20 ലക്ഷത്തിൽ ഒന്ന് മാത്രം ലോകത്തുള്ള ഈ അപൂർവയിനം കൊഞ്ചിനെ കണ്ടതിലുള്ള അമ്പരപ്പിലാണ് മത്സ്യത്തൊഴിലാളി rare bluelobster
കറുപ്പ്, ബ്രൗൺ എന്നിങ്ങനെ പല നിറത്തിലുള്ള കൊഞ്ചുകളുണ്ട്. നീല നിറത്തിലുള്ള കൊഞ്ചിനെ കണ്ടിട്ടുണ്ടോ ? 20 ലക്ഷത്തിൽ ഒന്ന് മാത്രം ലോകത്തുള്ള ഈ അപൂർവയിനം കൊഞ്ചിനെ കണ്ടതിലുള്ള അമ്പരപ്പിലാണ് പോർട്ട്ലാൻഡിലെ ഒരു മത്സ്യത്തൊഴിലാളി.വടക്കൻ അറ്റ്്ലാൻഡിക്കിൽ സാധാരണ ഗതിയിൽ കണ്ടുവരുന്നത് പച്ചയും ബ്രൗണും കലർന്ന കൊഞ്ചാണ്. ഇവ വേവിക്കുന്നതോടെ പിങ്ക കലർന്ന ചുവന്ന നിറത്തിൽ കാണും.
2011 ലാണ് ക്രിസ്റ്റൽ ലോബ്സ്റ്റർ എന്നറിയപ്പെടുന്ന നീല കൊഞ്ചിനെ അവസാനമായി കാണുന്നത്. അന്ന് ഡോർസെറ്റിലെ രണ്ട് മത്സ്യത്തൊഴിലാളികൾക്കാണ് ഈ ഭാഗ്യം ലഭിച്ചത്.
<
div>മറ്റ് കൊഞ്ചുകൾ ഉത്പാദിപ്പിക്കുന്നതിനേക്കാൾ കൂടുതൽ ഒരു പ്രത്യേക പ്രൊട്ടീൻ ഉത്പാദിപ്പിക്കുന്നതുകൊണ്ടാണ് കൊഞ്ചിന്റെ തോടിന്റെ നിറം നീല നിറമായത്.
കൊഞ്ചുമായി ബന്ധപ്പെട്ട പഠന കേന്ദ്രം നൽകുന്ന വിവരം പ്രകാരം മഞ്ഞ, ഓറഞ്ച് നിറത്തിലുള്ള കൊഞ്ചുകളും ലോകത്തുണ്ട്. എന്നാൽ അവ നീല കൊഞ്ചിനേക്കാൾ അപൂർവമാണ്. മഞ്ഞ നിറത്തിലുള്ള കൊഞ്ച് 30 മില്യണിൽ ഒന്ന് എന്ന നിലയിലാണ് കാണപ്പെടുക.
(കടപ്പാട് :24news)