ആൻഡമാൻ നിക്കോബാർ ദ്വീപിന് സമീപം കടലിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം.
ആന്‍ഡമാന്‍ ദ്വീപിനു സമീപം ഇന്തോനേഷ്യയിലെ സബാങ്ങില്‍ നിന്ന് 204 കി.മി വടക്കുപടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടലില്‍ ഭൂചലനം. യു.എസ് ജിയോളജിക്കല്‍ സര്‍വേയുടെ റിപ്പോര്‍ട്ട് പ്രകാരം 5.5 തീവ്രതയുള്ള ഭൂചലനമാണ് രേഖപ്പെടുത്തിയത്. സമുദ്രനിരപ്പില്‍ നിന്ന് 10 കി.മി താഴ്ചയിലാണ് പ്രഭവ കേന്ദ്രം. ഇന്ത്യയുടെ നാഷനല്‍ സെന്റര്‍ ഫോര്‍ സീസ്മോളജിയുടെ റിപ്പോര്‍ട്ട് പ്രകാരം 5.2 തീവ്രതയാണ് രേഖപ്പെടുത്തിയത്. ഇന്ന് രാവിലെ 10.59 നാണ് ഭൂചലനം റിപ്പോര്‍ട്ട് ചെയ്തതെന്നും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലെ കാംപ്ബെല്‍ ദ്വീപില്‍ നിന്ന് 63 കി.മി വടക്കുകിഴക്കാണ് പ്രഭവകേന്ദ്രമെന്നും നാഷനല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി പറയുന്നു. ഭൂചലനത്തെ തുടര്‍ന്ന് ഒരു രാജ്യവും സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