ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍


*പാർട്ടി ഏതായാലും തിരഞ്ഞെടുപ്പ് വിശേഷങ്ങൾ Vonline update ലൂടെ

വെറും 250മില്ലീ ലിറ്റർ വെള്ളം കൊണ്ട് കാർ വാഷ് ചെയുന്ന ആസ്ട്രേലിയൻ ടെക്‌നോളജിയുമായി Allenz eco Wash

മലപ്പുറം: എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന Allenz eco solutions LLP യുടെ ഉടമസ്ഥതയിലുള്ള Allenz Eco wash  മൊബൈൽ ആപ്പ് വെബ്സൈറ്റ് പ്രകാശനം മലപ്പുറത്ത് വെച്ച് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിച്ചു. ലോകത്ത് ജല ലഭ്യത കുറഞ്ഞു കൊണ്ടിരിക്കുമ്പോൾ വെറും 250 മില്ലീ ലിറ്റർ വെള്ളം കൊണ്ട് ആസ്ട്രേലിയൻ ടെക്‌നോളജി ഉപയോഗിച്ചാണ് Allenz eco Wash അവരുടെ വാട്ടർ ലെസ്സ് കാർ വാഷ് ജനങ്ങളിലേക്കെത്തിക്കുന്നത്.  മൊബൈൽ ആപ്പിലൂടെ ബുക്കിങ്ങ് സ്വീകരിച്ച് കസ്റ്റമറുടെ സൗകര്യാർത്ഥം അവരുടെ വീടുകളിലും ഓഫിസുകളിലും മറ്റു കസ്റ്റമേഴ്സിന് സൗകര്യ പ്രദമായ സ്ഥലങ്ങളിലും ഇവരുടെ ടെക്നിഷ്യൻസ് എത്തിയാണ് സർവീസ് ചെയ്തു കൊടുക്കുന്നത്.  ഓരോ കാർ കഴുകുമ്പോഴും 150 മുതൽ 250 ലിറ്റർ വരെ വെള്ളം ചിലവാകുമ്പോൾ  Allenz eco wash ഇവരുടെ ടെക്‌നോളജിയിൽ വെറും 250 മില്ലി വെള്ളമുപയോഗിച്ച് കാർ കഴുകുന്ന സമ്പ്രദായം വിദേശങ്ങളിലൊക്കെ വൻ ജനസമ്മതി തന്നെ നേടിയെടുത്തിട്ടുണ്ട്. വേങ്ങര സ്വദേശിയായ മുനീർ ബുഖാരിയുടെ ഉടമസ്ഥതയിലുള്ള  Allenz eco wash എന്ന സ്ഥാപനം ഇവരുടെ ആദ്യ സംരംഭം ഈ മാസം 31ന് ഹൈദരാബാദിൽ ജില്ലാ കളക്ടർ എൽ...

ചാറ്റൽ മഴയിൽ ബ്രേക്ക് ചവിട്ടിയിട്ടും ബസ് കാറിൽ പോയി ഇടിച്ചു ഇന്ന് വേങ്ങരയിൽ സംഭവിച്ചത് video

ചാറ്റൽ മഴയിൽ  ബ്രേക്ക് ചവിട്ടിയിട്ടും ബസ് കാറിൽ പോയി ഇടിച്ചു വേങ്ങരയിൽ  ഇന്ന് വൈകുന്നേരം 5:15ന് വേങ്ങര തായേഅ ങ്ങാടിയിൽ  ചാറ്റൽ മഴ പെയ്തപ്പോൾ  ബസ് ബ്രേക്ക് ചവിട്ടിയിട്ടും നിരങ്ങി പോയി കാറിടിച്ചു  ആളുകൾക്ക് പരിക്കില്ല  എന്നാണ് അറിയാൻ കഴിഞ്ഞത്

ബൈക്കിടിച്ച് നടുറോഡിലേക്ക്, സൈക്കിളില്‍ ബസ് കയറിയിറങ്ങി; പോറലുപോലുമില്ലാതെ കുട്ടിയുടെ രക്ഷപ്പെടല്‍

അപകടത്തിൻറെ വീഡിയോയിൽനിന്നുള്ള ദൃശ്യം കണ്ണൂര്‍: തലനാരിഴയ്ക്കാണ് പലപ്പോഴും റോഡപകടങ്ങളില്‍നിന്ന് പലരും രക്ഷപ്പെടുന്നത്. വലിയ ദുരന്തത്തിന്റെ വായില്‍നിന്ന് തലനാരിഴയ്ക്കുള്ള രക്ഷപ്പെടലിന്റെ ഒരു ദൃശ്യമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പിനടുത്ത് ചൊറുക്കളയില്‍ ഞായറാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. വാഹനങ്ങള്‍ കടന്നുപോകുന്ന റോഡിന്റെ അരികില്‍നിന്ന് സൈക്കിളില്‍ അതിവേഗത്തിലെത്തിയ കുട്ടി, വാഹനങ്ങള്‍ക്കടിയില്‍പ്പെടാതെ അത്ഭുതകരമായി രക്ഷപ്പെടുന്നതാണ് പുറത്തുവന്നിരിക്കുന്ന ദൃശ്യത്തിലുള്ളത്. ആദ്യം ബൈക്കില്‍ ഇടിച്ചതിനു ശേഷം കുട്ടിയും സൈക്കിളും റോഡിലേക്ക് തെറിച്ചുവീഴുന്നു. തുടര്‍ന്ന് പിറകേ വന്ന കെഎസ്ആര്‍ടിസി ബസ് സൈക്കിളിനു മുകളിലൂടെ കയറിയിറങ്ങുന്നു. എന്നാല്‍ കുട്ടി അത്ഭുതകരമായി ഒരു പോറല്‍ പോലുമേല്‍ക്കാതെ റോഡിന്റെ മറുവശത്തേക്ക് തെന്നിനീങ്ങുന്നു.. ആരുടെയും ശ്വാസംനിലപ്പിക്കുന്ന കാഴ്ചയാണ് സിസിടിവിയില്‍ പതിഞ്ഞിരിക്കുന്നത്.

