ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍


*പാർട്ടി ഏതായാലും തിരഞ്ഞെടുപ്പ് വിശേഷങ്ങൾ Vonline update ലൂടെ

PYS പരപ്പിൽപാറയുടെ 16-ാമത് വാർഷികാഘോഷങ്ങളുടെ ഭാഗമായി കുരുന്നുകൾക്കായ് കളറിങ്ങ്,ചിത്രരചനാ മത്സരം സംഘടിപ്പിച്ചു

      വേങ്ങര: ചിത്രരചനയിൽകുരുന്നുകളുടെ കലാമികവിനു  വേദിയൊരുക്കി യുവജന കൂട്ടായ്മയുടെ വാർഷികാഘോഷം.. പരപ്പിൽ പാറ യുവജന സംഘം 16-ാമത് വാർഷികാഘോഷങ്ങളുടെ ഭാഗമായി അംഗൻവാടി, എൽ.കെ.ജി, യു.കെ.ജി വിദ്യാർത്ഥികൾക്കായാണ് മഴവില്ല് എന്ന പേരിൽ കളറിംഗ്, ചിത്രരചനാ മത്സരങ്ങൾ  സംഘടിപ്പിച്ചത്. പരിപാടി വേങ്ങര ഗ്രാമ പഞ്ചായത്തംഗം കറുക്കൻ മുഹമ്മദ് ഉദ്ഘാടനം ചെയ്തു.സഹീർ അബ്ബാസ് നടക്കൽ അധ്യക്ഷത വഹിച്ചു.ബി.എഫ്.എ.വിദ്യാർത്ഥിയും ചിത്രകാരനുമായ നിതിൻ.പി. കുട്ടികൾക്ക് ക്ലാസെടുത്തു. കെ.ഗംഗാധരൻ, എ.കെ.കുഞ്ഞാലൻകുട്ടി, അസീസ് കൈ പ്രൻ , അംഗൻവാടി വർക്കർ പി.ബ്ലസി പ്രസംഗിച്ചു. മത്സരത്തിൽ പങ്കെടുത്ത എഴുപത് വിദ്യാത്ഥികൾക്കും പ്രോത്സാഹന സമ്മാനം നൽകി . അധ്യാപികമാരായ താജു ന്നീസ.എ.പി, ഹാജിറ .കെ, ഇസ്ഹാന ബാനു .എം, ആസ്യ.എ, ഷാഫി .ഇ.കെ, മുഹ് യുദ്ധീൻ.കെ, അസ്കർ .കെ .കെ, ജഹീർ .ഇ.കെ, നൗഷാദ് .വി .എം, നിഷാദ്.പി.പി.നേതൃത്വം നൽകി.

കൊണ്ടോട്ടി നഗരത്തിലെ ഹോട്ടലിന് തീപിടിച്ചു അത്യധുനിക ഫയർ എഞ്ചിൻ വന്ന് തീ അണച്ചു kondotti fire accident

കൊണ്ടോട്ടി നഗരത്തിലെ ഹോട്ടലിന് തീപിടിച്ചു. ബൈപ്പാസ് റോഡിലെ എ വൺ ഹോട്ടലിനാണ് തീ പിടിച്ചത്. റോഡിനോട്‌ ചേർന്നുള്ള അടുപ്പിൽ നിന്ന് തീ പടർന്നു മേലേക്ക് കത്തിഉയർന്നു.  വൈകുന്നേരം 5:15 ഓടെയാണ് സംഭവം. നാട്ടുകാർ തീ അണക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. അഗ്നിശമന സേന സ്ഥലത്ത് എത്തിയപ്പോഴേക്കും ബിൽഡിങ് പൂർണമായും കത്തി നശിച്ചിരുന്നു. വൈകുന്നേര സമയത്ത്‌ റോഡിലെ വാഹന തിരക്കുകൾ മറികടന്ന് ആദ്യം എത്തിയ ഫയർ ഫോഴ്സ് സേനാ അംഗങ്ങൾ തൊട്ടടുത്ത ബിൽഡിങ്ങിലേക്ക് പടർന്ന തീ അണച്ചു. ഇതിനിടെ കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള ഫയർ എഞ്ചിൻ സ്ഥലത്തെത്തി സെക്കന്റുകൾക്കുള്ളിൽ തീ നിയന്ത്രണ വിധേയമാക്കി. മലപ്പുറത്ത്‌ നിന്നും മഞ്ചേരിയിൽ നിന്നുമടക്കം ആറോളം  അഗ്നിശമന സേനാ വാഹനങ്ങൾ എത്തിയിരുന്നു. കരിപ്പൂരിൽ നിന്നുള്ള ഓസ്ട്രിയൻ നിർമിത അഗ്നിശമനയന്ത്രമായ പാന്തർ തക്കസമയത്ത് എത്തിയതാണ് സമീപത്തെ വസ്ത്രവ്യാപാരമടക്കമുള്ള ബിൽഡിങ്ങിലേക്കും മൊബൈൽ ഷോപ്പുകൾ അടക്കമുള്ള ബിൽഡിങ്ങിലേക്കും  തീ പടരാതെ രക്ഷയായത്. 10 കോടി രൂപ മുടക്കി ഇറക്കുമതിചെയ്ത അത്യാധുനിക അഗ്നിശമന യന്ത്രമാണിത്. ഇത്തരത്തിലുള്ള നാലു യൂണിറ്റുകളാണ് കരിപ്പൂർ വി...

പരപ്പിൽപാറ അംഗൻവാടിയിൽ പോളിയോ വിതരണം ചെയ്തു

പോളിയോ വിതരണം ചെയ്തു    ആരോഗ്യ  കുടുംബ ക്ഷേമ വകുപ്പ് പരപ്പിൽപാറ അംഗൻവാടിയിൽ നടന്ന  പോളിയോ പ്രതിരോധ തുള്ളി മരുന്ന്  വിതരണത്തിന്  പരപ്പിൽപാറ യുവജന സംഘം ( P.Y.S ) സഹായമൊരുക്കി.  ക്ലബ്‌ പ്രസിഡന്റും A.L.M.S.C അംഗവുമായ സഹീറബ്ബാസ് നടക്കൽ അംഗൻവാടി വർക്കർ ബ്ലസ്സി P, കോയാമു A.K, അദ്നാൻ E ,ജംഷീർ E. K  , പ്രസീത K.P എന്നിവർ പങ്കെടുത്തു..

