കെ എസ് ആർ ടി സി ചെങ്ങന്നൂർ ഡിപ്പോയിൽ നിന്ന് "വാഗമൺ, പരുന്തുംപാറ" ഉല്ലാസയാത്ര ആരംഭിക്കുന്നു.
ഇടുക്കി,കോട്ടയം ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന ഒരു വിനോദസഞ്ചാര മലമ്പ്രദേശം ആണ് വാഗമൺ. കോട്ടയം-ഇടുക്കി ജില്ലകളുടെ അതിർത്തിയിൽ ഈരാറ്റുപേട്ടയിൽ നിന്നും 25 കിലോമീറ്റർ കിഴക്കായി സ്ഥിതി ചെയ്യുന്ന വാഗമണ്ണിന്റെ പ്രകൃതിസൗന്ദര്യം പ്രശസ്തമാണ്. ലോകത്തിലെ സഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ നാഷണൽ ജ്യോഗ്രഫിക് ട്രാവലർ ഉൾപ്പെടുത്തിയ പത്ത് വിനോദ കേന്ദ്രങ്ങളിലൊന്നാണിത്.
പശ്ചിമഘട്ടത്തിന്റെ അതിരിൽ സമുദ്ര നിരപ്പിൽ നിന്നും 1100 മീറ്റർ അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന വാഗമണ്ണിൽ പൊതുവേ വളരെ തണുത്ത കാലാവസ്ഥയാണുള്ളത്. ഇവിടത്തെ വേനൽക്കാല പകൽ താപനില 10 മുതൽ 23 ഡിഗ്രി സെൽഷ്യസ് വരെ ആണ്. തേയിലത്തോട്ടങ്ങൾ, പുൽത്തകിടികൾ, മഞ്ഞ്, ഷോളമലകൾ, എന്നിവ വാഗമണ്ണിന്റെ ചാരുതയ്ക്ക് മാറ്റുകൂട്ടുന്നു. മൊട്ടക്കുന്നുകളും, അനന്തമായ പൈൻ മരക്കാടുകളും വാഗമണിന്റെ മറ്റ് പ്രത്യേകതകളാണ്.
വളർന്നു വരുന്ന വിനോദസഞ്ചാര കേന്ദ്രമാണ് പരുന്തുംപാറ. സ്വസ്ഥമായ അന്തരീക്ഷവും കാടിന്റെ നൈർമല്യവും അടുത്തറിയാൻ ഒരുപാട് സ്വദേശീയ സഞ്ചാരികൾ ഇവിടെ എത്തുന്നു. നഗരത്തിന്റെ തിരക്കും കോലാഹലവും വിട്ട് നിബിഡ വനങ്ങളുടെ ശാന്തമായ ദൃശ്യം ആസ്വദിക്കാൻ ഉചിതമായ മലമ്പ്രദേശം ആണിത്.
2022 ഏപ്രിൽ 3 മുതൽ കെ എസ് ആർ ടി സി ചെങ്ങന്നൂർ ഡിപ്പോയിൽ നിന്ന് സഞ്ചാരികൾക്കായി "വാഗമൺ, പരുന്തുംപാറ" ഉല്ലാസയാത്ര കുറഞ്ഞ ചിലവിൽ ആരംഭിക്കുന്നു.
*യാത്രാ നിരക്ക് 500രൂപ*
( ഭക്ഷണം, എൻട്രി ഫീസ് ഒഴികെ)
രാവിലെ 05.30മണിക്ക് ചെങ്ങന്നൂർ KSRTC സ്റ്റാൻഡിൽ നിന്ന് പുറപ്പെട്ട് രാത്രി 10 മണിയോടുകൂടി തിരികെ വരുന്ന തരത്തിലാണ് യാത്ര പ്ളാൻ ചെയ്തിരിക്കുന്നത്.
പ്രധാനമായും കാണാവുന്ന സ്ഥലങ്ങൾ:
1. ഭരണങ്ങാനം പള്ളി
2, വാഗമൺ വ്യൂ പോയിൻ്റ്
3. വാഗമൺ കുരിശുമല (കാഴ്ച മാത്രം)
4, വാഗമൺ മെഡോസ് (ഷൂട്ടിംഗ് പോയിൻ്റ്, മൊട്ടക്കുന്നുകൾ
5. പൈൻ വാലി
ഉച്ചഭക്ഷണം (വാഗമൺ )
6.ഏലപ്പാറതേയില പ്ലാൻ്റേഷൻ (കാഴ്ച)
7. പരുന്തും പാറ
തിരികെ ചെങ്ങന്നൂർ..
അപ്പോ പോയാലോ!
കൂടുതൽ വിവരങ്ങൾക്ക്:
കെ എസ് ആർ ടി സി
0479 2452352
Mobile
9496726515
9497437656
9846373247
കെഎസ്ആർടിസി. . ചെങ്ങന്നൂർ...
അഭിപ്രായങ്ങള്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