ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

*പാർട്ടി ഏതായാലും തിരഞ്ഞെടുപ്പ് വിശേഷങ്ങൾ Vonline update ലൂടെ

ഇന്നത്തെ പ്രഭാത വാർത്തകൾ വായിക്കാം

പ്രഭാത വാർത്തകൾ

     2022 | ഓഗസ്റ്റ് 17 | ബുധൻ | 1197 |  ചിങ്ങം 1 |  അശ്വതി 1444 മുഹറം 18
                  ➖➖➖➖
◼️ഇന്ന് ചിങ്ങം ഒന്ന്. കൊല്ലവര്‍ഷാരംഭമായ ഇന്നു കര്‍ഷകദിനം കൂടിയാണ്. എല്ലാവര്‍ക്കും പുതുവല്‍സരത്തിന്റേയും കര്‍ഷകദിനത്തിന്റേയും ഐശ്വര്യാശംസകള്‍.

◼️കേരള സര്‍ക്കാരിന്റെ 'കേരള സവാരി' ഓണ്‍ലൈന്‍ ടാക്സി സംവിധാനം ഇന്ന് ആരംഭിക്കും. യാത്രക്കാര്‍ക്ക് ന്യായവും മാന്യവുമായ സേവനം ഉറപ്പു വരുത്താനും ഓട്ടോ, ടാക്സി തൊഴിലാളികള്‍ക്ക് അര്‍ഹമായ പ്രതിഫലം ലഭ്യമാക്കാനും കേരള സവാരിയിലൂടെ സാധിക്കും. ഇന്ന് ഉച്ചയോടെ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ കേരള സവാരി ആപ്പ് ലഭ്യമാകും.

◼️പാലക്കാട് സിപിഎം പ്രവര്‍ത്തകന്‍ ഷാജഹാന്‍ കൊല്ലപ്പെട്ട കേസില്‍ എട്ടു പ്രതികളും പിടിയില്‍. ഒളിവിലായിരുന്ന ആറു പ്രതികളെ ഇന്നലെ പിടികൂടി. ഒന്നാം പ്രതി ശബരീഷ്, അനീഷ്, ശിവരാജന്‍, സുജീഷ്, സജീഷ്, വിഷ്ണു എന്നിവരാണ് പിടിയിലായത്. ഷാജഹാനെ ആദ്യം വെട്ടിയത് അനീഷ് ആണെന്നു പോലീസ്.

◼️സംസ്ഥാന സര്‍ക്കാരിന്റെ വരുമാനം വര്‍ധിപ്പിച്ച് വികസന പദ്ധതികള്‍ നടപ്പാക്കാനാണ് കിഫ്ബിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആളുകളെ പറ്റിക്കാനാണ് കിഫ്ബി എന്ന വിമര്‍ശനം നേരത്തേയും ഉണ്ടായിരുന്നു.  അറുപതിനായിരം കോടി രൂപയുടെ വികസന പദ്ധതികളാണ് കിഫ്ബി വഴി വന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്‍ഫോഴ്സ്മെന്റിന്റെ ചോദ്യം ചെയ്യലുകള്‍ക്കെതിരായ ഹര്‍ജി ഹൈക്കോടതി പരിഗണിക്കാനിരിക്കേയാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.

◼️കണ്ണൂര്‍ സര്‍വകലാശാലയില്‍ സ്വജന പക്ഷപാതമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ചാന്‍സലര്‍ ആയ തന്നെ ഇരുട്ടില്‍ നിര്‍ത്തുന്നു. ഗുരുതര ചട്ട ലംഘനമാണു നടക്കുന്നത്. തനിക്ക് ചാന്‍സലറുടെ അധികാരമുള്ളിടത്തോളം  സ്വജന പക്ഷപാതം അംഗീകരിക്കില്ലെന്നും ഗവര്‍ണര്‍.

◼️വികസന പദ്ധതികള്‍ക്കു പണം കണ്ടെത്താനുള്ള നികുതി വരുമാനം വര്‍ധിപ്പിക്കാനാണ് ലക്കി ബില്‍ ആപ്പ് നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലക്കി ബില്‍ ആപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സാധനങ്ങള്‍ വാങ്ങുമ്പോള്‍ ബില്ല് വാങ്ങുന്നതിന് ജനങ്ങളെ പ്രോത്സാഹിപ്പിക്കാനാണ് ഈ പദ്ധതി. ബില്‍ അപ് ലോഡ് ചെയ്യുന്നവരില്‍നിന്നു നറുക്കെടുത്ത് സമ്മാനങ്ങള്‍ നല്‍കുന്ന പദ്ധതിയാണ് ഉദ്ഘാടനം ചെയ്തത്.

◼️കൊവിഡ് കരുതല്‍ ഡോസ് വിതരണത്തിന്റെ വേഗത കൂട്ടണമെന്ന് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കു നിര്‍ദ്ദേശം നല്‍കി. വാക്സിനേഷന്‍ കാമ്പുകള്‍ സംഘടിപ്പിച്ചും കൂടുതല്‍ പേരിലേക്ക് കരുതല്‍ ഡോസ് എത്തിക്കണമെന്നാണ് നിര്‍ദേശം.  

◼️സോളാര്‍ കേസിലെ പ്രതി നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനെ സിബിഐ ചോദ്യം ചെയ്തു. ഡല്‍ഹിയിലായിരുന്നു ചോദ്യം ചെയ്യല്‍. 2012 ല്‍ മന്ത്രിയായിരുന്ന  എ.പി അനില്‍ കുമാറിന്റെ ഔദ്യോഗിക വസതിയില്‍ വേണുഗോപാല്‍ പീഡിപ്പിച്ചെന്നാണ് ആരോപണം.  

◼️മന്ത്രിയുടെ യാത്രാറൂട്ട് മാറ്റിയതിന് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്ത ഉത്തരവില്‍ മന്ത്രി അതൃപ്തി അറിയിച്ചെന്ന പരാമര്‍ശം ശരിയല്ലെന്ന് മന്ത്രി പി. രാജീവ്. തന്റെ റൂട്ട് നിശ്ചയിക്കുന്നത് പൊലീസാണെന്നും മന്ത്രി വ്യക്തമാക്കി.

◼️സിറോ മലബാര്‍ സഭ അങ്കമാലി അതിരൂപതയുടെ ഭൂമിയിടപാട് കേസിലെ ഹൈക്കോടതി ഉത്തരവിനെതിരെ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പടെയുള്ളവര്‍ നല്‍കിയ ഹര്‍ജികള്‍ സുപ്രീംകോടതി അടുത്തമാസം എട്ടിലേക്ക് മാറ്റി. ഹൈക്കോടതിയിലെ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം കോടതി അന്നു പരിഗണിക്കും. വിശദമായി വാദം കേള്‍ക്കേണ്ട കേസാണ് ഇതെന്ന് ജസ്റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.

◼️ഇതര സംസ്ഥാന ലോട്ടറികളെ നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ടെന്ന ഹൈക്കോടതി ഉത്തരവിനെതിരെ നാഗാലാന്‍ഡ് സര്‍ക്കാരിന്റെ ഹര്‍ജിയില്‍ കേരളം ഉള്‍പ്പെടെ എല്ലാ കക്ഷികള്‍ക്കും നോട്ടീസ് അയച്ചു. നാഗാലാന്‍ഡ് സര്‍ക്കാരിന്റെ ഹര്‍ജിയില്‍ എതിര്‍ സത്യവാങ്മൂലം നല്‍കാന്‍ കേരളത്തിന് മൂന്നാഴ്ചത്തെ സാവകാശം നല്‍കി.

◼️ആസാദ് കാഷ്മീര്‍ പരാമര്‍ശം നടത്തിയ കെ.ടി. ജലീലിനെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം സെന്‍ട്രല്‍ പോലീസില്‍ പരാതി. കെവിന്‍ പീറ്റര്‍ എന്നയാളാണ് പരാതി നല്‍കിയത്.

◼️തിരുവനന്തപുരം ലുലു മാളിനെതിരായ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. തീരദേശ നിയമം ലംഘിച്ചാണ് കെട്ടിടം നിര്‍മിച്ചതെന്ന് ആരോപിച്ചുള്ള ഹര്‍ജിയാണ് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ച് തള്ളിയത്. പൊതുതാല്‍പര്യ ഹര്‍ജി വ്യവസായമാക്കരുതെന്ന താക്കീതോടെയാണ് ഹര്‍ജി തള്ളിയത്.

◼️സര്‍ക്കാര്‍ സബ്‌സിഡികളും ആനുകൂല്യങ്ങളും ഇനി ആധാര്‍ കാര്‍ഡുള്ളവര്‍ക്കു മാത്രം. യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ അഥവാ ആധാര്‍ നമ്പറോ അതിന്റെ എന്റോള്‍മെന്റ് സ്ലിപ്പോ നിര്‍ബന്ധമാക്കി.

