ്ധ്യക്ഷതയിൽ വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബഹു ഹസീന ഫസൽ പതാക ഉയർത്തി.               സീനിയർ സിറ്റിസൺ ഓർഗനൈ സേഷൻ  (VASCO) മുൻ ജനറൽ സെക്രട്ട റിയായിരുന്ന എ. കെ. സി മാഷ് ഉൾപ്പെ ടെയുള്ള മൺമറഞ്ഞു പോയ മുതിർന്ന പൗരന്മാരുടെ പേരിൽ ഒരു മിനിറ്റ് മൗന പ്രാര്ത്ഥന നടത്തി സ്മരിച്ചു . ശേഷം മു തിർന്ന പൗരന്മാരുടെ ഗാനാലാപനവും സംഭാഷണങ്ങളും നടന്നു.         മുതിർന്ന പൗരന്മാർക്കായി കഴിഞ്ഞ ദിവസം നടത്തിയ വിവിധ മൽസരങ്ങളി ൽ വിജയികൾക്കുള്ള സമ്മാനങ്ങൾ പഞ്ചായത്ത് പ്രസിഡണ്ട് ബഹുമാനപ്പെട്ട ഹസീന ഫസൽ വിതരണം ചെയ്തു.          ബാപ്പുജിയുടെ വേഷമിട്ട  എ.കെ  അബുഹാജിയെ  പഞ്ചായത്ത് പ്രസിഡ ണ്ട് ബഹു ഹസീന ഫസൽ , ക്ഷേമ കാര...

ഷാജഹാൻ റഹ്മാനിയുടെ ഖുർആൻ പഠന ക്ലാസ് ഇന്ന് വേങ്ങരയിൽ

വേങ്ങര: ഉസ്താദ് ഷാജഹാൻ റഹ്മാനി കംബ്ലക്കാടിന്റെ ഖുർആൻ പഠന ക്ലാസ് ഇന്ന് വേങ്ങര എ.പി.എച്ച് ഓഡിറ്റോറിയത്തിൽ ഉച്ചയ്ക്ക് രണ്ട് മണിക്ക്. തുടർന്ന് എല്ലാ ചൊവ്വാഴ്ച്ചകളിലും ഉച്ചയ്ക്ക് 2 മണിക്ക് ക്ലാസ് ഉണ്ടായിരിക്കുമെന്ന്   ഭാരവാഹികൾ അറിയിച്ചു. ഇസ്ലാമിക്‌ സെന്റർ വെട്ടുതോട്

ഇന്നത്തെ പ്രഭാത വാർത്തകൾ വായിക്കാം

     പ്രഭാത വാർത്തകൾ      2022 | ഓഗസ്റ്റ് 17 | ബുധൻ | 1197 |  ചിങ്ങം 1 |  അശ്വതി 1444 മുഹറം 18                   ➖➖➖➖ ◼️ഇന്ന് ചിങ്ങം ഒന്ന്. കൊല്ലവര്‍ഷാരംഭമായ ഇന്നു കര്‍ഷകദിനം കൂടിയാണ്. എല്ലാവര്‍ക്കും പുതുവല്‍സരത്തിന്റേയും കര്‍ഷകദിനത്തിന്റേയും ഐശ്വര്യാശംസകള്‍. ◼️കേരള സര്‍ക്കാരിന്റെ 'കേരള സവാരി' ഓണ്‍ലൈന്‍ ടാക്സി സംവിധാനം ഇന്ന് ആരംഭിക്കും. യാത്രക്കാര്‍ക്ക് ന്യായവും മാന്യവുമായ സേവനം ഉറപ്പു വരുത്താനും ഓട്ടോ, ടാക്സി തൊഴിലാളികള്‍ക്ക് അര്‍ഹമായ പ്രതിഫലം ലഭ്യമാക്കാനും കേരള സവാരിയിലൂടെ സാധിക്കും. ഇന്ന് ഉച്ചയോടെ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ കേരള സവാരി ആപ്പ് ലഭ്യമാകും. ◼️പാലക്കാട് സിപിഎം പ്രവര്‍ത്തകന്‍ ഷാജഹാന്‍ കൊല്ലപ്പെട്ട കേസില്‍ എട്ടു പ്രതികളും പിടിയില്‍. ഒളിവിലായിരുന്ന ആറു പ്രതികളെ ഇന്നലെ പിടികൂടി. ഒന്നാം പ്രതി ശബരീഷ്, അനീഷ്, ശിവരാജന്‍, സുജീഷ്, സജീഷ്, വിഷ്ണു എന്നിവരാണ് പിടിയിലായത്. ഷാജഹാനെ ആദ്യം വെട്ടിയത് അനീഷ് ആണെന്നു പോലീസ്. ◼️സംസ്ഥാന സര്‍ക്കാരിന്റെ വരുമാനം വര്‍ധിപ്പിച്ച് വികസന പദ്ധതികള്‍ നടപ്പാക്കാനാണ്...

സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് വിവിധ ഭാഗങ്ങളിൽനടത്ത പരിപാടികളുടെ ഫോട്ടോസ് കാണാം

വേങ്ങര ഗ്രാമപഞ്ചായത്ത് സായംപ്രഭാ  ഹോമിൽ പ്രതീകാത്മക മഹാത്മാഗാന്ധി സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സന്ദർശിച്ചു 75-ാം സ്വതന്ത്ര ദിനത്തോട് അനുബന്ധിച് പതാക ഉയര്‍ത്തി പൂക്കുളം ബസാർ :സഹന സമരത്തിനൊടുവിൽ രാജ്യം അതിന്റെ ആത്മാവ് തിരിച്ചറിഞ്ഞ ദിവസം 🇮🇳... അതിനോടാനുബന്ധിച് പൂക്കുളം ബസാർ ജവഹർ ബാൽ മഞ്ച്  ൻറ്റെ കീഴിൽ പൂക്കുളം ബസാർ മൂന്നാം മൂലയിൽ പതാക ഉയർത്തൽ കർമ്മവും മധുര വിതരണവും നടത്തി. പ്രസ്തുത ചടങ്ങിൽ പതിനാലാം വാർഡ് മെമ്പർ ആസ്യാ മുഹമ്മദ്, അംഗൻ വാടി വിദ്യാർത്ഥി കളുടെയും നാട്ടുകാരുടെയും  സാനിധ്യത്തിൽ പതാക ഉയർത്തി. രാജ്യം 75 ആമത് സ്വാതന്ത്ര്യ ദിനം അഘോഷിക്കുന്ന വേളയിൽ അരീക്കുളം അംഗനവാടിയിൽ വാർഡ് മെമ്പർ ഹസീന ബാനു . സി പി പതാക ഉയർത്തി.

റോഡ് തോടായി ; സബാഹ് കുണ്ടു പുഴക്കലിൻ്റെ നേതൃത്വത്തിൽ നടപ്പാത നിർമ്മിച്ച് SFC ക്ലബ് പ്രവർത്തകർ

സബാഹ് കുണ്ടു പുഴക്കലിൻ്റെ നേതൃത്വത്തിൽ നടപ്പാത നിർമ്മിച്ച്  SFC ക്ലബ് പ്രവർത്തകർ മാതൃകയായി  വേങ്ങര -കോട്ടക്കൽ ചങ്കുവെട്ടി റോഡിൽ പറപ്പൂർ പഞ്ചായത്തിലെ രണ്ടാം വാർഡ് എടയാട്ടുപറമ്പിലെ വെള്ളക്കെട്ടിൽ പൊറുതിമുട്ടിയ നാട്ടുകാർക്ക് വേണ്ടി SFC ക്ലബ് പ്രവർത്തകർ സാമൂഹ്യ പ്രവർത്തകൻ സബാഹ് കുണ്ടു പുഴക്കലിൻ്റെ സഹായത്തോടെ Hollow bricks കൊണ്ട് നടപ്പാത ഒരുകി   റോഡരികിൽ   കവുങ്ങ് കൊണ്ട്  പാലം നിർമിച്ചു അത്  വഴിയായിരുന്നു  ഇത്‌വരെ  നാട്ടുകാരുടെ സാഹസിക കാൽനടയാത്ര  കവുങ്ങ് കൊണ്ട് നിർമിച്ച പാലം വഴി യുള്ള നാട്ടുകാരുടെ യാത്ര മഴക്കാലം  ശക്തമായതോടെ  മഴനനഞ്ഞ് വഴുക്കൽ അനുഭവപ്പെട്ട്  വെള്ളത്തിലേക്ക് വിഴുന്ന  സാഹചര്യത്തിൽ  കാൽനടയാത്രക്കാർക്ക് മികച്ച ഒരു സംവിധാനം ഒരുക്കാൻ  അധികാരികളോട്  പ്രദേശവാസികൾ  പരാതിപ്പെട്ടിട്ടും പരിഹാരം ഉണ്ടായില്ല  ഈ സാഹചര്യത്തിൽ SFC ക്ലബ് പ്രവർത്തകർ സാമൂഹ്യ പ്രവർത്തകൻ സബാഹ് കുണ്ടു പുഴക്കലിൻ്റെ സഹായത്തോടെ ഹോളോ ബ്രിക്‌സ്  കൊണ്ട് നടപ്പാത നിർമ്മിക്കുകയായിരുന്നു ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സ...

