ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

മാളത്തിനുള്ളിലേക്ക്പാമ്പ് കയറി പോയതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ കണ്ടത് തള്ളയും കുഞ്ഞുങ്ങളുമടക്കം 15 ഓളം പെരുമ്പാമ്പുകളെ

ഇന്നത്തെ പ്രധാനവാർത്തകൾ


2022 | ഓഗസ്റ്റ് 17 | ബുധൻ | 1198 |  ചിങ്ങം 1 |  അശ്വതി 
◼️തെരഞ്ഞെടുപ്പിനു രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കുന്ന വാഗ്ദാനങ്ങള്‍ വിലക്കാനാകില്ലെന്ന് സുപ്രീംകോടതി. ക്ഷേമപദ്ധതികളുടെ പേരില്‍ ഇലക്ട്രാണിക്സ് ഉപകരണങ്ങള്‍ നല്‍കാമോയെന്നു കോടതി ചോദിച്ചു. എന്താണ് സൗജന്യമെന്ന് നിര്‍വചിക്കണം. പൊതുപണം ചെലവഴിക്കുന്നത് ശരിയായ മാര്‍ഗത്തിലാണോ എന്നു പരിശോധിക്കണം.  വിശദമായ ചര്‍ച്ചയും സംവാദവും നടക്കണമെന്ന് ചീഫ് ജസ്റ്റിസ്. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെ നിരോധിക്കണമെന്ന്  കേന്ദ്ര സര്‍ക്കാര്‍ വാദിച്ചു. കേസ് തിങ്കളാഴ്ച്ച വീണ്ടും പരിഗണിക്കും.
◼️പാലക്കാട്ടെ സിപിഎം പ്രവര്‍ത്തകന്‍ ഷാജഹാനെ കൊലപ്പെടുത്തിയതിനു പിന്നില്‍ സിപിഎമ്മില്‍ ഷാജഹാനുണ്ടായ വളര്‍ച്ചയിലെ അതൃപ്തിയാണെന്നു പോലീസ്. പ്രതികള്‍ക്ക് ഷാജഹാനോട് വ്യക്തി വൈര്യാഗം ഉണ്ടായിരുന്നു. പ്രതികളിലൊരാളായ നവീന്‍ രാഖി കെട്ടിയത് ഷാജഹാന്‍ ചോദ്യം ചെയ്തിരുന്നു. രാഖി ഷാജഹാന്‍ പൊട്ടിച്ചതും വിരോധം കൂട്ടി. എന്നാല്‍ രാഷ്ട്രീയ കൊലപാതകമാണോയെന്ന് ഉറപ്പിക്കാന്‍ ഫോണ്‍ രേഖകള്‍ പരിശോധിക്കേണ്ടതുണ്ടെന്നാണ് പൊലീസ് വിശദീകരിക്കുന്നത്.

◼️സിവിക് ചന്ദ്രനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ യുവതി പ്രകോപനമുണ്ടാക്കുന്ന വസ്ത്രം ധരിച്ചതിനാല്‍ കേസ് നിലനില്‍ക്കില്ലെന്നു കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി. കൊയിലാണ്ടി പൊലീസ് രജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ ലൈംഗിക പീഡനകേസില്‍ സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് ഈ പരാമര്‍ശം. ജഡ്ജി എസ്.കൃഷ്ണകുമാറിന്റെ ഉത്തരവിനെതിരേ ഹൈക്കോടതി രജിസ്ട്രാര്‍ക്കു പരാതി നല്‍കുമെന്ന് ഇരയായ യുവതി പറഞ്ഞു.

◼️കൊച്ചിയിലെ ഫ്ളാറ്റ് കൊലപാതക കേസിലെ പ്രതിയെന്നു സംശയിക്കുന്ന അര്‍ഷാദ് പിടിയില്‍. കര്‍ണാടകത്തിലേക്കു കടക്കാനുള്ള ശ്രമത്തിനിടെ കാസര്‍കോഡ് വെച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് കുടുങ്ങിയത്. അര്‍ഷാദ് സ്ഥലംവിടാന്‍ ഉപയോഗിച്ച അംജതിന്റെ സ്‌കൂട്ടര്‍ പോലീസ് കണ്ടെടുത്തിരുന്നു. കൊല്ലപ്പെട്ട സജീവ് കൃഷ്ണയ്ക്കൊപ്പം ഫ്ളാറ്റില്‍ താമസിച്ചിരുന്നത് അഞ്ചു പേരാണ്. മൂന്നു പേര്‍ കൊടൈക്കെനാലിലേക്കു വിനോദയാത്ര പോയി. ഇവര്‍ സജീവുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. സജീവെന്ന വ്യാജേനെ ചാറ്റു ചെയ്തത് അര്‍ഷാദായിരുന്നു. ഫ്ളാറ്റിലേക്കു വരേണ്ടെന്നാണ് സജീവിന്റെ ഫോണിലൂടെ അര്‍ഷാദ് പറഞ്ഞത്. എന്നാല്‍ ഫോണ്‍ കോളുകള്‍ അറ്റന്‍ഡ് ചെയ്തില്ല. സംശയം തോന്നിയ സുഹൃത്തുക്കള്‍ ഫ്ളാറ്റിലെ കെയര്‍ ടേക്കറെ വിട്ട് അന്വേഷിപ്പിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

◼️ചിങ്ങപ്പുലരിയില്‍ കര്‍ഷകദിനം ആഘോഷിച്ച് കേരളം. 'ഞങ്ങളും കൃഷിയിലേക്ക്' എന്ന മുദ്രാവാക്യവുമായി ഒരു ലക്ഷം കൃഷിയിടങ്ങള്‍ക്ക് ഇന്ന് തുടക്കമിടുമെന്നാണ് പ്രഖ്യാപനം. എല്ലാ ചടങ്ങുകളും മൊബൈലില്‍ ചിത്രീകരിച്ച് വാട്സാപ് ഗ്രൂപ്പുകളിലൂടേയും യൂ ട്യൂബ് ചാനലിലൂടേയും അപ്ലോഡ് ചെയ്യണമെന്നുമാണ് കൃഷി ഓഫീസര്‍മാര്‍ക്കു നല്‍കിയ നിര്‍ദേശം.

◼️ബഫര്‍ സോണ്‍ വിഷയത്തില്‍ കരിദിനവുമായി കര്‍ഷക സംഘടനകള്‍. വയനാട്, കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, ഇടുക്കി, എറണാകുളം, പത്തനംതിട്ട ജില്ലകളിലാണ് കരിദിനം ആചരിക്കുന്നത്. കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ മേല്‍നോട്ടത്തില്‍ 61 കര്‍ഷക സംഘടനകള്‍ ചേര്‍ന്ന് രൂപീകരിച്ച കേരള കര്‍ഷക അതിജീവന സംയുക്ത സമിതിയുടെ നേതൃത്വത്തിലാണ് കരിദിനം. ജില്ലാ മാര്‍ച്ചും സംഘടിപ്പിച്ചിട്ടുണ്ട്. ബഫര്‍ സോണ്‍ മേഖലകളിലെ ജനങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാണ് ആവശ്യം.