◼️കൊച്ചി കാക്കനാട് ഇടച്ചിറയിലെ ഓക്സോണിയ ഫ്ളാറ്റില്‍ യുവാവ് കൊല്ലപെട്ട നിലയില്‍. ഹോട്ടല്‍ മാനേജ്മെന്റ് വിദ്യാര്‍ത്ഥി മലപ്പുറം വണ്ടൂര്‍ സ്വദേശി സജീവ് കൃഷ്ണ എന്ന 22 കാരനാണു കൊല്ലപ്പെട്ടത്. ശരീരമാസകലം കുത്തേറ്റ  മൃതദേഹം പുതപ്പുകൊണ്ട് പൊതിഞ്ഞ് വരിഞ്ഞു കെട്ടിയ നിലയിലായിരുന്നു. കൂടെ താമസിച്ചിരുന്ന പയ്യോളി സ്വദേശി അര്‍ഷാദിനെ പോലീസ് തെരയുന്നു. ഇയാളുടെ ഫോണ്‍ സ്വിച്ച് ഓഫ് ആണ്. കോട്ടയം സ്വദേശി ജിജി ഈപ്പന്റെ ഉടമസ്ഥതയിലുള്ളതാണ് ഫ്ളാറ്റ്.

https://chat.whatsapp.com/LQtQEVjT6ccLgUZTv9X7LY
◼️തീരദേശ മേഖലയിലെ ജനങ്ങളുടെ ദുരിതങ്ങള്‍ പരിഹരിക്കാനും ബഫര്‍ സോണ്‍ വിഷയത്തിലും സര്‍ക്കാര്‍ ഉടനടി നടപടി സ്വീകരിക്കണമെന്ന് സീറോ മലബാര്‍ സഭ. എറണാകുളത്ത് ചേര്‍ന്ന സിനഡ് സമ്മേളനം ആണ് സര്‍ക്കാരിനോട് ഈ ആവശ്യം ഉന്നയിച്ചത്. മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ അധ്യക്ഷതയിലാണ് സിനഡ് സമ്മേളനം നടക്കുന്നത്. തീരമേഖലയിലെ പ്രശ്നങ്ങള്‍ ഉയര്‍ത്തി ലത്തീന്‍ രൂപതകളുടെ നേതൃത്വത്തില്‍ പ്രക്ഷോഭം തുടരുകയാണ്.

◼️സര്‍വകലാശാലകളുടെ സ്വയംഭരണ സ്വഭാവത്തെ തകര്‍ക്കാനാണു സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. സര്‍ക്കാരിന്റെ  അഴിമതി ചോദ്യം ചെയ്യുന്നവരെയെല്ലാം നിര്‍വീര്യമാക്കാനാണ് പുതിയ ബില്ലുകളിലൂടെ  സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കെ.സുരേന്ദ്രന്‍ ആരോപിച്ചു.

◼️തൃശൂര്‍ പുന്നയൂര്‍കുളത്ത് പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ ബാലാത്സംഗം ചെയ്ത പിതാവിന്റെ മൂന്നു സുഹൃത്തുക്കളില്‍ ഒരാള്‍ പിടിയില്‍. മലപ്പുറത്ത് കഞ്ചാവു കേസില്‍ അറസ്റ്റിലായ പിതാവിന്റെ കേസ് കാര്യങ്ങള്‍ക്കായി അമ്മ മലപ്പുറത്തേക്കു പോയപ്പോഴായിരുന്നു സംഭവം. മയക്കുമരുന്ന് ഇടപാടുകാരുമായ മൂവരും പ്ലസ്ടു വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. അമ്മയോടു പറഞ്ഞെങ്കിലും നാണക്കേടുമൂലം പരാതിപ്പെട്ടില്ല. വീണ്ടും പീഡിപ്പിച്ചതോടെ സ്‌കൂളിലെ  അധ്യാപികയോട് വിവരം പറഞ്ഞു. ഇതോടെയാണ് കേസായത്.

◼️തിരുവനന്തപുരം പാങ്ങോട് സൈനിക കേന്ദ്രം 1750 പേരെ നിരത്തി സൈനിക സ്റ്റേഡിയത്തില്‍ ഒരുക്കിയ മനുഷ്യ ചിഹ്നത്തിനു ലോക റെക്കോര്‍ഡ്. ഏറ്റവും കൂടുതല്‍ പേരെ പങ്കെടുപ്പിച്ച് ഒരുക്കിയ ഏറ്റവും വലിയ മനുഷ്യ ചിഹ്നം എന്ന റിക്കാര്‍ഡാണു കുറിച്ചത്. പാങ്ങോട് സൈനിക ക്യാംപിലെ സൈനികരും, സ്‌കൂള്‍ കുട്ടികളും, എന്‍ സി സി കേഡറ്റുകളും അടക്കമുള്ളവരാണ് പരിപാടിയില്‍ പങ്കെടുത്തത്. ആസാദി കാ അമൃത് മഹോത്സവത്തിന്റെയും ഇന്ത്യന്‍ കരസേനയുടെയും ചിഹ്നങ്ങളാണ് രൂപം നല്‍കിയത്.

◼️ട്രെയിനില്‍ ഗാര്‍ഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന മലയാളി റെയില്‍വേ ഉദ്യോഗസ്ഥ ട്രാക്കിലേക്കു തെറിച്ചുവീണു മരിച്ച നിലയില്‍. പാലക്കാട് കൊടുന്തിരിപ്പിള്ളി പാണപറമ്പ് അഷ്ടപദിയില്‍ ബി. മിനിമോളാണു (38) മരിച്ചത്. ഗോഹട്ടി- ബംഗളൂരു സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസിലെ അവസാനത്തെ എസ്എല്‍ആര്‍ കോച്ചിലായിരുന്നു ഡ്യൂട്ടി.

◼️കോഴിക്കോട് വെള്ളിമാടുകുന്നില്‍ ഇരിയാന്‍ പറമ്പിലുള്ള ഡിവൈഎഫ്ഐ പ്രവര്‍ത്തകന്റെ വീടിനുനേരെ പെട്രോള്‍ ബോംബേറ്. ഡിവൈഎഫ്ഐ യൂണിറ്റ് കമ്മറ്റി അംഗം സന്ദീപിന്റെ വീടിനുനേരെയാണ് ആക്രമണമുണ്ടായത്. മയക്കുമരുന്ന് സംഘമാണ് അക്രമിച്ചതെന്ന് സിപിഎം ആരോപിച്ചു.

◼️കോഴിക്കോട് വടകരയ്ക്കു സമീപം ദേശീയ പാതയില്‍ പെട്രോളിയം ടാങ്കറില്‍ ചോര്‍ച്ച കണ്ടെത്തിയത് പരിഭ്രാന്തി പടര്‍ത്തി. വടകര പുതുപ്പണത്തിന് സമീപം ഇന്നലെ ഉച്ചയോടെയാണ് സംഭവം. അഗ്‌നിശമന സേന സ്ഥലത്തെത്തി ടാങ്കര്‍ നീക്കം ചെയ്തു.

◼️കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒന്നേകാല്‍ കോടി രൂപ വിലവരുന്ന രണ്ടര കിലോയോളം സ്വര്‍ണം കസ്റ്റംസ് പിടികൂടി. ബഹ്‌റിനില്‍ നിന്ന് എത്തിയ മലപ്പുറം ഓമാനൂര്‍ സ്വദേശി ഹംസാത്തു സാദിഖിനെ അറസ്റ്റു ചെയ്തു. മിശ്രിത രൂപത്തിലുള്ള സ്വര്‍ണം ക്യാപ്‌സ്യൂള്‍ രൂപത്തിലാക്കി  ശരീരത്തില്‍ ഒളിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചത്.

◼️പാരമ്പര്യ വൈദ്യനെ കൊലപ്പെടുത്തിയ കേസില്‍ റിട്ടയേഡ് എസ്ഐ സുന്ദരന്‍ സുകുമാരനെ കോടതി നാലു ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടു. മുഖ്യപ്രതി ഷൈബിന്‍ അഷ്‌റഫിന്റെ നിയമോപദേശകനായിരുന്നു ഇയാള്‍.

◼️കേരളസാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവും ദളിത് സാഹിത്യകാരനുമായ നാരായന്‍ അന്തരിച്ചു. 82 വയസായിരുന്നു. കൊവിഡ്  ബാധിതനായി കൊച്ചിയില്‍ ചികിത്സയിലായിരുന്നു. ഇടുക്കി ജില്ലയിലെ കുടയത്തൂരാണു സ്വദേശം. പോസ്റ്റുമാസ്റ്ററായിരുന്നു.

◼️തൊടുപുഴക്കടുത്ത് ഉടുമ്പന്നൂര്‍ മങ്കുഴിയില്‍ നവജാത ശിശുവിനെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ യുവതിയായ അമ്മയെ അറസ്റ്റുചെയ്തു. ഗര്‍ഭിണിയായിരുന്നെന്ന് ആരും അറിയാതിരിക്കാനാണ് കൊലപ്പെടുത്തിയതെന്നു മൊഴി നല്‍കിയ യുവതിയെ മങ്കുഴിയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പു നടത്തി.

