ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

റോഡ് തോടായി ; സബാഹ് കുണ്ടു പുഴക്കലിൻ്റെ നേതൃത്വത്തിൽ നടപ്പാത നിർമ്മിച്ച് SFC ക്ലബ് പ്രവർത്തകർ

സബാഹ് കുണ്ടു പുഴക്കലിൻ്റെ നേതൃത്വത്തിൽ നടപ്പാത നിർമ്മിച്ച്  SFC ക്ലബ് പ്രവർത്തകർ മാതൃകയായി  വേങ്ങര -കോട്ടക്കൽ ചങ്കുവെട്ടി റോഡിൽ പറപ്പൂർ പഞ്ചായത്തിലെ രണ്ടാം വാർഡ് എടയാട്ടുപറമ്പിലെ വെള്ളക്കെട്ടിൽ പൊറുതിമുട്ടിയ നാട്ടുകാർക്ക് വേണ്ടി SFC ക്ലബ് പ്രവർത്തകർ സാമൂഹ്യ പ്രവർത്തകൻ സബാഹ് കുണ്ടു പുഴക്കലിൻ്റെ സഹായത്തോടെ Hollow bricks കൊണ്ട് നടപ്പാത ഒരുകി   റോഡരികിൽ   കവുങ്ങ് കൊണ്ട്  പാലം നിർമിച്ചു അത്  വഴിയായിരുന്നു  ഇത്‌വരെ  നാട്ടുകാരുടെ സാഹസിക കാൽനടയാത്ര  കവുങ്ങ് കൊണ്ട് നിർമിച്ച പാലം വഴി യുള്ള നാട്ടുകാരുടെ യാത്ര മഴക്കാലം  ശക്തമായതോടെ  മഴനനഞ്ഞ് വഴുക്കൽ അനുഭവപ്പെട്ട്  വെള്ളത്തിലേക്ക് വിഴുന്ന  സാഹചര്യത്തിൽ  കാൽനടയാത്രക്കാർക്ക് മികച്ച ഒരു സംവിധാനം ഒരുക്കാൻ  അധികാരികളോട്  പ്രദേശവാസികൾ  പരാതിപ്പെട്ടിട്ടും പരിഹാരം ഉണ്ടായില്ല  ഈ സാഹചര്യത്തിൽ SFC ക്ലബ് പ്രവർത്തകർ സാമൂഹ്യ പ്രവർത്തകൻ സബാഹ് കുണ്ടു പുഴക്കലിൻ്റെ സഹായത്തോടെ ഹോളോ ബ്രിക്‌സ്  കൊണ്ട് നടപ്പാത നിർമ്മിക്കുകയായിരുന്നു ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സ...

വേങ്ങര കുറ്റാളൂർ,കുന്നുംപുറം കൊടക്കല്ല് എന്നിവിടങ്ങളിൽ ഉൾപ്പെടെ 48 ക്യാമറകളാണ് ജില്ലയിൽ സ്ഥാപിച്ചിരിക്കുന്നത് നിയമ ലംഘനങ്ങൾ തടയാന്‍ ജില്ലയിലെ എഐ ക്യാമറകൾ പ്രവർത്തന സജ്ജമായി

നിയമ ലംഘനങ്ങൾ തടയാന്‍ ജില്ലയിലെ എഐ ക്യാമറകൾ പ്രവർത്തന സജ്ജമായി. വേങ്ങര കുറ്റാളൂർ,കുന്നുംപുറം കൊടക്കല്ല് എന്നിവിടങ്ങളിൽ ഉൾപ്പെടെ 48 ക്യാമറകളാണ് ജില്ലയിൽ സ്ഥാപിച്ചിരിക്കുന്നത് വേങ്ങര: ജില്ലയിലെ പ്രധാന റോഡുകളിലൂടെ യാത്ര ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്: എഐ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) ക്യാമറകൾ പ്രവർത്തന സജ്ജമായി. ജൂൺ മുതലുള്ള നിയമ ലംഘനങ്ങൾക്ക് ഈ മാസം 8ന് നോട്ടിസ് അയച്ചു തുടങ്ങി. നിയമങ്ങൾ പാലിക്കാത്ത വാഹനങ്ങളുടെ തെളിച്ചമുള്ള ചിത്രങ്ങളും വിവരങ്ങളും മോട്ടർ വാഹന വകുപ്പിന്റെ ജില്ലാ എൻഫോഴ്സ്മെന്റ് കൺട്രോൾ റൂമിൽ എത്തി കഴിഞ്ഞു.  ഓഫിസിൽ കംപ്യൂട്ടറുകളും മറ്റും സ്ഥാപിക്കുന്ന ജോലി കഴിഞ്ഞതോടെ പ്രത്യേക സോഫ്റ്റ്‌വെയറിൽ ശേഖരിച്ച വിവരങ്ങൾ പരിശോധിക്കുന്ന പണി ആരംഭിച്ചിട്ടുണ്ട്. വകുപ്പ് മേധാവികളുടെ അനുമതി ലഭിച്ചാലുടൻ നോട്ടിസ് അയയ്ക്കുമെന്ന് പദ്ധതിയുടെ ചുമതലയുള്ള കെൽട്രോൺ അധികൃതർ പറഞ്ഞു. രാപകൽ നിരീക്ഷണത്തിനായി വേങ്ങര കുറ്റാളൂർ,കുന്നുംപുറം കൊടക്കല്ല് എന്നിവിടങ്ങളിൽ ഉൾപ്പെടെ 48 ക്യാമറകളാണ് ജില്ലയിൽ സ്ഥാപിച്ചിരിക്കുന്നത്. ഹെൽമറ്റും സീറ്റ് ബെൽറ്റും ധരിക്കാതെയും മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്...

