തിരൂരങ്ങാടി: ചെമ്മാട്ട് പുതിയ ബസ് സ്റ്റാന്റ് തുറക്കുന്നതുമായി ബന്ധപ്പെട്ട് ഗതാഗതപരിഷ്‌കാരം ഏര്‍പ്പെടത്താന്‍ തിരൂരങ്ങാടി നഗരസഭ ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയോഗം തീരുമാനിച്ചു. കൊണ്ടാണത്ത് ബസ് സ്റ്റാന്റ് ഉടന്‍ തുറക്കാനും തീരുമാനിച്ചു. സിവില്‍ സ്റ്റേഷന്‍ റോഡില്‍ പൂര്‍ണമായും വണ്‍വേയാക്കും. യാത്രവാഹനങ്ങള്‍ക്കായിരിക്കും പ്രവേശനം. ഇത് സംബന്ധിച്ച് ബോര്‍ഡുകള്‍ സ്ഥാപിക്കും. താലൂക്ക് ആസ്പത്രി ബൈപാസ് റോഡിലെ നിലവിലെ വണ്‍വേ ഒഴിവാക്കും. കക്കാട് ഭാഗത്ത് നിന്നും വരുന്ന ബസ്സുകള്‍ ബൈപാസ് വഴി സിവില്‍ സ്റ്റേഷന്‍ റോഡിലൂടെ സ്റ്റാന്റില്‍ പ്രവേശിക്കും. പരപ്പനങ്ങാടി, കോഴിക്കോട് ഭാഗത്ത് നിന്നും വരുന്ന ബസ്സുകള്‍ താലൂക്ക് ആസ്പത്രി റോഡിലൂടെ കടന്ന് സിവില്‍ സ്റ്റേഷന്‍ റോഡിലൂടെ സ്റ്റാന്റില്‍ പ്രവേശിക്കും. സ്റ്റാന്റില്‍ നിന്നും കക്കാട് ഭാഗത്തേക്കുള്ള ബസ്സുകള്‍ മമ്പുറം റോഡിലൂടെയും കോഴിക്കോട് പരപ്പനങ്ങാടി ഭാഗത്തേക്കുള്ള ബസ്സുകള്‍ ചെമ്മാട് ടൗണ്‍ വഴിയും പോവും, താലൂക്ക് ആസ്പത്രി കാന്റീനിനു സമീപവും (ചന്ദ്രിക ഓഫീസ്) താലൂക്ക് ആസ്പത്രിക്ക് പിന്‍വശവും തൃക്കുളം സ്‌കൂളിനു സമീപവും കോഴിക്കോട് റോഡില്‍ മീന്‍ മാര്‍ക്കറ്റിനു സമീപവും സ്റ്റോപ്പുകളുണ്ടായിരിക്കും. ടൗണിലെ തിരക്ക് ഒഴിവാക്കാന്‍ പരപ്പനങ്ങാടി ഭാഗത്തേക്കുള്ള യാത്ര വാഹനങ്ങള്‍ വെഞ്ചാലി കനാല്‍ റോഡ് പരമാവധി ഉപയോഗപ്പെടുത്തേണ്ടതാണ്. ബസ്സ്റ്റാന്റ് തുറക്കുന്നതോടെ ടൗണിലെ തിരക്ക് ഒഴിവാക്കാനാകും. സ്റ്റാന്റ് തുറക്കുന്നതോടെ ഗതാഗതം സുഗമമാക്കുന്നുതിനു പോലീസിനെ സഹായിക്കാന്‍ ട്രോമാകെയര്‍ വളണ്ടിയര്‍മാരുടെ പ്രത്യേക സേവനം ഒരു മാസത്തേക്ക് ഉപയോഗപ്പെടുത്താന്‍ തീരുമാനിച്ചു. നഗരസഭയിലെ പ്രധാന ജംഗ്ഷനുകളില്‍ സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ പൊതുമരാമത്ത് അസി എഞ്ചിനിയറെ ചുമതലപ്പെടുത്തി. നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. തഹസില്‍ദാര്‍ പിഒ സാദിഖ്. ജോ.ആ.ര്‍.ടി.ഒ സുബൈര്‍, എസ്‌ഐ റഫീഖ്, സിദ്ദീഖ് ഇസ്മായില്‍.സി.പി സുഹ്‌റാബി, ഇഖ്ബാല്‍ കല്ലുങ്ങല്‍, സിപി ഇസ്മായില്‍, ഇപി ബാവ. എം സുജിനി. വഹീദ ചെമ്പ, സജീഷ് തുടങ്ങിയവർ സംസാരിച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