ട്യൂഷൻ സെന്ററിൽ ഒരു കുട്ടിയെ ക്രൂരമായി മർദിക്കുന്ന വീഡിയോ കഴിഞ്ഞ രണ്ടു ദിവസമായി സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ധാരാളം പേർ ഈ വീഡിയോയെക്കുറിച്ചന്വേഷിക്കാൻ കേരള പോലീസിന്റെ മെസ്സഞ്ചറിൽ അയച്ചുതരുകയുമുണ്ടായി. അന്വേഷണത്തിൽ ഈ സംഭവം ബീഹാറിലെ പട്നയ്ക്കടുത്തുള്ള ധനറുവ എന്ന വില്ലേജിലെ ട്യൂഷൻ സെൻ്ററിൽ നടന്നതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. വീഡിയോ പുറത്തായതോടെ ഈ അദ്ധ്യാപകനെ കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും കയ്യേറ്റം ചെയ്‌തെന്നും ഇയാൾക്കെതിരെ പോലീസ് കേസെടുത്തെന്നും അവിടെ നിന്നുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
#keralapolice #വിരൽവിഡിയോ
*അഞ്ച് വയസുകാരനെ ബോധം പോകുംവരെ ക്രൂരമായി തല്ലിച്ചതച്ച് അധ്യാപകൻ; എടുത്തിട്ട് പെരുമാറി നാട്ടുകാർ*
July 4, 2022Real India Vision
അഞ്ച് വയസുകാരനെ ബോധം കെടുംവരെ ക്രൂരമായി തല്ലിച്ചതച്ച് അധ്യാപകൻ.ബീഹാറിലെ ട്യൂഷൻ സെന്ററിലെ അധ്യാപകനാണ് വിദ്യാർഥിയെ ക്രൂരമായി മർദിച്ചത്. ബീഹാർ പട്‌നയിലെ ധനറുവ ബ്ലോക്കിലെ ജയ കോച്ചിങ് സെന്ററിലാണ് സംഭവം. ഛോട്ടു എന്ന അധ്യാപകനാണ് കുട്ടിയോട് ക്രൂരത ചെയ്തത്.
ആദ്യം വടി കൊണ്ടാണ് ഇയാൾ വിദ്യാർഥിയെ തല്ലിയത്. വേദന കൊണ്ട് പുളഞ്ഞ വിദ്യാർഥി ഉച്ചത്തിൽ കരഞ്ഞെങ്കിലും ഇയാൾ അടി നിർത്താൻ തയാറായില്ല. ഒടുവിൽ വടി ഒടിഞ്ഞു. ഇതോടെ കുട്ടിയെ കൈ കൊണ്ട് തല്ലുകയും ഇടിക്കുകയും മുടിയിൽ പിടിച്ച് വലിക്കുകയും ചെയ്തു.
മർദനമേറ്റ് അവശനായ കുട്ടി തറയിൽ വീണു.ഒടുവിൽ കുട്ടി അബോധാവസ്ഥയിലായി. സംഭവമറിഞ്ഞെത്തിയ പ്രദേശവാസികളാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് ഇവർ അധ്യാപകനെ എടുത്തിട്ട് പെരുമാറി. എന്നാൽ മർദകനായ അധ്യാപകനെ ന്യായീകരിക്കുകയാണ് കോച്ചിങ് സെന്റർ ഉടമ ചെയ്തത്. ബിപി കൂടിയതു കൊണ്ടാണ് വികാസ് കുമാർ ഇങ്ങനെ ചെയ്തത് എന്നായിരുന്നു ഇയാളുടെ വാദം
*അദ്ധ്യാപകൻ ഇപ്പോഴും* *ഒളിവിലാണ് ഉടൻ തന്നെ അറസ്റ്റ് ഉണ്ടാകുമെന്ന് പട്ന S l CPT യെ അറിയിച്ചു*
*CPT ACTION FORCE*
05/07/2022 07:30 AM
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