ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഇന്നത്തെ പത്രവർത്തകൾ

പ്രഭാത വാർത്തകൾ
2022 | ജൂലൈ 5 | ചൊവ്വ | 1197 |  മിഥുനം 21 |  പൂരം 1443 ദുൽഹിജ്ജ 05
🌹🦚🦜➖➖➖➖
◼️ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ബാറുകളിലും സര്‍വീസ് ചാര്‍ജ് ഈടാക്കുന്നത് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി വിലക്കി. മെനു കാര്‍ഡിലെ വിലയും ജിഎസ്ടിയും ഈടാക്കാം. ഏതെങ്കിലും തരത്തില്‍ സര്‍വീസ് ചാര്‍ജ് ഈടാക്കിയാല്‍ നാഷണല്‍ കണ്‍സ്യൂമര്‍ ഹെല്‍പ്പ് ലൈനില്‍ പരാതിപ്പെടണമെന്നും കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി വ്യക്തമാക്കി. 1915 എന്ന നമ്പറിലാണ് പരാതി നല്‍കേണ്ടത്.

◼️എകെജി സെന്റര്‍ ആക്രമണത്തെ പ്രതിപക്ഷവും കെപിസിസിയും അപലപിക്കാത്തതില്‍ ആശ്ചര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ ഇ.പി. ജയരാജനാണ് ആക്രമണം നടത്തിയതെന്ന് ആരോപിക്കുകയാണ് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ ചെയ്തത്. നിയമസഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ചയില്‍ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. എകെജി സെന്ററില്‍ ആക്രമണം നടത്തിയ പ്രതിയെയും പിറകിലുള്ളവരേയും പിടികൂടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

◼️എകെജി സെന്റര്‍ ആക്രമണത്തില്‍ പൊലീസിനും പങ്കുണ്ടെന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. എകെജി സെന്റര്‍ ആക്രമണത്തില്‍ മുഖ്യമന്ത്രി മറുപടി പറഞ്ഞില്ലെന്നും സതീശന്‍ ആരോപിച്ചു. അടിയന്തര പ്രമേയം തള്ളിയതിനു പിറകേ മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പോലീസിന്റെ സ്ട്രൈക്കേഴ്സ് സംഘം കാവല്‍ നില്‍ക്കുന്ന സ്ഥലത്താണ് ആക്രമണം ഉണ്ടായത്. ഗെയ്റ്റിനു മുന്നില്‍ ഉണ്ടാകാറുള്ള പട്രോളിങ് ജീപ്പ് ഒഴിവാക്കിയാണ് ആക്രമണം നടത്തിയതെന്നും സതീശന്‍ ആരോപിച്ചു.
◼️ഗാന്ധി ചിത്രം തകര്‍ത്തത് എസ്എഫ്‌ഐ പ്രവര്‍ത്തകരല്ലെന്നു പറഞ്ഞ് പോലീസ് റിപ്പോര്‍ട്ട് നല്‍കിയതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി. സിപിഎമ്മിന്റെ താല്‍പ്പര്യത്തിനനുസരിച്ച് കേസ് ഫയല്‍ ചെയ്യുന്ന കേരള പോലീസിന്റെ വിധേയത്വമാണ്  റിപ്പോര്‍ട്ടില്‍ പ്രതിഫലിച്ചത്. എസ്എഫ് ഐക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് തുടക്കം മുതല്‍ മുഖ്യമന്ത്രിയും സിപിഎമ്മും പോലീസുമെല്ലാം സ്വീകരിച്ചത്. അദ്ദേഹം പറഞ്ഞു.

https://chat.whatsapp.com/CRB76mqCVwgH4iETA85fI1
◼️ചോദ്യം ചോദിക്കുന്നവരോട് പ്രതിപക്ഷ നേതാവ് മോശമായി പെരുമാറുന്നുവെന്ന് കടകംപള്ളി സുരേന്ദ്രന്‍. മണ്ണെണ്ണ വില കൂട്ടിയത് അടക്കം രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ പ്രതിപക്ഷം കാണുന്നില്ല. പ്രതിപക്ഷം ബിരിയാണി ചെമ്പുമായി നടക്കുകയാണെന്നും അദ്ദേഹം കൂറ്റപ്പെടുത്തി.

◼️പാല്‍, തൈര്, പാലുല്‍പന്നങ്ങള്‍ തുടങ്ങിയവയ്ക്കു ജൂലൈ 18 മുതല്‍ ജിഎസ്എടി നികുതി. ഏതാനും ഇനങ്ങളുടെ നിരക്ക് ഉയരും. പാലുല്‍പ്പന്നങ്ങള്‍ക്കും കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്കും അഞ്ചു ശതമാനമാണു നികുതി നിരക്ക്. പനീര്‍, ലസ്സി, മോര്, പായ്ക്ക് ചെയ്ത തൈര്, ഗോതമ്പ് പൊടി, മറ്റ് ധാന്യങ്ങള്‍, തേന്‍, പപ്പടം, ഭക്ഷ്യധാന്യങ്ങള്‍, മാംസം, മത്സ്യം (ശീതീകരിച്ചത് ഒഴികെ), ശര്‍ക്കര തുടങ്ങിയ പാക്ക് ചെയ്ത കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്കും വില കൂടും.

◼️കെപിസിസി പ്രസിഡന്റ് കെ. സുധാകരനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കു ഫേസ് ബുക്കിലൂടെ സുധാകരന്റെ തിരിച്ചടി. താങ്കളൊരു 'ഗ്ലോറിഫൈഡ് കൊടി സുനി ' മാത്രമാണ്. കൈക്കോടാലികൊണ്ട് വാടിക്കല്‍ രാമകൃഷ്ണന്റെ തലച്ചോറ് പിളര്‍ന്ന ക്രൂരതയുടെ പേരല്ലേ വിജയന്‍. കൂടപ്പിറപ്പിനെ പോലെ കൂടെനടന്ന വെണ്ടുട്ടായി ബാബുവിനെ കൊത്തിനുറുക്കിയ പൈശാചികതയല്ലേ പിണറായി. താങ്കളെ എനിക്കറിയാവുന്ന പോലെ മറ്റാര്‍ക്കാണ് അറിയുക. സുധാകരന്‍ പറഞ്ഞു.

◼️പീഡന പരാതി വൈകിയതില്‍ ദുരൂഹതയുണ്ടെന്ന് പി.സി. ജോര്‍ജിന് ജാമ്യം അനുവദിച്ച വഞ്ചിയൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി. ജോര്‍ജിനെ അറസ്റ്റു ചെയ്ത പോലീസ് സുപീംകോടതി മാനദണ്ഡങ്ങള്‍ പാലിച്ചില്ല. പരാതിയെക്കുറിച്ച് അന്വേഷിക്കണമെന്ന സുപ്രീംകോടതി ഉത്തരവു പാലിച്ചിട്ടില്ലെന്നും കോടതി വ്യക്തമാക്കി. കലാപമുണ്ടാക്കാന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നതിനിടെയാണ് ജോര്‍ജിനെ സോളാര്‍ തട്ടിപ്പുകാരിയുടെ പീഡന പരാതിയില്‍ അറസ്റ്റു ചെയ്തത്.

◼️പരാതി വൈകിയാലും ലൈംഗികാതിക്രമ കേസുകളില്‍ അന്വേഷണം വൈകരുതെന്ന് ഹൈക്കോടതി. ഇരയുമായി ബന്ധപ്പെട്ട നിരവധി ഘടകങ്ങള്‍ പരിഗണിക്കേണ്ടതുണ്ടെന്നും സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി. പോക്സോ കേസിലെ കീഴ്ക്കോടതി ഉത്തരവിനെതിരെ പത്തനാപുരം സ്വദേശി നല്‍കിയ അപ്പീലാണ് കോടതിയുടെ നിരീക്ഷണം.

◼️മുന്‍ ചീഫ് വിപ്പ് പി.സി ജോര്‍ജിന് പീഡന പരാതിയില്‍ ജാമ്യം അനുവദിച്ചതിനെതിരെ പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചു. തന്റെ ഭാഗം കേള്‍ക്കാതെയാണ് പിസി ജോര്‍ജിന് ജാമ്യം അനുവദിച്ചതെന്നാണ് പരാതിക്കാരിയുടെ വാദം.

◼️ഇന്നു ശക്തമായ മഴയ്ക്ക് സാധ്യത. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചു. എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, വയനാട് എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.

