വലിയോറ : തെളിനീർ ഒഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി വേങ്ങര ഗ്രാമപഞ്ചായത്ത് 15 വാർഡ് ജലസമിതി ജലയാത്ര സംഘടിപ്പിച്ചു, ജനകീയ കൂട്ടായ്മയിലൂടെ വാർഡിലെ ജലസ്രോതസ്സുകൾ വൃത്തിയാക്കുന്നതിന്റെ ഭാഗമായിട്ടാണ് വാർഡ് മെമ്പർ എ കെ നഫീസയുടെ അധ്യക്ഷതയിൽ കടലുണ്ടിപുഴയിലെ പതിനഞ്ചാം വാർഡിൽ ഉൾപ്പെടുന്ന വിവിധ കടവുകളിലെക്ക് ജല യാത്ര സംഘടിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ യാത്ര ഉദ്ഘാടനം നിർവഹിച്ച് ജല യാത്രയിൽ അംഗമായി. മെയ് ആദ്യവാരം വാർഡ് തല ജല സമിതിയുടെ നേതൃത്വത്തിൽ സന്നദ്ധ പ്രവർത്തകരുടെ സഹായത്താൽ പുഴയുടെ അരികിൽ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് മാലിന്യങ്ങൾ വൃത്തിയാക്കാം എന്ന് ജല യാത്രയിൽ ജല സമിതി തീരുമാനിച്ചു. വേങ്ങര ഗ്രാമപഞ്ചായത്ത് കിലാ ആർ പി ഇബ്രാഹീം എ കെ പതിനഞ്ചാം വാർഡ് ആർ ആർ ടി അംഗങ്ങളായ ആലി കുട്ടി വി ,എ കെ ഹൈദ്രു, വി കെ റസാഖ് ക്ലബ്ബ് പ്രതിനിധികളായ എ കെ അലവി, മുഹമ്മദ് അലി, സന്നദ്ധപ്രവർത്തകരായ പി കെ അലവിക്കുട്ടി, എ പി അഷ്‌റഫ് എന്ന ബാവ, വി കെ ഗഫൂർ, സതീഷ് അത്തിയേക്കൽ സൈദ്, യാത്രയിൽ അംഗങ്ങളായി.
ചെമ്മാട് തിരൂരങ്ങാടി നഴ്സിംഗ് ഹോം ഉടമ വലിയാട്ട് റഫീഖ് (58) നിര്യാതനായി. പരേതരായ ഡോ. സൈദ് മുഹമ്മദ്- ഡോ. ആരിഫാബി എന്നിവരുടെ മകനാണ്. ഇന്ന് (വ്യാഴം) രാവിലെ ചെമ്മാട് സലഫി മസ്ജിദിൽ സുബഹി നമസ്കരിക്കുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. കബറടക്കം ഇന്ന് (വ്യാഴം) രാത്രി 9.30 ന് ചെമ്മാട് ജുമുഅത്ത് പള്ളിയിൽ. തിരൂരങ്ങാടി ഓർഫനേജ് കമ്മറ്റി അംഗവും ചെമ്മാട് ശാഖാ കെ എൻ എം. ജോയിൻ്റ് സെക്രട്ടറിയും ആയിരുന്നു. ഭാര്യ: സബീന (ചെറുവണ്ണൂർ). മക്കൾ: ഡോ. റസീൽ (മുംബൈ), റായിദ് (മുംബൈ), റന്ന. മരുമകൾ: ഫിദ (വട്ടോളി). സഹോദരങ്ങൾ:മുനീർ വലിയാട്ട്, സുബൈദ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