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

വീട്ടിനകത്ത് എത്തിപ്പെട്ട രാജവെമ്പാലക്ക് മുന്നിൽ പതറാതേ നിന്ന് വീട്ടുടമ video

വയനാട് മാനന്തവാടിയിൽ വീട്ടിനകത്ത് എത്തിപ്പെട്ട രാജവെമ്പാലക്ക് മുന്നിൽ പതറാതേ നിന്ന് വീട്ടുടമ കണിയാരം കുറ്റിമൂലയിലാണ് സംഭവം മുൻ സൈനികൻ കുനിയിൽ പുരുഷു എന്നവരുടെ വീടിനകത്ത് കയറി വന്ന രാജവെമ്പാലക്ക് മുന്നിൽ പെട്ടുപോയ വീട്ടുകാർ ഉടൻ വനപാലകരേ വിവരമറിയിക്കുകയായിരുന്നു  തലപ്പുഴ സ്റ്റേഷനിലെ വനപാലകരുടെ നേതൃത്വത്തിൽ എത്തിയ സുജിത്ത് വയനാട് രാജവെമ്പാലയേ പിടികൂടി വനത്തിൽ വിട്ടയച്ചു video

അനൗൺസർ ഷറഫുദ്ദീൻ മരണപ്പെട്ടു.

അനൗൺസർ ഷറഫുദ്ദീൻ മരണപ്പെട്ടു...  *വേങ്ങര ചേറ്റിപ്പുറം കുതിരച്ചിറ ഭാഗത്ത് താമസിക്കുന്ന അനൗൺസർ ഷറഫുദ്ദീൻ എന്നവർ മരണപ്പെട്ടു.* *രണ്ടുമാസത്തോളമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു.*  *മരണ വാർത്തകൾ അനൗൺസ് ചെയ്യുന്ന ഷറഫുദ്ദീൻ വേങ്ങരക്കാർക്ക് ഏറെ സുപരിചിതനാണ്.* *നിസ്കാര വിവരങ്ങളും മറ്റും പിന്നീട് അറിയിക്കുന്നതാണ്.*

വേങ്ങര കച്ചേരിപ്പടിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം;മരണപെട്ടത് പൊന്മള സ്വദേശി പള്ളിയാളികുണ്ടുവായിൽ അലവിക്കുട്ടി

വേങ്ങര: കച്ചേരിപ്പടിയിൽ  ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഒരാൾമരിച്ചു.കൂടെയുണ്ടായിരുന്ന ഭാര്യക്ക് പരിക്ക്. പൊന്മള പള്ളിയാളികുണ്ടുവായിൽ അലവിക്കുട്ടി (60) ആണ് മരണപ്പെട്ടത്.  അപകടത്തിൽ കൂടെയുണ്ടായിരുന്ന അദ്ദേഹത്തിന്റെ ഭാര്യ റഷീദ(50)ക്ക് ഗുരുതരമായി പരിക്കേറ്റു.കോട്ടക്കൽപൊന്മള സ്വദേശികളായ ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ അമിതവേഗതയിലെത്തിയടിപ്പർലോറിഇടിക്കുകയായിരുന്നു. എ.ആർ.നഗർകൊളപ്പുറത്തുള്ള മകളുടെ വീട്ടിൽ നിന്നുംസ്വന്തംവീടായപൊന്മളയിലേക്ക്മടങ്ങുകയായിരുന്നു ഇരുവരും.  വേങ്ങര ഭാഗത്തുനിന്ന് കക്കാട് ഭാഗത്തേക്ക് മണൽകയറ്റിവരികയായിരുന്ന ടിപ്പർ ലോറി, മുന്നിൽപോകുകയായിരുന്നകാറിനെമറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിർദിശയിൽ വന്ന ബൈക്കിലേക്ക് ഇടിക്കുകയായിരുന്നു. അപകടത്തിൽ ബൈക്ക് ഓടിച്ചിരുന്നഅലവിക്കുട്ടി സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു.ഗുരുതരമായിപരിക്കേറ്റ ഭാര്യയെ ഉടൻതന്നെ വേങ്ങരയിലെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചു. നേർരേഖയിലുള്ള റോഡിലാണ് ഈ അപകടം സംഭവിച്ചത്. ടിപ്പർ ലോറിഡ്രൈവറുടെ കടുത്ത അശ്രദ്ധയും അമിതവേഗതയുമാണ് അപകടത്തിന്കാരണമെന്ന് നാട്ടുകാർ പറഞ്ഞു.