വാട്ട്‌സ്ആപ്പിൽ ഇക്കാര്യങ്ങൾ ചെയ്യുന്നുണ്ടോ? നിങ്ങളുടെ വാട്ട്‌സ്ആപ്പ് അക്കൗണ്ട് ബ്ലോക്ക് ചെയ്യാൻ സാധ്യത

ഇന്ന് രാജ്യത്ത് ഏറെ പ്രചാരത്തിലുള്ള സോഷ്യൽ മീഡിയ ആപ്പുകളിൽ ഒന്നാണ് വാട്ട്‌സ്ആപ്പ്. സന്ദേശ കൈമാറ്റത്തിനും വീഡിയോ കോളിനും എല്ലാമായി ഇന്ന് നമ്മളിൽ അധികപേരും ഉപയോഗിക്കുന്നത് വാട്ട്‌സ്ആപ്പ് തന്നെയാണ്. പക്ഷെ കമ്പനി ചില ഉപയോക്താക്കളുടെ വാട്ട്‌സ്ആപ്പ് നിരോധിക്കാറുണ്ട്. എന്തൊക്കെ സാഹചര്യത്തിലാണ് കമ്പനി അക്കൗണ്ടുകൾ നിരോധിക്കുന്നത്. ഇതിനുമുമ്പും കമ്പനി വാട്ട്‌സ്ആപ്പ് അക്കൗണ്ടുകൾ നിരോധിച്ചത് വാർത്തകളിൽ നമ്മൾ കണ്ടിട്ടുണ്ട്. ഓരോ മാസവും ഇതുപോലെയുള്ള നിരവധി അക്കൗണ്ടുകൾ നിരോധിക്കുന്നുമുണ്ട്. പുതിയ ഇന്ത്യന്‍ ഐടി നിയമം അനുസരിക്കാനായി കമ്പനി ഇപ്പോള്‍ എല്ലാ മാസത്തെയും കണക്കുകള്‍ പുറത്തുവിടുന്നുണ്ട്.ഏതൊക്കെ സാഹചര്യത്തിലാണ് വാട്ട്‌സ്ആപ്പ് ഉപയോക്താക്കളുടെ അക്കൗണ്ടുകൾ നിരോധിക്കുന്നത്:-വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതിൽ വലിയൊരു പങ്ക് സോഷ്യൽ മീഡിയയ്ക്കുണ്ട്. അതിൽ തന്നെ മുന്നിലാണ് വാട്ട്‌സ്ആപ്പ് എന്നുവേണം പറയാൻ. നിങ്ങൾ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നതില്‍ താത്പര്യമുള്ള ആളാണെന്നു കണ്ടെത്തിയാൽ നിങ്ങളുടെ വാട്ട്‌സ്ആപ്പ് അക്കൗണ്ട് നിരോധിക്കും. വാട്ട്‌സ്ആപ്പിന്റെ ഉടമ മെറ്റാ കമ്പനിയുടെ പുതിയ നയത്തിന്റെ ഭാഗമ...

മജീഷ്യന്‍മാര്‍ ആളുകളെ ചതിച്ചിരിന്നത് ഇങ്ങനെയായിരുന്നു.

  നമ്മളിൽ പലരും മാജിക്കുകൾ കാണുവാൻ ഇഷ്ടപ്പെടുന്നവരാണ്. മാജിക്കിന്റെ ചില പിന്നാമ്പുറ കാഴ്ചകളെപ്പറ്റി നമ്മൾ ചിന്തിക്കാറില്ലെന്നതാണ് സത്യം. പല തരത്തിലുള്ള ട്രിക്കുകളിലൂടെയാണ് ഒരു മജീഷ്യൻ നമുക്ക് മുൻപിലേക്ക് മായാജാലങ്ങളോരുക്കുന്നത്. വ്യത്യസ്തങ്ങളായ പല കാര്യങ്ങളും അതിലുണ്ടാവും. അത്തരത്തിലുള്ള ചില കാര്യങ്ങളെ കുറിച്ചാണ് പറയാൻ പോകുന്നത്. ആളുകളെ പലപ്പോഴും അതിശയിപ്പിച്ച ചില മാജിക്കുകൾ നമ്മൾ കാണാറുണ്ട്. സാഹസികമായ ചില പ്രകടനങ്ങളും അതിലുണ്ടാകാറുണ്ട്. ഒരു വലിയ പെട്ടിക്കുള്ളിലേക്ക് കയറി ഇരിക്കുകയും അതിനുശേഷം കൈയ്യും തലയും ലോക്ക് ചെയ്യുകയുമാണ് അയാൾ ചെയ്യുന്നത്. അതു കഴിഞ്ഞ അയാൾക്ക് മുകളിലേക്ക് കുറേ മണൽ വീഴുന്ന കാഴ്ച നമ്മൾ കാണുന്നു. ഈയൊരു കാഴ്ച കാണുകയാണെങ്കിൽ സ്വാഭാവികമായും നമ്മൾ ഭയന്നുപോകും എന്നുള്ളത് ഉറപ്പാണ്. കാരണം അത്രത്തോളം മണൽ ഒരാളുടെ ശരീരത്തിൽ വീഴുകയാണെങ്കിൽ എങ്ങനെയാണ് അയാൾ തിരികെ എഴുന്നേറ്റ് വരിക. എന്നാൽ പിന്നീട് യാതൊരു കുഴപ്പവും സംഭവിക്കാതെ അദ്ദേഹം എഴുന്നേറ്റുവരുന്നത് കാണാം. ഇതിൽ നമ്മൾ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. ഇവരുടെ കൈകളിൽ ഉള്ള വസ്തുക്കൾ ഉപയോഗിച്ചാണ് ഇവർ എപ്പോഴും മാജിക്ക...

