പരപ്പിൽ പാറയുവജന സംഘം (PYS) ചിങ്ങം 1 -കർഷക ദിനത്തിൽ "എന്റെ കൃഷി" എന്ന പേരിൽ തരിശായി കിടക്കുന്ന ഭൂമിയെ കൃഷിയോഗ്യമാക്കി പുതിയ കൃഷിയിടങ്ങൾ സൃഷ്ടിക്കുന്ന പദ്ധതിക്ക് തുടക്കം കുറിക്കുന്നു

PYS Parappilpara

പ്രിയരെ ------

കാർഷിക മേഖലക്ക് പ്രോത്സാഹനവും, പ്രചോദനവും നൽകി പുതിയ തലമുറയെ കൃഷിയിലേക്ക് ആകർഷകരാക്കുന്നതിന്റെ ഭാഗമായി  *പരപ്പിൽ പാറയുവജന സംഘം* (PYS) ചിങ്ങം 1 -കർഷക ദിനത്തിൽ *എന്റെ കൃഷി* എന്ന പേരിൽ തരിശായി കിടക്കുന്ന ഭൂമിയെ കൃഷിയോഗ്യമാക്കി പുതിയ കൃഷിയിടങ്ങൾ സൃഷ്ടിക്കുന്ന പദ്ധതിക്ക് തുടക്കം കുറിക്കുകയാണ്.

ഈ പദ്ധതിയുടെ ഉൽഘാടനം *17-8-22 ബുധൻ രാവിലെ 8 -ന്* വലിയോറ-ചെള്ളിത്തൊടുവിൽ വെച്ച് വേങ്ങര ഗ്രാമപഞ്ചായത്ത് *ശ്രീമതി കെ.പി ഹസീന ഫസൽ* വിത്ത് നട്ടു  നിർവ്വഹിക്കുകയും പരിപാടിയിൽ വേങ്ങര കൃഷി ഓഫീസർ ശ്രീ. ജയ്സൽ ബാബു, വാർഡ് മെമ്പർ കുറുക്കൻ മുഹമ്മദ്, ക്ലബ്ബ് രക്ഷാധികാരികൾ, പൊതുപ്രവർത്തകർ, കർഷകർ സംബന്ധിക്കും.

ഈ പദ്ധതിയുടെ ഭാഗമായി പ്രദേശത്ത് കൂടുതൽ കൂടുതൽ കൃഷിയിടങ്ങൾ സൃഷ്ടിക്കാനാണ് ക്ലബ്ബ് ലക്ഷ്യമിടുന്നത്

എല്ലാവരെയും രാവിലെ 8 മണിക്ക് പദ്ധതി ഉൽഘാടന ചടങ്ങിലേക്ക് സ്വാഗതം ചെയ്യുന്നു.