രാജ്യത്ത് ഇന്ധനവില നാളെയും കൂട്ടും. പെട്രോള്‍ ലിറ്ററിന് 90 പൈസയും ഡീസല്‍ ലിറ്ററിന് 84 പൈസയുമാണ് കൂട്ടുക. നാളെ പുലര്‍ച്ചെ 6 മുതല്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരും. കൊച്ചിയില്‍ നാളെ പെട്രോളിന് 106 രൂപ 08 പൈസയും ഡീസലിന് 93 രൂപ 24 പൈസയുമാകും.നാലരമാസത്തെ ഇടവേളയ്ക്ക് ശേഷമാണ് രാജ്യത്ത് ഇന്ധന വില വര്‍ധിച്ചത്. ഇന്നലെ രാത്രിയും പെട്രോളിന് 87 പൈസയും ഡീസലിന് 85 പൈസയും കൂട്ടിയിരുന്നു. റഷ്യ യുക്രൈന്‍ യുദ്ധത്തിന് പിന്നാലെ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഒയില്‍ വില കുതിച്ചുയര്‍ന്നിരുന്നു. ഇതിന്റെ ഭാഗമായാണ് ഇന്ത്യയിലും ഇന്ധന വിലയില്‍ മാറ്റം വന്നത്.
വേങ്ങര എസ് എസ് റോഡിലെ ബിൽഡിങ്ങിൽ ഒരു മൃതദേഹം കണ്ടെത്തി പോലീസും,വേങ്ങര ട്രോമാ കെയർ പ്രവർത്തകരും സ്ഥലത്തെത്തിയിട്ടുണ്ട്.വാടകക്ക് താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളിയാണ് മരണപെട്ടത് എന്നാണ് പ്രാഥമിക നികമാനം. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു വേങ്ങര എസ് എസ് റോഡിലെ ബിൽഡിങ്ങിൽ കണ്ടത്തിയ മൃതദേഹം പോലീസും,വേങ്ങര ട്രോമാ കെയർ പ്രവർത്തകരായ. ഇല്യാസ് പുള്ളാട്ട്, ജബ്ബാർ എരണി പടി, ജലീൽ കൂരിയാട്, ജാസിർ, അനുജിത് എന്നിവർ ചേർന്ന് മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി തമിഴ്നാട് സ്വദേശി രാജ കന്തസാമി (42 ) ആണ് മരണപെട്ടത്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