*മലപ്പുറം ജില്ലാ ട്രോമാ കെയർ വേങ്ങര സ്റ്റേഷൻ യൂണിറ്റിന്റെ ജനറൽ ബോഡി വേങ്ങര PP ഹാളിൽവെച്ച് 2022 ഏപ്രിൽ 9 ന് 10 മണിക്ക് ചേർന്നു* *യോഗത്തിൽ 2022 - 23 കാലയളവിലെ ഭാരവാഹികളെ തിരഞ്ഞെടുത്തു* *ലീഡർ* : വിജയൻ ചേറൂർ *പ്രസിഡന്റ്* ഷാഫി കാരി *സെക്രട്ടറി* റഹീം പാലേരി *ട്രഷറർ* ഉനൈസ് വലിയോറ *വൈസ് പ്രസിഡന്റ് :* ഷഫീഖ് ഇ കെ *ജോ : സിക്രട്ടറി*: അനിൽ ചേറൂർ *എക്സിക്യൂട്ടിവ് മെമ്പർ* വലീദ്,മുജീബ്, ജബ്ബാർ, സമീറ,സുമേഷ്, സഫ്‌വാൻ കോയിസ്സൻ, റഫീഖ് ചിനക്കൽ, ആബിദ് ചേറൂർ നൗഷാദ് പാണ്ടികശാല, റഫീഖ് പാറക്കണ്ണി *താലൂക്ക് കമ്മറ്റി മെമ്പർ* വിജയൻ ചേറൂർ ജാഫർ കുറ്റൂർ *ജില്ലാകമ്മറ്റി മെമ്പർ* വിജയൻ ചേറൂർ അജ്മൽ ഷമീർ *രക്ഷാധികാരികൾ* സൈനുദ്ധീൻ ആലസൻ ചേറൂർ അജ്മൽ
തിരൂരങ്ങാടി: പുഴയിൽ നിന്ന് കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. വേങ്ങര കാരാത്തോട് വെങ്കുളം സ്വദേശി സൈദലവി (63) എന്നയാളുടേതാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. അദ്ദേഹത്തിൻെറ വസ്ത്രവും കുടയും ചെരിപ്പും കാരാത്തോട് കടലുണ്ടിപ്പുഴയുടെ സമീപത്ത് നിന്നും സംശയാസ്പദമായ രീതിയിൽ രണ്ട് ദിവസം മുമ്പ് കണ്ടതിനാൽ പുഴയിൽ വീണു പോയതാണെന്ന് സംശയിച്ചിരുന്നു. സംഭവസ്ഥലത്ത് ഫയർഫോഴ്സും പോലീസും നാട്ടുകാരും അദ്ദേഹത്തിന് വേണ്ടി തിരച്ചിൽ നടത്തിക്കൊണ്ടിരിക്കെയാണ് പരപ്പനങ്ങാടി ഉള്ളണം അട്ടക്കുളങ്ങര പുഴയിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.