വടകര സബ് ജയിലിൽ നിന്ന് ചാടി പോയ പ്രതി കീഴടങ്ങി; 8 മാസം പ്രായമായ മകനെ കാണാൻ പോയതാണെന്ന് പ്രതി

വടകര സബ് ജയിലിൽ നിന്ന് ചാടി പോയ പ്രതി കീഴടങ്ങി. താമരശേരി സ്വദേശി ഫഹദാണ് ഇന്ന് രാവിലെ സ്റ്റേഷനിലെത്തി കീഴടങ്ങിയത്. എട്ട്മാസം പ്രായമുള്ള മകനെ കാണാനുള്ള ആഗ്രഹത്താലാണ് ജയിൽ ചാടിയതെന്ന് പൊലീസിനു മൊഴി നൽകി. ജൂൺ ഏഴിന് അഴിയൂർ ചെക്പോസ്റ്റിൽ നിന്ന് ആറു കിലോ കഞ്ചാവുമായാണ് ഫഹദ് പിടിയിലായത്. ഇയാൾ അന്നു മുതൽ റിമാന്റിൽ കഴിയുകയായിരുന്നു. മകനെ കാണണമെന്ന ആ്ഗ്രഹം കൊണ്ട് ജിയിൽ ചാടിയതാണെന്നാണ് ഫഹദ് കീഴടങ്ങിയപ്പോൾ പൊലീസിനോട് പറഞ്ഞത്. എന്നാൽ പൊലീസ് അന്വേഷണം ഊർജിതപ്പെടുത്തിയതോടെ സ്വയം കീഴടങ്ങിയെന്നാണ് പൊലീസ് കരുതുന്നത്. രണ്ട് ദിവസം മുൻപായിരുന്നു. വടകര സബ്ജയിലിൽ നിന്ന് ഫഹദ് ബാത്റൂമിലെ വെന്റിലേറ്റർ വഴി രക്ഷപ്പെടുകയായിരുന്നു. അന്ന് മുതൽ പൊലീസ് അന്വേഷണം ഊർജിതപ്പെടുത്തിയിരുന്നു. സമീപ പ്രദേശത്തെ സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചു. വീടിനു പരിസരത്തും സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം ഊർജിതപ്പെടുത്തിയിരുന്നു. ഇതിനിടെയാണ് ഇന്ന് രാവിലെ ഫഹദ് സ്റ്റേഷനിൽ കീഴടങ്ങിയത്.

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്രവാർത്തകൾ

പ്രഭാത വാർത്തകൾ     ◼️'ആസാദ് കാഷ്മീര്‍' പരാമര്‍ശം നടത്തിയ കെ.ടി ജലീലിനെതിരെ ഡല്‍ഹി പൊലീസില്‍ പരാതി. തിലക് മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ അഭിഭാഷകന്‍ ജി.എസ് മണിയാണ് പരാതി നല്‍കിയത്. സിപിഎം താക്കീതു നല്‍കിയതോടെ ജലീല്‍ വിവാദ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചു. പോസ്റ്റിലെ പരമാര്‍ശങ്ങള്‍ തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയതിനാല്‍ പിന്‍വലിക്കുകയാണെന്ന് ജലീല്‍ വ്യക്തമാക്കി. ◼️തുവര പരിപ്പ് അടക്കമുള്ള ഭക്ഷ്യധാന്യങ്ങളുടെ വില കുതിച്ചുയര്‍ന്നു. കിലോയ്ക്ക് മുപ്പതു രൂപ വരെയാണ് വര്‍ധന. നൂറു രൂപയുണ്ടായിരുന്ന പരിപ്പിന് 130 രൂപയായി. രണ്ടാം തരം പരിപ്പിന് 95 രൂപയില്‍നിന്ന് 115 രൂപയായി. പയര്‍- 95, മുതിര- 85, ഉഴുന്ന്- 125, കടല- 80, ചെറുപയര്‍- 105 എന്നിങ്ങനെയാണു വില. ഇവയ്ക്കെല്ലാം കിലോയ്ക്ക് 15 മുതല്‍ 30 വരെ രൂപ വില വര്‍ധിച്ചു. മുളകിനാണു റിക്കാര്‍ഡ് വില വര്‍ധന. 325 രൂപ. നൂറിലേറെ രൂപയാണു വര്‍ധിച്ചത്. അരിക്ക് കിലോയ്ക്ക് അഞ്ചു രൂപയോളം വര്‍ധിച്ചു. വിലവര്‍ധിക്കാന്‍ കാരണം വ്യാപാരികളുടെ പൂഴ്ത്തിവയ്പാണോയെന്നു പരിശോധിക്കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ◼️ചൈനീസ് ചാരക്കപ്പലിന് ശ്ര...

മലപ്പുറം AR നഗർ കാണാതായ സ്കൂൾ മാഷേ ആളൊഴിഞ്ഞ പറമ്പിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തി

 ഈ മാസം 10തിയതിമുതൽ കാണാതായ  AR നഗർ സ്വദേശി എ പി മത്തായി (മത്തായി മാസ്റ്റർ ) യെ  ആളൊഴിഞ്ഞ പറമ്പിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തി കഴിഞ്ഞപത്താം തിയതി  വൈകുന്നേരം മുതൽ കാണാതായതിന്റെ അടിസ്ഥാനത്തിൽ ബന്ധുക്കൾ തിരൂരങ്ങാടി പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ ഇദ്ദേഹം പൂകയൂർ യാറത്തും പടി ഭാഗത്ത് നിന്നും കുട്ടിശ്ശേരി ചിന ഭാഗത്തേക്ക് പോകുന്നതായി CCTV ദൃശ്യം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ  തിരൂരങ്ങാടി പോലീസും നാട്ടുകാരും സന്നദ്ധ പ്രവർത്തകരും ഇന്നലെയും ഇന്നുമായി നടത്തിയ തിരച്ചിലിൽ ഇന്ന് രാവിലെ പരിസരത്ത വീടിനോട് ചേർന്ന ആളൊഴിഞ്ഞ പറമ്പിൽ മരണപ്പെട്ട നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. തിരൂരങ്ങാടി പോലീസും തേഞ്ഞിപ്പാലം പോലീസും സ്ഥലത്തെത്തി ഇൻകൊസ്റ്റ് നടപടികൾ പൂർത്തിയാക്കി മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി  •           