ലോറിയും ബസും കൂട്ടിയിടിച്ചു : ബസ് മറിഞ്ഞു : ഒരാൾ മരണപ്പെട്ടു

കൊണ്ടോട്ടിയിൽ ബസും ലോറിയും കൂട്ടിയിടിച്ചു; ബസ് നടുറോഡിൽ മറിഞ്ഞു; ഒരു മരണം; നിരവധി പേർക്ക് പരിക്ക്..! കൊണ്ടോട്ടി ബൈപാസ് റോഡിൽ ലോറിയുമായി കൂട്ടിയിടിച്ച് ബസ് മറിഞ്ഞു.  ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ എത്തിച്ച സ്‌ത്രീ മരിച്ചതായി വിവരം. ഇരുപതോളം യാത്രക്കാർക്ക് പരിക്ക്. കാളികാവ് - മഞ്ചേരി - കോഴിക്കോട് റൂട്ടിൽ ഓടുന്ന ബസ് ആണ് അപകടത്തിൽ പെട്ടത്. മരണപ്പെട്ടത് മൊറയൂരിൽ നിന്ന് ബസ് കയറിയ വിജി എന്ന യുവതി ആണെന്നാണ് പ്രാഥമിക വിവരം. ഇന്ന് രാവിലെ 6 മണിയോടെയായിരുന്നു അപകടം. ബൈപാസ് റോഡിൽ മെഹന്ദി ഓഡിറ്റോറിയത്തിന് സമീപമാണ് അപകടം നടന്നത്. ഓടിയെത്തിയ നാട്ടുകാരും മറ്റു വാഹനങ്ങളിലെ ഡ്രൈവർമാരും യാത്രക്കാരും സമീപത്തെ  കച്ചവടക്കാരുമാണ് രക്ഷാപ്രവർത്തനം നടത്തിയത്. ബസിനുള്ളിൽ കുടുങ്ങിയവരെ ഉടൻ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചു. അപകടത്തെ തുടർന്ന് വൈദ്യുതി തൂൺ തകർന്നു. ലൈൻ പൊട്ടി വീണതിനാൽ ആദ്യസമയങ്ങളിൽ രക്ഷാപ്രവർത്തനം ദുഷ്കരമായി. ഗതാഗതവും തടസപ്പെട്ടു. കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസ് ആണ് അപകടത്തിൽ പെട്ടത്. പോലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്.

റേഷൻ കാർഡ് സേവനങ്ങൾ ഓൺലൈനിലൂടെ

ഷെയർ ചെയ്തു വെക്കു എന്നെങ്കിലും ഉപകാരപ്പെടും ലിങ്ക് : https://bit.ly/3xwyb66 👉പേരിലെ തെറ്റ് തിരുത്തൽ : https://bit.ly/3xwyb66 👉ആളെ നീക്കം ചെയ്യല്‍ : https://bit.ly/3xwyb66 👉ആളെ ചേര്‍ക്കൽ : https://bit.ly/3xwyb66 👉പ്രവാസി എന്നത് മാറ്റൽ : https://bit.ly/3xwyb66 👉മൊബൈല്‍ നമ്പര്‍ മാറ്റൽ : https://bit.ly/3xwyb66 👉കാര്‍ഡിലെ ഉടമയെ മാറ്റൽ : https://bit.ly/3xwyb66 👉റേഷന്‍ - ആധാര്‍ ലിങ്കിംഗ് : https://bit.ly/3xwyb66 👉ജനന തിയ്യതി തിരുത്തല്‍ : https://bit.ly/3xwyb66 👉റേഷൻ കാർഡ് ആപ്പ് : https://bit.ly/37sCx3L ========================= ✅ആധാർ കാർഡ് സർവീസ് 👉അഡ്രസ് ചേഞ്ച് ചെയ്യാൻ : https://bit.ly/2UC4TG1 👉പേര് ചേഞ്ച് ചെയ്യാൻ : https://bit.ly/2UC4TG1 👉ആധാർ കാർഡിലെ തെറ്റ് തിരുത്താൻ : https://bit.ly/2UC4TG1 👉PVC കാർഡ് ആക്കാൻ : https://bit.ly/3eSSLHu 👉ആധാർ കാർഡ് റേഷൻ കാർഡ് ലിങ്ക് ചെയ്യാൻ : http://bit.ly/347rZ6O 👉ആധാർ കാർഡ് ഡൌൺലോഡ് ചെയ്യാൻ : https://bit.ly/2Wi34yp 👉ആധാർ കാർഡ് നഷ്ടപ്പെട്ടാൽ : https://bit.ly/3eT7FNO

ഒരു കോടി രൂപ ചെലവഴിച്ച് നവീകരിച്ച കാളിക്കടവ് റോഡിന്റെയും ഡ്രെയിനേജ്നിർമ്മാണത്തിന്റെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം നിർവഹിച്ചു

