പെരുവള്ളൂർ • മലപ്പുറത്തെ ബ്രിട്ടീഷ് പൗരൻ പെരുവള്ളൂരിലെ ലണ്ടൻ മുഹമ്മദ് ഹാജി ഇനി ഓർമ. ഇന്ത്യൻ പൗരത്വത്തിന് അപക്ഷ നൽകി കാത്തിരുന്നിട്ടും അഭിലാഷം പൂവണിയാതെ മുഹമ്മദ് ഹാജിക്ക് ഒടുവിൽ ഇന്ത്യയുടെ ആറടി മണ്ണിൽ അന്ത്യ
വിശ്രമം. നാട്ടുകാർക്ക് ലണ്ടൻ മുഹമ്മദ് ഹാജിയായിരുന്നു.37 വർഷമായി ലണ്ടനിൽ നിന്നും ജന്മദേശത്ത് എത്തിയെങ്കിലും വർഷാ വർഷം അധികാരികളുടെ കനിവിൽ പിറന്ന മണ്ണിൽ താമസിക്കാനുള്ള പെർമിഷൻ പുതുക്കിയായിരുന്നു താമസിച്ച് പോന്നിരുന്നത്. ഏറെകാലം രോഗബാധിതനായി കിടന്ന ഹാജി തൊണ്ണൂറ്റി രണ്ടാം വയസിൽ വിട ചൊല്ലിയപ്പോൾ നഷ്ടമായത് വലിയ ഒരു ജീവിത ചരിത്രവും ഓർമകളുമാണ്.
അദ്ദേഹത്തിന്റെ ജീവിതം തന്നെ ഏറെ വിസ്മയകരമായിരുന്നു. ബാല്യകാലത്ത് ജോലി തേടി പാകിസ്താനിൽ എത്തുകയും അവിടെ നിന്ന് വിവിധ രാജ്യങ്ങളിലൂടെ ലണ്ടനിലെത്തുകയും യു.കെ പൗരനാവുകയും ചെയ്ത ഹാജി ആംഗലേയ ഭാഷ ഒഴുക്കോടെ പറയാൻ കഴിയുന്ന തനി നാടനായിരുന്നു. ജീവിതത്തിന്റെ പാതി ഭാഗവും ലണ്ടനിൽ ചെലവിട്ട് ഒടുവിൽ വിശ്രമജീവിതം നയിക്കാൻ സ്വന്തം രാജ്യത്ത് സ്ഥിരതാമസമാക്കിയപ്പോഴു ണ്ടായ പൗരത്വവുമായ ബന്ധപ്പെട്ട പതിസന്ധിയും നിയമ പോരാട്ടങ്ങളും വാർത്തകളിൽ വലിയ പ്രധാന്യം നേടിയിരുന്നു. ഓർമകൾ മായും വരെ തന്റെ ജീവിതയാത്രകളിലെ അനുഭവസാക്ഷ്യം നാട്ടുകാരിലേക്ക് പകർന്നു നൽകിയിരുന്നു ഹാജി.
ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ കാലത്ത് പെരുവള്ളൂരിൽ നിന്ന് നാട് വിട്ട് പോയതാണ് ആലിങ്ങൽ തൊടി കളത്തിൽ ഹസന്റെയും ആമിനയുടെ യും മകൻ. 1950 കാലഘട്ടത്തിൽ സ്യൂട്ടും കോട്ടുമിട്ട് നാട്ടിൽ വന്നിറങ്ങുന്ന മുഹമ്മദിനെ അക്കാലത്ത് നാട്ടുകാർക്ക് അത്ഭുത മനുഷ്യനായിരുന്നു. റേഡിയോ, വാച്ച്, ക്യാമറ എന്നിവയെല്ലാം ഹാജിയാണ് നാട്ടുകാരെ അക്കാലത്ത് പരിചയപ്പെടുത്തിയത്.
സ്കൂളിന്റെ പടി കാണാത്ത ഹാജി തന്റെ പതിനഞ്ചാം വയസിൽ മുംബൈ യിലേക്കാണ് ആദ്യം പറന്നത്.
പട്ടിണി അകറ്റാനായിരുന്നു അന്നത്തെ ആ യാത്ര. പിന്നീ ട് ലണ്ടൻ കപ്പലിൽ ഖലാസിയായി. ഇതാണ് മുഹമ്മിന്റെ പേരിനെ ലണ്ടനോട് ചേർത്തു വിളിക്കാൻ തുടങ്ങിയത്. വിയറ്റ്നാം, മൊറോക്കോ എന്നിവയൊക്കെ മുഹമ്മദിന്റെ സഞ്ചാര കേന്ദ്രങ്ങളായിരുന്നു. അവിടങ്ങളിലെ പല ഉന്നത ഉദ്യോഗസ്ഥരുടെയും പാചകക്കാരനായി ജോ ലി നോക്കി. 1959 ൽ ആദ്യമാ യി നാട്ടിൽ തിരിച്ചെത്തി വിവാഹ ശേഷം വീണ്ടും ഭാര്യയെയുമായി ലണ്ടനിലേക്ക് മടങ്ങി.തനിക്കു പിറകെ മക്കളിൽ ചിലരെ യു.കെയിലെ ത്തിക്കാനും ശ്രമം നടത്തി. ആറ് മക്കളിൽ രണ്ട് പേർ ലണ്ടനിൽ ജോലി നോക്കി. ഹാജിക്കും ഭാര്യ കുഞ്ഞി പാത്തുവിനും എല്ലാ മാസവും പെൻഷൻ നൽകിയിരുന്നു. ഓരോ വർഷവും ജില്ലാ പൊലീസ് സൂപ്രണ്ടിന്റെ ഓഫീസിലെത്തി ഇന്ത്യയിൽ ജീവിക്കാൻ പണമടച്ച് പോന്നി രുന്ന മലപ്പുറത്തെ ബ്രിട്ടീഷ് പൗരന്റെ ചരിത്രം ഇനി ഓർമ.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