കുറുക സ്കൂളിന് ജില്ലാ പഞ്ചായത്ത് ഫർണിച്ചറുകൾ കൈമാറി

വേങ്ങര: വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായ ത്ത് വലിയോറ കുറുക ഗവൺമെന്റ് ഹൈസ്കൂളിന് അനുവദി ച്ച വിദ്യാർഥികൾക്കുള്ള ഇരിപ്പിട സൗകര്യങ്ങൾ സ്കൂളിൽ നട ന്ന ചടങ്ങിൽ വച്ച് ജില്ലാ പഞ്ചായത്ത് അംഗം ടി.പി.എം ബഷീർ സ്കൂൾ അധികൃതർക്ക് കൈമാറി.  35 ബെഞ്ചും 35 ഡമാ ണ് സ്കൂളിന് ലഭിച്ചത്. സമാന എണ്ണം മുൻവർഷവും ലഭിച്ചിരു ന്നു. പി.ടി.എ പ്രസിഡന്റ് പറങ്ങോടത്ത് അബ്ദുൽ അസീസ്, പ്രധാ നാധ്യപിക കെ. ജെസിത എന്നിവർ ചേർന്ന് ഫർണീച്ചറുകൾ ഏറ്റുവാങ്ങി. എം.പി അബ്ദുൽ അസീസ്, അധ്യാപകരായ ജെ. സെ ബാസ്റ്റ്യൻ, ടി.വി സൗദാബി ചടങ്ങിൽ പങ്കെടുത്തു.

പ്രധാന വാർത്തകൾ ഒറ്റ ക്ലിക്കിൽ വായിക്കാം

ഇന്നത്തെ പ്രധാന വാർത്തകൾ ◼️മതരഹിതര്‍ക്കും സാമ്പത്തിക സംവരണത്തിന് അര്‍ഹതയുണ്ടെന്ന് ഹൈക്കോടതി. മതരഹിതരെന്ന സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ നയങ്ങളും മാനദണ്ഡങ്ങളും രൂപീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. മതരഹിതരെന്ന സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നവരില്‍ അര്‍ഹരായവര്‍ക്ക് 10 ശതമാനം സാമ്പത്തിക സംവരണത്തിന് അര്‍ഹതയുണ്ടെന്നാണ് ഉത്തരവ്. ◼️മസാല ബോണ്ടിലൂടെ പണം സമാഹരിച്ചതില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം ചോദ്യം ചെയ്ത് കിഫ്ബിയും ഹൈക്കോടതിയില്‍. ഫെമ നിയമ ലംഘനം ഇഡിയ്ക്ക് അന്വേഷിക്കാനാകില്ല. റിസര്‍വ്വ് ബാങ്കാണ് ഇക്കാര്യം പരിശോധിക്കണ്ടത്. ഇഡി 2021 മുതല്‍ തുടര്‍ച്ചയായി സമന്‍സ് അയച്ച് പ്രവര്‍ത്തനം തടസപ്പെടുത്തുകയാണ്. കിഫ്ബി സിഇഒ കെഎം എബ്രഹാം നല്‍കിയ ഹര്‍ജിയില്‍ കുറ്റപ്പെടുത്തി. ◼️രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര സെപ്റ്റംബര്‍ 11 ന് കേരളത്തില്‍ പ്രവേശിക്കും. സെപ്റ്റംബര്‍ ഏഴിന് കന്യാകുമാരിയിലെ ഗാന്ധി മണ്ഡപത്തില്‍നിന്നാണു യാത്ര ആരംഭിക്കുക. കേരള അതിര്‍ത്തിയായ കളിയിക്കാവിളയില്‍ യാത്രയ്ക്ക് വന്‍ സ്വീകരണം നല്‍കും. രാവിലെ ഏഴു മുതല്‍ 10 വരെയും വൈകുന്നേരം നാലു മ...

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്രവാർത്തകൾ today news

പോളണ്ടിൽ പുഴയിൽ 10 ടൺ മത്സ്യം ചത്ത്‌പൊങ്ങി; ശൂചീകരണത്തിന് സൈന്യം ഇറങ്ങി

ജർമനിയുമായി അതിർത്തി പങ്കിടുന്ന പോളണ്ട് നഗരത്തിൽ പുഴയിൽ കൂട്ടത്തോടെ മത്സ്യങ്ങൾ ചത്തുപൊങ്ങിയതിനെ തുടർന്ന് ശുചീകരണത്തിന് സൈന്യത്തെ ചുമതലപ്പെടുത്തി. 10 ടൺ മത്സ്യമാണ് ചത്തുപൊങ്ങിയത്. സംഭവത്തെ പരിസ്ഥിതി ദുരന്തമായി പ്രഖ്യാപിച്ചു. പടിഞ്ഞാറൻ പോളണ്ടിലെ സെയ്‌ലോണ ഗോര നഗരത്തിലാണ് മത്സ്യം ചത്തത്. വെള്ളിയാഴ്ച ബോധരഹിതമായി മത്സ്യം കിടക്കുന്നത് മത്സ്യത്തൊഴിലാളികൾ പറഞ്ഞിരുന്നതായി ജർമൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പുഴയിൽ മെർക്കുറി കലർന്നതാണ് കാരണമെന്ന് സംശയിക്കുന്നു. മത്സ്യം ചത്തതിനെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജൂലൈ അവസാനത്തിലും തെക്കുപടിഞ്ഞാറൻ പോളണ്ട് നഗരമായ ഒലാവയിൽ മത്സ്യം ചത്ത സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. ഇവിടെ ചില മൃഗങ്ങളും ചത്തിരുന്നു.  സംഭവത്തെ കുറിച്ച് വിശദമായി പഠിക്കുന്നുണ്ടെന്ന് പോളണ്ട് ഡെപ്യൂട്ടി ക്ലൈമറ്റ് ആന്റ് എൺവിയോൺമെന്റ് മന്ത്രി ജാസെക് ഒസ്‌ഡോബ പറഞ്ഞു. പോളണ്ടിലെ പ്രതിപക്ഷവും ജനങ്ങളും പ്രധാനമന്ത്രി മറ്റൊയേസ് മൊറാവിക്കിയുടെ നേതൃത്വത്തിലുള്ള സർക്കാരിനെതിരേ രംഗത്തുവന്നിട്ടുണ്ട്. വ്യാഴാഴ്ച നദിയിൽ ചത്ത നിലയിൽ കണ്ടെത്തിയ 10 ടൺ മത്സ്യങ്ങളെ നീക്കം ചെയ്...

