ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കൊണ്ടോട്ടി നഗരത്തിലെ ഹോട്ടലിന് തീപിടിച്ചു അത്യധുനിക ഫയർ എഞ്ചിൻ വന്ന് തീ അണച്ചു kondotti fire accident

കൊണ്ടോട്ടി നഗരത്തിലെ ഹോട്ടലിന് തീപിടിച്ചു. ബൈപ്പാസ് റോഡിലെ എ വൺ ഹോട്ടലിനാണ് തീ പിടിച്ചത്. റോഡിനോട്‌ ചേർന്നുള്ള അടുപ്പിൽ നിന്ന് തീ പടർന്നു മേലേക്ക് കത്തിഉയർന്നു.
 വൈകുന്നേരം 5:15 ഓടെയാണ് സംഭവം. നാട്ടുകാർ തീ അണക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. അഗ്നിശമന സേന സ്ഥലത്ത് എത്തിയപ്പോഴേക്കും ബിൽഡിങ് പൂർണമായും കത്തി നശിച്ചിരുന്നു.

വൈകുന്നേര സമയത്ത്‌ റോഡിലെ വാഹന തിരക്കുകൾ മറികടന്ന് ആദ്യം എത്തിയ ഫയർ ഫോഴ്സ് സേനാ അംഗങ്ങൾ തൊട്ടടുത്ത ബിൽഡിങ്ങിലേക്ക് പടർന്ന തീ അണച്ചു. ഇതിനിടെ കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള ഫയർ എഞ്ചിൻ സ്ഥലത്തെത്തി സെക്കന്റുകൾക്കുള്ളിൽ തീ നിയന്ത്രണ വിധേയമാക്കി. മലപ്പുറത്ത്‌ നിന്നും മഞ്ചേരിയിൽ നിന്നുമടക്കം ആറോളം  അഗ്നിശമന സേനാ വാഹനങ്ങൾ എത്തിയിരുന്നു.


കരിപ്പൂരിൽ നിന്നുള്ള ഓസ്ട്രിയൻ നിർമിത അഗ്നിശമനയന്ത്രമായ പാന്തർ തക്കസമയത്ത് എത്തിയതാണ് സമീപത്തെ വസ്ത്രവ്യാപാരമടക്കമുള്ള ബിൽഡിങ്ങിലേക്കും മൊബൈൽ ഷോപ്പുകൾ അടക്കമുള്ള ബിൽഡിങ്ങിലേക്കും  തീ പടരാതെ രക്ഷയായത്. 10 കോടി രൂപ മുടക്കി ഇറക്കുമതിചെയ്ത അത്യാധുനിക അഗ്നിശമന യന്ത്രമാണിത്. ഇത്തരത്തിലുള്ള നാലു യൂണിറ്റുകളാണ് കരിപ്പൂർ വിമാനത്താവളത്തിലുള്ളത്.  18 പേരുടെ മരണത്തിനിടയാക്കി തകർന്നുവീണ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം തീപിടിക്കാതെ അന്ന് കാത്തതും പാന്തർ ആയിരുന്നു. ഫിലിം ഫോമിങ്‌ ഫോഗ് (എഫ്.എഫ്.എഫ് 1) ഉപയോഗിച്ച് പതപോലുള്ള കെമിക്കൽ കൊണ്ട് പൊതിയുകയാണ് ഈ യന്ത്രം ചെയ്യുന്നത്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

റിഫ മെഹ്നുവിന്‍റെ ഭര്‍ത്താവ് മെഹ്നാസ് പോക്സോ കേസില്‍


Ads

Latest

കടലുണ്ടി പുഴയിൽ പെരുപുഴയിൽ യുവാവ് ഒഴുകിൽ പെടുന്ന CCTV ദൃശ്യം ലഭിച്ചു

മീനിന്റെ ശരീരത്തിൽമുഴുവനും മറ്റു മീനുകളുടെ ഫോട്ടോകൾ ഇന്ന് ലഭിച്ച അപ്പൂർവ മത്സ്യത്തെ കാണാം

കടലുണ്ടി പുഴയിൽ പെരുമ്പുഴ ഭാഗത്ത് രണ്ടു ദിവസം മുമ്പ് കാണാതായ മുഹമ്മദലിയുടെ മൃതദേഹം ഇന്ന് വൈകുന്നേരം 3 മണിയോടെ കണ്ടെത്തി

വേങ്ങര വലിയോറ ചിനക്കലിൽ റോഡിലേക്ക് മണ്ണിടിഞ്ഞു വീണ് റോഡ് ബ്ലോക്ക് ആയി,സമീപ വീടുകളിലെ ആളുകളെ മാറ്റി പാർപ്പിച്ചു

വേങ്ങരയിൽ വിൽപ്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ച 12 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ.

കാണാതായ കുട്ടിയെ തട്ടി കൊണ്ടു പോകുന്നതിനിടെ പിടിയിൽ video കാണാം

ഊരകം കുന്നത്ത് അടച്ചിട്ട വീട്ടിൽ മോഷണംകുപ്രസിദ്ധ മോഷ്ടാവ് ഉടുമ്പ് രാജേഷ് വേങ്ങര പോലീസിന്റെ പിടിയില്‍