നടൻ ശ്രീനിവാസന്,
ബൈപാസ് സർജറി കഴിഞ്ഞതിനെ തുടർന്ന്, അണുബാധ ഉണ്ടായപ്പോൾ,
വെന്റിലേറ്ററിലേക്ക് മാറ്റിയ വാർത്ത വായിക്കുകയായിരുന്നു..
ആ ഓൺലൈൻ വാർത്തയിൽ,
ചിലർ പരക്കെ സ്മൈലി ഇടുന്നുണ്ട്..
മറ്റുചിലർ അദ്ദേഹത്തിന്റെ നിലപാടുകളെയും,
ജീവിതത്തെയും,
കാര്യമായി
വിമർശിക്കുന്നുമുണ്ട്..
നമുക്ക് ഇഷ്ടപ്പെടാത്ത ആളുകളെയും,
യോജിക്കാത്ത നിലപാട് ഉള്ളവരെയും,
ഒരു അപകടം ഘട്ടത്തിൽ പോലും,
വെറുതെ വിടാതെ,
അസഹിഷ്ണുതയോടെ
വെറുക്കുകയും വിമർശിക്കുകയും ചെയ്യുന്ന ആളുകൾ കൂടിവരികയാണ്
എന്ന സത്യം
ശരിക്കും സങ്കടപ്പെടുത്തി..!
മുമ്പ്,
ആധുനിക വൈദ്യത്തെ വിമർശിച്ച ഒരാൾ തന്നെ,
ഒരു അത്യാവശ്യഘട്ടത്തിൽ
അതേ ആധുനിക വൈദ്യസഹായം സ്വീകരിച്ചതിലെ വൈരുദ്ധ്യം കൊണ്ടാണ്,
ഇത്തരത്തിൽ വിമർശിക്കുന്നത് എന്നാണ് പലരുടെയും ഭാഷ്യം..
ആധുനിക വൈദ്യത്തിലെ,
ചില തെറ്റായ പ്രവണതകളെയും ചികിത്സാ സമീപനങ്ങളെയും ശ്രീനിവാസൻ വിമർശിക്കുന്നത് ഇതിനുമുമ്പ് വായിച്ചിട്ടുണ്ട്..
എന്നുവെച്ച്,
ഒരു എമർജൻസി ഘട്ടത്തിൽ,
ജീവൻ രക്ഷിക്കാനുള്ള വൈദ്യ സഹായം സ്വീകരിക്കാൻ പാടില്ല എന്ന രീതിയിൽ തിട്ടൂരം പുറപ്പെടുവിക്കാൻ ആർക്കും അവകാശമില്ല..
സത്യത്തിൽ ഒരു വൈദ്യവും വിമർശനത്തിന് അതീതം ഒന്നുമല്ലല്ലോ..
ഒരു വൈദ്യ സമ്പ്രദായവും
ആരുടെയും കുത്തകയുമല്ല..
ഏതു രോഗത്തിന്,
(അത് അടിയന്തര ഘട്ടത്തിൽ ആവാം അല്ലാത്ത അവസ്ഥയിൽ ആകാം) ഏത് വൈദ്യം സ്വീകരിക്കണം,
എന്നത് അടിസ്ഥാനപരമായി ഓരോരുത്തരുടെയും സ്വാതന്ത്ര്യമാണ്..
ശ്രീനിവാസനും, അടിസ്ഥാനപരമായി ഇതേ സ്വാതന്ത്ര്യമുണ്ട്..
വ്യക്തിപരമായി,
ഞാൻ ശ്രീനിവാസന്റെ വിവിധ വിഷയങ്ങളിലുള്ള അഭിപ്രായങ്ങളുടെയും നിലപാടുകളുടെയും ആരാധകനോ പൂർണ്ണമായി പിന്തുണയ്ക്കുന്ന ആളോ അല്ല..
മറിച്ച്,
ഞാൻ ശ്രീനിവാസൻ എന്ന തിരക്കഥാകൃത്തിന്റെയും,
അഭിനേതാവിന്റെയും, സംവിധായകന്റെയും ഇഷ്ടക്കാരൻ ആണ് താനും..