മലപ്പുറം ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതി 2021-22 ഉൾപ്പെടുത്തി ഒരു കോടി രൂപ ചെലവഴിച്ച്  നവീകരിച്ച കാളിക്കടവ് റോഡും ഡ്രെയിനേജ് നിർമ്മാണത്തിന്റെ  ഉദ്ഘാടനം മലപ്പുറം ജില്ലാ പഞ്ചായത്ത് എടരിക്കോട്ഡി വിഷൻ മെമ്പർ ടി പി എം ബഷീർ സാഹിബിന്റെ അധ്യക്ഷതയിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം ഉത്ഘാടനം നിർവഹിച്ചു  വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെൻസീറ  വേങ്ങര ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, അബൂബക്കർ വേങ്ങര പഞ്ചായത്ത് പ്രസിഡന്റ്ഹസീന ഫസൽ , ബ്ലോക്ക്‌ മെമ്പർമാർ, വാർഡ് മെമ്പർമാർ, രാഷ്ട്രീയ പാർട്ടി പ്രധിനിധികൾ, നാട്ടുകാർ പാഞ്ഞെടുത്തു 

ഇന്ധനവില നാളെയും കൂട്ടും

രാജ്യത്ത് ഇന്ധനവില നാളെയും കൂട്ടും. പെട്രോള്‍ ലിറ്ററിന് 90 പൈസയും ഡീസല്‍ ലിറ്ററിന് 84 പൈസയുമാണ് കൂട്ടുക. നാളെ പുലര്‍ച്ചെ 6 മുതല്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരും. കൊച്ചിയില്‍ നാളെ പെട്രോളിന് 106 രൂപ 08 പൈസയും ഡീസലിന് 93 രൂപ 24 പൈസയുമാകും.നാലരമാസത്തെ ഇടവേളയ്ക്ക് ശേഷമാണ് രാജ്യത്ത് ഇന്ധന വില വര്‍ധിച്ചത്. ഇന്നലെ രാത്രിയും പെട്രോളിന് 87 പൈസയും ഡീസലിന് 85 പൈസയും കൂട്ടിയിരുന്നു. റഷ്യ യുക്രൈന്‍ യുദ്ധത്തിന് പിന്നാലെ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഒയില്‍ വില കുതിച്ചുയര്‍ന്നിരുന്നു. ഇതിന്റെ ഭാഗമായാണ് ഇന്ത്യയിലും ഇന്ധന വിലയില്‍ മാറ്റം വന്നത്.

മൂന്ന് മാസം മുമ്പ് വളർത്തുനായ മാന്തി; പേവിഷബാധയേറ്റ് രണ്ടാം ക്ലാസുകാരൻ മരിച്ചു

 പേവിഷബാധയേറ്റ് രണ്ടാം ക്ലാസ് വിദ്യാർഥി മരിച്ചു. വലപ്പാട് അഞ്ചങ്ങാടി കിഴക്കൻ വീട്ടിൽ ദിനേഷിന്റെയും ചിത്തിരയുടെയും ഏക മകൻ ആകർഷ് (ഏഴ്) ആണ് മരിച്ചത്.ഞായറാഴ്ച രാത്രിയാണ് ആകർഷിനെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അസ്വസ്ഥത കാണിച്ചപ്പോഴാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അവിടെ നടത്തിയ പരിശോധനയിലാണ് പേവിഷബാധയേറ്റതാണെന്ന് മനസ്സിലാക്കിയത്. തിങ്കളാഴ്ച രാവിലെ മരിച്ചു.മൂന്ന് മാസം മുമ്പ് വീട്ടിലെ വളർത്തുനായ ആകർഷിനെ മാന്തിയിരുന്നു. രണ്ട് ദിവസമായി കുട്ടി വെള്ളം കുടിക്കുന്നതിൽ വിമുഖത കാണിച്ചിരുന്നു. അതിന് മുമ്പ് യാതൊരു അസ്വസ്ഥതയും കുട്ടിക്കുണ്ടായിരുന്നില്ല.വലപ്പാട് ജി.ഡി.എം.എൽ.പി. സ്കൂളിലാണ് ആകർഷ് പഠിക്കുന്നത്. വാദ്യോപകരണങ്ങളിലും മറ്റ് കലായിനങ്ങളിലും മികവ് പുലർത്തിയ വിദ്യാർഥിയാണ് ആകർഷ്. കോവിഡ് സമയത്ത് സ്കൂൾ അടഞ്ഞുകിടന്നപ്പോൾ ഓൺലൈൻ പ്രതിഭോത്സവങ്ങളിൽ വാദ്യോപകരണങ്ങളിൽ മികച്ച പ്രകടനമാണ് കുട്ടി കാഴ്ചവെച്ചത്. ചെണ്ടയിലും ഡ്രമ്മിലുമായിരുന്നു കൂടുതൽ താത്പര്യം. മാർച്ച് 31-ന് നടക്കുന്ന സ്കൂൾ വാർഷികത്തിൽ കലാപരിപാടികൾ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലായിരുന്നു. ആകർഷിന്റെ മരണത്തെത്തു...

