മൂന്നിയൂർ കോഴിക്കളിയാട്ടം ഇന്ന് - കാർഷിക
ചന്തയ്ക്കും തുടക്കം കുറിച്ചു
തിരൂരങ്ങാടി:
മൂന്നിയൂർ കളിയാട്ടക്കാവ് അമ്മാഞ്ചേരി ഭഗവതീക്ഷേത്രത്തിലെ കളിയാട്ട ഉത്സവത്തിന്റെ പ്രധാന ചടങ്ങായ കോഴിക്കളിയാട്ടം ഇന്ന് നടക്കും. കോഴിക്കളിയാട്ട ദിവസം കളിയാട്ടക്കാവിലെത്തുന്ന പൊയ്ക്കുതിര സംഘങ്ങൾ ക്ഷേത്രം വലംവെച്ച ശേഷം ആചാരപരമായി പൊയ്ക്കുതിരകളെ തല്ലിത്തകർക്കും. കളിയാട്ടത്തോടനുബന്ധിച്ച് നടക്കാറുള്ള കാർഷിക ചന്തയ്ക്കും തുടക്കമായി.
മലബാറിലെ ക്ഷേത്രോത്സവങ്ങൾക്ക് സമാപനംകുറിക്കുന്ന കളിയാട്ടം മതസൗഹാർദവും സാഹോദര്യവും വിളിച്ചോതി ആയിരങ്ങൾ പങ്കെടുക്കുന്ന ഉത്സവമാണ്. കോഴിക്കളിയാട്ടത്തിന് പൊയ്ക്കുതിരകളുമായി ആയിരങ്ങൾ ഇന്ന് കളിയാട്ടക്കാവിലെത്തും.
കളിയാട്ടക്കാവ് അമ്മാഞ്ചേരി ഭഗവതീക്ഷേത്രത്തിലെ കളിയാട്ട ഉത്സവത്തിന്റെ പ്രധാന ചടങ്ങായ കോഴിക്കളിയാട്ടം ഇന്ന്. (വെള്ളിയാഴ്ച). കോഴിക്കളിയാട്ട ദിവസം കളിയാട്ടക്കാവിലെത്തുന്ന പൊയ്ക്കുതിര സംഘങ്ങൾ ക്ഷേത്രം വലംവെച്ച ശേഷം ആചാരപരമായി പൊയ്ക്കുതിരകളെ തല്ലിത്തകർക്കും. കളിയാട്ടത്തോടനുബന്ധിച്ച് നടക്കാറുള്ള കാർഷിക ചന്തയ്ക്കും തുടക്കമായി.*
കോഴി വെട്ടും, പൊയ്കുതിരകളും (മുളയും കുരുത്തോലയും കൊണ്ടു നിര്‍മ്മിച്ച കുതിര രൂപങ്ങള്‍) താളമേള അകമ്പടിയോട് കൂടിയപൊയ്‌കുതിര വരവ് കാഴ്‌ചക്കാരില്‍ ഹരം പകരുന്നു.
എടവ മാസത്തിലെ ആദ്യ തിങ്കളാഴ്‌ച കാപ്പൊലിയോടു കൂടിയാണ് 17ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവം ആരംഭിക്കുക.
മതസൗഹാർദത്തിനും സാഹോദര്യത്തിനും പേരുകേട്ട മൂന്നിയൂർ അമ്മാഞ്ചേരി ഭഗവതീക്ഷേത്രത്തിലെ കളിയാട്ട ഉത്സവത്തിന്റെ പ്രധാനചടങ്ങായ കോഴിക്കളിയാട്ടവും പകൽകളിയാട്ടവും വെള്ളിയാഴ്ചയാണ്.*
വെള്ളിയാഴ്ച നടക്കുന്ന ചടങ്ങുകളിൽ ആചാരപ്രകാരം സാംബവ മൂപ്പന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആദ്യം ക്ഷേത്രത്തിലെത്തി കാവുതീണ്ടൽ ചടങ്ങ് നടത്തുക. തുടർന്ന് കാവുടയ നായർ മുറത്തിലിരുന്ന് കുതിരപ്പണം വാങ്ങി പൊയ്ക്കുതിരകളുടെ ഓലചീന്തി കുതിരപ്ലാക്കൽ തറയിൽ പൊയ്ക്കുതിരകളെ തച്ചുടയ്ക്കുന്നതിനുള്ള അനുവാദം നൽകും.*
പിന്നീടെത്തുന്ന വിവിധ ദേശങ്ങളിൽനിന്നുള്ള പൊയ്ക്കുതിരസംഘങ്ങൾ ക്ഷേത്രം വലംവെച്ച് ദക്ഷിണനൽകി പൊയ്ക്കുതിരകളെ തച്ചുടയ്ക്കും. പൈങ്ങാംകുളം, ഭഗവതി വിശ്രമിക്കാനിരുന്നെന്നു കരുതുന്ന ആൽത്തറ എന്നിവ ചുറ്റിയാണ് സംഘങ്ങൾ ക്ഷേത്രത്തിലെത്തുക.
മലബാറിലെ ക്ഷേത്രോത്സവങ്ങൾക്ക് സമാപനംകുറിക്കുന്ന കളിയാട്ടം മതസൗഹാർദവും സാഹോദര്യവും വിളിച്ചോതി ആയിരങ്ങൾ പങ്കെടുക്കുന്ന ഉത്സവമാണ്. കോഴിക്കളിയാട്ടത്തിന് പൊയ്ക്കുതിരകളുമായി ആയിരങ്ങൾ നാളെ കളിയാട്ടക്കാവിലെത്തും.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