◼️വിഴിഞ്ഞം തുറമുഖ നിര്‍മാണംമൂലം ഉണ്ടാകുന്ന തീരശോഷണവും പുനരധിവാസ പ്രശ്നങ്ങളും ഉയര്‍ത്തി മല്‍സ്യത്തൊഴിലാളികള്‍ വിഴിഞ്ഞം തുറമുഖ കവാടം ഉപരോധിച്ചുള്ള സമരം രണ്ടാം ദിവസത്തേക്കു കടന്നു. ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ പൂവാര്‍, പുതിയതുറ ഇടവകകളാണ് ഇന്ന് മുല്ലൂരിലെ രാപ്പകല്‍ ഉപരോധ സമരത്തില്‍ പങ്കെടുക്കുന്നത്. 31 ാം തീയതി വരെ സമരം തുടരും. തിങ്കളാഴ്ച കരമാര്‍ഗ്ഗവും കടല്‍മര്‍ഗവും തുറമുഖ നിര്‍മ്മാണം തടസപ്പെടുത്തുമെന്നാണ് മുന്നറിയിപ്പ്.

◼️കണ്ണൂര്‍ സര്‍വകലാശാലയില്‍ പ്രിയ വര്‍ഗീസിനെ തെരഞ്ഞെടുത്ത് അഭിമുഖത്തിലെ മികവു പരിഗണച്ചാണെന്നും നിയമന ഉത്തരവ് രണ്ടു ദിവസത്തിനകമെന്നും വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്‍. സിമിലാരിറ്റി ചെക്കിംഗ് ബാക്കിയുള്ളതിനാലാണ് നിയമനം വൈകുന്നത്. ഇക്കാര്യം പൂര്‍ത്തിയാകുന്നതോടെ നിയമന ഉത്തരവ് നല്‍കുമെന്നും വൈസ് ചാന്‍സലര്‍ വ്യക്തമാക്കി.

◼️സര്‍വകലാശാലകളില്‍ സി.പി.എം നേതാക്കള്‍ക്കും ബന്ധുക്കള്‍ക്കും വേണ്ടി മാത്രം നിയമനം നടക്കുന്ന സ്ഥിതിയാണുള്ളതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. 25 വര്‍ഷത്തെ  അധ്യാപന  പരിചയമുള്ള  ആളെ  രണ്ടാം സ്ഥാനക്കാരനാക്കി. സര്‍വകലാശാല  നിയമനങ്ങള്‍  പിഎസ് സിക്ക് വിടണം. വിസി നിയമന നടപടികള്‍ മാറ്റുന്നതും  ഇഷ്ടക്കാരെ നിയമിക്കാനാണെന്നു സതീശന്‍.

◼️ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യ നിര്‍ണയം, സൂക്ഷ്മ പരിശോധന എന്നിവയ്ക്കായി ഈ മാസം 23 വരെ വരെ അപേക്ഷിക്കാം.

◼️ചളിയും മണ്ണും മാറ്റാതെയാണ് ടാറും മെറ്റലുമിട്ട് റോഡുകളിലെ കുഴികള്‍ അടച്ചതെന്ന് റിപ്പോര്‍ട്ട്. ആറു മാസത്തിനകം പണിത പിഡബ്ള്യൂഡി റോഡുകളില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയിലാണു നിര്‍ണായക കണ്ടെത്തല്‍. ഓപ്പറേഷന്‍ സരള്‍ റാസ്ത എന്ന പേരിലായിരുന്ന വിജിലന്‍സ് പരിശോധന.

◼️കിഫ്ബിക്ക് എതിരായ അന്വേഷണത്തില്‍ എന്‍ഫോഴ്സ്മെന്റിന്റെ സമന്‍സ് റദ്ദാക്കണമെനാവശ്യപ്പെട്ടുള്ള മുന്‍ ധനമന്ത്രി തോമസ് ഐസക് നല്‍കിയ ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ ഇ.ഡി കൂടുതല്‍ സാവകാശം തേടി. ഇതേതുടര്‍ന്ന് കേസ്   സെപ്റ്റംബര്‍ രണ്ടിലേക്കു മാറ്റി. അന്നുവരെ നടപടികള്‍ ഉണ്ടാകില്ലെന്ന ഇഡിയുടെ മറുപടി ഹൈക്കോടതി രേഖപ്പെടുത്തി.

◼️വോട്ടര്‍ പട്ടികയില്‍ പേരുള്ള പ്രവാസികള്‍ക്ക് വിദേശത്തുനിന്ന് വോട്ടു ചെയ്യാന്‍ അവസരം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. പ്രവാസികളുടെ വോട്ടുമായി ബന്ധപ്പെട്ട മറ്റു ഹര്‍ജികള്‍കള്‍ക്കൊപ്പം ഈ ഹര്‍ജിയും പരിഗണിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കേരള പ്രവാസി അസോസിയേഷന്റെ ഹര്‍ജിയില്‍ കേന്ദ്രത്തിനും തെരഞ്ഞെടുപ്പ് കമ്മീഷനും നോട്ടീസ് അയച്ചു.

◼️സംസ്ഥാന സര്‍ക്കാരിന്റെ ഓണക്കിറ്റ് ചൊവ്വാഴ്ച മുതല്‍ വിതരണം ചെയ്യും. തുണി സഞ്ചി ഉള്‍പ്പടെ 14 ഇനങ്ങളുണ്ട്. പപ്പടവും ശര്‍ക്കരയും ഇല്ല. പകരം മില്‍മ നെയ്യും ക്യാഷു കോര്‍പ്പറേഷനിലെ കശുവണ്ടി പരിപ്പുമുണ്ട്.

◼️തൃക്കൊടിത്താനത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവിനെ വീട്ടില്‍ കയറി മര്‍ദ്ദിച്ച സംഭവത്തില്‍ പഞ്ചായത്ത് മെമ്പര്‍ അടക്കം സിപിഎം പ്രാദേശിക നേതാക്കള്‍ അറസ്റ്റില്‍. സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവും പഞ്ചായത്ത് മെമ്പറുമായ ബൈജു വിജയന്‍, പാര്‍ട്ടി ബ്രാഞ്ച് സെക്രട്ടറി സുനില്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

◼️ചിങ്ങപ്പുലരിയില്‍ ശബരിമല നട തുറന്നു. തന്ത്രി കണ്ഠരര് രാജീവരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി എന്‍.പരമേശ്വരന്‍ നമ്പൂതിരി നടതുറന്ന് ദീപങ്ങള്‍ തെളിച്ചു. തുടര്‍ന്ന് നിര്‍മ്മാല്യ ദര്‍ശനവും അഭിഷേകവും നടന്നു. സ്വര്‍ണ്ണ കുടത്തിലെ നെയ്യഭിഷേകത്തിനുശേഷം തന്ത്രി കണ്ഠരര് രാജീവര് ഭക്തര്‍ക്ക് അഭിഷേകതീര്‍ത്ഥവും ഇലപ്രസാദവും വിതരണം ചെയ്തു. ലക്ഷാര്‍ച്ചനയും നടന്നു.

◼️ശബരിമല കീഴ്ശാന്തിയായി വി.എന്‍. ശ്രീകാന്ത് തെരഞ്ഞെടുക്കപ്പെട്ടു. നാരായണമംഗലം ദേവസ്വത്തിലെ ശാന്തിയാണ് . ദേവസ്വം കമ്മീഷണര്‍ ബി.എസ്. പ്രകാശിന്റെ മേല്‍നോട്ടത്തിലായിരുന്നു നറുക്കെടുപ്പ്.