ഭാര്യയുടെ ഉപദ്രവം; മഞ്ചേരിയിൽ 70 കാരന്റെ ഹരജിയിൽ വിവാഹമോചനത്തിന് അംഗീകാരം

  ഭാര്യയുടെ ക്രൂരമായ പെരുമാറ്റം കാരണം ഭര്‍ത്താവിന് വിവാഹമോചനത്തിന് അവകാശമുണ്ടെന്ന് മലപ്പുറം കുടുംബ കോടതി. മഞ്ചേരി പയ്യനാട് സ്വദേശിയായ എഴുപതുകാരനാണ് ഹര്‍ജി നല്‍കിയത്. ഒരായുഷ്കാലം ചെയ്ത വിദേശത്തെ ജോലി മതിയാക്കി വന്നതോടെ ഭാര്യ തന്നെ ഉപദ്രവിച്ചെന്നും ചികിത്സാരേഖകള്‍ കത്തിച്ചെന്നുമാണ് ആരോപണം. ഭര്‍ത്താവിന്റെ വീട്ടില്‍ താമസിക്കുന്നതില്‍ നിന്നും ഭാര്യയെ കോടതി വിലക്കിയിട്ടുണ്ട്. കുടുംബ കോടതി ജഡ്ജി എന്‍ വി രാജുവിന്റേതാണ് ഉത്തരവ്. എഴുപതുകാരനും, പൂക്കോട്ടൂര്‍ സ്വദേശിനിയും 1977ലാണ് വിവാഹിതരായത്. വിദേശത്ത് ജോലി ചെയ്തിരുന്ന സമയത്തെ   സമ്പാദ്യം ഭാര്യയ്ക്കും കുട്ടികള്‍ക്കും നല്‍കിയിരുന്നു. 2021ല്‍ മൊഴി ചൊല്ലിയ ഭാര്യ, ഇത് അംഗീകരിക്കാതെ വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് ഹര്‍ജിയിലെ ആരോപണം. എന്നാല്‍, മുത്വലാഖ് ചൊല്ലിയ നടപടി മതപരമായും, നിയമപരമായും ശരിയാണെന്ന് കോടതി വിധിക്കുകയായിരുന്നു. ഭര്‍ത്താവിന് നേരെ ക്രൂരത തുടര്‍ന്നാല്‍ ഭാര്യയെ വീട്ടില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കാന്‍ കോടതിക്ക് അധികാരമുണ്ടെന്നും ബെഞ്ച് നിരീക്ഷിച്ചു.

നിലമ്പൂർ വഴിക്കടവിൽ 130 കിലോയോളം കഞ്ചാവ് പിടികൂടി

നിലമ്പൂർ വഴിക്കടവിൽ 130 കിലോയോളം കഞ്ചാവ് പിടികൂടി. ആന്ധ്രയിൽ നിന്ന് മഞ്ചേരി ഭാഗത്തേക്ക്‌ അഞ്ചംഗ സംഘം  കാറിൽ കടത്തിക്കൊണ്ട് വന്ന കഞ്ചാവാണ് അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ  ടി അനികുമാറിന്റെ നേതൃത്വത്തിലുള്ള കമ്മീഷണർ സ്‌ക്വാഡിന്റെ പരിശോധനയിൽ പിടിയിലായത്. മലപ്പുറം കൊണ്ടോട്ടി സ്വദേശികളായ നവാസ് ഷെരീഫ്, മുഹമ്മദ്‌ ഷെഫീഖ്, അബ്ദുൽ സഹദ്, ബാലുശ്ശേരി സ്വദേശി അമൽ, പത്തനംതിട്ട സ്വദേശി ഷഹദ്  എന്നിവരെ അറസ്റ്റ് ചെയ്തു. സുഹൃത്തുക്കളായ ഇവർ  ആന്ധ്രയിൽ നിന്ന് കഞ്ചാവ് വാങ്ങി  മഞ്ചേരിയിലും പരിസരങ്ങളിലും വിതരണത്തിനായി കൊണ്ട് വന്നതായിരുന്നു. വാടകയ്ക്ക് എടുത്ത കാറുകളുമായി ആന്ധ്രയിലേക്ക് പോയ ഇവർ കഞ്ചാവ് വാങ്ങി മഞ്ചേരിക്ക് പോകവെയാണ് വഴിക്കടവ് ചെക്ക് പോസ്റ്റിൽ വച്ച് സമർത്ഥമായി എക്സൈസ് സംഘം പിടികൂടിയത്. കണ്ടെടുത്ത കഞ്ചാവിന് മയക്കുമരുന്ന് വിപണിയിൽ  അരകോടിയിലധികം രൂപ വില വരും സ്റ്റേറ്റ് എക്സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് മലപ്പുറം ജില്ലയിൽ  ഒരാഴ്ചയ്ക്കിടെ പിടികൂടുന്ന  രണ്ടാമത്തെ കൊമേർഷ്യൽ അളവിലുള്ള  മയക്കുമരുന്ന് കേസാണിത്. കോട്ടക്കൽ നിന്ന് 54 ഗ്രാ...