മലപ്പുറം ജില്ലയിൽ MVD യുടെ AI ക്യാമറ സ്ഥാപിച്ച സ്ഥലങ്ങൾ mvd ai cameras in malappuram

 മലപ്പുറം കൂട്ടുമൂച്ചി  മലപ്പുറം നടുവട്ടം  മലപ്പുറം കരിപ്പറമ്പ്  മലപ്പുറം കാവിൽ പടി, എടപ്പാൾ  മലപ്പുറം പറമ്പിലങ്ങാടി  മലപ്പുറം പെരുന്തള്ളൂർ   കടുങ്ങാത്തുകുണ്ട്  മലപ്പുറം കുറ്റിക്കലത്താണി  മലപ്പുറം കോട്ടപ്പുറം  മലപ്പുറം പുലാമന്തോൾ  മലപ്പുറം താഴെ പാലം, തിരൂർ  മലപ്പുറം ഓണപ്പുട, കുളത്തൂർ  മലപ്പുറം മൂന്നാക്കൽ  മലപ്പുറം അമ്മിണിക്കാട്, സ്കൂൾ പടി  മലപ്പുറം മാനത്തുമംഗലം  മലപ്പുറം നടക്കാവ്, താനൂർ  മലപ്പുറം പെരിന്തൽമണ്ണ  മലപ്പുറം ജൂബിലി ജന., അങ്ങാടിപ്പുറം  മലപ്പുറം പടപ്പറമ്പ്  മലപ്പുറം തടത്തിൽ വളവ്  മലപ്പുറം എടരിക്കോട്  മലപ്പുറം കൊടക്കൽ  മലപ്പുറം ചട്ടിപ്പറമ്പ്  മലപ്പുറം പുത്തൂർ പാലം  മലപ്പുറം പെരുന്തള്ളൂർ-2  മലപ്പുറം മങ്കട, വെരുമ്പുലാക്കൽ  മലപ്പുറം കൂട്ടിലങ്ങാടി  മലപ്പുറം നൂറടി പാലം  മലപ്പുറം പരപ്പനങ്ങാടി  മലപ്പുറം വേങ്ങര കുറ്റാളൂർ  മലപ്പുറം KK Jn, ബിയ്യം  മലപ്പുറം കോണോമ്പാറ, മേൽമുറി  മലപ്പുറം മാറഞ്ച...

VVC VALIYORA

മലപ്പുറം ജില്ലയിൽ നാലിടത്ത് പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ്: സെപ്റ്റംബർ 28-ന് വോട്ടെടുപ്പ്; വിജ്ഞാപനം സെപ്റ്റംബർ 3-ന്

മലപ്പുറം ജില്ലയിലെ നാല് ഗ്രാമപഞ്ചായത്ത് വാർഡുകളിൽ സെപ്റ്റംബർ 28-ന് ഉപതെരഞ്ഞെടുപ്പ് നടക്കും. വേങ്ങര ഗ്രാമപഞ്ചായത്തിലെ പൂങ്കുടായ (വാർഡ് 03), മങ്കടയിലെ കടന്നമണ്ണ (വാർഡ് 04), കാലടിയിലെ വെറൂർ (വാർഡ് 12), താനാളൂരിലെ മൂലക്കൽ (വാർഡ് 01) എന്നീ വാർഡുകളിലാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഉപതെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അടിസ്ഥാനമാക്കി വരണാധികാരികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വേങ്ങര ഗ്രാമപഞ്ചായത്തിൽ വേങ്ങര അസിസ്റ്റന്റ് എഡ്യൂക്കേഷൻ ഓഫീസറെയും (എ.ഇ.ഒ), മങ്കടയിൽ മങ്കട ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയറെയും, കാലടിയിൽ പൊന്നാനി സബ് രജിസ്ട്രാറെയും, താനാളൂരിൽ തിരൂർ താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസറെയുമാണ് വരണാധികാരികളായി നിയമിച്ചിട്ടുള്ളത്. ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഫോറം 1 നോട്ടീസ് സെപ്റ്റംബർ 3 വ്യാഴാഴ്ച വരണാധികാരികൾ ഔദ്യോഗികമായി പ്രസിദ്ധീകരിക്കും. പെരുമാറ്റച്ചട്ട പാലനവും മറ്റു തെരഞ്ഞെടുപ്പ് നടപടികളും കൃത്യമായും വേഗത്തിലും പൂർത്തിയാക്കാൻ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർ...

