ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ദേശീയ പാതയോരത്തു നിന്ന് കുട്ടിയുടെ കരച്ചിൽ കെട്ടന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഫയർ ഫോയിസും പോലീസും നാട്ടുകാരും 12 മണിയോളം തിരഞ്ഞെങ്കിലും കുട്ടിയെ കണ്ടത്താനായില്ല

കാക്കഞ്ചേരി സ്പിന്നിംങ്ങ് മില്ലിനടുത്ത്‌ കൊക്കയിൽ രാത്രി കുട്ടിയുടെ കരച്ചിൽ കേട്ടെന്ന് നാട്ടുകാർ    ദേശീയ പാത കാക്കാഞ്ചേരി  വളവില്‍ സ്പിന്നിംങ്ങ് മില്ലനടുത്ത് രാത്രി  കൊക്കയിൽ കുട്ടിയുടെ കരച്ചിൽ കേട്ടെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ മീഞ്ചന്ത ഫയർഫോഴ്സും താലൂക്ക്‌ ദുരന്ത നിവാരണസേന വളണ്ടിയർമാരും, ട്രോമാ കെയർ പ്രവർത്തകരും, നാട്ടുകാരും തിരച്ചിൽ നടത്തി  പ്രദേശത്ത് ഉണ്ടായിരുന്ന ഒരാൾ കരച്ചിൽ കേട്ടതായും അവർ തിരഞ്ഞിട്ട് കാണാതായതോടെ ഫയർ ഫയർഫോഴ്സിൽ വിവരം അറിയിക്കുകയായിരുന്നു. ഫയർഫോഴ്സും ടി. ഡി. ആർ.എഫും, ട്രോമാ കെയർ പ്രവർത്തകരും, നാട്ടുകാരും തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടത്താനായില്ല,പ്രദേശം മുഴുവനും തിരഞ്ഞെങ്കിലും കുട്ടിയെ കണ്ടത്താൻ കഴിയാത്തതിനെ തുടർന്ന് രാത്രി 12 മണിയോടെ തിരച്ചിൽ നിറുത്തി. ചെറിയ കുട്ടികളെ ഉപേക്ഷിക്കുന്ന സംഭവം വ്യാപിക്കുന്നതോടെ കരച്ചിൽകേട്ട് എന്ന വിവരം വളരെ പ്രാധാന്യത്തോടെ കൂടിയാണ് അധികൃതർ കാണുന്നത്. എങ്കിലും മയിൽ, ചില ഇനം മൂങ്ങ  അടക്കമുള്ള പക്ഷികളുടെ ശബ്ദവും കരച്ചിലായി തോന്നാം എന്ന അഭിപ്രായവും നാട്ടുകാർ ഉയർത്തുന്നു...

ദേശീയ പാത കക്കാഞ്ചേരികടുത്ത്‌ രാത്രി കുട്ടിയുടെ കരച്ചിൽ കെട്ടന്ന് വാഹനയാത്രകർ കാക്കഞ്ചാരിയിൽ വന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഫയർ ഫോയിസും പോലീസും,നാടുകാരും തിരച്ചിൽ തുടങ്ങി,

ദേശീയ പാത കക്കാഞ്ചേരികടുത്ത്‌ രാത്രി കുട്ടിയുടെ കരച്ചിൽ കെട്ടന്ന്   വാഹനയാത്രകർ  കാക്കഞ്ചാരിയിൽ വന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഫയർ ഫോയിസും പോലീസും,നാടുകാരും തിരച്ചിൽ തുടങ്ങി, ദേശിയ പത്തായിലൂടെ പോകുന്ന വാഹനങ്ങളിലുള്ള യാത്രക്കാർ കുട്ടിയുടെ കരച്ചിൽ കേട്ടെന്ന് കക്കാഞ്ചേരിയിൽ ആളുകൾ ഉള്ള സ്ഥലത്ത് അറിയിക്കുകയായിരുന്നു video  കാക്കഞ്ചേരി സ്പിന്നിംങ്ങ് മില്ലിനടുത്ത്‌ കൊക്കയിൽ രാത്രി കുട്ടിയുടെ കരച്ചിൽ കേട്ടെന്ന് നാട്ടുകാർ        കാക്കഞ്ചേരി:കാക്കഞ്ചേരി വളവില്‍ സ്പിന്നിംങ്ങ് മില്ലനടുത്ത് കൊക്കയിൽ കുട്ടിയുടെ കരച്ചിൽ കേട്ടെന്ന് വിവരം ലഭിച്ചതിനാൽ മീഞ്ചന്ത ഫയർഫോഴ്സും താലൂക്ക്‌ ദുരന്ത നിവാരണസേന വളണ്ടിയർമാരും നാട്ടുകാരും തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടത്താനായില്ല പ്രദേശത്ത് ഉണ്ടായിരുന്ന ഒരാൾ കരച്ചിൽ കേട്ടതായും അവർ തിരഞ്ഞിട്ട് കാണാതായതോടെ ഫയർ ഫയർഫോഴ്സിൽ വിവരം അറിയിക്കുകയായിരുന്നു. ഫയർഫോഴ്സും ടി. ഡി. ആർ.എഫും, ട്രോമാ കെയർ പ്രവർത്തകരും, നാട്ടുകാരും തിരച്ചിൽ നടത്തിയിട്ടും കുട്ടിയെ കണ്ടതത്തതിനെ തുടർന്ന്  രാത്രി 12 മണിയോടെ തിരച്ചിൽ അ...