വേങ്ങര പഞ്ചായത്ത് 16-ാം വാർഡ് മുസ്ലിം ലീഗിന്റെ കുടുംബ സംഗമം ഇന്ന്

വേങ്ങര പഞ്ചായത്ത് 16-ാം വാർഡ് മുസ്ലിം ലീഗിന്റെ  കുടുംബ സംഗമം ഇന്ന്  വെള്ളിയാഴ്ച  ഉച്ചക്ക് 2:30 ന്ന്   വലിയോറ കാളികാവ് PCM ഓഡിറ്റോറിയതിൽ വെച്ച് നടക്കുന്നു  പരിപാടി pk കുഞ്ഞാലികുട്ടി സാഹിബ്‌ ഉത്ഘാടനം നിർവഹിക്കുകയും  അബ്ദുസ്സമദ് പൂക്കോട്ടൂർ മുഖ്യ പ്രഭാഷണം നടത്തുകയും ചെയ്യും. പതിനാറാം വാർഡ് മുസ്ലിം ലീഗ് കുടുംബ സംഗമത്തിന്റെ  ഭാഗമായി വാർഡ് മുസ്ലിം ലീഗ് നേതാക്കന്മാരും പ്രവർത്തകരും പരിപാടി നടക്കുന്ന പി സി എം കാളിക്കടവ്  ഓഡിറ്റോറിയത്തിലേക്ക് പ്രവർത്തകർ  പരപ്പിൽപാറയിൽനിന്നും കൽനടയായി പോയി  പാർട്ടി പതാക ഉയർത്തി. ഇന്നത്തെ പരിപാടിയിൽ പി കെ കുഞ്ഞാലിക്കുട്ടി സാഹിബ്, അബ്ദുസമദ് പൂക്കോട്ടൂർ സാഹിബ്, സുഹ്റ മമ്പാട്, തുടങ്ങിയ പ്രമുഖ നേതാക്കന്മാർ  സംബന്ധിക്കും.

വീടുകളിൽ ശനിയാഴ്ച മുതൽ ദേശീയ പതാക ഉയർത്താം; ശ്രദ്ധിക്കണം ഈ കാര്യങ്ങൾ

തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി വീടുകളിൽ ദേശീയ പതാക ഉയർത്താനുള്ള ‘ഹർ ഘർ തിരംഗ’യ്ക്കു ശനിയാഴ്ച തുടക്കമാകും. ശനിയാഴ്ച മുതൽ ഓഗസ്റ്റ് 15 വരെ സംസ്ഥാനത്തെ വീടുകളിലും സർക്കാർ, പൊതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങളിലും സർക്കാർ കെട്ടിടങ്ങൾ, പൗരസമൂഹങ്ങൾ, സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലും ദേശീയ പതാക ഉയർത്തും. വീടുകളിൽ ദേശീയ പതാക ഉയർത്തുമ്പോൾ ഈ മൂന്നു ദിവസം രാത്രി താഴ്ത്തേണ്ടതില്ല. സംസ്ഥാന സർക്കാർ ജീവനക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർ, സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവക്കാർ തുടങ്ങിയവർ അവരവരുടെ വസതികളിൽ ദേശീയ പതാക ഉയർത്തണമെന്നു ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയി അഭ്യർഥിച്ചു. ഫ്ളാഗ് കോഡിലെ നിർദേശങ്ങൾ കർശനമായി പാലിച്ചാകണം ദേശീയ പതാക ഉയർത്തേണ്ടത്. ദേശീയ പതാക ഉയർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: കോട്ടൺ, പോളിസ്റ്റർ, കമ്പിളി, സിൽക്ക്, ഖാദി തുണി എന്നിവ ഉപയോഗിച്ചു കൈകൊണ്ടു നൂൽക്കുന്നതോ നെയ്തതോ മെഷീനിൽ നിർമിച്ചതോ ആയ ദേശീയ പതാക ഉപയോഗിക്കണം. ദേശീയ പതാക ദീർഘചതുരാകൃതിയിലായിരിക്കണം. ഏതു വലുപ്പവും ആകാം, എന്നാൽ പതാകയുടെ നീളവു...

കള്ളന്‍ വീട്ടില്‍ തന്നെ';പള്ളി വികാരിയുടെ വീട്ടില്‍ മോഷണം നടത്തിയത് മകന്‍ അറസ്റ്റിൽ

  വീട് കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്  കോട്ടയം പാമ്പാടിയില്‍ പള്ളി വികാരിയുടെ വീട്ടില്‍ നടന്ന മോഷണ കേസില്‍ പ്രതി പിടിയില്‍. വികാരിയുടെ മകന്‍ ഷൈനോ നൈനാനെയാണ് പൊലീസ് പിടികൂടിയത്. പാമ്പാടി പൊലീസാണ് ഷൈനിനെ അറസ്റ്റ് ചെയ്തത്. വീട് കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പെരുമാറ്റത്തില്‍ സംശയം തോന്നിയ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് ഷൈനോ കുറ്റം സമ്മതിച്ചത്. 50 പവന്‍ സ്വര്‍ണ്ണമാണ് ഷൈനോ സ്വന്തം വീട്ടില്‍ നിന്ന് മോഷ്ടിച്ചത്. കടം വീട്ടാന്‍ വേണ്ടിയാണ് മോഷണം നടത്തിയതെന്ന് ഷൈനോ സമ്മതിച്ചു. അതിവിദഗ്ധമായ രീതിയിലാണ് ഷൈനോ മോഷണം നടത്തിയത്. മോഷണം നടക്കുന്ന സമയത്ത് മൊബൈല്‍ ഒരു മണിക്കൂറോളം ഷൈന്‍ ഫ്‌ളൈറ്റ് മോഡില്‍ ഇട്ടിരുന്നു. ഇതിനൊപ്പം മുളക് പൊടി വിതറി വീട് അലങ്കോലമാക്കുകയും അലമാര തുറന്നിടുകയും അടുക്കള വാതില്‍ പൊളിക്കുകയും ചെയ്തിരുന്നു. മോഷണം നടന്നുവെന്ന പ്രതീതി സൃഷ്ടിക്കാന്‍ വേണ്ടിയായിരുന്നു ഷൈന്‍ ഇങ്ങനെ ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

കച്ചേരിപ്പടി പുത്തനങ്ങാടി റോഡിലെ എളാപ്പ സ്റ്റോർ ഉടമ കാവുങ്ങൽ അഹമ്മദ്‌ കാക്ക മരണപെട്ടു