കൊവിഡ് നാലാം തരംഗം ജൂണിലെന്ന് പ്രവചനം read more..

കൊവിഡ് നാലാം തരംഗം ജൂണിലെന്ന് പ്രവചനം കൊവിഡ് മൂന്നാം തരംഗം കാര്യമായ അപകടം സൃഷ്ടിക്കാതെ കടന്നുപോകുന്ന ആശ്വാസത്തിലിരിക്കെ ഇന്ത്യയില്‍ ജൂണ്‍ മാസത്തില്‍ നാലാം തരംഗമുണ്ടാകുമെന്നു പ്രവചനം. ഐഐടി കാന്‍പുര്‍ തയാറാക്കിയ പഠന റിപ്പോര്‍ട്ടിലാണ് ജൂണ്‍ 22നു രാജ്യത്ത് അടുത്ത കൊവിഡ് തരംഗം തുടങ്ങുമെന്നും ഇത് ഒക്ടോബര്‍ 24 വരെ നീണ്ടുപോകുമെന്നും സൂചിപ്പിക്കുന്നത്. ഓഗസ്റ്റ് 23ന് പാരമ്യത്തിലെത്തുമെന്നാണു പ്രവചനം. പൊതുവേ സ്ഥിതി രൂക്ഷമാകുമോയെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരമില്ല.

ന്യൂനമർദം നാളെ രൂപപ്പെട്ടേക്കും വെള്ളി മുതൽ കേരളത്തിൽ മഴ kerala rain

  ബംഗാൾ ഉൾക്കടലിൽ തെക്കൻ ആൻഡമാൻ മേഖലയിൽ ഇന്ന് രൂപപ്പെട്ട ചക്രവാതച്ചുഴി നാളെയോടെ ന്യൂനമർദമായേക്കും. തുടർന്ന് തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടൽ വഴി ശ്രീലങ്കയ്ക്കും തമിഴ്‌നാടിനും ഇടയിലുള്ള തീരം ലക്ഷ്യമാക്കി ഈ സിസ്റ്റം നീങ്ങും. ഇത് ആൻഡമാൻ നിക്കോബാർ ദ്വീപ്, ശ്രീലങ്ക, തമിഴ്‌നാട്, തെക്കൻ കേരളം എന്നിവിടങ്ങളിൽ മഴ നൽകുന്നതിന് സഹായിക്കും. മാർച്ച് 3 ന് ശേഷം തെക്കൻ കേരളത്തിൽ മഴ നിലവിൽ ആൻഡമാൻ കടലിലുള്ള ചക്രവാതച്ചുഴിയുടെ സ്വാധീനം മൂലം ആൻഡമാൻ മേഖലയിൽ ഇന്നു മുതൽ മാർച്ച് ഒന്നു വരെ ഒറ്റപ്പെട്ട ശക്തമായ മഴ പ്രതീക്ഷിക്കാം. തുടർന്ന് ന്യൂനമർദം തമിഴ്‌നാടിനെ ലക്ഷ്യമാക്കി നീങ്ങും. മാർച്ച് 2 മുതൽ 6 വരെ ശ്രീലങ്കയിലും ഈ സിസ്റ്റം കനത്ത മഴ നൽകും. തമിഴ്‌നാടിന്റെ തെക്കൻ മേഖലയിൽ മാർച്ച് 2 മുതൽ മഴക്ക് സാധ്യതയുണ്ട്. മാർച്ച് 3 ന് തെക്കൻ കേരളത്തിൽ ഒറ്റപ്പെട്ടമഴ ലഭിക്കും. 5,6 തിയതികളിൽ തെക്ക്, മധ്യ ജില്ലകളിലും വടക്കൻ കേരളത്തിന്റെ കിഴക്കൻ മേഖലയിലും വേനൽ മഴ നൽകാൻ ഈ സിസ്റ്റത്തിനു കഴിയുമെന്നാണ് നിരീക്ഷണം. ഞായറാഴ്ചക്ക് ശേഷം കേരളത്തിലെ മഴ ലഭ്യതയിൽ കുറവുണ്ടാകും. കേരളത്തിന്റെ തെക്ക്, മധ്യ ജില്ലകളിൽ ഒറ്റപ്പെട്ട മഴക്കുള്ള സാ...

ബോറടി മാറ്റാൻ 8 കോടിയുടെ ചിത്രത്തിൽ കണ്ണുകൾ വരച്ചു; പുലിവാല് പിടിച്ച് സെക്യൂരിറ്റി ഉദ്യോഗസ്ഥൻ…

