ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പ്രധാന വാർത്തകൾ ഒറ്റ ക്ലിക്കിൽ വായിക്കാം

ഇന്നത്തെ പ്രധാന വാർത്തകൾ

◼️മതരഹിതര്‍ക്കും സാമ്പത്തിക സംവരണത്തിന് അര്‍ഹതയുണ്ടെന്ന് ഹൈക്കോടതി. മതരഹിതരെന്ന സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ നയങ്ങളും മാനദണ്ഡങ്ങളും രൂപീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. മതരഹിതരെന്ന സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നവരില്‍ അര്‍ഹരായവര്‍ക്ക് 10 ശതമാനം സാമ്പത്തിക സംവരണത്തിന് അര്‍ഹതയുണ്ടെന്നാണ് ഉത്തരവ്.

◼️മസാല ബോണ്ടിലൂടെ പണം സമാഹരിച്ചതില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം ചോദ്യം ചെയ്ത് കിഫ്ബിയും ഹൈക്കോടതിയില്‍. ഫെമ നിയമ ലംഘനം ഇഡിയ്ക്ക് അന്വേഷിക്കാനാകില്ല. റിസര്‍വ്വ് ബാങ്കാണ് ഇക്കാര്യം പരിശോധിക്കണ്ടത്. ഇഡി 2021 മുതല്‍ തുടര്‍ച്ചയായി സമന്‍സ് അയച്ച് പ്രവര്‍ത്തനം തടസപ്പെടുത്തുകയാണ്. കിഫ്ബി സിഇഒ കെഎം എബ്രഹാം നല്‍കിയ ഹര്‍ജിയില്‍ കുറ്റപ്പെടുത്തി.

◼️രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര സെപ്റ്റംബര്‍ 11 ന് കേരളത്തില്‍ പ്രവേശിക്കും. സെപ്റ്റംബര്‍ ഏഴിന് കന്യാകുമാരിയിലെ ഗാന്ധി മണ്ഡപത്തില്‍നിന്നാണു യാത്ര ആരംഭിക്കുക. കേരള അതിര്‍ത്തിയായ കളിയിക്കാവിളയില്‍ യാത്രയ്ക്ക് വന്‍ സ്വീകരണം നല്‍കും. രാവിലെ ഏഴു മുതല്‍ 10 വരെയും വൈകുന്നേരം നാലു മുതല്‍ രാത്രി ഏഴു വരെയും ഓരോ ദിവസവും 25 കിലോമീറ്റര്‍ ദൂരമാണ് പദയാത്ര. തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെ ദേശീയ പാതവഴിയും തുടര്‍ന്ന് നിലമ്പൂര്‍ വരെ സംസ്ഥാന പാതവഴിയുമാണ് ജാഥ കടന്നു പോകുക.

◼️സാഹിത്യകാരന്‍ സല്‍മാന്‍ റുഷ്ദിക്കു നേരെ വധശ്രമം. ന്യൂയോര്‍ക്കിലെ ഒരു പരിപാടിക്കിടെ വേദിയിലേക്ക് അതിക്രമിച്ച് കയറിയ അക്രമി റുഷ്ദിയെ കുത്തുകയായിരുന്നു.രണ്ടുതവണ കുത്തേറ്റു. കുഴഞ്ഞു വീണ സല്‍മാന്‍ റുഷ്ദിയെ  ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില ഗുരുതരമാണ്. അക്രമിയെ പൊലീസ് പിടികൂടി. സാത്താനിക് വേഴ്സസ് എന്ന പുസ്തകം രചിച്ചതിന്റെ പേരില്‍ ഷിയ വിഭാഗത്തില്‍നിന്ന് വധഭീഷണി നേരിട്ടിരുന്നു.

◼️എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജനെ 1995 ല്‍ ട്രെയിനില്‍ ആക്രമിച്ചെന്ന കേസില്‍ കുറ്റവിമുക്തനാക്കണമെന്ന കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ ഹര്‍ജിയില്‍ ഉടന്‍ വാദം കേള്‍ക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഹര്‍ജിയില്‍ ഈ മാസം 25 ന് വാദം കേള്‍ക്കും. സുധാകരന്റെ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി 2016 ല്‍ കേസിന്റെ വിചാരണ നടപടികള്‍ സ്റ്റേ ചെയ്തിരുന്നു.

◼️മണ്ണുത്തി - ഇടപ്പള്ളി ദേശീയപാത അറ്റകുറ്റപണിക്ക് 60 കോടി രൂപയുടെ പുതിയ കരാര്‍ ഈ മാസം 25 ന്. പുതിയ കരാര്‍ കമ്പനിയുടെ പ്രവര്‍ത്തനം അടുത്ത മാസം തുടങ്ങും. നിലവിലെ കരാറുകാരായ ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍  കമ്പനിയില്‍നിന്ന് 75 കോടി രൂപ പിഴ ഈടാക്കുമെന്നും ദേശീയ പാത അതോറിറ്റി വ്യക്തമാക്കി.

തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്കുള്ള മന്ത്രി പി രാജീവിന്റെ യാത്രാ റൂട്ടു മാറ്റിയ എസ്‌കോര്‍ട്ട് ജീപ്പിലെ പൊലീസുകാര്‍ക്കു സസ്പെന്‍ഷന്‍. ഗ്രേഡ് എസ്ഐ എസ്. എസ്.സാബുരാജന്‍, സിപിഓ സുനില്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.

◼️മുന്‍ മന്ത്രി കെ.ടി ജലീലിനെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കണമെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. ആസാദ് കാഷ്മീര്‍ എന്ന ജലീലിന്റെ പ്രസ്താവന വിഘടനവാദികളുടേതാണ്. രാജ്യവിരുദ്ധ പ്രസ്താവന നടത്തിയ ജലീലിനോട് എംഎല്‍എ സ്ഥാനം രാജിവയ്ക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെടണമെന്നും മുരളീധരന്‍.

◼️കെഎസ്ആര്‍ടിസി ക്ക് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 20 കോടി രൂപയില്‍ 15 കോടി രൂപ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന് നല്‍കി. ഇതോടെ കെഎസ്ആര്‍ടിസിയുടെ ഡീസല്‍ പ്രതിസന്ധിക്കു പരിഹാരമായി. പമ്പുകളില്‍ ഡീസല്‍ എത്തി. നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ ഇന്നു പുനരാരംഭിക്കും.

◼️ശമ്പളം നല്‍കാന്‍ പത്തു ദിവസത്തെ സാവകാശം വേണമെന്ന് കെഎസ്ആര്‍ ടിസി ഹൈക്കോടതിയില്‍. ഡീസലിനുള്ള പണം ഉപയോഗിച്ചാണ് ജൂണ്‍ മാസത്തെ ശമ്പളം നല്‍കിയത്. 20 കോടി രൂപ തരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടും ധനവകുപ്പ്  പാസാക്കിത്തന്നില്ലെന്നും ആരോപിച്ചിട്ടുണ്ട്.
◼️മല്‍സ്യത്തൊഴിലാളികള്‍ പതിനാറാം തീയതി വിഴിഞ്ഞം തുറമുഖം ഉപരോധിക്കും. കരിങ്കൊടി കെട്ടി ബൈക്കു റാലി നടത്തും. തിരുവനന്തപുരം ലത്തീന്‍ അതിരൂപത ഇടവകകളുടെ നേതൃത്വത്തില്‍ കരിദിനവും ആചരിക്കും. കരയിലും കടലിലും ഒരുമിച്ച് തുറമുഖ നിര്‍മ്മാണം തടസ്സപ്പെടുത്തുമെന്നും സമരസമിതി മുന്നറിയിപ്പു നല്‍കി.

◼️ഇടുക്കിയില്‍ അളവുതെറ്റിച്ചു തയാറാക്കി വിതരണം ചെയ്ത ലക്ഷത്തിലേറെ ദേശീയപതാകകള്‍ തിരിച്ചുവാങ്ങുന്നു.    കുടുംബശ്രീ തയാറാക്കിയ ദേശീയപതാകകളാണ് തിരിച്ചു വാങ്ങുന്നത്. 30 ലക്ഷത്തോളം രൂപയുടെ പതാകകളാണ് നിര്‍മാണത്തിലെ പിഴവുമൂലം തിരിച്ചു വാങ്ങുന്നത്.

◼️വര്‍ഷത്തില്‍ നാലു തവണ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് എം.കൗള്‍. ജനുവരി, ഏപ്രില്‍, ജൂലൈ, ഒക്ടോബര്‍ മാസങ്ങളില്‍ 18 വയസ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് പേരുചേര്‍ക്കാം. ആധാര്‍, വോട്ടര്‍ ഐഡിയുമായി ബന്ധിപ്പിക്കാന്‍ ഓണ്‍ലൈന്‍ വഴിയും അപേക്ഷിക്കാം. ഫോം 6 ബി ഉപയോഗിച്ച് ഓഫ്ലൈനായും ഓണ്‍ലൈനായും അപേക്ഷിക്കാമെന്ന് അദ്ദേഹം വ്യക്തമാക്കി.