മരണ വാര്‍ത്ത കച്ചേരിപ്പടി പുത്തനങ്ങാടി റോഡിലെ എളാപ്പ സ്റ്റോർ ഉടമയും വലിയോറ ചിനക്കല്‍ മനാട്ടി സ്വദേശിയുമായ  കാവുങ്ങല്‍ അഹമ്മദ് കാക്ക മരണപെട്ടു കാവുങ്ങല്‍ സംസുവിന്റെ ജേഷ്ഠനാണ്  മയ്യത്ത് നിസ്കാരം  ഇന്ന് രാത്രി 9മണിക്ക് വലിയോറ ചിനക്കല്‍ ജുമാമസ്ജിതില്‍

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

സുബഹിനിസ്കാരത്തിനിടെ കുഴഞ്ഞുവീണ് മരണപ്പെട്ടു

ചെമ്മാട്  തിരൂരങ്ങാടി നഴ്സിംഗ് ഹോം ഉടമ വലിയാട്ട് റഫീഖ് (58) നിര്യാതനായി. പരേതരായ ഡോ. സൈദ് മുഹമ്മദ്- ഡോ. ആരിഫാബി എന്നിവരുടെ മകനാണ്. ഇന്ന് (വ്യാഴം) രാവിലെ ചെമ്മാട് സലഫി മസ്ജിദിൽ സുബഹി നമസ്കരിക്കുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. കബറടക്കം ഇന്ന് (വ്യാഴം) രാത്രി 9.30 ന് ചെമ്മാട് ജുമുഅത്ത് പള്ളിയിൽ.  തിരൂരങ്ങാടി ഓർഫനേജ് കമ്മറ്റി അംഗവും ചെമ്മാട് ശാഖാ കെ എൻ എം. ജോയിൻ്റ് സെക്രട്ടറിയും ആയിരുന്നു. ഭാര്യ: സബീന (ചെറുവണ്ണൂർ). മക്കൾ: ഡോ. റസീൽ (മുംബൈ), റായിദ് (മുംബൈ), റന്ന. മരുമകൾ: ഫിദ (വട്ടോളി). സഹോദരങ്ങൾ:മുനീർ വലിയാട്ട്, സുബൈദ

മലപ്പുറം കൂട്ടിലങ്ങാടി പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

മലപ്പുറം : കൂട്ടിലങ്ങാടി പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കിട്ടി ഇന്നലെ രാത്രി 9മണിയോടെ കൂട്ടിലങ്ങാടി പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കിട്ടി. പരുവമണ്ണ തൂകുപാലത്തിന് താഴെ പമ്പ് ഹൗസിന്റെ സമീപത്ത് നിന്നാണ് മൃതദേഹം ലഭിച്ചത്.  മലപ്പുറം പോലീസും ഫയർഫോഴ്‌സ്, ട്രോമാകെയർ, വൈറ്റ് ഗാർഡ്, IRW, നാട്ടുകാരും തിരച്ചിലിന് നേതൃത്വം നൽകി  മലപ്പുറത്തെ പോലീസ് സ്റ്റേഷനിൽ മിസ്സിംഗ്‌ കേസിലുള്ള മുണ്ടുപറമ്പ DPO റോഡിൽ താമസിക്കുന്ന മധുവിന്റെ മകൾ ദേവനന്ദയാണ് മരിച്ചത് എന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. ഇൻകൊസ്റ്റ് നടപടികളൾക്കായി താലൂക്ക് ഹോസ്പിറ്റലിലേക്ക് മൃതദേഹം മാറ്റും  വെള്ളിയാഴ്ച രാത്രി എട്ടരയോടെ പാലക്കാട്-കോഴിക്കോട് ദേശീയപാതയിലെ കൂട്ടിലങ്ങാടി പാലത്തിന്റെ മുകളിൽ നിന്ന് ചാടുകയായിരുന്നു ഇതുവഴി പോയ ബൈക്ക് യാത്രക്കാരായ ദമ്പതിമാരാണ് പാലത്തിന്റെ കൈവരിയിൽ യുവതി ഇരിക്കുന്നതു കണ്ടത്. എന്താണ് ഇവിടെ ഇരിക്കുന്നതെന്ന് ചോദിക്കുമ്പോഴേക്കും പുഴയിലേക്കു ചാടിയതായി ഇവർ പോലീസിനോടു പറഞ്ഞിരുന്നു കൂട്ടിലങ്ങാടിയിൽനിന്ന് മലപ്പുറത്തേക്ക് പോകു...

വേങ്ങര എസ് എസ് റോഡിലെ ബിൽഡിങ്ങിൽ ഒരു മൃതദേഹം കണ്ടെത്തി

 വേങ്ങര എസ് എസ് റോഡിലെ ബിൽഡിങ്ങിൽ ഒരു മൃതദേഹം കണ്ടെത്തി  പോലീസും,വേങ്ങര ട്രോമാ കെയർ പ്രവർത്തകരും സ്ഥലത്തെത്തിയിട്ടുണ്ട്.വാടകക്ക് താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളിയാണ് മരണപെട്ടത് എന്നാണ് പ്രാഥമിക നികമാനം. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു    വേങ്ങര എസ് എസ് റോഡിലെ ബിൽഡിങ്ങിൽ കണ്ടത്തിയ മൃതദേഹം പോലീസും,വേങ്ങര ട്രോമാ കെയർ പ്രവർത്തകരായ. ഇല്യാസ് പുള്ളാട്ട്, ജബ്ബാർ എരണി പടി, ജലീൽ  കൂരിയാട്, ജാസിർ, അനുജിത് എന്നിവർ ചേർന്ന് മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി  തമിഴ്നാട് സ്വദേശി രാജ കന്തസാമി (42 ) ആണ് മരണപെട്ടത്  

തെയ്യാല ഹൈസ്‌കൂള്‍പടിയില്‍ കാര്‍ തടഞ്ഞ് 2 കോടിരൂപ കവര്‍ന്ന കേസ്;മൂന്ന് പ്രതികള്‍ പിടിയില്‍