ബോറടി മാറ്റാൻ 8 കോടിയുടെ ചിത്രത്തിൽ കണ്ണുകൾ വരച്ചു; പുലിവാല് പിടിച്ച് സെക്യൂരിറ്റി ഉദ്യോഗസ്ഥൻ… ബോറടിക്കാത്ത മനുഷ്യന്മാരുണ്ടോ? ബോറടിക്കുമ്പോൾ ചിലപ്പോൾ നമ്മൾ പാട്ടുപാടും നൃത്തം ചെയ്യും വരയ്ക്കും. അങ്ങനെ നമുക്ക് ഇഷ്ടമുള്ള എന്തെങ്കിലും ചെയ്ത് ബോറടി മാറ്റാൻ ശ്രമിക്കും. ക്ലാസിലോ ഓഫീസിലോ ആണെങ്കിലും മിക്കവാറും എല്ലാവരും ചെയ്യുന്നത് ബുക്കിലോ പേപ്പറിലോ എന്തെങ്കിലുമൊക്കെ കുത്തി വരയ്ക്കുക എന്നതാണ്. എന്നാൽ തന്റെ ബോറടിയിൽ പുലിവാല് പിടിച്ചിരിക്കുകയാണ് റഷ്യയുടെ മധ്യമേഖലാപട്ടണമായ യെകാറ്റെറിൻബർഗിലെ യെൽസിൻ സെന്റർ മ്യൂസിയത്തിലെ സെക്യൂരിറ്റി ഉദ്യോഗസ്ഥൻ. മ്യുസിയത്തിലെ എട്ടു കോടി വിലവരുന്ന ചിത്രത്തിൽ കണ്ണുകൾ വരച്ചു ചേർത്താണ് അദ്ദേഹം ബോറടി മാറ്റിയത്. സംഭവം പുറത്തറിഞ്ഞതോടെ ആകെ പുലിവാല് പിടിച്ചിരിക്കുകയാണ് സെക്യൂരിറ്റി ഉദ്യോഗസ്ഥൻ.അന്നാ ലെപോർസ്കായ വരച്ച ത്രീ ഫിഗേഴ്സ് എന്ന വിഖ്യാത പെയ്ന്റിങ്ങിലാണു സെക്യൂരിറ്റി ഉദ്യോഗസ്ഥൻ ബോറടി തീർക്കാൻ വരച്ചത്. 1932–34 കാലയളവിൽ വരച്ച ക്ലാസിക് പെയ്ന്റിങ്ങാണിത്. കണ്ണും മൂക്കും ഇല്ലാത്ത മുഖാകൃതിയുള്ള മൂന്നുരൂപങ്ങളാണ് പെയിന്റിങ്ങിലുള്ളത്. അതിലേക്കാണ് സെക്യൂരിറ്റി ഉദ്യോഗസ്...

യുക്രൈൻ യുദ്ധഭൂമിയിൽ കുടുങ്ങിയ മലയാളികളടക്കമുള്ള ഇന്ത്യക്കാരുടെ രക്ഷാദൗത്യവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി ചർച്ച നടത്തി

യുക്രൈൻ യുദ്ധഭൂമിയിൽ കുടുങ്ങിയ മലയാളികളടക്കമുള്ള ഇന്ത്യക്കാരുടെ രക്ഷാദൗത്യവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി ചർച്ച നടത്തി.  യുക്രൈനിൽ കുടുങ്ങിയ മലയാളികളിൽ നിന്ന് നിരവധി ദുരിത സന്ദേശങ്ങൾ ലഭിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.  യുക്രൈനിന്റെ കിഴക്കു പ്രദേശങ്ങളായ കിയെവ്, ഖാർകിവ്, സുമി തുടങ്ങിയ ഇടങ്ങളിലെ ബങ്കറുകളിൽ അഭയം പ്രാപിച്ചവർക്ക് വെള്ളവും ഭക്ഷണവും അടിയന്തിരമായി എത്തിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രക്ഷാദൗത്യത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്നും അതുവരെ ഇവർക്കായുള്ള എല്ലാ സഹായങ്ങളും കേന്ദ്രസർക്കാർ നൽകുമെന്നും മന്ത്രി ഉറപ്പുനൽകി.  കൊടും തണുപ്പിൽ നടന്ന് പോളണ്ട് എത്തിയ വിദ്യാർത്ഥികളെ അതിർത്തി കടക്കാൻ യുക്രൈനിലെ ഉദ്യോഗസ്ഥർ അനുവദിക്കുന്നില്ലെന്നും ഇവർക്കെതിരെ പട്ടാളത്തെ ഉപയോഗിക്കുന്നുണ്ടെന്നുമുള്ള പരാതിയും മുഖ്യമന്ത്രി പങ്കുവെച്ചു. ഇത് പരിഹരിക്കാൻ  യുക്രൈൻ ഭാഷ കൈകാര്യം ചെയ്യാൻ കഴിവുള്ള ഉദ്യോഗസ്ഥരെ എത്രയും പെട്ടെന്ന്  അതിർത്തിയിലേക്ക് അയക്കണമെന്നും ആവശ്യപ്പെട്ടു.  അതിർത്തിയിൽ നിലവ...

ഒരാഴ്ച്ചകിടെ വേങ്ങര ഏരിയയിനിന്ന് കാണാതായത് 3 പെർഷൻ പൂച്ചകളെ..

വേങ്ങര ഏരിയയിനിന്ന് ഒരാഴ്ച്ചകിടെ കാണാതായത് 3 പെർഷൻ പൂച്ചകളെ 

3000 ത്തിൽ അധികം ഒഴിവുകൾ ; മെഗാ ജോബ് ഫെയര്‍ 2022 മാര്‍ച്ച് 13 ന്

3000 ത്തിൽ അധികം ഒഴിവുകൾ ; മലപ്പുറം മെഗാ ജോബ് ഫെയര്‍ 2022 മാര്‍ച്ച് 13 ന്*   *3000 ത്തിൽ അധികം ഒഴിവുകൾ ; മലപ്പുറം മെഗാ ജോബ് ഫെയര്‍ 2022 മാര്‍ച്ച് 13 ന്*    *മലപ്പുറം :* കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്സെല്‍, ജില്ലാ ഭരണകൂടം, ജില്ലാ നൈപുണ്യ സമിതി, ജില്ലാ പ്ലാനിങ് ഓഫീസ് എന്നിവര്‍ സംയുക്തമായി നടത്തുന്ന ജോബ് ഫെയര്‍ മാര്‍ച്ച് 13 ന് രാവിലെ 9.30 മുതല്‍ Govt. Polytechnic കോളേജ് Angadipuram ( പെരിന്തൽമണ്ണ )നടക്കും.  *വിവിധ മേഖലകളിലായി മൂവായിരത്തില്‍ അധികം ഒഴിവുകളുണ്ട്.  55 ല്‍ അധികം കമ്പനികള്‍ പങ്കെടുക്കും.*  ഉദ്യോഗാര്‍ത്ഥികള്‍ക്ക്  *statejobportal.kerala.gov.in* എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്‌തു ജോബ് ഫെയറില്‍ പങ്കെടുക്കാം.  എല്ലാ ജില്ലക്കാര്‍ക്കും അപേക്ഷിക്കാം. ഒരാള്‍ക്ക് അഞ്ച് കമ്പനി ഒഴിവുകള്‍ മാത്രമേ അപേക്ഷിക്കാന്‍ സാധിക്കൂ. രജിസ്റ്റര്‍ ചെയ്ത ഇ-മെയിലിലും മൊബൈല്‍ നമ്പറിലും മാര്‍ച്ച് 11 ന് ശേഷം ഹാള്‍ടിക്കറ്റ് ലഭ്യമാകും. ഫോണ്‍ : *7810034722* *8089234722* *8606034722* *രജിസ്ട്രേഷന്‍ ഇങ്ങനെ*⬇️⬇️ *statejobportal.kerala.gov.in* എന്...

