പരപ്പിൽ പാറയുവജന സംഘം പുതിയ കൃഷിയിടങ്ങൾ ഒരുക്കി
കാർഷിക മേഖലക്ക് പ്രോത്സാഹനവും, പ്രചോദനവും നൽകി പുതിയ തലമുറയെ കൃഷിയിലേക്ക് ആകർഷകരാക്കുന്നതിന്റെ ഭാഗമായി പരപ്പിൽ പാറയുവജന സംഘം (PYS) ചിങ്ങം 1 -കർഷക ദിനത്തിൽ എന്റെ കൃഷി എന്ന പേരിൽ തരിശായി കിടക്കുന്ന ഭൂമിയെ കൃഷിയോഗ്യമാക്കി പുതിയ കൃഷിയിടങ്ങൾ സൃഷ്ടിക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു.
വലിയോറ -പരപ്പിൽപാറ പ്രദേശത്ത് തരിശായി കിടന്നിരുന്ന ഭൂമിയെ കൃഷിയോഗ്യമാക്കി മാറ്റിയ സ്ഥലത്ത് വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി കെ.പി ഹസീന ഫസൽ വിത്ത് നട്ടു പദ്ധതിക്ക് തുടക്കം കുറിച്ചു. ചടങ്ങിൽ വേങ്ങര കൃഷി ഓഫീസർ ശ്രീ. ജയ്സൽ ബാബു, വാർഡ് മെമ്പർ കുറുക്കൻ, മുഹമ്മദ്, വിക്രമൻ പിള്ള, കർഷകർ എന്നിവർ സംബന്ധിച്ചു.
ചടങ്ങിൽ വെച്ച് പുതിയ കൃഷിയിടങ്ങളിലേക്കുള്ള പച്ചക്കറിവിത്ത് വിതരണം ചെയ്യുകയും, മറ്റു രണ്ട് സ്ഥലങ്ങളിൽ വിത്ത് നാട്ടുകയും ചെയ്തു.
പദ്ധതിയുടെ ഭാഗമായി വരും ദിവസങ്ങളിൽ നാട്ടുകാരുടെ സഹായത്തോടെ പ്രദേശത്ത് കൂടുതൽ കൃഷിയിടങ്ങൾ സൃഷ്ടിക്കാനാണ് ക്ലബ്ബ് ലക്ഷ്യമിടുന്നത് .
ക്ലബ്ബ് പ്രസിഡന്റ് സഹീർ അബ്ബാസ് നടക്കൽ,സെക്രട്ടറി അസീസ് കൈപ്രൻ മെമ്പർമാരായ ജഹീർ ഇ കെ ,അക്ബർ എ കെ ,ജംഷീർ ഇ കെ ,സമദ് കെ ,ഷമീൽ സി, റാഷിദ് എൻ ,അൻവർ വി എം, ആദിൽ ടി.വി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.