  തെയ്യാല ഹൈസ്‌കൂള്‍പടിയില്‍ കാര്‍ തടഞ്ഞ് 2 കോടിരൂപ കവര്‍ന്ന കേസ്; മൂന്ന് പ്രതികള്‍ പിടിയില്‍ *പ്രതികൾ തിരൂരങ്ങാടി, പരപ്പനങ്ങാടി സ്വദേശികൾ.* *പ്രധാന പ്രതി തിരൂരങ്ങാടി ടി സി റോഡ് സ്വദേശി തടത്തിൽ കരീം,പരപ്പനങ്ങാടി പന്താരങ്ങാടി സ്വദേശി മുഹമ്മദ് ഫവാസ്, ഉള്ളണം സ്വദേശി മംഗലശ്ശേരി രജീഷ് എന്നിവരാണ് പിടിയിലായത് ഒരാളെകൂടി പിടികൂടാനുണ്ട്* ------------------------------------ *Published 23-08-2025 ശനി* ------------------------------------ നന്നമ്പ്ര തട്ടത്തലം ഹൈസ്‌കൂൾപടിക്ക് സമീപം മേലേപ്പുറത്ത് കാർ തടഞ്ഞ് നിർത്തി 2 കോടിയോളം രൂപ കവർന്ന കേസിൽ പ്രതികൾ പിടിയിൽ.  മൂന്ന് പേരെ താനൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. കവർച്ച നടന്ന് ഒരാഴ്‌ച തികയുമ്പോഴാണ് പ്രതികളെ പിടികൂടിയത്.  പ്രധാന പ്രതി തടത്തിൽ കരീം, രജീഷ് അടക്കം മൂന്ന് പ്രതികളെയാണ് കോഴിക്കോട് വെച്ച് പിടിയിലായത്. പിടിയിലായവർ മലപ്പുറം ജില്ലയിലുളളവർ. കവർച്ച നടത്തി പ്രതികൾ ഗോവയിലേക്കാണ് കടന്നു കളഞ്ഞത്.  തിരിച്ച് വരുന്നതിനിടെ കോഴിക്കോട് വെച്ചാണ് പിടി കൂടിയത്. നാലങ്ക സംഘത്തിലെപിടികൂടാനുളള ആൾ സംസ്ഥാനത്തിന് പുറത്താണ് എന്നാണ് അറിയാൻ കഴിഞ്ഞ...

ചെറുമുക്ക് കൊടിഞ്ഞി റോഡില്‍ സ്‌കൂള്‍ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം ; ഇടിച്ച ബസ് നിര്‍ത്താതെ പോയി

ചെറുമുക്ക് കൊടിഞ്ഞി റോഡില്‍ സ്‌കൂള്‍ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം ; ഇടിച്ച ബസ് നിര്‍ത്താതെ പോയി തിരൂരങ്ങാടി ; ചെറുമുക്ക് കൊടിഞ്ഞി റോഡില്‍ സ്‌കൂള്‍ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. ചെറുമുക്ക് സുന്നത്ത് നഗറില്‍ ഇന്ന് ഉച്ചക്കാണ് സംഭവം. ഇടിച്ച സ്‌കൂള്‍ ബസ് നിര്‍ത്താതെ പോയി. ബസിന്റെ ടയര്‍ തലയിലൂടെ കയറിയിറങ്ങി സ്‌കൂട്ടര്‍ യാത്രികന്‍ തല്‍ക്ഷണം മരിച്ചു. തിരുരങ്ങാടി കുണ്ടുചിന സ്വദേശി ഹബീബ് മനരിക്കൽ എന്ന വ്യക്തിയാണ് മരണപ്പെട്ടത് മൃ.തദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. താനൂര്‍ പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു

വേങ്ങരയില്‍ ഒരുകോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി

മലപ്പുറം: വേങ്ങരയില്‍ സ്‌കൂട്ടറില്‍ ചാക്കില്‍ കെട്ടി കടത്തിയ ഒരുകോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി. കൊടുവള്ളി സ്വദേശി മുഹമ്മദ് മുനീറിനെയാണ് വേങ്ങരയ്ക്കടത്ത് കൂരിയാട് വച്ച്‌ പോലീസ് പിടികൂടിയത്. ഓണക്കാലമായതിനാല്‍ സംശയം തോന്നാതിരിക്കാന്‍ വാഴക്കുല ചാക്കില്‍ക്കെട്ടി കൊണ്ടുപോകുന്ന രീതിയിലാണ് പണം കൊണ്ടുപോയത്. സ്‌കൂട്ടറിന്‍റെ മുന്നില്‍ ചാക്കിലാക്കിയ രീതിയിലായിരുന്നു പണം. സംശയം തോന്നി പോലീസ് പരിശോധിച്ചപ്പോഴാണ് ഒരു കോടിയിലേറെ രൂപ കണ്ടെടുത്തത്. ചാക്കിന് പുറമെ സ്‌കൂട്ടറിന്‍റെ സീറ്റിനടിയിലും പണം ഉണ്ടായിരുന്നു. കണ്ടെത്തിയതില്‍ ഭൂരിഭാഗവും അഞ്ഞൂറിന്‍റെയും 200ന്‍റെയും നോട്ടുകെട്ടുകളായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. മുഹമ്മദ് മുനീര്‍ കടത്തിയ പണത്തിന്‍റെ സ്രോതസ് ഉള്‍പ്പടെ അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു.

വലിയോറയിൽനിന്നുള്ള സ്വതന്ത്ര ദിന ഫോട്ടോസ്

ഗോവിന്ദച്ചാമി സെല്ലിന്റെ കമ്പി മുറിച്ച് പുറത്തേക്ക്; വസ്ത്രങ്ങള്‍ കൂട്ടിക്കെട്ടി വടം വഴി മതില്‍ച്ചാടി...