◼️വാഹന അപകടങ്ങളിലെ ആഘാതം കുറയ്ക്കുന്ന സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്ത മലയാളിയായ വനിതാ ദന്തല്‍ ഡോക്ടര്‍ ധന്യ കളരിക്കലിനു യു.കെ പേറ്റന്റ്. വാഹന അപകടങ്ങളില്‍ പെടുന്നവരുടെ വിലപ്പെട്ട ജീവന്‍ രക്ഷിക്കാനും പരിക്കുകള്‍ കുറയ്ക്കാനും സഹായിക്കുന്ന വിദ്യക്ക് ഇന്ത്യ ഗവണ്മെന്റിന്റെ പേറ്റന്റ് നേരത്തേ ലഭിച്ചിരുന്നു. എം.ഡി.എസ് ബിരുദധാരിയായ ഡോ: ആര്‍.എസ്. ധന്യ തൃശൂര്‍ അക്കിക്കാവ് പി.എസ്.എം ദന്തല്‍ കോളജില്‍ അധ്യാപികയാണ്. തൃശൂര്‍ ചാവക്കാട് സ്വദേശിനിയാണ്.
https://chat.whatsapp.com/HEJsqinlggZFIpMnxMXfwN
◼️വടകര സ്വദേശി സജീവന്‍ പൊലീസ് സ്റ്റേഷനില്‍ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ പ്രതിചേര്‍ക്കപ്പെട്ട പൊലീസുകാര്‍ക്ക് മുന്‍കൂര്‍ ജാമ്യം കിട്ടിയത് അന്വേഷണ സംഘത്തിന് തിരിച്ചടിയായി. പ്രതികളായ പൊലീസുകാരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചേയ്യേണ്ട സാഹചര്യമില്ലെന്നാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി പറഞ്ഞത്.

◼️പാലക്കാട് കിഴക്കഞ്ചേരിയില്‍ നാലംഗ കുടുംബം വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഒരാള്‍ മരിച്ചു. ഒലിപ്പാറ കമ്പനാല്‍ രാജപ്പന്‍ ആണ് മരിച്ചത്. ഭാര്യയും രണ്ട് മക്കളും പാലക്കാട് ജില്ലാശുപത്രിയില്‍ ചികിത്സയിലാണ്.

◼️രാജ്യവ്യാപകമായ കര്‍ഷകസമരം അവസാനിപ്പിച്ചപ്പോള്‍ പ്രധാനമന്ത്രി വാഗ്ദാനം ചെയ്ത വിളകളുടെ താങ്ങുവില കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ലെന്ന് ആരോപിച്ച് കര്‍ഷകര്‍ വീണ്ടും സമരത്തിനൊരുങ്ങുന്നു. താങ്ങുവില പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച സമിതിയോട് പ്രധാനപ്പെട്ട കര്‍ഷക സംഘടനകള്‍ അവിശ്വാസം പ്രകടിപ്പിച്ചു.

◼️മഹാരാഷ്ട്രയിലെ ഗോണ്ടിയയില്‍ പാസഞ്ചര്‍ ട്രെയിനും ഗുഡ്സും കൂട്ടിയിടിച്ച് 50 പേര്‍ക്ക് പരിക്കേറ്റു. പുലര്‍ച്ചെ രണ്ടരയോടെയാണ് അപകടമുണ്ടായത്. പാസഞ്ചര്‍ ട്രെയിനിന്റെ മൂന്ന് ബോഗികള്‍ പാളം തെറ്റി. സിഗ്നലിലെ പിഴവാണ് അപകടകാരണം.

◼️അണ്ണാ ഡിഎംകെയിലെ മുന്‍മുഖ്യമന്ത്രിയും അണ്ണാ ഡിഎംകെ കോര്‍ഡിനേറ്ററമായിരുന്ന ഒ. പനീര്‍സെല്‍വത്തെ പുറത്താക്കിയ ഡിഎംകെ ജനറല്‍ കൗണ്‍സില്‍ തീരുമാനം മദ്രാസ് ഹൈക്കോടതി റദ്ദാക്കി. എടപ്പാടി പളനിസ്വാമിയെ ജനറല്‍ സെക്രട്ടറിയായി അവരോധിച്ചതടക്കം ജൂലൈ 11 നു വാനഗരത്ത് ചേര്‍ന്ന ജനറല്‍ കൗണ്‍സിലില്‍ എടുത്ത എല്ലാ തീരുമാനങ്ങളും കോടതി റദ്ദാക്കിയിട്ടുണ്ട്.

◼️ജമ്മു കാഷ്മീര്‍ കോണ്‍ഗ്രസില്‍ പുനസംഘടനയില്‍ പ്രതിഷേധിച്ച് രാജിഭീഷണി. രണ്ടു സമിതികളിലെ ഭാരവാഹിത്വം ഗുലാംനബി ആസാദ് ഉപേക്ഷിച്ചു. കൂട്ടരാജിയുണ്ടാകുമെന്നാണ് ഒരു വിഭാഗം മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്.

◼️സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു.  ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപയാണ് കുറഞ്ഞത്.  ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 38,320 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 10 രൂപ കുറഞ്ഞു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 4790 രൂപയാണ്.  ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും കുറഞ്ഞു. 10 രൂപയാണ് ഇന്ന് കുറഞ്ഞത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 3,955 രൂപയാണ്.

◼️ലോകത്തിനുതന്നെ ആകെ ആശങ്കയായി മുന്‍മാസങ്ങളില്‍ 40 വര്‍ഷത്തെ ഉയരത്തിലെത്തിയ അമേരിക്കയുടെ ഉപഭോക്തൃ നാണയപ്പെരുപ്പം ജൂലായില്‍ പ്രതീക്ഷയുടെ വെളിച്ചവുമായി താഴേക്കിറങ്ങി. ജൂണിലെ 9.1 ശതമാനത്തില്‍ നിന്ന് ജൂലായില്‍ 8.5 ശതമാനമായാണ് നാണയപ്പെരുപ്പം കുറഞ്ഞത്. ഇന്ധനവില (ഗ്യാസ്) ഗാലോണിന് ജൂണിലെ അഞ്ചുഡോളറില്‍ നിന്ന് ജൂലായില്‍ നാലുഡോളറായതാണ് നാണയപ്പെരുപ്പം താഴാന്‍ മുഖ്യകാരണം. അതേസമയം, നാണയപ്പെരുപ്പം പിടിച്ചുനിറുത്താന്‍ തുടര്‍ച്ചയായി പലിശനിരക്ക് കൂട്ടുന്ന നടപടിയില്‍ നിന്ന് കേന്ദ്രബാങ്കായ ഫെഡറല്‍ ബാങ്ക് പിന്നോട്ടില്ലെന്നാണ് സൂചനകള്‍. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം കഴിഞ്ഞമാസം 10.9 ശതമാനമാണ്. 1979ന് ശേഷമുള്ള ഏറ്റവും വലിയ വര്‍ദ്ധനയാണിത്. ഹോട്ടല്‍ വാടക, ചികിത്സാച്ചെലവ്, വാഹനവില, വാഹന ഇന്‍ഷ്വറന്‍സ്, വൈദ്യുതി എന്നിവയുടെ നിരക്കും ഉയര്‍ന്നിട്ടുണ്ട്.

◼️മലയാളത്തിലെ അപ്കമിംഗ് റിലീസുകളില്‍ ഇതിനകം പ്രേക്ഷകശ്രദ്ധ നേടിയ ഒന്നാണ് പത്തൊമ്പതാം നൂറ്റാണ്ട്. പേര് സൂചിപ്പിക്കുന്നതുപോലെ പത്തൊന്‍പതാം നൂറ്റാണ്ടിലെ കേരളം പശ്ചാത്തലമാക്കുന്ന ചിത്രമാണിത്. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന പിരീഡ് ഡ്രാമ സംവിധാനം ചെയ്യുന്നത് വിനയന്‍ ആണ്. സാമൂഹിക പരിഷ്‌കര്‍ത്താവായിരുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ കഥ പറയുന്ന ചിത്രത്തില്‍ ആ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് സിജു വില്‍സണ്‍ ആണ്. ഇപ്പോഴിതാ ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ചിത്രത്തിന്റെ വലുപ്പവും പിന്നിലുള്ള അധ്വാനവും ബോധ്യപ്പെടുത്തുന്നതാണ് പുറത്തെത്തിയിരിക്കുന്ന വീഡിയോ. തിരുവോണ നാളായ സെപ്റ്റംബര്‍ 8 ന് തിയറ്ററുകളില്‍ എത്തുന്ന ചിത്രത്തിന്റെ റിലീസ് മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലുമായാണ്.