◼️പാലക്കാട് ഷാജഹാനെ കൊലപ്പെടുത്തിയശേഷം കൊലയാളി സംഘം ചന്ദ്രനഗറിലെ ബാറില്‍ കയറി മദ്യപിച്ചതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. മദ്യപിച്ച ശേഷം ഇറങ്ങുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. 9:50 നാണ് പ്രതികളിലെ മൂന്നു പേര്‍ ബാറിലെത്തിയത്. 10.20 നു പുറത്തിറങ്ങി ബൈക്കില്‍ സ്ഥലംവിട്ടു.

◼️മോര്‍ഫ് ചെയ്ത അശ്ലീല ചിത്രം പ്രചരിക്കുന്നുവെന്ന യുവതിയുടെ പരാതിയില്‍ പൊലീസ് കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍. യുവതി ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ സഹപ്രവര്‍ത്തകരോടൊപ്പമുള്ള ഫോട്ടോയാണ് വാട്സ് ആപ്പില്‍ പ്രൊഫൈല്‍ ഫോട്ടോയായി ഉപയോഗിച്ചിരുന്നത്. ഈ ചിത്രത്തില്‍ തൊട്ടരികിലുള്ള സഹപ്രവര്‍ത്തകനൊപ്പം നഗ്‌നയായി നില്‍ക്കുന്ന ചിത്രമാണ് പ്രചരിച്ചത്. ഈ സഹപ്രവര്‍ത്തകനെ ചോദ്യം ചെയ്തു. അയാളുടെ ഫോണില്‍ ഇന്‍സ്റ്റന്റ് ലോണ്‍ ആപ്പ് കണ്ടെത്തി. വായ്പാ തുക തിരിച്ചടച്ചിട്ടും വീണ്ടും പണം ആവശ്യപ്പെട്ട ലോണ്‍ ആപുകാര്‍ ഇയാളുടെ ഫോണില്‍നിന്നു ലഭിച്ച ഫോട്ടോയിലെ ചിത്രം മോര്‍ഫു ചെയ്ത് നഗ്‌നചിത്രമാക്കി ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിക്കുകയായിരുന്നെന്നു പോലീസ് കണ്ടെത്തി. ആപിനെ പിടിക്കാനുള്ള ശ്രമത്തിലാണു കേരള പോലീസ്.
 
◼️തിരുവനന്തപുരം കവടിയാര്‍ ജംഗ്ഷനില്‍ അമിത വേഗതയിലെത്തിയ കാര്‍ തലകുത്തനെ മറിഞ്ഞു. പോസ്റ്റുകളിലിടിച്ച് മറിഞ്ഞ കാറിലുണ്ടായിരുന്ന മൂന്ന് പേര്‍ ഓടി രക്ഷപ്പെട്ടു.

◼️തൃശൂര്‍ വലപ്പാട് മീഞ്ചന്തയിലെ വ്യാപാര സ്ഥാപനത്തില്‍നിന്നു പത്തുലക്ഷത്തോളം രൂപ കവര്‍ന്നു. ദേശീയപാതയോട് ചേര്‍ന്നുള്ള വികെഎസ് ട്രേഡേഴ്സ് എന്ന മൊത്തവ്യാപാര സ്ഥാപനത്തിലാണ് കവര്‍ച്ച നടന്നത്. മീഞ്ചന്തയിലെ മറ്റൊരു കെട്ടിടത്തിന്റെ ടെറസില്‍നിന്ന് പണം സൂക്ഷിച്ചിരുന്ന രണ്ട് ബാഗുകളും കണ്ടെത്തി. പണം കവര്‍ന്ന ശേഷം ബാഗുകള്‍ അവിടെ ഉപേക്ഷിച്ച് മോഷ്ടാക്കള്‍ രക്ഷപ്പെടുകയായിരുന്നു.

◼️തിരുവനന്തപുരത്ത് വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഓട്ടോ ഡ്രൈവര്‍ പിടിയിലായി. കുന്നത്തുകാല്‍ സ്വദേശി അനുരാജ് എന്ന 22 കാരനാണ് പിടിയിലായത്.

◼️പാലക്കാട് കൊല്ലങ്കോടുനിന്ന് കാണാതായ ഫോറസ്റ്റ് ബീറ്റ് ഓഫീസര്‍ അനൂപ് ചന്ദ്രനെ കണ്ടെത്തി. ഗുരുവായൂരില്‍ നിന്നാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. മധുര, പഴനി എന്നിവിടങ്ങളില്‍ തീര്‍ത്ഥാടനത്തിനു പോയതാണെന്നാണ് അനൂപ് ചന്ദ്രന്‍ പറയുന്നത്.

◼️ചേര്‍ത്തലയില്‍ ഡോക്ടറെ വീടിനുള്ളില്‍മരിച്ച നിലയില്‍ കണ്ടെത്തി. ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെ കണ്‍സള്‍ട്ടന്റ് സര്‍ജന്‍ പൊന്‍കുന്നം എരുമത്താനത്ത് ഡോണ്‍ വില്ലയില്‍ ഡോ എം കെ ഷാജി (52 ) യാണ് മരിച്ചത്.

◼️എക്സൈസ് വാഹനത്തിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ച് പിക്കപ്പ് ഡ്രൈവറെ എക്സൈസ് ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചു. താമരശ്ശേരിയിലെ പിക്കപ്പ് ഡ്രൈവറായ തച്ചംപൊയില്‍ സ്വദേശി അബൂബക്കറിനാണ് മര്‍ദ്ദനമേറ്റത്. പിക്കപ്പിന്റെ താക്കോല്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്ന് ആരോപിച്ച് അബൂബക്കറിനെതിരെ എക്സൈസ് ഉദ്യോഗസ്ഥര്‍ താമരശ്ശേരി പൊലീസില്‍ പരാതി നല്‍കിയിട്ടുമുണ്ട്.

◼️വയനാട് നടവയല്‍ നെയ്ക്കുപ്പ ആദിവാസി കോളനിയിലെ കുട്ടികളെ അയല്‍വാസി മര്‍ദിച്ചെന്ന് പരാതി. കൃഷിയിടത്തിലെ വരമ്പിലൂടെ നടന്നപ്പോള്‍ വരമ്പു കേടായെന്ന് ആരോപിച്ചാണ് മര്‍ദിച്ചത്. അയല്‍വാസി രാധാകൃഷ്ണനെതിരെ കേണിച്ചിറ പൊലീസ് കേസെടുത്തു.

◼️ഇടുക്കിയില്‍ വാഹന ഇന്‍ഷുറന്‍സ് പോളിസിയുടെ മറവില്‍ വന്‍ തട്ടിപ്പു നടത്തിയ പ്രതി പിടിയില്‍. ഇന്‍ഷുറന്‍സ് ഏജന്റ് ഇടുക്കി തങ്കമണി സ്വദേശി വിശാഖ് പ്രസന്നനെയാണ് പോലീസ് പിടികൂടിയത്.

◼️തൃശൂര്‍ മുല്ലശേരിയില്‍ അമ്മയെ തീകൊളുത്തി കൊന്ന മകന് ജീവപര്യന്തം കഠിന തടവും ലക്ഷം രൂപ പിഴയും ശിക്ഷ. മുല്ലശേരി സ്വദേശി ഉണ്ണികൃഷ്ണനെയാണ് തൃശൂര്‍ ഒന്നാം അഡീഷണല്‍ ജില്ലാ കോടതി ശിക്ഷിച്ചത്.  2020 മാര്‍ച്ച് പതിനൊന്നിനാണ് അമ്മ വള്ളിയമ്മുവിനെ ഉണ്ണിക്കൃഷ്ണന്‍ കൊലപ്പെടുത്തിയത്.

◼️കായംകുളത്ത് മറികടക്കാന്‍ സൈഡ് തന്നില്ലെന്ന് ആരോപിച്ച് കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് ഡ്രൈവറെ ആക്രമിച്ച കേസില്‍ നാലു പ്രതികള്‍ അറസ്റ്റില്‍. റിപ്പയര്‍ ചെയ്യാനായി കായംകുളത്തു നിന്ന് മാവേലിക്കര വര്‍ക്ക് ഷോപ്പിലേക്ക് കൊണ്ടുപോയ കെഎസ്ആര്‍ടിസി വേണാട് ബസിന്റെ ഡ്രൈവറെയാണ് മര്‍ദ്ദിച്ചത്. ക്വാളിസ് വാഹനത്തിലുണ്ടായിരുന്ന മദ്യപസംഘത്തിലെ പെരിങ്ങാല ബിജു (48), പന്തപ്ലാവില്‍ ഷാബു (48), ശരത് വിജയന്‍ (32), തെക്കേതില്‍ എബി (32) എന്നിവരാണ് പിടിയിലായത്.

◼️മതപഠനത്തിനെത്തിയ പതിനാലുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ ഒളിവില്‍ പോയ പള്ളി ഇമാം അറസ്റ്റില്‍. അന്തിക്കാട് മുസ്ലിം ജുമാ അത്ത് പള്ളിയിലെ മുന്‍ ഇമാമും മദ്രസ അധ്യാപകനുമായ കരൂപ്പടന്ന സ്വദേശി കുഴിക്കണ്ടത്തില്‍ ബഷീര്‍ സഖാഫി (52) ആണ് അറസ്റ്റിലായത്.