ആഴകടലിൽ വസിക്കുന്ന എട്ടുകാലിയെ മീൻപിടുത്തതിനിടെ പിടികൂടി video കാണാം

ആഴകടലിൽ വസിക്കുന്ന എട്ടുകാലിയെ മീൻപിടുത്തതിനിടെ പിടികൂടി video കാണാം

വിഷു ബംപർ ജേതാവ് എവിടെ?; 90 ദിവസം കഴിഞ്ഞാൽ 10 കോടി സർക്കാരിന്

 വിഷു ബംപർ ലോട്ടറിയുടെ ജേതാവ് അറിയാൻ, 90 ദിവസത്തിനുള്ളിൽ ടിക്കറ്റ് ഹാജരാക്കിയില്ലെങ്കിൽ സമ്മാനം തരാൻ ലോട്ടറി വകുപ്പിനു നിയമപരമായി ബാധ്യതയില്ല. നറുക്കെടുപ്പ് ദിവസം മുതൽ 30 ദിവസത്തിനുള്ളിലാണ് സാധാരണ രീതിയിൽ ടിക്കറ്റ് ഹാജരാക്കേണ്ടത്. ഈ സമയത്ത് ടിക്കറ്റ് ഹാജരാക്കാൻ കഴിഞ്ഞില്ലെങ്കിൽ മതിയായ കാരണം ചൂണ്ടിക്കാട്ടി ലോട്ടറി ഓഫിസിൽ അപേക്ഷ നൽകണം.  ജില്ലാ ഓഫിസർമാർക്ക് 60 ദിവസംവരെ ടിക്കറ്റ് പാസാക്കാം. ഇതിനു ശേഷമാണ് ടിക്കറ്റ് ഹാജരാക്കുന്നതെങ്കിൽ ലോട്ടറി ഡയറക്ട്രേറ്റാണ് തീരുമാനമെടുക്കുന്നത്. 90 ദിവസം വരെയുള്ള ടിക്കറ്റുകൾ ലോട്ടറി ഡയറക്ട്രേറ്റ് പാസാക്കും. അതിനുശേഷമാണ് എത്തിക്കുന്നതെങ്കിൽ സമ്മാനം നൽകില്ല. ലോട്ടറി തുക സർക്കാർ അക്കൗണ്ടിൽതന്നെ കിടക്കും. വലിയ തുക അടിക്കുന്ന ലോട്ടറി ടിക്കറ്റുകൾ ഹാജരാകാത്ത സാഹചര്യം വിരളമാണെന്ന് അധികൃതർ പറയുന്നു. വളരെക്കാലം മുൻപ്, ഒന്നാം സമ്മാനം നേടിയ ബംബർ ടിക്കറ്റുകൾ ഹാജരാക്കാതെ ഇരുന്ന സാഹര്യമുണ്ടായിട്ടുണ്ട്. ഇപ്പോൾ നറുക്കെടുപ്പ് നടന്ന് ദിവസങ്ങൾക്കുള്ളിൽ സമ്മാന ജേതാക്കൾ ടിക്കറ്റ് ബന്ധപ്പെട്ടവരെ ഏൽപ്പിക്കുമെന്നും ലോട്ടറി വകുപ്പ് പറയുന്നു. ലോട്ടറി അടിച്ചശേഷം ...

ലഡാക്കിൽ വാഹനം നദിയിലേക്ക് മറിഞ്ഞ് ഏഴ് സൈനികർ മരിച്ചു; മരിച്ചവരിൽ മലപ്പുറം പരപ്പനങ്ങാടി സ്വദേശി മുഹമ്മദ് ഷൈജലും

ലഡാക്കിൽ വാഹനം നദിയിലേക്ക് മറിഞ്ഞ് ഏഴ് സൈനികർ മരിച്ചു; മരിച്ചവരിൽ മലപ്പുറം സ്വദേശി മുഹമ്മദ് ഷൈജലും  വെള്ളിയാഴ്ച രാവിലെ ഒമ്പതിനാണ് സംഭവം. ഇന്ത്യ–ചൈന അതിർത്തിയിലെ തുർതുക് സെക്ടറിലായിരുന്നു അപകടം. പർതാപൂരിൽനിന്ന് ഹനിഫിലേക്ക് പോകുന്ന വാഹനം നിയന്ത്രണം വിട്ട് ഷ്യോക് നദിയിലേക്ക് വീഴുകയായിരുന്നു. 26 സൈനികരാണ് വാഹനത്തിലുണ്ടായിരുന്നത്. പലരുടെയും നില ഗുരുതരമാണ്. റോഡിൽനിന്ന് തെന്നിമാറിയ വാഹനം 50-60 അടി താഴ്ചയിലേക്കാണ് വീണതെന്ന് സൈനിക വക്താവ് അറിയിച്ചു. ഗുരുതര പരിക്കേറ്റവരെ വെസ്റ്റേൺ കമാൻഡിലേക്ക് മാറ്റാൻ വ്യോമസേനയുടെ സഹായം അഭ്യർഥിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കളിയാട്ടകാവ് ഉത്സവം video 2022

