തൃക്കാക്കരയില്‍ യു.ഡി.എഫ് തരംഗമെന്ന് ഓണ്‍ലൈന്‍ അഭിപ്രായ സര്‍വേ. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഉമ തോമസിന് 47 ശതമാനം മുതല്‍ 53 ശതമാനം വോട്ടുകള്‍ നേടാനാവുമെന്ന് സര്‍വേ ഫലം വ്യക്തമാക്കുന്നു. ഇടത് സ്ഥാനാര്‍ത്ഥി ജോ ജോസഫിന് 39 മുതല്‍ 42 ശതമാനം വരെ വോട്ടുകൾ കിട്ടിയേക്കാം. ബിജെപിയുടെ പ്രകടനം 7 ശതമാനം മുതല്‍ 10 ശതമാനം വോട്ടുകള്‍ മാത്രമാകുമെന്നും സര്‍വേ വ്യക്തമാക്കുന്നു. മറ്റുള്ളവര്‍ പരമാവധി ഒരു ശതമാനം വോട്ട് നേടും. കഴിഞ്ഞ 16 മുതല്‍ 23 വരെ തൃക്കാക്കര മണ്ഡലത്തിലെ വോട്ടര്‍മാരെ നേരില്‍ കണ്ടായിരുന്നു സര്‍വേ. പ്രത്യേക പരിശീലനം നേടിയ ടീം നിയോജക മണ്ഡലത്തിലെ 11 മണ്ഡലങ്ങളില്‍നിന്നുള്ള 550 വോട്ടര്‍മാരെയാണ് വിവരശേഖരണത്തിനായി കണ്ടത്. ആറ് ചോദ്യങ്ങള്‍ക്ക് ഒപ്പം സ്ഥാനാര്‍ത്ഥികളുടെ മികവിനെ കുറിച്ച് നേരിട്ടുള്ള ചോദ്യവും ഉണ്ടായിരുന്നു. ഉമ തോമസിന് വലിയ സ്വീകാര്യതയാണ് വോട്ടര്‍മാര്‍ക്കിടയിലുള്ളത്. യുവാക്കള്‍ക്ക് ഇടയിലും സ്ത്രീകള്‍ക്ക് ഇടയിലും ഉമയ്ക്ക് വലിയ മുന്നേറ്റമുണ്ടാനായെന്നാണ് വിലയിരുത്തല്‍.
അനൗൺസർ ഷറഫുദ്ദീൻ മരണപ്പെട്ടു... *വേങ്ങര ചേറ്റിപ്പുറം കുതിരച്ചിറ ഭാഗത്ത് താമസിക്കുന്ന അനൗൺസർ ഷറഫുദ്ദീൻ എന്നവർ മരണപ്പെട്ടു.* *രണ്ടുമാസത്തോളമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു.* *മരണ വാർത്തകൾ അനൗൺസ് ചെയ്യുന്ന ഷറഫുദ്ദീൻ വേങ്ങരക്കാർക്ക് ഏറെ സുപരിചിതനാണ്.* *നിസ്കാര വിവരങ്ങളും മറ്റും പിന്നീട് അറിയിക്കുന്നതാണ്.*
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