അതുപോലെ,
കുടുംബത്തിനകത്തും മക്കളോടുള്ള സമീപനത്തിലും ശ്രീനിവാസൻ, പുലർത്തിയിരുന്ന ജനാധിപത്യ മര്യാദയെ ബഹുമാനിക്കുന്ന ആളുമാണ്..
ആധുനികവും ആയുർവേദവും ഹോമിയോയും സിദ്ധയും യൂനാനിയുമൊക്കെ,
വ്യത്യസ്ത വൈദ്യങ്ങൾ എന്ന നിലയിൽ ഇവിടെ നിലനിൽക്കേണ്ടത് അനിവാര്യമാണ്,
എന്നതാണ് എന്റെ വ്യക്തിപരമായ ബോധ്യം..
ആധുനിക വൈദ്യം
അല്ലാതെ,
മറ്റൊരു വൈദ്യവും ഇവിടെ വേണ്ട എന്ന
ചിലരുടെ തികഞ്ഞ ധാർഷ്ട്യത്തോടു മാത്രമാണ് വിയോജിപ്പുള്ളത്...
ഇന്നാട്ടിൽ,
ആധുനിക വൈദ്യത്തിലെ യാന്ത്രികമായ സമീപനം കൊണ്ട്,
പരിഹരിക്കാൻ കഴിയാത്ത അത്രയും ആരോഗ്യപ്രശ്നങ്ങൾ
ഉള്ളതുകൊണ്ട് തന്നെയല്ലേ,
ആയുർവേദവും ഹോമിയോയിലുമൊക്കെ
ധാരാളം ആളുകൾ ഇപ്പോഴും പോയിക്കൊണ്ടിരിക്കുന്നത്...
ചുരുക്കി പറഞ്ഞാൽ,
പരസ്പരം എതിർക്കുന്നതിനു പകരം,
വിവിധ ചികിത്സാ മേഖലകൾ തമ്മിലുള്ള സഹകരണം കൂടുതൽ ജനാധിപത്യപരമായ രീതിയിൽ സജീവമാകുകയാണ് സത്യത്തിൽ നമ്മൾ ചെയ്യേണ്ടത്..!
ആയുർവേദത്തെ പരസ്യമായി തള്ളിപ്പറഞ്ഞ
പല ആളുകളെയും
പിന്നീട് എനിക്ക് ചികിത്സിക്കേണ്ടത് ആയി വന്നിട്ടുണ്ട്..
" എന്തേ ആധുനിക വൈദ്യത്തിൽ ചികിത്സ ഇല്ലാഞ്ഞിട്ടാണോ ഇങ്ങോട്ട് വന്നത്.. "
എന്ന മനോഭാവത്തോടെയല്ല അന്നൊന്നും അവർക്ക് മരുന്നു കുറിച്ചത്..!
കാരണം,
ജീവിതം അത്രമാത്രം ദുർബലമാണ് എന്ന ബോധ്യം തന്നെ..
ശ്വാസം നിമിഷങ്ങളോളം നിലച്ചു പോകുന്ന വരെയേ നമുക്കൊക്കെ നിലനിൽപ്പുള്ളൂ..
അതുകൊണ്ടുതന്നെ,
ജീവൻ അപകടത്തിലായി,
ആശുപത്രിക്കിടക്കയിൽ
ആയിരിക്കുമ്പോഴും,
വ്യക്തിപരമായ നിലപാടുകളുടെ പേരിൽ
വിമർശനം ഉന്നയിക്കുന്നതും,
ചിരി ഇമോജി ഇടുന്നതും ഒക്കെ തികച്ചും sadistic ആയ
ആത്മരതി ആയെ കാണാൻ ആവുന്നുള്ളൂ..
ഏതു വൈദ്യത്തിനെക്കാളും,
വലുതാണല്ലോ മനുഷ്യന്റെ ജീവൻ..
എന്തായാലും,
ശ്രീനിവാസനെ വെന്റിലേറ്ററിൽ നിന്നും
റൂമിലേക്ക് മാറ്റി എന്നാണ് അറിയുന്നത്..
എത്രയും പെട്ടെന്ന് തന്നെ ആരോഗ്യ ജീവിതത്തിലേക്ക് അദ്ദേഹം തിരിച്ചു വരട്ടെ
എന്ന് മാത്രമേ പറയാനുള്ളൂ...
❤️❤️❤️
Dr. Shabu
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