Step 3: Place this code wherever you want the plugin to appear on your page. മലബാറിലെ അവസാനത്തെ ഉത്സവമായ കളിയാട്ട കാവ് ഉത്സവം video 2022 മലബാറിലെ അവസാനത്തെ ഉത്സവമായ കളിയാട്ട കാവ് ഉത്സവം video 2022 Posted by Fishinkerala by UNAISvaliyora on Friday, 27 May 2022   🔵 ആയിരങ്ങൾ ഒരുമിച്ച് കൂടിയ മത സൗഹാർദ്ദത്തിന്റെ കോഴി കളിയാട്ടം..!! *മൂന്നിയൂർ:* കളിയാട്ടക്കാവ് അമ്മാഞ്ചേരി ഭഗവതീക്ഷേത്രത്തിലെ  കളിയാട്ട ഉത്സവത്തിന്റെ പ്രധാന ചടങ്ങായ കോഴിക്കളിയാട്ടം ഇന്ന് നടന്നു.. *▪️കോഴിക്കളിയാട്ടത്തിന്റെ ആചാരം ഇപ്രകാരം*  കോഴിക്കളിയാട്ട ദിവസം കളിയാട്ടക്കാവിലെത്തുന്ന പൊയ്ക്കുതിര സംഘങ്ങൾ ക്ഷേത്രം വലംവെച്ച ശേഷം ആചാരപരമായി പൊയ്ക്കുതിരകളെ തല്ലിത്തകർക്കും. കോഴി വെട്ടും, പൊയ്കുതിരകളും (മുളയും കുരുത്തോലയും കൊണ്ടു നിര്‍മ്മിച്ച കുതിര രൂപങ്ങള്‍) താളമേള അകമ്പടിയോട് കൂടിയപൊയ്‌കുതിര വരവ് കാഴ്‌ചക്കാരില്‍ ഹരം പകരുന്നു.  എടവ മാസത്തിലെ ആദ്യ തിങ്കളാഴ്‌ച കാപ്പൊലിയോടു കൂടിയാണ്‌  17ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവം ആരംഭിക്കുക.  മതസൗഹാർദത്തിനും സാഹോദര്യത്തിനും പേരുകേട്ട മൂന്നിയൂർ അമ്മാഞ്ചേരി ഭഗവത...

തൃക്കാക്കരയിൽ അട്ടിമറിയില്ല ; UDF മണ്ഡലം നിലനിർത്തുമെന്ന് ഓൺലൈൻ സർവേ

തൃക്കാക്കരയിൽ അട്ടിമറിയില്ല ; യു.ഡി.എഫ് മണ്ഡലം നിലനിർത്തുമെന്ന് ഓൺലൈൻ സർവേ തൃക്കാക്കരയില്‍ യു.ഡി.എഫ് തരംഗമെന്ന്  ഓണ്‍ലൈന്‍ അഭിപ്രായ സര്‍വേ. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഉമ തോമസിന് 47 ശതമാനം മുതല്‍ 53 ശതമാനം വോട്ടുകള്‍ നേടാനാവുമെന്ന് സര്‍വേ ഫലം വ്യക്തമാക്കുന്നു. ഇടത് സ്ഥാനാര്‍ത്ഥി ജോ ജോസഫിന് 39 മുതല്‍ 42 ശതമാനം വരെ വോട്ടുകൾ കിട്ടിയേക്കാം. ബിജെപിയുടെ പ്രകടനം 7 ശതമാനം മുതല്‍ 10 ശതമാനം വോട്ടുകള്‍ മാത്രമാകുമെന്നും സര്‍വേ വ്യക്തമാക്കുന്നു. മറ്റുള്ളവര്‍ പരമാവധി ഒരു ശതമാനം വോട്ട് നേടും. കഴിഞ്ഞ 16 മുതല്‍ 23 വരെ തൃക്കാക്കര മണ്ഡലത്തിലെ വോട്ടര്‍മാരെ നേരില്‍ കണ്ടായിരുന്നു സര്‍വേ. പ്രത്യേക പരിശീലനം നേടിയ ടീം നിയോജക മണ്ഡലത്തിലെ 11 മണ്ഡലങ്ങളില്‍നിന്നുള്ള 550 വോട്ടര്‍മാരെയാണ് വിവരശേഖരണത്തിനായി കണ്ടത്. ആറ് ചോദ്യങ്ങള്‍ക്ക് ഒപ്പം സ്ഥാനാര്‍ത്ഥികളുടെ മികവിനെ കുറിച്ച്‌ നേരിട്ടുള്ള ചോദ്യവും ഉണ്ടായിരുന്നു. ഉമ തോമസിന് വലിയ സ്വീകാര്യതയാണ് വോട്ടര്‍മാര്‍ക്കിടയിലുള്ളത്. യുവാക്കള്‍ക്ക് ഇടയിലും സ്ത്രീകള്‍ക്ക് ഇടയിലും ഉമയ്ക്ക് വലിയ മുന്നേറ്റമുണ്ടാനായെന്നാണ് വിലയിരുത്തല്‍.  

മൂന്നിയൂർ കോഴിക്കളിയാട്ടം ഇന്ന് - കാർഷികചന്തയ്ക്കും തുടക്കം കുറിച്ചു

മൂന്നിയൂർ കോഴിക്കളിയാട്ടം ഇന്ന് - കാർഷിക ചന്തയ്ക്കും തുടക്കം കുറിച്ചു തിരൂരങ്ങാടി: മൂന്നിയൂർ കളിയാട്ടക്കാവ് അമ്മാഞ്ചേരി ഭഗവതീക്ഷേത്രത്തിലെ  കളിയാട്ട ഉത്സവത്തിന്റെ പ്രധാന ചടങ്ങായ കോഴിക്കളിയാട്ടം ഇന്ന് നടക്കും. കോഴിക്കളിയാട്ട ദിവസം കളിയാട്ടക്കാവിലെത്തുന്ന പൊയ്ക്കുതിര സംഘങ്ങൾ ക്ഷേത്രം വലംവെച്ച ശേഷം ആചാരപരമായി പൊയ്ക്കുതിരകളെ തല്ലിത്തകർക്കും. കളിയാട്ടത്തോടനുബന്ധിച്ച് നടക്കാറുള്ള കാർഷിക ചന്തയ്ക്കും തുടക്കമായി. മലബാറിലെ ക്ഷേത്രോത്സവങ്ങൾക്ക് സമാപനംകുറിക്കുന്ന കളിയാട്ടം മതസൗഹാർദവും സാഹോദര്യവും വിളിച്ചോതി ആയിരങ്ങൾ പങ്കെടുക്കുന്ന ഉത്സവമാണ്. കോഴിക്കളിയാട്ടത്തിന് പൊയ്ക്കുതിരകളുമായി ആയിരങ്ങൾ ഇന്ന് കളിയാട്ടക്കാവിലെത്തും. കളിയാട്ടക്കാവ് അമ്മാഞ്ചേരി ഭഗവതീക്ഷേത്രത്തിലെ  കളിയാട്ട ഉത്സവത്തിന്റെ പ്രധാന ചടങ്ങായ കോഴിക്കളിയാട്ടം ഇന്ന്. (വെള്ളിയാഴ്ച). കോഴിക്കളിയാട്ട ദിവസം കളിയാട്ടക്കാവിലെത്തുന്ന പൊയ്ക്കുതിര സംഘങ്ങൾ ക്ഷേത്രം വലംവെച്ച ശേഷം ആചാരപരമായി പൊയ്ക്കുതിരകളെ തല്ലിത്തകർക്കും. കളിയാട്ടത്തോടനുബന്ധിച്ച് നടക്കാറുള്ള കാർഷിക ചന്തയ്ക്കും തുടക്കമായി.* കോഴി വെട്ടും, പൊയ്കുതിരകളും (മുളയും കുരുത്...