◼️ചാലക്കുടിപ്പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം. ജലവിതാനം ഉയരുന്നതിനാല്‍ പെരിങ്ങല്‍കുത്ത് ഡാമിന്റെ രണ്ട് സ്ലൂയിഡ് വാല്‍വ് തുറന്ന് കൂടുതല്‍ വെള്ളം ഒഴുക്കും. ഡാമിലെ ഏഴു ഷട്ടറുകളും തുറന്നിരിക്കുകയാണ്. ആലപ്പുഴയിലെ തീരദേശങ്ങള്‍ കടലാക്രമണ  ഭീഷണിയിലാണ്. തൃക്കുന്നപ്പുഴ, അമ്പലപ്പുഴ, ഒറ്റമശേരി എന്നിവിടങ്ങളിലാണ് കടല്‍ക്ഷോഭം രൂക്ഷം.

◼️അങ്ങാടിപ്പുറം മാലാപറമ്പിലെ റബര്‍ തോട്ടത്തില്‍ അജ്ഞാത സ്ത്രീ കൊല്ലപ്പെട്ട കേസില്‍ പതിനേഴര വര്‍ഷങ്ങള്‍ക്കു ശേഷം പുനരന്വേഷണത്തിനു ഹൈക്കോടതി ഉത്തരവിട്ടു. പത്തത്ത് അബ്ദു എന്ന പൊതു പ്രവര്‍ത്തകന്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. മൂന്നു മാസത്തിനകം  തീര്‍പ്പാക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്തിനു നിര്‍ദേശം നല്‍കി. 2004 ഡിസംബര്‍ 28 നാണ് അജ്ഞാത സ്ത്രീയുടെ മൃതദേഹം മാലാപ്പറമ്പിലെ തോട്ടത്തില്‍ കണ്ടെത്തിയത്. കൊലപാതകത്തിനു തെളിവില്ലെന്നു കാണിച്ച് 2009 ല്‍ പൊലീസ് കേസ് അവസാനിപ്പിച്ചു.

◼️തിരുവനന്തപുരം നഗരസഭയിലും കെട്ടിട നമ്പര്‍ തട്ടിപ്പ്. സംഭവത്തില്‍ നഗരസഭയിലെ രണ്ടു താത്കാലിക ഡാറ്റാ എന്‍ട്രി ജീവനക്കാരെ നീക്കി. നഗരസഭയുടെ ആഭ്യന്തര അന്വേഷണത്തിലാണ് കണ്ടെത്തല്‍. പൊലീസ് കേസെടുത്തിട്ടുണ്ട്. വന്‍ ക്രമക്കേടു കണ്ടെത്തിയ കോഴിക്കോട് കോര്‍പ്പറേഷനില്‍ നടപടികള്‍ തുടരുന്നതിനിടെയാണ് തിരുവനന്തപുരത്തും അന്വേഷണം.

◼️ബിസിനസ് സൗഹൃദ സൂചിക അടിസ്ഥാനമാക്കിയുള്ള പട്ടികയില്‍ കേരളം പതിനഞ്ചാം സ്ഥാനത്ത്. രാജ്യത്തെ സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണ പ്രദേശങ്ങളെയും ഉള്‍ക്കൊള്ളിച്ചുള്ള പട്ടികയില്‍ 2019 ല്‍ 28 ാം സ്ഥാനത്തായിരുന്നു കേരളം.

◼️ദേവസ്വം ബോര്‍ഡുകളില്‍ വിജിലന്‍സ് സംവിധാനം ശക്തിപ്പെടുത്തുമെന്ന് മന്ത്രി കെ. രാധാകൃഷ്ണന്‍. ഇതിനൊപ്പം ആഭ്യന്തര ഓഡിറ്റിംഗും വിപുലമാക്കും. ദേവസ്വം വകുപ്പിന്റെ ധനാഭ്യര്‍ത്ഥനയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

◼️തിരുവനന്തപുരം പരുത്തിപ്പള്ളി ഫോറസ്റ്റ് റേഞ്ച് ഓഫീസില്‍നിന്നു തൊണ്ടിമുതലായ ചന്ദന വിഗ്രഹങ്ങള്‍ കാണാതായ സംഭവത്തില്‍ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. പരുത്തിപ്പള്ളി മുന്‍ റെയ്ഞ്ച് ഓഫീസര്‍ ദിവ്യ എസ്.റോസ്, നിലവിലെ റേഞ്ച് ഓഫീസര്‍ ആര്‍ വിനോദ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കോടതിയില്‍ തൊണ്ടി മുതല്‍ ഹാജരാക്കാന്‍ സാധിക്കാതായതിനെത്തുടര്‍ന്നാണു നടപടി.

◼️പണമിടപാടു തര്‍ക്കത്തെത്തുടര്‍ന്ന് തമിഴ്നാട്ടില്‍ നിന്ന് തട്ടിക്കൊണ്ടുവന്നയാളെ തമിഴ്നാട് പൊലീസ് മോചിപ്പിച്ചു. തമിഴ്നാട് സ്വദേശി മുഹമ്മദ് പാഷയെയാണു രക്ഷപ്പെടുത്തിയത്. തട്ടിക്കൊണ്ടു വന്ന മൂന്നംഗ സംഘത്തെ പാലക്കാട് കഞ്ചിക്കോട്വച്ച് പിടികൂടി. ഷെഫീക്ക്, ഷെരീഫ്, നിഷോയ് എന്നിവരാണ് പിടിയിലായത്.

◼️സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിനരികില്‍ മറ്റൊരു സ്ഥാപനം തുടങ്ങാന്‍ ശ്രമിച്ചതിന്റെ വൈരാഗ്യത്തില്‍ യുവാവിനെ ബന്ധിയാക്കി മര്‍ദിച്ച സംഭവത്തില്‍ മൂന്നു പേരെ വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ സ്വദേശി ശ്രീലാലിനെ മര്‍ദിച്ചതിന് സ്ഥാപനത്തിന്റെ പാര്‍ടണര്‍മാരും ആലപ്പുഴ സ്വദേശികളുമായ വള്ളിക്കുന്നം കമ്പിളിശ്ശേരി  വിഷ്ണുസജീവ് (33), കടുവിനാല്‍ മലവിള വടക്കേതില്‍ എസ് സഞ്ജു (31), അപ്പു (30) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.

◼️വളാഞ്ചേരിയില്‍ പൊലീസ് വന്‍ കുഴല്‍പ്പണവേട്ട. എഴുപത്തൊന്നര ലക്ഷം രൂപയുമായി രണ്ടു പേര്‍ പിടിയിലായി. വാഹനം ഓടിച്ചിരുന്ന ഷംസുദ്ധീന്‍ (42), സഹായിയായി അബ്ദുല്‍ ജബ്ബാര്‍ (36) എന്നിവരാണു പിടിയിലായത്. മിനി ലോറിയുടെ ഡാഷ് ബോര്‍ഡിലും സീറ്റിന്റെ അടിയിലുമാണ് പണം ഒളിപ്പിച്ചിരുന്നത്.

◼️ഇടുക്കി നെടുങ്കണ്ടത്തിനു സമീപം ' മുണ്ടിയെരുമയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ ആക്രമിച്ചു. പത്തോളം പേര്‍ക്ക് പരിക്ക്. രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച തൂക്കുപാലത്ത്  നടന്ന ഫുട്ബോള്‍ കളിയുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികളും പൂര്‍വ്വ വിദ്യാത്ഥികളും തമ്മില്‍ തര്‍ക്കവും സംഘര്‍ഷവും ഉണ്ടായിരുന്നു.

◼️കോഴിക്കോട് കോടഞ്ചേരിക്കടുത്ത പതങ്കയം വെള്ളച്ചാട്ടത്തിനരികെ ഒഴുക്കില്‍പെട്ട പതിനേഴുകാരനെ കണ്ടെത്താനായില്ല. ചാത്തമംഗലം മലയമ്മ സ്വദേശി ഹുസ്നി ആണ്  ഒഴുക്കില്‍പ്പെട്ടു കാണാതായത്.

◼️തമിഴ്നാട് പൊള്ളാച്ചിയില്‍നിന്ന് നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ പതിമ്മൂന്നു വയസുകാരി കൂടി അറസ്റ്റില്‍. നേരത്തെ അറസ്റ്റിലായ പാലക്കാട് കൊടുവായൂര്‍ സ്വദേശി ഷംനയ്ക്ക് ഒപ്പമുണ്ടായിരുന്ന ബാലികയെയാണ് അറസ്റ്റു ചെയ്തത്. ഭര്‍തൃവീട്ടില്‍ ഗര്‍ഭിണിയാണെന്നു നുണപറഞ്ഞ ഷംന പ്രസവിച്ചെന്നു കബളിപ്പിക്കാനായിരുന്നു ശ്രമം. പോലീസ് വീണ്ടെടുത്ത കുഞ്ഞിനെ പൊള്ളാച്ചിയിലെ മാതാപിതാക്കളായ യൂനിസ് - ദിവ്യഭാരതി ദമ്പതിമാര്‍ക്കു കൈമാറി.

