വേങ്ങര: മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം 25 ലക്ഷം രൂപ അനുവദിച്ച് നിർമ്മാണം നടത്തുന്ന വേങ്ങര പഞ്ചായത്ത് പതിനേഴാം വാർഡിലെ തേർക്കയം- ത ട്ടാഞ്ചേരിമല ചക്കിങ്ങൽ ഇടവഴി റോഡ് പ്രവർത്തി ഉദ്ഘാടനം കേരള പ്രതിപക്ഷ ഉപനേതാവ് പി. കെ. കുഞ്ഞാലിക്കുട്ടി സാഹിബ് നിർവഹിച്ചു ചടങ്ങിൽ വാർഡ് മെമ്പർ യൂസഫലി വലിയോറ അധ്യക്ഷത വഹിച്ചു വേങ്ങര ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം. സു ഹിജാബി , എൻ. ടി.മുഹമ്മദ് ശരീഫ്, പി കെ ഉസ്മാൻ ഹാജി,ടി.അലവിക്കുട്ടി, പി കെ കോയ ഹാജി, തൂമ്പിൽ കുഞ്ഞവറാൻ, പാറക്കൽ മുഹമ്മദ് കുട്ടി, തൂമ്പിൽ അബ്ദുറഹ്മാൻ, കെഎം അൻഷിദ് , വി ഷബീർ,സി എം മമ്മുദു , തുമ്പിൽ അബ്ദുൽമജീദ്, പി.സമദ്, പി. അബിദാദ് , ടി.റാഫി കെ. മുസ്തഫ, പി. കെ. ഷഫീക് എം. ശിഹാബുദ്ദീൻ, ടി. ഹനീഫ, കെ.അഖിൽ, മുസ്തഫ ഭായി, ഹക്കീം മലയിൽ, എന്നിവർ ചടങ്ങിൽ സംബന്ധിച്ചു*
വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.