◼️സിബിഐയില്‍ ഫോറന്‍സിക് എക്സ്പര്‍ട്ടായി കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 65 വയസ്. ശമ്പളം  80,000 രൂപ. അവസാന തീയതി ഇന്ന്.

◼️ബിഹാറിലെ മഹാസഖ്യ സര്‍ക്കാരില്‍ ആഭ്യന്തര വകുപ്പ് മുഖ്യമന്ത്രി നിതീഷ് കുമാറിന്. ഉപ മുഖ്യമന്ത്രി തേജസ്വി യാദവിന് ആരോഗ്യ വകുപ്പ്.  തേജസ്വിയുടെ സഹോദരന്‍ തേജ് പ്രതാപിന് പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാനം എന്നീ  വകുപ്പുകള്‍ നല്‍കി. ജെഡിയു നേതാവായ വിജയ് കുമാര്‍ ചൗധരിയാണ് ധനമന്ത്രി. 31 പേരെയാണ് മന്ത്രിമാരാക്കിയത്. ആര്‍ജെഡിയില്‍നിന്ന് പതിനാറും ജനതാദളില്‍നിന്ന് പതിനൊന്നും പേര്‍ മന്ത്രിമാരായി. കോണ്‍ഗ്രസിന് രണ്ടും എച്ച്എഎമ്മിന് ഒരു മന്ത്രി പദവിയും നല്‍കി.

◼️ഗുജറാത്ത് കോപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ പാലിന്റെ വില വര്‍ധിപ്പിച്ചു. അമൂല്‍ പാലിന് ലിറ്ററിന് രണ്ട് രൂപയും അര ലിറ്ററിന് ഒരു രൂപയുമാണു വര്‍ധിപ്പിച്ചത്.

◼️ബില്‍കിസ് ബാനുകേസില്‍ പ്രതികളെ മോചിപ്പിച്ച ഗുജറാത്ത് സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധം. സ്ത്രീ സ്വാതന്ത്രത്തെക്കുറിച്ച് മോദി പ്രസംഗിച്ചതാണ് ഗുജറാത്തില്‍ നടപ്പാക്കിയതെന്ന് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു. ബിജെപിയുടെ സ്വാതന്ത്ര്യ ദിനാഘോഷമാണ് കണ്ടതെന്ന് മജ്ലിസ് പാര്‍ട്ടി നേതാവ് അസദുദ്ദീന്‍ ഒവൈസി പ്രതികരിച്ചു.

◼️ചെന്നൈ അരുമ്പാക്കത്തെ ഫെഡ് ബാങ്ക് കവര്‍ച്ച കേസില്‍ ഒരു പ്രതി കൂടി പിടിയിലായി. മുഖ്യപ്രതി മുരുകന്റെ കൂട്ടാളി സൂര്യയാണ് പിടിയിലായത്. അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. രക്ഷപ്പെടാന്‍ സൗകര്യമൊരുക്കിയ നാലു പേര്‍ കൂടി കസ്റ്റഡിയിലുണ്ട്. പതിനഞ്ച് മിനിറ്റുകൊണ്ടാണ് കവര്‍ച്ച നടത്തിയതെന്നു മുഖ്യപ്രതി മുരുകന്‍ മൊഴി നല്‍കി. അപായ സന്ദേശം ഒരിടത്തേക്കു പോതിരിക്കാന്‍ ബാങ്കിലെ നെറ്റ് വര്‍ക്ക് കേബിളുകള്‍ മുറിച്ചിരുന്നു. ബാങ്കിലെ എല്ലാവരുടേയും മൊബൈല്‍ ഫോണുകള്‍ പ്രതികള്‍ കൈക്കലാക്കി. എല്ലാവരേയും കെട്ടിയിട്ട് ശുചിമുറിയില്‍ പൂട്ടിയിട്ടാണു കവര്‍ച്ച നടത്തിയത്.

◼️മുംബൈയില്‍ ആയിരം കോടിയിലേറെ രൂപ വിലവരുന്ന വന്‍ ലഹരി മരുന്ന് ശേഖരം പിടികൂടി. 513 കിലോ എംഡിഎംഎ ആണ് പിടികൂടിയത്. ഗുജറാത്തിലെ ബറൂച്ചിലുളള ഫാക്ടറിയില്‍ നിന്നാണ് വന്‍ മയക്കുമരുന്ന് ശേഖരം പിടികൂടിയത്. സംഭവത്തില്‍ ഒരു സ്ത്രീ അടക്കം ഏഴു പേരെ അറസ്റ്റു ചെയ്തു.

◼️ടീസ്റ്റ സെതല്‍വാദ് ജാമ്യം തേടി സുപ്രീംകോടതിയെ സമീപിച്ചു. ഗുജറാത്ത് ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് സുപ്രീം കോടതിയിലെത്തിയത്. ഗുജറാത്ത് കലാപക്കേസില്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായ നരേന്ദ്ര മോദി അടക്കമുള്ളവര്‍ക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചെന്നാണ് ടീസ്ത സെതല്‍വാദ്, മുന്‍ ഐപിഎസ് ഉദ്യോഗസ്ഥരായ സഞ്ജീവ് ഭട്ട്, ആര്‍ബി ശ്രീകുമാര്‍ എന്നിവര്‍ക്കെതിരെയുള്ള കേസ്.

◼️സ്വാതന്ത്ര്യദിനത്തില്‍ മഹാത്മാ ഗാന്ധിയുടെ ഘാതകന്‍ ഗോഡ്സെയുടെ ചിത്രവുമായി തിരംഗ യാത്ര നടത്തി ഹിന്ദു മഹാസഭ. ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറിലാണ് സംഭവം. തിരംഗ യാത്രയിലെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. വാഹനത്തിന്റെ മുകളിലായാണ് ഗോഡ്സെയുടെ ഫോട്ടോ വച്ച് ആഘോഷയാത്ര നടത്തിയത്.

◼️അധികവരുമാനം സ്വമേധയാ വെളിപ്പെടുത്താതിന് ആദായനികുതി വകുപ്പ് നടന്‍ വിജയ്ക്ക് എതിരെ ചുമത്തിയ ഒന്നരക്കോടി രൂപയുടെ പിഴശിക്ഷ മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തു. 2015 -16 ല്‍ കിട്ടിയ 15 കോടി രൂപയുടെ അധിക വരുമാനം വിജയ് വെളിപ്പെടുത്തിയില്ലെന്ന് ആരോപിച്ചായിരുന്നു പിഴ ചുമത്തിയത്.

◼️മക്കയിലെ കഅ്ബ കഴുകല്‍ ചടങ്ങില്‍ പങ്കാളിയായി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍. വിശുദ്ധ ഗേഹത്തിന്റെ വാതില്‍ തുറന്ന് അകത്തു കടന്ന അദ്ദേഹം ടവ്വല്‍ വെള്ളത്തില്‍ മുക്കി ചുവരുകള്‍ വൃത്തിയാക്കി. സൗദി കായിക മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി രാജകുമാരനും മറ്റ് പരിവാരങ്ങളും അദ്ദേഹത്തെ അനുഗമിച്ചു.

◼️കുവൈറ്റില്‍ പ്രവാസികള്‍ക്ക് ഫാമിലി, വിസിറ്റ് വിസകള്‍ അനുവദിക്കുന്നത് താത്കാലികമായി നിര്‍ത്തിവച്ചു.

◼️അധികാര വടംവലി കരിനിഴല്‍ വീഴ്ത്തിയത് ഇന്ത്യയുടെ ഫുട്ബോള്‍ സ്വപ്നങ്ങള്‍ക്ക്. 85 വര്‍ഷത്തിനിടെ, ചരിത്രത്തില്‍ ആദ്യമായാണ് ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷനെ ഒരു വിലക്ക് അഭിമുഖീകരിക്കേണ്ടി വരുന്നത്. എഐഎഫ്എഫ് ഭരണത്തില്‍ പുറത്തു നിന്നുള്ളവരുടെ ഇടപെടലുണ്ടെന്നു വിലയിരുത്തിയ ഫിഫ, വിലക്കു ഭീഷണിയുമായി
ഏതാനും ദിവസം മുന്‍പു കത്തയച്ചിരുന്നു. അതേസമയം കമ്മിറ്റി പുനഃസ്ഥാപിക്കാന്‍ സാധിച്ചാല്‍ സസ്പെന്‍ഷന്‍ നീക്കുന്നത് പരിഗണിക്കുമെന്നും ഫിഫ അറിയിച്ചിട്ടുണ്ട്.