നമ്മുടെ കേരളത്തിൽ കാണപ്പെടുന്ന സ്‌നേക് ഹെഡ് മത്സ്യങ്ങളെ പരിചയപ്പെടാം.

സാധാരണയായി സ്നേക്ക്ഹെഡ് മത്സ്യങ്ങൾ  എന്നറിയപ്പെടുന്ന ഏഷ്യൻ തദ്ദേശവാസിയായ ചന്നിഡി കുടുംബത്തിലെ മത്സ്യങ്ങളുടെ ഒരു ജനുസ്സാണ് ചന്ന. ഈ ജനുസ്സിൽ 35-ൽ കൂടുതൽ സ്പീഷീസുകൾ ശാസ്ത്രീയമായി തിരിച്ചറിഞ്ഞിടുണ്ട്   അതിൽ നമ്മുടെ കേരളത്തിൽ കാണപ്പെടുന്ന മത്സ്യങ്ങളെ പരിചയപ്പെടാം വരാൽ ജലാശയങ്ങളിൽ സാധാരണ കണ്ടു വരുന്ന ഒരു മത്സ്യമാണ് വരാൽ. ശാസ്ത്രനാമം :Channa striata. ബ്രാൽ, വ്രാൽ, കണ്ണൻ, കൈച്ചിൽ എന്നിങ്ങനെ പ്രാദേശികമായി അറിയപ്പെടുന്നു. ഇംഗ്ലീഷിൽ -chevron snakehead, striped murrel എന്നീ പേരുകളുണ്ട്. മൂന്ന് കിലോയോളം വലുതാകുന്നതാണ് ഈ മത്സ്യം. സാധാരണ കൃഷിക്കായി വെള്ളം വറ്റിക്കുമ്പോഴാണ് തോടുകളിൽ നിന്നും അനുബന്ധ ജലാശയങ്ങളിൽ നിന്നും ഇവയെ ലഭിക്കുന്നത് പുള്ളി വരാൻ ദക്ഷിണേന്ത്യയിലെ ജലസംഭരണികളിൽ സാധാരണയായി കണ്ടുവരുന്ന ഒരിനം ശുദ്ധജല മത്സ്യമാണ് പുള്ളിവരാൽ(Bullseye snakehead).(ശാസ്ത്രീയനാമം: Channa marulius).സാധാരണ കൃഷിക്കായി വെള്ളം വറ്റിക്കുമ്പോഴാണ് തോടുകളിൽ നിന്നും അനുബന്ധ ജലാശയങ്ങളിൽ നിന്നും ഇവയെ ലഭിക്കുന്നത്. മാസങ്ങളോളം ചെളിയിൽ ജീവിക്കാൻ ഇവയ്ക്കു് സാധിക്കും. മറ്...

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

    

വേങ്ങര സി.എച്ച്.സിയിൽ ഡയാലിസിസ് യൂണിറ്റിന് അനുമതി നൽകുമെന്ന് മന്ത്രി കെ. മുരളീധരൻ; മന്ത്രി കെ.എം ഷാജിയുടെ ആവശ്യപ്രകാരമാണ് നടപടി.

