പടയപ്പ
വയസ്സ് – 45–50
ആവാസ മേഖല – മൂന്നാർ–മറയൂർ റൂട്ടിലെ തലയാർ മുതൽ മാട്ടുപ്പെട്ടി വരെയുള്ള പ്രദേശം
കേസുകൾ – ഇതു വരെ ആരെയും ഉപദ്രവിച്ചിട്ടില്ല
മൂന്നാർ മേഖലയിൽ ഇടയ്ക്കിടെ നാട് ചുറ്റാൻ ഇറങ്ങുന്ന ഇവന്റെ തലയെടുപ്പും ഗാംഭീര്യവും മറ്റു കാട്ടാനകളിൽ നിന്നു വേറിട്ട് നിർത്തുന്നു.പ്രദേശവാസികളുടേയും ആന പ്രേമികളുടെയും ഇഷ്ടക്കാരനായ പടയപ്പ പക്ഷേ ഇടയ്ക്കൊക്കെ ഇവരെ ആശങ്കയിലാഴ്ത്തി മുങ്ങും.ചിലപ്പോൾ 6 മാസം വരെ നീണ്ടു നിൽക്കും, ആ ഒളിച്ചോട്ടം. പിന്നെ ഒന്നും അറിയാത്തവനെ പോലെ തിരിച്ച് എത്തും.കഴിഞ്ഞ 6 മാസത്തിലധികമായി മൂന്നാർ മേഖലയിൽ നിറ സാന്നിധ്യം ആയ ഇവന് അടുത്തയിടെ മദപ്പാട് ശ്രദ്ധയിൽ പെട്ടിരുന്നു. പടയപ്പ വാർധക്യ സഹജമായ അവശതകൾ നേരിടാൻ തുടങ്ങിയതായി ഇവനെ സ്ഥിരമായി നിരീക്ഷിക്കുന്നവർ പറയുന്നു.സമൂഹ മാധ്യമങ്ങളിലും ഏറെ ജനപ്രിയനാണ് പടയപ്പ.
ഇടുക്കി: മൂന്നാറിലേക്കു പോയ കെഎസ്ആർടിസി ബസിന്‍റെ വഴി മുടക്കി കാട്ടുകൊമ്പന്‍ പടയപ്പ. ബസിന് നേരെ വന്ന പടയപ്പയുടെ കൊമ്പുരഞ്ഞ് ബസിന്‍റെ ചില്ല് തകർന്നു. മൂന്നാർ - ഉടുമലപ്പേട്ട അന്തർ സംസ്ഥാന പാതയിൽ മൂന്നാറിലെ ഡിവൈ.എസ്.പി ഓഫീസിനു സമീപത്തായി വൈകിട്ട് നാലു മണിയോടെയായിരുന്നു സംഭവം. ബസിനു മുന്നിലെത്തിയ ആന മുമ്പിലെ ഗ്ലാസിൽ തുമ്പിക്കൈ ഉപയോഗിച്ച് അമർത്തുകയായിരുന്നു. കൊമ്പുരഞ്ഞ് ബസിന്‍റെ ഗ്ലാസ് തകർന്ന നിലയിലാണ്
അടുത്തിടെ ആനത്താരയിലൂടെ എത്തിയ ട്രാക്ടർ പടയപ്പ തട്ടിത്തെറിപ്പിച്ചിരുന്നു. ഒരാഴ്ച മുന്നെയാണ് സംഭവം. കൊളുന്തുമായി എത്തിയ ട്രാക്ടറുടെ മുമ്പിലാണ് പടയപ്പ എത്തിയത്. ആനത്താരയിലൂടെ എത്തിയ ട്രാക്ടര്‍ തടഞ്ഞുനിര്‍ത്തിയതോടെ ഡ്രൈവര്‍ സെല്‍വവും തൊഴിലാളികളും ഓടി രക്ഷപ്പെട്ടു. കലിമൂത്ത പടയപ്പ കൊളുന്തടക്കമുള്ള വാഹനം സമീപത്തെ കാട്ടിലേക്ക് കുത്തിമലത്തിയിട്ടു. 50 അടിയോളം താഴ്ചയിലേക്ക് മറിച്ചിട്ടശേഷം മണിക്കൂറുകളോളം നിലയുറപ്പിച്ച ആനയെ തൊഴിലാളികള്‍ ശബ്ദണ്ടാക്കി മാറ്റിയശേഷമാണ് എസ്റ്റേറ്റ് ഓഫീസിലെത്തിയത്. ലോക്ക്ഡൗണ്‍ സമയത്ത് മൂന്നാര്‍ ടൗണില്‍ എത്തിയ കാട്ടാന വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും ഉള്‍ക്കാട്ടിലേക്ക് പോകാന്‍ തയ്യറായിട്ടില്ല. ആദ്യകാലങ്ങളില്‍ ട്രാക്ടര്‍ പടയപ്പയ്ക്ക് ഭയമായിരുന്നെങ്കിലും ജനവാസമേഘലയില്‍ തമ്പടിച്ചതോടെ ഭയം ഇല്ലാതായി. പ്രായാധിക്യം മൂലം കാട്ടില്‍ പോയി ആഹാരം കണ്ടെത്താന്‍ കഴിയാത്തതിനാല്‍ ജനവാസമേഘലയിലാണ് പടയപ്പ ഇപ്പോള്‍ തമ്പടിച്ചിരിക്കുന്നത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