ഇന്നത്തെ വേങ്ങരയിൽനിന്നുള്ള പത്രവാർത്തകൾ today news pepper news

*പ്രഭാത വാർത്തകൾ* 2022 | മാർച്ച് 4 | വെള്ളി | 1197 |  കുംഭം 20 |  ഉത്രട്ടാതി 1443 റജബ് 30 ➖➖➖➖➖➖➖➖ ◼️റഷ്യന്‍ ആക്രമണത്തിനിടെ യുക്രെയിനിലെ പത്തു ലക്ഷത്തിലധികം ജനങ്ങള്‍ രാജ്യംവിട്ടെന്ന് ഐക്യരാഷ്ട്രസഭ. തുറമുഖ നഗരമായ ഖേഴ്സണ്‍ റഷ്യന്‍ സേന പിടിച്ചെടുത്തു. മറ്റൊരു തുറമുഖ നഗരമായ മരിയാപോളോയും കീഴടക്കിയ നിലയിലാണ്. യുക്രെയിനിലെ രണ്ടാമത്തെ വലിയ നഗരമായ ഖാര്‍കീവ് റഷ്യന്‍ ആക്രമണത്തില്‍ തകര്‍ന്നു. തലസ്ഥാനമായ കീവ് പിടിച്ചെടുക്കാനുള്ള യത്നത്തിലാണ് റഷ്യന്‍ പട്ടാളം. ◼️യുക്രെയിനില്‍ റഷ്യന്‍ പട്ടാളം യുദ്ധവുമായി മുന്നേറുമ്പോള്‍ പൗരന്‍മാരെ ഒഴിപ്പിക്കാനുള്ള സൗകര്യം ഒരുക്കുന്നതിന് ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായി. വെടിനിര്‍ത്തല്‍ ചര്‍ച്ച ചെയ്യാനായി ചേര്‍ന്ന റഷ്യ - യുക്രൈന്‍ പ്രതിനിധിസംഘങ്ങളാണ് ചില മേഖലകളെ 'യുദ്ധമില്ലാ മാനുഷിക ഇടനാഴി'കളായി  മാറ്റാന്‍ തീരുമാനിച്ചത്. ഇതേസമയം, ഇനി ചര്‍ച്ച നേരിട്ട് നടത്താമെന്ന് യുക്രെയിന്‍ പ്രസിഡന്റ് വ്ളോഡ്മിര്‍ സെലന്‍സ്‌കി റഷ്യന്‍ പ്രസിഡന്റ് വ്ളാഡ്മിര്‍ പുടിനോട് ആവശ്യപ്പെട്ടു. ◼️യുക്രെ...

പ്രവാസികൾ ശ്രദ്ധിക്കുക.മലപ്പുറം സ്വദേശിയുടെയും സഹ പ്രവർത്തകരുടെയും read more

പ്രവാസികൾ ശ്രദ്ധിക്കുക. മലപ്പുറം സ്വദേശിയുടെയും സഹ പ്രവർത്തകരുടെയും പണം കവർന്നു;*  ബാങ്ക് അക്കൗണ്ടുള്ള സൗദി പ്രവാസികൾ ശ്രദ്ധിക്കേണ്ടത്. സൗദിയിൽ ബാങ്ക് അക്കൗണ്ട് വേരിഫിക്കേഷൻ എന്ന പേരിൽ കാൾ ചെയ്ത് നിരവധി പ്രവാസികളുടെ പണം ഹാക്കർമാർ കവർന്നതായി പരാതി. ഉപയോക്താക്കളെ വിളിച്ച് ഇങ്ങോട്ട് ഇഖാമ നംബറും പേരും ബാങ്കിൻ്റെ പേരും പറഞ്ഞ് കൊണ്ടാണു ഹാക്കർമാർ പുതിയ നീക്കം നടത്തുന്നത്. ആദ്യം തന്നെ എല്ലാ വിവരങ്ങളും കൃത്യമായി ഇങ്ങോട്ട് പറയുന്നതിനാൽ വിളിക്കുന്നത് ബാങ്കിൽ നിന്ന് തന്നെയാണെന്ന ധാരണയിലായിരിക്കും പ്രവാസികൾ പ്രതികരിക്കുക. ശേഷം കാൾ ചെയ്യുന്ന തട്ടിപ്പുകാരൻ മൊബൈലിൽ വന്ന ഒ ടി പി ചോദിക്കുകയും സംശയം തോന്നാത്തവർ അത് നൽകുകയും ചെയ്യുന്നതോടെയാണു പിന്നീട് അക്കൗണ്ടിൽ നിന്ന് പണം ചോരുന്നത് ആരംഭിക്കുക. നേരത്തെ കോഴിക്കോട് സ്വദേശിയായ ഒരു പ്രവാസിയുടെ പണം ഇത്തരത്തിൽ നഷ്ടപ്പെട്ടെങ്കിൽ ഇപ്പോൾ ദമാമിൽ ജോലി ചെയ്യുന്ന മലപ്പുറം സ്വദേശിയായ ഒരു പ്രവാസിയുടെയും അദ്ദേഹത്തിൻ്റെ സഹപ്രവർത്തകരുടെയും പണം ഇത്തരത്തിൽ നഷ്ടപ്പെട്ടിരിക്കുകയാണ്. ഇദ്ദേഹത്തിന്റെ ഇഖാമ നംബർ റിയാദ് ബാങ്കിൽ നിന്ന് എന്ന പേരിൽ ആവശ്യപ്പെട്ടായിരുന്നു...

