ജില്ലയിൽ ഓരോ വർഷവും അഭ്യസ്ഥവിദ്യരായ തൊഴിൽ കാത്തിരിക്കുന്ന അറുപതിനായിരത്തിലേറെ വരുന്ന യുവ സമൂഹം ആശങ്കയോടെ നമുക്ക് മുന്നിലുണ്ട് . ഇത്രയും പേർക്ക് സർക്കാർ ജോലി ലഭ്യവുമല്ല. ഈ യുവ സമൂഹത്തിന്റെ ആശങ്കയകറ്റുന്നതിന് വേണ്ടി മലപ്പുറം ജില്ലാ പഞ്ചായത് ഉദ്യോഗ് മലപ്പുറം എന്ന ഒരു പദ്ധതി ആരംഭിച്ചിരിക്കുന്നു. വിദേശത്തും സ്വദേശത്തുമുള്ള പൊതു-സ്വകാര്യ മേഖലകളിലുള്ള തൊഴിൽ ദാതാക്കളെയും മലപ്പുറത്തെ സ്വന്തം അഭ്യസ്ഥവിദ്യരായ യുവസമൂഹത്തെയും ഒരേ പ്ലാറ്റ്ഫോമിന് കീഴിൽ കൊണ്ട് വന്ന് പരസ്പരം മനസിലാക്കുവാനും അതു വഴി തൊഴിൽ ലഭ്യമാക്കുവാനും ഈ പദ്ധതി ലക്ഷ്യമിടുന്നു.
പത്താം ക്ലാസ് മുതൽ ഉയർന്ന ഗവേഷണ ബിരുദം വരെയുള്ളവരും വ്യത്യസ്തങ്ങളായ മേഖലകളിൽ വിവിധ സ്കിൽ പരിശീലനം തേടിയിട്ടുള്ളവരും പ്രവാസ ജീവിതം മതിയാക്കി വന്നവരുമായ മലപ്പുറം ജില്ലക്കാർ ഈ പദ്ധതിയുടെ ഗുണഭോക്താക്കളാകുന്നതിന് വേണ്ടി ഈ വെബ് പോർട്ടൽ വഴി രജിസ്ടർ ചെയ്യേണ്ടതാണ്. രജിസ്ട്രേഷൻ ലിങ്ക് വഴി പ്രാഥമിക വിവരങ്ങൾ നൽകി രജിസ്ടർ ചെയ്തവർക്ക് ഒരു ഏകദിന ഓറിയന്റേഷൻ നൽകുന്നതാണ്. ഈ പദ്ധതിയുടെ ആദ്യ തൊഴിൽ മേള 2022 മെയ് 29ന് നിലമ്പൂർ അമൽ കോളേജിൽ വച്ച് നടത്തപ്പെടുന്നതാണ്. ഈ തൊഴിൽ മേളയിൽ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾ , ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വെച്ച് 2022 മെയ് 20 നും 26 നും ഇടക്ക് നടത്തുന്ന ഏതെങ്കിലും ഒരു ഏകദിന ഓറിയന്റേഷനിൽ പങ്കെടുക്കേണ്ടതാണ്. പ്രസ്തുത സെഷനിൽ വെച്ച് ഉദ്യോഗാർത്ഥികൾക്ക് ഇന്റർവ്യൂവിന് പങ്കെടുക്കുന്നതിനുള്ള അഡ്മിറ്റ് കാർഡുകൾ വിതരണം ചെയ്യുന്നതായിരിക്കും. ഇന്റർവ്യൂ ദിവസം (29/05/22 നിലമ്പൂർ അമൽ കോളേജ് ) രാവിലെ 8:30 ന് അഡ്മിറ്റ് കാർഡും ഐഡന്റിറ്റി പ്രൂഫും ആവശ്യത്തിന് ബയോഡാറ്റാ കോപ്പികളും സർട്ടിഫിക്കറ്റ് കോപ്പികളും സഹിതം ഹാജരാവേണ്ടതാണ്.
മലപ്പുറം ജില്ലയിലെ അഭ്യസ്തവിദ്യരും വിദഗ്ധ തൊഴിൽ നൈപുണി നേടിയവരുമായ യുവതി യുവാക്കൾക്ക് മികച്ച തൊഴിൽ അവസരം ലഭ്യമാക്കുന്നതിനായി മലപ്പുറം ജില്ലാ പഞ്ചായത്ത് #ഉദ്യോഗ്_മലപ്പുറം_2022 എന്ന പേരിൽ പ്രത്യേക പദ്ധതി നടപ്പിലാക്കാൻ തയ്യാറെടുക്കുകയാണ്.
ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ വെച്ച് #ഉദ്യോഗ്_മലപ്പുറം വെബ് പോർട്ടൽ ലോഞ്ചിങ് ജില്ലാ കലക്ടർ വി ആർ പ്രേംകുമാർ ഐ എ എസ് നിർവഹിച്ചു.
പദ്ധതിയുടെ ആദ്യ ഘട്ടം എന്ന നിലയിൽ പത്താംക്ലാസ് മുതൽ ബിരുദാനന്തര, ഗവേഷണ പഠനം വരെ യോഗ്യത നേടിയവരും, വിവിധ തൊഴിലുകളിൽ പ്രത്യേക വൈദഗ്ദ്യം നേടിയിട്ടുള്ള, തൊഴിൽ ആവശ്യമുള്ളവർക്കായി പേരുകൾ രജിസ്റ്റർ ചെയ്യുവാൻ പ്രത്യേക സജ്ജമാക്കിയ വെബ് പോർട്ടൽ വഴി ( പ്രവാസ ജീവിതം മതിയാക്കി നാട്ടിൽ തിരിച്ചെത്തിയ വർക്കും പേരുകൾ രജിസ്റ്റർ ചെയ്യാം)
മെയ് 12 ന് മുമ്പായി പേരുകൾ രജിസ്റ്റർ ചെയ്യണം. അഭ്യസ്തവിദ്യരായ തൊഴിലാളി കളെ ആവശ്യമുള്ളതോ , തൊഴിൽ നൽകാൻ തയ്യാറുള്ളതോ ആയ തൊഴിൽദാതാക്കൾക്കും മെയ് 15 നകം അവരുടെ സ്ഥാപനങ്ങളിലെ ജോലി ഒഴിവുകൾ അടക്കം ഈ പോർട്ടലിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്.
പേര് രജിസ്റ്റർ ചെയ്യുന്നവരെയും സ്വദേശത്തും വിദേശത്തുമുള്ള പൊതു, സ്വകാര്യ മേഖലയിലെ തൊഴിൽ ദാതാക്കളെയും മെയ് 29 ന് നിലമ്പൂർ അമൽ കോളേജിൽ വെച്ച് ഒരുമിച്ച് ചേർത്ത് അഭിമുഖം സംഘടിപ്പിക്കും - പേര് രജിസ്റ്റർ ചെയ്യുന്ന അഭ്യസ്തവിദ്യരായ യുവതീയുവാക്കളായ ഉദ്യോഗാർത്ഥികൾക്ക് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ വെച്ച്, വിവിധ മേഖലകളിലെ ഇൻറർവ്യൂവിന് എത് രീതിയിൽ പങ്കെടുക്കാമെന്നത് അടക്കമുള്ള വിഷയങ്ങൾ ഉൾപ്പെടുത്തി പ്രത്യേക ട്രെയിനിങും ഉദ്യോഗ് മലപ്പുറത്തിന്റെ ഭാഗമായി സംഘടിപ്പിക്കും.
ഓറിയൻ്റേഷൻ പ്രോഗ്രാമിൽ പങ്കെടുക്കുന്നവർക്ക് ഇൻറർവ്യൂവിൽ പങ്കെടുക്കാനുള്ള അഡ്മിറ്റ് കാർഡുകളും വിതരണം ചെയ്യും.
അഡ്മിറ്റ് കാർഡ്, തിരിച്ചറിയൽ രേഖകൾ ബയോഡാറ്റ എന്നിവയുമായി ഉദ്യോഗാർത്ഥികൾ ഇൻറർവ്യൂ നടക്കുന്ന 29 ന് കാലത്ത് 8:30ന് നിലമ്പൂർ അമൽ കോളേജിൽ റിപ്പോർട്ട് ചെയ്യണം.
ജോബ് പോർട്ടൽ(https://udyog.districtpanchayatmalappuram.org) click ലോഞ്ചിംഗ് ബഹു.ജില്ലാ കളക്ക്ടറും
ജില്ലാ പഞ്ചായത്തിന്റെ ഫെയ്‌സ് ബുക്ക് പേജ് (District Panchayat Malappuram)പ്രസിഡണ്ട് എം കെ റഫീഖയും
ഇൻസ്റ്റഗ്രാം പേജ്(www.Instagram.com/malappuramdistrictpanchayat)വൈസ് പ്രസിഡണ്ട് ഇസ്മായിൽ മൂത്തേടവും
തൊഴിൽ അന്വേഷിക്കുന്നവർക്കുള്ള ഡിജിറ്റൽ കാർഡ് click (https://districtpanchayatmalappuram.org/)സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ സറീന ഹസീബ് നിർവ്വഹിച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