◼️കോഴിക്കോട് ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണ കേസില്‍ അറസ്റ്റിലായ ഒന്‍പത് പ്രതികളുടെയും ജാമ്യാപേക്ഷ ജില്ലാ സെഷന്‍സ് കോടതി തള്ളി. ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി ജിഷ്ണുവിനെ മര്‍ദിച്ച കേസില്‍ എസ്ഡിപിഐ പ്രവര്‍ത്തകരും ഡിവൈഎഫ്ഐ പ്രവര്‍ത്തകനും ഉള്‍പ്പെടെയുള്ളവരാണ് റിമാന്‍ഡിലുള്ളത്.

◼️കെട്ടിടം പണിക്കിടെ മണ്ണിടിഞ്ഞു വീണ് തൊഴിലാളി മരിച്ചു. അടിമാലി വെള്ളത്തൂവല്‍ മുതുവാന്‍ കുടിയില്‍ കുഴിയിലില്‍ പൗലോസ് (52) ആണു മരിച്ചത്.

◼️ആലപ്പുഴ ചേന്നം പള്ളിപ്പുറം ഗ്രാമ പഞ്ചായത്തിലെ ബഡ്‌സ് സ്‌കൂളില്‍ കരി ഓയില്‍ ഒഴിച്ച് സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചു. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കു കളിക്കാന്‍ സൂക്ഷിച്ച ഉപകരണങ്ങളിലാണ് കരി ഓയില്‍ ഒഴിച്ചത്. കൊവിഡിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ടു വര്‍ഷമായി സ്‌കൂള്‍ അടച്ചിട്ടിരിക്കുകയായിരുന്നു.

◼️ആന്ധ്രാപ്രദേശിലെ പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന പസാല കൃഷ്ണ മൂര്‍ത്തിയുടെ കുടുംബത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിച്ചു. പസാല കൃഷ്ണമൂര്‍ത്തിയുടെ മകള്‍ പസാല കൃഷ്ണ ഭാരതിയുടെ കാല്‍ വന്ദിച്ച് പ്രധാനമന്ത്രി അനുഗ്രഹം തേടി. സ്വാതന്ത്ര്യ സമര സേനാനി അല്ലൂരി സീതാരാമ രാജുവിന്റെ 125-ാം ജന്മവാര്‍ഷികാഘോഷം മോദി ഉദ്ഘാടനം ചെയ്തു.

◼️പഞ്ചാബ് കോണ്‍ഗ്രസ് നേതാവും ഗായകനുമായ സിദ്ദു മൂസെവാലയുടെ കൊലപാതകത്തില്‍ വെടിയുതിര്‍ത്ത പതിനെട്ടര വയസുകാരന്‍ അടക്കം രണ്ടു പേര്‍ കൂടി പിടിയില്‍. ഹരിയാന സ്വദേശിയായ അങ്കിത്, ഇയാളെ ഒളിവില്‍ പോകാന്‍ സഹായിച്ച സച്ചിന്‍ ഭിവാനി എന്നിവരാണ് പിടിയിലായത്. സച്ചിന്‍ ഭിവാനിയും ഹരിയാന സ്വദേശിയാണ്. കേസിലെ പ്രധാന പ്രതിയാണ് അങ്കിത് എന്നു ഡല്‍ഹി പൊലീസ് വ്യക്തമാക്കി. കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.

◼️ഒരാഴ്ച മുന്‍പ് ഉദ്ധവിനു വേണ്ടി പൊട്ടിക്കരഞ്ഞ എംഎല്‍എ ഒറ്റ രാത്രികൊണ്ട് ഏക്നാഥ് ഷിന്‍ഡെയ്ക്കൊപ്പം. സന്തോഷ് ബംഗാര്‍ എന്ന എംഎല്‍എയാണ് ഒറ്റരാത്രികൊണ്ടു കളംമാറ്റിയത്. സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ ഉദ്ധവിനൊപ്പമായിരുന്ന ഇയാള്‍ ഇന്നലെ സഭയിലെത്തിയത് ഷിന്‍ഡെയ്ക്കൊപ്പമായിരുന്നു. തന്റെ മണ്ഡലത്തിലെ ജനങ്ങളോടു പ്രസംഗിക്കവേ ഉദ്ധവ് താക്കറയ്ക്കുവേണ്ടി പൊട്ടിക്കരഞ്ഞത് വൈറലായിരുന്നു.

◼️കര്‍ണാടകയിലെ എസ്ഐ പരീക്ഷാക്രമക്കേട് കേസില്‍ എഡിജിപി അമൃത് പോളിനെ അറസ്റ്റുചെയ്തു. കേസ് അന്വേഷിക്കുന്ന സിഐഡി സംഘമാണ് അറസ്റ്റ് ചെയ്തത്. ഉദ്യോഗാര്‍ത്ഥികളില്‍നിന്ന് പത്തു ലക്ഷം രൂപ വരെ വാങ്ങിയെന്നാണ് ആരോപണം. പത്ത് ഉദ്യോഗാര്‍ത്ഥികള്‍ അടക്കം 60 പേരെ ഇതുവരെ സിഐഡി അറസ്റ്റ് ചെയ്തു.

◼️ആന്ധ്രാപ്രദേശില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ കറുത്ത ബലൂണുകള്‍ പറപ്പിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. വിജയവാഡയിലെ ഗന്നവാരം വിമാനത്താവളത്തില്‍നിന്നു പറന്നുയര്‍ന്ന പ്രധാനമന്ത്രി മോദിയുടെ ഹെലികോപ്റ്ററിന് സമീപത്തു കറുത്ത ബലൂണുകള്‍ പ്രത്യക്ഷപ്പെട്ടു. കറുത്ത ബലൂണ്‍ പറപ്പിച്ച മൂന്നുപേരെ പൊലീസ് പിടികൂടി.

◼️മധ്യപ്രദേശിലെ ദേവാസില്‍ വിവാഹേതര ബന്ധം ആരോപിച്ച് ആദിവാസി സ്ത്രീയെ നാട്ടുകാര്‍ മര്‍ദ്ദിച്ച് ഭര്‍ത്താവിനെ ചുമലിലേറ്റി ഗ്രാമം ചുറ്റിച്ചു. ബോര്‍പദാവ് എന്ന ഗ്രാമത്തിലാണ് സംഭവം. ഭര്‍ത്താവ് ഉള്‍പ്പെടെ ഒമ്പതു പേരെ ഉദയ്നഗര്‍ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ 11 പേര്‍ക്കെതിരെ കേസെടുത്തു.

◼️സ്ഥാനമൊഴിയുമെന്ന അഭ്യൂഹങ്ങള്‍ തള്ളി ഫ്രാന്‍സിസ് മാര്‍പാപ്പ. കാല്‍മുട്ടിലെ വേദനമൂലം മാര്‍പാപ്പ ഈയിടെ വീല്‍ചെയറിലാണു പൊതുവേദികളില്‍ എത്തിയിരുന്നത്. ചില വിദേശയാത്രകള്‍ റദ്ദാക്കുകയും ചെയ്തു. ഇതോടെ മാര്‍പാപ്പ അനാരോഗ്യംമൂലം പദവി ഒഴിയുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. 'ചുമതലകള്‍ നിര്‍വഹിക്കാനാവാത്ത വിധം ആരോഗ്യം മോശമായാല്‍ സ്ഥാനമൊഴിയും. എന്നാല്‍ ഇതുവരെ അതേക്കുറിച്ചു ചിന്തിച്ചിട്ടില്ല.' ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.

◼️അമേരിക്കയുടെ സ്വാതന്ത്ര്യ ദിനാഘോഷ പരേഡായ ജൂലൈ നാല് പരേഡിനു നേരെ ഷിക്കാഗോയിലെ ഹൈലന്റ് പാര്‍ക്കിലുണ്ടായ വെടിവയ്പില്‍ ആറു പേര്‍ കൊല്ലപ്പെട്ടു. 22 പേര്‍ക്ക് പരിക്കേറ്റു.

◼️വടക്കന്‍ ഇറ്റാലിയന്‍ ആല്‍പ്‌സില്‍ ഹിമപാതത്തില്‍ കുടുങ്ങി ആറു പേര്‍ മരിച്ചു. കാണാതായ 19 പേരെ തെരയുകയാണ്. ഒമ്പതു പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്.

