കാഞ്ഞങ്ങാട് പൂച്ചക്കാട്ട് ബൈക്കുമായി കൂട്ടിയിടിച്ചകാർ കിണറ്റിലേക്ക് വീണു, പിതാവിനെയും മൂന്ന് മക്കളെയും പരിക്കുകളോടെ അൽഭുതകരമായി രക്ഷപ്പെടുത്തി വൈകുന്നേരം അഞ്ച് മണിയോടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത് പൂച്ചക്കാട് മുസ്ലിം ജമാഅത്ത് പള്ളിക്ക് സമീപത്തുള്ള കിണറ്റിലേക്ക് ആണ് കാർ മറിഞ്ഞത്. ഉദുമ ഇച്ചി ലിങ്കാൽ സ്വദേശിയും മക്കളും സഞ്ചരിച്ച സ്വിഫ്റ്റ് കാറാണ് അപകടത്തിൽപ്പെട്ടത്
വേങ്ങര : വേങ്ങര സ്വദേശി സലീം (44) കിണറ്റിൽ വീണ് മരണപ്പെട്ടു. തച്ചുരുമ്പിക്കൽ കൊളക്കാട്ടിൽ മുഹമ്മദിൻ്റെ (അപ്പോള) മകനാണ്.മരണപ്പെട്ട സലീം മുൻപ് വേങ്ങരയിൽ ബസ് ജീവനക്കാരനായിരുന്നു. നിലവിൽ ഇദ്ദേഹം ഓട്ടോ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. അപകടത്തെത്തുടർന്ന് അദ്ദേഹത്തിൻ്റെ മയ്യിത്ത് തിരൂരങ്ങാടി ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. മരണാനന്തര ചടങ്ങുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.