പിസി ജോര്‍ജ് അറസ്റ്റിൽ

കൊച്ചി/തിരുവനന്തപുരം: മത വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസില്‍ കോടതി ജാമ്യം റദ്ദാക്കിയതിനു പിന്നാലെ ജനപക്ഷം നേതാവ് പിസി ജോര്‍ജ് പൊലീസ് കസ്റ്റഡിയില്‍. വെണ്ണലയിലെ വിദ്വേഷ പ്രസംഗ കേസില്‍ കൊച്ചി പാലാരിവട്ടം സ്റ്റേഷനില്‍ ഹാജരായ ജോര്‍ജിനെ തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഫോര്‍ട്ട് സ്‌റ്റേഷനില്‍നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ നേരത്തെ തന്നെ കൊച്ചിയില്‍ എത്തിയിരുന്നു. പിസി ജോര്‍ജിനെതിരെ പ്രതിഷേധവുമായി പിഡിപി പ്രവര്‍ത്തകരും പിന്തുണയുമായി ബിജെപിയും പൊലീസ് സ്റ്റേഷനു മുന്നില്‍ എത്തിയത് സംഘര്‍ഷത്തിന് ഇടയാക്കി. ഇവരെ നീക്കാന്‍ പൊലീസ് ബലം പ്രയോഗിച്ചു. ജോര്‍ജുമായി പൊലീസ് തിരുവനന്തപുരത്തേക്കു തിരിച്ചു. ഈ വാഹനം ബിജെപി പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചെങ്കിലും പൊലീസ് ഇവരെ നീക്കം ചെയ്തു. മകന്‍ ഷോണ്‍ ജോര്‍ജിനൊപ്പം സ്റ്റേഷനില്‍ എത്തിയ ജോര്‍ജ് നിയമത്തിനു വിധേയമാവുന്നതായി മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. ഹിന്ദുമഹാ സമ്മേളനത്തില്‍ വിദ്വേഷ പ്രസംഗം നടത്തിയ കേസിലെ ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് ക...

കാട്ടുപന്നികളെ നിയമാനുസൃതമായി നശിപ്പിക്കുന്നതിനുള്ള അധികാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

കൃഷിക്കും ജീവനും സ്വത്തിനും വിനാശം വരുത്തുന്ന കാട്ടുപന്നികളെ നിയമാനുസൃതമായി നശിപ്പിക്കുന്നതിനുള്ള അധികാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. വിഷപ്രയോഗം, സ്‌ഫോടക വസ്തു പ്രയോഗം, വൈദ്യുതി ഷോക്കേല്‍പ്പിക്കല്‍ എന്നീ മാര്‍ഗ്ഗങ്ങളിലൂടെ കൊല്ലാന്‍ പാടില്ല.  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍, കോര്‍പ്പറേഷന്‍ മേയര്‍ എന്നിവരെ വന്യജീവി നിയമപ്രകാരം ഹോണററി വൈല്‍ഡ്‌ലൈഫ് വാര്‍ഡനായി സര്‍ക്കാരിന് നിയമിക്കാവുന്നതാണ്. ഗ്രാമപഞ്ചായത്ത് സെക്രട്ടറി, മുന്‍സിപ്പല്‍ സെക്രട്ടറി, കോര്‍പ്പറേഷന്‍ സെക്രട്ടറി എന്നിവരെ അധികാരപ്പെട്ട ഉദ്യോഗസ്ഥരായി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് നിയമിക്കാവുന്നതാണ്.  നൂറ് ഏക്കര്‍ വരെ വിസ്തൃതിയുള്ള ചെറിയ വനപ്രദേശത്തെ കാട്ടുപന്നികളെ വനംവകുപ്പ് തന്നെ നിയന്ത്രിക്കും.  കാട്ടുപന്നികളെ ഇല്ലായ്മ ചെയ്യുന്ന വേളകളില്‍ മനുഷ്യജീവനും സ്വത്തിനും വളര്‍ത്തുമൃഗങ്ങള്‍ക്കും ഇതര വന്യജീവികള്‍ക്കും നാശനഷ്ടമുണ്ടാകുന്നില്ലെന്ന് ബന്ധപ്പെട്ടര്‍ ഉറപ്പുവരുത്തണം. കൊല്ലപ്പെടുന്ന കാട്ടുപന്നിയുടെ ജഡം ശാസ്ത്രീയമായി മറവു ചെയ്യണം. അതിന്റെ വിവര...