വീട്ടാവശ്യത്തിനുള്ള പാചക വാതക വില കൂട്ടി. read more

പാചക വാതക വില കൂട്ടി. വീട്ടാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് 50 രൂപയാണ് കൂട്ടിയത്. ഇതോടെ കൊച്ചിയിൽ ഒരു കുറ്റി സിലിണ്ടറിന് 956 രൂപയായി. അഞ്ച് കിലോഗ്രാമിന്റെ സിലിണ്ടറിന് 13 രൂപയും കൂട്ടിയിട്ടുണ്ട്. ഇന്നലെ ഇന്ധനവിലയിലും വർധന രേഖപ്പെടുത്തിയിരുന്നു. ഇന്ന് രാവിലെ ആറ് മണിയോടെ പുതുക്കിയ വില പ്രാബല്യത്തിൽ വരും. നാലരമാസത്തെ ഇടവേളയ്ക്ക് ശേഷമാണ് രാജ്യത്ത് ഇന്ധന വില വർധിച്ചത്. പെട്രോളിന് 87 പൈസയും ഡീസലിന് 85 പൈസയുമാണ് കൂട്ടിയത്. ഇതോടെ ഒരു ലിറ്റർ പെട്രോളിന് 105.18 രൂപയും ഡീസലിന് 92.40 രൂപയും ഇനി മുതൽ നൽകണം. റഷ്യ യുക്രൈൻ യുദ്ധത്തിന് പിന്നാലെ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഒയിൽ വില കുതിച്ചുയർന്നിരുന്നു. ഇതിന്റെ ഭാഗമായാണ് ഇന്ത്യയിലും ഇന്ധന വിലയിൽ മാറ്റം വന്നത്.

KSRTC ബസിൽ ഇനി വാഗമണ്ണിലേക്ക് ടൂർ പോകാം

കെ എസ് ആർ ടി സി ചെങ്ങന്നൂർ ഡിപ്പോയിൽ നിന്ന്  "വാഗമൺ, പരുന്തുംപാറ" ഉല്ലാസയാത്ര ആരംഭിക്കുന്നു. ഇടുക്കി,കോട്ടയം‍ ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന ഒരു വിനോദസഞ്ചാര മലമ്പ്രദേശം ആണ് വാഗമൺ. കോട്ടയം-ഇടുക്കി ജില്ലകളുടെ അതിർത്തിയിൽ ഈരാറ്റുപേട്ടയിൽ നിന്നും 25 കിലോമീറ്റർ കിഴക്കായി സ്ഥിതി ചെയ്യുന്ന വാഗമണ്ണിന്റെ പ്രകൃതിസൗന്ദര്യം പ്രശസ്തമാണ്. ലോകത്തിലെ സഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ നാഷണൽ ജ്യോഗ്രഫിക് ട്രാവലർ ഉൾപ്പെടുത്തിയ പത്ത് വിനോദ കേന്ദ്രങ്ങളിലൊന്നാണിത്. പശ്ചിമഘട്ടത്തിന്റെ അതിരിൽ സമുദ്ര നിരപ്പിൽ നിന്നും 1100 മീറ്റർ അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന വാഗമണ്ണിൽ പൊതുവേ വളരെ തണുത്ത കാലാവസ്ഥയാണുള്ളത്. ഇവിടത്തെ വേനൽക്കാല പകൽ താപനില 10 മുതൽ 23 ഡിഗ്രി സെൽഷ്യസ് വരെ ആണ്. തേയിലത്തോട്ടങ്ങൾ, പുൽത്തകിടികൾ, മഞ്ഞ്, ഷോളമലകൾ, എന്നിവ വാഗമണ്ണിന്റെ ചാരുതയ്ക്ക് മാറ്റുകൂട്ടുന്നു. മൊട്ടക്കുന്നുകളും, അനന്തമായ പൈൻ മരക്കാടുകളും വാഗമണിന്റെ മറ്റ് പ്രത്യേകതകളാണ്.     വളർന്നു വരുന്ന വിനോദസഞ്ചാര കേന്ദ്രമാണ് പരുന്തുംപാറ. സ്വസ്ഥമായ അന്തരീക്ഷവും കാടിന്റെ നൈർമല്യവും അടുത്തറിയാൻ ഒരുപാട് സ്വദേശീയ സഞ്ചാരികൾ ഇവിടെ...

സെക്രട്ടേറിയറ്റിന്റെ ഗെയ്റ്റിൽ സർവ്വേ കല്ല് സ്ഥാപിക്കുവാൻ നോക്കിയപ്പോഴേക്കും പോലീസിനും സർക്കാരിനും പൊള്ളി.

സെക്രട്ടേറിയറ്റിന്റെ ഗെയ്റ്റിൽ ഒരു പ്രതീകാത്മക സർവ്വേ കല്ല് സ്ഥാപിക്കുവാൻ നോക്കിയപ്പോഴേക്കും പോലീസിനും സർക്കാരിനും പൊള്ളി.  സാധാരണക്കാരൻ ചോര വിയർപ്പാക്കി വെച്ച വീട്ടിലും പറമ്പിലും കൊണ്ടു പോയി കുറ്റി തറയ്ക്കുമ്പോ പിന്നെ അവർക്ക് പൊള്ളില്ലേ!! അതും ഇത് വരെയും അനുമതി പോലും ലഭിക്കാത്ത ഒരു പദ്ധതിയുടെ പേരിൽ,ഒരു നടപടിക്രമവും പാലിക്കാതെ. അന്തിമ അനുമതി ഇത് വരേയും ലഭിക്കാത്ത പദ്ധതിയുടെ പേരിൽ സാധാരണ ജനങ്ങളുടെ വീട്ടുമുറ്റത്തും അടുക്കളയിലും കുറ്റിയടിക്കുന്നവർക്കെതിരെ സെക്രട്ടേറിയറ്റിന്റെ മെയിൻ ഗെയ്റ്റിൽ യൂത്ത് കോൺഗ്രസ്സ് പ്രതീകാത്മക പ്രതിഷേധ സർവ്വേ കല്ല് സ്ഥാപിച്ചു. തടയാൻ പൊലീസിന്റെ സർവ്വ സന്നാഹവുമുണ്ടായിരുന്നു. കൊല്ലത്തും കണ്ണൂരും കളക്ട്രേറ്റിൽ ഇന്ന് യൂത്ത് കോൺഗ്രസ്സ് ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ സർവ്വേകല്ല് സ്ഥാപിച്ചു. (ഷാഫി പറമ്പിൽ ഫേസ്ബുക്ക് പോസ്റ്റ്‌ )

