ലഡാക്കിൽ വാഹനം നദിയിലേക്ക് മറിഞ്ഞ് ഏഴ് സൈനികർ മരിച്ചു; മരിച്ചവരിൽ മലപ്പുറം പരപ്പനങ്ങാടി സ്വദേശി മുഹമ്മദ് ഷൈജലും
ലഡാക്കിൽ വാഹനം നദിയിലേക്ക് മറിഞ്ഞ് ഏഴ് സൈനികർ മരിച്ചു; മരിച്ചവരിൽ മലപ്പുറം സ്വദേശി മുഹമ്മദ് ഷൈജലും
വെള്ളിയാഴ്ച രാവിലെ ഒമ്പതിനാണ് സംഭവം. ഇന്ത്യ–ചൈന അതിർത്തിയിലെ തുർതുക് സെക്ടറിലായിരുന്നു അപകടം. പർതാപൂരിൽനിന്ന് ഹനിഫിലേക്ക് പോകുന്ന വാഹനം നിയന്ത്രണം വിട്ട് ഷ്യോക് നദിയിലേക്ക് വീഴുകയായിരുന്നു. 26 സൈനികരാണ് വാഹനത്തിലുണ്ടായിരുന്നത്. പലരുടെയും നില ഗുരുതരമാണ്.
റോഡിൽനിന്ന് തെന്നിമാറിയ വാഹനം 50-60 അടി താഴ്ചയിലേക്കാണ് വീണതെന്ന് സൈനിക വക്താവ് അറിയിച്ചു. ഗുരുതര പരിക്കേറ്റവരെ വെസ്റ്റേൺ കമാൻഡിലേക്ക് മാറ്റാൻ വ്യോമസേനയുടെ സഹായം അഭ്യർഥിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