◼️മൊത്തവിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പനിരക്ക് വീണ്ടും കുറഞ്ഞു. ജൂലൈയില്‍ 13.93 ശതമാനമായാണ് കുറഞ്ഞത്. ജൂണില്‍ ഇത് 15.18 ശതമാനമായിരുന്നു. മെയ് മാസത്തില്‍ പണപ്പെരുപ്പനിരക്ക് റെക്കോര്‍ഡ് ഉയരത്തിലായിരുന്നു. 15.88 ശതമാനമാണ് രേഖപ്പെടുത്തിയത്. പണപ്പെരുപ്പനിരക്ക് കുറഞ്ഞുവരുന്നത് ആശ്വാസം നല്‍കുന്നുണ്ടെങ്കിലും ഇപ്പോഴും രണ്ടക്കത്തിലാണ് എന്നത് ആശങ്ക നിലനിര്‍ത്തുന്നു. തുടര്‍ച്ചയായി 16-ാം മാസമാണ് മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പനിരക്ക് രണ്ടക്കത്തില്‍ തുടരുന്നത്. ജൂലൈയില്‍ ചില്ലറവിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പനിരക്കും കുറഞ്ഞിട്ടുണ്ട്. 6.71 ശതമാനമായാണ് താഴ്ന്നത്. എങ്കിലും റിസര്‍വ് ബാങ്ക് പരിധിയായ ആറുശതമാനത്തിന് മുകളില്‍ തന്നെയാണ് ഇപ്പോഴും പണപ്പെരുപ്പനിരക്ക്.

◼️ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് രാജ്യത്തെ പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ വാതില്‍പ്പടി സേവനം ആരംഭിച്ചത്. ഇപ്പോള്‍ ഭിന്നശേഷിക്കാരുടെ ക്ഷേമം കണക്കിലെടുത്ത് പുതിയ പ്രഖ്യാപനവുമായി വന്നിരിക്കുകയാണ് എസ്ബിഐ. ഭിന്നശേഷിക്കാര്‍ക്ക് ഒരു മാസം മൂന്ന് തവണ സൗജന്യമായി വാതില്‍പ്പടി സേവനം പ്രയോജനപ്പെടുത്താമെന്നതാണ് എസ്ബിഐയുടെ പ്രഖ്യാപനം. ചെക്ക് നല്‍കല്‍, പണമിടപാട്, ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കല്‍, കൈവൈസി രേഖകള്‍ സമര്‍പ്പിക്കല്‍ തുടങ്ങി വിവിധ ബാങ്കിങ് സേവനങ്ങളാണ് വീട്ടിലെത്തി നല്‍കുന്നത്. 1800 1037 188, 1800 1213 721 എന്നി ടോള്‍ ഫ്രീ നമ്പറുകളില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്താണ് ഉപഭോക്താക്കള്‍ വാതില്‍പ്പടി സേവനം പ്രയോജനപ്പെടുത്തേണ്ടത്. യോനോ ആപ്പ് വഴിയും വാതില്‍പ്പടി സേവനം തേടാവുന്നതാണ്. പ്രതിദിനം ഒരു ഇടപാടിന് 20,000 രൂപയാണ് പരിധി. ചെക്ക്, പിന്‍വലിക്കുന്നതിനുള്ള അപേക്ഷ എന്നിവ വഴി മാത്രമേ പണം പിന്‍വലിക്കാന്‍ അനുവദിക്കൂ. പാസ്ബുക്ക് നിര്‍ബന്ധമാണ്.

◼️തെലുങ്ക് സിനിമ ഇന്‍ഡസ്ട്രിയില്‍ പുതിയ ചരിത്രം കുറിച്ച് മലയാളത്തിന്റെ പ്രിയ നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. പത്ത് ദിവസം കൊണ്ട് സീതാ രാമത്തിന്റെ ആഗോള ബോക്‌സ് ഓഫിസ് കളക്ഷന്‍ 50 കോടിയാണ്. ഒരു മലയാള താരം തെലുങ്ക് സിനിമയില്‍ എത്തി 50 കോടി നേടുന്നത് ഇത് ആദ്യമാണ്. 'സീതാരാമ'ത്തിലൂടെ തെലുങ്കില്‍ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ്  ദുല്‍ഖര്‍ സല്‍മാന്‍. റിലീസ് ചെയ്ത് കുറച്ചു ദിവസങ്ങള്‍കൊണ്ടുതന്നെ യുഎസ്എ ബോക്‌സ് ഓഫിസില്‍ നിന്ന് ചിത്രം വണ്‍ മില്യണ്‍ യുഎസ് ഡോളറില്‍ (8.28 കോടി) അധികം നേടി. അമേരിക്കന്‍ പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് ദുല്‍ഖര്‍ സല്‍മാന്‍ തന്നെ ഫേസ്ബുക്കിലൂടെ അറിയിച്ചതാണ് ഇക്കാര്യം. 'സീതാരാമ'ത്തിലൂടെ യുഎസില്‍ ആദ്യദിനം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന മലയാളി താരം എന്ന റെക്കോര്‍ഡ് ദുല്‍ഖര്‍ നേരത്തേ സ്വന്തമാക്കിയിരുന്നു. ഓഗസ്റ്റ് അഞ്ചിനായിരുന്നു 'സീതാരാമം' ലോകമെമ്പാടുമുള്ള തീയറ്ററുകളില്‍ റിലീസ് ചെയ്തത്.

◼️ഹൃദയത്തെ തൊട്ടുണര്‍ത്തുന്ന, ഭാവതീവ്രമായ വാക്കുകളും വരികളും ചിട്ടപ്പെടുത്തി കണ്ണീരുപ്പുകലര്‍ന്ന ഗാനങ്ങളിലൂടെ നിസ്സഹായാവസ്ഥയുടെ ചിത്രങ്ങള്‍ വരച്ചുകാട്ടിക്കൊണ്ട് ആസ്‌ത്രേലിയയിലെ മെല്‍ബണില്‍ നിന്നും പ്രേക്ഷക മനസ്സുകളിലേക്ക് വീണ്ടും കടന്നു വരികയാണ് സാഹിത്യകാരിയായ രേണുക വിജയകുമാരന്‍. മലയാള സിനിമയിലെ നാദിര്‍ഷ, അജയ് വാസുദേവ്, മാലാ പാര്‍വ്വതി എന്നിവരുടെ ഫേസ്ബുക് പേജുകളിലൂടെയാണ് രേണുകാ വിജയകുമാരന്റെ  'അച്ഛന്റെ തേങ്ങല്‍ ' എന്ന ഗാനം റിലീസ് ചെയ്തിരിക്കുന്നത്. പിന്നണി ഗായകന്‍ സുദീപ് കുമാര്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. സംഗീതം നിര്‍വഹിച്ചിരിക്കുന്നത് രാജേഷ് രാജാണ്. ഗാനരചനയും സംവിധാനവും രേണുകാ വിജയകുമാരന്‍ തന്നെ.  

◼️ജര്‍മ്മന്‍ ആഡംബര വാഹന ബ്രാന്‍ഡായ ബിഎംഡബ്ല്യു ഇന്ത്യ എം ഡിവിഷന്റെ 50 - ആം  വാര്‍ഷികം ആഘോഷിക്കുന്നതിനായി, ബിഎംഡബ്ല്യു എം4 കോമ്പറ്റീഷന്‍ കൂപ്പെയുടെ എക്സ്‌ക്ലൂസീവ് 50 ജഹ്രെ എം എഡിഷന്‍  ഇന്ത്യയില്‍ അവതരിപ്പിച്ചു. 1.53 കോടി രൂപ വിലയുള്ള ഈ സിബിയു സ്പോര്‍ട്സ് കാറിന്റെ 10 യൂണിറ്റുകള്‍ മാത്രമേ രാജ്യത്ത് വില്‍ക്കുകയുള്ളൂവെന്ന് ബിഎംഡബ്ല്യു ഇന്ത്യ അറിയിച്ചു. ആഘോഷത്തിന്റെ ഭാഗമായി അടുത്തിടെ പുറത്തിറക്കിയ എം340ഐ, 5 സീരീസ്, 6 സീരീസ് 50 ജഹ്രെ പതിപ്പുകള്‍ക്കൊപ്പം എം4 കോമ്പറ്റീഷന്‍ കൂപ്പെ 50 ജഹ്രെ എം എഡിഷനും ചേരും. ബിഎംഡബ്ല്യു എം ട്വിന്‍പവര്‍ ടര്‍ബോ ടെക്നോളജിയുള്ള 3.0 ലീറ്റര്‍ സ്ട്രെയിറ്റ് സിക്സ് യൂണിറ്റാണ് ബിഎംഡബ്ല്യു എം4 കോംപറ്റീഷന്‍ കൂപ്പില്‍ ഘടിപ്പിച്ചിരിക്കുന്നത്. ഈ എഞ്ചിന്‍ പരമാവധി 510 എച്ച്പി കരുത്തും 650 എന്‍എം പരമാവധി ടോര്‍ക്കും ഉത്പാദിപ്പിക്കും.