ഒരു പ്രദേശത്ത് അതിര‍ടയാളക്കല്ലിടാൻ ചെലവ് 10,000 രൂപ;സുരക്ഷ ഒരുക്കാൻ 7,000

സിൽവർലൈൻ പദ്ധതിക്കായി ഒരു അതിരടയാളക്കല്ല് സ്ഥാപിക്കുന്നതിനു കെ റെയിൽ കോർപറേഷന്‍ കരാറുകാർക്കു നൽകുന്നത് 1000രൂപ. ഇതിനു പുറമേ, ഒരു പ്രദേശത്ത് കല്ല് സ്ഥാപിക്കുന്നതിന് ശരാശരി 10, 000രൂപ പ്രതിദിനം കോർപറേഷനു ചെലവാകും. കല്ല് സ്ഥാപിക്കുന്ന സ്ഥലത്ത് സുരക്ഷ ഒരുക്കുന്നതിനായി പൊലീസിനു 6000–7000രൂപ ഒരു ദിവസം നൽകണം. മേൽനോട്ട ചെലവ് 1000രൂപ. ഗതാഗത ചെലവ് 1700. ഓരോ പ്രദേശത്തിനനുസരിച്ചും ഈ ചെലവിൽ ഏറ്റക്കുറച്ചിൽ ഉണ്ടാകും. അതിരു നിർണയിച്ച് സാമൂഹിക ആഘാത പഠനം നടത്താനാണ് കല്ലിടുന്നത്. മൂന്ന് കരാറുകാരാണ് കോർപറേഷനു കോണ്‍ക്രീറ്റിൽ നിർമിച്ച അതിരടയാളക്കല്ലുകൾ വിതരണം ചെയ്യുന്നത്. ഇതിന്റെ ടെണ്ടർ നടപടികൾ മാസങ്ങൾക്കു മുൻപ് പൂർത്തിയിരുന്നു. 90 സെന്റീമീറ്ററാണ് കല്ലിന്റെ നീളം. വിസ്തീർണം 15 സെന്റീമീറ്റർ. പദ്ധതിക്കായി 24,000 കല്ലുകൾ സ്ഥാപിക്കേണ്ടി വരും. ഇതുവരെ സ്ഥാപിച്ചത് 6100 കല്ലുകൾ. സ്ഥാപിച്ച കല്ലുകൾ പലയിടത്തും പ്രതിഷേധക്കാർ പിഴുതുമാറ്റി. റവന്യൂ വകുപ്പിനാണ് കല്ലിടുന്നതിന്റെ ചുമതല. 2013ലെ ഭൂമിയേറ്റെടുക്കൽ നിയമം അനുസരിച്ചാണ് സാമൂഹികാഘാത പഠനം നടത്തുന്നത്. ആകെ 530 കിലോമീറ്ററിലാണ് സിൽവർലൈൻ...

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്രവാർത്തകൾ

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

പതിനാലാം വാർഡിൽ തെങ് കൃഷിക്ക് ജൈവ വളം വിതരണം ചെയ്തു

വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള  ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.

കോട്ടക്കലിൽ തെരുവുനായ വീട്ടിനകത്ത് കയറി ഉറങ്ങിക്കിടന്ന കുട്ടിയെ കടിച്ചു

കോട്ടയ്ക്കൽ വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന എട്ടു വയസ്സുകാരന് തെരുവുനായയുടെ ആക്രമണത്തിൽ ഗുരുതര പരുക്ക്. പുത്തൂർ - ചെന യ്ക്കൽ ബൈപാസിനോടു ചേർന്ന് ആമപ്പാറയിൽ താമസിക്കുന്ന വളപ്പിൽ ലുക്മാന്റെ മകൻ മിസ്ഹാബിന് ആണ് കഴിഞ്ഞദിവസം രാത്രി കാലിൽ കടിയേറ്റത്. വീട്ടിൽ വിരുന്നുകാരുള്ളതി നാൽ പൂമുഖത്തെ വാതിൽ തുറന്നിട്ടിരിക്കുകയായിരുന്നു. വീടിനകത്തേക്കു പാഞ്ഞെത്തിയ നായ മുറിയിൽ കിടക്കുകയായി രുന്ന കുട്ടിയെ ആക്രമിച്ചു. നിലവിളി കേട്ട് കുട്ടിയുടെ മാതാവ് ഓടിയെത്തി ഏറെ പണിപ്പെട്ടാണു നായയിൽനിന്നു കുട്ടിയെ രക്ഷിച്ചത്. ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. മൂന്നാം ക്ലാസ് വിദ്യാർഥിയാണ്.