◼️എഡ്ജ്ബാസ്റ്റണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ തോല്‍വി മുന്നില്‍ക്കണ്ട് ഇന്ത്യ. ഇന്ത്യക്കെതിരെ ചരിത്ര വിജയത്തിലേക്ക് ബാറ്റ് വീശി ഇംഗ്ലണ്ടിന്റെ ജോ റൂട്ടും ജോണി ബെയര്‍സ്റ്റോയും. 378 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ട് നാലാം ദിനം സ്റ്റംപെടുക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 259 റണ്‍സെന്ന ശക്തമായ നിലയിലാണ്. 76 റണ്‍സോടെ ജോ റൂട്ടും 72 റണ്‍സോടെ ജോണി ബെയര്‍സ്റ്റോയും ക്രീസില്‍. ഏഴ് വിക്കറ്റ് കൈയിലിരിക്കെ ഇംഗ്ലണ്ടിന് അവസാനദിനം ജയത്തിലേക്ക് വേണ്ടത് 119 റണ്‍സ് മാത്രം.

◼️ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഏകദിനമത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് വമ്പന്‍ ജയം. പത്തുവിക്കറ്റിനാണ് ഇന്ത്യ ശ്രീലങ്കയെ കീഴടക്കിയത്. ശ്രീലങ്കന്‍ വനിതകള്‍ ഉയര്‍ത്തിയ 174 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ 25.4 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ വിജയത്തിലെത്തി. ഈ വിജയത്തോടെ ഇന്ത്യ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര സ്വന്തമാക്കി.

◼️പ്രമുഖ പൊതുമേഖല ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്ക് സ്ഥിര നിക്ഷേപത്തിന്റെ പലിശനിരക്ക് വര്‍ധിപ്പിച്ചു. രണ്ടു കോടി രൂപയില്‍ താഴെയുള്ള നിക്ഷേപങ്ങളുടെ പലിശനിരക്കാണ് വര്‍ധിപ്പിച്ചത്. പുതുക്കിയ നിരക്ക് ഇന്നുമുതല്‍ പ്രാബല്യത്തില്‍ വന്നതായി പിഎന്‍ബി അറിയിച്ചു. ഒരു വര്‍ഷം മുതല്‍ മൂന്ന് വര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശനിരക്കാണ് ഉയര്‍ത്തിയത്. പത്തു മുതല്‍ 20 ബേസിക് പോയന്റിന്റെ വരെ വര്‍ധനയാണ് വരുത്തിയത്. കാലാവധി മൂന്ന് വര്‍ഷത്തില്‍ കൂടുതലുള്ള നിക്ഷേപങ്ങളുടെ പലിശനിരക്ക് വര്‍ധിപ്പിച്ചിട്ടില്ല. ഒന്നുമുതല്‍ രണ്ടുവര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശനിരക്ക്  5.20 ശതമാനത്തില്‍ നിന്ന് 5.30 ശതമാനമായാണ് വര്‍ധിപ്പിച്ചത്. രണ്ടു മുതല്‍ മൂന്ന് വര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശനിരക്ക് 5.50 ശതമാനമായാണ് ഉയര്‍ത്തിയത്. പൊതുനിക്ഷേപങ്ങളില്‍ നിന്ന് വ്യത്യസ്തമായി മുതിര്‍ന്ന പൗരന്മാര്‍ക്ക് 50 ബേസിക് പോയന്റിന്റെ വരെ അധിക പലിശ ലഭിക്കും.

◼️ശാഖയില്‍ പോകാതെ തന്നെ ഇടപാട് നടത്താന്‍ പുതിയ സംവിധാനം ഒരുക്കിയിരിക്കുകയാണ് പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ. ഇടപാടുകാരുടെ സേവനത്തിന് രണ്ടു ടോള്‍ ഫ്രീ നമ്പറുകളാണ് എസ്ബിഐ പുതുതായി അവതരിപ്പിച്ചത്. 24 മണിക്കൂറും വിളിക്കാവുന്ന വിധമാണ് സേവനം. ഞായറാഴ്ചകളിലും മറ്റു അവധി ദിവസങ്ങളിലും സേവനം ലഭ്യമാണെന്ന് എസ്ബിഐ അറിയിച്ചു. 1800 1234, 1800 2100 എന്നി നമ്പറുകളാണ് ടോള്‍ ഫ്രീ നമ്പറുകള്‍. ഈ നമ്പറുകളിലേക്ക് വിളിച്ച് ഏതു സേവനവും ആവശ്യപ്പെടാവുന്നതാണെന്ന് എസ്ബിഐ അറിയിച്ചു.  കാര്‍ഡ് ബ്ലോക്കിംഗ്, പുതിയ കാര്‍ഡിന് അപേക്ഷിക്കല്‍,  അക്കൗണ്ട് ബാലന്‍സ് പരിശോധിക്കല്‍ തുടങ്ങി ബാങ്കിന്റെ വിവിധ സേവനങ്ങള്‍ ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ച് ലഭ്യമാക്കാമെന്നും എസ്ബിഐ അറിയിച്ചു.

◼️വിഷ്ണു ഉണ്ണികൃഷ്ണന്‍ ആദ്യമായി പൊലീസ് വേഷത്തില്‍ എത്തുന്ന ഫാമിലി സസ്പെന്‍സ് ത്രില്ലര്‍ 'കുറി 'യുടെ ട്രെയിലര്‍ പുറത്ത്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് കെ.ആര്‍.പ്രവീണ്‍ ആണ്. പ്രവീണന്റേത് തന്നെയാണ് തിരക്കഥ. ചിത്രം ജൂലൈ 8ന് തിയറ്ററുകളില്‍ എത്തും. കുടുംബ പ്രേക്ഷകര്‍ക്കായി ഒരുക്കിയിരിക്കുന്ന ഒരു കുറിക്ക് കൊള്ളുന്ന സാധാരണ കഥ എന്നാണ് ട്രെയിലറില്‍ നിന്ന് വ്യക്തമാകുന്നത്. വണ്ടിപ്പെരിയാറിലും പരിസരങ്ങളിലുമായി ചിത്രീകരണം പൂര്‍ത്തിയാക്കിയ കുറിയില്‍ വിഷ്ണു ഉണ്ണികൃഷ്ണനൊപ്പം സുരഭി ലക്ഷ്മി, അതിഥി രവി, വിഷ്ണു ഗോവിന്ദന്‍, വിനോദ് തോമസ്, സാഗര്‍ സൂര്യ, പ്രമോദ് വെളിയനാട്, ചാലി പാലാ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു.

◼️ടോളിവുഡ് സിനിമാസ്വാദകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിരഞ്ജീവി ചിത്രം 'ഗോഡ്ഫാദര്‍' ഫസ്റ്റ് ലുക്ക് പുറത്ത്. മാസായി കാറില്‍ നിന്നും ഇറങ്ങുന്ന ചിരഞ്ജീവി കഥാാത്രത്തെ വീഡിയോയില്‍ കാണാം. പുറത്തിറങ്ങി നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ വന്‍ സ്വീകാര്യതയാണ് ഫസ്റ്റ് ലുക്കിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ആണ് ഈ ചിത്രം. ചിരഞ്ജീവിയുടെ കരിയറിലെ 153-ാം ചിത്രമാണ് 'ഗോഡ്ഫാദര്‍'. നയന്‍താര നായികയാവുന്ന ചിത്രത്തില്‍ സത്യദേവ് കഞ്ചാറാണയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. ബോളിവുഡ് താരം സല്‍മാന്‍ ഖാനും ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

◼️ദക്ഷിണ കൊറിയന്‍ കാര്‍ നിര്‍മ്മാതാക്കളായ കിയ ഇന്ത്യ 2022 ജൂണ്‍ മാസത്തെ വില്‍പ്പന കണക്കുകള്‍ വെളിപ്പെടുത്തി. കമ്പനിയുടെ ഇന്ത്യന്‍ ഉപസ്ഥാപനത്തിന് 2022 ജൂണില്‍ 24,024 കാറുകള്‍ വില്‍ക്കാന്‍ കഴിഞ്ഞു. 60 ശതമാനം വളര്‍ച്ച കൈവരിച്ചു. ഈ വര്‍ഷം മെയ് മാസത്തില്‍ 18,718 യൂണിറ്റുകള്‍ വിറ്റതിനാല്‍ കിയയുടെ വില്‍പ്പന 28.3 ശതമാനം വര്‍ദ്ധിച്ചു. 2022 ജൂണില്‍ 8,388 യൂണിറ്റുകളുമായി സെല്‍റ്റോസ് കിയയുടെ ബെസ്റ്റ് സെല്ലറായിരുന്നു. തൊട്ടുപിന്നാലെ 7,895 യൂണിറ്റുകളുമായി കാരന്‍സ്, 7,455 യൂണിറ്റുകളുമായി സോണറ്റ്, 285 യൂണിറ്റുകള്‍ വിറ്റ കാര്‍ണിവല്‍ എന്നിവയും ഉണ്ട്. 2022ലെ ആദ്യ ആറ് മാസത്തിനുള്ളില്‍ കമ്പനി ആഭ്യന്തര വിപണിയില്‍ 1,21,808 യൂണിറ്റുകള്‍ വിറ്റു. 48,320 യൂണിറ്റുകളുമായി സെല്‍റ്റോസ് കമ്പനിക്ക് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡലായി തുടരുന്നു. സോണറ്റും കാരന്‍സും യഥാക്രമം 40,687 യൂണിറ്റുകളും 30,953 യൂണിറ്റുകളും പിന്തുടരുന്നു.