◼️മുഖ്യമന്ത്രിയെ സവിശേഷമായി ആക്രമിക്കുന്നുവെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന രാഷ്ട്രീയ തമാശയാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍.  ഇ.പി ജയരാജനെക്കാള്‍ വലിയ കോമാളിയായി കോടിയേരി ബാലകൃഷ്ണന്‍ മാറരുതെന്നും സുധാകരന്‍ പരിഹസിച്ചു. നിഷ്പക്ഷ അന്വേഷണങ്ങള്‍ നടത്താതെ എന്‍ഫോഴ്സ്മെന്റിനെ കൊണ്ടുവന്ന് രക്ഷപ്പെടാന്‍ നോക്കിയത് പിണറായിയാണെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.

◼️പത്തു മന്ത്രിമാര്‍ക്ക് പുതിയ ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങും. ഇതിനായി 3.22 കോടി രൂപ അനുവദിച്ചു. പുതിയ വാഹനം വന്നാല്‍ മന്ത്രിമാര്‍ ഉപയോഗിച്ചിരുന്ന പഴയ കാറുകള്‍ വിനോദ സഞ്ചാര വകുപ്പിനു തിരികെ നല്‍കും.

◼️അട്ടപ്പാടിയില്‍ ആദിവാസി ഭൂമി കൈയ്യേറി കുടിലുകള്‍ കത്തിച്ചെന്ന കേസില്‍ എച്ച്ആര്‍ഡിഎസ് ഭാരവാഹികളായ പ്രതികള്‍ക്കു ജാമ്യം. എച്ച് ആര്‍ ഡി എസ് പ്രസിഡന്റ് ഗുരു ആത്മ നമ്പി, വൈസ് പ്രസിഡന്റ് കെ ജി വേണുഗോപാല്‍, ജോയി മാത്യു എന്നിവര്‍ക്കാണ് മണ്ണാര്‍കാട് എസ് സി എസ് ടി പ്രത്യേക കോടതി ജാമ്യം അനുവദിച്ചത്. ഹൈക്കോടതി അനുവദിച്ച മുന്‍കൂര്‍ ജാമ്യം നാളെ അവസാനിക്കുന്നതിനാലാണ് മണ്ണാര്‍കാട് പ്രത്യേക കോടതിയില്‍ ജാമ്യം തേടിയത്.

◼️'ന്നാ താന്‍ കേസ് കൊട്' എന്ന കുഞ്ചാക്കോ ബോബന്‍ ചിത്രം ബഹിഷ്‌കരിക്കുന്നതു സിപിഎമ്മിന്റെ നിലപാടല്ലെന്നു സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആരെങ്കിലും ഫേസ്ബുക്കില്‍ എഴുതിയാല്‍ അത് പാര്‍ട്ടി നിലപാടാകില്ലെന്നും കോടിയേരി പറഞ്ഞു.

◼️നമ്മുടെ നാട് വികസിച്ചുകൂടെന്ന് ചിലര്‍ ചിന്തിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  വികസനത്തെ എതിര്‍ക്കുന്നവര്‍ക്കുള്ള സ്ഥാനം ചവറ്റുകൊട്ടയിലാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം ധനുവച്ചപുരം ഇന്റര്‍നാഷണല്‍ ഐടിഐ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

◼️പത്തനംതിട്ട മൈലപ്ര സഹകരണ ബാങ്ക് തട്ടിപ്പു കേസില്‍ മുന്‍ സെക്രട്ടറി ജോഷ്വാ മാത്യുവിനെ പ്രതിയാക്കി ക്രൈംബ്രാഞ്ച് എഫ്ഐആര്‍. വിശദമായ അന്വേഷണത്തിനുശേഷമേ ഭരണസമിതി അംഗങ്ങളെ പ്രതിപ്പട്ടികയില്‍ ചേര്‍ക്കൂ.

◼️അട്ടപ്പാടിയില്‍ ആള്‍കൂട്ട മര്‍ദ്ദനത്തെ തുടര്‍ന്ന് കൊല്ലപെട്ട മധുവിന്റെ കുടുംബത്തിനും സമരസമിതി പ്രവര്‍ത്തകര്‍ക്കുമെതിരെ മൂന്നു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാനനഷ്ടക്കേസ്. വള്ളിയമ്മാള്‍ ഗുരുകുലമെന്ന സ്ഥാപനത്തിന്റെ ഉടമയായ രവീന്ദ്രന്‍ വൈദ്യരാണ് കേസ് ഫയല്‍ ചെയ്തത്.

◼️പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ വന്‍ മയക്കുമരുന്ന് വേട്ട. മൂന്നു കിലോ ഹാഷിഷ് ഓയിലും ഏഴു കിലോ കഞ്ചാവും പിടികൂടി. കോഴിക്കോട് തിരുവണ്ണൂര്‍ സ്വദേശി അക്ബറിന്റെ മകന്‍ അഹമ്മദ് സുഹൈല്‍ (23), കല്ലായി സ്വദേശി ഹരീഷ് കുമാറിന്റെ മകന്‍ അലോക്  (24), എന്നിവരെ അറസ്റ്റു ചെയ്തു. ആറു കോടി രൂപ വില വരുന്ന ഹാഷിഷ് ഓയിലാണ് പിടിച്ചത്.

◼️നടിയെ ആക്രമിച്ച കേസില്‍ കോടതി മാറ്റം ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയില്‍. രേഖകള്‍ സ്പെഷ്യല്‍ കോടതിയില്‍നിന്ന് മാറ്റരുത്. പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് വിചാരണ മാറ്റാനുള്ള തീരുമാനം നിയമവിരുദ്ധമെന്നും ഹര്‍ജിയില്‍ ആരോപിച്ചു.

◼️അധ്യാപകരെ ആവശ്യമുണ്ടെന്നു സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച് പണം തട്ടിയയാള്‍ പിടിയില്‍. കണ്ണൂര്‍ തലശ്ശേരി പാനൂര്‍ പൂക്കം സ്വദേശി അല്‍ അക്‌സ മുണ്ടോളത്തില്‍ വീട്ടില്‍ നൗഫല്‍ എന്ന നൗഫല്‍ ഹമീദ് (48) ആണ് വഴിക്കടവില്‍ പിടിയിലായത്. അണ്‍ എയ്ഡഡ് മേഖലയില്‍ വിവിധ പേരുകളില്‍ പ്രൈമറി-പ്രീ പ്രൈമറി സ്‌കൂളുകളിലേക്കു നിയമനം നടത്തുന്നുവെന്ന് വിശ്വസിപ്പിച്ചാണ് ഇയാള്‍ പണം വാങ്ങിയത്. കെട്ടിടങ്ങള്‍ വാടകയ്ക്കെടുത്ത് ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ച് തൊഴിലന്വേഷകരുടെ വിശ്വാസം ആര്‍ജിച്ചായിരുന്നു തട്ടിപ്പ്.

◼️കാറില്‍ ഒളിപ്പിച്ചു കടത്തുകയായിരുന്ന 132.3 കിലോ കഞ്ചാവ് വഴിക്കടവ് എക്‌സൈസ് ചെക്‌പോസ്റ്റില്‍ പിടികൂടി. കഞ്ചാവ് കടത്തിയ അഞ്ചംഗ സംഘത്തെ അറസ്റ്റ് ചെയ്തു. കൊണ്ടോട്ടി സ്വദേശി അബ്ദുല്‍ സമദ്, അരീക്കോട് സ്വദേശി ഷെഫീഖ്, പേരാമ്പ്ര സ്വദേശി അമല്‍, കോട്ടയ്ക്കല്‍ സ്വദേശികളായ ഷഹദ്, നവാസ് എന്നിവരാണ് അറസ്റ്റിലായത്.

◼️പൊലീസ് ഉദ്യോഗസ്ഥനെന്ന് തെറ്റിദ്ധരിപ്പിച്ച് നിരവധി വിവാഹങ്ങള്‍ നടത്തിയ വിവാഹത്തട്ടിപ്പ് വീരനെ പൊലീസ് അറസ്റ്റ് ചെയ്തു. പേരാമ്പ്ര പാലേരി സ്വദേശി കാപ്പുമലയില്‍ അന്‍വര്‍ (45) ആണ് കോട്ടക്കല്‍ പൊലീസിന്റെ പിടിയിലായത്. കൊടുവള്ളി വാവാട്ടെ നാലാം ഭാര്യയുടെ വീട്ടില്‍നിന്നാണ് പിടികൂടിയത്.

