ജീവനുള്ള കോഴിയുടെ തൂവൽ പറിക്കുകയും കഷണങ്ങളാക്കുകയും ചെയ്ത ഇറച്ചിക്കട ജീവനക്കാരൻ അറസ്റ്റിൽ

തിരുവനന്തപുരം: ജീവനുള്ള കോഴിയുടെ തൂവൽ പറിക്കുകയും കഷണങ്ങളാക്കുകയും ചെയ്ത ഇറച്ചിക്കട ജീവനക്കാരൻ അറസ്റ്റിൽ. തിരുവനന്തപുരം ജില്ലയിലെ പൊഴിയൂരുമായി അതിർത്തി പങ്കിടുന്ന തമിഴ്നാട്ടിലെ കൊല്ലങ്കോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ ചെങ്കവിള സ്വദേശിയും മലയാളിയുമായ മനു ആണ് അറസ്റ്റിലായത്. ചെങ്കവിള കണ്ണനാഗം ജങ്ഷനിലെ ഒരു ഇറച്ചിക്കടയിലെ ജീവനക്കാരനാണ് ഇയാൾ.
ഇയാൾക്കെതിരെ മൃഗങ്ങൾക്കെതിരായ ക്രൂരതകൾ തടയൽ നിയമം- 1960ന്റെ 11 (1) വകുപ്പനുസരിച്ച് കേസെടുത്തതായും കോടതിയിൽ ഹാജരാക്കുമെന്നും കൊല്ലങ്കോട് എസ്ഐ ജയകുമാർ വെളിപ്പെടുത്തിയതായി ന്യൂസ്ടാഗ് ലൈവ് റിപ്പോർട്ട് ചെയ്തു. കേരള തമിഴ്നാട് അതിർത്തിയായ ചെങ്കവിളയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സംഭവത്തിന്റെ വീഡിയോ പ്രചരിക്കുകയും വൻ പ്രതിഷേധമുയരുകയും ചെയ്തതോടെ ഒളിവിൽ
പോയ ഇയാൾക്കായി നടത്തിയ തിരച്ചിലിനിടെയാണ് പിടിയിലായത്.
ഇവിടെ ഈസ്റ്റർ സമയത്താണ് ഇയാൾ ജോലിക്ക് കയറിയത്. ഈ സമയത്ത് നടന്ന സംഭവത്തിന്റെ വീഡിയോ ആണ് കഴിഞ്ഞദിവസങ്ങളിൽ 
പുറത്തുവന്നത്. ഇതോടെ ഇയാൾക്കെതിരെ പ്രതിഷേധം വ്യാപകമായിരുന്നു. ഇയാൾക്കെതിരെ നിയമ നടപടിയുണ്ടാവുമെന്ന് എസ്ഐ വ്യക്തമാക്കിയിരുന്നതായും ന്യൂസ്ടാഗ് ലൈവ് റിപ്പോർട്ട് ചെയ്തിരുന്നു.
കോഴിയെ ജീവനോടെ പപ്പും പൂടയും പറിച്ച ശേഷം ഇതിനെ ഉയർത്തിപ്പിടിച്ച് ചിരിക്കുന്നത് വീഡിയോയിൽ കാണാം. തൂവലുകൾ
പറിക്കുമ്പോൾ മുതൽ കോഴി കരയുന്നത് വീഡിയോയിൽ കേൾക്കാം. എന്നാൽ ഇതൊന്നും ഇയാളിൽ മനസലിവുണ്ടാക്കുന്നില്ല.
കോഴിയെ ജീവനോടെ പപ്പും പൂടയും പറിച്ച ശേഷം ഇതിനെ ഉയർത്തിപ്പിടിച്ച് ചിരിക്കുന്നത് വീഡിയോയിൽ കാണാം. തൂവലുകൾ പറിക്കുമ്പോൾ മുതൽ കോഴി കരയുന്നത് വീഡിയോയിൽ കേൾക്കാം. എന്നാൽ ഇതൊന്നും ഇയാളിൽ മനസലിവുണ്ടാക്കുന്നില്ല.
തുടർന്ന് ചിറകുകളും കാലുകളും അറുത്ത ശേഷം ചിരിച്ചുകൊണ്ട് മുതുകത്ത് വെട്ടുകയും ചെയ്ത ശേഷവും ഉയർത്തിപ്പിടിച്ച് ചിരിക്കുന്നുണ്ട്. തുടർന്ന് മടക്കിയൊടിച്ച് രണ്ടാക്കി
വലിച്ചുകീറുകയും കുടലും പിണ്ഡവും മറ്റും വലിച്ചു പുറത്തിടുന്നതും വീഡിയോയിൽ കാണാം.
ഈ സമയമെല്ലാം കോഴി പിടയ്ക്കുന്നുണ്ട്. ചിരിച്ചുകൊണ്ടാണ് ഇയാളിതെല്ലാം ചെയ്യുന്നത്. ഏറ്റവുമൊടുവിലാണ് ഇയാൾ കോഴിയുടെ കഴുത്ത് അറുക്കുന്നത്. ഈ സമയം സമീപത്തു വരുന്ന മറ്റൊരാളും ചിരിക്കുന്നുണ്ട്.
ഇത്തരം പൈശാചിക മനസുള്ളവരെ തുറുങ്കിലടയ്ക്കണമെന്ന് നിരവധി പേർ ആവശ്യപ്പെട്ടിരുന്നു. സംഭവത്തിൽ പ്രതിഷേധവുമായി കേരള സംസ്ഥാന ചിക്കൻ വ്യാപാരി സമിതിയും രംഗത്തെത്തിയിരുന്നു. യുവാവിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് സംഘടനാ സംസ്ഥാന സെക്രട്ടറി പി.എസ് ഉസ്മാൻ ആവശ്യപ്പെട്ടിരുന്നു.