◼️നാഗരികതയിലേക്ക് നിര്‍ബന്ധപൂര്‍വ്വം കയറ്റിവിട്ട ഒരു മനസ്സിന്റെ കഥകളാണ് എസ്. ജയേഷിന്റേതെന്ന് പറയാം. തന്റേതല്ലാത്ത ഇടത്തില്‍ ജീവിക്കേണ്ടി വരുന്ന എല്ലാ അസ്വസ്ഥകളുടെയും ഭാരം ഈ കഥകള്‍ക്ക് സ്വന്തമാണ്. 90 കള്‍ മുതല്‍ മലയാളിഭാവുകത്വത്തെ വിഴുങ്ങാന്‍ വാപ്പിളര്‍ത്തിയെന്നും പറഞ്ഞ് ്ഉല്‍കണ്ഠപ്പെട്ടിരുന്ന ഒരു കാലം സത്യമായി മുന്നില്‍ നില്‍ക്കുന്നത് സാക്ഷ്യപ്പെടുത്തുന്നു ഈ കഥകള്‍. 'ഒരിടത്തൊരു ലൈന്‍മാന്‍'. വിസി ബുക്സ്. വില 119 രൂപ.

◼️ഹൃദയാരോഗ്യത്തിനു വേണ്ടി പാലിക്കേണ്ട കാര്യങ്ങളുടെ പട്ടികയിലേക്ക് നല്ല ഉറക്കം കൂടി ചേര്‍ത്ത് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍. ആരോഗ്യകരമായ ശരീരഭാരം, പുകവലി ഇല്ലായ്മ, ശാരീരികമായി സജീവമായിരിക്കല്‍, ആരോഗ്യകരമായ ഭക്ഷണക്രമം, രക്തസമ്മര്‍ദ്ദം, കൊളസ്ട്രോളിന്റെയും രക്തത്തിലെ പഞ്ചസായുടെയും നിയന്ത്രണം എന്നിവയായിരുന്നു മെച്ചപ്പെട്ട ഹൃദയാരോഗ്യത്തിനായി അസോസിയേഷന്‍ മുന്‍പ് നിര്‍ദ്ദേശിച്ച ഏഴ് ഘടകങ്ങള്‍. ഈ പട്ടികയിലേക്കാണ് ഉറക്കത്തിന്റെ നിലവാരവും ഇപ്പോള്‍ ചേര്‍ക്കപ്പെട്ടിരിക്കുന്നത്. ജീവിതത്തിന്റെ 8 അവശ്യ ഘടകങ്ങള്‍ എന്ന അര്‍ഥത്തില്‍ ലൈഫ്സ് എസന്‍ഷ്യല്‍ 8 എന്നാണ് ഈ ഘടകങ്ങളെ വിളിക്കുന്നത്. മുതിര്‍ന്നവര്‍ ശരാശരി ഏഴ് മുതല്‍ ഒന്‍പത് വരെ മണിക്കൂര്‍ രാത്രി ഉറങ്ങണമെന്നും കുട്ടികളുടെ ഉറക്കത്തിന്റെ ദൈര്‍ഘ്യം പ്രായത്തിനനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുമെന്നും അസോസിയേഷന്റെ പുതിയ മാര്‍ഗ്ഗരേഖ പറയുന്നു. ഉറക്കം കുറയുന്നതും അമിതമാകുന്നതും ഹൃദയാരോഗ്യത്തിന് വിനയാകുമെന്നും അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ മുന്നറിയിപ്പു നല്‍കുന്നു. ഉറക്കത്തിന്റെ നിലവാരമില്ലായ്മ മറ്റ് ഏഴു ഘടകങ്ങളെയും ബാധിക്കാമെന്നും പുതിയ മാര്‍ഗ്ഗരേഖ വ്യക്തമാക്കി.
➖➖➖➖➖➖➖➖

അഭിപ്രായങ്ങള്‍

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

മറ്റു വാർത്തകൾ

VVC VALIYORA

കൊട്ടി മീൻ kotti

അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള

മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ മണ്ണ് പരിശോധനാ ലാബ് ഇനി കർഷകരുടെ വീട്ടുമുറ്റത്ത് എത്തും.

മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ മണ്ണ് പരിശോധനാ ലാബ് ഇനി കർഷകരുടെ വീട്ടുമുറ്റത്ത് എത്തും. സഞ്ചരിക്കുന്ന മണ്ണ് പരിശോധനശാല കർഷകർക്ക് വലിയ ആശ്വാസം പകരുന്നതാണ്.  കാർഷിക മേഖലക്ക് സഹായകമാകുന്ന രീതിയിൽ മണ്ണുപരിശോധന സൗകര്യം കൃഷിയിട പരിധിയിലെ കൃഷിഭവനുകളിൽ തന്നെ ലഭ്യമാകും. ഈ വർഷം ആദ്യ ഘട്ടത്തിൽ ജില്ലയിലെ 40 കൃഷിഭവൻ പരിധികളിൽ സൗജന്യമായി മണ്ണ് പരിശോധിച്ച് ഫലം കർഷകർക്ക് നൽകും.  പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തിൽ കൃത്യമായ വളപ്രയോഗം നടത്താനും വിളവ് വർദ്ധിപ്പിക്കാൻ ആവശ്യമായ പദ്ധതികളും ആവിഷ്കരിക്കും.  അത്യാധുനിക സൗകര്യമുള്ള ലാബ് സംവിധാനമാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്.  സഞ്ചരിക്കുന്ന മണ്ണ് പരിശോധന ലാബിന്റെ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചു. കൃഷി അസിസ്റ്റന്റ് ഡയറക്ടർ എം.ഷിഹാദിന്റെ നേതൃത്വത്തിലുള്ള ടീമാണ് ലാബിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

മലപ്പുറം ജില്ലയിൽ MVD യുടെ AI ക്യാമറ സ്ഥാപിച്ച സ്ഥലങ്ങൾ mvd ai cameras in malappuram

 മലപ്പുറം കൂട്ടുമൂച്ചി  മലപ്പുറം നടുവട്ടം  മലപ്പുറം കരിപ്പറമ്പ്  മലപ്പുറം കാവിൽ പടി, എടപ്പാൾ  മലപ്പുറം പറമ്പിലങ്ങാടി  മലപ്പുറം പെരുന്തള്ളൂർ   കടുങ്ങാത്തുകുണ്ട്  മലപ്പുറം കുറ്റിക്കലത്താണി  മലപ്പുറം കോട്ടപ്പുറം  മലപ്പുറം പുലാമന്തോൾ  മലപ്പുറം താഴെ പാലം, തിരൂർ  മലപ്പുറം ഓണപ്പുട, കുളത്തൂർ  മലപ്പുറം മൂന്നാക്കൽ  മലപ്പുറം അമ്മിണിക്കാട്, സ്കൂൾ പടി  മലപ്പുറം മാനത്തുമംഗലം  മലപ്പുറം നടക്കാവ്, താനൂർ  മലപ്പുറം പെരിന്തൽമണ്ണ  മലപ്പുറം ജൂബിലി ജന., അങ്ങാടിപ്പുറം  മലപ്പുറം പടപ്പറമ്പ്  മലപ്പുറം തടത്തിൽ വളവ്  മലപ്പുറം എടരിക്കോട്  മലപ്പുറം കൊടക്കൽ  മലപ്പുറം ചട്ടിപ്പറമ്പ്  മലപ്പുറം പുത്തൂർ പാലം  മലപ്പുറം പെരുന്തള്ളൂർ-2  മലപ്പുറം മങ്കട, വെരുമ്പുലാക്കൽ  മലപ്പുറം കൂട്ടിലങ്ങാടി  മലപ്പുറം നൂറടി പാലം  മലപ്പുറം പരപ്പനങ്ങാടി  മലപ്പുറം വേങ്ങര കുറ്റാളൂർ  മലപ്പുറം KK Jn, ബിയ്യം  മലപ്പുറം കോണോമ്പാറ, മേൽമുറി  മലപ്പുറം മാറഞ്ച...

