Santhosh trophy live
സന്തോഷ് ട്രോഫി കേരളത്തിന് മലപ്പുറം: സന്തോഷ് ട്രോഫിയിൽ കേരളത്തിന്റെ മുത്തം. പെനാൾട്ടി ഷൂട്ടൗട്ട് വരെ നീണ്ട പോരാട്ടത്തിന് ഒടുവിൽ ആണ് കേരളം ബംഗാളിനെ പരാജയപ്പെടുത്തിയത്. 116ആം മിനുട്ട് വരെ കേരളം ഒരു ഗോളിന് പിറകിലായിരുന്നു. അവിടെ നിന്ന് പൊരുതി കയറി ആയിരുന്നു വിജയം. സെമി ഫൈനലിലെ ആദ്യ ഇലവനിൽ നിന്ന് മാറ്റം ഇല്ലാതെ ആണ് ഇന്ന് പയ്യനാട് കേരളം ഇറങ്ങിയത്. സെമി ഫൈനലിൽ എന്ന പോലെ ഇന്നും തുടക്കത്തിൽ കേരളത്തിൽ നിന്ന് നല്ല പ്രകടനം അല്ല കാണാൻ ആയത്. മത്സരത്തിലെ ആദ്യ രണ്ട് നല്ല അവസരങ്ങളും അവർക്കാണ് ലഭിച്ചത്. 22ആം മിനുട്ടിൽ മഹിതോഷ് റോയിക്ക് കിട്ടിയ തുറന്ന അവസരവും ബംഗാൾ നഷ്ടപ്പെടുത്തി. 33ആം മിനുട്ടിലാണ് കേരളത്തിന്റെ ആദ്യ നല്ല അവസരം വന്നത്. അർജുൻ ജയരാജിന്റെ പാസിൽ നിന്ന് വിക്നേഷ് ബംഗാൾ ഡിഫൻസിനെ കീഴ്പ്പെടുത്തി മുന്നേറി. ആകെ ബംഗാൾ ഗോൾ കീപ്പർ മാത്രമെ മുന്നിൽ ഉണ്ടായിരുന്നുള്ളൂ എങ്കിലും വിക്നേഷിന് ലക്ഷ്യത്തിൽ എത്തിക്കാൻ ആയില്ല. പിന്നാലെ ഇടതു വിങ്ങിൽ നിന്നുള്ള ഒരു ക്രോസ് ബംഗാൾ കീപ്പർ തട്ടിയകറ്റുകയും ചെയ്തു. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടു മുമ്പും ബംഗാളിന് ഒരു സുവർണ്ണാവസരം ലഭിച്ചു. എങ്കിലും ആദ്യ പകുതി ഗോ
അഭിപ്രായങ്ങള്