വേങ്ങര ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി ഈ വർഷവും കർഷക ദിനാചരണം സമുചിതമായി ആഘോഷിച്ചു . കർഷകരെ ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നതോടൊപ്പം കാർഷികവൃത്തിയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് ഈ ദിനാചരണത്തിന്റെ പ്രാധാന്യം. 2022 ആഗസ്റ്റ് 17 (1198 ചിങ്ങം 1) ബുധനാഴ്ച രാവിലെ 11.30 നു വേങ്ങര വ്യാപാരഭവൻ ഹാളിൽ വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ഹസീന ഫസൽ ന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ വേങ്ങര നിയോജ ക മണ്ഡലം MLA പി.കെ. കുഞ്ഞാലിക്കുട്ടി അവർകൾ ഉദ്ഘാടനം ചെയ്തു കർഷകരെ ആദരിച്ചു. പ്രസ്തുത പരിപാടിയിൽ ജില്ലാ പ ഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് ഭരണ സമതി അംഗങ്ങൾ, കാർഷിക വികസന സമിതി അംഗങ്ങൾ, വിവിധ ബാങ്ക് പ്രതിനിധികൾ, കർഷക പ്രതിനിധികൾ, തുടങ്ങിയവർ പങ്കെടുത്ത് ആശംസകൾ അർപ്പിച്ചു. രാവിലെ 9.30ന് ബഹുമാനപ്പെട്ട കൃഷി വകുപ്പ് മന്ത്രി നടപ്പിലാ ക്കുന്ന കൃഷി ദർശൻ പരിപാടിയുടെ വിളംബര ജാഥ വേങ്ങര ടൗണിൽ നിന്ന് തുടങ്ങി സമ്മേളന നഗരിയിൽ എത്തിച്ചേർന്നു തുടർന്ന് കാലാവസ്ഥാ നുസൃത കൃഷി രീതികൾ എന്ന വിഷയത്തെ ആസ്പദമാക്കി കൃഷി അസി സ്റ്റർ ഡയറക്...
വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.