വെൽഫെയർ പാർട്ടി ഭവന സന്ദർശനം ആവേശകരമായി

വേങ്ങര :  വെൽഫെയർ പാർട്ടി ജനങ്ങളെ കേൾക്കുന്നു എന്ന തലക്കെട്ടിൽ  രണ്ടാം ഘട്ട ഭവന സന്ദർശന കാമ്പയിനിൻ്റെ ഭാഗമായി ഒതുക്കുങ്ങൽ പഞ്ചായത്തിലെ ആട്ടീരി, പള്ളിപ്പുറം, മൂലപ്പറമ്പ് വാർസുകളിൽ  നടന്ന ഭവന സന്ദർശനത്തിൽ ജനങ്ങൾ അവരുടെ പ്രശ്നങ്ങളും പരാതികളും പങ്കുവെച്ചു. ഭവന സന്ദർശന പരിപാടി മറ്റു വാർഡുകളിലും നടക്കും. സന്ദർശനപരിപാടിക്ക് ജില്ലാ പ്രതിനിധി ദാമോദരൻ പനക്കൽ, പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി. അബ്ദുൽ ഹമീദ്, പഞ്ചായത്ത് ഇലക്ഷൻ കൺവീനർ കെ. പി. അബ്ദുൽ ബാസിത്, ട്രഷറർ അഡ്വ. വി. അബൂബക്കർ സിദ്ദീഖ്, പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ എം. കുഞ്ഞാലി മാസ്റ്റർ, ടി.കെ. മൂസ, വി.കെ. ജലീൽ, ടി. അബ്ദുറഹ്മാൻ, ടി. അബ്ദുസ്സലാം, ഇല്ലിക്കൽ ഇബ്രാഹിം, ഹനീഫ വടക്കേതിൽ, കെ.വി. മമ്മു, ചെമ്പകശ്ശേരി മുഹമ്മദ്, അലവി വടക്കേതിൽ, മലയിൽ ബഷീർ, ടി. മുഹമ്മദ് അസ്‌ലം എന്നിവർ നേതൃത്വം നൽകി.

കിട്ടിയാൽ നല്ല വിലലഭിക്കുന്ന കടൽ മീനിനെ പരിചയപ്പെടാം Ghol fish -Protonibea diacanthus-croaker fish -Black-spotted Croaker പല്ലി കോര

വിപണിയിൽ നല്ല വിലയുള്ളതും  ഭക്ഷ്യയോഗ്യമായതുമായ  കടൽ മത്സ്യംമാണിത് .ഈ മത്സ്യത്തെ പല്ലിക്കോര,ഘോൾ മത്സ്യം,പട്ത്തക്കോര, Ghol Fish സ്വർണ്ണം മത്സ്യം എന്നീ പേരുകളിൽ ഇല്ലാം  എന്നറിയപ്പെടുന്നു . ഇതിന്റെ ശാസ്ത്രീയനാമം പ്രോട്ടോണിബിയ ഡയകാന്തസ് എന്നാണ്. ഈ മത്സ്യത്തെ ഉണക്ക മീൻ എന്ന രീതിയിലാണ് കൂടുതലായും ഉപയോഗിക്കുന്നത്. ഇവയുടെ തൊലിയിൽ കാണപ്പെടുന്ന കൊളിജിൻ എന്ന ഭക്ഷ്യയോഗ്യമായ വസ്തു ഉപയോഗിച്ച് മരുന്ന്, സൗന്ദര്യവർദ്ധക വസ്തുക്കൾ എന്നിവ നിർമ്മിക്കുന്നു. മത്സ്യത്തിന്റെ ചിറകിൽ നിന്നുണ്ടാക്കുന്ന നാര് ഉപയോഗിച്ച് മുറിവുകൾ തുന്നിക്കെട്ടാനും വീഞ്ഞ് ശുദ്ധീകരിക്കാനും സാധിക്കുന്നു .ഇന്ത്യൻ മഹാസമുദ്രത്തിലും ശാന്തസമുദ്രത്തിലും പേർഷ്യൻ ഉൾക്കടലിലുമാണ് സാധാരണയായി ഈ മീനിനെ ലഭിക്കുന്നത്. പല്ലിക്കോര മത്സ്യങ്ങൾക്കു വലിയ വില ലഭിക്കാറുണ്ട്

ഭുഗർഭ വാരൽ bhugharbha varal fish

അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള

മഞ്ഞകൂരി മീൻ manja koori

മഞ്ഞക്കൂരി(ശാസ്ത്രീയനാമം:Horabagrus brachysoma). കേരളത്തിലെ കായൽ പ്രദേശങ്ങളിലും നദികളിലും കണ്ടുവരുന്ന ഒരു മത്സ്യമാണ് മഞ്ഞക്കൂരി. (ശാസ്ത്രീയനാമം:Horabagrus brachysoma). ഇംഗ്ലീഷിൽ Asian sun catfish എന്ന് അറിയുന്നു മഞ്ഞക്കൂരിയുടെ ജന്മദേശം കേരളമാണെന്ന് കരുതുന്നു. ജലമലിനീകരണം മൂലം വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു മത്സ്യമാണിത്. പരമാവധി 45 സെന്റിമീറ്റർ നീളം വരെ വളരുന്നു. 10 വർഷം വരെ ഇവയ്ക്ക് ആയുസ്സുണ്ട്. മഞ്ഞളേട്ട, മഞ്ഞേട്ട എന്നീ പേരുകളിലുമറിയപ്പെടുന്നു. പുഴകളിലെ വെള്ളം കലങ്ങുമ്പോളാണ് സാധാരണയായി ഇവയെ കാണാറ്‌ ശരീരത്തിന്റെ മുകള്ഭാഗം ഇരുണ്ടനിറം, വശങ്ങള് മഞ്ഞകലര്ന്ന സ്വര്ണ്ണനിറം, അടിഭാഗം വെളുത്ത നിറം. കറുത്ത ചുട്ടി അംശീയ ചിറകിനുമുകളില് ചെകിളമൂടിയ്ക്ക് പുറകിലായി കാണുന്നു. പരന്ന വലിയ തല, വശങ്ങളില് നിന്നു പരന്ന ഉടല്. വലിയ വായ. മേല്താടിയിലും കീഴ്താടിയിലും രണ്ടുജോടി വീതം തൊങ്ങലുകള്. അറക്കവാളിന്തേതു പോലെ അരികളും വലിയ ശക്തിയുള്ള മുള്ളോടുകൂടിയതുമായ മേല് അംശീയ ചിറകുകള്. ചെറിയ അഡിപോസ് ചിറകുകള്. വളരെ നീളം കൂടിയ ഗുദ ചിറക്. ചെകിളമൂടിയ്ക്കു പിന്നില് നിന്ന് വാൽ ചിറകുവരെയുള്ള പാർശ്വരേഖ അരഞ്ഞീൽ FISH ചെമ...

സംസ്ഥാനത്ത് അടുത്ത 5 ദിവസവും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

സംസ്ഥാനത്ത് അടുത്ത 5 ദിവസവും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നു. ഇതുപ്രകാരം ഇന്ന് ഇടുക്കി, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ മഞ്ഞ അലെർട്ടാണുള്ളത്. മലയോരമേഖലകളിലും കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളിലും കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ട്.  കേരള തീരത്ത് ശക്തമായ കാറ്റിനും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ അടുത്ത രണ്ടു ദിവസത്തേക്ക് മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.  മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത തുടരണം.  കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.    മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയ...

താഴെപറയുന്ന 10 സർട്ടിഫിക്കറ്റുകൾക്ക് വില്ലേജ് ഓഫീസിലോ ഓൺലൈനായോ ഇനി അപേക്ഷ നൽകേണ്ടതില്ല.