◼️കഥകളുറങ്ങിക്കിടക്കുന്ന കോട്ടകള്‍ പഴയകാലത്തിന്റെ പ്രതാപം വിളിച്ചോതുന്നവയാണ്. എന്നാല്‍ ഈ പ്രതാപ ഗോപുരങ്ങളിലെ ഉള്ളറകളില്‍ നിന്ന് തോറ്റുപോയവരുടെ ഗദ്ഗദങ്ങളും ഒന്ന് ചെവിയോര്‍ത്താല്‍ നമുക്ക് കേള്‍ക്കാനാകും. 'കേരളത്തിലെ കോട്ടകള്‍'. കവിത ബിജു. കറന്റ് ബുക്‌സ് തൃശൂര്‍. വില 104.

◼️വാതരോഗങ്ങള്‍ പിടിമുറുക്കുമ്പോള്‍ വേദനയും കൂടെയെത്തുന്നു. പ്രായമായവരിലാണ് വാതസംബന്ധമായ അസുഖങ്ങള്‍ കൂടുതലായി കാണാറുള്ളത്. വാതരോഗങ്ങള്‍ക്ക് ഫലപ്രദമായ ചികിത്സ ആയുര്‍വേദത്തിലുണ്ട്. കൈകാല്‍ വേദന, ഇടുപ്പുവേദന, സന്ധി തേയ്മാനം കൊണ്ടുള്ള വേദന, കഴുത്തു വേദന തുടങ്ങിയവയാണ് വാതദോഷാധിക്യം കൊണ്ടുണ്ടാകുന്നുത്. ഇത്തരം രോഗങ്ങള്‍ മഴക്കാലത്തും ശീതകാലത്തും വര്‍ധിച്ചു കാണാറുണ്ട്. പ്രായം കൂടുന്തോറും ശരീരബലം കുറയുന്നു, ഉപയോഗം കൊണ്ട് സന്ധികള്‍ക്ക് തേയ്മാനം സംഭവിക്കുന്നു. ഇങ്ങനെ വാതരോഗങ്ങളെത്തുന്നു. വാതരോഗികളില്‍ മാനസിക സമ്മര്‍ദം  കൂടുന്നതും ഉറക്കമില്ലായ്മ ഉണ്ടാവുന്നതും കണ്ടുവരുന്നു. ദിവസവും എണ്ണ  തേച്ച് ശരീരം ചൂടുവെള്ളത്തില്‍ കഴുകി കുളിക്കാം. മിതമായി വ്യായാമം ചെയ്യുക. ഹിതമായ യോഗാസന മുറകള്‍ ശീലിക്കുന്നതു നല്ലതാണ്. മാനസിക സമ്മര്‍ദമുണ്ടാക്കുന്ന കാര്യങ്ങള്‍ ഒഴിവാക്കുക. വിശ്രമജീവിതം ആസ്വാദ്യകരമായി നയിക്കുക. ഇഷ്ടമുള്ള കാര്യങ്ങള്‍ യാത്ര, വായന, എഴുത്ത് തുടങ്ങിയവയില്‍ ഏര്‍പ്പെടാം.

അഭിപ്രായങ്ങള്‍

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

മറ്റു വാർത്തകൾ

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

ലോക്‌സഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും പൊലീസ് നിരീക്ഷകരും ജില്ലയിലെത്തി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പൊന്നാനി, മലപ്പുറം മണ്ഡലങ്ങളിലേക്കായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച പൊതു നിരീക്ഷകരും ക്രമസമാധാന ചുമതലയുള്ള പൊലീസ് നിരീക്ഷകരും ജില്ലയിലെത്തി. മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ അവദേശ് കുമാര്‍ തിവാരിയും പൊന്നാനി ലോക്‌സഭാ മണ്ഡലത്തില്‍ പുല്‍കിത് ആര്‍.ആര്‍ ഖരേയുമാണ് പൊതുനിരീക്ഷകര്‍. ഉത്തര്‍പ്രദേശ് കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥരാണ് ഇവര്‍. മലപ്പുറം മണ്ഡലത്തില്‍ ഡോ. ബന്‍വര്‍ലാല്‍ മീണയും പൊന്നാനി മണ്ഡലത്തില്‍ വിശ്വാസ് ഡി പണ്ഡാരെയുമാണ് പൊലീസ് നിരീക്ഷകരായി എത്തിയിട്ടുള്ളത്. ഐ.പി.എസ് ഉദ്യോഗസ്ഥരാണ് ഇരുവരും. പൊതുതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ ചെലവ് നിരീക്ഷിക്കുന്നതിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച  പ്രശാന്ത് കുമാര്‍ സിന്‍ഹയും (പൊന്നാനി)  ആദിത്യ സിങ് യാദവും (മലപ്പുറം) നേരത്തെ ജില്ലയിലെത്തിട്ടുണ്ട്.  നിരീക്ഷകരുമായി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ സാഹചര്യം വിലയിരുത്തി. ജില്ലാ പൊലീസ് മേധാവി  എസ്. ശശിധരന്‍, അസി. കളക്ടര്‍ കുമാര്‍ ഠാക്കൂര്‍, പൊന്നാനി വരണാധികാരിയും അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റുമായ...

ചോട്ട വാള മീൻ chotta vala fish

അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള

ആദ്യമായി തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനൊരുങ്ങുന്നവർ ശ്രദ്ധിക്കുക: 'നോട്ട'യും 'എൻഡ്' ബട്ടണും ശ്രദ്ധിക്കണം; നടപടിക്രമങ്ങൾ ഇങ്ങനെ..

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ആദ്യമായി വോട്ട് ചെയ്യാനൊരുങ്ങുന്നവർ തിരഞ്ഞെടുപ്പ് രീതികളെക്കുറിച്ച് വ്യക്തമായി അറിഞ്ഞിരിക്കണം. നിങ്ങൾ മുനിസിപ്പാലിറ്റിയിലോ കോർപ്പറേഷനിലോ ഉൾപ്പെട്ട വോട്ടറാണെങ്കിൽ പോളിങ് ബൂത്തിലെ വെള്ള നിറത്തിലുള്ള ലേബലുള്ള ഒരു ബാലറ്റ് യൂണിറ്റിൽ ഒരു വോട്ട് മാത്രമേ രേഖപ്പെടുത്തേണ്ടതുള്ളൂ. എന്നാൽ, നിങ്ങൾ ഒരു ഗ്രാമപഞ്ചായത്ത് തലത്തിലാണ് വോട്ട് ചെയ്യുന്നതെങ്കിൽ മൂന്ന് വോട്ടുകൾ ചെയ്യേണ്ടതുണ്ട്. ഇത് ഗ്രാമപഞ്ചായത്ത് വാർഡിലേക്കും, ബ്ലോക്ക് പഞ്ചായത്ത് വാർഡിലേക്കും, ജില്ലാ പഞ്ചായത്ത് വാർഡിലേക്കുമായാണ്. ഇതിനായി പോളിങ് ബൂത്തുകളിൽ മൂന്ന് ബാലറ്റ് യൂണിറ്റുകൾ ഉണ്ടാകും. ഗ്രാമപഞ്ചായത്തിലേക്ക് വോട്ട് ചെയ്യാനുള്ള യൂണിറ്റിന് വെള്ള നിറത്തിലുള്ള ലേബലും, ബ്ലോക്ക് പഞ്ചായത്തിലേക്കുള്ള യൂണിറ്റിന് പിങ്ക് നിറത്തിലുള്ള ലേബലും, ജില്ലാ പഞ്ചായത്തിലേക്കുള്ള യൂണിറ്റിന് ഇളംനീല നിറത്തിലുള്ള ലേബലുമായിരിക്കും ഉണ്ടാവുക. ഈ നിറങ്ങൾ അനുസരിച്ച് നിങ്ങൾക്ക് വോട്ട് രേഖപ്പെടുത്താവുന്നതാണ്. മത്സരിക്കുന്ന ഒരു സ്ഥാനാർത്ഥിയോടും താത്പര്യമില്ലാത്തവർ ശ്രദ്ധിക്കുക, തദ്ദേശ തിരഞ്ഞെടുപ്പിൽ 'നോട്ട' (NOTA) എന്ന ഓപ...