കണ്ണൂര്‍: സൗമ്യാ വധക്കേസ് പ്രതി ഗോവിന്ദച്ചാമി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ചാടിയത് പുലര്‍ച്ചെ 1.15 ന്. അതീവ സുരക്ഷാ ജയിലിന്റെ സെല്ലിന്റെ കമ്പികള്‍ മുറിച്ചുമാറ്റിയാണ് പുറത്തേക്ക് കടന്നത്. ശേഷം ക്വാറന്റൈന്‍ ബ്ലോക്ക് (പകര്‍ച്ചാവ്യാധികള്‍ പിടിപ്പെട്ടാല്‍ മാത്രം പ്രതികളെ താമസിക്കുന്ന ബ്ലോക്ക്) വഴി കറങ്ങി കൈവശമുണ്ടായിരുന്ന വസ്ത്രങ്ങളുമായി മതിലിന്റെ വശത്തേക്ക് പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു... മതിലിന്റെ മുകളില്‍ ഇരുമ്പ് കമ്പി വെച്ചുള്ള ഫെന്‍സിംഗ് ഉണ്ട്... ഈ വസ്ത്രങ്ങള്‍ കൂട്ടിക്കെട്ടി പുറത്തേക്ക് കടക്കുകയായിരുന്നു... ഒരേ തുണി ഉപയോഗിച്ചാണ് മതിലിലേക്ക് വലിഞ്ഞ് കയറിയതും പുറത്തേക്ക് ഇറങ്ങിയതും... ഗോവിന്ദച്ചാമിക്ക് പുറത്ത് നിന്നും സഹായം ലഭിച്ചെന്നാണ് നിഗമനം... പുലര്‍ച്ചെ പരിശോധനയ്ക്കായി ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴാണ് ഗോവിന്ദച്ചാമിയെ കാണാതായതായി മനസ്സിലാക്കുന്നത്... ഗോവിന്ദച്ചാമിക്കായി പൊലീസ് വ്യാപക തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.. ട്രെയിന്‍, റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് ശക്തമായ അന്വേഷണമാണ് നടക്കുന്നത്... അതീവ സുരക്ഷാ ജയില്‍ ഉള്ള പത്താം ബ്ലോക്കില്‍ നിന്നാണ് ...

കക്കാട് സ്റ്റോപ്പിൽ കെ.എസ്.ആർ.ടി.സി ബസുകൾ നിർത്താതെ പോവുന്നതായി പരാതി.

*കക്കാട് അനുവദിച്ച ബസ്സ്റ്റോപ്പിൽ കെ.എസ്.ആർ.ടി.സി. ബസുകൾ നിർത്താതെ യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നതായി പരാതി.* *കക്കാട് ഇറങ്ങേണ്ട ദീർഘ ദൂര യാത്രക്കാരെ നിർദ്ദിഷ്ട സ്റ്റോപ്പിലിറക്കാതെ ബസ് ജീവനക്കാർ രാത്രിയിലടക്കം വഴിയിലിറക്കി വിടുകയാണ് ചെയ്യുന്നത്. മറ്റ് സ്ഥലങ്ങളിൽ നിന്ന് കക്കാട്ടെക്ക് ടിക്കറ്റ് ബുക്ക് ചെയ്ത‌് കഴിഞ്ഞ് ബന്ധപ്പെടുമ്പോൾ ബസ്സ് കക്കാട്ടെക്ക് വരില്ലെന്നും സർവീസ് റോഡ് ഹൈവേ റോഡിലേക്ക് കയറുന്ന ഭാഗത്ത് വന്ന് നിൽക്കാനാണ് ജീവനക്കാർ നിർദ്ദേശിക്കുന്നത്. യഥാർത്ഥ ബസ് സ്റ്റേപ്പിൽ നിന്ന് ഇവിടെക്ക് ഒരു കിലോമീറ്ററോളം ദൂരമുണ്ട്. വിജനമായ ഈ സ്ഥലത്ത് അർദ്ധരാത്രിയിൽ സ്ത്രീകൾക്കും മറ്റും ഇത് വലിയ പ്രയാസമുണ്ടാക്കുന്നു.* *ജനങ്ങുടെ ദീർഘ കാലത്തെ മുറവിളിക്ക് ശേഷമാണ് കഴിഞ്ഞ വർഷം കക്കാട് കെ.എസ്.ആർ.ടി.സിക്ക് സ്റ്റോപ്പ് അനുവദിച്ചത്. യാത്രക്കാരെ ദ്രോഹിക്കുന്ന ബസ് ജീവനക്കാരുടെ ഈ നടപടി അവസാനിപ്പിക്കാൻ അടിയന്തിര നടപടി വേണമെന്നാവശ്യപ്പെട്ട് പ്രവാസി കോൺഗ്രസ് (എസ്) ജില്ലാ പ്രസിഡന്റ് സംസ്‌ഥന ഗതാഗത വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി.* *ബസുകൾക്ക് ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്യുമ്പോൾ എവിടെ നിന്നും എവിടേക...

തിരുരങ്ങാടിയിൽ രണ്ട് കോടി രൂപ കവർന്ന സംഭവം; പ്രതികൾ പണവുമായി രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്.

. തിരൂരങ്ങാടിയിൽ കാർ തടഞ്ഞുനിർത്തി രണ്ട് കോടി രൂപ കവർന്ന സംഭവത്തിൽ, പ്രതികൾ പണവുമായി രക്ഷപ്പെട്ടത്തിൽ അന്വേഷണം ശക്തമാക്കി. കഴിഞ്ഞ വ്യാഴാഴ്ചയാണ് നന്നമ്പ്ര സ്വദേശി പറമ്പിൽ ഹനീഫയുടെ കൈവശമുണ്ടായിരുന്ന രണ്ട് കോടി രൂപ നാലംഗ സംഘം കവർന്നത്. കൊടിഞ്ഞിയിൽനിന്ന് പണം വാങ്ങി താനൂരിലേക്ക് പോവുകയായിരുന്ന ഹനീഫയെ നന്നമ്പ്ര മേലേപ്പുറത്തുവെച്ച് കാറിലെത്തിയ സംഘം തടഞ്ഞുനിർത്തി ഹോക്കി സ്റ്റിക്കുകളും വടിവാളുകളും ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു. സംഭവത്തിനുശേഷം പ്രതികൾ സഞ്ചരിച്ച കാർ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പുതിയ സി.സി.ടി.വി. ദൃശ്യങ്ങൾ അന്വേഷണത്തിൽ നിർണായകമാകുമെന്നാണ് കരുതുന്നത്. പ്രതികളെക്കുറിച്ച് സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും ഉടൻതന്നെ അറസ്റ്റ് ചെയ്യുമെന്നും പോലീസ്.