കോൺ​ഗ്രസിന് വൻതിരിച്ചടി, കപിൽ സിബൽ സമാജ്‍വാദി പാർട്ടിയിൽ; രാജ്യസഭയിലേക്ക് പത്രിക സമർപ്പിച്ചു

കപിൽ സിബൽ കോൺഗ്രസ് വിട്ടു എസ് പിയുടെ രാജ്യസഭാ സ്ഥാനാർഥി  മുതിർന്ന അഭിഭാഷകനും കോൺഗ്രസ് നേതാവുമായ  കബിൽ സിബൽ കോൺഗ്രസ് അംഗത്വം രാജിവെച്ചു. തുടർന്ന് സമാജ്വാദി പാർട്ടി ടിക്കറ്റിൽ രാജ്യസഭയിലേക്ക് പത്രിക നൽകി. എസ് പി അധ്യക്ഷൻ അഖിലേഷ് യാദവിന് ഒപ്പം എത്തിയാണ്  പത്രിക  നൽകിയത്. മെയ് 16ന് രാജിക്കത്ത് സമർപ്പിച്ചിരുന്നു എന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിശാലസഖ്യ മാണ് ലക്ഷ്യമെന്നും  കബിൽ സിബൽ  പറഞ്ഞു. കോൺഗ്രസ് നേതൃ മാറ്റം ആവശ്യപ്പെട്ട് രംഗത്തെത്തിയ 23 നേതാക്കളിലൊരാൾ ആണ് കപിൽ സിബൽ. രാജ്യസഭയിൽ സ്വതന്ത്ര ശക്തമാകാൻ ആഗ്രഹിക്കുന്നുവെന്നും കപിൽ സിബൽ പറഞ്ഞു. മൂന്ന് രാജ്യസഭാ സീറ്റുകളിലേക്ക് വിജയിക്കാനാകും എന്ന പ്രതീക്ഷയിലാണ്  എസ് പി. കോൺഗ്രസിന് വൻ തിരിച്ചടി ആണ് കബിൽ സിബലിന്റെ രാജി. കോൺ​ഗ്രസിന് വൻതിരിച്ചടി, കപിൽ സിബൽ സമാജ്‍വാദി പാർട്ടിയിൽ; രാജ്യസഭയിലേക്ക് പത്രിക സമർപ്പിച്ചു കോൺ​ഗ്രസിന് വലിയ തിരിച്ചടിയായി മുതിർന്ന നേതാവ് കപിൽ സിബൽ സമാജ്‍വാദി പാർട്ടി ക്യാമ്പിൽ. കപിൽ സിബൽ രാജ്യസഭയിലേക്ക് പത്രിക സമർപ്പിച്ചു. സമാജ്‍വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിനൊപ്പമാണ്...

ലോകത്തെ പഠിപ്പിക്കാൻ നടക്കുന്ന അമേരിക്കയ്ക്ക് സ്വന്തം ജനതയെ നേർവഴിനടത്താനറിയില്ല

ലോകത്തെ പഠിപ്പിക്കാൻ നടക്കുന്ന അമേരിക്കയ്ക്ക് സ്വന്തം ജനതയെ നേർവഴിനടത്താനറിയില്ല . ഇതാണ് സത്യം. ലോകപോലീസിന് സ്വന്തം നാട്ടിൽന ടക്കുന്ന വംശീയതയും,മയക്കുമരുന്ന് മാഫിയകളുടെ വിളയാട്ടവും കളിപ്പാട്ടം പോലെ വഴിവക്കിൽവരെ അനായാസം ലഭ്യമാകുന്ന ആട്ടോമാറ്റിക് തോക്കുകൾ ഉണ്ടാക്കുന്ന വിപത്തുകളും കാണാൻ കഴിയാത്തത് അതീവ ദുഖകരമാണ്.  ഇക്കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്ക് 11.30 ന് , 18 വയസ്സുള്ള ഒരു പയ്യൻ ടെക്‌സാസിലെ പ്രൈമറി സ്‌കൂളിൽ നടത്തിയ വെടിവയ്പ്പിൽ 7 നും 10 വയസ്സിനുമിടയിൽ പ്രായമുള്ള 18 കുട്ടികളാണ് കൊല്ലപ്പെട്ടത്. വീട്ടിൽ സ്വന്തം മുത്തശ്ശിയെ വെടിവച്ചു കൊലപ്പെടുത്തിയശേ ഷമായിരുന്നു ബുള്ളറ്റ് ജാക്കറ്റും ധരിച്ച് സാൽവഡോർ റാമോസ് എന്ന 18 കാരൻ സെമി ആട്ടോമാറ്റിക് റൈഫി ളും കൈത്തോക്കുമായി സ്‌കൂളിൽ കാറിലെത്തി ഈ ക്രൂരകൃത്യം നിർവഹിച്ചത്. ഏകദേശം 500 കുട്ടികൾ അപ്പോൾ അവിടെയുണ്ടായിരുന്നു. ഈ സംഭവം നേരിൽക്കണ്ട - സഹപാഠികൾ പിടഞ്ഞുവീഴുന്നത് കണ്മുന്നിൽ കാണാനിടയായ ആ കുട്ടികളുടെ മാനസി കാവസ്ഥ ഊഹിച്ചുനോക്കുക. അമേരിക്കയിൽ ഇത്തരം അമാനവീയ കൃത്യങ്ങൾ സ്ഥിരമാണ്. അവിടുത്തെ തോക്കു സംസ്‌കാരമാണ് അവരുടെ നാശത്...

