വേങ്ങര- ചേറൂർ PPTMYHSS ൽ കർഷക ദിനത്തോടനുബന്ധിച്ച് സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ മാതൃകാകർഷകനെ ആദരിച്ചു
വേങ്ങര- ചേറൂർ PPTMYHSS ൽ കർഷക ദിനത്തോടനുബന്ധിച്ച് സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ മാതൃകാകർഷകനെ ആദരിച്ചു.കർഷക ദിനാഘോഷത്തിൻ്റെ ഉദ്ഘാടനം പ്രഥമാധ്യാപകൻ ശ്രീ.അബ്ദുൽ മജീദ് പറങ്ങോടത്ത് നിർവഹിച്ചു. മാതൃകാ കർഷകനായ ശ്രീ. കരീം ചെറു കോട്ടയിലിന് പ്രഥമാധ്യാപകൻ ശ്രീ.അബ്ദുൽ മജീദ് പറങ്ങോടത്ത് പൊന്നാട അണിയിച്ച് ആദരിച്ചു. ഉപ പ്രഥമാധ്യാപകൻ ശ്രീ.കെ.ഇ.സലീം കർഷകന് ഉപഹാരവും നൽകി. സാഹിത്യ വേദി കൺവീനർ ശ്രീ.അബ്ദുൽ ഹക്കീം സ്വാഗതം പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി ശ്രീ.സലീം പുള്ളാട്ട്, കെ.കെ.സെയ്ഫുള്ള (സബ്ജക്ട് കൺവീനർ) ,രമേശൻ .കെ, ശ്രീകുമാർ ,സുരേഷ് എന്നിവർ ആശംസകൾ നേർന്നു.ശ്രീമതി. സുഹ്റ കൂട്ടായി പരിപാടിയ്ക്ക് നന്ദിയും പറഞ്ഞു