◼️പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ അഞ്ചു പേരെ നിലമ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. നിലമ്പൂരില്‍ കരുളായിക്കടുത്ത് പുള്ളിയില്‍  വടക്കോട്ടില്‍ ഹരീഷ് (28), സഹോദരന്‍ പുള്ളിയില്‍ വടക്കോട്ടില്‍ ഗിരീഷ് (25), മമ്പാട് വടപുറം  ചെക്കരാട്ടില്‍ അല്‍ത്താഫ് അമീന്‍ (20), അമരമ്പലം തോട്ടേക്കാട്  ഓട്ടുപ്പാറ ദില്‍ജിത് (22) എന്നിവരാണ് പിടിയിലായത്. പ്രതികളിലൊരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല.

◼️തൃശൂര്‍ അരിമ്പൂരില്‍ സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരിയെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് മാല കവരാന്‍ ശ്രമം. അരിമ്പൂര്‍ നാലാംകല്ലിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ വൈകുന്നേരം നാലോടെയാണ് അക്രമം നടന്നത്. പരിക്കേറ്റ അരിമ്പൂര്‍ സ്വദേശിനി ഷേര്‍ളി വര്‍ഗീസിനെ ഗുരുതരാവസ്ഥയില്‍ തൃശൂര്‍ അശ്വനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

◼️യുവതി ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റിലായി. മൂന്നാര്‍ പെരിയവര എസ്റ്റേറ്റ് ലോയര്‍ ഡിവിഷന്‍ സ്വദേശി പ്രവീണ്‍ കുമാറിനെയാണ് (26) മൂന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഭാര്യ ശ്രീജ (19) രണ്ടാഴ്ച മുമ്പാണു മരിച്ചത്. ഭര്‍ത്താവിന് മറ്റൊരു യുവതിയുമായി ബന്ധമുണ്ടെന്ന് ആരോപിച്ചുള്ള തര്‍ക്കത്തിനൊടുവിലാണ് ശ്രീജ ജീവനൊടുക്കിയതെന്ന് പൊലീസ്.

◼️ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി മലപ്പുറത്ത് ഒന്നര വയസുകാരന്‍ മരിച്ചു. ചെറുതുരുത്തിയില്‍ വാടകയ്ക്ക് താമസിക്കുന്ന മലപ്പുറം വെള്ളയൂര്‍ വീട്ടില്‍ വിജേഷിന്റെ മകന്‍ വിദേവ് ചന്ദ്രനാണ് മരിച്ചത്. കുട്ടി ചുമച്ചതോടെ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു.

◼️കണ്ണൂരില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവിന് ജീവപര്യന്തം തടവ് ശിക്ഷ. പ്രതി സി.എച്ച് അഭിലാഷിനെ തളിപ്പറമ്പ് പ്രത്യേക പോക്സോ കോടതിയാണ് ജീവപര്യന്തം തടവിനു ശിക്ഷിച്ചത്. പ്രതി ഒരു ലക്ഷത്തി പതിനായിരം രൂപ പിഴയൊടുക്കുകയും വേണം. 2015 ല്‍ പള്ളിയില്‍ ഒരു ക്ലാസില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ പീഡിപ്പിച്ചെന്നാണു കേസ്.

◼️കൊച്ചി ചിലവന്നൂരില്‍ കാര്‍ യാത്രക്കാരുടെ ദേഹത്ത് തിളച്ച ടാര്‍ ഒഴിച്ച് പൊള്ളലേല്‍പ്പിച്ച സംഭവത്തില്‍ കാര്‍ യാത്രക്കാര്‍ക്കെതിരെയും കേസ്. റോഡു പണിക്കാരെ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തെന്ന പരാതിയിലാണ് കേസ്.

◼️കൊല്ലം ടോള്‍ പ്ലാസയില്‍ യുവാവിനെ അക്രമിച്ച സംഭവത്തില്‍ വര്‍ക്കല സ്വദേശി ലഞ്ജിത്തിനെ അറസ്റ്റു ചെയ്തു. കേസില്‍ നേരത്തെ കസ്റ്റഡിയില്‍ എടുത്ത കാര്‍ യാത്രക്കാരനായ അഭിഭാഷകന്‍ മര്‍ദിച്ചില്ലെന്ന് യുവാവ് പൊലീസില്‍ മൊഴി നല്‍കി.

◼️വിനോദ സഞ്ചാരികള്‍ക്കു കെഎസ്ആര്‍ടിസി നൈറ്റ് ജംഗിള്‍ സഫാരി ആരംഭിക്കുന്നു. വയനാട് മുത്തങ്ങ പുല്‍പ്പള്ളി റൂട്ടില്‍ വനപാതയിലൂടെ അറുപതു കിലോമീറ്റര്‍ ദൂരത്തിലാണ് സര്‍വീസ്. സുല്‍ത്താന്‍ ബത്തേരി ഡിപ്പോയാണ് സര്‍വീസ് ഓപ്പറേറ്റ് ചെയ്യുക. വൈകുന്നേരം ആറ് മുതല്‍ രാത്രി 10 വരെയാണ് സര്‍വീസ്. 300 രൂപയാണ് ടിക്കറ്റ് നിരക്ക്.

◼️വിഴിഞ്ഞം തീരസംരക്ഷണ സേനക്ക് അതിവേഗ നിരീക്ഷണ കപ്പലായ ഐസിജിഎസ് അനഘ് കൈമാറി.  വിഴിഞ്ഞം തീര സംരക്ഷണ സേന ജെട്ടിയിലാണ് കപ്പല്‍ കൈമാറിയത്.

◼️ബിജെപി ഒഴികെയുള്ള എല്ലാ പാര്‍ട്ടികളും ഒന്നാണെന്ന് ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്. ഡല്‍ഹിയില്‍ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രാദേശിക പാര്‍ട്ടികളെ അവസാനിപ്പിക്കാനാണ് ബിജെപിയുടെ ശ്രമം. നിതീഷ് കുമാര്‍ എന്‍ഡിഎ വിട്ടത് ബിജെപിക്കുണ്ടായ കനത്ത പ്രഹരമാണെന്നും  തേജസ്വി പറഞ്ഞു.

◼️ബിഹാറിലെ മഹാസഖ്യ സര്‍ക്കാര്‍ രാജ്യത്തിനു പ്രതീക്ഷ പകരുന്നുണ്ടെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ബിഹാര്‍ ഉപ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ തേജസ്വി യാദവമായി കൂടിക്കാഴ്ചയ്ക്കു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിഹാറിലെ മഹാസഖ്യ സര്‍ക്കാരില്‍ സിപിഎം ഭാഗമാകില്ലെന്ന് അദ്ദേഹം പറഞ്ഞു.

◼️ഗുരുതര രോഗം ബാധിച്ച സുഹൃത്ത് ദയാവധം തേടി സ്വിറ്റ്‌സര്‍ലന്റിലേക്ക് പോകുന്നതു തടയണമെന്ന് ആവശ്യപ്പെട്ട് കുടുംബ സുഹൃത്തും മലയാളിയുമായ വനിത ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. എമിഗ്രന്റ്സ് ക്ലിയറന്‍സ് നല്‍കരുതെന്നാണ് ആവശ്യം. നാല്‍പതു വയസുള്ള നോയിഡ സ്വദേശിക്ക് മയാള്‍ജിക് എന്‍സിഫലോമിലിറ്റിസ് എന്ന രോഗമാണ്. നാഡീവ്യൂഹത്തെ ബാധിക്കുന്ന രോഗമാണിത്. 2014 ല്‍ രോഗം ബാധിച്ച യുവാവ് ഇപ്പോള്‍ പൂര്‍ണമായും കിടപ്പിലാണ്.

◼️അമ്മയ്ക്കു പ്രണയമുണ്ടെന്ന് സംശയിച്ച് മകന്‍ അമ്മയെ കുത്തിക്കൊന്നു. ഹരിയാനയിലെ ഹിസാറ് എന്ന ഗ്രാമത്തില്‍ സോനാദേവി(40) ആണ് കൊല്ലപ്പെട്ടത്. മകന്‍ പര്‍വേഷിനെ (21) പൊലീസ് അറസ്റ്റ് ചെയ്തു.