കേരളത്തെ പഠിക്കാൻ ഉത്തരാഖണ്ഡ് സംഘമെത്തി

കേരളത്തിലെ ദുരന്ത നിവാരണ സംവിധാനത്തെ പറ്റി കൂടുതൽ മനസ്സിലാക്കാനും പഠിക്കാനുമായി ഉത്തരാഖണ്ഡ് സർക്കാരിന്റെ പ്രത്യേക പ്രതിനിധി സംഘം കേരളത്തിലെത്തി. ഉത്തരഖണ്ഡ് സർക്കാരിന്റെ ദുരന്ത നിവാരണ വകുപ്പ് അഡീഷണൽ സെക്രട്ടറി ഡോ. ആനന്ദ് ശ്രീവാസ്തവയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘമാണ് 3 ദിവസത്തെ സന്ദർശനത്തിനായി കേരളത്തിൽ എത്തിയിരിക്കുന്നത്.  കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രവർത്തനങ്ങൾ പഠിക്കുക എന്നതാണ് സന്ദർശനത്തിന്റെ മുഖ്യലക്ഷ്യം. നേരത്തേ കേരളത്തിലെത്തിയിരുന്ന ലോക ബാങ്കിന്റെ വിദഗ്ധ സംഘം ദുരന്ത നിവാരണത്തിലും കാലാവസ്ഥ വ്യതിയാനത്തെ പ്രതിരോധിക്കാനുള്ള ദീർഘവീക്ഷണത്തോടെയുള്ള സംസ്ഥാനത്തിന്റെ നടപടികളും പ്രകീർത്തിച്ച് കൊണ്ട് ചീഫ് സെക്രട്ടറിക്ക് കത്തയച്ചിരുന്നു.  കേരളത്തിലെ ദുരന്ത നിവാരണ സംവിധാനങ്ങൾ, ദുരന്ത നിവാരണത്തിലെ വികേന്ദ്രീകൃത ആസൂത്രണവും ഇടപെടലുകളും നടത്തുന്ന കേരള മാതൃക, ദുരന്ത ലഘൂകരണ നടപടികൾ തുടങ്ങിയവ മെയ് 23 മുതൽ 25 വരെ 3 ദിവസം നീണ്ടു നിൽക്കുന്ന പരിപാടിയിൽ വിശദമായി ചർച്ചയാകും.

അത്തി പഴം; പല ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് അത്തിപ്പഴം.!

പല ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് അത്തിപ്പഴം.! അത്തിയുടെ തൊലിയും കായും എല്ലാം ആരോഗ്യത്തിന് ഏറെ ഗുണകരമാണ്.! അത്തിപ്പഴത്തിന്റെ കറയും ആരോഗ്യത്തിന് സഹായിക്കുന്നതാണ്.! ഡ്രൈഫ്രൂട്‌സ് ആയും ഇത് പൊതുവെ ഉപയോഗിക്കാറുണ്ട്.! അത്തിപ്പഴത്തിന്റെ ഗുണങ്ങള്‍ എണ്ണിയാല്‍ ഒടുങ്ങില്ല.! അത്രയ്ക്കും ആരോഗ്യ ഗുണങ്ങള്‍ ആണ് ഇതിലുള്ളത്.! ദിവസവും അത്തിപ്പഴം കഴിച്ചാല്‍ അത് ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. പരിഹാരിക്കാം കൊളസ്‌ട്രോള്‍ കൊളസ്ട്രോള്‍ ഉണ്ടാക്കുന്ന പ്രതിസന്ധി പല വിധത്തിലാണ് ആരോഗ്യത്തെ ബാധിക്കുന്നത്.! പലപ്പോഴും ആരോഗ്യത്തിന് ഏറ്റവും വില്ലനാവുന്ന അവസ്ഥയിലേക്ക് ഇത് എത്തിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം.! അതുകൊണ്ട് തന്നെ കൊളസ്ട്രോള്‍ കുറക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് അത്തിപ്പഴം.! ഇത് ശരീരത്തിലെ ഫാറ്റ് കുറക്കുന്നതിന് വളരെയധികം സഹായിക്കുന്നു അത്തിപ്പഴം.! ശരീരത്തിലെ അമിത കൊഴുപ്പിന് പരിഹാരം കാണുന്നതിന് മുന്നിലാണ് ഇത്.! രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാം രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ അത്തിപ്പഴം ഉത്തമമാണ്.! ഇത് ഏത...

വിസ്മയ കേസ്; കിരൺ കുമാറിന് 10 വർഷം തടവ്; പന്ത്രണ്ട് ലക്ഷം രൂപ പിഴ

കൊല്ലം നിലമേലിൽ വിസ്മയ ഭർതൃപീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയായ ഭർത്താവ് കിരൺ കുമാറിന് 10 വർഷം തടവ്. കൊല്ലം അഡീഷ്ണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ജഡ്ജി സുജിത് പി.എൻ ആണ് ശിക്ഷ വിധിച്ചത്. ഓരോ വകുപ്പിനും വെവ്വേറെ ശിക്ഷ വീതം 25 വർഷമാണ് കോടതി തടവിന് വിധിച്ചത്. എന്നാൽ ഒരുമിച്ച് 10 വർഷം ശിക്ഷ അനുഭവിച്ചാൽ മതിയെന്ന് കോടതി വ്യക്തമാക്കി. വിസ്മയാ കേസിൽ ഭർത്താവ് കിരൺ കുമാർ കുറ്റക്കാരനാണെന്ന് കൊല്ലം അഡീഷ്ണൽ സെഷൻസ് കോടതി കണ്ടത്തിയിരുന്നു. പ്രോസിക്യൂഷൻ ചുമത്തിയ എല്ലാ കുറ്റങ്ങളും കോടതി ശരി വയ്ക്കുകയായിരുന്നു. 304 b – സ്ത്രീധ പീഡനത്തെ ചൊല്ലിയുള്ള മരണം, 306 ാം വകുപ്പ് ആത്മഹത്യാപ്രേരണ, 498 A സ്ത്രീധന പീഡനം, എന്നീ വകുപ്പുകളാണ് ശരിവച്ചത്. തുടർന്ന് ജാമ്യത്തിലായിരുന്ന കിരൺ കുമാറിന്റെ ജാമ്യം കോടതി റദ്ദാക്കുകയായിരുന്നു. 2019 മെയ് 31 നായിരുന്നു വിസ്മയയും കിരണും തമ്മിലുള്ള വിവാഹം. തൊട്ടടുത്ത വർഷം തന്നെ ഭർതൃപീഡനം സഹിക്കവയ്യാതെ 2021 ജൂൺ 21 വിസ്മയ ആത്മഹത്യ ചെയ്തു. വിസ്മയയുടേത് കൊലപാതകമാണെന്ന് ആരോപിച്ച് 2021 ജൂൺ 22 ന് കുടുംബം രംഗത്ത് വന്നു. ജൂൺ 22ന് തന്നെ ഭർത്താവ് കിരൺ കുമാർ അറസ്റ്റിലാ...