◼️മലയാളികളുടെ പ്രിയ താരം അനുപമ പരമേശ്വരന്‍ നായികയായി എത്തിയ തെലുങ്ക് ചിത്രമാണ് 'കാര്‍ത്തികേയ 2'. നിഖില്‍ സിദ്ധാര്‍ഥ് ആണ് ചിത്രത്തില്‍ നായകന്‍.   ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. 15 കോടി ബജറ്റില്‍ നിര്‍മിച്ച ചിത്രം മൂന്ന് ദിവസം കൊണ്ട് 26.50 കോടിയാണ് നേടിയിരിക്കുന്നത്. 'കാര്‍ത്തികേയ 2'വിന്റെ ഹിന്ദി ഡബ്ബ് പതിപ്പും പുറത്തിറക്കിയിരുന്നു. 53 ഹിന്ദി ഷോകളായിരുന്നു തുടക്കത്തില്‍ എങ്കില്‍ ഇപ്പോഴത് 1575 ഷോകളായി വര്‍ദ്ധിച്ചിരിക്കുകയാണ്. 'കാര്‍ത്തികേയ 2' സംവിധാനം ചെയ്തത് ചന്തുവാണ്. കാല ഭൈരവയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്. 'കാര്‍ത്തികേയ' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഇത്. 'ദേവസേന' എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ അനുപമ പരമേശ്വരന്‍ എത്തിയത്.

◼️ജാപ്പനീസ് ഇരുചക്ര വാഹന ബ്രാന്‍ഡായ യമഹയുടെ പുതിയ പാന്‍-ഇന്ത്യ ബ്രാന്‍ഡ് കാമ്പെയ്ന്‍ ആരംഭിച്ചു. 'ദ കോള്‍ ഓഫ് ദ ബ്ലൂ' 3.0  എന്ന ഈ ക്യാപെയിന്‍ ബ്രാന്‍ഡ് വാഗ്ദാനം ചെയ്യുന്ന സ്‌പോര്‍ടി, ആവേശം, സ്‌റ്റൈലിഷ് അനുഭവങ്ങള്‍ എടുത്തുകാട്ടുന്നു. ആവേശം, ശൈലി, കായികക്ഷമത' എന്ന ബ്രാന്‍ഡിന്റെ ആഗോള പ്രതിച്ഛായയ്‌ക്കൊപ്പം ഉല്‍പ്പന്ന ആസൂത്രണം, വിപണനം, ഉപഭോക്തൃ ഇടപെടല്‍ തന്ത്രങ്ങള്‍ എന്നിവയ്ക്ക് സമാന്തരമായി യമഹയുടെ പുതിയ കാമ്പെയ്ന്‍ ആണിത്. യമഹയുടെ ഉല്‍പ്പന്നങ്ങളിലൂടെയും അനുബന്ധ അനുഭവങ്ങളിലൂടെയും യമഹ റേസിംഗിന്റെ ആവേശം വര്‍ധിപ്പിച്ച് ബ്രാന്‍ഡിന്റെ പ്രത്യേകത പ്രകടിപ്പിക്കാനാണ് യമഹ ലക്ഷ്യമിടുന്നത്.  പ്രീമിയം വിഭാഗത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് എട്ട് പുതിയ ആഗോള ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കിയതിനാല്‍ യമഹയുടെ വിപണി വിഹിതം 2018 ല്‍ 10 ശതമാനത്തില്‍ നിന്ന് 2021 ല്‍ 15 ശതമാനമായി വളരാന്‍ കാരണമായി.

◼️സത്യത്തിന്റെ മാര്‍ഗത്തില്‍ പദമുറച്ചു മുന്നേറുവാനും, അപരിചിതരെ വിശ്വസിക്കുന്നതിനുമുമ്പ് രണ്ടുതവണ ആലോചിക്കുവാനും കുട്ടികളെ പ്രേരിപ്പിക്കുന്ന രചന. ഒരു മിഠായിപ്പൊതിയിലേതുപോലെ, ആസ്വാദ്യമായ രുചിഭേദങ്ങളോടെയുള്ള നിരവധി ബാലസാഹിത്യകൃതികള്‍ കൈരളിക്കു കൈനീട്ടംനല്കിയ സുമംഗലയാണ് രചയിതാവ്. 'കളവിന്റെ വേദന'. എച്ചആന്‍ഡ്സി ബുക്സ്. വില 50 രൂപ.

◼️കുരങ്ങുപനി ബാധിച്ചവര്‍ വീട്ടിലെ വളര്‍ത്തുമൃഗങ്ങളുമായി അടുത്തിടപഴകരുതെന്ന് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. മൃഗങ്ങള്‍ക്ക് വൈറസ് പിടിപെടാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ മുന്നറിയിപ്പ്. രോഗലക്ഷണമുള്ള ഒരു വ്യക്തിയുമായി അടുത്തിടപഴകിയ വളര്‍ത്തുമൃഗങ്ങളെ 21 ദിവസത്തേക്ക് വീട്ടില്‍ നിന്നും മറ്റ് മൃഗങ്ങളില്‍ നിന്നും ആളുകളില്‍ നിന്നും അകറ്റി നിര്‍ത്തണമെന്നാണ് നിര്‍ദേശം. കഴിഞ്ഞ ആഴ്ച ഒരു ഇറ്റാലിയന്‍ ഗ്രേഹൗണ്ടിന് വൈറസ് ബാധയുണ്ടായി എന്ന റിപ്പോര്‍ട്ടിന് പിന്നാലെയാണ് ഇക്കാര്യം വീണ്ടും ശ്രദ്ധനേടുന്നത്. മൃഗത്തോടൊപ്പമാണ് ഉറങ്ങുന്നത് എന്നുപറഞ്ഞ ദമ്പതികളുടെ വളര്‍ത്തുനായക്കാണ് വൈറസ് സ്ഥിരീകരിച്ചത്. എലികളിലും മറ്റ് വന്യമൃഗങ്ങളിലും കുരങ്ങുപനി അണുബാധ കണ്ടെത്തിയിട്ടുണ്ട്, ഇത് മനുഷ്യരിലേക്കും വൈറസ് പടര്‍ത്തും. എന്നാല്‍ നായ, പൂച്ച തുടങ്ങിയ വളര്‍ത്തുമൃഗങ്ങളില്‍ കുരങ്ങുപനി ആദ്യമായാണ് റിപ്പോര്‍ട്ട് ചെയ്യുന്നത് എന്നാണ് ഗവേഷകര്‍ പറയുന്നത്.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 79.41, പൗണ്ട് - 96.05, യൂറോ - 80.64, സ്വിസ് ഫ്രാങ്ക് - 83.45, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 55.43, ബഹറിന്‍ ദിനാര്‍ - 210.66, കുവൈത്ത് ദിനാര്‍ -258.72, ഒമാനി റിയാല്‍ - 206.26, സൗദി റിയാല്‍ - 21.15, യു.എ.ഇ ദിര്‍ഹം - 21.62, ഖത്തര്‍ റിയാല്‍ - 21.81, കനേഡിയന്‍ ഡോളര്‍ - 61.68.
▪️▪️▪️▪️▪️▪️▪️▪

