മലപ്പുറം കൊണ്ടോട്ടി പളളിക്കൽ ബസാർ ആരക്കോട് രാമഞ്ചിറ തോട്ടിൽ കൊളങ്ങോട് ഭാഗത്ത് കാണാതായ കുട്ടിയെ സംഭവസ്ഥലത്തു നിന്നും ഏകദേശം ഒരു കിലോമീറ്റർ അപ്പുറത്ത് വെച്ച് രാത്രി 11:30ഓടു കൂടി മൃതദേഹം കണ്ടെത്തി.. പള്ളിക്കൽ ബസാർ ആണൂർ ചിറ്റം പള്ളിയാ ളിയിൽ താമസിക്കുന്ന അബ്ദുൽ ബാരിയുടെ മകൻ മുഹമ്മദ് മിഖ്ദാദ് 13 വയസ്സ് ആണ് മരണപ്പെട്ടത്. ആരക്കോട് രാമഞ്ചിറ തോട്ടില്‍ കൊളങ്ങോട് ഭാഗത്ത് കുട്ടിയെ കാണാതായി എന്ന് അഭ്യൂഹത്താൽ വൈകുന്നേരം 7മണി മുതൽ തിരച്ചിൽ ആരംഭിച്ചിരുന്നു, വൈകുന്നേരം 7 മണിയോടെയാണ് സംഭവം. രാത്രി വൈകിയും കുട്ടി വീട്ടില്‍ എത്താതായോടെയാണ് അന്യേഷിച്ചപ്പോള്‍ തോട് വക്കില്‍ ചെരിപ്പും വസ്ത്രങ്ങളും കണ്ടതോടെ തോട്ടില്‍ തിരിച്ചില്‍ ആരംഭിക്കുകയായിരുന്നു. വൈകുന്നേരവും കുട്ടിയെ തോട്ടില്‍ കുളിക്കുന്നത് കണ്ടതായി സമീപ വാസികളും പറഞ്ഞു. ആദ്യ ഘട്ടത്തില്‍ നാട്ടുകാര്‍ തോട്ടിൽ തെരച്ചിൽ നടത്തിയെങ്കിലും കണ്ടത്താനായില്ല തുടർന്ന് ഫയര്‍ഫോഴ്സ് , TDRF , ട്രോമകെയര്‍ വളണ്ടിയര്‍മാര്‍ തുടങ്ങിയ നിരവധി പേരാണ് തിരച്ചിൽ നടത്തുന്നിടെ രാത്രി 11 :30 ഓടെ അടുത്തുള്ള പാടത്ത് നിന്ന്...
ചെമ്മാട് തിരൂരങ്ങാടി നഴ്സിംഗ് ഹോം ഉടമ വലിയാട്ട് റഫീഖ് (58) നിര്യാതനായി. പരേതരായ ഡോ. സൈദ് മുഹമ്മദ്- ഡോ. ആരിഫാബി എന്നിവരുടെ മകനാണ്. ഇന്ന് (വ്യാഴം) രാവിലെ ചെമ്മാട് സലഫി മസ്ജിദിൽ സുബഹി നമസ്കരിക്കുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. കബറടക്കം ഇന്ന് (വ്യാഴം) രാത്രി 9.30 ന് ചെമ്മാട് ജുമുഅത്ത് പള്ളിയിൽ. തിരൂരങ്ങാടി ഓർഫനേജ് കമ്മറ്റി അംഗവും ചെമ്മാട് ശാഖാ കെ എൻ എം. ജോയിൻ്റ് സെക്രട്ടറിയും ആയിരുന്നു. ഭാര്യ: സബീന (ചെറുവണ്ണൂർ). മക്കൾ: ഡോ. റസീൽ (മുംബൈ), റായിദ് (മുംബൈ), റന്ന. മരുമകൾ: ഫിദ (വട്ടോളി). സഹോദരങ്ങൾ:മുനീർ വലിയാട്ട്, സുബൈദ