ഉക്രൈനിൽ പുറത്തിറങ്ങിയാൽ വെടിവെക്കുമെന്ന് മലയാളി വിദ്യാർത്ഥികളുടെ വെളിപ്പെടുത്താൽ video കാണാം

  ഉക്രൈനിൽ പുറത്തിറങ്ങിയാൽ വെടിവെക്കുമെന്ന് മലയാളി വിദ്യാർത്ഥികളുടെ വെളിപ്പെടുത്താൽ video കാണാം 

വെട്ടിച്ചിറയിൽ പൊളിച്ചുമാറ്റുന്ന ബിൽഡിംഗ് തകർന്നുവീണു വീണു.

വെട്ടിച്ചിറയിൽ പൊളിച്ചുമാറ്റുന്ന ബിൽഡിംഗ് തകർന്നുവീണു വീണു.  വെട്ടിച്ചിറയിൽ കെട്ടിടം തകർന്നു വീണു അപകടം ദേശിയ പാത വികസനവുമായി ബന്ധപ്പെട്ട് പൊളിച്ചു കൊണ്ടിരിക്കുന്ന ബിൽഡിങ് ആണ് തകർന്ന് വീണത് ആളുകൾ കുടുങ്ങിയതായി സംശയം ഹൈവേ വികസനത്തിന്റെ ഭാഗമായി പൊളിച്ചു മാറ്റുന്ന കെട്ടിടമാണ് തകർന്നു വീണത്.നാട്ടുകാരും, പോലീസും, ഫയർഫോഴ്‌സും തിരച്ചിൽ നടത്തുന്നു  Step 3: Place this code wherever you want the plugin to appear on your page. വെട്ടിച്ചിറയിൽ പൊളിച്ചുമാറ്റുന്ന ബിൽഡിംഗ് തകർന്നുവീണു വീണു. Posted by Media Times News on  Saturday, 26 February 2022

മണ്ണിൽ മറഞ്ഞുകിടന്ന നൂറുകണക്കിനു കുഴിബോംബുകൾ കണ്ടെത്തി ഒട്ടേറെ ജനങ്ങളുടെ ജീവൻ രക്ഷിച്ച എലിയായ മഗാവ തന്റെ എട്ടാം വയസ്സിൽ പ്രായാധിക്യം മൂലം മരിച്ചു.

കംബോഡിയയിൽ മണ്ണിൽ മറഞ്ഞുകിടന്ന നൂറുകണക്കിനു കുഴിബോംബുകൾ കണ്ടെത്തി ഒട്ടേറെ ജനങ്ങളുടെ ജീവൻ രക്ഷിച്ച എലിയായ മഗാവ തന്റെ എട്ടാം വയസ്സിൽ പ്രായാധിക്യം മൂലം മരിച്ചു.   അഞ്ച് വർഷത്തോളം ബോംബ് നിർവീര്യ സ്ക്വാഡിന്റെ ഭാഗമായിരുന്ന മഗാവയ്ക്ക് 2021ൽ ബ്രിട്ടൻ ധീരതയ്ക്കുള്ള സുവർണമെഡൽ നൽകി ആദരിച്ചിരുന്നു. ആഫ്രിക്കൻ ജയന്റ് പൗച്ച്ഡ് റാറ്റ്സ് എന്ന വിഭാഗത്തിൽ ഉൾപ്പെട്ട മഗാവ ആഫ്രിക്കൻ രാജ്യമായ ടാൻസാനിയയിലാണു ജനിച്ചത്. 2016ൽ കംബോഡിയയിലെ സീം റീപ്പിലെത്തി.   ഇത്തരത്തിൽ ആഫ്രിക്കയിൽ നിന്നു പല രാജ്യങ്ങളിലേക്കും സേവനത്തിനായി ഇത്തരം എലികളെ കൊണ്ടുപോയിട്ടുണ്ട്. ഇക്കൂട്ടത്തിൽ ഏറ്റവും മികച്ച സേവനം കാഴ്ചവച്ച എലിയാണു മഗാവയെന്നു നിരീക്ഷകർ പറയുന്നു. കഴിഞ്ഞയാഴ്ച വരെ മഗാവ നല്ല ആരോഗ്യത്തിലായിരുന്നെന്നും എന്നാൽ വാരാന്ത്യത്തോട് അനുബന്ധിച്ച് എലിയുടെ ആരോഗ്യം തീരെ വഷളാകുകയും ആഹാരം കഴിക്കാതാകുകയും ചെയ്തെന്ന് കുറേക്കാലമായി മഗാവയെ നോക്കുന്ന എൻജിഓയുടെ അധികൃതർ പറയുന്നു. 1967 മുതൽ 1975 വരെയുള്ള കാലയളവിലാണ് കംബോഡിയയിൽ ആഭ്യന്തര യുദ്ധം നടന്നത്.കമ്യൂണിസ്റ്റ് സംഘടനയായ ഖമർ റൂഗും കംബോഡിയൻ സർക്കാരും തമ്മിലായിരുന്ന...

വലിയോറയിൽ ഏതെങ്കിലും മേഖലകളിൽ കഴിവ് തെളിയിച്ചവർ, അവാർഡുകൾ ലഭിച്ചവർ എന്നിവരെ അറിയുന്നവർ...