അഭിപ്രായങ്ങള്‍

മറ്റു വാർത്തകൾ

കോട്ടുമലയിൽ പുഴയിൽ വേങ്ങര വെട്ടുതോട് സ്വദേശികളായ രണ്ട് യുവതികൾ മുങ്ങി മരിച്ചു

ഊരകം: കോട്ടുമലയിൽ പുഴയിൽ മുങ്ങി സഹോദരിമാരായ രണ്ടുപേർ മരിച്ചു. മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നുവന്ന ഇവർ പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് വൈകുന്നേരമാണ് അപകടം. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.  രക്ഷാ പ്രവർത്തകന്റെ വാക്കുകൾ 👇 പടിക്കത്തൊടി അലവിക്കയുടെ രണ്ട് പെൺ മക്കളാണ് മരണപെട്ടത് ▪️ വെട്ടുതോട് സ്വദേശി പടിക്കത്തൊടി സൈതലവിയുടെ മക്കളായ അജ്‌മല തസ്‌നി (21) മുബഷിറ (26) എന്നിവരാണ് മരിച്ചത്. വലിയോറ എറിയാടൻ അമീറിന്റെ ഭാര്യയാണ് മുബഷിറ. കുഴിപ്പുറം തെക്കെതിൽ ഫായിസിന്റെ ഭാര്യയാണ് അജ്‌മല തസ്നി. കോട്ടുമലയിലെ മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നു വന്നത് ആയിരുന്നു. ഇന്ന് വൈകുന്നേരം ആണ് അപകടം സംഭവിച്ചത്. പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മലപ്പുറം താലൂക്ക് ഹോസ്‌പിറ്റലിലേക്ക് മോർച്ചറിയിലേക്ക് മാറ്റി.

വേങ്ങര ഊരകം നെല്ലിപറമ്പ് സ്വദേശിനിയായ യുവതിയും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ

മലപ്പുറം കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപന നടത്തിവന്ന സ്ത്രീകൾ ഉൾപ്പെട്ട അന്തർ സംസ്ഥാന ലഹരിക്കടത്തു സംഘത്തിലെ 2 പേർ പിടിയിലായി. മലപ്പുറം ഊരകം നെല്ലിപറമ്പ് സ്വദേശിനി കാവുങ്ങൽപറമ്പിൽ തഫ്സീന (33) , ഇവരുടെ സുഹൃത്ത് കൊണ്ടോട്ടി പുളിക്കൽ സ്വദേശി അമ്പലക്കൽ മുബഷീർ (36) എന്നിവരാണ് പിടിയിലായത്. ഇന്നലെ വൈകിട്ട് 5.30 മണിയോടെ അരീക്കോട് പത്തനാപുരം പള്ളിക്കൽ എന്ന സ്ഥലത്തു വച്ചാണ് അരീക്കോട് എസ്ഐ ആൽബി തോമസ് വർക്കിയുടെ നേതൃത്വത്തിലുള്ള സംഘം ഇവരെ പിടികൂടിയത്.  ഇവരിൽനിന്നും 1.5 ലക്ഷം രൂപയോളം വിലവരുന്ന 31 ഗ്രാമോളം എംഡിഎംഎ പിടിച്ചെടുത്തു. ലഹരി മരുന്ന് കടത്താൻ ഉപയോഗിച്ച കാറും പിടിച്ചെടുത്തു. ബെംഗളൂരുവിൽനിന്നും ലഹരി വസ്തുക്കൾ മലപ്പുറം ജില്ലയിലേക്ക് കടത്തുന്ന ലഹരിക്കടത്ത് സംഘത്തിലെ പ്രധാനികളാണ് ഇപ്പോൾ പിടിയിലായവർ. യാത്ര ചെയ്യുന്ന സമയം പരിശോധനകൾ ഒഴിവാക്കാൻ സ്ത്രീകൾ ഉൾപ്പെടെ ഫാമിലിയാണെന്ന വ്യാജനേയാണ് ലഹരി വസ്തുക്കൾ കടത്തിയിരുന്നത്. മുൻപും നിരവധി തവണ ലഹരി വസ്തുക്കൾ കടത്തിയിരുന്നതായി ഇവരിൽ നിന്നും മനസിലായിട്ടുണ്ട്. ഇവർ ഉൾപ്പെട്ട സംഘത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.  ഇവ

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

(23/3/2024) (22/3/2024) (21/3/2024) (20/3/2024) (18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

ഇന്നത്തെ UDF ന്റെയും LDF ന്റെയും LIVE റോഡ് ഷോ കാണാം

വീഡിയോ പ്ലേ ആവുന്നില്ലകിൽ ഡെസ്ക്ക് ടോപ് മോഡിൽ വെബ്സൈറ്റ് തുറക്കുക അതിന്ന് വലത് സൈഡിലെ 3 പുള്ളികൾ ക്ലിക്ക് ചെയുക അപ്പോൾ തുറന്ന് വരുന്ന പേജിൽ ഡെസ്ക്ക് ടോപ്പ് മോഡിൽ ടിക്ക് ചെയ്യുക

വേങ്ങര ഊരകം നെല്ലിപറമ്പ് സ്വദേശിനിയായ യുവതിയും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ വാർത്തയുടെ സത്യാവസ്ഥ ഇതാണ്

വീഡിയോ ചുവടെ വീഡിയോ കാണുക ആ വാർത്ത ചുവടെ 🛑 ഊരകം നെല്ലിപറമ്പ് സ്വദേശിനിയായ യുവതിയും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ മലപ്പുറം കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപന നടത്തിവന്ന സ്ത്രീകൾ ഉൾപ്പെട്ട അന്തർ സംസ്ഥാന ലഹരിക്കടത്തു സംഘത്തിലെ 2 പേർ പിടിയിലായി. മലപ്പുറം ഊരകം നെല്ലിപറമ്പ് സ്വദേശിനി കാവുങ്ങൽപറമ്പിൽ തഫ്സീന (33) , ഇവരുടെ സുഹൃത്ത് കൊണ്ടോട്ടി പുളിക്കൽ സ്വദേശി അമ്പലക്കൽ മുബഷീർ (36) എന്നിവരാണ് പിടിയിലായത്. ഇന്നലെ വൈകിട്ട് 5.30 മണിയോടെ അരീക്കോട് പത്തനാപുരം പള്ളിക്കൽ എന്ന സ്ഥലത്തു വച്ചാണ് അരീക്കോട് എസ്ഐ ആൽബി തോമസ് വർക്കിയുടെ നേതൃത്വത്തിലുള്ള സംഘം ഇവരെ പിടികൂടിയത്. ഇവരിൽനിന്നും 1.5 ലക്ഷം രൂപയോളം വിലവരുന്ന 31 ഗ്രാമോളം എംഡിഎംഎ പിടിച്ചെടുത്തു. ലഹരി മരുന്ന് കടത്താൻ ഉപയോഗിച്ച കാറും പിടിച്ചെടുത്തു. ബെംഗളൂരുവിൽനിന്നും ലഹരി വസ്തുക്കൾ മലപ്പുറം ജില്ലയിലേക്ക് കടത്തുന്ന ലഹരിക്കടത്ത് സംഘത്തിലെ പ്രധാനികളാണ് ഇപ്പോൾ പിടിയിലായവർ. യാത്ര ചെയ്യുന്ന സമയം പരിശോധനകൾ ഒഴിവാക്കാൻ സ്ത്രീകൾ ഉൾപ്പെടെ ഫാമിലിയാണെന്ന വ്യാജനേയാണ് ലഹരി വസ്തുക്കൾ കടത്തിയിരുന്നത്. മുൻപും നിരവധി തവണ ലഹരി വസ്തുക്കൾ കടത്