◼️പാക്കിസ്ഥാനുവേണ്ടി ചൈന നിര്‍മിച്ച് ജൂണില്‍ കമ്മീഷന്‍ ചെയ്ത യുദ്ധക്കപ്പല്‍ പിഎന്‍എസ് തൈമൂര്‍ ശ്രീലങ്കയില്‍. തിങ്കളാഴ്ചവരെ കൊളംബോ തുറമുഖത്തു നങ്കൂരമിടും. ശ്രീലങ്കന്‍ നാവികസേനയ്ക്കൊപ്പെ സൈനികാഭ്യാസത്തില്‍ പങ്കെടുക്കും. ഇതേസമയം ചൈനീസ് ചാരക്കപ്പലിന് നങ്കൂരമിടാന്‍ ശ്രീലങ്ക അനുമതി നല്‍കിയിട്ടില്ല. ഇന്ത്യയുടെ എതിര്‍പ്പുമൂലമാണ് ശ്രീലങ്ക ചൈനക്കപ്പലിനെ അകറ്റി നിര്‍ത്തിയത്.

◼️അഴിമതിക്കേസില്‍  ജയില്‍ശിക്ഷ അനുഭവിക്കുന്ന സാംസംഗ് മേധാവി ലീ ജെയ് യോങിന് ദക്ഷിണ കൊറിയ മാപ്പു നല്‍കി. രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സംഭാവന ചെയ്യാന്‍ ലീ ജെയ് യോങിന് അവസരം നല്‍കുകയാണെന്ന് നിയമ മന്ത്രി ഹാന്‍ ഡോങ്-ഹൂണ്‍ പറഞ്ഞു.

◼️വനിതാ ഐപിഎല്‍ ടൂര്‍ണമെന്റ് അടുത്ത വര്‍ഷം മുതല്‍. ഒരു മാസം നീണ്ടും നില്‍ക്കുന്ന ടൂര്‍ണമെന്റ് മാര്‍ച്ചിലാകും നടക്കുകയെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

◼️ജാവലിന്‍ ത്രോയിലെ നിലവിലെ ലോക ചാമ്പ്യന്‍ ഗ്രാനെഡയുടെ ആന്‍ഡേഴ്സണ്‍ പീറ്റേഴ്സിനുനേര ആക്രമണം. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി നേടിയശേഷം നാട്ടില്‍ തിരിച്ചെത്തി ആഡംബര ബോട്ടില്‍ സഞ്ചരിക്കുമ്പോഴാണ് ആന്‍ഡേഴ്സണെ ഒരു സംഘം ക്രൂരമായി മര്‍ദ്ദിക്കുകയും ബോട്ടില്‍ നിന്ന് വലിച്ചെറിയുകയും ചെയ്തത്. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.

◼️സാംസംഗ് അവരുടെ ഏറ്റവും പുതിയ ഫോള്‍ഡബിള്‍ ഫോണുകളായ ഗാലക്‌സി ഇസഡ് ഫോള്‍ഡ് 4, ഗാലക്‌സി ഇസഡ് ഫ്ളിപ് 4 എന്നിവ പുറത്തിറക്കിയിരിക്കുകയാണ്. ഇവയ്‌ക്കൊപ്പം ഗ്യാലക്‌സി വാച്ച് 5, ഗ്യാലക്‌സി വാച്ച് 5 പ്രോ, ഗ്യാലക്‌സി ബഡ്2 പ്രൊ എന്നിവയും പുറത്തിറക്കിയിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബറില്‍ സാംസംഗ് ഗ്യാലക്‌സി ഇസഡ് ഫ്ളിപ് 3 സീരീസ് പുറത്തിറക്കിയിരുന്നു. ഐപിഎക്‌സ്8 വാട്ടര്‍റെസിസ്റ്റന്റാണ് ഇരു ഫോണുകളും. ബോറ പര്‍പിള്‍, ഗ്രാഫൈറ്റ്, പിങ്ക് ഗോള്‍ഡ്, ബ്ളൂ എന്നീ കളറുകളാണ് ഇവയ്ക്കുളളത്. വളരെ ചെറിയ എന്നാല്‍ മികച്ച മാറ്റങ്ങളാണ് രണ്ട് ഫോള്‍ഡബിള്‍ ഫോണുകള്‍ക്കും സാംസംഗ് വരുത്തിയിരിക്കുന്നത്. സ്‌നാപ്ഡ്രാഗണ്‍ 8+ജെന്‍1 പവേര്‍ഡാണ് ഇവ. വില ഏകദേശം 1799 ഡോളറാണ്(1,42,830രൂപ) മുതല്‍ ആരംഭിക്കുന്നു. ഫാസ്റ്റ് ചാര്‍ജിംഗ് സപ്പോര്‍ട്ടുളള 4440 എംഎഎച്ച് ബാറ്ററിയാണുളളത്.

◼️ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ ഏഴ് ശതമാനം നിരക്കില്‍ വളരുമെന്ന് അമേരിക്കന്‍ ഇന്‍വെസ്റ്റ്മെന്റ് മാനേജ്മെന്റ് സ്ഥാപനമായ മോര്‍ഗന്‍ സ്റ്റാന്‍ലി. വലിയ സമ്പദ്വ്യവസ്ഥകളില്‍ ഏറ്റവും കൂടുതല്‍ വളര്‍ച്ചയുണ്ടാവുക ഇന്ത്യക്കാണെന്നും മോര്‍ഗന്‍ സ്റ്റാന്‍ലി പ്രവചിക്കുന്നു. ഏഷ്യയുടെ വളര്‍ച്ചക്ക് 28 ശതമാനവും ആഗോള വളര്‍ച്ചക്ക് 22 ശതമാനവും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ പങ്കാളിത്തമുണ്ടാവും. ഏഷ്യയില്‍ ഏറ്റവും മികച്ച സ്ഥാനത്താണ് ഇന്ത്യയുള്ളത്. ആഭ്യന്തര ഉപഭോഗം വര്‍ധിച്ചതാണ് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥക്ക് കരുത്താകുന്നത്. സമ്പദ്വ്യവസ്ഥയില്‍ സ്വകാര്യ മേഖലക്ക് കൂടി പ്രധാനം നല്‍കുന്ന രീതിയിലുള്ള പരിഷ്‌കാരങ്ങള്‍ കരുത്തായെന്ന് വിലയിരുത്താമെന്നും മോര്‍ഗന്‍ സ്റ്റാന്‍ലി വ്യക്തമാക്കുന്നു. എണ്ണവില കുറയുകയാണെങ്കില്‍ സമ്പദ്വ്യസ്ഥ സുരക്ഷിതമായ സ്ഥാനത്തേക്ക് എത്തുമെന്നും മോര്‍ഗന്‍ സ്റ്റാന്‍ലി കൂട്ടിച്ചേര്‍ക്കുന്നു.

◼️ബിനു തൃക്കാക്കര, ശരണ്യ രാമചന്ദ്രന്‍ എന്നിവരെ നായികാനായകന്‍മാരാക്കി ബി സി നൗഫല്‍ സംവിധാനം ചെയ്യുന്ന 'മൈ നെയിം ഈസ് അഴകന്‍' എന്ന ചിത്രത്തിന്റെ ടീസര്‍ മമ്മൂട്ടി പുറത്തിറക്കി. ട്രൂത്ത് ഫിലിംസിന്റെ ബാനറില്‍ സമദ് ട്രൂത്ത് നിര്‍മ്മിക്കുന്ന ചിത്രം സെപ്തംബര്‍ മാസം തീയേറ്ററുകളിലേക്കെത്തും.  വിഷ്ണു ഉണ്ണിക്കൃഷ്ണന്‍, ബിബിന്‍ ജോര്‍ജ്, ജോണി ആന്റണി, ജോളി ചിറയത്ത്, ടിനിടോം, ജാഫര്‍ ഇടുക്കി, സുധി കോപ്പ,  കൃഷ്ണ പ്രഭ എന്നിവര്‍ ചിത്രത്തില്‍ അണിനിരക്കുന്നു. ബിനു തൃക്കാക്കര തന്നെയാണ് 'മൈ നെയിം ഈസ് അഴകന്റെ' രചനയും നിര്‍വഹിച്ചിരിക്കുന്നത്. ബി.കെ. ഹരിനാരായണന്‍, വിനായക് ശശികുമാര്‍, സന്ദീപ് സുധ എന്നിവരുടെ ഗാനങ്ങള്‍ക്ക് ദീപക് ദേവ്, അരുണ്‍ രാജ് എന്നിവര്‍ ചേര്‍ന്ന് സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നു.