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

വേങ്ങരയിലെ മുൻ ബസ് ജീവനക്കാരൻ കിണറ്റിൽ വീണ് മരണപെട്ടു

​വേങ്ങര : വേങ്ങര സ്വദേശി സലീം (44) കിണറ്റിൽ വീണ് മരണപ്പെട്ടു. തച്ചുരുമ്പിക്കൽ കൊളക്കാട്ടിൽ മുഹമ്മദിൻ്റെ (അപ്പോള) മകനാണ്.മരണപ്പെട്ട സലീം മുൻപ് വേങ്ങരയിൽ ബസ് ജീവനക്കാരനായിരുന്നു.   നിലവിൽ ഇദ്ദേഹം ഓട്ടോ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. ​അപകടത്തെത്തുടർന്ന് അദ്ദേഹത്തിൻ്റെ മയ്യിത്ത് തിരൂരങ്ങാടി ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. മരണാനന്തര ചടങ്ങുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

പതിനാലാം വാർഡിൽ തെങ് കൃഷിക്ക് ജൈവ വളം വിതരണം ചെയ്തു

വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള  ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

ടോറസ് ലോറി ഉയർത്താൻ വന്ന ക്രൈൻ അപകടത്തിൽ പെട്ടു കൂരിയാട് -വേങ്ങര റോഡിലൂടെയുള്ള വാഹനം വഴിതിരിച്ചു വിടുന്നു

വേങ്ങര കൂരിയാട് റോഡിൽ കൂരിയാട് 33 കെവി സബ്സ്റ്റേഷനു മുന്നിൽ ക്രെയിൻ മറിഞ്ഞു. അപകടത്തെ തുടർന്ന് വൈദ്യുത പോസ്റ്റും ലൈനുകളും തകർന്നു. ഇതിനെ തുടർന്ന് കൂരിയാട് ,വെന്നിയൂർ 11 കെവി ലൈനുകൾ ഓഫ് ചെയ്തിരിക്കുന്നു. ഇത്‌ വഴിയുള്ള വാഹന ഗതാഗതവും തടസ്യപ്പെട്ടിരിക്കുന്നു.  ഇന്ന് വൈകുന്നേരം റോഡ് സൈഡിൽ താഴ്ന്ന ടോറസ് ലോറി ഉയർത്താൻ വന്ന  ക്രെയിനാണ് അപകടത്തിൽ പെട്ടത്. വാഹനങ്ങൾ മണ്ണിൽപ്പിലാക്കൽ -മുതലമാട്‌ വഴി വേങ്ങരയിലേക്കും. മറ്റു റോഡുകളിലൂടെയുമാണ് പോകുന്നത് 

തൃശ്ശൂർ കോഴിക്കോട് ദേശീയപാതയിൽ അരീത്തോട് വലിയപറമ്പിൽ നടന്ന ആക്സിഡന്റ്: മരണം 2ആയി

  ദേശീയപാത തലപ്പാറ വലിയ പറമ്പിൽ കാർ ലോറിക്ക് പിറകിലിടിച്ച് 2 പേർ മരിച്ചു തിരൂരങ്ങാടി:ദേശീയപാത തലപ്പാറ വലിയപറമ്പിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് രണ്ടു ദർസ് വിദ്യാർഥികൾ. മരിച്ചു. വൈലത്തൂർ സ്വദേശി ഉസ്‌മാൻ (24), വള്ളിക്കുന്ന് സ്വദേശി ശാഹുൽ ഹമീദ് (23) എന്നിവർ ആണ് മരിച്ചത്. താനൂർ പുത്തൻ തെരു സ്വദേശി അബ്ബാസ് (25), വേങ്ങര സ്വദേശി ഫഹദ് (24), താനൂർ സ്വദേശി സർജാസ് (24) എന്നിവർക്കാണ് പരിക്കേറ്റത്.  എല്ലാവരും തിരൂർ തലക്കടത്തൂർ ജുമുഅത്ത് പള്ളിയിലെ ദർസ് വിദ്യാർത്ഥികളാണ്. ഇന്ന് രാത്രി 8.30 ന് ആണ് അപകടം. കൊളപ്പുറം ഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാർ, നിർത്തിയിട്ട ലോറിക്ക് പിന്നിൽ ഇടിക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഉസ്മാൻ സംഭവ സ്ഥലത്ത് വച്ചും ശാഹുൽ ഹമീദ് തിരൂരങ്ങാടി എം.കെ .എച്ച് ആശുപത്രിയിൽ വച്ചുമായിരുന്നു മരണപ്പെട്ടത്. അപകടത്തിൽ സഹയാത്രികരായ മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്.

കെ പി സി സി നിർദേശപ്രകാരം നടത്തുന്ന ഗൃഹ സമ്പർക്ക പരിപാടിക്ക് ഊരകം പഞ്ചായത്തിൽ തുടക്കം കുറിച്ചു.

