സെക്രട്ടേറിയറ്റിന്റെ ഗെയ്റ്റിൽ സർവ്വേ കല്ല് സ്ഥാപിക്കുവാൻ നോക്കിയപ്പോഴേക്കും പോലീസിനും സർക്കാരിനും പൊള്ളി.
സെക്രട്ടേറിയറ്റിന്റെ ഗെയ്റ്റിൽ ഒരു പ്രതീകാത്മക സർവ്വേ കല്ല് സ്ഥാപിക്കുവാൻ നോക്കിയപ്പോഴേക്കും പോലീസിനും സർക്കാരിനും പൊള്ളി.
സാധാരണക്കാരൻ ചോര വിയർപ്പാക്കി വെച്ച വീട്ടിലും പറമ്പിലും കൊണ്ടു പോയി കുറ്റി തറയ്ക്കുമ്പോ പിന്നെ അവർക്ക് പൊള്ളില്ലേ!! അതും ഇത് വരെയും അനുമതി പോലും ലഭിക്കാത്ത ഒരു പദ്ധതിയുടെ പേരിൽ,ഒരു നടപടിക്രമവും പാലിക്കാതെ.
അന്തിമ അനുമതി ഇത് വരേയും ലഭിക്കാത്ത പദ്ധതിയുടെ പേരിൽ സാധാരണ ജനങ്ങളുടെ വീട്ടുമുറ്റത്തും അടുക്കളയിലും കുറ്റിയടിക്കുന്നവർക്കെതിരെ സെക്രട്ടേറിയറ്റിന്റെ മെയിൻ ഗെയ്റ്റിൽ യൂത്ത് കോൺഗ്രസ്സ് പ്രതീകാത്മക പ്രതിഷേധ സർവ്വേ കല്ല് സ്ഥാപിച്ചു. തടയാൻ പൊലീസിന്റെ സർവ്വ സന്നാഹവുമുണ്ടായിരുന്നു.
കൊല്ലത്തും കണ്ണൂരും കളക്ട്രേറ്റിൽ ഇന്ന് യൂത്ത് കോൺഗ്രസ്സ് ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ സർവ്വേകല്ല് സ്ഥാപിച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