അഭിപ്രായങ്ങള്‍


വാർത്ത വായിക്കാൻ ഫോട്ടോയിൽ ക്ലിക്ക് ചെയുക

വാർത്ത വായിക്കാൻ ഫോട്ടോയിൽ ക്ലിക്ക് ചെയുക
നഗ്നരായ സ്ത്രീപുരുഷന്മാരുടെ ചിത്രങ്ങൾ നാസ ബഹിരാകാശത്തേക്ക് അയക്കുന്നു; ലക്ഷ്യം അന്യഗ്രഹ ജീവികളെ വിളിച്ചുവരുത്തുക

തിരുവനന്തപുരം കുറ്റിച്ചലിൽ അനാക്കോണ്ട വീഡിയോ കാണാം

വാർത്ത വായിക്കുവാൻ ഫോട്ടോയിൽ ക്ലിക്ക് ചെയുക

വാർത്ത വായിക്കുവാൻ ഫോട്ടോയിൽ ക്ലിക്ക് ചെയുക
പ്ലാസ്റ്റിക്ക് കുപ്പിയിൽ തല കുടുങ്ങിയ ഉടുമ്പിനെ രക്ഷപ്പെടുത്തി

കേരളത്തിലെ ശുദ്ധജലമത്സ്യങ്ങളെ പരിചയപ്പെടാം

ads

കടൽ മത്സ്യങ്ങളെ പരിചയപ്പെടാം

Latest

Santhosh trophy live

ശവ്വാൽ മാസപ്പിറവി: കോഴിക്കോട് ഖാസി ഹൗസിൽ നിന്ന് തത്സമയം

വേങ്ങരയിൽ ഭക്ഷ്യവിഷബാധ ഹോട്ടൽ അടച്ചു പൂട്ടി നോമ്പുതുറയ്ക്ക് ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചവർക്കു ഉണ്ടായ അസ്വസ്ഥക ളെ തുടർന്ന് പോലീസ് നിർദ്ദേശപ്രകാരം ഹോട്ടൽ അടച്ചു പൂട്ടിയത്

ബൈക്കിൽ ഇടിച്ചു കാർ നിയത്രണം വിട്ട് കിണറിലേക്ക് മറിയുന്ന CCTV VIDEO ഇന്ന് സംഭവിച്ചത്

മലയിൽ നിന്ന് രക്ഷപ്പെടുത്തിയ ബാബുവിന്റേതെന്ന തരത്തിൽ മദ്യമോ മയക്കുമരുന്നോ ഉപയോഗിച്ച് തരിമ്പും വെളിവില്ലാതെ അസഭ്യവർഷവുമായി video പ്രചരിക്കുന്നു

വെള്ളി വാള Malabar patashi fish

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Santhosh trophy live

കൊണ്ടോട്ടി നഗരത്തിലെ ഹോട്ടലിന് തീപിടിച്ചു അത്യധുനിക ഫയർ എഞ്ചിൻ വന്ന് തീ അണച്ചു kondotti fire accident

ഓട്ടോ ഡ്രൈവർ ഓട്ടോ സുന്ദരമാക്കാൻ ഉപയോഗിച്ച സാധനം ഇതാണ് scratch remover