വേങ്ങര സി.എച്ച്.സിയിൽ ഡയാലിസിസ് യൂണിറ്റിന് അനുമതി നൽകുമെന്ന് മന്ത്രി കെ. മുരളീധരൻ; മന്ത്രി കെ.എം ഷാജിയുടെ ആവശ്യപ്രകാരമാണ് നടപടി. വേങ്ങര: വേങ്ങര സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ (സി.എച്ച്.സി) ഡയാലിസിസ് യൂണിറ്റിന് അനുമതി നൽകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ ഉറപ്പ് നൽകി. മന്ത്രി കെ.എം ഷാജിയുടെ ആവശ്യപ്രകാരമാണ് നടപടി. പി.കെ കുഞ്ഞാലിക്കുട്ടി വ്യവസായ മന്ത്രിയും വേങ്ങര എം.എൽ.എയുമായിരുന്ന കാലത്താണ് ഡയാലിസിസ് യൂണിറ്റിനായി ഇവിടെ നാല് കോടി രൂപ ചിലവിൽ പുതിയ കെട്ടിടം നിർമ്മിച്ചത്. സി.എച്ച്.സികളിൽ ഡയാലിസിസ് യൂണിറ്റുകൾക്ക് അനുമതി നൽകേണ്ടെന്ന മുൻ എൽ.ഡി.എഫ് സർക്കാരിന്റെ തീരുമാനം പദ്ധതിക്ക് വലിയ തിരിച്ചടിയായിരുന്നു. സർക്കാരിന് നേരിട്ട് സാമ്പത്തിക ബാധ്യത വരാത്ത രീതിയിൽ, വ്യവസായികളുടെ സഹകരണത്തോടെ മെഷീനുകൾ ലഭ്യമാക്കിയും കമ്പനികളുടെ സി.എസ്.ആർ ഫണ്ടുപയോഗിച്ച് ജീവനക്കാർക്ക് വേതനം നൽകിയും ജനകീയ പങ്കാളിത്തത്തിൽ യൂണിറ്റ് തുടങ്ങാമെന്ന നിർദ്ദേശവും മുൻ സർക്കാർ തള്ളിയിരുന്നു. വേങ്ങരയിലും സമീപ പ്രദേശങ്ങളിലും വൃക്കരോഗികളുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പുതിയ തീരുമാനം രോഗികൾക്ക് വലിയ ആശ്വാസമാണ്. ...

കേരളത്തിൽ ഒരു പുതിയ വ്യാപാര സ്ഥാപനം തുടങ്ങുന്നതിന് ഷോപ്പ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് ലൈസൻസും (Shop and Establishment License) തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ ട്രേഡ് ലൈസൻസും (Trade License) ആവശ്യമാണ്.

കേരളത്തിൽ ഒരു പുതിയ വ്യാപാര സ്ഥാപനം തുടങ്ങുന്നതിന് ഷോപ്പ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് ലൈസൻസും (Shop and Establishment License) തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ ട്രേഡ് ലൈസൻസും (Trade License) ആവശ്യമാണ്.  കെട്ടിട നിർമ്മാണത്തിന് ബിൽഡിംഗ് പെർമിറ്റും നിർബന്ധമാണ്. കേരളത്തിൽ നിലവിൽ ഇവ ഓൺലൈൻ വഴിലഭ്യമാണ്. *1. ട്രേഡ് ലൈസൻസ് (Trade License / D&O License):* ആവശ്യമായ രേഖകൾ: ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് (Ownership Certificate), വാടകക്കരാർ (Rent Agreement), തിരിച്ചറിയൽ രേഖ, പാസ്പോർട്ട് സൈസ് ഫോട്ടോ. *2. ഷോപ്പ് & എസ്റ്റാബ്ലിഷ്മെന്റ് രജിസ്ട്രേഷൻ (Shop and Establishment License):* തൊഴിലാളികളുടെ ക്ഷേമം, അവധി, ജോലി സമയം എന്നിവ ഉറപ്പാക്കാൻ ഈ ലൈസൻസ് ആവശ്യമാണ്. രേഖകൾ: സ്ഥാപനത്തിന്റെ പേര്, ജീവനക്കാരുടെ വിവരങ്ങൾ, പാൻ കാർഡ്, ബാങ്ക് വിവരങ്ങൾ എന്നിവ.പൂർണ്ണമായ മാർഗ്ഗനിർദ്ദേശങ്ങൾക്ക് LSGD Kerala License User Manual പരിശോധിക്കുക. *3. ബിൽഡിംഗ് ലൈസൻസ് (Building Permit):* പുതിയ കെട്ടിടം നിർമ്മിക്കുന്നതിനോ, വാണിജ്യ ആവശ്യങ്ങൾക്കായി കെട്ടിടത്തിന്റെ ഘടന മാറ്റുന്നതിനോ (Change of Occupancy) മുൻസിപ്പാലിറ്റി/പ...