റവന്യു വകുപ്പ് അറിയിപ്പ്  _07. 10. 2021 തീയതിയിലെ GO(P)No. 1/2021/PIE&MD സർക്കാർ ഉത്തരവ് പ്രകാരം Revenue വകുപ്പിൽ നിന്നും നൽകുന്ന സന്ദേശം_     1. ജാതി സർട്ടിഫിക്കറ്റ് 2. റസിഡൻസ് സർട്ടിഫിക്കറ്റ് 3. നേറ്റിവിറ്റി സർട്ടിഫിക്കറ്റ് 4. ലൈഫ് സർട്ടിഫിക്കറ്റ് 5. വൺ & ദ സെയിം സർട്ടിഫിക്കറ്റ് 6. ബന്ധുത്വ ( റിലേഷൻഷിപ്പ്) സർട്ടിഫിക്കറ്റ് 7. കുടുംബ അംഗത്വ (ഫാമിലി മെമ്പർഷിപ്പ്) സർട്ടിഫിക്കറ്റ് 8. ഐഡന്റിഫിക്കേഷ|ൻ സർട്ടിഫിക്കറ്റ് 9. മൈനോറിറ്റി സർട്ടിഫിക്കറ്റ് 10. മിശ്രവിവാഹ സർട്ടിഫിക്കറ്റ് *എന്നിവയ്ക്ക് വില്ലേജ് ഓഫീസിലോ ഓൺലൈനായോ അപേക്ഷ നൽകേണ്ടതില്ല.* ആയതിന് തെളിവായി ഹാജരാക്കുന്ന *രേഖകൾ എല്ലാം പ്രസ്തുത സർട്ടിഫിക്കറ്റായി പരിഗണിക്കണമെന്നാണ് സർക്കാർ ഉത്തരവായിട്ടുള്ളത്.* നേറ്റിവിറ്റി സർട്ടിഫിക്കറ്റിന് പകരമായി ജനന സർട്ടിഫിക്കറ്റ്, SSLC ബുക്ക്, റേഷൻ കാർഡ്, രക്ഷാകർത്താക്കളുടെ SSLC, അഡ്രസിനുള്ള തെളിവായി വോട്ടർ കാർഡ്, പാസ്പോർട്ട്, റേഷൻ കാർഡ്, വൈദ്യുതി ബിൽ, വാട്ടർ ബിൽ, ടെലിഫോൺ ബിൽ എന്നിവ ഉപയോഗിക്കാവുന്നതാണ്. റസിഡൻസ് സർട്ടിഫിക്കറ്റിന് പകരമായി ആധാർ കാർഡോ ഇലക്ട്രിസിറ്റി ബിൽ ഉൾപ്പെടെ മേൽപ്പറ...

കൂടുതൽ വാർത്തകൾ

How to See who Views your Facebook Profile

ചുണ്ട ഇടാത്തവർക്കും വല്യപ്പോഴും ചുണ്ടയിടുന്നവർക്കും ഈ മത്സ്യം ഇന്നും അപ്പൂർവ മത്സ്യതന്നെയാണ് leaf fish Mud Perch Nandus Nandus

Kingdom: ജന്തുലോകം Phylum: Chordata Class: Actinopterygii Family: Nandidae Genus: Nandus Species: N. nandus Binomial name Nandus nandus ( Hamilton , 1822) ഒരു ശുദ്ധജല മത്സ്യമാണ് പൊരുക്ക് (Gangetic leaf fish / Mud Perch), ശാസ്ത്രീയ നാമം - Nandus Nandus. കേരളത്തിലെ മറ്റ് പ്രദേശങ്ങളിലെ മലയാളം പേരുകൾ മുതുക്കി, മൂതാടി, മുതുകല, മുതുപ്പില, മുതുകൊമ്പല, മുത്തി, മുത്തിപ്പൊരുക്ക്, ഉറക്കംതൂങ്ങി എന്നിങ്ങനെയാണ്. ഒലിവ് പച്ച നിറത്തിലുള്ള, പ്രത്യേക രൂപം ഒന്നുമില്ലാത്ത ഡിസൈൻ ഇവയുടെ ശരീരത്തിൽ ഉണ്ട്. ഇതിന്റെ ഡിസൈൻ പ്രത്യേകത നിമിത്തം ചിലയിടങ്ങളിൽ ഇതിനെ  അക്വേറിയങ്ങളിൽ  വളർത്തുന്നു. അപൂർവമായിക്കൊണ്ടിരിക്കുന്ന  ശുദ്ധജല മത്സ്യങ്ങളിൽ  ഒരു ഇനമാണ് ഇത്. ഞങ്ങൾ പൊരിക്ക് എന്ന പേരിൽ വിളിച്ചിരുന്ന ഈ മത്സ്യത്തെ ഇപ്പോ ഞാൻ കണ്ടിട്ട് വർഷങ്ങളായി. എന്റെ ചെറുപ്പത്തിൽ വീടിന്റെ അടുത്തുള്ള പുഴയിൽനിന്ന് കുറെ പിടിച്ചിടുണ്ട്  എന്നാൽ ഇപ്പോ വർഷങ്ങളായി ഈ മത്സ്യത്തെ പുഴയിൽ നിന്ന് ഒന്ന് കാണാൻ കഴിഞ്ഞിട്ട്, കഴിഞ്ഞ വർഷം പടത്തിൽനിന്ന് ചുണ്ട ഇട്ടപ്പോൾ ഒരു മീനിനെ കിട്ടി...

കരിങ്കണ മീൻ karingana meen

മലയാളം :  കരിങ്കണ   Pseudosphromenus cupanus നമ്മുടെ ജലാശയങ്ങളിൽ കാണപ്പെടുന്ന ചെറിയൊരുമൽസ്യമാണിത്,ഈ മത്സ്യത്തെ ചുട്ടിച്ചി,കല്ലടമുട്ടി എന്നിമൽസ്യങ്ങളുടെ കുഞ്ഞാണെന്ന് തെറ്റിദ്ധരിക്കാറുണ്ട്,ഈ മത്സ്യം രണ്ട് ഇഞ്ചികുടുതൽ വളരാറില്ല    

പറയുകയനെഗില്.....ഇപോപറ.....പിനീട് ' ഞാൻ അപോയെപരഞ്ഞത 'എന്ന് പറയരുത്

ഇന്ന്വലിയോറയില്മഴ പെയുമോ   ?

ഇന്നത്തെ UDF ന്റെയും LDF ന്റെയും LIVE റോഡ് ഷോ കാണാം

വീഡിയോ പ്ലേ ആവുന്നില്ലകിൽ ഡെസ്ക്ക് ടോപ് മോഡിൽ വെബ്സൈറ്റ് തുറക്കുക അതിന്ന് വലത് സൈഡിലെ 3 പുള്ളികൾ ക്ലിക്ക് ചെയുക അപ്പോൾ തുറന്ന് വരുന്ന പേജിൽ ഡെസ്ക്ക് ടോപ്പ് മോഡിൽ ടിക്ക് ചെയ്യുക

ഹിന്ദു പുരുഷൻ വിൽപ്പത്രം എഴുതാതെ മരിച്ചാൽ സ്വത്തിന്റെ അവകാശം ലഭിക്കുക. ഭാര്യ, മക്കൾ, അമ്മ, മുൻപ് മരിച്ച മ..

ഒരു ഹിന്ദു പുരുഷൻ വിൽപ്പത്രം എഴുതാതെ മരിച്ചാൽ, ആദ്യം Class I അവകാശികൾക്കാണ് സ്വത്തിൽ അവകാശം ലഭിക്കുക. ഭാര്യ, മക്കൾ, അമ്മ, മുൻപ് മരിച്ച മകൻ/മകളുടെ മക്കൾ തുടങ്ങിയവരാണ് പ്രധാന Class I അവകാശികൾ. ഉദാഹരണത്തിന്, ഭാര്യയും രണ്ട് മക്കളും ഒരു മകളും അമ്മയും ഉണ്ടെങ്കിൽ, അഞ്ച് തുല്യ ഓഹരികളായി സ്വത്ത് വീതിക്കും; ഓരോരുത്തർക്കും 1/5 വീതം ലഭിക്കും. Class I അവകാശികൾ ഇല്ലെങ്കിൽ മാത്രമാണ് Class II അവകാശികളിലേക്ക് അവകാശം പോകുന്നത്. അതേസമയം, ഒരു ഹിന്ദു സ്ത്രീ വിൽപ്പത്രമില്ലാതെ മരിച്ചാൽ, മക്കൾ, മുൻപ് മരിച്ച മകൻ/മകളുടെ മക്കൾ, ഭർത്താവ് തുടങ്ങിയവർക്കാണ് നിയമപ്രകാരം ആദ്യം അവകാശം ലഭിക്കുക. ബാങ്ക് നിക്ഷേപങ്ങൾ, കമ്പനിയിലെ ഷെയറുകൾ, മ്യൂച്വൽ ഫണ്ടുകൾ, മറ്റ് നിക്ഷേപങ്ങൾ എന്നിവയിലും നോമിനിയും നിയമപരമായ അവകാശിയും തമ്മിൽ വ്യത്യാസമുണ്ട്. നോമിനി ആസ്തി സ്വീകരിക്കുന്ന വ്യക്തിയായിരിക്കാം, എന്നാൽ അതുകൊണ്ട് മാത്രം അന്തിമ ഉടമയാകണമെന്നില്ല. കേരളത്തിലെ പഴയ മരുമക്കത്തായം, ജോയിന്റ് ഫാമിലി, പാരമ്പര്യസ്വത്ത്, കോപാർസനറി സ്വത്ത് തുടങ്ങിയവയാണെങ്കിൽ അവകാശവിഹിതം കണക്കാക്കുന്നത് കൂടുതൽ സങ്കീർണമാകാം. അതിനാൽ മരിച്ച വ്യക്തിയുടെ സ്വത്...