◼️ജനഗണമന എന്ന ഹിറ്റ് ചിത്രത്തിന് ശേഷം പെലീസ് വേഷത്തില്‍ സുരാജ് വെഞ്ഞാറമൂട് എത്തുന്ന ചിത്രമാണ് 'ഹെവന്‍'. നവാഗതനായ ഉണ്ണി ഗോവിന്ദ്രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റേതായി മുന്‍പ് പുറത്തുവന്ന ടീസറും ട്രെയിലറും ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസ് തിയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഓഗസ്റ്റ് 19ന് ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെ ഹെവന്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. അഭിജ, ജാഫര്‍ ഇടുക്കി, ജോയ് മാത്യു, അലന്‍സിയര്‍, സുധീഷ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. എ ഡി ശ്രീകുമാര്‍, രമ ശ്രീകുമാര്‍, കെ കൃഷ്ണന്‍, ടി ആര്‍ രഘുരാജ് എന്നിവരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

◼️രാജ്യത്ത് പുതിയ സ്‌കോര്‍പിയോ എന്‍നൊപ്പം മുമ്പത്തെ സ്‌കോര്‍പിയോ മോഡലിന്റെ വില്‍പ്പന തുടരുമെന്ന് മഹീന്ദ്ര നേരത്തെ പ്രഖ്യാപിച്ചു. ഇപ്പോഴിതാ പഴയ മോഡലിനെ പുതിയ മഹീന്ദ്ര സ്‌കോര്‍പിയോ ക്ലാസിക് എന്ന് വീണ്ടും ബാഡ്ജ് ചെയ്ത് വിപണിയില്‍ അവതരിപ്പിച്ചിരിക്കുകയാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര. പുതിയ ഫീച്ചറുകള്‍, പുതുക്കിയ സസ്പെന്‍ഷന്‍ സജ്ജീകരണം എന്നിവയ്‌ക്കൊപ്പം സൂക്ഷ്മമായ രൂപകല്‍പ്പനയും ഇന്റീരിയര്‍ മാറ്റങ്ങളുമായാണ് പുതിയ മോഡല്‍ വരുന്നത്. ക്ലാസിക് എസ്, ക്ലാസിക് എസ് 11 എന്നീ രണ്ട് വകഭേദങ്ങളിലാണ് പുതിയ മഹീന്ദ്ര സ്‌കോര്‍പിയോ ക്ലാസിക്കുകള്‍ വാഗ്ദാനം ചെയ്യുന്നത്. രണ്ട് ട്രിമ്മുകളും 7, 9 സീറ്റ് ഓപ്ഷനുകളില്‍ വാഗ്ദാനം ചെയ്യുന്നു.

◼️അടിച്ചമര്‍ത്തലുകളുടെ ലോകത്തില്‍ സ്വാതന്ത്ര്യത്തിന്റെ അര്‍ത്ഥതലങ്ങളെക്കുറിച്ച് പുതുക്കിച്ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന സ്‌ഫോടനാത്മകമായ എഴുത്ത്. ലോകം കാതോര്‍ക്കുന്ന സാഹിത്യകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ അരുന്ധതി റോയിയുടെ ഏറ്റവും പുതിയ പുസ്തകം. 'ആസാദി - സ്വാതന്ത്ര്യം ഫാസിസം സാഹിത്യം'. ഡിസി ബുക്സ്. വില 225 രൂപ.

◼️കാപ്പിയും ചായയും കഴിക്കുന്നതിനൊപ്പം ചിലര്‍ക്ക് സിരഗറ്റും ശീലമായിക്കാണും. പുകവലി പൊതുവില്‍ തന്നെ ആരോഗ്യത്തിന് എത്രമാത്രം വെല്ലുവിളി ഉയര്‍ത്തുന്നുണ്ടെന്ന് ഏവര്‍ക്കുമറിയാം. ഇതിന് പുറമെ ചായയ്ക്കും കാപ്പിക്കും ഭക്ഷണത്തിനുമെല്ലാം ശേഷമോ ഒപ്പമോ പുകവലിക്കുന്നത് വയറിനെ വളരെ മോശമായ രീതിയിലാണ് ബാധിക്കുക. നാം കഴിക്കുന്നത് എന്തോ അത് ശരീരത്തില്‍ നല്ലരീതിയില്‍ പിടിക്കുന്നത് തടയാന്‍ ഈ പുകവലി കാരണമാകുന്നു. കാപ്പിയും ചായയുമാണെങ്കില്‍ ദിവസത്തില്‍ രണ്ട് കപ്പില്‍ കൂടുതല്‍ വേണ്ടെന്നാണ് ആരോഗ്യവിദഗ്ധര്‍ ഓര്‍മ്മിപ്പിക്കുന്നത്. മിക്കവരും കാപ്പി ആയാലും ചായ ആയാലും പഞ്ചസാര ചേര്‍ത്ത് തന്നെയാണ് കഴിക്കുക. ഇത് മാത്രമല്ല കാപ്പിയുടെയും ചായയുടെയും പ്രശ്നം. ഉന്മഷക്കുറവ് തോന്നുമ്പോള്‍ ചായയും കാപ്പിയും സിഗരറ്റുമെല്ലാം ഉപയോഗിക്കുന്നതിന് പകരം എന്‍സൈമുകള്‍ കാര്യമായി അടങ്ങിയ പഴങ്ങളോ പച്ചക്കറികളോ ജ്യൂസാക്കിയത് കഴിക്കുന്നതാണ് കുറെക്കൂടി ഉത്തമമെന്നും അഞ്ജലി പറയുന്നു. ഹെര്‍ബല്‍ ടീ, ഗ്രീന്‍ ടീ, മല്ലിയിലയോ മിന്റോ ചേര്‍ത്ത ജ്യൂസുകള്‍, ഇളനീര്‍, ഓറഞ്ച് ജ്യൂസ് എന്നിവയെ എല്ലാം ആശ്രയിക്കാം. ഇവയൊന്നും തന്നെ അഡിക്ഷനുണ്ടാക്കുന്നവയല്ല. പ്രകൃതിദത്തവും പോഷകങ്ങളാല്‍ സമ്പന്നവുമാണ്. ആരോഗ്യകരമായ ഭക്ഷണം പച്ചയ്ക്ക് കഴിക്കാവുന്നതാണെങ്കില്‍ അവയും ഈ ഘട്ടങ്ങളില്‍ ആശ്രയിക്കാവുന്നതാണ്.

അഭിപ്രായങ്ങള്‍

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

മറ്റു വാർത്തകൾ

VVC VALIYORA

മലപ്പുറം ജില്ലയിൽ MVD യുടെ AI ക്യാമറ സ്ഥാപിച്ച സ്ഥലങ്ങൾ mvd ai cameras in malappuram

 മലപ്പുറം കൂട്ടുമൂച്ചി  മലപ്പുറം നടുവട്ടം  മലപ്പുറം കരിപ്പറമ്പ്  മലപ്പുറം കാവിൽ പടി, എടപ്പാൾ  മലപ്പുറം പറമ്പിലങ്ങാടി  മലപ്പുറം പെരുന്തള്ളൂർ   കടുങ്ങാത്തുകുണ്ട്  മലപ്പുറം കുറ്റിക്കലത്താണി  മലപ്പുറം കോട്ടപ്പുറം  മലപ്പുറം പുലാമന്തോൾ  മലപ്പുറം താഴെ പാലം, തിരൂർ  മലപ്പുറം ഓണപ്പുട, കുളത്തൂർ  മലപ്പുറം മൂന്നാക്കൽ  മലപ്പുറം അമ്മിണിക്കാട്, സ്കൂൾ പടി  മലപ്പുറം മാനത്തുമംഗലം  മലപ്പുറം നടക്കാവ്, താനൂർ  മലപ്പുറം പെരിന്തൽമണ്ണ  മലപ്പുറം ജൂബിലി ജന., അങ്ങാടിപ്പുറം  മലപ്പുറം പടപ്പറമ്പ്  മലപ്പുറം തടത്തിൽ വളവ്  മലപ്പുറം എടരിക്കോട്  മലപ്പുറം കൊടക്കൽ  മലപ്പുറം ചട്ടിപ്പറമ്പ്  മലപ്പുറം പുത്തൂർ പാലം  മലപ്പുറം പെരുന്തള്ളൂർ-2  മലപ്പുറം മങ്കട, വെരുമ്പുലാക്കൽ  മലപ്പുറം കൂട്ടിലങ്ങാടി  മലപ്പുറം നൂറടി പാലം  മലപ്പുറം പരപ്പനങ്ങാടി  മലപ്പുറം വേങ്ങര കുറ്റാളൂർ  മലപ്പുറം KK Jn, ബിയ്യം  മലപ്പുറം കോണോമ്പാറ, മേൽമുറി  മലപ്പുറം മാറഞ്ച...