*പ്രിയ വലിയോറ നിവാസികളെ* പറപ്പിൽ പാറ യുവജന സംഘം (PYS) പ്രസിദ്ധീകരിക്കുന്ന മാഗസിനിൽ നമ്മുടെ നാട്ടിൽ നിന്നും(വലിയോറയിൽ) ഉന്നത മേഖലകളിൽ കഴിവ് തെളിയിച്ചവരെ പരിചയപ്പെടുത്താനായി വിവരങ്ങൾ ശേഖരിക്കുന്നു വലിയോറയിലെ *ഡോക്ടർമാർ, ഗവർണമെന്റ് ജോലിക്കാർ, Phd ലഭിച്ചവർ ,മറ്റു ഉന്നത വിദ്യാഭ്യാസം കാരസ്ഥമാക്കിയവർ,ഏതെങ്കിലും മേഖലകളിൽ കഴിവ് തെളിയിച്ചവർ, അവാർഡുകൾ ലഭിച്ചവർ,* തുടങ്ങിയവർ താഴെ നൽകിയ ഫോം പൂരിപ്പിച്ച് വിവരം നൽകണമെന്ന് അപേക്ഷിക്കുന്നു. വിവരങ്ങൾ നൽകാൻ ഇവിടെ ക്ലിക്ക് ചെയുക *മാഗസിൻ സമിതി* *PYS പരപ്പിൽ പാറ* *വലിയോറ*

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

ലോക്‌സഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും പൊലീസ് നിരീക്ഷകരും ജില്ലയിലെത്തി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പൊന്നാനി, മലപ്പുറം മണ്ഡലങ്ങളിലേക്കായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച പൊതു നിരീക്ഷകരും ക്രമസമാധാന ചുമതലയുള്ള പൊലീസ് നിരീക്ഷകരും ജില്ലയിലെത്തി. മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ അവദേശ് കുമാര്‍ തിവാരിയും പൊന്നാനി ലോക്‌സഭാ മണ്ഡലത്തില്‍ പുല്‍കിത് ആര്‍.ആര്‍ ഖരേയുമാണ് പൊതുനിരീക്ഷകര്‍. ഉത്തര്‍പ്രദേശ് കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥരാണ് ഇവര്‍. മലപ്പുറം മണ്ഡലത്തില്‍ ഡോ. ബന്‍വര്‍ലാല്‍ മീണയും പൊന്നാനി മണ്ഡലത്തില്‍ വിശ്വാസ് ഡി പണ്ഡാരെയുമാണ് പൊലീസ് നിരീക്ഷകരായി എത്തിയിട്ടുള്ളത്. ഐ.പി.എസ് ഉദ്യോഗസ്ഥരാണ് ഇരുവരും. പൊതുതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ ചെലവ് നിരീക്ഷിക്കുന്നതിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച  പ്രശാന്ത് കുമാര്‍ സിന്‍ഹയും (പൊന്നാനി)  ആദിത്യ സിങ് യാദവും (മലപ്പുറം) നേരത്തെ ജില്ലയിലെത്തിട്ടുണ്ട്.  നിരീക്ഷകരുമായി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ സാഹചര്യം വിലയിരുത്തി. ജില്ലാ പൊലീസ് മേധാവി  എസ്. ശശിധരന്‍, അസി. കളക്ടര്‍ കുമാര്‍ ഠാക്കൂര്‍, പൊന്നാനി വരണാധികാരിയും അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റുമായ...

പെൺകുട്ടികൾ ഒറ്റക്കാലിൽ ചരടു കെട്ടുന്നതെന്തിന്? യഥാർത്ഥ അർത്ഥം അറിഞ്ഞൻ പിന്നെ ഒരിക്കലും കേട്ടില്ല

ഇന്ന് നമ്മുടെ സമൂഹത്തിൽ, പ്രത്യേകിച്ച് കേരളത്തിൽ പെൺകുട്ടികൾ ഒരു കാലിൽ മാത്രം ചരടു കെട്ടുന്നതിന്റെ ശാസ്ത്രമെന്ത്? ഇതിനെക്കുറിച്ചു ചോദിച്ചാൽ ഇതു കെട്ടിയിരിക്കുന്ന ആർക്കുമറിയില്ല. പലരും കെട്ടുന്നു. അതുകണ്ട് ഞാനും കെട്ടുന്നു, ഉത്തരം അതിൽ തീരും..... ഏതോ പാശ്ചാത്യരാജ്യത്തു നിന്നും വന്ന സ്ത്രീകളുടെ കാലിൽ കെട്ടിയിരുന്ന ചരടു കണ്ട്, ഇവിടുത്തെ അനുകരണ പ്രേമികൾ പിന്തുടരുന്നു, അത്രമാത്രം. പക്ഷേ ഇത് പാശ്ചാത്യ വനിതകൾ ഉപയോഗിക്കുന്ന തെന്തെന്നാൽ അവർക്ക് ലൈംഗീകതയിൽ ഏർപ്പെടാൻ താല്പര്യമുണ്ട് (Ready to sex) എന്നാണ് ഉദ്ദേശിക്കുന്നത്. അതായത് ലൈംഗീക തൊഴിലാളികളാണ് എന്നുള്ളതിന്റെ അടയാളമാണ് ഒറ്റക്കാലിൽ കെട്ടിയിരിക്കുന്ന ചരട്. എന്നാൽ നമ്മുടെ പെൺകുട്ടികൾ അർത്ഥമറിയതെ ചെയ്യുന്നതിന്റെ യാഥാർത്ഥ്യം മനസിലാകുമ്പോൾ സത്യത്തിൽ നാണക്കേടാണ് തോന്നുന്നത് എനിക്കു മാത്രമാകില്ല....        ഒരു വിദേശി പൗരൻകേരളത്തിലെ ഒരു പട്ടണത്തിൽ വെച്ച് ഒറ്റക്കാലിൽ ചരടു കെട്ടിയ പെൺകുട്ടിയെ ശല്യം ചെയ്തതും, പിന്നീട് നാട്ടുകാർ ഇടപെട്ട് അയാളെ പോലീസിൽ ഏല്പിച്ചതും, തുടർന്ന് അയാൾ പറഞ്ഞ കാര്യങ്ങളും വെച്ച് അയാളെ...

