PYS പരപ്പിൽപാറയുടെ 16-ാമത് വാർഷികാഘോഷങ്ങളുടെ ഭാഗമായി കുരുന്നുകൾക്കായ് കളറിങ്ങ്,ചിത്രരചനാ മത്സരം സംഘടിപ്പിച്ചു
വേങ്ങര: ചിത്രരചനയിൽകുരുന്നുകളുടെ കലാമികവിനു വേദിയൊരുക്കി യുവജന കൂട്ടായ്മയുടെ വാർഷികാഘോഷം..
പരപ്പിൽ പാറ യുവജന സംഘം 16-ാമത് വാർഷികാഘോഷങ്ങളുടെ ഭാഗമായി അംഗൻവാടി, എൽ.കെ.ജി, യു.കെ.ജി വിദ്യാർത്ഥികൾക്കായാണ് മഴവില്ല് എന്ന പേരിൽ കളറിംഗ്, ചിത്രരചനാ മത്സരങ്ങൾ സംഘടിപ്പിച്ചത്.പരിപാടി വേങ്ങര ഗ്രാമ പഞ്ചായത്തംഗം കറുക്കൻ മുഹമ്മദ് ഉദ്ഘാടനം ചെയ്തു.സഹീർ അബ്ബാസ് നടക്കൽ അധ്യക്ഷത വഹിച്ചു.ബി.എഫ്.എ.വിദ്യാർത്ഥിയും ചിത്രകാരനുമായ നിതിൻ.പി. കുട്ടികൾക്ക് ക്ലാസെടുത്തു. കെ.ഗംഗാധരൻ, എ.കെ.കുഞ്ഞാലൻകുട്ടി, അസീസ് കൈ പ്രൻ , അംഗൻവാടി വർക്കർ പി.ബ്ലസി പ്രസംഗിച്ചു. മത്സരത്തിൽ പങ്കെടുത്ത എഴുപത് വിദ്യാത്ഥികൾക്കും പ്രോത്സാഹന സമ്മാനം നൽകി . അധ്യാപികമാരായ താജു ന്നീസ.എ.പി, ഹാജിറ .കെ, ഇസ്ഹാന ബാനു .എം, ആസ്യ.എ, ഷാഫി .ഇ.കെ, മുഹ് യുദ്ധീൻ.കെ, അസ്കർ .കെ .കെ, ജഹീർ .ഇ.കെ, നൗഷാദ് .വി .എം, നിഷാദ്.പി.പി.നേതൃത്വം നൽകി.