ചുവപ്പ് അണലിയുടെ സത്യാവസ്ഥ ഇതാണ് red anali

മലബാർ പിറ്റ് വൈപ്പർ എന്ന ഈ ഇനം വ്യത്യസ്ത നിറങ്ങളിൽ കാണപ്പെടുന്നു. ഒരേ ഇനം വിവിധ നിറഭേദങ്ങളിൽ കാണുന്നതിന് കളർ മോർഫുകൾ എന്നാണ് പറയുക. ഏറ്റവുമധികം കളർ മോർഫുകൾ കാണപ്പെടുന്ന ഒരിനമാണ് ഇത്.  ഉഗ്രവിഷമുള്ള ഗണത്തിൽ പെടുന്നവയല്ല. രാത്രികാലങ്ങളിലാണ് കൂടുതൽ ആക്ടീവ് ആകുക. മരച്ചില്ലകളിലാണ് കൂടുതലും കാണപ്പെടുക. Endemic to Western Ghats ആണ്, അതായത് പശ്ചിമ ഘട്ടത്തിലൊഴികെ മറ്റൊരിടത്തും ഇവയെ കാണില്ല. ഇവയുടെ വിഷത്തിന് പ്രതിവിഷം ലഭ്യമല്ല. കടിയേറ്റാൽ ആശുപത്രിയിലെത്തിക്കുകയും ചികിത്സതേടുകയും വേണം. പൊതുവേ മനുഷ്യന് അപകടകാരികളല്ല. പ്രാദേശികമായ ജനിതക വ്യതിയാനം മൂലം ഇവയെ മൂന്നായി തരം തിരിച്ചിട്ടുണ്ട്. പശ്ചിമ ഘട്ടത്തിന്റെ തെക്ക് ആര്യങ്കാവ് ഗ്യാപ്പ് വരെ കാണപ്പെടുന്നവ തിരുവിതാംകൂർ ചോലമണ്ഡലി (Craspedocephalus travancoricus) എന്നും, ആര്യങ്കാവ് മുതൽ പാലക്കാട് ഗ്യാപ്പ് വരെയുള്ളവ ആനമല ചോലമണ്ഡലി (Craspedocephalus anamallensis) എന്നും, അതിന് വടക്കായി കാണപ്പെടുന്നവ മലബാർ ചോലമണ്ഡലി (Craspedocephalus malabaricus) എന്നും പേർ നൽകപ്പെട്ടിരിക്കുന്നു.

ആസാം വാള assam vala

കിട്ടിയാൽ നല്ല വിലലഭിക്കുന്ന കടൽ മീനിനെ പരിചയപ്പെടാം Ghol fish -Protonibea diacanthus-croaker fish -Black-spotted Croaker പല്ലി കോര

വിപണിയിൽ നല്ല വിലയുള്ളതും  ഭക്ഷ്യയോഗ്യമായതുമായ  കടൽ മത്സ്യംമാണിത് .ഈ മത്സ്യത്തെ പല്ലിക്കോര,ഘോൾ മത്സ്യം,പട്ത്തക്കോര, Ghol Fish സ്വർണ്ണം മത്സ്യം എന്നീ പേരുകളിൽ ഇല്ലാം  എന്നറിയപ്പെടുന്നു . ഇതിന്റെ ശാസ്ത്രീയനാമം പ്രോട്ടോണിബിയ ഡയകാന്തസ് എന്നാണ്. ഈ മത്സ്യത്തെ ഉണക്ക മീൻ എന്ന രീതിയിലാണ് കൂടുതലായും ഉപയോഗിക്കുന്നത്. ഇവയുടെ തൊലിയിൽ കാണപ്പെടുന്ന കൊളിജിൻ എന്ന ഭക്ഷ്യയോഗ്യമായ വസ്തു ഉപയോഗിച്ച് മരുന്ന്, സൗന്ദര്യവർദ്ധക വസ്തുക്കൾ എന്നിവ നിർമ്മിക്കുന്നു. മത്സ്യത്തിന്റെ ചിറകിൽ നിന്നുണ്ടാക്കുന്ന നാര് ഉപയോഗിച്ച് മുറിവുകൾ തുന്നിക്കെട്ടാനും വീഞ്ഞ് ശുദ്ധീകരിക്കാനും സാധിക്കുന്നു .ഇന്ത്യൻ മഹാസമുദ്രത്തിലും ശാന്തസമുദ്രത്തിലും പേർഷ്യൻ ഉൾക്കടലിലുമാണ് സാധാരണയായി ഈ മീനിനെ ലഭിക്കുന്നത്. പല്ലിക്കോര മത്സ്യങ്ങൾക്കു വലിയ വില ലഭിക്കാറുണ്ട്

പെൺകുട്ടികൾ ഒറ്റക്കാലിൽ ചരടു കെട്ടുന്നതെന്തിന്? യഥാർത്ഥ അർത്ഥം അറിഞ്ഞൻ പിന്നെ ഒരിക്കലും കേട്ടില്ല

ഇന്ന് നമ്മുടെ സമൂഹത്തിൽ, പ്രത്യേകിച്ച് കേരളത്തിൽ പെൺകുട്ടികൾ ഒരു കാലിൽ മാത്രം ചരടു കെട്ടുന്നതിന്റെ ശാസ്ത്രമെന്ത്? ഇതിനെക്കുറിച്ചു ചോദിച്ചാൽ ഇതു കെട്ടിയിരിക്കുന്ന ആർക്കുമറിയില്ല. പലരും കെട്ടുന്നു. അതുകണ്ട് ഞാനും കെട്ടുന്നു, ഉത്തരം അതിൽ തീരും..... ഏതോ പാശ്ചാത്യരാജ്യത്തു നിന്നും വന്ന സ്ത്രീകളുടെ കാലിൽ കെട്ടിയിരുന്ന ചരടു കണ്ട്, ഇവിടുത്തെ അനുകരണ പ്രേമികൾ പിന്തുടരുന്നു, അത്രമാത്രം. പക്ഷേ ഇത് പാശ്ചാത്യ വനിതകൾ ഉപയോഗിക്കുന്ന തെന്തെന്നാൽ അവർക്ക് ലൈംഗീകതയിൽ ഏർപ്പെടാൻ താല്പര്യമുണ്ട് (Ready to sex) എന്നാണ് ഉദ്ദേശിക്കുന്നത്. അതായത് ലൈംഗീക തൊഴിലാളികളാണ് എന്നുള്ളതിന്റെ അടയാളമാണ് ഒറ്റക്കാലിൽ കെട്ടിയിരിക്കുന്ന ചരട്. എന്നാൽ നമ്മുടെ പെൺകുട്ടികൾ അർത്ഥമറിയതെ ചെയ്യുന്നതിന്റെ യാഥാർത്ഥ്യം മനസിലാകുമ്പോൾ സത്യത്തിൽ നാണക്കേടാണ് തോന്നുന്നത് എനിക്കു മാത്രമാകില്ല....        ഒരു വിദേശി പൗരൻകേരളത്തിലെ ഒരു പട്ടണത്തിൽ വെച്ച് ഒറ്റക്കാലിൽ ചരടു കെട്ടിയ പെൺകുട്ടിയെ ശല്യം ചെയ്തതും, പിന്നീട് നാട്ടുകാർ ഇടപെട്ട് അയാളെ പോലീസിൽ ഏല്പിച്ചതും, തുടർന്ന് അയാൾ പറഞ്ഞ കാര്യങ്ങളും വെച്ച് അയാളെ...

SIR -2025- വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനായി BLO നമുക്ക് തരുന്ന Form എങ്ങനെ പൂരിപ്പിക്കണം എന്നുള്ളതാണ് ചുവടെ ചേർക്കുന്നത്. വളരെ ലളിതമാണ്. എന്നാൽ സൂക്ഷിക്കേണ്ടതുമാണ്

🗳️ Enumeration Form Fill ചെയ്യുന്നതിനുള്ള ഒരു മാതൃക form കൂടി ഇതോടൊപ്പം ചുവടെ ചേർക്കുന്നുണ്ട്. 🔹 *ഘട്ടം 1 : ഫോട്ടോയ്ക്ക് താഴെ എഴുതേണ്ട അടിസ്ഥാന വിവരങ്ങൾ* ഫോട്ടോയുടെ താഴെ താഴെപ്പറയുന്ന വിവരങ്ങൾ വ്യക്തമായി (capital letters ആയി) രേഖപ്പെടുത്തുക: 1️⃣ ജനന തീയതി (Date of Birth) 2️⃣ ആധാർ നമ്പർ (Aadhaar Number) 3️⃣ മൊബൈൽ നമ്പർ (Mobile Number) 4️⃣ പിതാവിൻ്റെ പേര് (Father’s Name) – EPIC (വോട്ടേഴ്‌സ് തിരിച്ചറിയൽ കാർഡ് ) നമ്പറോടുകൂടി 5️⃣ മാതാവിൻ്റെ പേര് (Mother’s Name) – EPIC നമ്പറോടുകൂടി 6️⃣ പങ്കാളിയുടെ പേര് (Spouse’s Name) – EPIC നമ്പറോടുകൂടി 🔹 *ഘട്ടം 2:* *വോട്ടർ 2002ലെ SIR-ൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുക.*  2002 ലെ Special Summary Revision (SIR) പട്ടിക പരിശോധിച്ച് വോട്ടർ അതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ഉറപ്പാക്കുക. ഇത് അനുസരിച്ച് താഴെ പറയുന്ന രണ്ടിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കുക. 🔹 *Case 1: വോട്ടർ 2002ലെ SIR-ൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ, ഫോമിൻ്റെ ഇടത് വശത്തുള്ള കോളം പൂരിപ്പിക്കുക.* പൂരിപ്പിക്കേണ്ട വിവരങ്ങൾ: 1️⃣ വോട്ടറുടെ പേര് (Name of Voter) 2️⃣ EPIC നമ്പർ 3️⃣ ബന്ധുവിൻ്റ...