കരിങ്കല്ലത്താണിയിൽ മദ്ധ്യവയസ്കന് വെട്ടേറ്റു

 പരപ്പനങ്ങാടി▪️കരിങ്കല്ലത്താണിയിൽ മദ്ധ്യവയസ്കന് വെട്ടേറ്റു  സുഹൃത്ത് വെട്ടിയ ആയുധവുമായി പോലീസ് സ്റ്റേഷനിൽ കീഴടങ്ങി പരപ്പനങ്ങാടി കരിങ്കല്ലത്താണിയിൽ ചെമ്മാട് റോഡിൽ ഇന്ന് രാവിലെയാണ് സംഭവം ചിറമംഗലം സ്വദേശി വാൽ പറമ്പിൽ കോയ (61) നാണ് വെട്ടേറ്റത് ഇയാളെ ആക്രമിച്ച ചിറമംഗലം തിരിച്ചിലങ്ങാടി  പള്ളി പുറത്ത് മുഹമ്മദ് എന്ന ആദംബാവ (69) പരപ്പനങ്ങാടി പോലീസിൽ വെട്ടാൻ ഉപയോഗിച്ച ആയുധവുമായി കീഴടങ്ങി. ശരീരമാസകലം വെട്ടേറ്റ കോയയെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു നില ഗുരുതരമാണ് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.

പൂക്കിപ്പറമ്പിൽ വാഹനപകടം, കാർ തലകിഴായി മറിഞ്ഞു

 പൂക്കിപ്പറമ്പിൽ വാഹനപകടം ഒരാൾക്ക് പരിക്ക്. പരിക്ക് പറ്റിയ ആളെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി എന്നാണ് അറിയപ്പെടാൻ കഴിഞ്ഞത്. NH-66 ന്റെ സർവീസ് റോഡിലാണ് അപകടം സംഭവിച്ചത്. അപകടത്തിൽ കാർ തലകിഴായി മറിഞ്ഞിടുണ്ട്. വിശദ വിവരങ്ങൾ അറിവായിട്ടില്ല

തെരുവുനായ ആക്രമണ ഇരകള്‍ക്ക് നഷ്ടപരിഹാരം: 56 പരാതികള്‍ പരിഗണിച്ചു

 മലപ്പുറം ജില്ലയില്‍ തെരുവുനായ ആക്രമണങ്ങള്‍ക്ക് ഇരയായവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനായി സമര്‍പ്പിച്ച 56 ഹര്‍ജികള്‍ പരിഗണിച്ചു. ജില്ലാ നിയമസേവന അതോറിറ്റി ചെയര്‍പേഴ്സണും ജില്ലാ മെഡിക്കല്‍ ഓഫീസര്‍, തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ എന്നിവര്‍ അംഗങ്ങളുമായുള്ള സ്ട്രേ ഡോഗ് വിക്ടിം കോമ്പന്‍സേഷന്‍ റെക്കമെന്‍ഡേഷന്‍ കമ്മിറ്റി (എസ്.ഡി.വി.സി.ആര്‍.സി)യുടെ ആദ്യ സിറ്റിങിലാണ് ഹര്‍ജികള്‍ പരിഗണിച്ചത്.  മഞ്ചേരിയിലെ ജില്ലാ നിയമസേവന അതോറിറ്റി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അതോറിറ്റി സെക്രട്ടറി എം. ഷാബിര്‍ ഇബ്രാഹിം, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക, തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ ജോസഫ് സെബാസ്റ്റ്യന്‍, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. സക്കറിയ്യ എന്നിവര്‍ പങ്കെടുത്തു. കേരള ഹൈക്കോടതിയുടെ ഡബ്ല്യൂ.പി. നമ്പര്‍ 45100/2024 പ്രകാരമുള്ള ഉത്തരവനുസരിച്ച് തെരുവുനായ ആക്രമണം മൂലമുള്ള അപകടങ്ങള്‍ക്ക് നഷ്ടപരിഹാരം നിശ്ചയിക്കുന്നത് ഈ കമ്മിറ്റിയാണ്. തെരുവുനായ ആക്രമണത്തിന് ഇരയായവര്‍ക്ക് മഞ്ചേരിയിലെ ജില്ലാ നിയമസേവന അതോറിറ്റിയിലോ താ...

വേങ്ങര ഗ്രാമ പഞ്ചായത്ത് ജനറൽ/ സംവരണ വാർഡുകലെ തിരഞ്ഞെടുത്തു

1. വാർഡ് 1     SC ജനറൽ  2. വാർഡ് 2.    വനിത  3. വാർഡ് 3.    ജനറൽ  4. വാർഡ് 4.    ജനറൽ  5. വാർഡ് 5.    വനിത 6. വാർഡ് 6.    വനിത 7. വാർഡ് 7.    വനിത  8. വാർഡ് 8.   വനിത 9. വാർഡ് 9.   ജനറൽ  10. വാർഡ് 10. വനിത  11. വാർഡ് 11. ജനറൽ  12. വാർഡ് 12. വനിത  13. വാർഡ് 13. ജനറൽ 14. വാർഡ് 14. ജനറൽ  15. വാർഡ് 15. ജനറൽ  16. വാർഡ് 16. ജനറൽ  17. വാർഡ് 17.  വനിത  18. വാർഡ് 18. വനിത  19. വാർഡ് 19. വനിത  20. വാർഡ് 20. ജനറൽ  21. വാർഡ് 21. വനിത  22. വാർഡ് 22. ജനറൽ  23. വാർഡ് 23. വനിത  24. വാർഡ് 24. ജനറൽ