ചോട്ട വാള മീൻ chotta vala fish

അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള

ചുവപ്പ് അണലിയുടെ സത്യാവസ്ഥ ഇതാണ് red anali

മലബാർ പിറ്റ് വൈപ്പർ എന്ന ഈ ഇനം വ്യത്യസ്ത നിറങ്ങളിൽ കാണപ്പെടുന്നു. ഒരേ ഇനം വിവിധ നിറഭേദങ്ങളിൽ കാണുന്നതിന് കളർ മോർഫുകൾ എന്നാണ് പറയുക. ഏറ്റവുമധികം കളർ മോർഫുകൾ കാണപ്പെടുന്ന ഒരിനമാണ് ഇത്.  ഉഗ്രവിഷമുള്ള ഗണത്തിൽ പെടുന്നവയല്ല. രാത്രികാലങ്ങളിലാണ് കൂടുതൽ ആക്ടീവ് ആകുക. മരച്ചില്ലകളിലാണ് കൂടുതലും കാണപ്പെടുക. Endemic to Western Ghats ആണ്, അതായത് പശ്ചിമ ഘട്ടത്തിലൊഴികെ മറ്റൊരിടത്തും ഇവയെ കാണില്ല. ഇവയുടെ വിഷത്തിന് പ്രതിവിഷം ലഭ്യമല്ല. കടിയേറ്റാൽ ആശുപത്രിയിലെത്തിക്കുകയും ചികിത്സതേടുകയും വേണം. പൊതുവേ മനുഷ്യന് അപകടകാരികളല്ല. പ്രാദേശികമായ ജനിതക വ്യതിയാനം മൂലം ഇവയെ മൂന്നായി തരം തിരിച്ചിട്ടുണ്ട്. പശ്ചിമ ഘട്ടത്തിന്റെ തെക്ക് ആര്യങ്കാവ് ഗ്യാപ്പ് വരെ കാണപ്പെടുന്നവ തിരുവിതാംകൂർ ചോലമണ്ഡലി (Craspedocephalus travancoricus) എന്നും, ആര്യങ്കാവ് മുതൽ പാലക്കാട് ഗ്യാപ്പ് വരെയുള്ളവ ആനമല ചോലമണ്ഡലി (Craspedocephalus anamallensis) എന്നും, അതിന് വടക്കായി കാണപ്പെടുന്നവ മലബാർ ചോലമണ്ഡലി (Craspedocephalus malabaricus) എന്നും പേർ നൽകപ്പെട്ടിരിക്കുന്നു.

കൊളപ്പുറം ജംഗ്ഷനിൽ KSRTC ബസും ടോറസ് ലോറിയും തമ്മിൽ അപകടം VIDEO

കൊളപ്പുറം ജംഗ്ഷനിൽ KSRTC  ബസും  ടോറസ് ലോറിയും കൂടിയിടിച്ചു അപകടം. അപകടത്തിൽ പരിക്ക് പറ്റിയവരെ തൊട്ടടുത്ത ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയി video

ആദ്യമായി തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനൊരുങ്ങുന്നവർ ശ്രദ്ധിക്കുക: 'നോട്ട'യും 'എൻഡ്' ബട്ടണും ശ്രദ്ധിക്കണം; നടപടിക്രമങ്ങൾ ഇങ്ങനെ..

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ആദ്യമായി വോട്ട് ചെയ്യാനൊരുങ്ങുന്നവർ തിരഞ്ഞെടുപ്പ് രീതികളെക്കുറിച്ച് വ്യക്തമായി അറിഞ്ഞിരിക്കണം. നിങ്ങൾ മുനിസിപ്പാലിറ്റിയിലോ കോർപ്പറേഷനിലോ ഉൾപ്പെട്ട വോട്ടറാണെങ്കിൽ പോളിങ് ബൂത്തിലെ വെള്ള നിറത്തിലുള്ള ലേബലുള്ള ഒരു ബാലറ്റ് യൂണിറ്റിൽ ഒരു വോട്ട് മാത്രമേ രേഖപ്പെടുത്തേണ്ടതുള്ളൂ. എന്നാൽ, നിങ്ങൾ ഒരു ഗ്രാമപഞ്ചായത്ത് തലത്തിലാണ് വോട്ട് ചെയ്യുന്നതെങ്കിൽ മൂന്ന് വോട്ടുകൾ ചെയ്യേണ്ടതുണ്ട്. ഇത് ഗ്രാമപഞ്ചായത്ത് വാർഡിലേക്കും, ബ്ലോക്ക് പഞ്ചായത്ത് വാർഡിലേക്കും, ജില്ലാ പഞ്ചായത്ത് വാർഡിലേക്കുമായാണ്. ഇതിനായി പോളിങ് ബൂത്തുകളിൽ മൂന്ന് ബാലറ്റ് യൂണിറ്റുകൾ ഉണ്ടാകും. ഗ്രാമപഞ്ചായത്തിലേക്ക് വോട്ട് ചെയ്യാനുള്ള യൂണിറ്റിന് വെള്ള നിറത്തിലുള്ള ലേബലും, ബ്ലോക്ക് പഞ്ചായത്തിലേക്കുള്ള യൂണിറ്റിന് പിങ്ക് നിറത്തിലുള്ള ലേബലും, ജില്ലാ പഞ്ചായത്തിലേക്കുള്ള യൂണിറ്റിന് ഇളംനീല നിറത്തിലുള്ള ലേബലുമായിരിക്കും ഉണ്ടാവുക. ഈ നിറങ്ങൾ അനുസരിച്ച് നിങ്ങൾക്ക് വോട്ട് രേഖപ്പെടുത്താവുന്നതാണ്. മത്സരിക്കുന്ന ഒരു സ്ഥാനാർത്ഥിയോടും താത്പര്യമില്ലാത്തവർ ശ്രദ്ധിക്കുക, തദ്ദേശ തിരഞ്ഞെടുപ്പിൽ 'നോട്ട' (NOTA) എന്ന ഓപ...