കക്കാടംപുറത്ത് അതിഥി തൊഴിലാളിയുടെ ദുരൂഹ മരണം; പാൻക്രിയാസ് പൊട്ടി രക്തം പുറത്തേക്ക് വന്നു;

കക്കാടംപുറത്ത് അതിഥി തൊഴിലാളിയുടെ ദുരൂഹ മരണം; പാൻക്രിയാസ് പൊട്ടി രക്തം പുറത്തേക്ക് വന്നു; അമിത മദ്യപാനം മൂലമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വേങ്ങര കക്കാടംപുറത്ത് അതിഥി തൊഴിലാളിയുടെ ദുരൂഹ മരണം അമിത മദ്യപാനം മൂലമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ഒറീസ സ്വദേശി രാംചന്ദ് പൂജാരി (55) ആണ് മരിച്ചത്. അളവില്‍ കൂടുതല്‍ മദ്യം ശരീരത്തില്‍ ഉണ്ടായിരുന്നു. അമിതമദ്യപാനം മൂലം പാൻക്രിയാസ് പൊട്ടി രക്തം പുറത്തേക്ക് വന്നതാണ് മരണകാരണം. എആർ നഗറിൽ ഇന്നലെ പുലർച്ചെയാണ് സംഭവം പുറത്തറിഞ്ഞത്. തൊട്ടടുത്ത മുറിയിൽ താമസിക്കുന്നവരുമായാണ് സംഘർഷം ഉണ്ടായത്. മദ്യലഹരിയിൽ ആയിരുന്നെന്ന് സംശയിക്കുന്നു. അടുത്ത മുറിയിൽ താമസിക്കുന്ന ഇയാളുടെ ബന്ധുക്കൾ കൂടിയായ 2 പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.

മൈസൂർ വെച്ച് ഇന്നലെ ഉണ്ടായ കാർ അപകടത്തിൽ മരണം രണ്ടായി.

മൈസൂരിൽ ഉണ്ടായ കാറപകടം: മരണം രണ്ടായി : ചികിത്സയിൽ കഴിഞ്ഞിരുന്ന കാടപ്പടി സ്വദേശിയായ യുവാവും മരണത്തിന് കീഴടങ്ങി` ചികിത്സയിൽ കഴിഞ്ഞിരുന്ന പെരുവള്ളൂർ കാടപ്പടി സ്വദേശി KP കോയ എന്നവരുടെ മകൻ ഷബീബും (20) മരണത്തിനു കീഴടങ്ങി. കാടപ്പടി സ്വദേശി ഗഫൂറിൻ്റെ മകൻ ഫാഹിദ് (21) അപകട സ്ഥലത്ത് വെച്ച് തന്നെ ഇന്നലെ മരണപെട്ടിരുന്നു. കാടപ്പടിയിൽ നിന്നും രണ്ട് കാറുകളിലായി നാട്ടുകാരും സുഹൃത്തുക്കളുമായ 11 ആളുകളാണ് ഇന്നലെ പുലർച്ചെ വിനോദയാത്ര പുറപ്പെട്ടത്. ഇതിൽ യാത്രക്കിടെ ഒരു കാർ നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം സംഭവിച്ചത്. പരിക്കേറ്റവരെ തൊട്ടടുത്ത ജയേസസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ഫാഹിദ് അപകട സ്ഥലത്ത് തന്നെ മരണപ്പെടുകയായിരുന്നു. അപകട സമയത്ത് കാറിൽ ഉണ്ടായിരുന്ന മറ്റ് 4പേരുടെ പരിക്ക് സാരമുള്ളതല്ല. മൈസൂർ KMCC പ്രവർത്തകരുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ നടന്നുവരികയാണ്. കർണാടക ഉപമുഖ്യമന്ത്രി DK ശിവകുമാറിന്റെ ഓഫീസിൽ നിന്നുള്ള ഇടപെടൽ കൊണ്ട് മറ്റ് നടപടികൾ വേഗത്തൽ നടന്ന് വരുന്നു. പോലീസ് ഇൻക്സ്റ്റ് നടപടി ക്രമങ്ങൾ പൂർത്തിയാൽ ഉടനെ മൃതദേഹങ്ങൾ ഇന്ന് പകൽ നാട്ടിലേക്ക് കൊണ്ട് വരും.

കൂടുതൽ വാർത്തകൾ

ഇല്ലിപ്പിലാക്കൽ പരിസരത്ത് പുലി ഇറങ്ങിയതായി അഭ്യുഹം

ഇല്ലിപ്പിലാക്കലിൽ പുലിയാണെന്ന് തോന്നിക്കുന്ന ജീവിയെ കണ്ടന്ന് ആളുകൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ നാട്ടുകാർ രാത്രിയിൽ തിരച്ചിൽ നടത്തി എന്നാൽ നാട്ടുകാർക്ക് പുലിയെ കണ്ടതാൻ കഴിഞ്ഞില്ല ഇല്ലിപ്പിലാക്കൽ പരിസരത്ത് പുലി ഇറങ്ങിയതായി അഭ്യുഹം നാട്ടുകാർ തിരച്ചിൽ നടത്തുന്നു പ്രചരിക്കുന്ന വോയ്‌സുകൾ 👇 വാട്സ്ആപ്പിൽ പ്രചരിക്കുന്ന ഫോട്ടോസ് ഇല്ലിപ്പിലാക്കലിൽ നിന്നുള്ളതല്ല മുകളിലത്തെ വോയ്‌സുകൾ ഔദോഗിക അറിയിപ്പുകൾ അല്ല വാട്സ്ആപ്പിൽ പ്രചരിക്കുന്ന വോയ്‌സുകൾ മാത്രമാണ്.ഇല്ലിപ്പിലാക്കൽ പരിസരത്ത് കണ്ട ജീവി പുലിയാണെന്ന് ഫോറെസ്റ്റ്ഡിപ്പാർട്മെന്റ് ഇത് വരെ സ്ഥിതീകരിച്ചിട്ടില്ല. നാളെ കൂടുതൽ വ്യക്തത വാരും പുതിയ അപ്ഡേറ്റുകൾ അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയുക 👇

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

(23/3/2024) (22/3/2024) (21/3/2024) (20/3/2024) (18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

സൂര്യാഘാതം;- ടെയിലറിങ് ഷോപ്പുടമയുടെ ഇരു കാലുകൾക്കും പൊള്ളലേറ്റു

സൂര്യാഘാതമേറ്റു ടെയിലറിങ് ഷോപ്പുടമയുടെ ഇരു കാലുകൾക്കും പൊള്ളലേറ്റു. തിരുമേനിയിൽ ടെയിലറിങ് ഷോപ്പ് നടത്തുന്ന കരുവൻചാൽ പള്ളിക്കവല സ്വദേശി മണ്ഡപത്തിൽ എം.ഡി. രാമചന്ദ്രൻ (ദാസൻ -58) ആണു സൂര്യാഘാതമേറ്റത്. രാമചന്ദ്രൻ്റെ ഇരുകാലുകൾക്കുമാണു പൊള്ളലേറ്റത്. പൊള്ളി കുമളിച്ച കാൽപാദവുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ദാസൻ്റെ ഇരു കാൽപ്പാദത്തിലേയും തൊലി നീക്കം ചെയ്തു. രാവിലെ വീട്ടിൽ നിന്നു ഷോപ്പിലേക്ക് ബസിൽ പോയ ദാസൻ ബസിലിറങ്ങി നടന്നു പോകുന്നതിനിടെയാണു സൂര്യാഘാതമേറ്റത്. കാലിൽ ചെരിപ്പ് ഉണ്ടായിരുന്നില്ല. 2024 ഏപ്രിൽ 02 തിരൂർ പുറത്തൂരിൽ എട്ട് വയസുകാരിക്ക് സൂര്യാഘാതമേറ്റു . തിരൂർ പുറത്തുർ ഉണ്ടപ്പടി സ്വദേശി ഫിറോസിന്റെ മകൾ ഫബന (8) ക്കാണ് തിങ്കളാഴ്ച വൈകിട്ട് നാലുമണിയോടെ സൂര്യാഘാതമേറ്റത്. വീട്ടു മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ ശരീരത്തിൽ നീറ്റലും വേദനയും അനുഭവപ്പെട്ട കുട്ടി വീട്ടുകാരെ വിവരം അറിയിച്ചു. തുടർന്ന് പരിശോധിച്ചപ്പോഴാണ് ദേഹത്ത് പൊള്ളലേറ്റതുപോലുള്ള പാടുകൾ കണ്ടത്. ഉടൻ ആശുപത്രിപ്പടി കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ച് ചികിത്സ നൽകി.