ചോട്ട വാള മീൻ chotta vala fish

അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള

ചെമ്മാട് മമ്പുറം ബൈപ്പാസിൽ അലുമിനിയം ഫാബ്രിക്കേഷൻ ഷോപ്പിന്ന് തീ പിടിച്ചു VIDEO

ചെമ്മാട് മമ്പുറം ബൈപ്പാസിൽ  അലുമിനിയം ഫാബ്രിക്കേഷൻ  ഷോപ്പിലാണ്   തീ പിടിച്ചിരിക്കുന്നു നാട്ടുകാരും സന്നദ്ധ   പ്രവർത്തകരും  തീ  അണ്ണ ക്കാനുള്ള ശ്രമത്തിൽ. താനൂർ ഫയർഫോഴ്സ് എത്തി 

SIR -2025- വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനായി BLO നമുക്ക് തരുന്ന Form എങ്ങനെ പൂരിപ്പിക്കണം എന്നുള്ളതാണ് ചുവടെ ചേർക്കുന്നത്. വളരെ ലളിതമാണ്. എന്നാൽ സൂക്ഷിക്കേണ്ടതുമാണ്

🗳️ Enumeration Form Fill ചെയ്യുന്നതിനുള്ള ഒരു മാതൃക form കൂടി ഇതോടൊപ്പം ചുവടെ ചേർക്കുന്നുണ്ട്. 🔹 *ഘട്ടം 1 : ഫോട്ടോയ്ക്ക് താഴെ എഴുതേണ്ട അടിസ്ഥാന വിവരങ്ങൾ* ഫോട്ടോയുടെ താഴെ താഴെപ്പറയുന്ന വിവരങ്ങൾ വ്യക്തമായി (capital letters ആയി) രേഖപ്പെടുത്തുക: 1️⃣ ജനന തീയതി (Date of Birth) 2️⃣ ആധാർ നമ്പർ (Aadhaar Number) 3️⃣ മൊബൈൽ നമ്പർ (Mobile Number) 4️⃣ പിതാവിൻ്റെ പേര് (Father’s Name) – EPIC (വോട്ടേഴ്‌സ് തിരിച്ചറിയൽ കാർഡ് ) നമ്പറോടുകൂടി 5️⃣ മാതാവിൻ്റെ പേര് (Mother’s Name) – EPIC നമ്പറോടുകൂടി 6️⃣ പങ്കാളിയുടെ പേര് (Spouse’s Name) – EPIC നമ്പറോടുകൂടി 🔹 *ഘട്ടം 2:* *വോട്ടർ 2002ലെ SIR-ൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുക.*  2002 ലെ Special Summary Revision (SIR) പട്ടിക പരിശോധിച്ച് വോട്ടർ അതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ഉറപ്പാക്കുക. ഇത് അനുസരിച്ച് താഴെ പറയുന്ന രണ്ടിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കുക. 🔹 *Case 1: വോട്ടർ 2002ലെ SIR-ൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ, ഫോമിൻ്റെ ഇടത് വശത്തുള്ള കോളം പൂരിപ്പിക്കുക.* പൂരിപ്പിക്കേണ്ട വിവരങ്ങൾ: 1️⃣ വോട്ടറുടെ പേര് (Name of Voter) 2️⃣ EPIC നമ്പർ 3️⃣ ബന്ധുവിൻ്റ...

പുള്ളി വരാൽ, ചെറുമീൻ, ചേറാൻ എന്നിപേരുകളിൽ അറിയപ്പെടുന്ന മത്സ്യം FISHinKERALA

പുള്ളിവരാൽ(Bullseye snakehead).  ശാസ്ത്രീയനാമം:(Channa marulius ) നമ്മുടെ പുഴകളിലും പടങ്ങളിലും തൊടുകളിലും കാണപ്പെടുന്ന വരാൽ കുടുംബത്തിലെ ഒരു മത്സ്യമാണിത്, ഈ മത്സ്യത്തെ ചെറുമീൻ, പുള്ളിവരാൽ, ചേറാൻ എന്നൊക്കെ പലസ്ഥലങ്ങളിലും വിളിക്കാറുണ്ട് കൃഷിക്ക് വെള്ളം വറ്റിക്കുമ്പോഴാണ് തോടുകളിൽ നിന്നും അനുബന്ധ ജലാശയങ്ങളിൽ നിന്നും ഇവയെ കൂടുതലായി ലഭിക്കുന്നത്. മാസങ്ങളോളം ചെളിയിൽ ജീവിക്കാൻ ഈ മീനുകൾക്ക് സാധിക്കും. മറ്റു മത്സ്യങ്ങളെ അപേക്ഷിച്ച് ഇവ വളരെ വേഗം വളരുന്നു.മാംസാവശിഷ്ടങ്ങളും ചെറുമീനുകളേലെയും, ചെറു പ്രാണികളെയും, തവളയെയും ഈ മീൻ ഭക്ഷിക്കും. ചെറു മീനുകൾ, തവള, ചെറു പ്രാണികൾ  എന്നിവയെ ചുണ്ടയിൽ കോർത്ത്‌ഇട്ടും  ഫ്രോഗ് ലൂർ ഉപയോഗിച്ചും ഈ മത്സ്യങ്ങളെ വേഗത്തിൽ പിടിക്കാൻ കഴിയും, പാടങ്ങളിലെ ചെറുകുഴികൾ വറ്റിച്ചും ഈ മത്സ്യങ്ങളെ പിടിക്കാറുണ്ട്. ഭക്ഷണയോഗ്യമായ ഈ മത്സ്യത്തിന്ന് നല്ല ടെസ്റ്റാണ്  അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fi...