ആസാം വാള assam vala

അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള

മലപ്പുറം ജില്ലയിൽ നാലിടത്ത് പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ്: സെപ്റ്റംബർ 28-ന് വോട്ടെടുപ്പ്; വിജ്ഞാപനം സെപ്റ്റംബർ 3-ന്

മലപ്പുറം ജില്ലയിലെ നാല് ഗ്രാമപഞ്ചായത്ത് വാർഡുകളിൽ സെപ്റ്റംബർ 28-ന് ഉപതെരഞ്ഞെടുപ്പ് നടക്കും. വേങ്ങര ഗ്രാമപഞ്ചായത്തിലെ പൂങ്കുടായ (വാർഡ് 03), മങ്കടയിലെ കടന്നമണ്ണ (വാർഡ് 04), കാലടിയിലെ വെറൂർ (വാർഡ് 12), താനാളൂരിലെ മൂലക്കൽ (വാർഡ് 01) എന്നീ വാർഡുകളിലാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഉപതെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അടിസ്ഥാനമാക്കി വരണാധികാരികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വേങ്ങര ഗ്രാമപഞ്ചായത്തിൽ വേങ്ങര അസിസ്റ്റന്റ് എഡ്യൂക്കേഷൻ ഓഫീസറെയും (എ.ഇ.ഒ), മങ്കടയിൽ മങ്കട ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയറെയും, കാലടിയിൽ പൊന്നാനി സബ് രജിസ്ട്രാറെയും, താനാളൂരിൽ തിരൂർ താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസറെയുമാണ് വരണാധികാരികളായി നിയമിച്ചിട്ടുള്ളത്. ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഫോറം 1 നോട്ടീസ് സെപ്റ്റംബർ 3 വ്യാഴാഴ്ച വരണാധികാരികൾ ഔദ്യോഗികമായി പ്രസിദ്ധീകരിക്കും. പെരുമാറ്റച്ചട്ട പാലനവും മറ്റു തെരഞ്ഞെടുപ്പ് നടപടികളും കൃത്യമായും വേഗത്തിലും പൂർത്തിയാക്കാൻ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർ...

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

    

ചോട്ട വാള മീൻ chotta vala fish

അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള

വാഹനാപകടങ്ങൾ കേസ് എങ്ങനെ? malayalam accident Case tutorial

1. വണ്ടിയുടെ ഇൻഷുറൻസ്‌ OK ആണെങ്കിൽ ഒരു സെറ്റിൽമെന്റിനും ശ്രമിക്കേണ്ടതില്ല, പരിക്കേറ്റ ആളെ ആശുപത്രിയിൽ എത്തിക്കുക, പോലീസ്‌ സ്റ്റേഷനിൽ (ഫോൺ വിളിച്ചോ മറ്റോ) അറിയിക്കുക. 2.  നാട്ടുകാരും, പരിക്കേറ്റ ആൾക്ക്‌ പരിചയക്കാരുണ്ടെങ്കിൽ അവരും നിങ്ങളെ സമ്മർദ്ധത്തിലാക്കാൻ നോക്കും. ഒരു കാരണവശാലും പണം നൽകിയുള്ള ഒത്തുതീർപ്പിനു വഴങ്ങേണ്ടതില്ല. 3.  പരാതിയില്ല എന്ന് എഴുതി വാങ്ങിയാലും പരാതിക്കാരനു കേസിനു പോകാൻ പറ്റും.   ഫ്രാക്ചർ ഉണ്ടായാൽ അയാളെ ഏതെങ്കിലും വക്കീൽ ക്യാൻവാസ്‌ ചെയ്യും. ഫ്രാക്ചർ ഉണ്ടാകുമ്പോൾ ഗ്രീവിയസ്‌ ഹർട്ട്‌ ആയി പരിഗണിക്കും, നഷ്ടപരിഹാരത്തുക കിട്ടുകയും ചെയ്യും. 4. ഡ്രെസ്സിംഗ്‌ മാത്രം വേണ്ട മുറിവും, ചെറിയ സ്റ്റിച്ച്‌ ഇടാനും ഒക്കെ ഉള്ള പരിക്കേ ഉള്ളെങ്കിൽ മാനുഷിക പരിഗണന വെച്ചും, നിങ്ങളുടെ സാമ്പത്തിക ശേഷി അനുസരിച്ചും വേണമെങ്കിൽ ചെറിയ തുക ആശുപത്രി ബിൽ അടയ്ക്കാം. (1000, 2000, 3000 ഒക്കെ ആണെങ്കിൽ). 5. അപകടം പറ്റിയ ആൾ കേസിനു പോയാൽ വക്കീൽ ഫീസ്‌ കൊടുക്കേണ്ടതില്ല  ഇപ്പോളത്തെ ഒരു നടപ്പ്‌ രീതിയിൽ ക്ലെയിം സെറ്റിൽമന്റ്‌ കിട്ടുന്ന തുകയുടെ ഒരു % ആണു വക്കീലിന്റെ ഫീസ്‌. അതിനാൽ മാ...

വീട്ടിനകത്ത് എത്തിപ്പെട്ട രാജവെമ്പാലക്ക് മുന്നിൽ പതറാതേ നിന്ന് വീട്ടുടമ video

വയനാട് മാനന്തവാടിയിൽ വീട്ടിനകത്ത് എത്തിപ്പെട്ട രാജവെമ്പാലക്ക് മുന്നിൽ പതറാതേ നിന്ന് വീട്ടുടമ കണിയാരം കുറ്റിമൂലയിലാണ് സംഭവം മുൻ സൈനികൻ കുനിയിൽ പുരുഷു എന്നവരുടെ വീടിനകത്ത് കയറി വന്ന രാജവെമ്പാലക്ക് മുന്നിൽ പെട്ടുപോയ വീട്ടുകാർ ഉടൻ വനപാലകരേ വിവരമറിയിക്കുകയായിരുന്നു  തലപ്പുഴ സ്റ്റേഷനിലെ വനപാലകരുടെ നേതൃത്വത്തിൽ എത്തിയ സുജിത്ത് വയനാട് രാജവെമ്പാലയേ പിടികൂടി വനത്തിൽ വിട്ടയച്ചു video

ശരീരത്തിലെ നട്ടെല്ലും മുള്ളുകളും വരെ പുറത്തുനിന്ന് തെളിഞ്ഞു കാണുന്ന ഒരു മീനിനെ കണ്ടിട്ടുണ്ടോ? aranjeelfish

ശരീരത്തിലെ നട്ടെല്ലും മുള്ളുകളും വരെ പുറത്തുനിന്ന് തെളിഞ്ഞു കാണുന്ന ഒരു മീനിനെ കണ്ടിട്ടുണ്ടോ? അങ്ങനെ ഒരു മീൻ നമ്മുടെ പുഴകളിൽ ഉണ്ട്  ഇതാണ് നമ്മമുടെ അറിഞ്ഞീൽ എന്ന് വിളിക്കുന്ന മീൻ  ഇതിനെ ചിലയിടങ്ങളിൽ മുള്ളാം പറച്ചി എന്നും വിളിക്കാറുണ്ട്    നിങ്ങളുടെ നാട്ടിൽ ഈ മീനിനെ കണ്ടിട്ടുണ്ടോ? എന്താണ് നിങ്ങളുടെ നാട്ടിൽ ഇതിന്റെ പേര്? താഴെ കമന്റിൽ പറയണേ!"  ഇവയുടെ ശരീരത്തിൽ നിറങ്ങൾ നൽകുന്ന കോശങ്ങൾ വളരെ കുറവാണ്. അതുകൊണ്ടാണ് ലൈറ്റ് അടിക്കുമ്പോൾ ഒരു ഗ്ലാസ് കഷ്ണം പോലെ ഇവയുടെ ശരീരം സുതാര്യമായി കാണുന്നത് നമ്മുടെ പുഴകളിലെയും തോടുകളിലെയും പാറക്കൂട്ടങ്ങൾക്കിടയിലാണ് ഇവ കൂട്ടത്തോടെ ജീവിക്കുന്നത്.  വെള്ളത്തിലെ കൊതുകു ലാർവകളെ തിന്നു നശിപ്പിക്കുന്നതുകൊണ്ട് തന്നെ നമ്മുടെ പ്രകൃതിയിലെ ഒരു മികച്ച കൊതുക് നിർമാർജനി കൂടിയാണ് ഈ മീനുകൾ  പുറത്തെ മൂർച്ചയുള്ള മുള്ളുകളാണ് വലിയ മീനുകളുടെ ആക്രമണത്തിൽ നിന്ന് ഇവയെ രക്ഷിക്കുന്നത്.  എന്നാൽ ഇന്ന് പുഴകൾ മലിനമാകുന്നതുകൊണ്ട് നമ്മുടെ നാട്ടിൽ ഇവരൊക്കെ കുറഞ്ഞു ക്കൊണ്ടിരിക്കുകയാണ്.