വേങ്ങര അബ്ദുറഹ്മാൻ എന്ന ഇപ്പു കൊലപാതകം മകൻ അറസ്റ്റിൽ

വേങ്ങരയിൽ 75-കാരന്റെ മരണം കൊലപാതകം; മകൻ അറസ്റ്റിൽ മലപ്പുറം: വേങ്ങരയില്‍ 75-കാരന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. വേങ്ങര സ്വദേശി മുഹമ്മദ് അൻവർ (50) ആണ് അറസ്റ്റിലായത്. കഴിഞ്ഞ സെപ്റ്റംബറിലാണ് വേങ്ങര സ്വദേശി കരുവേപ്പില്‍ അബ്ദുറഹ്മാനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മകൻ മുഹമ്മദ് അൻവർ കഴുത്ത് ഞെരിച്ച്‌ കൊന്നതാണെന്ന് പൊലീസ് പറഞ്ഞു. കൊലപ്പെടുത്തിയ ശേഷം കുളത്തിലിടുകയായിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടില്‍ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയതാണെന്ന സൂചന ലഭിച്ചതിനെ തുടർന്നാണ് പൊലീസ് അന്വേഷണം ഊർജിതമാക്കിയത്. *വേങ്ങരയിൽ വീട്ടുവളപ്പിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ട അബ്‌ദുറഹ്മാന്റെ മരണം കൊലപാതകം ;  മകൻ അറസ്റ്റിൽ*  2024 ഏപ്രചൊവ്വ  സംഭവം നടന്നത് ആറു മാസം മുമ്പ്  വേങ്ങര കൊട്ടേക്കാട്ട് കരുവേപ്പിൽ വീട്ടിൽ മൊയ്‌തീൻ മകൻ അബ്‌ദുറഹിമാന്റെ(75) മരണം കൊലപാതകമാണെന്ന് തെളിഞ്ഞു.  സംഭവവുമായി ബന്ധപ്പെട്ട് മകൻ മുഹമ്മദ് അൻവറിനെ പോലീസ് അറസ്റ്റ് ചെയ്‌തു. കഴിഞ്ഞ വർഷം ആഗസ്ത് 18നാണ് വീട്ടുവളപ്പിലെ കുളത്തിൽ മരിച്ച നിലയിൽ  അബ്ദുറഹിമാൻ്റെ മൃത ദേഹം കണ്ടത്. മരണത്തിൽ സംശയം തോന്നിയ പോ

കോട്ടുമലയിൽ പുഴയിൽ വേങ്ങര വെട്ടുതോട് സ്വദേശികളായ രണ്ട് യുവതികൾ മുങ്ങി മരിച്ചു

ഊരകം: കോട്ടുമലയിൽ പുഴയിൽ മുങ്ങി സഹോദരിമാരായ രണ്ടുപേർ മരിച്ചു. മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നുവന്ന ഇവർ പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് വൈകുന്നേരമാണ് അപകടം. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.  രക്ഷാ പ്രവർത്തകന്റെ വാക്കുകൾ 👇 പടിക്കത്തൊടി അലവിക്കയുടെ രണ്ട് പെൺ മക്കളാണ് മരണപെട്ടത് ▪️ വെട്ടുതോട് സ്വദേശി പടിക്കത്തൊടി സൈതലവിയുടെ മക്കളായ അജ്‌മല തസ്‌നി (21) മുബഷിറ (26) എന്നിവരാണ് മരിച്ചത്. വലിയോറ എറിയാടൻ അമീറിന്റെ ഭാര്യയാണ് മുബഷിറ. കുഴിപ്പുറം തെക്കെതിൽ ഫായിസിന്റെ ഭാര്യയാണ് അജ്‌മല തസ്നി. കോട്ടുമലയിലെ മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നു വന്നത് ആയിരുന്നു. ഇന്ന് വൈകുന്നേരം ആണ് അപകടം സംഭവിച്ചത്. പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മലപ്പുറം താലൂക്ക് ഹോസ്‌പിറ്റലിലേക്ക് മോർച്ചറിയിലേക്ക് മാറ്റി.

കൊണ്ടോട്ടി ഇഎംഇഎ കോളേജ് വിദ്യാർഥി തൂങ്ങി മരിച്ച നിലയിൽ

കൊണ്ടോട്ടിയിൽ കോളേജ് വിദ്യാർത്ഥിയെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; അസ്വാഭാവിക മരണത്തിന് കേസ്..! കൊണ്ടോട്ടി മേലങ്ങാടിയിലെ ഫ്ലാറ്റിൽ ബികോം വിദ്യാർഥി മരിച്ച നിലയിൽ. ആത്മഹത്യയെന്നു പ്രാഥമിക നിഗമനം. കൊണ്ടോട്ടി ഇഎംഇഎ കോളജിൽ ബികോം കംപ്യൂട്ടർ ആപ്ലിക്കേഷൻ മൂന്നാം വർഷ വിദ്യാർഥിയായ എറണാകുളം കോതമംഗലം സ്വദേശി വസുദേവ് (20) ആണു മരിച്ചത്. ഇന്നു രാവിലെ ഫ്ലാറ്റിൽ എത്തിയപ്പോൾ ആണ് വാസുദേവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. മറ്റൊരു കോളേജിൽ പഠിക്കുന്ന ഇക്ബാൽ എന്ന വിദ്യാർഥിയും വസുദേവും കൊണ്ടോട്ടി മേലങ്ങാടിയിലെ ഫ്ളാറ്റിൽ ഒന്നിച്ചാണു താമസം. ഇക്ബാൽ ഇന്നലെ താമസിക്കാൻ എത്തിയിരുന്നില്ല.  കൊണ്ടോട്ടി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ തുടങ്ങി. അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തു. ♦️ (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

തിരൂരങ്ങാടി സ്വദേശികൾ സഞ്ചരിച്ച കാർ വയനാട്ടിൽ അപകടത്തിൽപ്പെട്ടു, ഒരാൾ മരണപ്പെട്ടു.