ഊരകത്ത് ഗൃഹ സമ്പർക്കത്തിന് തുടക്കം  ഊരകം :- കെ പി സി സി നിർദേശപ്രകാരം നടത്തുന്ന ഗൃഹ സമ്പർക്ക പരിപാടിക്ക് ഊരകം പഞ്ചായത്തിൽ തുടക്കം കുറിച്ചു. എല്ലാ വാർഡുകളിലും  ജനങ്ങളെ നേരിട്ട് കണ്ട് പിണറായി സർക്കാരിന്റെ ജനദ്രോഹ നടപടികൾ വിശദീകരിക്കുക എന്നത് ആണ് ലക്ഷ്യം. ഊരകം നെടുംപറമ്പ് ഭാഗം ഗൃഹ സമ്പർക്കപരിപാടിക്ക് ഡി സി സി ജനറൽ കെ എ. അറഫാത്ത്, മഹിളാ കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ സി പി. മറിയാമു, യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ എൻ ടി. സക്കീർ, നടക്കൽ നാസർ,സി പി. നിയാസ്, എൻ ടി നാരായണൻ, പി വി. മുഹമ്മദ് അലി, എം ടി. സഹൽ, കെ പി. ശ്രീജിത്ത്‌, എം ടി. നിഹ് മൽ എന്നിവർ നേതൃത്വം നൽകി.

പൂക്കിപ്പറമ്പിൽ വാഹനപകടം, കാർ തലകിഴായി മറിഞ്ഞു

 പൂക്കിപ്പറമ്പിൽ വാഹനപകടം ഒരാൾക്ക് പരിക്ക്. പരിക്ക് പറ്റിയ ആളെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി എന്നാണ് അറിയപ്പെടാൻ കഴിഞ്ഞത്. NH-66 ന്റെ സർവീസ് റോഡിലാണ് അപകടം സംഭവിച്ചത്. അപകടത്തിൽ കാർ തലകിഴായി മറിഞ്ഞിടുണ്ട്. വിശദ വിവരങ്ങൾ അറിവായിട്ടില്ല

പിക്കപ് ലോറിയും ബസ്സും കൂട്ടിയിടിച്ച് ബസ്സ് വീട്ടുമുറ്റത്തേക്ക് പാഞ്ഞു കയറി

ക്ലാരി മൂച്ചിക്കലിനും മമ്മാലി പ്പടിക്കും  ഇടയിൽ ഇന്ന് കാലത്ത് 7:15 ന് ആണ് സംഭവം.  ബസ്സിൽ നിറയെ യാത്രക്കാർ ഉണ്ടായിരുന്ന ങ്കിലും ആർക്കും കാര്യമായ പരിക്കില്ല. സൈഡിൽ ഉണ്ടായിരുന്ന ഒരു തെങ്ങിൽ ചാരി മറിയാതെയിരുന്നതിനാൽ ആണ് വൻ അപകടം ഒഴിവായത് അമിത വേഗതയാണ് അപകട കാരണം എന്ന് യാത്രക്കാർ പറഞ്ഞു.  തിരൂർ മഞ്ചേരി റൂട്ടിൽ  ബസ്സ് കാരുടെ  മരണ പാച്ചിൽ നിത്യ കാഴ്ചയാണ്.

കടലിൽ ഇറങ്ങിയത് മീൻ പിടിക്കാൻ; മീൻവലയിൽ കിട്ടിയത് പിച്ചളയിൽ നിർമിച്ച നാഗവിഗ്രഹങ്ങള്‍; അന്വേഷണം

താനൂർ:ഉണ്യാൽ അഴീക്കൽ കടലിൽ മത്സ്യബന്ധനത്തിനുപോയ തൊഴിലാളികൾക്ക് വലയിൽ നാഗവിഗ്രഹങ്ങൾ ലഭിച്ചു. പിച്ചളയിൽ നിർമ്മിച്ചതെന്നു കരുതുന്ന ചെറുതും വലുതുമായ ഈ വിഗ്രഹങ്ങൾക്ക് അഞ്ച് കിലോഗ്രാമിൽ അധികം തൂക്കമുണ്ട്. താനൂർ പുതിയ കടപ്പുറം സ്വദേശി ചക്കച്ചന്റെ പുരക്കൽ റസാഖിനാണ് മത്സ്യബന്ധനത്തിനിടെ ഇവ ലഭിച്ചത്. തുടർന്ന് വിഗ്രഹങ്ങൾ താനൂർ പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു.ഇവ എവിടെയെങ്കിലും നിന്ന് മോഷ്ടിക്കപ്പെട്ടതാണോ, അതോ ആരെങ്കിലും കടലിൽ ഉപേക്ഷിച്ചതാണോ എന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. താനൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ മഹസർ തയ്യാറാക്കി വിഗ്രഹങ്ങൾ പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

2020 കയർ ഭൂവസ്ത്രം ഉപയോഗിച്ച് വേങ്ങര പഞ്ചായത്തിലെ കുറ്റൂർ തോട് പുനർ നിർമ്മാണ പദ്ധതിയുടെ ഫോട്ടൊ അഞ്ചാം ക്ലാസിലെ സാമൂഹ്യ പാഠ പുസ്തകത്തിൻ്റെ ഭാഗമായി

2020 കയർ ഭൂവസ്ത്രം ഉപയോഗിച്ച് വേങ്ങര പഞ്ചായത്തിലെ കുറ്റൂർ തോട് പുനർ നിർമ്മാണ പദ്ധതിയുടെ ഫോട്ടൊ അഞ്ചാം ക്ലാസിലെ സാമൂഹ്യ പാഠ  പുസ്തകത്തിൻ്റെ ഭാഗമായപ്പോൾ.