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്രവാർത്തകൾ

പ്രഭാത വാർത്തകൾ 2022 | ജൂലൈ 28 | വ്യാഴം | 1197 |  കർക്കടകം 12 |  പുണർതം 1443 ദുൽഹിജജ 28                           ➖➖➖ ◼️പ്ലസ് വണ്‍ പ്രവേശനത്തിന് ഇന്നു നടത്താനിരുന്ന ട്രയല്‍ അലോട്ട്മെന്റ് നാളത്തേക്കു മാറ്റിയെന്ന് വിദ്യാഭ്യാസ വകുപ്പ്. ആദ്യ അലോട്ട്മെന്റ് പട്ടിക ഓഗസ്റ്റ് മൂന്നിനു തന്നെ പ്രസിദ്ധീകരിക്കും. ക്ലാസുകള്‍ ഓഗസ്റ്റ് 22 നു തുടങ്ങും. ◼️ബിഎസ്എന്‍എലിന്റെ പുനരുജ്ജീവന പാക്കേജിന് 1.64 ലക്ഷം കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രം. പദ്ധതിക്ക് കേന്ദ്ര കാബിനറ്റ് അംഗീകാരം നല്‍കിയെന്ന് ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ആദ്യ രണ്ടു വര്‍ഷങ്ങള്‍ കൊണ്ട് നവീകരണം പൂര്‍ത്തിയാക്കും. ഭാരത് ബ്രോഡ്ബാന്‍ഡ് നിഗം ലിമിറ്റഡിനെ ബിഎസ്എന്‍എല്ലുമായി ലയിപ്പിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ◼️പാര്‍ലമെന്റില്‍ എംപിമാരെ സസ്പെന്‍ഡു ചെയ്ത നടപടിക്കെതിരേ രാത്രിയിലും പ്രതിഷേധം. എഎപി നേതാവ് സഞ്ജയ് സിംഗ് അടക്കം 25 എംപിമാരാണു സസ്പെന്‍ഷനിലുള്ളത്. സസ്പെന്‍ഷന്‍ പിന്‍വലിക്കുന്നതു...

കൂടുതൽ വാർത്തകൾ

വീട്ടിനകത്ത് എത്തിപ്പെട്ട രാജവെമ്പാലക്ക് മുന്നിൽ പതറാതേ നിന്ന് വീട്ടുടമ video

വയനാട് മാനന്തവാടിയിൽ വീട്ടിനകത്ത് എത്തിപ്പെട്ട രാജവെമ്പാലക്ക് മുന്നിൽ പതറാതേ നിന്ന് വീട്ടുടമ കണിയാരം കുറ്റിമൂലയിലാണ് സംഭവം മുൻ സൈനികൻ കുനിയിൽ പുരുഷു എന്നവരുടെ വീടിനകത്ത് കയറി വന്ന രാജവെമ്പാലക്ക് മുന്നിൽ പെട്ടുപോയ വീട്ടുകാർ ഉടൻ വനപാലകരേ വിവരമറിയിക്കുകയായിരുന്നു  തലപ്പുഴ സ്റ്റേഷനിലെ വനപാലകരുടെ നേതൃത്വത്തിൽ എത്തിയ സുജിത്ത് വയനാട് രാജവെമ്പാലയേ പിടികൂടി വനത്തിൽ വിട്ടയച്ചു video

വേങ്ങര കച്ചേരിപ്പടിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം;മരണപെട്ടത് പൊന്മള സ്വദേശി പള്ളിയാളികുണ്ടുവായിൽ അലവിക്കുട്ടി

വേങ്ങര: കച്ചേരിപ്പടിയിൽ  ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഒരാൾമരിച്ചു.കൂടെയുണ്ടായിരുന്ന ഭാര്യക്ക് പരിക്ക്. പൊന്മള പള്ളിയാളികുണ്ടുവായിൽ അലവിക്കുട്ടി (60) ആണ് മരണപ്പെട്ടത്.  അപകടത്തിൽ കൂടെയുണ്ടായിരുന്ന അദ്ദേഹത്തിന്റെ ഭാര്യ റഷീദ(50)ക്ക് ഗുരുതരമായി പരിക്കേറ്റു.കോട്ടക്കൽപൊന്മള സ്വദേശികളായ ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ അമിതവേഗതയിലെത്തിയടിപ്പർലോറിഇടിക്കുകയായിരുന്നു. എ.ആർ.നഗർകൊളപ്പുറത്തുള്ള മകളുടെ വീട്ടിൽ നിന്നുംസ്വന്തംവീടായപൊന്മളയിലേക്ക്മടങ്ങുകയായിരുന്നു ഇരുവരും.  വേങ്ങര ഭാഗത്തുനിന്ന് കക്കാട് ഭാഗത്തേക്ക് മണൽകയറ്റിവരികയായിരുന്ന ടിപ്പർ ലോറി, മുന്നിൽപോകുകയായിരുന്നകാറിനെമറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിർദിശയിൽ വന്ന ബൈക്കിലേക്ക് ഇടിക്കുകയായിരുന്നു. അപകടത്തിൽ ബൈക്ക് ഓടിച്ചിരുന്നഅലവിക്കുട്ടി സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു.ഗുരുതരമായിപരിക്കേറ്റ ഭാര്യയെ ഉടൻതന്നെ വേങ്ങരയിലെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചു. നേർരേഖയിലുള്ള റോഡിലാണ് ഈ അപകടം സംഭവിച്ചത്. ടിപ്പർ ലോറിഡ്രൈവറുടെ കടുത്ത അശ്രദ്ധയും അമിതവേഗതയുമാണ് അപകടത്തിന്കാരണമെന്ന് നാട്ടുകാർ പറഞ്ഞു.

മലപ്പുറം ജില്ലയിൽ MVD യുടെ AI ക്യാമറ സ്ഥാപിച്ച സ്ഥലങ്ങൾ mvd ai cameras in malappuram

 മലപ്പുറം കൂട്ടുമൂച്ചി  മലപ്പുറം നടുവട്ടം  മലപ്പുറം കരിപ്പറമ്പ്  മലപ്പുറം കാവിൽ പടി, എടപ്പാൾ  മലപ്പുറം പറമ്പിലങ്ങാടി  മലപ്പുറം പെരുന്തള്ളൂർ   കടുങ്ങാത്തുകുണ്ട്  മലപ്പുറം കുറ്റിക്കലത്താണി  മലപ്പുറം കോട്ടപ്പുറം  മലപ്പുറം പുലാമന്തോൾ  മലപ്പുറം താഴെ പാലം, തിരൂർ  മലപ്പുറം ഓണപ്പുട, കുളത്തൂർ  മലപ്പുറം മൂന്നാക്കൽ  മലപ്പുറം അമ്മിണിക്കാട്, സ്കൂൾ പടി  മലപ്പുറം മാനത്തുമംഗലം  മലപ്പുറം നടക്കാവ്, താനൂർ  മലപ്പുറം പെരിന്തൽമണ്ണ  മലപ്പുറം ജൂബിലി ജന., അങ്ങാടിപ്പുറം  മലപ്പുറം പടപ്പറമ്പ്  മലപ്പുറം തടത്തിൽ വളവ്  മലപ്പുറം എടരിക്കോട്  മലപ്പുറം കൊടക്കൽ  മലപ്പുറം ചട്ടിപ്പറമ്പ്  മലപ്പുറം പുത്തൂർ പാലം  മലപ്പുറം പെരുന്തള്ളൂർ-2  മലപ്പുറം മങ്കട, വെരുമ്പുലാക്കൽ  മലപ്പുറം കൂട്ടിലങ്ങാടി  മലപ്പുറം നൂറടി പാലം  മലപ്പുറം പരപ്പനങ്ങാടി  മലപ്പുറം വേങ്ങര കുറ്റാളൂർ  മലപ്പുറം KK Jn, ബിയ്യം  മലപ്പുറം കോണോമ്പാറ, മേൽമുറി  മലപ്പുറം മാറഞ്ച...

VVC VALIYORA

വേങ്ങര മൂന്നാം വാർഡ് ഉപതിരഞ്ഞെടുപ്പ്: UDF സ്ഥാനാർത്ഥി കെ.പി. ഹസീന ഫസലിന് മിന്നും വിജയം

കുറ്റൂർ: വേങ്ങര ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.പി. ഹസീന ഫസൽ 808 വോട്ടുകളുടെ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. ​മുൻ വാർഡ് മെമ്പറായിരുന്ന കെ.പി. ഫസലിന്റെ നിര്യാണത്തെ തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ, 64 ശതമാനം പോളിങ് രേഖപ്പെടുത്തി. ആകെ പോൾ ചെയ്ത 1080 വോട്ടുകളിൽ 944 വോട്ടുകളും നേടിയാണ് ഹസീന ഫസൽ വിജയം സ്വന്തമാക്കിയത്. എതിർ സ്ഥാനാർത്ഥിയായ എൽ.ഡി.എഫിലെ യു.പി. സുഭാഷിന് 136 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. ​ജനപ്രിയനായ മുൻ മെമ്പറുടെ ഓർമ്മകൾക്കൊപ്പം യു.ഡി.എഫ് തങ്ങളുടെ സിറ്റിംഗ് സീറ്റ് വൻ ഭൂരിപക്ഷത്തോടെ നിലനിർത്തുകയായിരുന്നു. വോട്ടർമാർ തന്നിലർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കുമെന്നും വികസന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും വിജയത്തിന് ശേഷം കെ.പി. ഹസീന ഫസൽ പ്രതികരിച്ചു.