മഞ്ഞകൂരി മീൻ manja koori

മഞ്ഞക്കൂരി(ശാസ്ത്രീയനാമം:Horabagrus brachysoma). കേരളത്തിലെ കായൽ പ്രദേശങ്ങളിലും നദികളിലും കണ്ടുവരുന്ന ഒരു മത്സ്യമാണ് മഞ്ഞക്കൂരി. (ശാസ്ത്രീയനാമം:Horabagrus brachysoma). ഇംഗ്ലീഷിൽ Asian sun catfish എന്ന് അറിയുന്നു മഞ്ഞക്കൂരിയുടെ ജന്മദേശം കേരളമാണെന്ന് കരുതുന്നു. ജലമലിനീകരണം മൂലം വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു മത്സ്യമാണിത്. പരമാവധി 45 സെന്റിമീറ്റർ നീളം വരെ വളരുന്നു. 10 വർഷം വരെ ഇവയ്ക്ക് ആയുസ്സുണ്ട്. മഞ്ഞളേട്ട, മഞ്ഞേട്ട എന്നീ പേരുകളിലുമറിയപ്പെടുന്നു. പുഴകളിലെ വെള്ളം കലങ്ങുമ്പോളാണ് സാധാരണയായി ഇവയെ കാണാറ്‌ ശരീരത്തിന്റെ മുകള്ഭാഗം ഇരുണ്ടനിറം, വശങ്ങള് മഞ്ഞകലര്ന്ന സ്വര്ണ്ണനിറം, അടിഭാഗം വെളുത്ത നിറം. കറുത്ത ചുട്ടി അംശീയ ചിറകിനുമുകളില് ചെകിളമൂടിയ്ക്ക് പുറകിലായി കാണുന്നു. പരന്ന വലിയ തല, വശങ്ങളില് നിന്നു പരന്ന ഉടല്. വലിയ വായ. മേല്താടിയിലും കീഴ്താടിയിലും രണ്ടുജോടി വീതം തൊങ്ങലുകള്. അറക്കവാളിന്തേതു പോലെ അരികളും വലിയ ശക്തിയുള്ള മുള്ളോടുകൂടിയതുമായ മേല് അംശീയ ചിറകുകള്. ചെറിയ അഡിപോസ് ചിറകുകള്. വളരെ നീളം കൂടിയ ഗുദ ചിറക്. ചെകിളമൂടിയ്ക്കു പിന്നില് നിന്ന് വാൽ ചിറകുവരെയുള്ള പാർശ്വരേഖ അരഞ്ഞീൽ FISH ചെമ...

2025ലെ പഞ്ചായത്ത്, നഗരസഭ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

2025ലെ പഞ്ചായത്ത്, നഗരസഭ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക  പ്രസിദ്ധീകരിച്ചു. 13412470 പുരുഷന്മാരും 15018010 സ്ത്രീകളും 281 ട്രാൻസ്ജൻഡർ വ്യക്തികളും അടക്കം 28430761 വോട്ടർമാരാണ് പട്ടികയിലുള്ളത്. ഇതിനു പുറമേ 2841 പ്രവാസി വോട്ടർമാരും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.  സംക്ഷിപ്തപുതുക്കലിനായി സെപ്തംബര്‍ 29 ന് പ്രസിദ്ധീകരിച്ച കരട് വോട്ടര്‍പട്ടികയില്‍ 2,83,12,468 വോട്ടര്‍മാരാണുണ്ടായിരുന്നത്.  ഒക്ടോബര്‍ 14 വരെ നടന്ന സംക്ഷിപ്തപുതുക്കലിൽ 332291 പേർ പുതിയതായി വോട്ടർ പട്ടികയിൽ പേര് ചേർത്തു.

പുള്ളി വരാൽ, ചെറുമീൻ, ചേറാൻ എന്നിപേരുകളിൽ അറിയപ്പെടുന്ന മത്സ്യം FISHinKERALA

പുള്ളിവരാൽ(Bullseye snakehead).  ശാസ്ത്രീയനാമം:(Channa marulius ) നമ്മുടെ പുഴകളിലും പടങ്ങളിലും തൊടുകളിലും കാണപ്പെടുന്ന വരാൽ കുടുംബത്തിലെ ഒരു മത്സ്യമാണിത്, ഈ മത്സ്യത്തെ ചെറുമീൻ, പുള്ളിവരാൽ, ചേറാൻ എന്നൊക്കെ പലസ്ഥലങ്ങളിലും വിളിക്കാറുണ്ട് കൃഷിക്ക് വെള്ളം വറ്റിക്കുമ്പോഴാണ് തോടുകളിൽ നിന്നും അനുബന്ധ ജലാശയങ്ങളിൽ നിന്നും ഇവയെ കൂടുതലായി ലഭിക്കുന്നത്. മാസങ്ങളോളം ചെളിയിൽ ജീവിക്കാൻ ഈ മീനുകൾക്ക് സാധിക്കും. മറ്റു മത്സ്യങ്ങളെ അപേക്ഷിച്ച് ഇവ വളരെ വേഗം വളരുന്നു.മാംസാവശിഷ്ടങ്ങളും ചെറുമീനുകളേലെയും, ചെറു പ്രാണികളെയും, തവളയെയും ഈ മീൻ ഭക്ഷിക്കും. ചെറു മീനുകൾ, തവള, ചെറു പ്രാണികൾ  എന്നിവയെ ചുണ്ടയിൽ കോർത്ത്‌ഇട്ടും  ഫ്രോഗ് ലൂർ ഉപയോഗിച്ചും ഈ മത്സ്യങ്ങളെ വേഗത്തിൽ പിടിക്കാൻ കഴിയും, പാടങ്ങളിലെ ചെറുകുഴികൾ വറ്റിച്ചും ഈ മത്സ്യങ്ങളെ പിടിക്കാറുണ്ട്. ഭക്ഷണയോഗ്യമായ ഈ മത്സ്യത്തിന്ന് നല്ല ടെസ്റ്റാണ്  അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fi...