മഞ്ഞകൂരി മീൻ manja koori

മഞ്ഞക്കൂരി(ശാസ്ത്രീയനാമം:Horabagrus brachysoma). കേരളത്തിലെ കായൽ പ്രദേശങ്ങളിലും നദികളിലും കണ്ടുവരുന്ന ഒരു മത്സ്യമാണ് മഞ്ഞക്കൂരി. (ശാസ്ത്രീയനാമം:Horabagrus brachysoma). ഇംഗ്ലീഷിൽ Asian sun catfish എന്ന് അറിയുന്നു മഞ്ഞക്കൂരിയുടെ ജന്മദേശം കേരളമാണെന്ന് കരുതുന്നു. ജലമലിനീകരണം മൂലം വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു മത്സ്യമാണിത്. പരമാവധി 45 സെന്റിമീറ്റർ നീളം വരെ വളരുന്നു. 10 വർഷം വരെ ഇവയ്ക്ക് ആയുസ്സുണ്ട്. മഞ്ഞളേട്ട, മഞ്ഞേട്ട എന്നീ പേരുകളിലുമറിയപ്പെടുന്നു. പുഴകളിലെ വെള്ളം കലങ്ങുമ്പോളാണ് സാധാരണയായി ഇവയെ കാണാറ്‌ ശരീരത്തിന്റെ മുകള്ഭാഗം ഇരുണ്ടനിറം, വശങ്ങള് മഞ്ഞകലര്ന്ന സ്വര്ണ്ണനിറം, അടിഭാഗം വെളുത്ത നിറം. കറുത്ത ചുട്ടി അംശീയ ചിറകിനുമുകളില് ചെകിളമൂടിയ്ക്ക് പുറകിലായി കാണുന്നു. പരന്ന വലിയ തല, വശങ്ങളില് നിന്നു പരന്ന ഉടല്. വലിയ വായ. മേല്താടിയിലും കീഴ്താടിയിലും രണ്ടുജോടി വീതം തൊങ്ങലുകള്. അറക്കവാളിന്തേതു പോലെ അരികളും വലിയ ശക്തിയുള്ള മുള്ളോടുകൂടിയതുമായ മേല് അംശീയ ചിറകുകള്. ചെറിയ അഡിപോസ് ചിറകുകള്. വളരെ നീളം കൂടിയ ഗുദ ചിറക്. ചെകിളമൂടിയ്ക്കു പിന്നില് നിന്ന് വാൽ ചിറകുവരെയുള്ള പാർശ്വരേഖ അരഞ്ഞീൽ FISH ചെമ...

ശരീരത്തിലെ നട്ടെല്ലും മുള്ളുകളും വരെ പുറത്തുനിന്ന് തെളിഞ്ഞു കാണുന്ന ഒരു മീനിനെ കണ്ടിട്ടുണ്ടോ? aranjeelfish

ശരീരത്തിലെ നട്ടെല്ലും മുള്ളുകളും വരെ പുറത്തുനിന്ന് തെളിഞ്ഞു കാണുന്ന ഒരു മീനിനെ കണ്ടിട്ടുണ്ടോ? അങ്ങനെ ഒരു മീൻ നമ്മുടെ പുഴകളിൽ ഉണ്ട്  ഇതാണ് നമ്മമുടെ അറിഞ്ഞീൽ എന്ന് വിളിക്കുന്ന മീൻ  ഇതിനെ ചിലയിടങ്ങളിൽ മുള്ളാം പറച്ചി എന്നും വിളിക്കാറുണ്ട്    നിങ്ങളുടെ നാട്ടിൽ ഈ മീനിനെ കണ്ടിട്ടുണ്ടോ? എന്താണ് നിങ്ങളുടെ നാട്ടിൽ ഇതിന്റെ പേര്? താഴെ കമന്റിൽ പറയണേ!"  ഇവയുടെ ശരീരത്തിൽ നിറങ്ങൾ നൽകുന്ന കോശങ്ങൾ വളരെ കുറവാണ്. അതുകൊണ്ടാണ് ലൈറ്റ് അടിക്കുമ്പോൾ ഒരു ഗ്ലാസ് കഷ്ണം പോലെ ഇവയുടെ ശരീരം സുതാര്യമായി കാണുന്നത് നമ്മുടെ പുഴകളിലെയും തോടുകളിലെയും പാറക്കൂട്ടങ്ങൾക്കിടയിലാണ് ഇവ കൂട്ടത്തോടെ ജീവിക്കുന്നത്.  വെള്ളത്തിലെ കൊതുകു ലാർവകളെ തിന്നു നശിപ്പിക്കുന്നതുകൊണ്ട് തന്നെ നമ്മുടെ പ്രകൃതിയിലെ ഒരു മികച്ച കൊതുക് നിർമാർജനി കൂടിയാണ് ഈ മീനുകൾ  പുറത്തെ മൂർച്ചയുള്ള മുള്ളുകളാണ് വലിയ മീനുകളുടെ ആക്രമണത്തിൽ നിന്ന് ഇവയെ രക്ഷിക്കുന്നത്.  എന്നാൽ ഇന്ന് പുഴകൾ മലിനമാകുന്നതുകൊണ്ട് നമ്മുടെ നാട്ടിൽ ഇവരൊക്കെ കുറഞ്ഞു ക്കൊണ്ടിരിക്കുകയാണ്.

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

    

ശുദ്ധജല കൊഞ്ചുകൾ

കേരളത്തിലെ പുഴകളിലും   തോടുകളിലും, കണ്ടുവരുന്ന ശുദ്ധജല കൊഞ്ചുകൾ  ജൈവവൈവിധ്യത്തിലും നാടൻ ഭക്ഷണസംസ്കാരത്തിലും ഏറെ പ്രാധാന്യമുള്ളവയാണ്.     ശുദ്ധജലത്തിൽ വളരുന്നതിൽ ഏറ്റവും വലുപ്പമുള്ള കൊഞ്ചാണ്  ആറ്റു കൊഞ്ച് ഇവക്ക് നീളമുള്ള നീലനിറത്തിലുള്ള കൈകളും വലിപ്പമേറിയ ശരീരവുമാണ് ഇവകുള്ളത്    ആറ്റുകൊഞ്ചിനേക്കാൾ വലിപ്പം കുറഞ്ഞ പലതരം നാടൻ കൊഞ്ചുകളും പുഴയോരങ്ങളിലും പാറയിടുക്കുകളിലും കണ്ടുവരുന്നു.ഒഴുകുന്ന തെളിഞ്ഞ വെള്ളമുള്ള പുഴകൾ, പാറയിടുക്കുകൾ,വെള്ളത്തിന്റെ അടിയിലെ മരത്തടികൾക്കിടയിലും ചപ്പ് ചവറുകൾക്ക് ഇടയിലുമാണ്  ഇവ പ്രധാനമായും ജീവിക്കുന്നത്.  പുഴയിലെ ചെറുജീവികൾ, ചത്ത മീനുകൾ, പായൽ, ജൈവാവശിഷ്ടങ്ങൾ എന്നിവയാണ് ഇവയുടെ ഭക്ഷണം. പുഴ ശുചീകരണത്തിൽ ഇവ പ്രകൃതിദത്തമായ പങ്കുവഹിക്കുന്നു.   കൈകൊണ്ട് രാത്രികാലങ്ങളിൽ ലൈറ്റ് വെളിച്ചത്തിൽ ചപ്പ് ചവറുകൾക്ക് അടിയിലും, കല്ലുകൾക്ക് അടിയിലും ഇരിക്കുന്ന കൊഞ്ചുകളെ പരിചയസമ്പന്നരായ ആളുകൾ കൈകൊണ്ടോ ചെറിയ വല ഉപയോഗിച്ചോ പിടിക്കാറുണ്ട്. രുചിയിലും പോഷകഗുണത്തിലും ഏറെ മുന്നിലുള്ള പുഴക്കൊഞ്ചുകൾക്ക് വിപണിയിൽ നല്ല വിലയും ആവശ്യക...