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

    

അനൗൺസർ ഷറഫുദ്ദീൻ മരണപ്പെട്ടു.

അനൗൺസർ ഷറഫുദ്ദീൻ മരണപ്പെട്ടു...  *വേങ്ങര ചേറ്റിപ്പുറം കുതിരച്ചിറ ഭാഗത്ത് താമസിക്കുന്ന അനൗൺസർ ഷറഫുദ്ദീൻ എന്നവർ മരണപ്പെട്ടു.* *രണ്ടുമാസത്തോളമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു.*  *മരണ വാർത്തകൾ അനൗൺസ് ചെയ്യുന്ന ഷറഫുദ്ദീൻ വേങ്ങരക്കാർക്ക് ഏറെ സുപരിചിതനാണ്.* *നിസ്കാര വിവരങ്ങളും മറ്റും പിന്നീട് അറിയിക്കുന്നതാണ്.*

മലപ്പുറം ജില്ലയിൽ നാലിടത്ത് പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ്: സെപ്റ്റംബർ 28-ന് വോട്ടെടുപ്പ്; വിജ്ഞാപനം സെപ്റ്റംബർ 3-ന്

മലപ്പുറം ജില്ലയിലെ നാല് ഗ്രാമപഞ്ചായത്ത് വാർഡുകളിൽ സെപ്റ്റംബർ 28-ന് ഉപതെരഞ്ഞെടുപ്പ് നടക്കും. വേങ്ങര ഗ്രാമപഞ്ചായത്തിലെ പൂങ്കുടായ (വാർഡ് 03), മങ്കടയിലെ കടന്നമണ്ണ (വാർഡ് 04), കാലടിയിലെ വെറൂർ (വാർഡ് 12), താനാളൂരിലെ മൂലക്കൽ (വാർഡ് 01) എന്നീ വാർഡുകളിലാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഉപതെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അടിസ്ഥാനമാക്കി വരണാധികാരികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വേങ്ങര ഗ്രാമപഞ്ചായത്തിൽ വേങ്ങര അസിസ്റ്റന്റ് എഡ്യൂക്കേഷൻ ഓഫീസറെയും (എ.ഇ.ഒ), മങ്കടയിൽ മങ്കട ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയറെയും, കാലടിയിൽ പൊന്നാനി സബ് രജിസ്ട്രാറെയും, താനാളൂരിൽ തിരൂർ താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസറെയുമാണ് വരണാധികാരികളായി നിയമിച്ചിട്ടുള്ളത്. ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഫോറം 1 നോട്ടീസ് സെപ്റ്റംബർ 3 വ്യാഴാഴ്ച വരണാധികാരികൾ ഔദ്യോഗികമായി പ്രസിദ്ധീകരിക്കും. പെരുമാറ്റച്ചട്ട പാലനവും മറ്റു തെരഞ്ഞെടുപ്പ് നടപടികളും കൃത്യമായും വേഗത്തിലും പൂർത്തിയാക്കാൻ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർ...

ശരീരത്തിലെ നട്ടെല്ലും മുള്ളുകളും വരെ പുറത്തുനിന്ന് തെളിഞ്ഞു കാണുന്ന ഒരു മീനിനെ കണ്ടിട്ടുണ്ടോ? aranjeelfish

ശരീരത്തിലെ നട്ടെല്ലും മുള്ളുകളും വരെ പുറത്തുനിന്ന് തെളിഞ്ഞു കാണുന്ന ഒരു മീനിനെ കണ്ടിട്ടുണ്ടോ? അങ്ങനെ ഒരു മീൻ നമ്മുടെ പുഴകളിൽ ഉണ്ട്  ഇതാണ് നമ്മമുടെ അറിഞ്ഞീൽ എന്ന് വിളിക്കുന്ന മീൻ  ഇതിനെ ചിലയിടങ്ങളിൽ മുള്ളാം പറച്ചി എന്നും വിളിക്കാറുണ്ട്    നിങ്ങളുടെ നാട്ടിൽ ഈ മീനിനെ കണ്ടിട്ടുണ്ടോ? എന്താണ് നിങ്ങളുടെ നാട്ടിൽ ഇതിന്റെ പേര്? താഴെ കമന്റിൽ പറയണേ!"  ഇവയുടെ ശരീരത്തിൽ നിറങ്ങൾ നൽകുന്ന കോശങ്ങൾ വളരെ കുറവാണ്. അതുകൊണ്ടാണ് ലൈറ്റ് അടിക്കുമ്പോൾ ഒരു ഗ്ലാസ് കഷ്ണം പോലെ ഇവയുടെ ശരീരം സുതാര്യമായി കാണുന്നത് നമ്മുടെ പുഴകളിലെയും തോടുകളിലെയും പാറക്കൂട്ടങ്ങൾക്കിടയിലാണ് ഇവ കൂട്ടത്തോടെ ജീവിക്കുന്നത്.  വെള്ളത്തിലെ കൊതുകു ലാർവകളെ തിന്നു നശിപ്പിക്കുന്നതുകൊണ്ട് തന്നെ നമ്മുടെ പ്രകൃതിയിലെ ഒരു മികച്ച കൊതുക് നിർമാർജനി കൂടിയാണ് ഈ മീനുകൾ  പുറത്തെ മൂർച്ചയുള്ള മുള്ളുകളാണ് വലിയ മീനുകളുടെ ആക്രമണത്തിൽ നിന്ന് ഇവയെ രക്ഷിക്കുന്നത്.  എന്നാൽ ഇന്ന് പുഴകൾ മലിനമാകുന്നതുകൊണ്ട് നമ്മുടെ നാട്ടിൽ ഇവരൊക്കെ കുറഞ്ഞു ക്കൊണ്ടിരിക്കുകയാണ്.

നമ്മുടെ കേരളത്തിൽ കാണപ്പെടുന്ന സ്‌നേക് ഹെഡ് മത്സ്യങ്ങളെ പരിചയപ്പെടാം.

സാധാരണയായി സ്നേക്ക്ഹെഡ് മത്സ്യങ്ങൾ  എന്നറിയപ്പെടുന്ന ഏഷ്യൻ തദ്ദേശവാസിയായ ചന്നിഡി കുടുംബത്തിലെ മത്സ്യങ്ങളുടെ ഒരു ജനുസ്സാണ് ചന്ന. ഈ ജനുസ്സിൽ 35-ൽ കൂടുതൽ സ്പീഷീസുകൾ ശാസ്ത്രീയമായി തിരിച്ചറിഞ്ഞിടുണ്ട്   അതിൽ നമ്മുടെ കേരളത്തിൽ കാണപ്പെടുന്ന മത്സ്യങ്ങളെ പരിചയപ്പെടാം വരാൽ ജലാശയങ്ങളിൽ സാധാരണ കണ്ടു വരുന്ന ഒരു മത്സ്യമാണ് വരാൽ. ശാസ്ത്രനാമം :Channa striata. ബ്രാൽ, വ്രാൽ, കണ്ണൻ, കൈച്ചിൽ എന്നിങ്ങനെ പ്രാദേശികമായി അറിയപ്പെടുന്നു. ഇംഗ്ലീഷിൽ -chevron snakehead, striped murrel എന്നീ പേരുകളുണ്ട്. മൂന്ന് കിലോയോളം വലുതാകുന്നതാണ് ഈ മത്സ്യം. സാധാരണ കൃഷിക്കായി വെള്ളം വറ്റിക്കുമ്പോഴാണ് തോടുകളിൽ നിന്നും അനുബന്ധ ജലാശയങ്ങളിൽ നിന്നും ഇവയെ ലഭിക്കുന്നത് പുള്ളി വരാൻ ദക്ഷിണേന്ത്യയിലെ ജലസംഭരണികളിൽ സാധാരണയായി കണ്ടുവരുന്ന ഒരിനം ശുദ്ധജല മത്സ്യമാണ് പുള്ളിവരാൽ(Bullseye snakehead).(ശാസ്ത്രീയനാമം: Channa marulius).സാധാരണ കൃഷിക്കായി വെള്ളം വറ്റിക്കുമ്പോഴാണ് തോടുകളിൽ നിന്നും അനുബന്ധ ജലാശയങ്ങളിൽ നിന്നും ഇവയെ ലഭിക്കുന്നത്. മാസങ്ങളോളം ചെളിയിൽ ജീവിക്കാൻ ഇവയ്ക്കു് സാധിക്കും. മറ്...