ഇന്നത്തെ വേങ്ങരയിൽ നിന്നുള്ള പത്രവർത്തകൾ vengara news paper news

കൂടുതൽ വാർത്തകൾ

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

ലോക്‌സഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും പൊലീസ് നിരീക്ഷകരും ജില്ലയിലെത്തി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പൊന്നാനി, മലപ്പുറം മണ്ഡലങ്ങളിലേക്കായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച പൊതു നിരീക്ഷകരും ക്രമസമാധാന ചുമതലയുള്ള പൊലീസ് നിരീക്ഷകരും ജില്ലയിലെത്തി. മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ അവദേശ് കുമാര്‍ തിവാരിയും പൊന്നാനി ലോക്‌സഭാ മണ്ഡലത്തില്‍ പുല്‍കിത് ആര്‍.ആര്‍ ഖരേയുമാണ് പൊതുനിരീക്ഷകര്‍. ഉത്തര്‍പ്രദേശ് കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥരാണ് ഇവര്‍. മലപ്പുറം മണ്ഡലത്തില്‍ ഡോ. ബന്‍വര്‍ലാല്‍ മീണയും പൊന്നാനി മണ്ഡലത്തില്‍ വിശ്വാസ് ഡി പണ്ഡാരെയുമാണ് പൊലീസ് നിരീക്ഷകരായി എത്തിയിട്ടുള്ളത്. ഐ.പി.എസ് ഉദ്യോഗസ്ഥരാണ് ഇരുവരും. പൊതുതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ ചെലവ് നിരീക്ഷിക്കുന്നതിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച  പ്രശാന്ത് കുമാര്‍ സിന്‍ഹയും (പൊന്നാനി)  ആദിത്യ സിങ് യാദവും (മലപ്പുറം) നേരത്തെ ജില്ലയിലെത്തിട്ടുണ്ട്.  നിരീക്ഷകരുമായി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ സാഹചര്യം വിലയിരുത്തി. ജില്ലാ പൊലീസ് മേധാവി  എസ്. ശശിധരന്‍, അസി. കളക്ടര്‍ കുമാര്‍ ഠാക്കൂര്‍, പൊന്നാനി വരണാധികാരിയും അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റുമായ...

പെൺകുട്ടികൾ ഒറ്റക്കാലിൽ ചരടു കെട്ടുന്നതെന്തിന്? യഥാർത്ഥ അർത്ഥം അറിഞ്ഞൻ പിന്നെ ഒരിക്കലും കേട്ടില്ല

ഇന്ന് നമ്മുടെ സമൂഹത്തിൽ, പ്രത്യേകിച്ച് കേരളത്തിൽ പെൺകുട്ടികൾ ഒരു കാലിൽ മാത്രം ചരടു കെട്ടുന്നതിന്റെ ശാസ്ത്രമെന്ത്? ഇതിനെക്കുറിച്ചു ചോദിച്ചാൽ ഇതു കെട്ടിയിരിക്കുന്ന ആർക്കുമറിയില്ല. പലരും കെട്ടുന്നു. അതുകണ്ട് ഞാനും കെട്ടുന്നു, ഉത്തരം അതിൽ തീരും..... ഏതോ പാശ്ചാത്യരാജ്യത്തു നിന്നും വന്ന സ്ത്രീകളുടെ കാലിൽ കെട്ടിയിരുന്ന ചരടു കണ്ട്, ഇവിടുത്തെ അനുകരണ പ്രേമികൾ പിന്തുടരുന്നു, അത്രമാത്രം. പക്ഷേ ഇത് പാശ്ചാത്യ വനിതകൾ ഉപയോഗിക്കുന്ന തെന്തെന്നാൽ അവർക്ക് ലൈംഗീകതയിൽ ഏർപ്പെടാൻ താല്പര്യമുണ്ട് (Ready to sex) എന്നാണ് ഉദ്ദേശിക്കുന്നത്. അതായത് ലൈംഗീക തൊഴിലാളികളാണ് എന്നുള്ളതിന്റെ അടയാളമാണ് ഒറ്റക്കാലിൽ കെട്ടിയിരിക്കുന്ന ചരട്. എന്നാൽ നമ്മുടെ പെൺകുട്ടികൾ അർത്ഥമറിയതെ ചെയ്യുന്നതിന്റെ യാഥാർത്ഥ്യം മനസിലാകുമ്പോൾ സത്യത്തിൽ നാണക്കേടാണ് തോന്നുന്നത് എനിക്കു മാത്രമാകില്ല....        ഒരു വിദേശി പൗരൻകേരളത്തിലെ ഒരു പട്ടണത്തിൽ വെച്ച് ഒറ്റക്കാലിൽ ചരടു കെട്ടിയ പെൺകുട്ടിയെ ശല്യം ചെയ്തതും, പിന്നീട് നാട്ടുകാർ ഇടപെട്ട് അയാളെ പോലീസിൽ ഏല്പിച്ചതും, തുടർന്ന് അയാൾ പറഞ്ഞ കാര്യങ്ങളും വെച്ച് അയാളെ...

ചോട്ട വാള മീൻ chotta vala fish

അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള

കൊളപ്പുറം ജംഗ്ഷനിൽ KSRTC ബസും ടോറസ് ലോറിയും തമ്മിൽ അപകടം VIDEO

കൊളപ്പുറം ജംഗ്ഷനിൽ KSRTC  ബസും  ടോറസ് ലോറിയും കൂടിയിടിച്ചു അപകടം. അപകടത്തിൽ പരിക്ക് പറ്റിയവരെ തൊട്ടടുത്ത ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയി video

2025ലെ പഞ്ചായത്ത്, നഗരസഭ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

2025ലെ പഞ്ചായത്ത്, നഗരസഭ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക  പ്രസിദ്ധീകരിച്ചു. 13412470 പുരുഷന്മാരും 15018010 സ്ത്രീകളും 281 ട്രാൻസ്ജൻഡർ വ്യക്തികളും അടക്കം 28430761 വോട്ടർമാരാണ് പട്ടികയിലുള്ളത്. ഇതിനു പുറമേ 2841 പ്രവാസി വോട്ടർമാരും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.  സംക്ഷിപ്തപുതുക്കലിനായി സെപ്തംബര്‍ 29 ന് പ്രസിദ്ധീകരിച്ച കരട് വോട്ടര്‍പട്ടികയില്‍ 2,83,12,468 വോട്ടര്‍മാരാണുണ്ടായിരുന്നത്.  ഒക്ടോബര്‍ 14 വരെ നടന്ന സംക്ഷിപ്തപുതുക്കലിൽ 332291 പേർ പുതിയതായി വോട്ടർ പട്ടികയിൽ പേര് ചേർത്തു.

മഞ്ഞകൂരി മീൻ manja koori

മഞ്ഞക്കൂരി(ശാസ്ത്രീയനാമം:Horabagrus brachysoma). കേരളത്തിലെ കായൽ പ്രദേശങ്ങളിലും നദികളിലും കണ്ടുവരുന്ന ഒരു മത്സ്യമാണ് മഞ്ഞക്കൂരി. (ശാസ്ത്രീയനാമം:Horabagrus brachysoma). ഇംഗ്ലീഷിൽ Asian sun catfish എന്ന് അറിയുന്നു മഞ്ഞക്കൂരിയുടെ ജന്മദേശം കേരളമാണെന്ന് കരുതുന്നു. ജലമലിനീകരണം മൂലം വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു മത്സ്യമാണിത്. പരമാവധി 45 സെന്റിമീറ്റർ നീളം വരെ വളരുന്നു. 10 വർഷം വരെ ഇവയ്ക്ക് ആയുസ്സുണ്ട്. മഞ്ഞളേട്ട, മഞ്ഞേട്ട എന്നീ പേരുകളിലുമറിയപ്പെടുന്നു. പുഴകളിലെ വെള്ളം കലങ്ങുമ്പോളാണ് സാധാരണയായി ഇവയെ കാണാറ്‌ ശരീരത്തിന്റെ മുകള്ഭാഗം ഇരുണ്ടനിറം, വശങ്ങള് മഞ്ഞകലര്ന്ന സ്വര്ണ്ണനിറം, അടിഭാഗം വെളുത്ത നിറം. കറുത്ത ചുട്ടി അംശീയ ചിറകിനുമുകളില് ചെകിളമൂടിയ്ക്ക് പുറകിലായി കാണുന്നു. പരന്ന വലിയ തല, വശങ്ങളില് നിന്നു പരന്ന ഉടല്. വലിയ വായ. മേല്താടിയിലും കീഴ്താടിയിലും രണ്ടുജോടി വീതം തൊങ്ങലുകള്. അറക്കവാളിന്തേതു പോലെ അരികളും വലിയ ശക്തിയുള്ള മുള്ളോടുകൂടിയതുമായ മേല് അംശീയ ചിറകുകള്. ചെറിയ അഡിപോസ് ചിറകുകള്. വളരെ നീളം കൂടിയ ഗുദ ചിറക്. ചെകിളമൂടിയ്ക്കു പിന്നില് നിന്ന് വാൽ ചിറകുവരെയുള്ള പാർശ്വരേഖ അരഞ്ഞീൽ FISH ചെമ...