തിരൂരങ്ങാടി: കുടുംബസമേതം യാത്ര പോയവരുടെ വാഹനം മരത്തിലിടിച്ചു മറിഞ്ഞു അധ്യാപകൻ മരിച്ചു. തിരൂരങ്ങാടി ചന്തപ്പടി സ്വദേശിയും കൊളപ്പുറം ഗവ.ഹൈസ്‌കൂൾ അധ്യാപകനുമായ കെ.ടി.ഗുൽസാർ (44) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് വയനാട് കരിയോട് ചെന്നലോട് വെച്ചാണ് അപകടം. കുടുംബ സമേതം കൽപ്പറ്റയിലേക്ക് യാത്രപോയതായിരുന്നു. കാറിൽ 7 പേരുണ്ടായിരുന്നതായാണ് വിവരം. കാർ മരത്തിലിടിച്ച് താഴ്‌ചയിലേക്ക് മറിയുകയായിരുന്നു എന്നാണ് അറിയുന്നത്. ഭാര്യ ജസീല, മക്കളായ ലാസിൻ മുഹമ്മദ് (17), ലൈഫ, (7), ലഹിൻ (3), ഗുൽസാറിന്റെ സഹോദരിയുടെ മക്കളായ സിൽജ 12, സിൽത്ത 11 എന്നിവരാണ് വണ്ടിയിൽ ഉണ്ടായിരുന്നത്. കാറിലുണ്ടായിരുന്നവരിൽ ചിലർക്ക് പരിക്കുകളുള്ളതായി അറിയുന്നു. ഇന്നലെ വയനാട്ടിൽ തിരൂരങ്ങാടിയിൽ നിന്നുള്ള കുടുംബം അപകടത്തിൽപെട്ട സംഭവം; ഒരു കുട്ടിയും മരിച്ചു.

വണ്ടൂരിൽ യുവാവ് ഭാര്യാമാതാവിനെ വെട്ടിക്കൊന്നത് മരുമകന് കോഴിയിറച്ചി വാങ്ങാത്തതിന്

വണ്ടൂരിൽ യുവാവ് ഭാര്യാമാതാവിനെ വെട്ടിക്കൊന്നത് മരുമകന് കോഴിയിറച്ചി വാങ്ങാത്തതിന്; തേങ്ങവെട്ടുന്ന കത്തികൊണ്ട് കഴുത്തിൽ വെട്ടി; രക്തം വാർന്ന് മരണം..! വണ്ടൂർ തിരുവാലിയിൽ യുവാവ് ഭാര്യാമാതാവിനെ വെട്ടിക്കൊല്ലാൻ കാരണം കോഴിയിറച്ചി വാങ്ങാത്തതെന്ന് എഫ്.ഐ.ആർ. ഇന്നലെയാണ് 52കാരി സൽമത്തിനെ മരുമകൻ സമീർ വെട്ടിക്കൊന്നത്. തെങ്ങുകയറ്റ തൊഴിലാളിയായ സമീർ ഇന്നലെ ജോലി കഴിഞ്ഞ് വന്നയുടൻ കോഴിക്കറി ചോദിച്ചു. കോഴിയിറച്ചി വാങ്ങിയിട്ടില്ലെന്ന് പറഞ്ഞതോടെ മുറ്റത്ത് പാത്രം കഴുകുകയായിരുന്ന ഭാര്യാമാതാവ് സൽമത്തിനെ ആക്രമിക്കുകയായിരുന്നു. തേങ്ങവെട്ടുന്ന കത്തികൊണ്ട് കഴുത്തിൽ വെട്ടിയതിനാൽ രക്തംവാർന്നാണ് സൽമത്തിന്റെ മരണം. മദ്യപിച്ചെത്തുന്ന സമീർ സ്ഥിരമായി ഭാര്യ സജ്‌നയേയും ഭാര്യാമാതാവിനെയും മർദിക്കാറുണ്ട്. സമീറിന് എതിരെ നിരവധി കേസുകളുമുണ്ട്. ഇന്നലെ അറസ്റ്റിലായ പ്രതി ജയിലിലാണ്. പ്രദേശത്തെ കുടുംബക്ഷേത്രത്തിലെ ഉത്സവ പരിപാടികളുടെ ബഹളത്തിനിടെയാണ് നാടിനെ നടുക്കിയ സംഭവം. മദ്യത്തിനും കഞ്ചാവിനും അടിമയായ സമീർ കുടുംബവുമായി വഴക്കിടുന്നതും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതും പതിവാണ്. 14 വർഷം മുമ്പ് കൊണ്ടോട്ടി ഓമ

ഇന്ന് സംഭവിക്കുന്ന അത്യപൂര്‍വ ഗ്രഹണം ഇന്ത്യയില്‍ കാണില്ലെങ്കിലും ഓണ്‍ലൈനില്‍ കാണാന്‍ VALIYORAonline സൗകര്യമൊരുക്കുന്നു.

ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന അത്യപൂര്‍വ ഗ്രഹണം ഇന്ത്യയില്‍ കാണില്ലെങ്കിലും ഓണ്‍ലൈനില്‍ കാണാന്‍ VALIYORAonline സൗകര്യമൊരുക്കുന്നു. ഈ പോസ്റ്റിലുള്ള വിഡിയോ പ്ലേ ചെയ്താല്‍ സൂര്യഗ്രഹണം തല്‍സമയം കാണാനാകും. ഇന്ത്യന്‍ സമയം ഇന്നു (ഏപ്രില്‍ 8) രാത്രി10.30 മുതല്‍ ഏപ്രില്‍ 9 പുലര്‍ച്ചെ 1.30 വരെ ആണ് ലൈവ് ടെലികാസ്റ്റ്.

വേങ്ങര ഊരകം നെല്ലിപറമ്പ് സ്വദേശിനിയായ യുവതിയും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ

മലപ്പുറം കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപന നടത്തിവന്ന സ്ത്രീകൾ ഉൾപ്പെട്ട അന്തർ സംസ്ഥാന ലഹരിക്കടത്തു സംഘത്തിലെ 2 പേർ പിടിയിലായി. മലപ്പുറം ഊരകം നെല്ലിപറമ്പ് സ്വദേശിനി കാവുങ്ങൽപറമ്പിൽ തഫ്സീന (33) , ഇവരുടെ സുഹൃത്ത് കൊണ്ടോട്ടി പുളിക്കൽ സ്വദേശി അമ്പലക്കൽ മുബഷീർ (36) എന്നിവരാണ് പിടിയിലായത്. ഇന്നലെ വൈകിട്ട് 5.30 മണിയോടെ അരീക്കോട് പത്തനാപുരം പള്ളിക്കൽ എന്ന സ്ഥലത്തു വച്ചാണ് അരീക്കോട് എസ്ഐ ആൽബി തോമസ് വർക്കിയുടെ നേതൃത്വത്തിലുള്ള സംഘം ഇവരെ പിടികൂടിയത്.  ഇവരിൽനിന്നും 1.5 ലക്ഷം രൂപയോളം വിലവരുന്ന 31 ഗ്രാമോളം എംഡിഎംഎ പിടിച്ചെടുത്തു. ലഹരി മരുന്ന് കടത്താൻ ഉപയോഗിച്ച കാറും പിടിച്ചെടുത്തു. ബെംഗളൂരുവിൽനിന്നും ലഹരി വസ്തുക്കൾ മലപ്പുറം ജില്ലയിലേക്ക് കടത്തുന്ന ലഹരിക്കടത്ത് സംഘത്തിലെ പ്രധാനികളാണ് ഇപ്പോൾ പിടിയിലായവർ. യാത്ര ചെയ്യുന്ന സമയം പരിശോധനകൾ ഒഴിവാക്കാൻ സ്ത്രീകൾ ഉൾപ്പെടെ ഫാമിലിയാണെന്ന വ്യാജനേയാണ് ലഹരി വസ്തുക്കൾ കടത്തിയിരുന്നത്. മുൻപും നിരവധി തവണ ലഹരി വസ്തുക്കൾ കടത്തിയിരുന്നതായി ഇവരിൽ നിന്നും മനസിലായിട്ടുണ്ട്. ഇവർ ഉൾപ്പെട്ട സംഘത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.  ഇവ